ഗ്രൂപ്പില്‍ ശ്രീ നാസര്‍ മഴവില്ല് ഇട്ട ഒരു പോസ്റ്റും തുടര്‍ചര്‍ച്ചയും വിലയിരുത്താനുള്ള ശ്രമമാണിവിടെ നാസ്തിക ഭൌതിക യുക്തിവാദികള്‍ നിയന്ത്രിക്കുന്നതും വളരെയേറെ നാസ്തിക ഭൌതിക യുക്തിവാദി വായനക്കാര്‍ ഉള്ളതുമായ ഒരു ഗ്രൂപ്പാണ് FREE THINKERS - സ്വതന്ത്ര ചിന്തകര്‍.
ശ്രീ നാസര്‍ ഇങ്ങനെ പോസ്റ്റുവാനുണ്ടായ സാഹചര്യം KYS (കേരള യുക്തിവാദി സംഘം) സംസ്ഥാന സമ്മേളന ഫോട്ടോയും ടുണീഷ്യയിലെ തിരഞ്ഞെടുപ്പും അതിന്റെ ഫോട്ടോയും താരതമ്യം ചെയ്തു ശ്രീ ഹസനുല്‍ ബന്ന ഇട്ട പോസ്റ്റും തുടര്‍ ചര്‍ച്ചയുമാണ്. ആ പോസ്റ്റില്‍ (ഇവിടെ ക്ലിക്കുക) നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ യുക്തിവാദികളുടെ സ്ത്രീ വിരുദ്ധത ശരിക്കും തൊലിയുരിഞ്ഞു. ആ ചര്‍ച്ച ഇവിടെ ഉണ്ട്. ആ നാണക്കേടില്‍ നിന്ന് മുഖം പൊത്തി രക്ഷപ്പെടാനുള്ള വിഫല ശ്രമമാണ് ശ്രീ നാസറിന്റെ പോസ്റ്റ്. പക്ഷെ പോസ്റ്റും തുടര്‍ചര്‍ച്ചയും യുക്തിവാദികളെ നാണക്കേടില്‍ നിന്ന് അപമാനത്തിലെക്കും അപഹാസ്യതയിലെക്കും പിടിച്ചുയര്‍ത്തി എന്നത് യുക്തിവാദികളെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം നല്‍കിയിരിക്കാം
പോസ്റ്റില്‍ അദ്ദേഹം പറയുന്നു
''മുസ്ലിം ബാക്ക് ഗ്രൗണ്ടില്‍ നിന്നും സ്വതന്ത്ര ചിന്തയിലേക്ക് കടന്നു വന്ന പുരുഷന്‍മാരെക്കാളും കൂടുതല്‍ സ്ത്രീകള്‍ ആണെന്നാണ് എന്റെ വ്യക്തി പരമായ അറിവും അനുഭവവും.''
ഏറെ മുസ്ലിം സ്ത്രീകള്‍ നാസ്തിക ഭൌതിക യുക്തിവാദത്തിലേക്ക് കടന്നു വരുന്നുണ്ട് എന്നാണ്. ശ്രീ നാസറിന്റെ ഈ പ്രസ്താവനയില്‍ ഇടപെട്ടു ഞാന്‍ ഇങ്ങനെ ഒരു കമന്റ് ചെയ്തു.
''നാസര്‍
ഇസ്ലാമില്‍ നിന്ന് യുക്തി വാദത്തിലേക്ക് കടന്നുവന്ന (പ്രണയം നടിച്ചു ഒപ്പം കൂട്ടിയ) യുക്തിവാദിപ്പെണ്ണിനെ പച്ചക്കുതിര 2011 ഡിസ ലക്കം പരിചയപ്പെടുത്തുന്നുണ്ട്. അത് മറ്റാരുമല്ല ഈ ഗ്രൂപിലെ തെറിവീരന്‍ ഇ എ ജബ്ബാറിന്റെ കെട്ട്യോള്‍ തന്നെയാണ്.
