കോഴിക്കോട് നാഷണല്‍ ബുക്സ് പ്രസിദ്ധീകരിച്ച ശ്രീമാന്‍ കെ.കെ, അബ്ദുല്‍ അലിയുടെ 'മുസ്ലിം പിന്തുടര്ച്ചാവകാശ നിയമം ഒരു സമഗ്ര പഠനം' എന്ന പുസ്തകം കാണാനിടയായി. 180 പേജുള്ള 120 .00 രൂപ വിലയുള്ള ഈ പുസ്തകം ഗ്രന്ഥകര്‍ത്താവ് സമര്‍പിച്ചിട്ടുള്ളത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സ്ഥാപകന്‍ ശ്രീമാന്‍ ചേകനൂര്‍ മൌലവിക്കാണ്.
പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍ ആദ്യമായി നോക്കിയത് പുറംചട്ടയാണ്. അവിടെ ഗ്രന്ഥകര്‍ത്താവ് ശ്രീ അബ്ദുല്‍ അലിയുടെ ബഹുവര്‍ണ ചിത്രത്തോട് കൂടി പുസ്തകത്തെ സംക്ഷിപ്തമായി ഇങ്ങനെ പരിചയപ്പെടുത്തുന്നു.
"മുമ്പേ മരിച്ച മക്കളുടെ...................... ...........................തു
ഇസ്ലാമിക ദായക്രമം പഠിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയിറക്കിയ പുസ്തക രചയിതാവിന്റെ ഫോട്ടോ പണ്ടെന്നോ എവിടെയോ കണ്ടതാണെന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ പുസ്തകത്തെ പഠിക്കാനും, പരിചയപ്പെടാനും താളുകളിലൂടെ പരതിനടന്നു. അഞ്ചാം പേജില്‍ പുസ്തകം ശ്രീ ചേകനൂരിനു സമര്‍പ്പിക്കുന്നുണ്ട്. അവിടെ ശ്രീ ചേകനൂരിന്റെ ഭംഗിയാര്‍ന്ന കാരികേച്ചറും ചേര്‍ത്തിട്ടുണ്ട്.
പുറംചട്ടയും സമര്‍പ്പണവും കണ്ടപ്പോള്‍ ആകെ ആശയക്കുഴപ്പത്തിലായി. ആ ആശയകുഴപ്പം തീര്‍ക്കാന്‍ ഗ്രന്ഥകാരനെ കുറിച്ച് കൂടുതലെന്തെങ്കിലും എവിടെയെങ്കിലും പറയുന്നുണ്ടോ എന്ന് പരതി. പുസ്തകത്തിന്റെ 178 ആമത്തെ പേജില്‍ ഗ്രന്ഥകര്‍ത്താവിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു.
"കെ. കെ. അബ്ദുല്‍ അലി മൌലവി
ഗ്രന്ഥകാരന്‍ കെ. കെ. അബ്ദുല്‍ അലി മൌലവി 1943 - ല്‍ കോഴിക്കോട് ജില്ലയിലെ കാപ്പാട്ട് ജനിച്ചു. മുസ്ലിം പള്ളിയിലെ ദറസില്‍ (മതപാഠശാല) 10 വര്‍ഷം മത പഠനം നടത്തി. മദ്റസയില്‍ അധ്യാപകനായി ജോലിചെയ്തുകൊണ്ടിരിക്കേ സര്‍ക്കാര്‍ നടത്തുന്ന അറബി അധ്യാപക പരീക്ഷകള്‍ പാസ്സായി. സര്‍ക്കാര്‍ സ്കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 30വര്‍ഷം ജോലി ചെയ്ത ശേഷം കോഴിക്കോട് നടക്കാവ് ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെകണ്ടറി സ്കൂളില്‍ നിന്ന് 1998-ല്‍ റിട്ടയര്‍ ചെയ്തു. മത പന്ധിതനും ഏഴുത്തുകാരനും വാഗ്മിയുമാണിദ്ദേഹം............ ...''
ഈ പുസ്തകത്തിനു അവതാരിക (പേജ് 12 -13 ) എഴുതിയിരിക്കുന്നത് ഡോ; ജലീല്‍ പുറ്റെക്കാട്, സംസ്ഥാന വൈസ് പ്രസിഡന്റ് ഖുര്‍ആന്‍ സുന്നത് സൊസൈറ്റി ആണ്. അവതാരികയിലെ ആദ്യ ഖണ്ഡിക '' "മുസ്ലിം പിന്തുടര്ച്ചാവകാശ നിയമം: ഒരു സമഗ്ര പഠനം" ഈ പുസ്തകത്തിനു അവതാരിക എഴുതിക്കൊടുക്കുവാന്‍ മാന്യ സുഹൃത്ത് കെ. കെ. അബ്ദുല്‍ അലി മൌലവി ആവശ്യപ്പെട്ടപ്പോള്‍ അത് ഞാന്‍ സന്തോഷ പൂര്‍വ്വം സ്വീകരിച്ചു. കാരണം ഖുര്‍ആന്‍ സുന്നത് സൊസൈറ്റിയുടെ സ്ഥാപക നേതാവ് വന്ദ്യനായ മൌലവി ചേകനൂര്‍ (1936-1993 )കേരള മുസ്ലിംകള്‍ക്കിടയില്‍ 1960 മുതല്‍ പ്രചാരണം നടത്തിവന്ന വിഷയമാണ് ഈ പുസ്തകത്തില്‍ പ്രതിപാദിചിട്ടുള്ളത് .'' പേജ് 12
ഇത് കൂടി വായിച്ചതോടെ അന്ധാളിപ്പ് ചില സംശയങ്ങളായി രൂപാന്തരപ്പെട്ടു. സംശയ ദൂരീകരണത്തിനു പ്രസാധകര്‍ എന്ത് പറയുന്നു എന്നറിയാന്‍ പ്രസാധക കുറിപ്പ് കൂടി വായിച്ചു. പ്രസാധക കുറിപ്പില്‍ നിന്ന് "പുസ്തക വിതരണ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നാഷണല്‍ ബുക്സിന്റെ പ്രഥമ പ്രസാധന സംരംഭമാണ് 'മുസ്ലിം പിന്തുടര്ച്ചാവകാശ നിയമം ഒരു സമഗ്ര പഠനം' എന്ന ഈ കൃതി. ഇതേ വിഷയത്തിലുള്ള മൌലവി ചേകനൂരിന്റെ 'ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം'', മുസ്ലിം പിന്തുടര്‍ച്ചാ നിയമം: വിമര്‍ശകര്‍ക്ക് മറുപടി' എന്നീ ഗ്രന്ഥങ്ങളുടെ വിതരണം നിര്‍വഹിച്ചുവരുന്നത് നാഷണല്‍ ബുക്സാണ്.പ്രസ്തുത പുസ്തകങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് സ്വന്തമായി ഇത്തരമൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന ചിന്തയിലേക്ക് ഞങ്ങളെ നയിച്ചത്. ഈ വിഷയം ആഴത്തില്‍ പഠിച്ച, കെ. കെ. അബ്ദുല്‍ അലി മൌലവി ഇതിന്റെ രചന നിര്‍വ്വഹിക്കാന്‍ തയ്യാറായി എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.'' പേജ് 6
പ്രസാധകക്കുറിപ്പില്‍ നിന്ന് പ്രസാധകര്‍ ഇത് വരെ ശ്രീ ചേകനൂരിന്റെ രണ്ടു പുസ്തകങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നും, ആദ്യമായി അവര്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ശ്രീ കെ. കെ. അബ്ദുല്‍ അലിയുടെ ഈ പുസ്തകമെന്നും, ചേകനൂരിയന്‍ ആശയങ്ങള്‍ തന്നെയാണ് ഈ പുസ്തകവും നല്‍കുന്നതെന്നും അത് കൊണ്ട് മാത്രമാണ് ഈ പുസ്തകം നാഷണല്‍ പ്രസിദ്ധീകരിക്കാന്‍ കാരണമെന്നും വ്യക്തമാവുന്നു.
