Followers

Monday, February 13, 2012

പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (മൂന്നാം ഭാഗം)    

 ഒന്നാം ഭാഗം ഇവിടെ ക്ലിക്കുക
  രണ്ടാം ഭാഗം ഇവിടെ ക്ലിക്കുക

ആദ്യ ഭാഗത്തില്‍ ശ്രീമതി ഫൌസിയ പ്രീ ഇസ്ലാമിക് മക്കയില്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യവും അവകാശങ്ങളും അനുഭവിച്ചിരുന്നു. ഇസ്ലാമും മുഹമ്മദ്‌ നബി(സ)യും ആ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കി എന്ന ദുരാരോപണം വിലയിരുത്തി. അത് പോലെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം പുരുഷന്റെ പകുതി എന്ത്കൊണ്ടെന്നും ചര്‍ച്ച ചെയ്തു. ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും കൂടി ബഹുഭാര്യത്വ പ്രശ്നവും ചര്‍ച്ച ചെയ്തു. കൂടാതെ  രണ്ടാം ഭാഗത്ത്‌ ഇസ്ലാം ഏറെ സ്വാതന്ത്ര്യവും വിദ്ധ്യാഭ്യാസവും നല്‍കി വളര്‍ത്തി കൊടുന്ന 'ഫൌസിയ എന്ന പെണ്ണ്' ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി, താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഇസ്ലാമിനെയും തന്നെ താനാക്കിയ മുജാഹിദ് പ്രസ്ഥാനത്തെയും പരിത്യജിച്ചു,  യുക്തിവാദ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെയും, ചൂഷണ പീഡനങ്ങളിലൂടെയും ഒട്ടും ലോക പരിചയവും യുക്തി ബോധവുമില്ലാത്ത ഏറെ പരിതാപകരമായ അധപതനത്തിന്റെ പടുകുഴിയില്‍ ആപതിച്ച ശ്രീമതി ഫൌസിയ എന്ന പെണ്ണിനെ സാധ്യമാക്കിയ നാസ്തിക ഭൌതിക യുക്തിവാദത്തെ നാം മനസ്സിലാക്കി.

ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുന്‍ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത ശ്രീമതി ഫൌസിയയുടെ അധപതനത്തിന്റെ തുടര്‍ച്ചയും അവരുടെ ചില സഹതാപമര്‍ഹിക്കുന്ന ആരോപണങ്ങളും അവരുടെ പ്രകൃതിയെയും ആവാസ വ്യവസ്തയേയും കുറിച്ചുള്ള അക്ഞ്ഞതയും  കൂടിയാണ്.


ശ്രീമതി ഫൌസിയ തന്റെ യൌവ്വന പ്രായത്തില്‍ 1984 ലില്‍ ദേശാഭിമാനി വാരികയില്‍  ഏറെ ആവേശത്തോടെ എഴുതിയ കുറിപ്പ്  അക്ഷരങ്ങള്‍ മാഞ്ഞു പോയെങ്കിലും ആശയം ചോര്‍ന്നു പോയെങ്കിലും ഭാഷ മാറിയെങ്കിലും, ഇന്നും ആ കുറിപ്പ് ഏറെ അഭിമാനത്തോടെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ജീവിക്കുന്ന    ആ  ദയനീയാവസ്ഥ,  അവരുടെ സര്‍ഗ്ഗാത്മക ജീവിതത്തിലെ ഒരേ ഒരേടാണോ അതെന്ന് സംശയിപ്പിക്കുന്നു.  ഏതായാലും ആ കാലഘട്ടത്തില്‍ അവര്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ആ സാമൂഹ്യ പക്ഷാതലത്തിന്റെയും ആ സ്വാതന്ത്ര്യ ബോധത്തിന്റെയും തുടര്‍ച്ചയാവാം അങ്ങനെ ഒരു കുറിപ്പെഴുതാന്‍ ശ്രീമതി ഫൌസിയയെ പ്രാപ്തമാക്കിയത്.. എന്നാല്‍ ഇന്നത്തെ അവരുടെ അവസ്ഥ നാം നേരത്തെ മനസ്സിലാക്കി. തന്നെ താനാക്കിയ മുജാഹിദ്‌ പ്രസ്ഥാനം സ്ത്രീ വിദ്ധ്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന അവരുടെ പ്രസ്താവനയും ഇന്ന് ആ പ്രസ്ഥാനം അതില്‍ നിന്ന് ഏറെ പിന്നോട്ട് പോയിട്ടുണ്ട് എന്നും  അതിനു തെളിവ് മുജാഹിദ്, ജമാഅത്ത്കാര്‍ അവരുടെ ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നതാണെന്നും  പറഞ്ഞ ഫലിതം നാം ആസ്വദിച്ചു.

മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നത് മുജാഹിദു പ്രസ്ഥാനം സ്ത്രീ വിദ്ധ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തുന്നതിനു തെളിവായി ചൂണ്ടിക്കട്ടിയതിലെ ആ (?)യുക്തി എങ്ങിനെ കൂട്ടിക്കിഴിച്ചിട്ടും മനസ്സിലാകുന്നില്ല.  അതിലേറെ തമാശ നല്‍കുന്നുണ്ട് മുജാഹിദു, ജമാഅത്കാര്‍  ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നു എന്നതിനുപോല്‍ബലകമായി ശ്രീമതി ഫൌസിയ  ചൂണ്ടിക്കാട്ടിയ കാര്യം.,

"ചെറിയൊരു ഉദാഹരണം പറഞ്ഞാല്‍ നമ്മളൊരു സുന്നി വീട്ടില്‍ കല്യാണത്തിനു പോയാല്‍ അവിടെയുള്ള കല്യാണപ്പെണ്ണിനെ അണിയിച്ചോരുക്കുന്നതൊക്കെ, ആ പ്രദേശത്തുള്ള നാട്ടുനടപ്പുകള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കും. പൂവും മുല്ലമാലയുമൊക്കെ കൊണ്ടുള്ള ഒരു അണിയിച്ചോരുക്കല്‍. എന്നാല്‍ മുജാഹിദുകളോ ജമാഅത്തെ ഇസ്ലാമിക്കാരോ അതിനു എതിരാണ്. കല്യാണപെണ്ണിന് പൂവൊന്നും വെക്കാന്‍ പാടില്ല എന്ന മനോഭാവക്കാരാണ്."49

കല്യാണപ്പെണ്ണിനു  മുല്ലപ്പൂമാല ചൂടാന്‍ അനുവാദമുണ്ടോ ഇല്ലേ എന്നതും സ്ത്രീ വിദ്ധ്യാഭ്യാസവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ആ യുക്തി(?), സൂത്രവാക്യം, ഗണിതം എങ്ങനെയെന്നു മനസ്സിലാകുന്നില്ല!. നാസ്തിക ഭൌതിക യുക്തിവാദം  ഒരു പെണ്ണിനെ ഇങ്ങനെയൊക്കെ പരിവര്‍ത്തിപ്പിച്ചല്ലോ ദൈവമേ!.......................ഇനിയുമെന്തല്ലാം കാണേണ്ടി വരും?.

ശ്രീമതി ഫൌസിയയുടെ ഈ കണ്ടെത്തലും നാസ്തിക ഭൌതിക യുക്തിവാദികളുടെ ഈ രംഗത്തെ രീതിയും നമുക്ക് താരതമ്യം ചെയ്യുന്നതിനുള്ള  അവസരവും ശ്രീമതി ഫൌസിയയും, താഹ മാടായിയും, പച്ചക്കുതിരയും ചേര്‍ന്നൊരുക്കിയതിലേക്ക്  കടക്കുന്നതിനു മുമ്പ് ഈ പ്രസ്താവനയില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് വിലയിരുത്താം.

കേരളത്തില്‍ മുജാഹിദോ, ജമാഅത്തോ, എന്ന് വേണ്ട ഏതെങ്കിലും മുസ്ലിംകള്‍ കല്യാണത്തിനെന്നല്ല എന്നെങ്കിലും മുല്ലപ്പൂവിനെതിരെ സമരം നടത്തിയതായാറിയില്ല. മാത്രമല്ല മിക്ക പെണ്‍കുട്ടികളും വിവാഹത്തിനു മുല്ലപ്പൂ  ചൂടാറുണ്ട്. എന്നാല്‍ അതില്ലാത്തവരും വിരളമല്ല. ഇവിടെയോന്നും ഏതെങ്കിലും ആദര്‍ശ വക്താക്കള്‍ മാത്രം മാറി നില്‍ക്കുകയോ അതല്ലെങ്കില്‍ എതെങ്കലും ആദര്‍ശത്തിന്റെ പേരില്‍ മുല്ലപ്പൂ  നിര്‍ബന്ധമായും അണിയിക്കുകയോ ചെയ്യുന്നില്ല. അതെല്ലാം അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടക്കും.  അത് മാത്രമല്ല ഇസ്ലാം സ്ത്രീകള്‍ മുല്ലപ്പൂ  ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. 

സുന്നിയായാലും മുജാഹിദായാലും ജമാഅത്തായാലും  ആരായാലും അതിനെ  എതിര്‍ക്കാനോ പ്രോത്സാഹിപ്പിക്കണോ പോകുന്നില്ല. അതെല്ലാം അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കുമെന്ന് മാത്രം.മുല്ലപ്പൂ ഇസ്ലാമില്‍ ഒരു പരിഗണനീയ വിഷയമേയല്ല.