അവര്‍ എവിടെ എത്തി നില്‍ക്കുന്നു എന്നറിയാന്‍ അവരുടെ ഈ പ്രസ്താവന തന്നെ ധാരാളം. അത് കൂടെ വായിച്ചോളൂ
"മുസ്ലിം സ്ത്രീകളുടെ രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ സൈനബ'
തൃപ്തിയായല്ലോ ഇപ്പറഞ്ഞ പെണ്ണ് ജീവിക്കുന്നത്. മലപ്പുറം ജില്ല പഞ്ചായതാപീസില്‍ നിന്ന് കേവലം രണ്ടു കിലോ മീറ്റര്‍ അപ്പുറത്താണെന്നത് കൂടി ചേര്‍ത്ത് വച്ച് ഈ പ്രസ്താവനയെ വിലയിരുത്തിയാല്‍ ചിത്രം അല്പം കൂടി വ്യക്തമാവും.''
ഈ കാര്യം വ്യക്തമായി ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് ഈ ലിങ്കില്‍ ക്ലിക്കി അവിടെയെത്താം. മാത്രമല്ല ഈ പോസ്റ്റ് FREE THINKERS - സ്വതന്ത്ര ചിന്തകര്‍ ഗ്രൂപ്പിലും പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ശ്രീമാന്‍ മനോജ് വി എം എന്നെ പേരെടുത്തു പറഞ്ഞു ഇങ്ങനെ ഒരു കമന്റ് ചെയ്തു.
''Manoj VM
Zubaida Idrees
"മുസ്ലിം സ്ത്രീകളുടെ രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ സൈനബ'
ഇങ്ങനെ ജബ്ബാര്‍ മാഷിന്റെ ഭാര്യ പറഞ്ഞാല്‍ അതില്‍ എന്താണാവോ ദൃഷ്ടാന്തം ? വനിതാ സംവരണം കൊണ്ട് വന്നത് കൊണ്ടല്ല പീ കെ സൈനബയും അത് പോലെ പല വനിതകള്‍ക്കും സ്ഥാനം കൊടുക്കാന്‍ മുസ്ലിം ലീഗ് നിര്‍ബന്ധിതം ആയി തീര്‍ന്നത് എന്ന് കേരളത്തില്‍ ആര്‍ക്കും അറിയില്ലല്ലോ ? കഴിഞ്ഞ അസ്സെംബ്ലി തിരഞ്ഞെടുപ്പില്‍ ലീഗ് എത്ര വനിതകള്‍ക്ക് സീറ്റ് കൊടുത്തു വനിതാ സംവരണം അസെംബ്ലിയില്‍ ഇല്ലാത്തപ്പോള്‍ ?''
അതില്‍ ഞാന്‍ ഇടപെട്ടിരുന്നില്ല. പക്ഷെ ശ്രീ മനോജിന്റെ ഈ പ്രസ്താവന അദ്ദേഹത്തെ വിലയിരുത്താന്‍ ഏറെ സഹായകരമാണ്.
ശ്രീ മനോജ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ആണെന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ അറിവും പ്രവിശാലമായ വായനയും അതിരുകളില്ലാത്ത സൌഹൃതവും അറിഞ്ഞും അംഗീകരിച്ചും കൊണ്ടും അദ്ദേഹത്തോടുള്ള എല്ലാ ആദരവും നില നിര്‍ത്തികൊണ്ടും തന്നെ പറയേണ്ടി വരുന്നു. അദ്ദേഹം ഇപ്പറഞ്ഞതും തുടര്‍ കമന്റുകളും അദ്ദേഹത്തിന്റെ ആ ഉന്നത സ്ഥാനത്തിനു നിരക്കാത്ത വിവരക്കേടും പൊട്ടത്തരവും ആയിപ്പോയി.......... . പക്ഷെ മറ്റൊരു രീതിയില്‍ അദ്ദേഹത്തെ വിലയിരുത്തിയാല്‍ ഇതും ഇതിലപ്പുറവും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം നാസ്തിക ഭൌതിക യുക്തിവാദിയാണെന്നതും അദ്ദേഹം നാസ്തിക കണ്ണട വച്ച് മാത്രം വായിക്കുകയും, നാസ്തികമല്ലാതെ മറ്റൊന്നും മനസ്സില്‍ കയറാത്ത രീതിയില്‍ ഹൃദയത്തിനും ബുദ്ധിക്കും പൂട്ട് വക്കുകയും ചെയ്തിരിക്കുന്നു എന്നത് തന്നെ കാരണം.
