പരിണാമം ഒരു വസ്തുനിഷ്ഠ വിലയിരുത്തല്‍ എന്ന മുന്‍പോസ്റ്റില്‍ പരിണാമത്തിനു വസ്തുനിഷ്ടവും മൂര്‍ത്തവുമായ തെളിവുകള്‍
ഉണ്ടെന്നും ഇല്ല എന്ന് സ്ഥാപിക്കാന്‍ നട്ടെല്ലുണ്ടോ എന്നും
അന്വാഷിച്ചിരുന്നു. ആ പോസ്റ്റിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ്
ഉണ്ടായത്. എങ്കിലും ഫ്രീതിങ്കേഴ്സ് എഫ്. ബി ഗ്രൂപ്പില്‍ ബഹുമാന്യ
സഹോദരന്‍ നബീല്‍ ഹസ്സന്‍ മാത്രമാണ് പരിണാമത്തെ കണ്ണടച്ച് നിഷേധിച്ചു ആധുനിക
കാലത്തെ പരിണാമ പ്രവാചകന്‍ റിച്ചാര്‍ഡ്ഡോകിന്‍സ്സും അദ്ദേഹത്തിന്റെ
കേരളത്തിലെ അനുയായികളും ഏര്‍പ്പെടുത്തിയ അഖില പ്രപഞ്ച ചരിത്രനിഷേധി പട്ടം
നേടിയത്.
പരിണാമത്തിന് കാലഘട്ടാടിസ്ഥാനത്തിലും ഭൂമിശാസ്ത്രാടിസ്ഥാനത്തിമുള്ള വസ്തുനിഷ്ടവും മൂര്‍ത്തവുമായ തെളിവുകളാണ് ഈ പോസ്റ്റില്‍ സമര്‍ത്തിക്കുന്നത്. ഡോകിന്സും രവിചന്ദ്രനും ചേര്‍ന്ന് ഏറ്റവും പുതിയ പുസ്തകത്തില്‍ തെളിയച്ചപോലെ അനുമാനത്തിലൂടെയുള്ള സമര്‍ത്തനമല്ല ഇവിടെ നടക്കുന്നത്. പറയുന്ന കാര്യങ്ങള്‍ക്കു വ്യക്തമായ തെളിവുകള്‍ നല്‍കി കൊണ്ടാണ് സമര്‍ത്തനം.
1. കാലധിഷ്ടിത പരിണാമം.
ഒരു യുക്തിവാദി ശാസ്ത്രീയമായ കണ്ടെത്തലുകളോടും, വസ്തുനിഷ്ഠ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്താം. 1980 കാലഘട്ടത്തില്‍, യുക്തിവാദികളുടെ സ്മൃതിയില്‍ ഇന്നും ജീവിക്കുന്ന(യുക്തിദര്‍ശനം പേജ് 817 യുക്തിവാദിയുടെ അടിസ്ഥാന ഗ്രന്ഥം പാഠപുസ്തകം) പ്രമുഖ യുക്തിവാദി എ.ടി. കോവൂര്‍ പഠിപ്പിക്കുന്നു.
"ദൈവാസ്ഥിക്യത്തെപ്പറ്റി വസ്തുനിഷ്ഠ തെളിവുകളുണ്ടെങ്കില്‍, ഒരു
യുക്തിവാദിക്ക് വേദാനുയായിപോലും ആയിരിക്കാവുന്നതാണ്. അയാള്‍ ശാസ്ത്രീയ
പരീക്ഷണത്തിനുശേഷം വസ്തുനിഷ്ഠതെളിവുകള്‍ കണ്ടെത്തുന്ന മുഹൂര്‍ത്തത്തില്‍,
ഇപ്പോള്‍ വിശ്വസിക്കാത്ത പലതും വിഷ്വസിച്ചെന്നുമിരിക്കും.
പ്രൊഫ. എ. ടി. കോവൂര്‍"
(പ്രൊഫസര്‍ എ.ടി. കോവൂര്‍. യുക്തിചിന്ത ആമുഖം. പേജ് 7. കറന്റ് ബുക്സ്.)
ഇതേ വിഷയത്തില്‍ കേരളത്തിലെ യുക്തിവാദികള്‍ 2004-ലില്‍ എന്ത് നിലപാടെടുക്കുന്നു വെന്ന് കേരളത്തിലെ പ്രഥമ യുക്തിവാദി പഠിപ്പിക്കുന്നു.