മുല്ലപ്പൂവും നല്ല വര്‍ണവിസ്മയവും അലങ്കാരവുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇസ്ലാം സ്ത്രീകള്‍ക്ക്  അനുവാദം നല്‍കുന്നുണ്ട്.  
ആഭരണങ്ങളും ഉപയോഗിക്കാന്‍ ഇസ്ലാം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ആഭണരങ്ങള്‍ സകാത്തിന്റെ പരിതി കഴിഞ്ഞാല്‍ കണക്കനുസരിച്ച് കൃത്യമായി സകാത്ത് നല്‍കണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം.
ഇവിടെ സ്മരണീയമായ കാര്യം മുസ്ലിം പുരുഷന് പട്ടു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും നിഷിദ്ധമാണെന്ന് മാത്രം. ഈ വിഷയം മുമ്പ് ചര്‍ച്ച ചെയ്തിരുന്നത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. ഇങ്ങനെയുള്ള അനുവാദം സ്ത്രീകളുടെ നൈസര്‍ഗ്ഗിക  വിചാര,വികാരങ്ങള്‍  നല്‍കിയ അള്ളാഹു നല്‍കിയ നിയമവ്യവസ്തയായത് കൊണ്ടാണ്.

ആഭരണമണിയുന്നതും  വര്‍ണവൈവിദ്ധ്യമുള്ള വസ്ത്രങ്ങളണിയുന്നതും     സ്ത്രീ എന്നും ആഗ്രഹിച്ച ആഗ്രഹിക്കുന്ന നൈസര്‍ഗിക വികാരമാണ്.ഈ  നൈസര്‍ഗ്ഗിക വികാരത്തിനു ഇസ്ലാം ഒരിക്കലും എതിരല്ല എന്ന് മാത്രമല്ല അവരെ അതിനു പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഇസ്ലാം. 

ഏറെ സഹതാപകരമായ  അവസ്ഥയില്‍ നടന്ന രണ്ടു പെണ്‍ കുട്ടികളുടെ വിവാഹം കൂടി ശ്രീമതി ഫൌസിയ പരിചയപ്പെടുത്തുന്നത് കാണുക.  ആ ചെറുപ്പക്കാരി പെണ്‍കുട്ടികളെ വിവാഹ വേളയില്‍ മാത്രമല്ല സാധാരണ ജീവിതത്തിലും ആഭരണങ്ങള്‍ അണിയാന്‍ അനുവദിക്കുന്നില്ല എന്നും അവര്‍ പരിചയപ്പെടുത്തുന്നു. അതല്ല ആ പെണ്‍ കുട്ടികള്‍ സ്വയം ആഭരണങ്ങള്‍ ഉപേക്ഷിച്ചു എന്നാണ് വാദമെങ്കില്‍   ആ പെണ്‍ കുട്ടികളെ ആരീതിയിലേക്ക് മസ്തിഷ്ക പ്രക്ഷാളനം വഴി  മാററി എടുത്തു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഏതായാലും ആഭരണം പരിപൂര്‍ണമായി ഉപേക്ഷിക്കുക എന്നത് സ്ത്രീ, സ്വന്തം സ്വതം ഉപേക്ഷിക്കുന്നതിന് തുല്യമാണ്

ശ്രീമതി ഫൌസിയ സ്വന്തം മക്കളുടെ വിവാഹത്തെ  സംബന്ധിച്ച ചോദ്യത്തിന് ഇങ്ങനെ ഉത്തരം പറയുന്നു. 
''രണ്ടു പേരുടെയും വിവാഹങ്ങള്‍ കഴിഞ്ഞു. എല്ലാ അനുഷ്ടാനങ്ങളും ഒഴിവാക്കി സ്പെഷ്യല്‍ മാര്യേജ്  ആക്ട്‌ പ്രകാരമാണ് വിവാഹം നടന്നത്. മകന്‍ വധുവായി കണ്ടെത്തിയത് പൂര്‍ണമായും ഹിന്ദു കുടുംബത്തില്‍ നിന്നുള്ള പെണ്‍ കുട്ടിയെയാണ്. മകളെ കല്യാണം കഴിച്ചത് ഒരു ഹിന്ദു-മുസ്ലിം മിശ്രകുടുംബത്തിലെ പയ്യനാണ്. മകളും മരുമകളും വിവാഹത്തിനു സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴും അങ്ങനെതന്നെ."48 

