Followers

Monday, February 25, 2013

ഏകപക്ഷീയ ആവിഷ്കാര സ്വാതന്ത്ര്യം.......... സാംസ്കാരിക കേരളമേ ലജ്ജിക്കുക.




കമലഹസന്‍ വിഷരൂപത്തില്‍ നിര്‍മിച്ച പുതിയവിവാദം  ഏകദേശം ഒത്തു തീര്‍പ്പില്‍ എത്തി. എങ്കിലും അതിന്റെ പേരില്‍ സാംസ്കാരികത എന്തെന്നറിയാത്ത ഒരു കൂട്ടര്‍ തിരുവനന്തപുരത്ത് സെക്രടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ  സാംസ്കാരിക കൂട്ടായ്മ(?)യുടെ മുഴുനീള വര്‍ണചിത്രവും വിശദ വാര്‍ത്തയും ഉള്‍കൊള്ളുന്നു ഫെബ്രുവരി ലക്കം യുക്തിരേഖയില്‍. പരിപാടിയുടെ തലവാചകം ആവിഷ്കാരസ്വതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം ചെറുക്കുക കേരളയുക്തിവാദിസംഘം എന്നതാണ്. മാസികയില്‍ രണ്ടാം പേജില്‍ പരിപാടിയുടെ ഫോട്ടോ ആല്‍ബവും, നടുപ്പേജുകളില്‍ വിശദവാര്‍ത്തയും ഉള്‍കൊള്ളുന്നു.
http://flashnewstoday.com/wp-content/uploads/2012/11/Kamal-and-Vishwaroopam.jpg



അമേരിക്കന്‍ സൈനികസഹായത്തോടെ മുതലാളിത്ത അധിനിവേശ സ്ക്രിപ്റ്റില്‍ നിര്‍മ്മിച്ച വിശ്വരൂപത്തിന്റെ സന്ദേശം എന്തായിരിക്കുമെന്നത് ചിന്തയുടെ ആവശ്യമില്ലാതെ ആര്‍ക്കും വ്യക്തമാവും. ചില തല്‍പരകക്ഷികളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിച്ചതിനെതിരെ ആവേശം കൊള്ളുന്നുണ്ട് യുക്തിരേഖ. (അതോ സിനിമക്ക്  വിവാദം വഴിയുള്ള  പ്രചാരണതന്ത്രമോ?)

ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഓരിയിടലുകള്‍ മുമ്പും നാം ഒരുപാട് കണ്ടതാണ്, കേട്ടതാണ്, അനുഭവിച്ചറിഞ്ഞതാണ്., ശവംതീനികളും, ആറാംതിരുമുറിവുകലും സാത്താന്‍ സല്‍മാന്‍ റുഷ്ദിയും,, ലജ്ജയില്ലാത്ത തസ്ലീമനസ്രിനും ഒന്നും സംസ്കൃത കേരള സമൂഹം മറക്കില്ല., ആ കണക്കില്‍ ഒടുക്കം വരവ് വച്ചതില്‍ ചിന്‍വാദ്പാലവും ഇന്നസന്‍സ്ഓഫ്മുസ്ലിമും ഉള്‍പ്പെടുന്നു. ഇപ്പോഴിതാ വിശ്വരൂപവും.

അതെ തീര്‍ച്ചയായും ആവിഷ്കാര സ്വാതന്ത്ര്യം വേണം. മുന്നിലുള്ളവന്റെ മൂക്കിന്‍തുമ്പിനടുത്ത് വരെ കൈ നീട്ടാനുള്ള സ്വാതന്ത്ര്യം  പോലെ. ആവിഷ്കാരസ്വാതന്ത്ര്യം പോയിട്ട് അഭിപ്രായസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത സന്ദര്‍ഭങ്ങളും സംഘടനകളും പ്രത്യയശാസ്ത്രങ്ങളും ലോകത്തും കേരളത്തില്‍ പോലും സര്‍വ്വ സാധാരണമാണ്‌. ആ ഗണത്തില്‍ കേരള യുക്തിവാദി സംഘവും ഉള്‍പ്പെടുന്നുവെന്നത് വിധിവൈപരീത്യം.  അത്തരം അനീതികളോടും അടിച്ചമര്‍ത്തലുകളോടും  സ്വാതന്ത്ര്യ നിഷേധങ്ങളോടും ശക്തമായി  പ്രതികരിക്കേണ്ടതുണ്ട്.

