പ്രഭുവിന്റെ മക്കള്‍ എന്ന യുക്തിവാദി സിനിമയുടെ ബഹളം കുറെ കാലം എഫ്ബിയിലും ബ്ലോഗിലും നിറഞ്ഞു കവിഞ്ഞിരുന്നു. ആ സിനിമക്ക് അര്‍ഹിക്കുന്നതിലും ആവശ്യത്തിലും കൂടുതല്‍ പ്രചാരണവും നടന്നിരുന്നു. അതിന്റെ ഗുണം സിനമ റിലീസ് ചെയ്ത് സമയം ബോധ്യപ്പെടുകയും ചെയ്തു. ഒരു സിനിമയെ പരസ്യത്തിലൂടെ എങ്ങനെ തകര്‍ക്കാം എന്നതിനുള്ള വ്യക്തമായ തെളിവാണ് ആ ഒച്ചപ്പാടുകളും കോലാഹലങ്ങളും. ഒരു പെരുന്നാള്‍ റിലീസ് ആയിട്ട് പോലും രണ്ടും മൂന്നും ദിവസങ്ങള്‍ മാത്രമാണ് മിക്ക തിയേറ്ററുകളിലും പ്രദര്‍ശിപ്പിച്ചത്. അതിനു മുമ്പ് ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല എന്നനിലക്കുള്ള കരച്ചിലും പിഴിച്ചിലും നടത്തി സഹതാപതരംഗം സൃഷ്ട്ടിച്ചു പരസ്യം ചെയ്യാനും അണിയറനീക്കം നടതത്തിയിരുതും നാം കണ്ടു, കേട്ടറിഞ്ഞു.
ഏതായാലും ജനവും അവാര്‍ഡ് കമ്മറ്റിയും ചവറ്റു കുട്ടയില്‍ ചവിട്ടിത്താഴ്ത്തിയ പ്രഭുവിനെയും മക്കളെയും ഇപ്പോള്‍ യുക്തിവാദികളും ചവിട്ടിഞെരിച്ച കാഴ്ച ശത്രുക്കളെ പോലും വേദനിപ്പിക്കും.
KYS മുഖപത്രം യുക്തിരേഖ മാസിക ജനുവരി ലക്കം (കിട്ടിയത് ഇന്നലെയാണ്. പുതുവര്‍ഷമായത് കാരണം ശിവകാശി പ്രസ്സുകളിലെ തിരക്കാകാം പത്താം തിയതിക്ക് ശേഷം മാത്രം ഇറങ്ങാറുള്ള മാസിക ഇരുപത്തഞ്ചാം തിയതിക്ക് ശേഷമായത്.) കവര്‍സ്റ്റോറി (രാജഗോപാല്‍ വാകത്താനം) പ്രഭുവിന്റെ മക്കളെ കശക്കിയെറിയുന്ന മാസികയിലെ ഏറ്റവും വലിയ ലേഖനം ഏറെ കൌതുകകരമാണ്. ലേഖനത്തിന്റെ അടിക്കുറിപ്പ് 'പ്രഭുവിന്റെ മക്കളും കേരള യുക്തിവാദിസംഘവും' എന്നതും അദ്യ ഹൈലൈറ്റ് ''യുക്തിവാദ സിനിമ യുക്തിവാദി സംഘത്തെപ്പറ്റി മൌനം പാലിക്കുന്നതിന്റെയും അരാജകവാദികള്‍ യുക്തിവാദി സംഘത്തിനെതിരെ അധിക്ഷേപ്പിക്കുന്നതിന്റെയും രാഷ്ട്രീയം എന്താണ്.'' എന്നാണ്.
ലേഖനം വായിച്ചാല്‍ യുക്തിവാദം തകര്‍ക്കാനാണോ ഈ പടം പിടിച്ചത് എന്ന് തോന്നിപ്പോകുന്നവരെ കുറ്റം പരയാവതല്ല. സിനിമ യതാര്‍ത്ത സംഭവത്തിന്റെ ദ്രിശ്യാവിഷ്കാരം എന്ന മുഖവുരയോടെ ആരംഭിച്ചു അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിക്കുഴച്ച സിനിമയെന്നാണ് വാകത്തനത്തിന്റെ കണ്ടെത്തല്‍. അതിന്റെ വസ്തുത എന്തെന്ന് അന്വാഷിക്കാനോ കണ്ടെത്താനോ മാര്‍ഗ്ഗമൊന്നുമില്ല. സെല്ലുലോയ്ഡ് കോപി ഇരുമ്പ് പെട്ടിയിലാക്കി ഭദ്രമായി പൂട്ടി അട്ടത്ത് അനന്തശയനത്തിലായിട്ടു മാസങ്ങളായി. ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. പടത്തിലെ കഥാപുരുഷനെ കുറിച്ചും അധികമാര്‍ക്കും അറിയില്ല.
