യുക്തിവാദി സംഘം പ്രസിഡന്റ് മഹാ നായ
ജബ്ബാര്‍ മാഷ് കുടുംബങ്ങളില്‍ സ്ത്രീ അടിമയാണെന്ന് പറഞ്ഞു കൊണ്ടും,
അദ്ദേഹത്തിന്‍റെ കുടുംബം 'മാത്രം' ചില നീക്കുപോക്കുകളിലൂടെയും നിയമ,
നിബന്ധനകളിലൂടെയും ലിംഗസമത്വം നടപ്പിലാക്കിയതിന്റെ വിവരണങ്ങള്‍
നല്‍കിക്കൊണ്ടും
ഫൈസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്!!!!
അതിലൂടെ യുക്തിവാദികള്‍ക്കിടയില്‍ കുടുംബമായി ജീവിക്കുന്നവരെ കുറിച്ചുള്ള
ഒരേകദേശ ധാരണ ലഭിക്കും ഇദ്ദേഹത്തിന്‍റെ സ്വകുടുംബത്തെ കുറിച്ചുള്ള ലേഖനം
മുഖവിലക്കെടുത്ത് ചര്‍ച്ച
ചെയ്യുന്നത് അദ്ദേഹം പ്രഥമ യുക്തിവാദി ആയത് കൊണ്ടാണ്. പ്രഥമന്‍റെ ജീവിതം
മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുമല്ലോ.
അദ്ദേഹം കുറിക്കുന്നു. "ഇന്നു വനിതാദിനമാണല്ലോ.
സ്വാനുഭവങ്ങളെ മുന് നിര്ത്തി ചിലതു കുറിക്കാമെന്നു വിചാരിക്കുന്നു.
വിവാഹവും കുടുംബവുമൊക്കെ സ്ത്രീ വിരുദ്ധമായ സംവിധാനങ്ങളാണെന്ന പൊതുവെയുള്ള
ഫെമിനിസ്റ്റ് വാദം ഇന്നത്തെ നാട്ടു നടപ്പനുസരിച്ച് ഏറെക്കുറെ സത്യം
തന്നെയാണു." മുഖവുര തന്നെ കുടുംബം എന്നത് സ്ത്രീ വിരുദ്ധ
സംവിധാനം ആണ് എന്ന കണ്ടെത്തലോടെയാണ്. ഇത് തന്നെയാണ് അദ്ദേഹവും അനുയായികളും
മറ്റു യുക്തിവാദികളും പലപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും! യുക്തിവാദികളെ
സംബബന്ധിച്ചു ഇപ്പറഞ്ഞതില്‍ കാര്യവുമുണ്ട്.
യുക്തിവാദി നേതാവിന്‍റെ ഭാര്യയിറച്ചിക്കച്ചവടം മലയാളം ചര്‍ച്ച ചെയ്തതാണല്ലോ?. മാത്രമല്ല ഇവര്‍ പെണ്ണിനെ കേവലം ഭോഗയന്ത്രം (sexmachine)
, സന്തത്യുല്‍പാദനയന്ത്രം (procreation machine), ബലാല്‍സംഗ ഉപകരണം (raping tool) എന്നീ നിലകളില്‍ മാത്രം കാണുന്നവരാണല്ലോ....