വിശ്വരൂപം സിനമാ പ്രശ്നത്തില്‍ കേരള യുക്തിവാദി സംഘം (KYS) പ്രതികരിച്ചതിനേ പ്രശ്നമായിക്കാണേണ്ടതില്ല. അതവരുടേ അഭിപ്രായ, ആവിഷ്കാരസ്വാതന്ത്ര്യമായി പരിഗണിച്ചാല്‍ മതി. അതെ രീതിയില്‍ തന്നെ ആ പരിപാടിയെ വിലയിരുത്തുന്നുമുള്ളൂ.

പക്ഷെ ഇതേ യുക്തിരെഖയുടെ ജനുവരി ലക്കം കവര്‍സ്റ്റോറി  വിശ്വരൂപം പോലെ മറ്റൊരു സിനിമയെ കുറിച്ചായിരുന്നു. യുക്തിവാദികള്‍ അവരുടെ ആശയപ്രചരണം ലക്‌ഷ്യം വച്ച് ആളും അര്‍ത്ഥവും ആശയും ആശയവും നല്‍കി നിര്‍മിച്ചു പ്രചരിപ്പിച്ചു കെട്ടിപൂട്ടി അട്ടത്ത് വച്ച പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയേയും അതിന്റെ അണിയറ ശില്‍പികളെയും  വിലയിരുത്തുന്ന ലേഖനമാണത്. അതെ കുറിച്ച പ്രതികരണം, 'വീണ്ടും പ്രഭുവിന്റെ മക്കള്‍' എന്ന പോസ്റ്റ് ഇവിടെ ക്ലിക്കി  വായിക്കാം. 

മലപ്പുറത്തെ യുക്തിവാദികള്‍ ഇപ്പോള്‍ അവരുടെ പേര് കേരള യുക്തിവാദി സംഘം എന്നതില്‍ നിന്ന് യുക്തിവാദിസംഘം എന്നു മാത്രമായി ചുരുക്കെഴുത്ത് നടത്തിയ സാഹചര്യം നിലനില്‍ക്കുന്നു. അത് മുന്‍വര്‍ഷം ഡിസംബറില്‍ മലപ്പുറത്ത് വച്ച് സ്വതന്ത്രലോകം എന്ന പേരില്‍ മുന്നൂറിലേറെ ആളുകള്‍ പങ്കെടുത്ത ദേശീയ സെമിനാറിനോടനുബന്ധിച്ചാണ്. അക്കാര്യവും  'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം അഥവാ ആവിഷ്കാരത്തിന്റെ ആവി' എന്ന ഈ പോസ്റ്റില്‍ സൂചിപ്പിച്ചു പോയിരുന്നു. അത്  ഈ ലിങ്കില്‍ ക്ലിക്കി വായിക്കാം. 


സൂചിപ്പിച്ച മുന്‍ പോസ്റ്റുകള്‍ രണ്ടും ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തെ സംബന്ധിച്ച് തന്നെയാണ്. ഡിസംബര്‍ ആറിലെ പോസ്റ്റ്‌,  കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മറ്റി മലപ്പുറത്ത് വച്ച് നടത്തിയ ദേശീയ സെമിനാറില്‍ സംസ്ഥാന നേതാക്കള്‍ അസഹിഷ്ണുക്കളായി വിറളിപിടിച്ച് മലപ്പുറം ജില്ലാ കമ്മറ്റി പിരിച്ചു വിട്ട വിഷയമാണ്. മലപ്പുറത്തെ യുക്തിവാദികള്‍ അവരുടെ ആശയങ്ങള്‍ ആവിഷ്കരിക്കാനുള്ള  ശ്രമത്തിനു സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യ നിഷേധം തീര്‍ച്ചയായും അപലപനീയം തന്നെ. അതില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുയും ചെയ്യെണ്ടതുണ്ട്.  ഫെബ്രുവരി നാലിലെ പോസ്റ്റ്‌ പ്രഭുവിന്‍റെ മക്കള്‍ എന്ന യുക്തിവാദി സിനിമയില്‍ KYS ഉദ്ദേശിച്ച രീതിയില്‍ കഥ വന്നില്ല എന്നതില്‍ ഉള്ള KYSന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന യുക്തിരേഖ കവര്‍ സ്റ്റോറി അതികരിച്ചുമാണ്. 