സ്വന്തം മകളെയും  മരുമകളെയും, അവരുടെ ജീവിതത്തിലെ എന്നും സ്മരിക്കുന്ന, പെണ്‍കൊടികളെ സംബന്ധിച്ച് ബാല്യം മുതല്‍ നെയ്ത സ്വപ്നങ്ങളുടെ സാക്ഷാല്‍കാരദിനമായ അവളുടെ  സ്ത്രയ്ണതയുടെ അംഗീകാരവും ആവേശവുമായ ആ സുന്ദരസുദിനത്തില്‍ പോലും അവരെ പീഡിപ്പിച്ച തുടര്‍ന്നും ആ പീഡനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, (ഗാര്‍ഹിക സ്ത്രീ പീഡനങ്ങള്‍) ശ്രീമതി ഫൌസിയയെന്ന അഭ്യസ്തവിദ്യയും സമൂഹത്തെ സംസ്കാരം പഠിപ്പിക്കാന്‍ ഉത്തരവാതപെട്ടവളുമായ സ്ത്രീ എന്ത് കൊണ്ട് അധപതിച്ചു! ആര്‍ അധപതിപ്പിച്ചു!?.........   നാസ്തിക ഭൌതിക യുക്തിവാദികളുടെ   സ്വന്തം മകളും മരുമകളുമായെന്നു വച്ച്  ആ പാവം  പെണ്‍കുട്ടികളും സ്ത്രീകളാണെന്നും അവര്‍ക്കും സ്ത്രീകളുടെ നൈസര്‍ഗ്ഗിക വികാരങ്ങളെല്ലാം ഉണ്ടാകുമെന്നും തിരിച്ചറിയാനുള്ള ബൌദ്ധികാവസ്ഥയില്‍  നിന്ന് ശ്രീമതി ഫൌസിയയെന്ന, അമ്മയെ സ്ത്രീയെ സാധ്യമാക്കിയത് പരിവര്‍ത്തിപ്പ്ച്ചത് നാസ്തിക ഭൌതിക യുക്തിവാദമാണെന്നത് ആ ആദര്‍ശം സ്ത്രീത്വത്തെ സ്ത്രീയുടെ അസ്തിത്വത്തെ അവളിലെ അമ്മയെ അമ്മൂമ്മയെ അമ്മായിയെ ഇണയെ സഹോദരിയെ മകളെ എങ്ങനെ കാണുന്നു എന്ന് വിളിച്ചു പറയുന്നു..
 ഈ വിഷയത്തില്‍ നാസ്തിക ഭൌതിക യുക്തിവാദികളുടെ  വികല വീക്ഷണവും കൂടി വ്യക്തമാവുന്നു. മുജാഹിദ് ജമാഅത്തെ ഇസ്ലാമി ആദര്‍ഷമാനുസരിച്ചു ജീവിക്കുന്നവരുടെ ഏറ്റവും വലിയ തെറ്റായി കണ്ടതും അവരുടെ ആദര്‍ശത്തെ മാറ്റുരക്കാന്‍ ഉപയോഗിച്ച ഉരക്കല്ലും  കല്യാണ  പെണ്ണിന് മുല്ലപ്പൂമാല അണിയാന്‍ അനുവദിക്കുന്നില്ല എന്നത്. എന്നാല്‍ നാസ്തിക ഭൌതിക യുക്തിവാദം മണവാട്ടിമാരെ ആഭരണം പോലുമണിയാനനുവദിക്കാതെ  കേവലം സെറ്റ് സാരി മാത്രമാണ്  വിവാഹത്തിനണിയിച്ചത്.........................................................?!!!!
തങ്ങള്‍ക്കെന്തും ചെയ്യാം പക്ഷെ മുസ്ലിംകള്‍ അങ്ങനെയാവരുത്.  ഇവരെന്തോ സദാചാരപോലീസിന്റെ നാസ്തിക വേര്‍ഷനോ?

ശ്രീമതി ഫൌസിയയുടെ അടുത്ത കണ്ടെത്തല്‍ ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ യാണ്. ആവാസവ്യവസ്തയെന്തെന്നറിഞ്ഞിട്ടു വേണ്ടേ അതിലെ സന്തുലിതാവസ്ഥയും അസന്തുല്താവസ്ഥയും വിലയിരുത്താന്‍. ദൈവത്തെ ചീത്ത പറയുന്നതിന് മുമ്പ് അവര്‍ അവരുടെ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്നെങ്കിലും, ആ പാഠ പുസ്തകങ്ങളിലൂടെ ഒരാവര്‍ത്തിയെങ്കിലും ഓട്ടപ്രതിക്ഷണം നടത്തി മതിയായിരുന്ന്നു വാചക കസര്‍ത്ത് നടത്താന്‍.
"മനുഷ്യരിലും പ്രകൃതിയിലും ജീവജാലങ്ങളിലും നമുക്കിപ്പോള്‍ ഒരു സമത്വം കാണാന്‍ കഴിയുന്നില്ല...............................................................കാരുണ്യവാനായ ഒരു ദൈവം-ഇതാണല്ലോ മതത്തിന്റെ ദൈവം എന്നാല്‍ ഈ പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇത്തരമൊരു ദൈവത്തിന്റെ കരം ഇതിന്റെ പിന്നിലുള്ളതായി തോന്നിയിട്ടില്ല. സ്ത്രീ പുരുഷ അന്തരം തന്നെ നല്ലൊരുദാഹരണം. പിന്നെ മനുഷ്യരും മറ്റു ജീവികളും തമ്മിലുള്ള അന്തരം പരിശോദിക്കുമ്പോഴും നീതിമാനായ ഒരു ദൈവത്തെ കാണാന്‍ നമുക്ക് കഴിയില്ല.''49 