ഈ പുസ്തക രചനക്ക് സഹായിച്ചത് ചേകനൂരിയന്‍ നേതാവാണെന്ന് ശ്രീ അബ്ദുല്‍ അലിയും വ്യക്തമാക്കുന്നു. ശ്രീ അബ്ദുല്‍ അലിയുടെ മുഖവുരയില്‍ നിന്ന്. "പല സുഹൃത്തുക്കളും ഇത് സംബന്ധിച്ചു ഒരു ഗ്രന്ഥം രചിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞാന്‍ ഈ സംരംഭത്തിനു മുതിര്‍ന്നത്. അവരുടെയെല്ലാം പല തരത്തിലുള്ള സഹകരണങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ നല്‍കി സഹായിച്ചവരില്‍ പ്രധാനപ്പെട്ട ആള്‍ ഇതിനു അവതാരിക എഴുതിത്തന്ന ഡോ. അബ്ദുല്‍ ജലീല്‍ പുറ്റെക്കാട് (ഫറോക്ക്) തന്നെയാണ്. ഖുര്‍ആന്‍ സുന്നത് സൊസൈറ്റിയുടെ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം മുസ്ലിം പിന്തുടര്‍ച്ചാ നിയമങ്ങള്‍ വിവരിക്കുന്ന ശിയാക്കളുടെ ചില അറബി ഗ്രന്ഥങ്ങള്‍ ബഹ്റനില്‍ നിന്ന് എത്തിച്ചു തന്നു. സുന്നി നിയമങ്ങളെക്കാള്‍ ഷിയാ നിയമം താരതമ്യേന നല്ലതെന്നു മൌലവി ചേകനൂരിന്റെ പുസ്തകങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഡോ. അബ്ദുല്‍ ജലീല്‍ എത്തിച്ചുതന്ന പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ അത് കൂടുതല്‍ പ്രബലമായി........ഡോക്ടറോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കട്ടെ.'' പേജ് 10 ,11
ഇതില്‍ നിന്നെല്ലാം ചില നിഗൂഡതകള്‍ ഉരുത്തിരിഞ്ഞു വരുന്നു. ഈ പുസ്തകം., അതിന്റെ മുഖവുര, പുറംചട്ട, സമര്‍പ്പണം, അവതാരിക, പ്രസാധകക്കുറിപ്പ്, ഗ്രന്ഥകര്‍ത്താവിനെ കുറിച്ച വിവരണം തുടങ്ങിയവയിലൂടെ പുസ്തകത്തെ വിലയിരുത്തിയാല്‍, പ്രസാധക കുറിപ്പിലും മുഖവുരയിലും പറഞ്ഞ പോലെ ചെകനൂരിയന്‍ ആശയ പ്രചാരണത്തിനുള്ള സംവിധാനവും നെറ്റ്-വര്‍ക്കും ഉപയോഗിച്ച് അവര്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പുസ്തകമായെ മനസ്സിലാക്കാന്‍ പറ്റു.
ചേകനൂരിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കുന്നു. ഏതൊരാശയവും അംഗീകരിക്കുവാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ മൌലികാവകാശമാണെന്നതില്‍ നമുക്ക് ഭാരതീയര്‍ക്കു അഭിമാനിക്കാം.
എന്നാല്‍ ഇവിടെ ചിന്തനീയമായ വിഷയം അതല്ല. ഇവര്‍ മതപന്ധിതന്‍ എന്ന് പരിചയപ്പെടുത്തിയ ശ്രീ കെ. കെ. അബ്ദുല്‍ അലി ഒരു പക്ഷെ ഒരു മത പണ്ഡിതന്‍ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ പേരിന്റെ കൂടെ മൌലവി എന്ന വാല്‍ അതിന്റെ ഭാഗമായിരിക്കാം. എന്നാല്‍ അദ്ദേഹം അതിലുപരി കേരളത്തിലും ഭാരതത്തിലും വേറെ ഒരാശയത്തിന്റെ വക്താവും, പ്രചാരകനും നേതാവുമാണ്. ഗ്രന്ഥകര്‍ത്താവ് മുഖവുരയില്‍ ശ്രീ ചേകനൂരിനെയും, അദ്ദേഹത്തിന്റെ ആശയങ്ങളെയും ആവശ്യത്തിലേറെ പുകഴ്ത്തുന്നുണ്ട്. ആ പുകഴ്ത്തലുകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ അദ്ദേഹം ചേകനൂരിയന്‍ പന്ധിതനാണെന്ന് തോന്നിപ്പോകും.പക്ഷെ അത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമം തന്നെയാണ്.
വസ്തുത എന്താണ്?. സ്വന്തം ആദര്‍ശവും ആശയങ്ങളും എഴുതാനും പറയാനും ബുദ്ധി വൈഭവമുള്ള ആളുകള്‍ തങ്ങളുടെ ആള്‍കൂട്ടതിലില്ലാത്തത് കൊണ്ട്, പണം കൊടുത്ത് ഏത് പിശാചിനെയും കൂട്ട് പിടിച്ചും തങ്ങളുടെ വികലാശയം പറയിപ്പിക്കുക എന്ന തലത്തിലേക്ക് വിചാര, ബുദ്ധി ദാരിദ്ര്യം അനുഭവിക്കുന്ന അവസ്ഥയിലേക്ക് അധപതിചിരിക്കുന്നു ചേകനൂരിയന്‍ പ്രത്യയ ശാസ്ത്രം!.
1970 -80 കാലഘട്ടത്തിലെ പ്രത്യേക സാഹചര്യസൃഷ്ടിയാണ് ശ്രീ ചേകനൂര്‍, ശ്രീ സി. എന്‍. അഹ്മദ് മൌലവി എന്നിവരുടെ ചിന്തകള്‍. ആ കാലഘട്ടം ആത്മീയ ദാരിദ്ര്യത്തിന്റെയും ഭൌതിക ധാരാളിതത്തിന്റെയും കാലമായിരുന്നു. അന്നത്തെ ശാസ്ത്ര ചിന്തകളും ഭൌതിക സാഹചര്യവും ഭൌതികവാദ പ്രചാരണത്തിന് ധാരാളം റഷ്യന്‍ ഫണ്ടും ഉണ്ടായിരുന്ന കാലത്ത് (ഇന്ത്യന്‍ അച്ചടി മാധ്യമങ്ങള്‍ മഞ്ഞത്തുകൂടെ പിടിച്ചു നടന്നാല്‍ പിഞ്ഞിപ്പോയിരുന്ന കാലഘട്ടത്തില്‍ മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'സോവിയറ്റ്നാട്' മാസിക വേറിട്ട കാഴ്ച തന്നെയായിരുന്നു. സ്കൂള്‍ പുസ്തകം പൊതിയാന്‍ കുട്ടികള്‍ സോവിയറ്റ്നാടും സോവിയറ്റ് യുണിയനും തിരഞ്ഞു നടക്കുക പതിവായിരുന്നു. മാത്രമല്ല കേരളത്തിലെ ഒട്ടു മിക്ക പട്ടണങ്ങളിലും പ്രഭാത് ബുക്ക് ഹൌസിന്റെ കൌണ്ടറുകളും മറക്കാവതല്ല) ഭൌതികവാദികളുടെ മുന്നില്‍ അന്ധാളിച്ചു നിന്ന ശ്രീ ചേകനൂരും, ശ്രീ സി എനും ചെരുപ്പിനൊപ്പിച്ചു കാലുമുറിച്ചു പാകമാക്കുന്ന സുത്രവാക്യം സ്വീകരിച്ചു ഇസ്ലാമിലെ പ്രബലഹദീസുകളെയും, ഖുര്‍ആന്‍ വിശദീകരിച്ച മുഅജിസതുകളേയും ഭൌതികവാദമൂശയിലിട്ടു വാര്‍ക്കാനുള്ള കഠിന ശ്രമത്തിന്റെ ബാക്കി പത്രം മാത്രമാണ് ഇന്നത്തെ ചേകനൂരികള്‍.