"ഈശ്വരന്‍ സത്യമാണെന്ന് ശാസ്ത്രം സ്ഥാപിച്ചാലും യുക്തിവാദികള്‍ ഈശ്വരനെ നിഷേധിക്കും., എതിര്‍ക്കും."(??!!!)
(യു.
കലാനാഥന്‍ (കേരള യുക്തിവാദി സംഘം സംസ്ഥാനദ്ധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ്
ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍, യ്ക്തിരേഖ ചീഫ് എഡിറ്റര്‍) യുക്തിരേഖ മാസിക (KYS മുഖപത്രം) സെപ്തംബര്‍ 2004 പേജ് 16) ഇത് കാലഘട്ടാടിസ്ഥാനത്തിലുള്ള പരിണാമത്തിന്റെ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ വസ്തുനിഷ്ഠ തെളിവല്ലാതെ മറ്റെന്താണ്.
1988 കാലത്ത് ശാസ്ത്രം ഒരുകാര്യം സത്യമെന്നു തെളിയിച്ചാല്‍ അത് സ്വീകരിക്കാനും തന്റെ അശാസ്ത്രീയ വിശ്വാസങ്ങള്‍ വലിച്ചെറിയാനുമുള്ള പക്വതയും പാകതയും യുക്തിവാദികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ കേവലം 16കൊല്ലം (2004) പിന്നിട്ടപ്പോള്‍ അവര്‍ ശാസ്ത്രീയമായി ഒരുകാര്യം വസ്തുനിഷ്ടമായി തെളിയിച്ചാലും അതംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് പ്രസ്താവിക്കുന്ന തലത്തിലേക്ക് പരിണമിച്ചു.
2.ഭൂമിശാസ്ത്രപരമായ പരിണാമം
നാസ്തിക ഭൌതിക യുക്തിവാദികള്‍ ലണ്ടനിലും കേരളത്തിലും എങ്ങനെ പരിണാമാടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന രണ്ടു ഫോട്ടോകള്‍ തെളിവായി ചേര്‍ക്കട്ടെ
പ്രശസ്ത പരിണാമ പ്രവാചകന്‍ റിച്ചാര്‍ഡ് ഡോകിന്‍സ് ലണ്ടന്‍ ബസ് ക്യാമ്പയിന്‍ ഉത്ഘാടനം നടത്തി എടുത്ത ഫോട്ടോ |
ഈ ഫോട്ടോയില്‍ ഇവരുടെ മുദ്രാവാക്യം ശ്രദ്ദിക്കുക There's probably no God. Now stop worrying and enjoy your life, ഒരു പക്ഷെ ദൈവമുണ്ടായിരിക്കാന്‍ സാധ്യതയില്ല., അത് കൊണ്ട് പേടിയും വേവലാതികളും അവസാനിപ്പിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിക്കുക.
ഇത് യു കെ യിലെ അവസ്ഥ കേരളത്തിലെ ഇതേ നാസ്തിക യുക്തിവാദികളില്‍ വന്ന പരിണാമം അടുത്ത ഫോട്ടോയില്‍.
കേരളത്തില്‍ കോഴിക്കോട് പ്രവര്‍ത്തന കേന്ദ്രമുള്ള നാസ്തിക യുക്തിവാദി സയന്‍സ് ഗ്രൂപ്പ് മുദ്രാവാക്യം അല്‍പം പരിണാമത്തോടെ പ്രഖ്യാപിക്കുന്നു. No God now stop worrying and enjoy your life. യു കെയില്‍ ഒരു പക്ഷെ ദൈവമുണ്ടായിരിക്കാന്‍ സാധ്യതയില്ല എന്നതില്‍ നിന്ന് കേരളത്തിലെത്തിയപ്പോഴെക്ക് ദൈവം ഇല്ല എന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന തരത്തില്‍ ഇക്ക്കൂട്ടര്‍ പരിണമിച്ചു. മാത്രമല്ല ലണ്ടനിലെ നാസ്തികര്‍ ബസിനു മുകളിലായിരുന്നു ഈ സുഖിയന്‍ ആദര്‍ശ, നയ പ്രഖ്യാപനം നടത്തിയിരുന്നതെങ്കില്‍ കേരളത്തില്‍ ഇവര്‍ പരിണാമത്തില്‍ അല്‍പം കൂടി പുരോഗതിയുണ്ട്. ഇവിടെ തങ്ങളുടെ സുഖിയന്‍ നയപ്രഖ്യാപനം നെഞ്ചെത്തെഴുതി ഒട്ടിച്ചു നടക്കുന്നതാണ് കാണുന്നത്. കേരളത്തിലെയും ബ്രിട്ടണിലെയും യുക്തിവാദികല്‍ യോജിക്കുന്ന മേഖല ജീവിതം യാതൊരു വേവലാതിയുമില്ലാതെ സുഖിക്കാനുള്ളതാണെന്ന സന്ദേശമാണ്.