ശ്രീമാന്‍ മനോജിന്റെ ആ കമന്റിനോട് പ്രതികരിച്ചു കൊണ്ട് ശ്രീ തണ്ടാശ്ശേരി റഷീദ് ഇങ്ങനെ കമന്റടിച്ചു
Tandasseri റഷീദ്: അപ്പോള്‍ മനോജ് സാറിനും തെറ്റ് പറ്റി ...പി കെ .സൈനബ ,സിപിഎം സെക്രടരിയെട്റ്റ് മെമ്പര്‍ ആണ് ......മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ,ഇക്കാര്യം പോലും അറിയാത്ത ആള്‍ ആണ് ജബാര്‍ മാഷ് ന്റെ വൈഫ് എന്നാണ്Zubaida Idrees ഉദ്ദേഷിചിരിക്കുക Manoj VM
ഈ വിവരക്കേട് മനസ്സിലാക്കിയിട്ടും വീണത് വിദ്യയാക്കി കൊണ്ട് ശ്രീ മനോജ് വീണ്ടും ഇങ്ങനെ കസറി
''Manoj VM
റഷീദ് ഭായീ, സീ പീ എമ്മില്‍ കോട്ടയം ജില്ല സെക്രെട്ടെരിയട്ടില്‍ എത്ര വനിതകള്‍ ഉണ്ട് എന്ന് പോലും എനിക്ക് അറിയില്ല. കാരണം ഒരു ദശകം ആയി ഞാന്‍ പ്രവാസിയാണ്. സീ പീ എമ്മില്‍ വനിതാ നേതാക്കള്‍ക്ക് പഞ്ഞവുമില്ല. റഷീദ് ഭായി മുകളില്‍ പറഞ്ഞ സൈനബ സുഹറ എന്ന പേരുകള്‍ തമ്മില്‍ മാറിയത് ആണ് പ്രശ്നം എങ്കില്‍ എനിക്ക് സുബൈദ ചേട്ടനോട് ആ വിഷയത്തില്‍ ഒരു "നല്ല നമസ്കാരം" മാത്രമാണ് പറയുവാന്‍ ഉള്ളത്. പച്ചക്കുതിര എന്ന പേരില്‍ 2002 ജനുവരി മുതല്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ത്രൈമാസികത്തിലെ അഭിമുഖം എടുത്ത വ്യക്തിയുടെതോ പ്രൂഫ് റീഡറുടെതോ ആയ ഓരോ ശ്രദ്ധക്കുറവോ തെറ്റോ ജബ്ബാര്‍ മാഷിന്റെ ഭാര്യയുടെ തെറ്റ് എന്നും പറഞ്ഞു വലിയ കാര്യമാക്കി പൊക്കി പിടിച്ചു സ്വന്തം ബ്ലോഗിന് പരസ്യത്തിനു ശ്രമിക്കുന്നതില്‍.''
ശ്രീ മനോജിനു എന്തോ എന്റെ ബ്ലോഗിനോട് അലര്‍ജിയോ അസഹിഷ്ണുതയോ ആണ്. അതെന്തെങ്കിലുമാകട്ടെ. ശ്രീ മനോജിന്റെ കമന്റിലേക്ക് പോകാം. ശ്രീമാന്‍ അഡ്വ: മനോജ് സാധാരണക്കാരനല്ല വെറും എട്ടാം ക്ലാസ് വിദ്ധ്യാഭ്യസമുള്ള ഞാനെവിടെ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുധമെടുത്തു ദുബായില്‍ പ്രാക്ടീസ് ചെയ്യുന്ന ശ്രീ മനോജെവിടെ.