സി എനിന്റെ ആശയങ്ങള്‍ ചില പുസ്തകങ്ങളിലൊതുങ്ങി, എന്നാല്‍ ശ്രീ ചേകനൂര്‍ നല്ലൊരു പ്രഭാഷകനായിരുന്നത് കൊണ്ട് അദ്ദേഹത്തിനു ഒരു ആള്‍ കൂട്ടത്തെ ലഭിച്ചു. ആ സാഹചര്യത്തില്‍ അദ്ദേഹത്തെ ആശയപരമായി നേരിടാന്‍ ആശയവും തന്റേടവും ത്രാണിയും ഇല്ലാതിരുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ വകവരുത്തി. വിചാരംവികാരത്തിനും ആശയം ആയുധത്തിനും ബുദ്ധി പേശീബലത്തിനും വഴിമാറി കൊടുത്തു. ആ കൊലയാളികളെ സംരക്ഷിക്കാന്‍ ഇടതു വലതു ഫാസിസ്റ്റു രാഷ്ട്രീയക്കാരുടെ വഴിവിട്ട നെറികെട്ട കളികള്‍ നാം കണ്ട വൃത്തികെട്ട കാഴ്ചകളാണല്ലോ?. ആ സഹതാപ തരംഗതിലൂടെയും കുറച്ചണികളെ കൂടി അവര്‍ക്ക് ലഭിച്ചു എന്ന് മാത്രം.
ചേകനൂരിനു ശേഷം ആ ആള്‍കൂട്ടത്തിനു സ്വന്തം ആദര്‍ശവും, ആശയവും വ്യക്തമാക്കുന്ന ചെറിയ ഒരു ലഘുലേഖ തയാറാക്കാന്‍ പോലും ബുദ്ധിയുള്ളവരില്ലാത്ത അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടു എന്നത് എത്ര ദയനീയമല്ല ! ആ പ്രതിസന്ധിക്കുള്ള പോംവഴി കണ്ടെത്തി എന്നതിനുള്ള ഉദാഹരണമാണ് ഈ പുസ്തകം.
ഈ പുസ്തകരചന നടത്താന്‍ ശ്രീ അബ്ദുല്‍ അലിക്ക് ഭാരതത്തില്‍ ലഭ്യമല്ലാത്ത ഷിയാ സാഹിത്യങ്ങള്‍ വിദേശത്ത് നിന്ന് എത്തിച്ചു കൊടുത്തതും ഇതിന്റെ അവതാരിക എഴുതിയതും ശ്രീ ചേകനൂര്‍ തുടങ്ങിവച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി വൈസ് പ്രസിഡനറും കേന്ദ്ര നിര്‍വാഹക സമിതി അംഗവുമായ ഡോ: ജലീല്‍ പുറ്റെക്കാടാണെന്നത് പ്രത്യേകം പരിഗണനീയമാണ്. ഇത്രയും പരത്തിപ്പറഞ്ഞത് ഗ്രന്ഥകര്‍ത്താവ് ഏറെ പരിഗണനീയനായത് കൊണ്ടാണ്.
ശ്രീ അബ്ദുല്‍ അലി ഒരു ഭാരതീയ സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റാണ്. പക്ഷെ അത് ചേകനൂരിയന്‍ ആശയപ്രചരണം നടത്തുന്ന ആള്‍കൂട്ടമോ, അതല്ലെങ്കില്‍ ഏതെങ്കിലും മതസംഘടയോ, സാമൂഹ്യക്ഷേമ, മനുഷ്യാവകാശ, കലാസാംസ്കാരിക സംഘടനയോ അല്ല. മറിച്ചു ദൈവമില്ല, അതിനാല്‍ വേവലാതികളേതുമില്ലാതെ ജീവിതം പരമാവധി ആസ്വദിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഭൌതികവാദികളിലെ ഒരുകൂട്ടമായ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റാണ് ശ്രീ കെ. കെ. അബ്ദുല്‍ അലി കാപ്പാട്. (യുക്തിവാദികള്‍ക്കിടയിലെ അബ്ദുല്‍ അലി മാഷ്) ഈ കാര്യം പുസ്തകത്തിലെവിടെയും സൂചിപ്പിക്കുക പോലും ചെയ്യാതെ അദ്ദേഹത്തെ മത പന്ധിതനും എഴുത്ത്കാരനും വാഗ്മിയും മറ്റും മറ്റുമായി പുസ്തകം പരിചയപ്പെടുത്തുന്നു. എന്ത് കൊണ്ട് ശ്രീ അബ്ദുല്‍ അലി യുക്തിവാദിയാണെന്ന് പറയാതെ മതപന്ധിതനാണെന്ന് തെറ്റിദ്ദരിപ്പിച്ചു?, എന്ത്കൊണ്ട് ഈ അവിശുദ്ധ കൂട്ട് കെട്ട്?....
ശ്രീ അബ്ദുല്‍ അലിക്ക് ദീപസ്തംഭം മഹാശ്ചര്യം തനിക്കും കിട്ടണം പണവും പ്രശസ്തിയും. അതിലപ്പുറമെന്തെങ്കിലും ലക്ഷ്യമുണ്ടാകാന്‍ സാധ്യതയില്ല. അദ്ദേഹം കേവലം പണത്തിനു വേണ്ടി പേനയുന്തുന്ന കൂലിയെഴുത്തുകാരന്‍!!..... കൂലിയെഴുത്തിനു പണം കിട്ടും. എന്നാല്‍ എഴുത്ത് തന്റെ വിചാരവും ആശയവും ആദര്‍ശവും വായനക്കാരനിലെത്തിക്കാനുള്ള ആത്മാവിഷ്കാരത്തിന്റെ പ്രതിഫലനം ആണ്. എന്നാല്‍ താന്‍ നിരാകരിക്കുന്ന ആശയം അംഗീകരിക്കുന്നു എന്നനിലയില്‍ പേനയുന്തുന്നവന്റെ ആത്മ സംഘര്‍ഷം എത്ര കഠിനമായിരിക്കും. എങ്കിലും തന്റെ മുന്നിലുള്ള ഭീമമായ പ്രതിഫലം ഓര്‍ക്കുമ്പോള്‍ ആ ആത്മസംഘര്‍ഷം അനുഭവിക്കുന്നതിനുള്ള ശേഷി നല്‍കുന്നു. അതല്ലങ്കില്‍ മറ്റെന്തെങ്കിലും നിക്ഷിപ്ത താല്പര്യം അവരെ നയിക്കുന്നു.