പെണ്ണിന് യുക്തിവാദി സമൂഹത്തില്‍ സ്ഥാനമില്ല. (ലിങ്കുകള്‍ ക്ലിക്കി വിലയിരുത്തുക
ഒന്ന്, രണ്ട്, മൂന്ന്, നാല്
അത് സ്ത്രീ രഹിത പുരുഷമാത്ര സാമൂഹ്യ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്,
ഏത് സ്ത്രീയും പുരുഷനെ സംബന്ധിച്ച് ഒരു പുതിയ സാധ്യതയാണ്, വിവാഹം ഏത്
രീതിയില്‍ ആയാലും അത് മതത്തിന്‍റെ സംവിധാനമാണ്, യുക്തിവാദം ജീവിതാന്ദ്യം
വരെ നിലനിര്‍ത്തിപ്പോണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക് ഭാര്യ സന്താനം എന്നിവ
അധികപ്പറ്റാണ്. വിവാഹം കഴിക്കാതെ ജീവിക്കുന്ന യുക്തിവാദികള്‍ അവരുടെ ലൈംഗിക
ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ നിയമത്തിനു പിടികൊടുക്കാതെ കാര്യം
സാധ്യമാക്കണം. എന്നെല്ലാം ഇവര്‍ എഴുതി വിട്ടതാണല്ലോ! (യുക്തിവാദികള്‍
എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് പുരുഷന്‍ മാത്രമാണ്) പരസ്പ്പര സമ്മത ലൈംഗികത
പ്രശ്നവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന യുക്തിവാദ വിമര്‍ശകര്‍ പെണ്ണിനെ
ബലാല്‍സംഗം ചെയ്തായാലും പുരുഷബീജം കൂടുതല്‍ സ്ത്രീകളിലേക്ക് എത്തിക്കുകയാണ്
യുക്തിവാദി പുരുഷന്‍റെ ജന്മലക്ഷ്യം എന്ന യുക്തിയുഗത്തിന്റെ 'ശാസ്ത്രീയ'
കണ്ടെത്തല്‍ നിസ്സാരവല്‍ക്കരികപ്പെടുന്നത്, പരസ്പ്പര സമ്മത ലൈംഗികത ഇവരുടെ
പണ്ടേ മുതലുള്ള ആദര്‍ശമാണെന്നത് അറിയാത്തത് കൊണ്ടാണ്.
പ്രഥമന്റെ കുറിപ്പിലേക്ക് "കുടുംബജീവിതത്തില് തന്നെ സ്ത്രീ പുരുഷ സമത്വം ഒരു പരിധി വരെ
സാധ്യമാണെന്നാണു ഞങ്ങളുടെ അനുഭവം. അതിനു പക്ഷെ ഇരുവരും വിശാലവും
സ്വതന്ത്രവും തുറന്നതുമായ സമീപനം സ്വീകരിക്കാന് തയ്യാറാകേണ്ടതുണ്ട്.
പുരുഷനു വന് നേട്ടമുള്ളതും സ്ത്രീയ്ക്കു വന് നഷ്ടമുള്ളതുമായ ഒരു
സംവിധാനത്തെ തുല്യ നീതി എന്ന അടിസ്ഥാനത്തില് പൊളിച്ചെഴുതുക
സാധ്യമാകണമെങ്കില് ഏറെ നഷ്ടവും ത്യാഗവും സഹിക്കേണ്ടി വരിക സ്വാഭാവികമായും
പുരുഷന് തന്നെയാണു. നൂറു ശതമാനം “സമത്വം” നടപ്പിലാക്കാന്
സാധിച്ചില്ലെങ്കിലും നാട്ടു നടപ്പില് നിന്നും വളരെ വ്യത്യസ്തമായ ഒരു കുടുംബ
ജീവിതമായിരുന്നു ഞങ്ങളുടേത്." അദ്ദേഹം കുടുംബജീവിതം
നയിക്കുന്നത് ഏറെ ത്യാഗം സഹിച്ചാണെന്ന് വ്യക്തമാക്കുന്ന വരികള്‍ എന്നതിലേറെ
കുടുംബമെന്ന സംവിധാനം പുരുഷമേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള പുരുഷ
മേധാവിത്വ സംവിധാനം ആണെന്ന് അടിവരയിടാനുള്ള ശ്രമമാണിവിനെ... കുടുംബം എന്നത്
യുക്തിവാദികള്‍ സിദ്ധാന്തവല്‍ക്കരിക്കുന്നത് പോലെ ഒരു പുരുഷ മേധാവിത്ത
സംവിധാനമാണോ അതോ കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന സ്നേഹത്തിലൂട്ടപ്പെട്ട
മനുഷ്യമാര്‍ഗ്ഗമാണോ? പിന്നാലെ പരിശോധിക്കാം...