ഒരു വക്കീലായ ശ്രീ മനോജ് ഏതെങ്കിലും കാര്യത്തെ കുറിച്ച് ഒരു പ്രസ്താവന നടത്തുമ്പോള്‍ ആ വിഷയം മനസ്സിലാക്കി വേണം പ്രതികരിക്കാന്‍ എന്ന സാമാന്യ യുക്തിയെങ്കിലും പ്രയോഗിക്കെണ്ടിയിരുന്നു യുക്തിവാദി ബുജി കൂടിയായ ശ്രീ മനോജിനു. എന്റെ ബ്ലോഗിനോടുള്ള അസഹിഷ്ണുതയും, പുളിച്ചുതികട്ടലും ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ട്. പക്ഷെ തന്റെ എതിര്‍കക്ഷി എന്താണ് പറയാന്‍ സാധ്യത എന്ന് മുന്‍കൂട്ടി മനസ്സിലാകി അതിനനുസരിച്ച് മുന്‍കരുതല്‍ നടത്തുന്ന ഒരു വക്കീലിന് എന്നെ അടിക്കാന്‍ മുതിരുന്നതിനു മുമ്പ് ഈ വിഷയത്ത്ല്‍ ഞാന്‍ എന്ത് പറഞ്ഞു എന്ന് എന്റെ ഈ പോസ്റ്റിലൂടെ ഒരു പരക്കം പാചിലെന്കിലം നടത്തിയിരുന്നു എങ്കില്‍ ഈ ഒരു ദുരവസ്ഥ അദ്ദേഹം വരില്ലായിരുന്നു.
മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിട്ന്റ്റ് ആരെന്നു അറിയേണ്ട കാര്യമൊന്നും ശ്രീമനോജിനില്ല. പക്ഷെ ആ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് ആ വിഷയം പഠിക്കേണ്ട ഉത്തരവാദിത്വം ഒരു വക്കീലെന്ന നിലക്കദ്ധെഹത്തിനുണ്ട്. പോട്ടെ അദ്ദേഹത്തിനു പറ്റിയ മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ വീണ്ടും വീണത് വിദ്യയാക്കുന്ന ആ സര്‍ക്കസ് ഏറെ കൌതുകം നല്‍കുന്നുണ്ട്.
ഒരു വക്കീല്‍ പോലും ഇത്രയ്ക്കു വികാരഭരിതനായി സ്വയം തകരുന്നതിനുത്തരവാദി അദ്ദേഹത്തെ നയിക്കുന്ന യുക്തിവാദാദര്‍ശമല്ലാതെ മറ്റെന്താണ്.
ശ്രീമതി ഫൌസിയയെന്ന മലപ്പുറം ജില്ല പഞ്ചായതാഫീസിനരികില്‍ താമസിക്കുന്ന തൊട്ടടുത്ത പഞ്ചായത്തിലെ GUP സ്കൂള്‍ പ്രധാനദ്ധ്യപികയെ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആരെന്നു തിരിച്ചറിയാത്ത അവസ്ഥയിലേക്ക് അധപതിപ്പിച്ചത് നാസ്തിക ഭൌതിക യുക്തിവാദമാണെന്ന് നാം മനസ്സിലാക്കിയിരുന്നു. എന്നാല്‍ ശ്രീ മനോജിന്റെ പുതിയ കണ്ടു പിടുത്തം (ശ്രീ ജബ്ബാറിന്റെയും) അത് പച്ചക്കുതിര ത്രൈമാസിക(?)ക്ക് സംഭവിച്ച അബദ്ധം മാത്രമാണ്.
അത് പരിശോധക്കുന്നതിനു മുമ്പ് അസഹിഷ്ണുവും മഹായുക്തിവാദി ബുദ്ധിജീവിയും 'വക്കീലു'മായ ശ്രീ മനോജിനെ, അദ്ദേഹത്തിലെ പന്ധിതനെ, വക്കീലിനെ ഒരിക്കല്‍ കൂടി പരിചയപ്പെടുക. ശ്രീ മനോജ് പച്ചക്കുതിര മാസികയെ ത്രൈമാസികം ആയാണ് അദ്ദേഹത്തിനെ കമന്റിലൂടെ ബൂലോകരെ പരിചയപ്പെടുത്തുന്നത്. പക്ഷെ DC ബുക്സ് അവരുടെ സൈറ്റില്‍ പച്ചക്കുതിരയെ ഇങ്ങനെ പരിചയപ്പെടുത്തുന്നു.