ഏതൊരു പരിണാമ നിരീക്ഷകനും വ്യക്തമായും സ്പഷ്ടമായും വസ്തുനിഷ്ടമായും നേരില്‍ കാണാവുന്ന വസ്തുതയാണിത്.
പ്രിയവായനക്കാര്‍ വിലയിരുത്തുക പരിണാമം നടക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ (ആവശ്യമെങ്കില്‍ ഇനിയും വസ്തുനിഷ്ഠ തെളിവുകള്‍ ഉണ്ട്.) എന്നിട്ടും നബീല്‍ ഹസന്‍ സാറിനെ പോലെയുള്ള ചരിത്ര നിഷേധികള്‍ (പരിണാമ നിഷേധികള്‍ ചരിത്ര നിഷേധികളാണെന്നത് പരിണാമ പ്രവാചകന്‍ ഡോകിന്സിന്റെ ഏറ്റവും പുതിയ കിതാബിലെ കണ്ടു പിടുത്തം) പരിണാമത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു കഷ്ടം!!!!
16 comments:
parayendathu parayendha vidham pranjirikkunnu...
Thanks
http://www.madhyamam.com/news/205576/121222
യുക്തിവാദത്തെ എതിർക്കാനാനെങ്കിലും പരിണാമം നിങ്ങൾ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്. മതങ്ങളിലും ഭാഷയിലും സാമൂഹ്യ ജീവിതക്രമത്തിലും ഒക്കെ പരിണാമം ഇടപെടുന്നതിനാലാണ് പരിണാമമാണ് സത്യം എന്ന് ഞങ്ങൾ പറയുന്നത്. അതല്ല എന്ന് ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നവർ ഓരോന്നായി പരിണാമം അംഗീകരിക്കുകയാണ്. ഇനി വളരെ ചുരുക്കം ചില മേഖലയിലേ അവർക്ക് നിലനിൽപ്പുള്ളൂ. എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്ഥമാണ്.
"ദൈവാസ്ഥിക്യത്തെപ്പറ്റി വസ്തുനിഷ്ഠ തെളിവുകളുണ്ടെങ്കില്‍, ഒരു യുക്തിവാദിക്ക് വേദാനുയായിപോലും ആയിരിക്കാവുന്നതാണ്. അയാള്‍ ശാസ്ത്രീയ പരീക്ഷണത്തിനുശേഷം വസ്തുനിഷ്ഠതെളിവുകള്‍ കണ്ടെത്തുന്ന മുഹൂര്‍ത്തത്തില്‍, ഇപ്പോള്‍ വിശ്വസിക്കാത്ത പലതും വിഷ്വസിച്ചെന്നുമിരിക്കും.
പ്രൊഫ. എ. ടി. കോവൂര്‍"
(പ്രൊഫസര്‍ എ.ടി. കോവൂര്‍. യുക്തിചിന്ത ആമുഖം. പേജ് 7. കറന്റ് ബുക്സ്.)
ഇതാണ് യുക്തിവാദ നിലപാട്.
"ഈശ്വരന്‍ സത്യമാണെന്ന് ശാസ്ത്രം സ്ഥാപിച്ചാലും യുക്തിവാദികള്‍ ഈശ്വരനെ നിഷേധിക്കും., എതിര്‍ക്കും."