"ഇരയെയും വേട്ടക്കാരനെയും സൃഷ്‌ടിച്ച നീതിമാനല്ലാത്ത ഒരു ദൈവത്തെയാണ് പ്രകൃതിയില്‍ നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുക."50

ഇങ്ങനെയുള്ള വിശദീകരണങ്ങള്‍ കൊണ്ട് കാടു കയറുന്നുണ്ട് ശ്രീമതി ഫൌസിയ.
"അങ്ങനെയൊരു സന്തുലിതാവസ്ഥ ഉള്ളതായോന്നും തോന്നുന്നില്ല. ചിലയിടത്ത് തണുപ്പ മാത്രമുള്ള പ്രദേശം, ചിലയിടത്ത് വളരെ ചൂട്- എന്ത് സന്തുലിതാവസ്തയാണ്‌ പ്രക്രിതിയിലുള്ളത്?"51

ഭൂമിയില്‍ പ്രകൃതിയില്‍ ആവാസവ്യവസ്ഥയില്‍ യാതൊരു താളാത്മകതയും ഇല്ല. ഇരയും വേട്ടക്കാരനും മാത്രമേയുള്ളൂ എന്ന കണ്ടെത്തല്‍ ഏറെ ആക്ഷര്യകരമായി തോന്നുന്നു. ദൈവത്തെ നിഷേധിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആ നിഷേധത്തിന് വസ്തുതാ പരമായി വിശദീകരണം നല്‍കാനുള്ള ബാധ്യത കൂടി ആ നിഷേധികള്‍ക്കുണ്ട്. പ്രകൃതിയിലെ ആവാസ വ്യവസ്ഥിതിയുടെ ഹൃദ്യമായ താളം അജൈവലോകവും,  സസ്യലോകവും, ജന്തുലോകവും തമ്മിലുള്ള പൊരുത്തം ഏതൊരു സാമാന്യ ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാക്കാം. അതിനു ഏറെ വിദ്ധ്യാഭ്യസത്തിന്റെ ആവശ്യമൊന്നും ഇല്ല.

സസ്യലോകം പ്രകാശ സംശ്ലേഷണത്തിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈട് വലിച്ചെടുത്തു ജന്തുക്കള്‍ക്ക് ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ ഭൌമാന്തരീക്ഷത്തിലേക്ക് നിരന്തരം ഒഴുക്കികൊണ്ടിരിക്കുന്നു. അത് പോലെ ജൈവലോകം സസ്യങ്ങളുടെ ആഹാര രൂപീകരണത്തിനാവശ്യമായ കാര്‍ബണ്‍ ഡയോക്സൈട് തിരിച്ചും നല്‍കുന്നു. ഒക്സിജനില്ലാതെ ജൈവലോകത്തിനോ കാര്‍ബണ്‍ ഡയോക്സൈടില്ലാതെ സസ്യലോകത്തിനോ നിലനില്‍പില്ല., അതെ ജൈവലോകവും സസ്യലോകവും
പരസ്പരം കൊണ്ടും കൊടുത്തും  പരസ്പരപൂരകതയുടെ  താളം ഭൂമിക്കും പ്രപഞ്ചത്തിനും നല്‍കുന്നു. അവര്‍ പാടുന്ന ആ യുഗ്മഗാനം ഭൂമിയിലെ ആവാസ വ്യവസ്ഥ നില നില്‍ക്കുന്നിടത്തോളം കാലം തുടരും. അത് മനസ്സിലാക്കാന്‍ പിഡിസിയും, ടിടിസിയും ആവശ്യമില്ല ശാന്തമായ ചിന്താ ശേഷിയുള്ള അഹങ്കാരമില്ലാത്ത മനസ്സ് മാത്രം മതി.