"A monthly in Malayalam, Pachakuthira covers mainly topics of general interest such as current affairs, politics, social issues, articles and poems, interviews with important personality and so on. An issue costs Rs.12/-"
monthly എന്ന് DC പ്രഖ്യാപിക്കുന്ന മാസികയെ ത്രൈമാസികം ആയി മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ ഒരു അബദ്ധമായി കണ്ടു കൂടെ എന്ന് ന്യായമായും സംശയിക്കാം പക്ഷെ അദ്ദേഹം ഒരു വക്കീലാണ്. മാത്രമല്ല വളരെ നിസ്സാരമായി രണ്ടു മൌസ് ക്ളിക്കുകളിലൂടെ അറിയാന്‍ സാധിക്കുന്ന കാര്യം പോലും അവഗണിച്ചു ആ കാര്യത്തെ കുറിച്ച് നിരുത്തരവാദ പ്രസ്ഥാവനയിറക്കിയത്........... ..................!!
നാസ്തിക ഭൌതിക യുക്തിവാദം ഒരു വക്കീലിനെ പോലും ഇത്രയ്ക്കു വിവരം കെട്ടവനാക്കുമെന്നത് ആ പ്രസ്ഥാനത്തെ വിലയിരുത്താന്‍ പര്യാപ്തമാണ്.
ശ്രീ മനോജ് പറഞ്ഞ പോലെ ശ്രീ ജബ്ബാറും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരിച്ചറിയാത്ത ഉന്മാദാവസ്ഥ ശ്രീമതി ഫൌസിയക്കല്ല പച്ചക്കുതിരക്കാണ് സംഭവിച്ചത് എന്ന് തുടര്‍ന്ന് പറയുന്നുണ്ട്. അതിങ്ങനെ വായിക്കാം.
''Ea Jabbar പികെ സൈനബ ജില്ലാ പഞ്ചായത്തു പ്രസിഡന്റാണെന്ന വാക്യം പച്ചക്കുതിരയും താഹ മാടായിയും വരുത്തിയ തെറ്റാണ്. അതവര്‍ തന്നെ തിരുത്തിയിട്ടുമുണ്ട്.''
ശ്രീ ജബ്ബാറിന്റെയും, ശ്രീ മനോജിന്റെയും, മറ്റു യുക്തിവാദികളുടെയും വീണത് വിദ്യയാക്കുന്ന ആ അടവ് മുഖവിലക്കെടുത്തിട്ടും ചില കല്ലുകടി അനുഭവപെടുന്നു, പച്ചക്കുതിര മാസിക പ്രസിദ്ധീകരിച്ചത് ശ്രീമതി ഫൌസിയ എഴുതിയ ഒരു ലേഖനം എഡിറ്റു ചെയ്തല്ല. ഒരു അഭിമുഖം അവരുടെ മുഖത്ത് നിന്ന് കേട്ട് എഴുതി ആ വാക്കുകള്‍ ഒട്ടും മാറ്റം വരുത്തതെയാവാനാണ് സാധ്യത. മാത്രമല്ല ഇന്ന് ഇത്തരം അഭിമുഖങ്ങള്‍ക്ക് കേട്ടെഴുത്ത് രീതിയെ മാത്രമല്ല ആശ്രയിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ അതിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഇന്ന് മള്‍ടിമീഡിയ സങ്കേതങ്ങള്‍ പൂര്‍ണമായുപയോഗിച്ചാണ് അഭിമുഖങ്ങള്‍ നടത്തുക. അല്ലാതെ ഏതെങ്കിലും ഒരാള്‍ വന്നു എന്തെങ്കിലും ചോദിച്ചു കിട്ടുന്ന ഉത്തരങ്ങളില്‍ നിന്ന് തന്റെ ഓര്‍മയില്‍ ബാക്കിനില്‍ക്കുന്ന എന്തെങ്കിലും എഴുതി പിടിപ്പിക്കുന്ന, അതല്ലെങ്കില്‍ ഷോര്‍ടഴുത്ത് സമ്പ്രദായമോ അല്ല ഇന്നുപയോഗിക്കുന്നത്.