ഇവിടെ ചേകനൂരികളുടെ കാര്യം ഏറെ പരിതാപകരവും സഹാതാപമര്‍ഹിക്കുന്നതുമാണ്. സ്വന്തം ആശയം പറയാനും പഠിപ്പിക്കാനും ബുദ്ധിയും ശേഷിയുമുള്ളവര്‍ തങ്ങളിലില്ലാത്തത് കൊണ്ട് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന അല്ലാഹുവിന്റെ അസ്ഥിത്വം വരെ നിഷേധിക്കുന്ന ഒരു നിഷേധിയെ കൂലിക്കെടുത്തു അയാള്‍ക്കാവശ്യമായ എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്തു അയാളെഴുതിയ സകല ചവറും വൃത്തികേടുകളും മുഴുവന്‍ പ്രസിദ്ധീകരിച്ചു (അയാളെഴുതിയതെന്തെന്നു മനസ്സിലാക്കാനുള്ള വിവരം ചേകനൂരികള്‍ക്കില്ലല്ലോ!?) സ്വന്തം അണികളെ കൊണ്ട് വായിപ്പിക്കുന്ന ഗതികേട്!!!!!!.............
സ്വന്തം ആശയങ്ങളെഴുതാനും പ്രസംഗിക്കുവാനും സ്വയം സാധ്യമല്ല എങ്കില്‍ അതിനു കഴിവുള്ള പ്രൊഫഷണലുകളെ ഏല്‍പിക്കുകയാണ് ഭംഗി. അല്ലാതെ മറ്റേതെങ്കിലും ആശയത്തിന്റെ വക്താക്കളെ സ്വന്തം ആദര്‍ശം എഴുതാനും പറയാനുമേല്‍പിക്കുന്നത് ആത്മഹത്യപരമല്ലേ. ഇന്ന് പത്ര മാധ്യമങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോകുന്നത് ഓരോ മേഖലയിലും കഴിവ് തെളിയിച്ച പ്രൊഫഷണലുകളുടെ സഹായത്തോടെയാണ്. പ്രൊഫഷണലുകളാണെങ്കില്‍ അവരെ ഏല്‍പിച്ച ജോലിയില്‍ ആത്മാര്‍തതയുണ്ടാകും. അല്ലാതെ മറ്റേതെങ്കിലും ആദര്‍ശവക്താക്കളെ സ്വന്തം ആദര്‍ശം പറയാന്‍ ഏല്‍പിച്ചാല്‍ അവരുടെ ആദര്‍ശവും കൂടി കൂട്ടിക്കുഴച്ചേ എല്‍പിച്ചവരുടെ ആദര്‍ശം പറയൂ. അത് കേള്‍ക്കുന്നവനു വികലവിചാരമേ നല്‍കൂ . പ്രത്യേകിച്ച് ചേകനൂരികളെ പോലെ കതിരും പതിരും തിരിച്ചറിയാനുള്ള ശേഷിയില്ലാതെ ബൌദ്ധിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തില്‍.
ഈ പുസ്തകം കണ്ടപ്പോഴുണ്ടായ മറ്റൊരു സംശയം.നാസ്തിക ഭൌതിക യുക്തിവാദികളുടെയും ചേകനൂരികളുടെയും ആദര്‍ശം ഒന്നാണോ എന്നതാണ്.?!!!
ഇങ്ങനെ സ്വന്തം ആദര്‍ശവും അസ്തിത്വവും മറച്ചുവച്ച് മറ്റൊരു ആദര്‍ശത്തിന്റെ വക്താവായി ചമഞ്ഞു അവര്‍ക്ക് വേണ്ടി കൂലിക്ക് പേനയുന്തുന്നവരുടെ അവസ്ഥ അതിദയനീയം തന്നെ. ശ്രീമാന്‍ കെ. കെ. അബ്ദുല്‍ അലി മൌലവി കേരളത്തിലെ പ്രഥമ യുക്തിവാദി ആണെന്ന കാര്യം അറിയുമ്പോള്‍ ആ ആദര്‍ശവും പ്രസ്ഥാനവും ആപതിച്ച ഗതികേട്!...................... ......
30 comments:
ചെകന്നൂരികള്‍ ഇപ്പോഴും ഉണ്ടെന്നത് പുതിയ അറിവാണ്..
താങ്ങളുടെ ബ്ലോഗ് വായിച്ചു വളരെ നന്നായിടുണ്ട് മറ്റുള്ളവര്‍ക്ക് പേന ഉന്തുന്ന വരെ കളിയാക്കുന്ന താങ്കള്‍ സ്വയം വിഴുങ്ങുന്ന അല്ലെങ്കില്‍ ചിന്ത ശൂന്യമായ തലച്ചോറും കൊണ്ട് നടക്കുന്നു എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എന്നോട് കോപിക്കരുത് എന്ന് ആദ്യമേ പറയട്ടെ അലി മൌലവി ആരോ ആകട്ടെ യുക്തിവാദി എന്നാല്‍ ദൈവം ഇല്ല എന്ന് പറയുന്നവരാണ് എന്നത് താങ്ങളുടെ അറിവില്ലായ്മയാണോ അതോ സ്ഥിരമായ വിഴുങ്ങുന്നത് കൊണ്ട് പറ്റിയ അബദ്ധമോ വീണ്ടും അമ്മ എന്നത് അതുന്നതമായ ഒരു സംഗതി എന്ന് സമദാനി പ്രസംഗിച്ചു ഒരു പാട് പേര് കരഞ്ഞു അദേഹത്തെ പുകഴ്ത്തി പലരും പറഞ്ഞു അതിന്റെ അര്‍ഥം അവരൊക്കെ മുസ്ലിം ആയി എന്നാണോ അതോ സമദാനി സിനമ നടനായി എന്നോ മോഹന്‍ലാലും അതില്‍ പങ്കെടുത്തിരുന്നു
ആരോ ചര്ധിച്ചത് വിഴുങ്ങി ഖുര്‍ആനിന്റെ അതുന്നതമായ പ്രകാശം കെടുത്താന്‍ ഹദീസ് എന്ന ഇരുട്ടിന്റെ വക്ഖ്‌തക്കള്‍ക്ക് ആടുനിക ലോകം ഖുര്‍ആനിന്റെ പല സത്യങ്ങളും വിളിച്ചു പറയുന്നത് കാണുമ്പോള്‍ ഒരു തരാം ചൊറിച്ചില്‍ വരുന്നത് സ്വാഭാവികം അലി പറയട്ടെ രാമന്‍ പറയട്ടെ ഖുര്‍ആന്‍ അനുവദിച്ച പൌത്ര അവകാശം നിരോധിച്ചത് ഹദീസിന്റെ വഖ്‌താക്കള്‍ അല്ലെ നാളെ ഇന്ത്യ ഗവര്‍മെന്റ് അത് പുനസ്ഥാപിച്ചാല്‍ താങ്കള്‍ അതിനു എതിരെ കൊടിയും പിടിച്ചു വരുമ്പോള്‍ ആദ്യം ഖുര്‍ആന്‍ മരിച്ചു നോക്കാന്‍ അപേക്ഷിക്കുന്നു
ഹദീസ് അല്ല ദൈവിക നിയമം അത് ഖുര്‍ആന്‍ ആണ് ആ ഖുരാനിക നിയമം ചെകനൂരി അല്ല യുക്തി വാദി അല്ല നിരീശ്വര വാദി പറഞ്ഞാലും ദൈവ വിശ്വാസി ആര് പറയുന്നു എന്ന ല്ല എന്ത് പറയുന്നു എന്ന് നോക്കാനുള്ള ബാധ്യത മാത്രമേ ഉള്ളു എന്ന സാമാന്യ വിവരം ഇല്ലാതെ വിമര്‍ശനം എഴുതിയ തങ്ങളോട് സഹതാപം മാത്രം
പ്രിയ സുബൈദ,മഹതിയുടെCommentകണ്ടാണ് ഇവിടെ വന്നത്.അത്രയ്ക്ക് ലോകപരിചയമൊന്നുമില്ല,കെട്ടോ.
സുബൈദയുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്.ഈ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും.അല്ലാഹു അനുഗ്രഹിക്കട്ടെ.
പുതിയ പോസ്റ്റും വളരെ പ്രസക്തം.ഇസ്‌ലാമിനെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും,അതിന്റെ തന്നെ ആളുകളായും പലതും ചമക്കുന്നത് വിവരക്കേടിന്റെ 'യുക്തിവാദം'എന്ന് പറയാം.അതിലേറെ നിന്ദ്യവും ജുഗുപ്സാവഹമാണല്ലോ ഒരു പിടി 'മുടി'യില്‍ ഒരു സമുദായത്തെ വെള്ളം കുടിപ്പിച്ചു 'മുടിപ്പിക്കുന്ന'കൊടും ജാഹിലിയ്യത്ത്.
ആകാശത്തിനു കീഴെ കെട്ടവര്‍ഗമായി പണ്ഡിതന്‍മാര്‍ അധ:പതിക്കുന്ന കാലഘട്ടത്തിലേക്ക് തിരുനബി വിരല്‍ചൂണ്ടിയിട്ടുണ്ടല്ലോ.
@ faisalcnr
താങ്കളെഴുതിയ അക്ഷരകൂട്ടം കണ്ടു. അവ താങ്കളുടെ നാമം പോലെത്തന്നെ എന്താണെന്ന് വായിച്ചാല്‍ ഒന്നും മനസ്സിലാകാത്ത അവ്യക്ത പ്രസ്താവന മാത്രമാണ്. മുമ്പ് ഒരു കവിത കേട്ടതിന്റെ ആശയം ഓര്‍മവരുന്നു. അതിങ്ങനെ മനസ്സിലാക്കാം. 'കവിത മറന്നുപോയി ഞാന്‍., അക്ഷരമാല ക്രമത്തില്‍ ചൊല്ലി ഞാന്‍., ക്രമം തെറ്റിയ അക്ഷരങ്ങളല്ലോ കവിത., ക്രമം തെറ്റിയ അക്ഷരമാലയല്ലോ ഭാഷ.
ഈ ആശയത്തിലെടുത്താല്‍ താങ്കളുടെ കമന്റും നാമവും ഏറെ അര്‍ത്ഥവത്താണ്. എന്നാല്‍ എന്നെ പോലെയുള്ള ശരാശരി വായനക്കാരെ സംബന്ധിച്ച് ആ അക്ഷരകൂട്ടത്തില്‍ നിന്ന് കൂടുതലെന്ത്ന്കിലും ആശയം ലഭിക്കില്ല, എങ്കിലും ഏറെ കഷ്ടപ്പെട്ട് മനസ്സിലാക്കിയ കാര്യങ്ങളോട് പ്രതികരിക്കാം.
''അലി മൌലവി ആരോ ആകട്ടെ യുക്തിവാദി എന്നാല്‍ ദൈവം ഇല്ല എന്ന് പറയുന്നവരാണ് എന്നത് താങ്ങളുടെ അറിവില്ലായ്മയാണോ അതോ സ്ഥിരമായ വിഴുങ്ങുന്നത് കൊണ്ട് പറ്റിയ അബദ്ധമോ''
ഈ വരിയില്‍ നിന്ന് എനിക്ക് മനസ്സിലായത് കാപ്പാട് അലി മൊല്ല ദൈവ നിഷേധി അല്ല എന്ന് താങ്കള്‍ക്ക് വാദമുണ്ട് എന്നാണ്. പക്ഷെ അലി മൊല്ല 1970 കല്‍ മുതല്‍ തന്നെ നിരീശ്വരവാദിയാണെന്നാണ് അദ്ദേഹം സ്വയം അവകാശപ്പെടുന്നുന്നത്. ഒരു പക്ഷെ അദ്ദേഹം ചേകനൂരികളെ പറഞ്ഞു പറ്റിച്ചിരിക്കാം., എഴുത്ത് കരാര്‍ ലഭിക്കാന്‍ വ്യാജ പ്രീ ക്വാളിഫികേഷന്‍ പ്രൊഫൈല്‍ സമര്‍പ്പിച്ചു കരാര്‍ തട്ടിയെടുത്തതാകാം..............
താങ്കളുടെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നില്ല.
അടുത്തത് (അല്‍പം മാത്രം ആശയം മനസ്സിലായത്)
''അലി പറയട്ടെ രാമന്‍ പറയട്ടെ ഖുര്‍ആന്‍ അനുവദിച്ച പൌത്ര അവകാശം നിരോധിച്ചത് ഹദീസിന്റെ വഖ്‌താക്കള്‍ അല്ലെ''
സഹോദരാ അബ്ദുല്‍ അലിയുടെ പുസ്തകത്തിന്റെ ഉള്ളടക്കം ഞാന്‍ തൊട്ടില്ല. ഞാന്‍ പറഞ്ഞത് എന്റെ തലക്കെട്ട് തന്നെ വ്യക്തമാക്കുന്നപോലെ യുക്തിവാദി ചേകനൂര്‍ അവിഹിത ബാന്ധവം തുറന്നു കാണിക്കുക എന്ന കാര്യം എന്റെ പോസ്റ്റില്‍ ഒരു പരിതി വരെ സാധിച്ചിട്ടുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. കൂടാതെ ഒരു കാര്യം കൂടി പറഞ്ഞിരുന്നു ചേകനൂരികള്‍ക്ക് അവരുടെ ആശയങ്ങള്‍ പറയാനുള്ള വിചാരവും വിവേകവും വിവരവുമുള്ളവര്‍ അവരുടെ കൂട്ടത്തിലില്ല എന്ന്.
അത് കൊണ്ട് ഏതു പിശാചിനെ കൂട്ട് പിടിച്ചും അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും കൊടുത്ത് കൂലിക്കെഴുതിക്കുകയും ആ കൂലിയെഴുത്തുകാര്‍ പറഞ്ഞ എന്ത് തോന്യാസവും തങ്ങളുടെ സാധുക്കളായ അണികളെ കൊണ്ട് വായിപ്പിച്ചു അവരെ വഴിതെറ്റിക്കുകയും ചെയ്യുന്ന നേതാക്കളുടെ ചതിയില്‍ പെടാതെ അണികള്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍.
Well done zubaida....