പ്രഥമന്‍ ഇങ്ങനെ പുലംബാന്‍ കാരണം അദ്ധേഹത്തെ നയിക്കുന്നത് പുരുഷമേധാവിത്ത
ആദര്‍ശം മാത്രമായത് കൊണ്ടാണ്.... ഇനിയും പ്രഥമ കുടുംബ വിശേഷം "വൈവാഹിക ജീവിതം തുല്യ നിലയില് പങ്കു വെക്കുമ്പോള് രണ്ടു വ്യക്തികളും 50%
വരെ വിട്ടു വീഴചകള്ക്കു തയ്യാറായിരിക്കണം. രണ്ടു സ്വതന്ത്ര വ്യക്തികള്
ആയിത്തന്നെ ഒരുമിച്ചു ജീവിക്കാന് പരസ്പരം അഡ്ജസ്റ്റ്മെന്റുകള്
അനിവാര്യമാകും.
നാട്ടു നടപ്പനുസരിച്ച് വിവാഹം കഴിയുന്നതോടെ സ്ത്രീ ഒരു
സ്വതന്ത്ര വ്യക്തി എന്ന നില പൂര്ണമായും ഉപേക്ഷിച്ച് ഭര്താവിനു
സമ്പൂര്ണമായി കീഴടങ്ങി വിധേയപ്പെട്ടു കഴിയുക എന്നതാണു കുടുംബ ഭദ്രദ ! അവിടെ
അവള്ക്ക് സ്വന്തമായി അഭിപ്രായങ്ങളില്ല, തീരുമാനങ്ങളില്ല,
താല്പര്യങ്ങളില്ല, അധികാരങ്ങളില്ല… ! സമ്പൂര്ണ വിധേയത്വം മാത്രം !"
പ്രഥമന്‍ പറഞ്ഞത് യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വസ്തുതയാണ്. ഒരു
സ്ത്രീ രഹിത പുരുഷമാത്ര സാമൂഹ്യ സംവിധാനത്തില്‍ ജീവിക്കുന്ന യുക്തിവാദിയുടെ
കൂടെ കല്യാണം കഴിച്ചോ അല്ലാതെയോ ഒരുമിച്ചു ജീവിക്കുന്ന പെണ്ണിനെ
സംബന്ധിച്ച് ഇദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് പൂര്‍ണ്ണമായും ശരിയാണ്.
ഇങ്ങനെ അടിമവല്‍ക്കരിക്കപ്പെട്ട യുക്തിവാദികളുടെ കൂടെ ജീവിക്കുന്ന പാവം
പെണ്ണിന് സ്വതവ ബോധം തിരിച്ചു കിട്ടിയാല്‍ സംഭവിക്കുന്ന കാര്യവും
അദ്ദേഹംകുറിക്കുന്നു. "എന്നാല് സ്ത്രീ എപ്പോള് താന് ഒരു വ്യക്തിയാണെന്നു സ്വയം തിരിച്ചറിയുന്നുവോ ആ നിമിഷം മുതല് കുടുംബം കലാപകലുഷിതമാകാന് ആരംഭിക്കും.
[അടിമത്ത കാലത്തെ അടിമകളും ജീവിതത്തില് “സംതൃപ്തര് ” ആയിരുന്നു .
അടിമയായിരിക്കുക എന്നതിന്റെ സുഖം അനുഭവിക്കാന് പാകത്തിനു അവരുടെ ബോധം
പരുവപ്പെട്ടിരുന്നു എന്നതിനാല് . ]
കലാരംഗത്തും മറ്റും സ്വന്തമായ
സര്ഗ്ഗമുദ്ര പതിപ്പിച്ച പ്രശസ്ത വനിതകള് പോലും കുടുംബം ആരംഭിക്കുന്നതോടെ
അദൃശ്യരാകുന്നതു നമ്മുടെ നാട്ടിലെ പതിവു കാഴ്ച്ചയാണല്ലൊ." സാര്‍
പറഞ്ഞതിന്‍റെ നല്ലൊരു ഉദാഹരണം കോഴിക്കോട് നടന്നത് ഓര്‍മ്മ വരുന്നു.