ഈ അഭിമുഖം ശ്രീ താഹാമാടായി ഒറ്റക്ക് വന്നു നടത്തിയതല്ല എന്ന് ശ്രീമതി ഫൌസിയയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും അതിങ്ങനെ
''നിങ്ങള്‍ എന്നെത്തേടി വന്നു. നല്ലതു തന്നെ.'' പച്ചക്കുതിര മാസിക 2011 ഡിസ കവര്‍ പേജ് 27 ഇതില്‍ നിങ്ങള്‍ എന്ന ബഹുവചനം ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശ്രീമതി ഫൌസിയയില്‍ നിന്ന് അഭിമുഖം സ്വീകരിക്കാന്‍ വന്നിരുന്നു എന്ന് തെളിയിക്കുന്നു. താഹാ മാടായി ഒറ്റയ്ക്ക് നടത്തിയ അഭിമുഖമായിരുന്നു വെങ്കില്‍ നീ, താങ്കള്‍, അങ്ങ് തുടങ്ങിയ പതങ്ങളാകും ഉപയോഗിക്കുക. അത് കൊണ്ട് തന്നെ താഹാ മടായി കൂടാതെ സാങ്കേതിക പ്രവര്‍ത്തകര്‍ കൂടി (മള്‍ടിമീഡിയ ടീം) ഉണ്ടായിരിക്കാം അവര്‍ ഈ അഭിമുഖം റകാര്‍ഡു ചെയ്തിരിക്കാം.
കൂടാതെ മാസികയുടെ ഇരുപത്തേഴാം പേജിനു മുകളില്‍ തന്നെ ആ അഭിമുഖത്തില്‍ പ്രതിപാദിക്കുന്ന സ്ത്രീകളില്‍ ശ്രീമതി ഫൌസിയയുടെ ഉമ്മയും അവരുടെ അധ്യാപികയും സഹോദരിയുമായ സ്ത്രീയ്മൊഴികെയുള്ള മറ്റു മൂന്നു സ്ത്രീകളുടെ കളര്‍ ഫോടോ നല്ല വൃത്തിയിലും ഭംഗിയിലും ചേര്‍ത്തിട്ടുണ്ട്.
അതില്‍ ഒന്ന് കമല സുരയ്യ മാധവിക്കുട്ടിയായിരുന്ന കാലത്തെ ഫോടോയാണ്., മറ്റൊന്ന് യുക്തിവാദി കുതന്ത്രത്തിലകപ്പെട്ടു, തന്റെ മാതാപിതാക്കളെയും, ഉടപ്പിറപ്പുകളെയും, കുടുംബത്തെയും, സമൂഹത്തെയും, മതത്തെയും വലിച്ചെറിഞ്ഞു താന്‍ ആരെ വിശ്വസിച്ചുവോ ആ പുരുഷനും അയാള്‍ ഉള്‍കൊള്ളുന്ന സാമൂഹ്യ സംവിധാനത്തും തന്റെ ജീവിതം ബലിയേകി ഏറെ വാര്‍ത്ത കവരെജു നല്‍കി അവസാനം ആ പുരുഷനാല്‍ ഉപേക്ഷിക്കപ്പെട്ടു വിവാദങ്ങളില്‍ നിന്ന് വിവാധങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ്. ഇതിനു രണ്ടിനുമിടയില്‍ മറ്റൊരു സ്ത്രീയുടെ ഫോടോ കൂടിയുണ്ട്. അത് സിപിഎം പ്രവര്‍ത്തക ശ്രീമതി പികെ സൈനബയുടെത് തന്നെയാണ്. ശ്രീമതി പികെ സൈനബ ഏതെങ്കിലും രംഗത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുഉണ്ടോ ഇല്ലേ എന്നത് എനിക്കറിയില്ല. പക്ഷെ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് ശ്രീമതി സുഹ്റ മമ്പാട് ആണ്.