നിങ്ങളുടെ എല്ലാ ലേഖനങ്ങളും വായിക്കാറുണ്ട്... എല്ലാം പോലെ തന്നെ ഇതും വളരെ നന്നായിട്ടുണ്ട്... ചെകന്നുരികളുടെ മുഖം മുടി അഴിച്ചു കാണിച്ചതിനു നന്ദി നന്ദി നന്ദി...
ചേകന്നൂര്‍ ആശയങ്ങള്‍ പുനര്‍ജനിച്ചുവോ? ഈ കള്ളനാണയങ്ങളെ കരുതിയിരിക്കുക.സുബൈദയുടെ അന്വേഷണാത്മക ബ്ലോഗ്ഗിങ്ങിന് അഭിനന്ദനങ്ങള്‍.
faisalcnr എഴുതിനിടയില്‍ കുത്തും കോമയും ഇടാന്‍ മറക്കല്ലേ
ആരാണ് ചെകനൂരികള്‍ ?
@abdullamatool said...
ആരാണ് ചെകനൂരികള്‍ ?
ഇസ്ലാമിനെ തകര്‍ക്കാമെന്ന മൂഡ വിശ്വാസത്തോടെ ഇസ്ലാമിന്റെ വക്താവ് എന്ന് വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച ഭൌതികവാദിയായിരുന്ന ശ്രീമാന്‍ ചേകനൂരിന്റെ വൃത്തികെട്ട വാദങ്ങള്‍ ശരിയെന്നു കരുതുന്ന കഥയില്ലാതെ ആട്ടം കാണുന്ന ചിന്തിക്കാന്‍ കഴിവില്ലാത്ത, തങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാനും പറയാനും എഴുതാനും കൂലികളെ ഏല്‍പിച്ച മനുഷ്യക്കോലങ്ങള്‍
കൊള്ളാം ചേകന്നൂര്‍ കൊല്ലപ്പെട്ട വ്യക്തിയല്ലേ ,നല്ല വിവരണം .നല്ല ഒരു പഠനങ്ങള്‍ നടത്തിയതിന്‍റെ ഗുണം ഈ പോസ്റ്റില്‍ ഉണ്ട്.ആശംസകള്‍ .
ചെകുന്നൂര്‍ ഒരു വിപ്ലവകാരിയയിരുന്നോ?അങ്ങനെയും വായിച്ചതായി ഓര്‍മ.
ഗീതാകുമാരി, ചേകന്നൂര്‍ ഇസ്ലാം മതത്തെ വളച്ചൊടിച്ചു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരാള്‍ ആയിരുന്നു. അത്തരക്കാരെ വിപ്ലവകാരികള്‍ എന്നോ കുബുദ്ധികള്‍ എന്നോ വിശേഷിപ്പിക്കേണ്ടത്?
ഖുറാനും നബി ചര്യയും ചേര്‍ന്നതാണ് ഇസ്ലാം. ഇതില്‍ നബി ചര്യ മാറ്റി നിര്‍ത്തിയാല്‍ ഇസ്ലാം പൂര്നമാവില്ല.ചേകന്നൂര്‍ പല കാര്യങ്ങളിലും നബി ചര്യ മാറ്റി നിര്‍ത്തിയ ആളാണ്.കൂടാതെ അത് ശരി എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു.
ആദ്യമായി ക്ഷമ ചോദിക്കുന്നു എന്‍റെ അക്ഷരകൂട്ടം മനസ്സിലാക്കാന്‍ താങ്ങള്‍ പ്രയാസം അനുഭവിച്ചതിന് എന്നിട്ടും താങ്ങള്‍ മനസ്സിലാക്കിയ കാര്യത്തിനു മറുപടി എഴുതിയതിനു നന്ദി ..
കുറച്ചു കാര്യങ്ങള്‍ കൂടി എഴുതട്ടെ ഒന്നാമതായി താങ്ങള്‍ ഒരു പുസ്തകത്തെ വിമര്‍ശിക്കാന്‍ എടുത്തപ്പോള്‍ അതിലെ മര്‍മ ഭാഗങ്ങള്‍ ഒഴിവാക്കി പുസ്തകത്തിന്‍റെ കവര്‍ മാത്രം വിമര്‍ശനങ്ങള്‍ക്ക് തിരഞ്ഞെടുത്തതു എന്തിനാണെന്ന് മനസ്സിലാവുന്നില്ല .
ചൂണ്ടുന്ന വിരലിനെ മാത്രം വിമര്‍ശിച്ച നിങ്ങളോട് സഹതാപം തോന്നുന്നു ചൂണ്ടുന്ന വിരലില്‍ നോക്കാതെ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന് നോക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ !
ചേകന്നൂര്‍ മൌലവിയെ വിമര്‍ശിക്കുന്നവരോടു വിമര്‍ശിക്കുന്നത് കുറചെങ്ങിലും അദ്ദേഹത്തെപ്പറ്റി പഠിച്ചിട്ട് ആവാമായിരുന്നു മുസ്ലിം പിന്നോക്കാവസ്ഥ എന്താണെന്നു മനസ്സിലാക്കി അതിന്‍റെ കാരണങ്ങള്‍ എന്താണെന്നു ലോകത്തോട് അയാള്‍ വിളിച്ചു പറഞ്ഞതാണോ അദ്ദേഹം ചെയ്ത തെറ്റ്.അതെല്ല ഖുറാനു പുറമേ ജൂതര്‍ എഴുതി ഉണ്ടാക്കിയ ഹദീസ് വേണ്ട എന്ന് പറഞ്ഞതാണോ അദ്ദേഹം ചെയ്ത അപരാധം .അതെല്ല ഉന്നത സ്വഭാവത്തിന്നു ഉടമയെന്നു ഖുറാന്‍ പരിചയപ്പെടുത്തിയ മുഹമ്മദ് നബിയെ പെണ്‍ കോന്തനും ഭ്രാന്തനും ആക്കുന്ന ഹദിസുകളെ ചവറ്റുകൊട്ടയില്‍ എറിയാന്‍ പറഞ്ഞതിനാണോ അദ്ദേഹത്തെ കൊന്നു തള്ളിയത്. അതെല്ല ആരാതനയില്‍ തളച്ചിടാന്‍ ഉള്ളതല്ല മതം എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതിനോ. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഉത്തരമില്ലാതെ മാളത്തില്‍ ഒളിച്ചിരുന്ന ആള്‍ക്കാര്‍ അയാളുടെ മരണം ഉറപ്പായപ്പോള്‍ വിണ്ടും വന്നിരിക്കുന്നു .
ചേകന്നൂര്‍ മൌലവി ഖുറാന്‍ കൊണ്ടാണ് യുദ്ധം ചെയ്തത് അതുകൊണ്ട് ആ ആശയം ആരുവിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ല .
ആശയ പാപ്പരത്തം എന്താണെന്നു മൌലവിയുടെ കൊലപാതകത്തിലൂടെ തെളിയിച്ചു .
ചേകന്നൂര്‍ മൌലവി ഉണര്‍ത്തിയ ആശയം ഖുറാന്‍ എന്ന മഹത്തായ ആശയം അദ്ദേഹം പറയാതെ പോയ പലതും ലോകത്ത് എന്നും നില നില്‍ക്കുക തന്നെ ചെയ്യും അതിനെ ആരെകൊണ്ടും പിടിച്ചു കെട്ടാന്‍ കഴിയില്ല ഖുര്‍ആന്‍ന്‍റെ ആള്‍ക്കാര്‍ ലോകത്ത് ഉണര്‍ന്നു കഴിഞ്ഞു ഇനി ഒരു ചേകന്നൂരിനെയോ മറ്റോ ഇല്ലാതാക്കിയത് കൊണ്ട് ഒരു കാര്യവുമില്ല സത്യം ലോകത്ത് എന്നും നിലനില്‍ക്കും . അതിനെ എത്രമാത്രം ഇല്ലാതാക്കാന്‍ ശ്രമിച്ചാലും .