മഞ്ചേരിയില്‍ ജനിച്ചു കോഴിക്കോട് വെസ്റ്റ്‌ഹില്ലിലേക്ക് കൂടുമാറിയ
കേരളത്തിലെ ഒരു പഴയകാല കമ്യൂണിസ്റ്റ് നാടകകൃത്ത് തന്‍റെകൊച്ചുമകളുടെ
പ്രായമുള്ള നിലമ്പൂര്‍ സ്വദേശിനിയായിരുന്ന സിനിമാ നടിയെ കല്യാണം കഴിച്ചതും
അവസാനം ആ പെണ്‍കുട്ടി ആ നരകത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടതും
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ വന്‍ വിവാദം സൃഷ്ട്ടിച്ചിരുന്നു.
(അക്കാലത്ത് യുക്തിവാദം എന്നത് കമ്യൂണിസത്തിന്റെ കൂടെപ്പിറപ്പായിരുന്നു)
അന്ന് ആ പാവം സ്ത്രീ പറഞ്ഞത് "എനിക്ക് കിട്ടുന്ന അവസരങ്ങളും
അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും അവരുടെ ഭര്‍ത്താവിനെ ഏറെ
അസ്വസ്ഥനാക്കിയിരുന്നു എന്നും അത് കാരണം അവര്‍ ഏറെ
പീഡിപ്പിക്കപ്പെട്ടിരുന്നും എന്നുമാണ്."
ഇത് തന്നെയായിരിക്കാം പല യുക്തിവാദി കുടുംബങ്ങളിലെയും അവസ്ഥ എന്ന് മനസ്സിലാക്കി ത്തരുന്നു പ്രഥമതുടര്‍മൊഴികള്‍ "ഗോവയില് നടന്ന ഓപന് ഫോറത്തില് കുടുംബ ജീവിത മായിരുന്നു വിഷയം.
“പുരോഗമനവാദികള്“ ആയ ചില കുടുംബനാഥന്മാരുടെ ത്യാഗവിവരണം കൌതുകകരമായിരുന്നു.
“ഇത്രയും വര്ഷങ്ങള്ക്കിടെ ഞാന് ഒരിക്കല് പോലും ഭാര്യയെ അടിക്കുകയോ
അടിക്കാന് ഓങ്ങുകയോ ചെയ്തിട്ടില്ല്”. എന്ന ഒരു മാതൃകാ ഭര്ത്താവിന്റെ
വാക്കുകള് കേട്ട് ഭാര്യ വളരെ അഭിമാനത്തോടെ തലയുയര്ത്തി ശരി വെക്കുന്നതു
കണ്ടു !!.
ചെറുപ്പക്കാരനായ മറ്റൊരാള് പറഞ്ഞത് “ഞാന് ചിലപ്പോഴൊക്കെ
അടിച്ചിട്ടൊക്കെയുണ്ട്, എന്നാലും ഞങ്ങള് പെട്ടെന്നു തന്നെ വീണ്ടും
ഇണങ്ങാറുമുണ്ട് . അത്രയ്ക്കാണു ഞങ്ങളുടെ പ്രണയത്തിന്റെ തീവ്രത “ എന്നാണു
!!! ഇതാണു ഇന്നും നമ്മുടെ സ്വതന്ത്ര ചിന്തകരുടെ പോലും കുടുംബ സങ്കല്പവും പൊതു ബോധവും !"