അതെന്തെങ്കിലുമാകട്ടെ സിനിമയിലെ വെട്ടിമാറ്റലുകളെ കുറിച്ച് ലേഖനം വാചാലമാകുന്നു. "പ്രേമാനന്ദിന്റെ ശിഷ്യനായി വരുന്ന നരേന്ദ്രനായിക്ക് സിനിമയില്‍ ഗുരുവായി വരുമ്പോള്‍ യതാര്‍ത്ഥ ഗുരുവായ പ്രൊഫ. എ. ടി. കോവൂരിനെ സജീവന്‍ ബോധപൂര്‍വ്വം വെട്ടിമാറ്റുന്നു. കോവൂരിനെ വായിച്ചാണ് ഒട്ടധികം പേര്‍ (ഒരു പക്ഷെ പ്രേമാനന്ദനടക്കം) യുക്തിവാദികളായിട്ടുള്ളതെങ്കില്‍ അദ്ദേഹത്തിന്‍റെ പേര് പോലും ഒഴിവാക്കപ്പെട്ടത് ഒരു തന്ത്രത്തിന്റെ ഭാഗമായിട്ടാണ്."(1)(!!??) കൊള്ളാം.
ഈ ഒരൊറ്റ വാചകത്തില്‍ അരാജകവാദി യുക്തിവാദികളുടെയും KYS യുക്തിവാദികളുടെയും ഒരേകദേശചിത്രം വ്യക്തമാവും. പടംപിടിച്ച അരാജകവാദി യുക്തിവാദികള്‍ ചരിത്ര സംഭവം എന്ന മുഖവുരയോടു കൂടി ചരിത്രത്തെ വളച്ചൊടിക്കുകയും കളവു പറയുകയും ചെയ്തു എന്നു മനസ്സിലാക്കാം. അത്തരം പ്രശ്നങ്ങള്‍ ലേഖനത്തില്‍ വേറെയും ചര്‍ച്ച ചെയ്യുന്നുണ്ട്.
KYS യുക്തിവാദി ലേഖകന്‍ പ്രേമാനന്ദിന്റെ ശിഷ്യന്‍ ഗുരുവായി പരിണമിച്ചുകടന്നു വരുന്ന നരേന്ദ്രനായിക്കിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. യഥാര്‍തത്തില്‍ ഗുരു നായിക്കല്ല എ. ടി. കൊവൂരാണെന്നാണ് ലേഖകന്‍ സമര്‍ത്തിക്കുന്നത്. പക്ഷെ ആ വാചകത്തില്‍ ബ്രാകറ്റില്‍ ചേര്‍ത്ത ഭാഗം കൂടി ശ്രദ്ദിക്കുക. "(ഒരു പക്ഷെ പ്രേമാനന്ദനടക്കം)" ഇതില്‍ നിന്ന് കോവൂരിന്റെ ശിഷ്യനാണ് പ്രേമാനന്ദനെന്നു മനസ്സിലാക്കാം. പ്രേമാനന്ദിന്റെ ശിഷ്യന്‍ നായിക്കിനെ കുറിച്ച് സിനിമയില്‍ കഥാപാത്രം വരുന്നതില്‍ രേഖ ലേഖകന്‍ എന്തിനസഹിഷ്ണുത പ്രകടിപ്പിക്കണം. ഓ, മറന്നു,. അസഹിഷ്ണുതയാനല്ലോ യുക്തിവാദികളുടെ മുഖമുദ്ര.
ഇനിയും ലേഖനത്തില്‍ സാക്ഷാല്‍ ഇടമറുകിനെയും ഇ. എം. എസിനെയും കണക്കിന് കളിയാക്കുന്നുണ്ട് പ്രസ്തുത കവര്‍ സ്റ്റോറിയില്‍.
ലേഖനത്തിന്റെ ലക്‌ഷ്യം യുക്തിവിചാരത്തിന്റെയും ലേഖകന്റെയും അസഹിഷ്ണുത വ്യക്തമായി പ്രകടിപ്പിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല എന്ന് സ്പഷ്ടം.

2 comments:
http://www.madhyamam.com/weekly/1434
http://www.facebook.com/photo.php?fbid=4881546284282&set=o.50445471771&type=1&theater
Post a Comment