അത് കൊണ്ട് ഇസ്ലാമിന്‍റെ യഥാര്‍ത്ത ശത്രുക്കളെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഒരു നല്ലജനതക്കു വേണ്ടി സ്വന്തം ധനവും സര്‍വവും കൊടുത്ത ഒരാളെ കുറിച്ച് എന്തും എഴുതും മുന്‍പ് അല്പം ആലോചിക്കുക .
പാവങ്ങളുടെ ധനം അന്യായമായി മുടി വെള്ളവും മറ്റും പറഞ്ഞ് തിന്നു കൊഴുത്ത പുരോഹിതന്‍മാരെ കണ്ട് കണ്ണ്‍ മഞ്ഞളിച്ചു കിടക്കുന്ന സമൂഹത്തിലേക്ക് ഇനിയും ചെകന്നുരിയെ പോലുള്ളവര്‍ വരേണ്ടിയിരിക്കുന്നു .
വളരെ നല്ല പോസ്റ്റ്... അഭിനന്ദനങ്ങള്‍ .. ഇസ്ലാമിക സമൂഹത്തിനു നേരെ മുസ്ലിം നാമധാരികളെ വെച്ച് തന്നെ ആക്രമണം നടത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് ഇതും. എത്രയൊക്കെ കുപ്രചാരണങ്ങള്‍ നടന്നിട്ടും ഇസ്ലം അതിവേഗം പ്രചരിക്കുക തന്നെയാണ് എന്നത് എത്രയും ആശ്വാസകരവും ആവേശം ജനിപ്പിക്കുന്നതുമായ കാര്യമാണ്.
http://www.salafivoice.com/articles/Chekannoorism_Aashaya_Vairudyangalude_Koodaram.pdf .
ഈ പുസ്തകത്തിൽ അബ്ദുൽ അലി മാഷ് ചൂണ്ടി കാണിച്ച ഖുറാനിലെ ഒരു തെറ്റ് പറയാം. അതിനുള്ള ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഖുര്ർആൻ ആയത്ത് 4-12 :നിങ്ങളുടെ ഭാര്യമാർക്ക് സന്താനമില്ലാത്ത പക്ഷം അവർ മരിച്ചാൽ ധനത്തിന്റെ പകുതി നിങ്ങൾക്കാകുന്നു...........
ഖുര്ർആൻ ആയത്ത് 4-176 : .........രണ്ട് സഹോദരികളാണുള്ളതെങ്കിൽ, മരിച്ച ആൾ വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവര്ർക്കുള്ളതാണ്.........
ഇതു പ്രകാരം 6 ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചാൽ 3 ലക്ഷം ഭർത്താവിനും 4 ലക്ഷം രൂപ സഹോദരിമാർക്കും ലഭിക്കും.ഇതിൽ അതികമായി ലഭിക്കുന്ന 1 ലക്ഷം എവിടെ നിന്ന് വരുന്നു
ഇത്തരം കണക്കുകളാണോ കെ കെ അബ്ദുല്‍ അലി എന്നാ മഹാഹാഹാ പന്ധിതന്റെ കണ്ടെത്തല്‍ അബ്ദുല്‍ എഴുതിയ കിതബിന്റെ ഉള്ളിലേക്ക് കടന്നിട്ടില്ലായിരുന്നു. ഏതായാലും പുത്തകത്തിനുള്ളിലെ കാംബ് ഉള്ളി തോലിച്ചാല്‍ കിട്ടുന്ന പോലെ അതികഠിനമാണെന്ന്
യുക്തിവാദികളെ ഈ അയത്തുകളില്‍ എന്താണ് പ്രശ്നം
പോട്ടെ ഇത് പ്രസിദ്ധീകരിച്ച ചെകനൂരികള്‍ക്കെങ്കിലും ഇത്തരം പൊട്ടപ്പോയത്തനഗല്‍ ഒഴിവാക്കാമായിരുന്നു. അത് പരിശോദിക്കാനുള്ള വിവരമുള്ള ഒരുത്തനും അക്കൊട്ടട്തിലുമില്ലല്ലൊ കഷ്ടം.... ഞാന്‍ കരുതി ഇപ്പറഞ്ഞ അബ്ദുല്‍ അലിക്ക് വിവരമുണ്ടാകും എന്ന് അയാള്‍ പത്തു കൊല്ലം പള്ളിദര്‍സില്‍ ഓതി പഠിച്ചവന്‍ എന്നാണല്ലോ അവകാശപ്പെടുന്നത്.
എഴുപതുകളില്‍ ഭൌതികവാദം തലയ്ക്കു പിടിച്ച പ്രൈമറി അദ്ധ്യാപകരുടെ (ടിടിസി മാത്രം പഠിച്ച) പതറിപ്പോയ അബ്ദുല്‍ അലിയെന്ന പോയത്തക്കാരനെ ആളാക്കി കൊണ്ട് നടക്കുന്ന യുക്തിവാദികളുടെയും ചെകനൂരികളുടെയും ഗതികേടില്‍ സഹതപിക്കുന്നു.
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല അലിമാഷ് ഏതു വരെ പഠിച്ചു? ആൾ വിവരമുള്ളവനാണൊ? എന്നൊന്നുമല്ല എന്റെ ചോദ്യം.
പൊട്ടത്തരം എന്ന പറയുന്നതല്ലാതെ ഇതിന് ഉത്തരം നിങ്ങളുടെ അടുത്തുണ്ടൊ?
ഈ ടി ടി സി എന്നാൽ വിവരം കുറയാനുള്ള പഠിപ്പാണോ?
"ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക" എന്ന് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു..............
സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു!
(തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍)
ഹ... ഹ... എന്‍റെ കമന്‍റ് ഡിലീറ്റ് ചെയ്തു, അല്ലേ? സ്വന്തം മന:സാക്ഷിയോടെങ്കിലും സത്യസന്ധത പുലര്‍ത്താനുള്ള ആര്‍ജ്ജവം ഇനിയെങ്കിലും കാണിക്കൂ, സുബൈദാ....
സഞ്ചാരീ, ഈ പോസ്റ്റില്‍ താങ്കള്‍ കമന്‍റിയത് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണല്ലോ. മുഹമ്മദ് ഈസാ നടത്തിയ തട്ടിപ്പുകള്‍ പുറത്തായത് അറിഞ്ഞില്ലേ? http://www.youtube.com/watch?v=qAKAqpU1F6o എന്ന ലിങ്ക് നോക്കുക.