ഇങ്ങനെ അടിപിടിയും അക്രമങ്ങളും പീഡനങ്ങളും ഒന്നും പ്രഥമകുടുംബത്തില്‍
വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പ്രഥമകുടുംബം എടുത്തത് എങ്ങനെയെന്നു കൂടി
അദ്ദേഹം വ്യക്തമാക്കിയത് നാം നേരത്തെ കണ്ടു അത് ഒരിക്കല്‍ കൂടി വായിക്കാം "വൈവാഹിക ജീവിതം തുല്യ നിലയില് പങ്കു വെക്കുമ്പോള് രണ്ടു വ്യക്തികളും 50%
വരെ വിട്ടു വീഴചകള്ക്കു തയ്യാറായിരിക്കണം. രണ്ടു സ്വതന്ത്ര വ്യക്തികള്
ആയിത്തന്നെ ഒരുമിച്ചു ജീവിക്കാന് പരസ്പരം അഡ്ജസ്റ്റ്മെന്റുകള്
അനിവാര്യമാകും
......... ഞങ്ങള് കുടുംബത്തില് ഡമോക്രസിയും
ലിംഗ നീതിയും നടപ്പിലാക്കാനുള്ള ശ്രമം
തുടക്കത്തിലേ ആരംഭിച്ചിരുന്നു. വിവാഹിതരാകാന് തീരുമാനമെടുക്കുമ്പോള് തന്നെ
ഏതാനും വ്യവസ്ഥകള് പരസ്പരം ചര്ച്ച ചെയ്ത് അംഗീകരിക്കുകയുണ്ടായി..... അഥവാ
ചില അഡ്ജസ്റ്റ്മെന്റുകളും പൊടിക്കൈകളും ഉഭയകക്ഷി കരാറുകളും എല്ലാം എല്ലാം
ആയി ഇന്ത്യയും പാകിസ്ഥാനുമിടയില്‍ യുദ്ധമില്ലാതെ നിലനിറുത്തുന്നത് പോലെ
കഷ്ട്ടപ്പെട്ടാണ് പ്രഥമ കുടുംബം മുപ്പത്തഞ്ച് വര്‍ഷം മുന്നോട്ട്
പോയതെന്നര്‍ത്ഥം!! ഇക്കാര്യം അദ്ദേഹം തന്നെ പറയട്ടെ "ഈ വ്യവസ്ഥകള് പാലിച്ചു
കൊണ്ടു തന്നെയാണു 35 വര്ഷം ഞങ്ങള് ഒരുമിച്ചു ജീവിച്ചത്."
കീരിയും പാമ്പും തമ്മില്‍ സഖ്യത്തില്‍ എത്തിയാലെന്ന പോലെ ഇങ്ങനെ ചില മിനിമം
പരിപാടികളുടെ അടിസ്ഥാനത്തിലാണ് പ്രഥമ കുടുംബം മുപ്പത്തഞ്ച് കൊല്ലം
മുന്നോട്ട് പോയത് എന്നര്‍ത്ഥം!!! എന്തായിരിക്കും അവിടുത്തെ ദാരുണത!
കുടുംബം എന്നത് ഇദ്ദേഹം പറഞ്ഞപോലെ നിയമങ്ങളും പട്ടാളച്ചിട്ടകളും
നടപ്പിലാക്കേണ്ട വ്യാപാര വ്യവസായ സ്ഥാപനമാണോ, അല്ലെങ്കില്‍ അയല്‍
രാജ്യങ്ങള്‍ തമ്മില്‍ പാലിക്കേണ്ട പ്രോട്ടോകോളുകളും നയതന്ത്ര സമീപനങ്ങളും
ബാധകമായ വ്യത്യസ്ത ശക്തികളുടെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള
രാജ്യതന്ത്രജ്ഞത പാലിക്കേണ്ട അന്താരാഷ്ട്ര സമ്മേളന വേദിയാണോ? അല്ലെ
അല്ല.... കുടുംബം എന്നത് കൂടുമ്പോള്‍ ഇമ്പമുള്ളതാകണം.. അല്ല; കുടുംബം
കൂടുമ്പോള്‍ ഇമ്പമുള്ളതാണ്... അവിടെ നേതാവും അനുയായിയും ഇല്ല, ഉടമയും
അടിമയും ഇല്ല, ഭരണ കര്‍ത്താവും ഭരണീയരും ഇല്ല. തോല്‍പ്പിക്കലും
ജയിപ്പിക്കലുമില്ല, ഉള്ളത് സ്നേഹസുവര്‍ണ്ണ നൂലില്‍ കോര്‍ത്തെടുത്ത വിശുദ്ധ
മുത്തുമണികളാണ്, സ്വന്തം അവകാശ ബോധാമല്ല ഇണയുടെ ആവശ്യനിര്‍വ്വഹണമാണ്
പ്രധാനം, സ്വന്തം വിശപ്പ് മാറ്റിവച്ച് ഇണയുടെയും മക്കളുടെയും വിശപ്പാകും
പ്രശ്നമാകുക, സ്വന്തം രോഗമല്ല ഇണയുടെ ക്ഷീണമാകും പ്രശ്നമാകുക, തന്‍റെ
സന്തോഷത്തിലുപരി ഇണയുടെ സന്തോഷമാകും പ്രാധാന്യം നല്‍കപ്പെടുക...