ഈ കാര്യത്തില്‍ ശ്രീമതി ഫൌസിയ ടീച്ചര്‍ നിത്യേനെ കണ്ടു കൊണ്ടിരിക്കുന്ന പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍  നിന്ന് തന്നെ ചില ഉദ്ധരണികള്‍ തരുന്നതാവും അവരുടെ ഇന്നത്തെ ബൌദ്ധിക നിലവാരം വച്ചുപകാരപ്പെടുക, നമുക്കല്‍പദൂരം ഏഴാം ക്ലാസ്സ് അടിസ്ഥാനശാസ്ത്രം  ഭാഗം - ഒന്ന് പാഠപുസ്തകത്തിലൂടെ  യാത്രയാവാം.
ഏഴാം ക്ലാസ്സ് പാഠപുസ്തകം പരിചയപ്പെടുത്തുന്നതില്‍ മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ,. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് പറ്റില്ലല്ലോ? വായനക്കാരുടെ വിശാലമായ അറിവും പരന്ന പഠനവും ഉള്‍ക്കൊണ്ട്‌ തന്നെ അറിയിക്കട്ടെ.  ശ്രീമതി ഫൌസിയ ടീച്ചറോട് നീതി പുലര്‍ത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളു എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി  വന്നത്. അവര്‍ പഠിപ്പിക്കുന്ന പാഠപുസ്തകം  പോലും ശരാശരി നിലവാരത്തില്‍  മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണല്ലോ അവര്‍ ആ പോയത്തം ആവര്‍ത്തിച്ചു പറഞ്ഞത്.....

പുസ്തകം തുടങ്ങുന്നത് തന്നെ ഇങ്ങനെ

"1 പച്ചയാം വിരിപ്പ്
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ എന്റെ വയലില്‍ തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്നു...................................................................

.........................................ചില ഘടകങ്ങള്‍ ഇല്ലാത്തതാണ് കാരണം.
    കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനും എന്റെ വയലില്‍ നെല്‍കൃഷി ചെയ്യുന്നു. വേനല്‍ക്കാലത്തെ ഇടവേളകളില്‍ മുതിര, എള്ള്, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നു. എന്റെ വയല്‍ ഒഴിഞ്ഞുകിടക്കാറില്ല. വിളവെടുപ്പിനുശേഷം സസ്യ ഭാഗങ്ങള്‍ വയലില്‍ തന്നെ ഉപേക്ഷിക്കുന്നു. രാസവവളങ്ങള്‍ അതികം ഉപയോഗിക്കാറില്ല. എങ്കിലുംനല്ല വിളവു ലഭിക്കാറുണ്ട്. ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തനാണ്."52 


വളരെ ലളിത സൂചനയാണ് ഈ വരികളില്‍ നാം കണ്ടത്. വ്യത്യസ്ത കൃഷികള്‍ തമ്മിലുള്ള പരസ്പര പൂരകത്വം.

 കഴിഞ്ഞില്ല. അടുത്ത പേജ് മറിച്ചാല്‍ വീണ്ടും കാണാം.
"വിളപര്യയം
സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ഒരു മൂലകമാണ് നൈട്രജന്‍. അന്തരീക്ഷത്തിലെ നൈട്രജനെ നേരിട്ട് വലിച്ചെടുക്കാന്‍ സസ്യങ്ങള്‍ക്ക് കഴിവില്ല. ജലത്തില്‍ അലിഞ്ഞു ചേര്‍ന്ന നൈട്രേറ്റ് ലവണങ്ങളാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നത്. എന്നാല്‍ ചില ബാക്ടീരിയകള്‍ക്ക് അന്തരീക്ഷ നൈട്രജനെ വലിച്ചെടുത്തു നൈട്രെറ്റുകളാക്കി മാറ്റാനുള്ള കഴിവുണ്ട്. ഇത്തരം ബാക്ടീരിയകള്‍ പയര്‍, തൊട്ടാവാടി, കൊഴിഞ്ഞില്‍, മുതിര, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗ്ഗത്തില്‍പെട്ട  സസ്യങ്ങളുടെ വേരുകളിലും (സൈസോബിയം) മണ്ണിലും (അസറ്റൊബാക്ടര്‍) കാണുന്നു.............................ഒരു കൃഷിക്ക് ശേഷം അതെ കൃഷി തന്നെ ആവര്‍ത്തിക്കാതെ മറ്റു വിളകള്‍ മാറിമാറി കൃഷി ചെയ്യുന്ന സമ്പ്രദായമാണ് വിളപര്യയം."53 


വളരെ ലളിത സൂചനയാണ് ഈ വരികളില്‍ നാം കണ്ടത്. വ്യത്യസ്ത കൃഷികള്‍ തമ്മിലുള്ള പരസ്പര പൂരകത്വം ഒരു പന്ത്രണ്ടുവയസുകാരന് കാരിക്ക് മനസ്സിലാക്കാവുന്ന ഭാഷയില്‍ വ്യക്തമാക്കി.  ഇവിടെ  പ്രസക്തമായ ഒരു കാര്യം ഒരേ വിളകള്‍ കൃഷിചെയ്യുന്നതിലും പൊരുത്തം വ്യത്യസ്ത വിളകള്‍ തമ്മിലാനെന്നത് സസ്യ ലോകത്തെ കൊള്ളക്കൊടുക്കലുകളുടെ താളാത്മകത മനസ്സിലാക്കി തരുന്നു.