പ്രഭുവിന്റെ മക്കള്‍ സിനിമയുടെ കഥാകൃത്തിന്റെയും, സംവിധായകന്റെയും നടീ,നടന്മാരുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചാണ് രാജഗോപാല്‍ വാകത്താനം (KYS സംസ്ഥാന സെക്രടറി) തന്റെ കവര്‍ സ്റ്റോറി എഴുതിയിട്ടുള്ളത്. എന്തെ യുക്തിവാദികള്‍ക്ക് അവരുടെ ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത KYS, മതവിശ്വാസികളുടെ നെടലിക്കും നെഞ്ചത്തും കുതിര കയറുന്ന ഏതൊരു ചെറ്റത്തരങ്ങളും തോന്ന്യാസങ്ങളും തെമ്മാടിത്തങ്ങളും പോക്കിരിത്തരങ്ങളും  ന്യായീകരിക്കുന്നു. അതിനുവേണ്ടി ശബ്ദ മലിനീകരണവും പരിസര മലിനീകരണവും നടത്താന്‍ ആളും അര്‍ത്ഥവും ആശയവും ചിലവഴിക്കുന്ന കേരള യുക്തിവാദി സംഘത്തിനു സ്വന്തം ചേരിയുലുള്ള യുക്തിവാദികള്‍ക്ക് സ്വതന്ത്രമായി ആവിഷ്കാരിക്കാനുള്ള ആവിഷ്ക്കാരസ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാനുള്ള വിശാലമനസ്കതയും സഹിഷ്ണുതയുമുണ്ടോ?. 

സ്വന്തം കണ്ണിലെ കോല് കാണാത്തവന്‍ അന്യന്റെ കണ്ണിലെ കരടു തിരയുന്നതിലെ അനൗച്ത്യം ഏത്ര പരിഹാസ്യവും നീചവും നിന്ദ്യവുമല്ല. 

തങ്ങളുടെ ആശയത്തെ ചോദ്യം ചെയ്യുന്നതില്‍ വെപ്രാളപ്പെടുകയും എരിപൊരി കൊള്ളൂകയും സമചിത്തത നഷ്ട്ടപ്പെട്ടു അക്രമം കാണിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ പക്ഷെ വിശ്വാസികളെ തെറി പറയുന്നതിലും അപമാനിക്കുന്നതിലും സാഡിസസന്തോഷം ആസ്വദിക്കുന്നു എത്ര നീചവും നികൃഷ്ടവുമല്ല. ഇത്തരം യുക്തിവാദി  അസഹിഷ്ണുതകളും ആവിഷ്കാരസ്വാതന്ത്ര്യ നിഷേധങ്ങളും സൈബര്‍ ലോകത്തും ഫൈസ്ബുക്കിലും സര്‍വ്വ സാധരണമായനുഭവപ്പെടാറുണ്ട്. 

അസഹിഷ്ണുക്കളും ആവിഷ്കാരസ്വാതന്ത്ര്യ നിഷേധികളുമായ യുക്തിവാദികളുടെ ഇത്തരം പൊറാട്ട്നാടകങ്ങള്‍ ദുര്‍ഗന്ധം പരത്തി പരിസരമലിനീകരണം നടത്തുന്നു എന്നതല്ലാതെ സാംസ്കാരിക കേരളത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ല.
സാംസ്കാരിക കേരളമേ ലജ്ജിക്കുക.  

4 comments:

പ്രവീണ്‍ ശേഖര്‍ said...