@സത്യദര്‍ശനം തങ്കള തന്ന ലിങ്കില്‍ പോയി തിരുവട്ടാര്‍ സാറിന്റെ കുടുംബത്തിന്റെ അഭി മുഖം കേട്ടു... നല്ല പരിശ്രമം അഭിനന്ദിക്കുന്നു. ഇങ്ങനെ തന്നെ വേണം തങ്ങള്‍ പറഞ്ഞതില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള കഠിനാദ്ധ്വാനം മനസ്സാക്ഷികുത്ത് ഒരു പരിധിവരെ കുറഞ്ഞു കിട്ടും
മുഹമ്മദ് ഈസാക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോ അതും അന്വഷിച്ച് കണ്ടെത്തി
ഇവിടെ ചേര്‍ക്കുന്ന ലിങ്കുകളില്‍ പോയി അത് കൂടി കേള്‍ക്കുക. തിര്വട്ടാര്‍ സാര്‍ ബൈബിളിനെയും യഹോവയെയും എങ്ങിനെ തള്ളിക്കളഞ്ഞു എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ കൂടി തന്നെ കേള്‍ക്കുക
ഒന്നാം ഭാഗം ലിങ്ക് ഇവിടെ ക്ലിക്കിയാല്‍ കിട്ടും
രണ്ടാം ഭാഗം ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്ത്താല്‍ കാണാം.
ഈസായുടെ ലേഖനത്തിന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് അത് ശേഷം എത്തിച്ചു തരാം വായിച്ചില്ല വായിച്ച ശേഷം അത് കൂടി
http://www.snehasamvadam.com/unicode/
തിരുവട്ടാറിസം ക്രൈസ്തവവിരുദ്ധം
ഈസ പെരുമ്പാവൂര്‍
How to earn and win said...
ഈ പുസ്തകത്തിൽ അബ്ദുൽ അലി മാഷ് ചൂണ്ടി കാണിച്ച ഖുറാനിലെ ഒരു തെറ്റ് പറയാം. അതിനുള്ള ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഖുര്ർആൻ ആയത്ത് 4-12 :നിങ്ങളുടെ ഭാര്യമാർക്ക് സന്താനമില്ലാത്ത പക്ഷം അവർ മരിച്ചാൽ ധനത്തിന്റെ പകുതി നിങ്ങൾക്കാകുന്നു...........
ഖുര്ർആൻ ആയത്ത് 4-176 : .........രണ്ട് സഹോദരികളാണുള്ളതെങ്കിൽ, മരിച്ച ആൾ വിട്ടേച്ചു പോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവര്ർക്കുള്ളതാണ്.........
ഇതു പ്രകാരം 6 ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചാൽ 3 ലക്ഷം ഭർത്താവിനും 4 ലക്ഷം രൂപ സഹോദരിമാർക്കും ലഭിക്കും.ഇതിൽ അതികമായി ലഭിക്കുന്ന 1 ലക്ഷം എവിടെ നിന്ന് വരുന്നു
22 September 2012 4:18 AM
*************************
വലിയ്യ ആനത്തല വലിപ്പമുള്ള ചോദ്യം എന്ന് നിനച്ചാണ് ഈ സുഹ്രത്ത് ഇവിടെ നല്‍കിയിരിക്കുന്നത്...!!
ഉത്തരം നല്‍കുന്നു......
അനന്തരാവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ട ഓഹരികള്‍ തികയാതെ വരുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഛേദം വര്‍ധിപ്പിച്ചുകൊണ്ട്, കമ്മി ഓരോ അവകാശിയും പങ്കിടുന്ന വിധത്തില്‍ ഓഹരികള്‍ അധികരിപ്പിക്കുകയാണ് വേണ്ടതെന്ന് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ണിത വിഹിതങ്ങള്‍ നല്‍കാന്‍ ഓഹരികള്‍ തികയാതെ വരുമ്പോള്‍ വീതാംശം പൂര്‍ത്തീകരിക്കാനായി ഛേദം വര്‍ധിപ്പിക്കുന്നതിനാണ് ‘ഔല്‍’ എന്നു പറയുക. ‘ഔല്‍’ എന്നാല്‍ ‘അധികരിക്കല്‍’ എന്നര്‍ഥം. ഓഹരികള്‍ തികയാതെ വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ഔല്‍ തത്ത്വമനുസരിച്ചാണ് സ്വത്ത് ഭാഗിക്കേണ്ടതെന്നാണ് ഇസ്ലാമിക വിധി. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ദായക്രമത്തില്‍ കടന്നുവരുന്ന അടിസ്ഥാന ഛേദങ്ങളെ ഏഴായി നിശ്ചയിച്ചിട്ടുണ്ട്. 2,3,4,6,8,12,24 എന്നിവയാണ് ഏഴ് അടിസ്ഥാന ഛേദങ്ങള്‍. ഇതില്‍ ഔലിന് വിധേയമാകുന്നവ 6,12,24 എന്നീ മൂന്നെണ്ണമാണ്. 2,3,4,8 തുടങ്ങിയ നാലു സംഖ്യകള്‍ ഛേദങ്ങളായി വരുന്ന അവസരങ്ങളില്‍, അവയുടെ അംശങ്ങള്‍ ഒരിക്കലും അവയേക്കാള്‍ അധികമാകാത്തതിനാല്‍, ഔല്‍ ആവശ്യമായി വരികയില്ല. അടിസ്ഥാനഛേദം 6 ആണെങ്കില്‍, ഔല്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍, അത് ഏഴോ, എട്ടോ, ഒമ്പതോ, പത്തോ ആക്കി വര്‍ധിപ്പിച്ചുകൊണ്ട് സ്വത്ത് വിഭജിക്കാവുന്നതാണ്. അടിസ്ഥാന ഛേദം പന്ത്രണ്ട് ആണെങ്കില്‍ പതിമൂന്നോ പതിനഞ്ചോ പതിനേഴോ ആക്കി വര്‍ധിപ്പിച്ചുകൊണ്ടും 24 ആണെങ്കില്‍ 27 ആക്കി വര്‍ധിപ്പിച്ചുകൊണ്ടുമാണ് ഔല്‍ ആവശ്യമായി വരുന്നുവെങ്കില്‍ സ്വത്ത് വിഭജിക്കേണ്ടത്. ഇങ്ങനെ, ദായക്രമത്തിലെ അംശവര്‍ധനവിനനുസരിച്ച് എങ്ങനെയെല്ലാമാണ് സ്വത്ത് വിഭജനം നടത്തേണ്ടതെന്ന് സൂക്ഷ്മവും വ്യക്തവുമായ രീതിയില്‍ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ഖുര്‍ആന്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ്. മാനവ സമൂഹത്തെ സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗത്തിലൂടെ നയിച്ചുകൊണ്ട് ഐക്യപ്പെടുത്തുകയെന്ന വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ലക്ഷ്യം സാക്ഷാത്കരിക്കുവാനുതകുന്ന ഒരൊറ്റ ഗ്രന്ഥം മാത്രമേ ഇന്നു നിലനില്‍ക്കുന്നുള്ളൂ. അത് ഖുര്‍ആനാണ്. അതു പ്രദാ നം ചെയ്യുന്ന ധാര്‍മിക നിയമങ്ങള്‍ നൂറുശതമാനം പ്രായോഗികമാണ്. ധാര്‍മികതയില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തിന്റെ നിര്‍മിതിക്കാവശ്യമായ പ്രായോഗിക നിയമങ്ങള്‍ നല്‍കുന്നത് ഖുര്‍ആന്‍ മാത്രമാണ് എന്നുള്ളതാണ് വാസ്തവം.
നല്ല ഒരു വായനാനുഭവം തന്നതിനും , ചെകന്നൂരികള്‍ക്ക് ഇട്ടു നല്ലതായി കൊട്ടിയത്തിനും
അഭിനന്ദനങ്ങള്‍
Post a Comment