കഴിഞ്ഞില്ല ഉള്‍പേജുകളിലൂടെ  പോകാം...

"5 ഒരുമിച്ചു വളരാം
ആല്‍മരം കണ്ടില്ലേ....
  "എന്തൊരു വലുപ്പം! കൊമ്പുകളും ചില്ലകളുമായി പടര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കുന്നു. എത്ര ജീവികള്‍ക്ക് ഈ മരം ആശ്രയം നല്‍കിയിരിക്കാം..? ആല്‍മരം അതിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ അത് ഒരു പക്ഷെ ഈ പ്രദേശത്തിന്റെ തന്നെ കഥയാവും...."

   റോഡരുകില്‍ നില്‍ക്കുന്ന ഈ ആല്‍മരം മുറിച്ചുമാറ്റിയാല്‍ ഏതെല്ലാം ജീവികള്‍ക്ക് അവയുടെ വാസസ്ഥലം നഷ്ടപ്പെടാം?"54

ഒരു ആല്‍മരവും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന ആവാസ വ്യവസ്ഥയും സരസമായി പറഞ്ഞു തരുന്ന കൊച്ചു  പാഠഭാഗം ഏറെ വലിയ ആശയം ഉള്‍കൊള്ളുന്നു. ഇവിടെ ജന്തു സസ്യ ലോകത്തെ പസ്പര സഹകരണം തെളിയുന്നു.

കഴിഞ്ഞില്ല
"നമ്മെപ്പോലെ എല്ലാ ജീവികള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഏതെങ്കിലും ഒരു ജീവിയെ ഉദാഹരണമായെടുത്തു അതിന്റെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ഒരു അവകാശരേഖ തയ്യാറാക്കൂ.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവികളും പരസ്പരം ബന്ധപ്പെട്ടു ജീവിക്കുന്നു. ഏതെല്ലാം ജീവികള്‍ എങ്ങനെയെല്ലാം ബന്ധപ്പെട്ടു ജീവിക്കുന്നു എന്ന് കണ്ടെത്താന്‍ ഒരു ലഘു പ്രോജക്റ്റ് ചെയ്യൂ."55

ഭൂമിയിലെ പ്രകൃതിയിലെ ആവാസ വ്യവസ്ഥ എല്ലാവര്ക്കും തുല്യാവകാശം നല്‍കുന്നു എന്ന് ഈ പാഠം വ്യക്തമാക്കുന്നു.
തുടര്‍ന്ന് വായിക്കുക

"ആവാസവ്യവസ്ഥ (Ecosystem )
സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനില്‍പിന്‌ വെള്ളം, വായു, പ്രകാശം, ചൂട്, മണ്ണ് തുടങ്ങിയ ഘടകങ്ങള്‍ ആവശ്യമാണ്‌. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു ജീവികളെയും മണ്ണ്, വെള്ളം, വായു, പ്രകാശം എനീ അജീവിയ ഘടകങ്ങളെയും നിരന്തരമായി ആശ്രയിക്കുന്നു. ഇത്തരത്തില്‍ പരസ്പരം ആശ്രയിക്കുന്ന ജീവിസമൂഹങ്ങളും അവയുടെ ചുറ്റുപാടുകളും ചേര്‍ന്നാണ് ആവാസവ്യവസ്ഥ. വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, മരുഭൂമികള്‍ കണ്ടല്‍വനങ്ങള്‍, ജലാശയങ്ങള്‍ എന്നിവ വ്യത്ത്യസ്തങ്ങളായ ആവാസവ്യവസ്തകള്‍ക്ക് ഉദാഹരണമാണ്.56

ഈ പാഠഭാഗങ്ങളില്‍ നിന്ന് ഭൂമിയിലെ  പ്രകൃതിയിലെ ആവാസ വ്യവസ്ഥയുടെ ചിത്രം വ്യക്തമാകുന്നു. ഇവിടെ ജൈവ അജൈവലോകവും, സസ്യ ജന്തുലോകവും, പരസ്പര പൂരകങ്ങളാണെന്ന് വ്യക്തമായി. അല്‍പം കൂടി ഭൂമിയിലെ പ്രകൃതിയിലെ ആവാസ വ്യവസ്ഥയിലെ ഓരോ ഘടകവും പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. അതൊരു വൃത്തമാണ് നിരവധി ബിന്ദുക്കള്‍ കൂടിച്ചേര്‍ന്ന സുന്ദര വൃത്തം. അ സൌന്ദര്യം മനസ്സിലാക്കാന്‍ ആ വൃത്തം മുഴുവന്‍ കാണണം. അല്ല എങ്കില്‍  കുരുടന്‍ ആനയെ കണ്ട പോലെ  ചൂലായും, മുറമായും, തൂണായും മനസ്സിലാക്കും.  അത് തന്നെയാണ് നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക് സംഭവിച്ചു കൊണ്ടേയിരിക്കുന്നത്. 