കമല്‍ ഹാസ്സന്‍ നൂറു കോടി മുടക്കിയെടുത്ത ഒരു സിനിമ എന്നതിലുപരി ഈ സിനിമയില്‍ കൂടി വിശിഷ്യാ ഒന്നും ദര്‍ശനീയമായില്ല എന്നത് ആദ്യമേ പറയട്ടെ. തുടക്കത്തിലെ ഈ വിവാദ മഴയും പ്രതിഷേധവും ഉണ്ടായിരുന്നില്ല എങ്കില്‍ നിശബ്ദമായി ബോക്സ് ഓഫീസില്‍ മരണപ്പെടെണ്ടിയിരുന്ന ഒരു സിനിമയായിരുന്നു ഇത്, പക്ഷെ മേല്‍പ്പറഞ്ഞ "ചില-പലര്‍ " സൃഷ്ടിച്ച കോലാഹലങ്ങള്‍ കൊണ്ട് മാത്രം ഈ സിനിമ ഉയിര്‍ത്തെഴുന്നെല്‍ക്കപ്പെട്ടു. ഉയിര്‍ത്തെഴുന്നേറ്റ ഈ സിനിമയ്ക്കു എന്താണ് സത്യത്തില്‍ സമൂഹത്തിനോടും പ്രേക്ഷകനോടും പറയാനുണ്ടായിരുന്നത് എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. കാരണം ഇന്നിറങ്ങുന്ന സിംഹഭാഗം സിനിമകള്‍ക്കും ആ ഉദ്ദേശ്യമില്ല. ഉള്ള ഉദ്ദേശ്യങ്ങളില്‍ ഒന്ന് കച്ചവടം ആണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനെ രണ്ടോ മൂന്നോ മണിക്കൂര്‍ ഒരു കുടുസ്സ് ഇരുട്ട് മുറിയില്‍ ഇരുത്തിക്കൊണ്ട് ദൃശ്യ- ശ്രവ്യാസ്വദനം നല്‍കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം. പക്ഷെ ഈ സിനിമയുടെ കാര്യത്തില്‍ അതും ഒരു പരിധിക്കപ്പുറം പരാജയമാണ് എന്നേ പറയാന്‍ സാധിക്കുന്നുള്ളൂ. ആക്ഷന്‍ രംഗങ്ങളിലെ മികവും , അഫ്ഗാനിസ്താന്‍ പശ്ചാത്തലത്തില്‍ കഥ (അതെന്തു എന്ന് ചോദിക്കരുത് ) പറയുന്നതിന്‍റെ പുതുമയും മാത്രമാണ് ഈ സിനിമയുടെ ഏക ആകര്‍ഷണീയത.

താലിബാന്‍ ക്യാമ്പുകളില്‍ നടക്കുന്ന തീവ്രവാദ ട്രെയിനിംഗ്, അവരുടെ പരിശീലന മുറകള്‍ തുടങ്ങിയവയെല്ലാം കമല്‍ ഹാസന്‍ വളരെ ആധികാരികമായി തന്നെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സിനിമയില്‍ എവിടെയും മതപരമായ അവഹേളനങ്ങളോ, ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളോ പ്രഥമ ദൃഷ്ടിയില്‍ അനുഭവപ്പെടുന്നില്ല. പക്ഷെ, ഈ സിനിമ കാണുന്ന ചിലര്‍ക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടാല്‍ അതിനെ തെറ്റ് പറയാനും പറ്റില്ല. കാരണം സിനിമയിലെ താലിബാനികള്‍ മുസ്ലീം ആണ്. അവര്‍ അവരുടെ എല്ലാ ഭാവ ചലനങ്ങളിലും സംഭാഷണങ്ങളിലും ഇസ്ലാമീയതയാണ് പ്രകടമാക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതേ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ ഒരു നെഗറ്റീവ് എനര്‍ജി മാത്രമാണ് സിനിമയില്‍ നിന്ന് പുറം തള്ളപ്പെടുന്നത് .അതില്‍ തന്നെ നിഷ്പക്ഷമായ ഒരു സമീപനം ഉണ്ടാകുന്നുമില്ല. എല്ലാ സിനിമകളും ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ ഇത്തരം ആഗോള ചര്‍ച്ചാ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ പ്രമേയമാകുമ്പോള്‍ ആ നിഷ്പക്ഷത കുറച്ചെങ്കിലും പാലിക്കേണ്ടി വരും. കമല്‍ അറിഞ്ഞോ അറിയാതെയോ പല രംഗങ്ങളിലും അമേരിക്കയുടെ അധിനിവേശ സംസ്ക്കാരത്തെ പാടെ മറന്നു കൊണ്ട് നന്നായി വെള്ള പൂശി കൊടുത്തിട്ടുണ്ട്.


കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണ് എങ്കില്‍ പോലും, താലിബാന്‍ പരിശീലന കേന്ദ്രത്തിലെ ചില സീനുകള്‍ അതിന്റേതായ ഭീകരാവസ്ഥയില്‍ തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ കമല്‍ ഹാസന്‍ വിജയിച്ചു എന്ന് പറയാം. സിനിമയിലെ മറ്റൊരു പ്രധാന കല്ല്‌ കടിയായിരുന്നു നായികമാരുടെ സാന്നിധ്യം. ആണ്ട്രിയയും പൂജാ കുമാറും ഈ സിനിമയില്‍ എന്തിനു അഭിനയിച്ചു എന്നാണു ആദ്യം ചോദിക്കേണ്ടത് . ഒരു തരത്തിലും അവരുടെ കഥാപാത്രങ്ങള്‍ ഒരഭിനയ ശേഷി കാഴ്ച വച്ചില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ബാക്കിയുള്ള അഭിനേതാക്കള്‍ അവരവരുടെ വേഷം ഭംഗിയായി നിര്‍വഹിച്ചു എന്ന് മാത്രം പറയാം . കമല്‍ ഹാസന്‍ എന്ന മഹാനടന്‍റെ മുന്‍കാല സിനിമകള്‍ തുലനം ചെയ്തു നോക്കുമ്പോള്‍ അദ്ദേഹത്തിനും ഈ സിനിമ മികച്ച ഒരു അഭിനയത്തിനുള്ള അവസരം നല്‍കിയില്ല എന്നത് ദുഖകരമായ സത്യമാണ്. ഈ പറഞ്ഞ പോരായ്മകള്‍ക്കിടയില്‍ എല്ലാം മികച്ചു നിന്നത് സിനിമയുടെ സാങ്കേതിക വശവും പിന്നെ ശങ്കര്‍ എഹ്സാന്‍ ലോയുടെ മാസ്മരിക സംഗീതവും മാത്രമാണ്.

ആകെ മൊത്തം ടോട്ടല്‍ = അഫ്ഗാനിസ്ഥാന്‍ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് കഥയോ ട്വിസ്ട്ടോ ഒന്നുമില്ലാതെ ചിത്രീകരിച്ച ഒരു തട്ടിക്കൂട്ട് പടം. ഇതിനു വേണ്ടിയായിരുന്നോ വിവാദങ്ങള്‍ ? ഇതിനു വേണ്ടിയാണോ പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്നത്. എല്ലാം വിധി എന്ന് കരുതി സമാശ്വസിക്കുന്നു.
http://pravin-sekhar.blogspot.ae/2013/02/blog-post_11.html

Rajeesh said...

താലിബാന്റെ വിശ്വരൂപം തുറന്നു കാണിച്ച കമല്‍ ഹസന്‍ നു നൂറു അഭിവാദ്യങ്ങള്‍..!!, ലോകസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിക സംഘടനകള്‍ തുലയട്ടെ!!!

സുബൈദ said...

ഇവിടെ ചര്‍ച്ചക്കെടുത്ത വിഷയം വിശ്വരൂപം അമേരിക്കന്‍ സഹായത്തോടെ നിര്‍മിച്ചോ അല്ലെ എന്നതല്ല അത് കേവലം മുഖവുര മാത്രം.

ചര്‍ച്ച ചെയ്ത വിഷയം യുക്തിവാദികളുടെ അസഹിഷ്ണുതയും അവസരവാദ ആവിഷ്കാരസ്വാതന്ത്ര്യ മുതലക്കണ്ണീരും.,


യുക്തിവാദികള്‍ അസഹിഷ്ണുക്കളും ആവിഷ്കാരസ്വാതന്ത്ര്യ നിഷേധികളും എന്നംഗീകരിച്ചതില്‍ ഒരായിരം നന്ദി

ആവിഷ്കാര സ്വതന്ത്ര്യത്തെ കുറിച്ചുള്ള യുക്തിവാദി മുതലക്കണ്ണീര്‍ യുക്തിവാദികളുടെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുതലക്കണ്ണീരു പോലത്തന്നെ കാപട്യം

സുബൈദ said...

http://absarmohamed.blogspot.in/2011/10/blog-post_15.html