സുഹ്റ മമ്പാട് എന്ന പെണ്ണിനെ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിയത് ഇസ്ലാം മതവും മുസ്ലിം സമുദായവും മുജാഹിദ് പ്രസ്ഥാനവുമാണ്. ഈ മുജാഹിദ് പ്രസ്ഥാനവും മുസ്ലിം സമുദായവും ഇസ്ലാം മതവും ഏറെ ഉന്നത വിദ്ധ്യാഭ്യാസവും സ്വാതന്ത്ര്യവും നല്‍കി വളര്‍ത്തി കൊടുന്ന ശ്രീമതി ഫൌസിയയെ ഇന്നത്തെ അന്ധകാരത്തിന്റെ അടിത്തട്ടിലേക്ക് അധപതിപ്പിച്ചത് നാസ്തിക ഭൌതിക യുക്തിവാദവുമാണ് എന്ത് ഈ രണ്ടു ആദര്‍ഷങ്ങളെയും വിലയിരുത്താന്‍ പറ്റിയ പാരാമീറ്ററാണ്. ഇങ്ങനെ ശ്രീമതി പികെ സൈനബയുടെ ഫോടോ വരെ അടിച്ചതില്‍ നിന്ന് ഒരു ചെറിയ അബദ്ധമായി നിസ്സാരവല്‍കരിച്ച് എല്ലാ കുറ്റവും താഹ മാടായിയുടെയും പച്ചക്കുതിര പത്രാധിപരുടെയും പ്രൂഫ്‌റീഡറുടെയും തലയില്‍ കെട്ടിവച്ച് അവരെ മാത്രം ബലിയാടാക്കി ഒഴിഞ്ഞുമാറാന്‍ പാടുമോ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക്. പച്ചക്കുതിരയുടെ ഈ അഭിമുഖം കാണുന്നത് ശ്രീമതി ഫൌസിയയുടെ ഭര്‍ത്താവും KYS മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ ശ്രീ ജബ്ബാറിന്റെ ബ്ലോഗില്‍ നിന്നാണ്. അദ്ദേഹം ആ അഭിമുഖം പരിചയപ്പെടുത്തുന്നതിനോടോപ്പം ഈ വിഡ്ഢിത്തം, വിവരക്കേട്, പൊട്ടത്തരം കൂടി ചൂണ്ടിക്കാട്ടിയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കുമ്പസാരം, ഒഴിഞ്ഞുമാറ്റം ആവശ്യമുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല അല്പം വിശ്വാസവുമുണ്ടായിരുന്നു. അത് പോലെ തന്നെ പച്ചക്കുതിര തിരുത്തി എന്ന് പറയുന്നത് കണ്ടു ഇത് ഇത് ലക്കത്തില്‍ തിരുത്തി എന്ന് പറയാത്തത് കൊണ്ട് തന്നെ അതിലെ ആത്മാര്‍ത്ഥതയും?.........
പച്ചക്കുതിര തിരുത്ത് കൊടുത്തത് ജനുവരി ലക്കത്തില്‍ ആണെങ്കില്‍ അവര്‍ സ്വയം തിരുത്തി എന്നംഗീകരിക്കാം. അല്ലാത്ത പക്ഷം വിമര്‍ശനം വന്നതില്‍ നിന് രക്ഷപെടാനുള്ള അടവ് നയമായി മാത്രമേ അതിനെ കാണാന്‍ പറ്റൂ.
എന്തൊക്കെയായാലും ഈ തെറ്റിന് താഹമാടായിയും പച്ചക്കുതിര എഡിറ്റര്‍ ബോഡും ശ്രീമതി ഫൌസിയയും കൂട്ടുത്തരവാദികളാണ്. കൂടതെ ഇത് ബൂലോകത്ത് കൂടി പടര്‍ത്തിയ ശ്രീ ജബ്ബാറിനും ഒഴിഞ്ഞു മാറാന്‍ പറ്റില്ല. അത് പോലെ ഇവര്‍ പ്രചരിപ്പിക്കുന്ന ഈ കളവു ഏറ്റുപിടിച്ചു അതിനെ ന്യായീകരിക്കുന്ന കീബോര്‍ഡുന്തികളോട് സഹതാപമല്ലാതെ മറ്റൊന്നില്ല.
1 comment:
യുക്തിവാദികളുടെ ഒരു കാര്യം. കുറച്ചെങ്കിലും ബുദ്ധിയുള്ളവരെ നേതാക്കന്മാരായി തിരഞ്ഞെടുത്തുകൂടെ??? ഈ.എ ജബ്ബാര്‍ വിവരമുള്ളവനാണെന്നു കാണിക്കാന്‍ പല പൊട്ടത്തരങ്ങളും വിളിച്ച് പറയുന്നുണ്ട്. പാവം യുക്തിവാദികള്‍ ഇതാണു ബുദ്ധി എന്നു കരുതി പിറകെനടക്കുന്നു.
Post a Comment