തന്റെ അറിവ്കേട് പുറത്തു പറയുന്നതിന് മുമ്പ് തന്റെ കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകമെങ്കിലും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍., അതല്ലെങ്കില്‍ തന്റെ കീഴില്‍ ജോലിയെടുക്കുന്ന സഹ അദ്ധ്യാപകരോട് ഈ കാര്യം എന്തെന്ന് ചോദിച്ചറിഞ്ഞിരുന്നെങ്കില്‍ !!!!??


ഭൂമിയില്‍ പ്രകൃതിയില്‍ ആവാസവ്യവസ്ഥയില്‍ ഉള്ള താളാത്മകത നാം മനസ്സിലാക്കി.
ശ്രീമതി ഫൌസിയ ടീച്ചര്‍ക്ക് ഒരു ഏഴാം ക്ലാസ്സ് വിദ്ധ്യാര്‍തിയുടെ അത്ര പോലും ശാസത്രബോധമോ, പ്രകൃതിബോധമോ ഇല്ലാതെ പോയത് അവര്‍ക്കത് മനസ്സിലാകാനുള്ള വിദ്ധ്യാഭ്യാസവും ജോലിയും ഇല്ലാത്തത് കൊണ്ടല്ല.  മറിച്ച് അവര്‍ ആപതിച്ച നാസ്തിക ഗര്‍ത്തത്തിനുള്ളില്‍ അന്ധകാരമാല്ലാതെയൊന്നുമില്ലാത്തത് കൊണ്ടാണ്.  അതെ അവരുടെ സുന്ദരമായ ബാല്യ കൌമാര കാലമെവിടെ?. ഏറെ പക്വത വരാന്‍ മാത്രം പ്രായമെത്തിയ ഇന്നിന്റെ ശ്രീമതി ഫൌസിയയെവിടെ?!!!!!!!!!!!!!!!!

സ്ത്രീയെ ഇങ്ങനെ അടിച്ചമര്‍ത്തുന്ന ഒരു കൂട്ടര്‍  ഭൂമി മലയാളത്തിലുണ്ടല്ലോ!?.....................................


റഫറന്‍സ്
 48 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 26
 49
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 50
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 51
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 52 കേരളപാഠാവലി 
അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  7
 52
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  8
 53
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  58
 54
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  65
 55
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  66

7 comments:

SWAPNANGAL said...

അല്പഞ്ഞാനം + അഹങ്കാരം = യുക്തിവാതി

mohamed ali edakkandan said...

യുക്തിവാദിക്ക് ഒരിക്കലും ആ പേര് ചേരില്ല....യുക്തിയില്ലാവാദി എന്നാണ് ചേരുക

khaadu.. said...

ശക്തമായ ലേഖനം...

ഷനീബ് മൂഴിക്കല്‍ said...

യുക്തിവാതികളെ ഉപയോഗിച്ച് പച്ചക്കുതിരയും , മാതൃഭുമിയും കുറെ കാലമായി ഇസ്ലാമിക സമൂഹത്തെ വേട്ടയാടുന്നു .....

ഇത്തരം ആരോപണങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള സുബൈദയുടെ അക്ഷരകൂട്ടങ്ങള്‍ നമുക്ക് ആവേശം നല്‍കുന്നു ...!

Abid Ali said...

കിടിലം

ഷാജി എല്ലൂരാന്‍ said...

ഷാനിബെ, ഭൂരിപക്ഷം യുക്തിവാദികളുടെയും പ്രധാന അജണ്ട ഇസ്ലാമിനെ കുതിര കയറലാണ്.സ്വന്തം സമുദായത്തില്‍ കൊടികുത്തി വാഴുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനീതിക്കും എതിരെ ചെറുവിരലനക്കാന്‍ പോലും അവര്‍ തയ്യാറല്ല.

Jasim Tharakkaparambil said...

ഒരു ലേഖനമായാല്‍ ഇങ്ങിനെ വേണം. ശക്തി യുക്തമായ ഖണ്ടനം. നന്നായിരിക്കുന്നു. ആശംസകള്‍.