ഇത് നിരീശ്വരവാദമാണ്. ഇത് രണ്ടും പലപ്പോഴും ഒന്നാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇവിടെയും അതാണ് സംഭവിച്ചത്
27 December 2012 10:53 AM
@ചാര്‍വാകം
എന്റെ പോസ്റ്റ് താങ്കളെയും, താങ്കളെ പോലെയുള്ള യുക്തിവാദികളെയും ഈ പോസ്റ്റ് സന്തോഷിപ്പിച്ചു എന്നതില്‍ ഏറെ സന്തോഷമുണ്ട് എന്നറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
പോസ്റ്റില്‍ ക്വാട്ട് ചെയ്ത എ. ടി. കോവൂരിന്റെ വചനനങ്ങള്‍ യുക്തിവാദവും, കലാനാഥന്റെ മൊഴിമുത്തുകള്‍ നിരീശ്വരവാദവും എന്ന താങ്കളുടെ പൊളിച്ചെഴുത്ത് എന്ത് അളവുകോല്‍ വച്ചാണ് എന്നറിയാന്‍ താല്‍പര്യമുണ്ട്. ആ മഹാന്‍മാര്‍ രണ്ടു പേരും തങ്ങള്‍ യുക്തിവാദികളുടെ മൊത്തകുത്തക ഏറ്റെടുത്തു കൊണ്ടാണല്ലോ പ്രസ്താവന നടത്തിയിട്ടുള്ളത്.
ഇവര്‍ രണ്ടു പേരും മഹാനമാരായ യുക്തിവാദികള്‍ തന്നെ.
ഇത്ര ശക്തമായ തെളിവുണ്ടായിട്ടും പരിണാമത്തെ ചോദ്യം ചെയ്ത് താങ്കളും ചരിത്രത്തെ നിഷേധിക്കുന്നോ?!
ഇവരുടെ വീക്ഷണ വ്യത്യാസം നീണ്ട പതിനാറ് സംവല്‍സരങ്ങളിലൂടെ യുക്തിവാദി വര്‍ഗ്ഗത്തില്‍ വ്യക്തമായി കാണാവുന്ന പരിണാമം തന്നെയല്ലേ.
പോസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ വിവരിച്ച പ്രാദേശികമായ പരിണാമാത്തെ കുറിച്ച് താങ്കള്‍ക്ക് പ്രത്യേകം അഭിപ്രായങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് അത് യുക്തിവാദി വര്‍ഗ്ഗത്തില്‍ വന്ന വ്യക്തവും ശക്തവുമായ പ്രാദേശിക പരിണാമത്തിനുള്ള മൂര്‍ത്തവും വസ്തുനിഷ്ടവുമായ തെളിവായി അംഗീകരിക്കുമല്ലോ
പരിണാമാത്തെ കുറിച്ച് ഇനിയും തെളിവുകള്‍ ആവശ്യമെങ്കില്‍ അവതരിപ്പിക്കാം
താങ്കൾ ആദ്യം യുക്തിവാദം എന്താണെന്നും അവയുടെ നിരവധിയായ അവയുടെ വ്യതിയാനങ്ങളേപറ്റിയും മനസ്സിലാക്കുക. യുക്തിയുടെ തലത്തിൽ നിന്നു വിശദീകരിക്കാൻ പറ്റുന്ന എന്തിനേയും അംഗീകരിക്കുന്നതാണ് യുക്തിവാദം. (ഇതിൽ തന്നെ നിരവധി വിഭാഗങ്ങളുണ്ട്) എങ്ങനെ അവതരിപ്പിച്ചാലും ദൈവത്തെ അംഗീകരിക്കില്ല എന്ന് പറയുന്നത് നിരീശ്വരവാദം.(ഇതിലും വ്യത്യസ്ഥമായ നിരവധിശാഖകളുണ്ട്) ഒരു യുക്തിവാദി നിരീശ്വരവാദിയായിരിക്കും സാധാരണയായി. കാരണം യുക്തിഭദ്രമായി ഈശ്വരനെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ.
ഇവർ രണ്ട് പേരും പറഞ്ഞതിൽ ഒരു വൈരുദ്ധ്യവും ഇല്ല. കൂടാതെ പരിണാമത്തിന് വിധേയമാകാതിരിക്കലല്ല എത്രയും പെട്ടെന്ന് ഏറ്റവും പുതിയ അറിവിനനുസരിച്ച് ക്രമീകരിക്കപ്പെടലാണ് യുക്തിവാദം. അതിനാൽ, ഇവരൊന്നും പറഞ്ഞ പലകാര്യങ്ങളിലും എന്നേപോലുള്ള ആധുനിക യുക്തിവാദികൾക്ക് വിയോജിപ്പുണ്ട്. ഇനിയും അതുണ്ടാകണം
@ ചാര്‍വാകം
അപ്പൊ യുക്തിവാദം എന്നാല്‍ 'ആകമൊത്തംടോട്ടല്‍' അവിയല്‍ എന്നര്‍ത്ഥം അല്ലെ
യുക്തിവാദം എന്ന ലേബലിൽ അറിയപ്പെടുന്നത് ഒരു കൂട്ടം വ്യത്യസ്ത ദർശനങ്ങൾ പരിണമിച്ചതിന്റെ ആകെ തുകയാണ്. ഒരു ഉദാഹരണം പറയാം. പാശ്ചാത്യർ റേഷനലിസം എന്ന് വിളിക്കുന്നതല്ല കേരളത്തിൽ റേഷണലിസം (ചിലർ അതിനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഉദാ. നിത്യചെയ്തന്യ യതി) കേരളത്തിൽ റേഷണലിസ്റ്റുകൾ പാശ്ചാത്യരുടെ എമ്പിരിസ്റ്റുകളാണ്. എമ്പിരിസ്റ്റുകൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്ന ഫലം (പ്രൊ) ഒത്തുനോക്കിയാണ് നിഗമനത്തിലെത്തുന്നത്. എന്നാൽ, റേഷണലിസ്റ്റുകൾ (പാശ്ചാത്യം) അതിന്റെ മുൻപുള്ളതിൽ നിന്നു തന്നെ (പ്രി) നിഗമനങ്ങളിലെത്തുന്നു. പണ്ടെന്നോ വായിച്ചതാണ്. ഇത്രയൊക്കെ ആഴത്തിൽ പഠിക്കേണ്ടതില്ല ഒരു യുക്തിവാദിയാവാൻ എന്നതിനാൽ അത്ര ഗൌരവതിലെടുത്തില്ല. അതിനാൽ ഇങ്ങനെ ഒക്കെ ഉണ്ടെന്ന് മനസ്സിലാക്കുക. വ്യകതമായും ഇതു തന്നെ എന്ന് ഉറപ്പിക്കാൻ കൂടുതൽ അന്വേഷിക്കുകയേതരമുള്ളൂ. ചില നിസ്സാരമായ വ്യത്യാസങ്ങൾ പ്രയോഗത്തിലും ചിന്തയിലും പുലർത്തുന്നതൊഴിച്ചാൽ മൊത്തത്തിൽ ഇവരുടെ ആശയങ്ങൾ തമ്മിൽ വലിയ അന്തരമില്ലെന്ന് കാണാം. എല്ലാവരും ഭൌതികവാദികളാണ്. ഒരാളും മറ്റൊരാളുടെ തീരുമാനങ്ങളേയോ ചിന്തകളേയോ യുക്തിയുടെ ബലത്തിലല്ലാതെ പരസ്പരം അംഗീകരിക്കില്ല. അയാൾ എത്രവലിയ ഭൌതികവാദിയായാലും ശരി. എന്നാൽ, മാറ്റത്തിന് ഒരിക്കലും വിധേയമാവാൻ പാടില്ല എന്ന വാശി ഇതിൽ ഏതെങ്കിലും വിഭാഗങ്ങൾ പുലർത്തുന്നില്ല.
താങ്കളുടെ വിശദീകരണത്തോടും വീക്ഷണത്തോടും വിയോജിക്കേണ്ട കാര്യമില്ല. മുന്‍കമന്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അല്പം കൂടി നീട്ടിപ്പരത്തി പറഞ്ഞെതാണ് താങ്കളുടെ കമന്റ്.
യുക്തിവാദം എന്നത് വ്യക്തമായ നയമോ ആദര്‍ശമോ താത്വികാടിത്തറയോ ഇല്ലാത്ത ഒരു ആള്‍കൂട്ടം മാത്രമാണ്. അവരുടെ ലക്‌ഷ്യം ഈ പോസ്റ്റില്‍ വ്യക്തവുമാണ്.
താങ്കളുടെ ഈ വചനങ്ങള്‍ക്ക് അടിവരയിടട്ടെ. ''ഇത്രയൊക്കെ ആഴത്തിൽ പഠിക്കേണ്ടതില്ല ഒരു യുക്തിവാദിയാവാന്‍ എന്നതിനാല്‍ അത്ര ഗൌരവതിലെടുത്തില്ല.''
ഗൌരവതരവും ആഴത്തിലുള്ളതുമായ പഠനം യുക്തിവാദിയാവാന്‍ ആവശ്യമില്ല എന്നതിലും തര്‍ക്കമില്ല എന്ന് മാത്രമല്ല ആഴത്തിലും ഗൗരവതരവുമായ പഠനം ഒരാളെയും യുക്തിവാദത്തില്‍ തുടരാന്‍ അനുവദിക്കില്ല തീര്‍ച്ച.
താങ്കളുടെ അഭിപ്രായത്തോട് നൂറു ശതമാനം യോചിക്കുന്നു. യുക്തിവാദാദര്‍ശങ്ങള്‍ വളച്ചു കെട്ടില്ലാതെ വ്യക്തമാക്കിയ താങ്കള്‍ക്ക് ഭാവുകങ്ങള്‍.
ഒരു സാധാരണയുക്തിവാദിയാവാൻ ഇത്രയൊന്നും ആഴത്തിൽ പഠിക്കേണ്ടതില്ല എന്ന് ഞാൻ പറഞ്ഞത് വലുതായിട്ട് ആഘോഷിക്കാനില്ല. എല്ലാ വിശ്വാസങ്ങളിലും ഉള്ള സാധാരണക്കാർ അതേപറ്റി ആഴത്തിൽ പഠിച്ചവരൊന്നുമല്ല. താത്വികാടിത്തറയില്ലാത്തതാണ് യുക്തിവാദം എന്നത് താങ്കളുടെ വാചകങ്ങൾ എന്റെ വായിൽ തിരുക്കുകയാണ്. യുക്തിഭദ്രമായതിനെ മാത്രം വിശ്വസിക്കുക. അല്ലാത്തതിനെ അന്ധവിശ്വാസമായി കണ്ട് അവജ്ഞയോടെ തള്ളിക്കളയുക എന്നതാണ് യുക്തിവാദത്തിന്റെ അടിസ്ഥാനം. ഇത് തന്നെയാണ് അതിന്റെ താത്വികതയും. കഴിഞ്ഞ 3000 ഓ അതിലധികമോ വർഷമായി അത് നിലനിൽക്കുന്നതും ഈ അടിത്തറയിലാണ്.
''ഒരു സാധാരണയുക്തിവാദിയാവാൻ ഇത്രയൊന്നും ആഴത്തിൽ പഠിക്കേണ്ടതില്ല എന്ന് ഞാൻ പറഞ്ഞത് വലുതായിട്ട് ആഘോഷിക്കാനില്ല. എല്ലാ വിശ്വാസങ്ങളിലും ഉള്ള സാധാരണക്കാർ അതേപറ്റി ആഴത്തിൽ പഠിച്ചവരൊന്നുമല്ല.''
താങ്കളുടെ ഈ വാക്ക് മുഖവിലക്കെടുത്ത് കൊണ്ട് പറയട്ടെ. വിഷയം പഠിക്കാതെ ആരും സംവാദത്തിനു വരാറില്ല.
താങ്കള്‍ യുക്തിവാദം പഠിക്കാതെ അതിനുവേണ്ടി സംസാരിക്കുന്നതിലെ ഔചിത്യം!
യുക്തിഭദ്രമായി ചിന്തിക്കുക എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് താങ്കളുടെ യുക്തിക്ക് ഭദ്രമായത് എന്നാണോ?.
താങ്കൾ ചോറ് തിന്നാറുണ്ട്. നെല്ലിന്റെ ശാസ്ത്രീയനാമവും അതിന്റെ ജനിതക ഘടനയും അറിഞ്ഞാലേ അത് തിന്നൂ എന്ന് വാശിപിടിക്കുന്നതെന്തിനാണ്? യുക്തിവാദം അതിന്റെ തത്വശാസ്ത്രത്തിന്റെ തലത്തിൽ നിന്ന് ചർച്ചചെയ്യണം എന്ന് തോന്നുന്ന എല്ലാ അവസരങ്ങളിലും ഞാനത് ഭംഗിയായി പഠിച്ചിട്ടുണ്ട്. ഇവിടെ അതിന്റെ ആവശ്യമില്ല.
ചോറ് തിന്നാന്‍ നെല്ലിന്റെ ശാസ്ത്രീയ നാമവും ജനിതക ഘടനയും അറിയേണ്ടതില്ല. നെല്ല് ഗവേഷകന് അതറിയണം. നെല്ല് കൃഷിക്കാരന് വിത്ത് ഗുണവും കൃഷി സമയവും ജല ലഭ്യതയും വളപ്രയോഗവും കീട,കള നിയന്ത്രണവും വിളവും കൊയ്ത്ത് മെതിയും അറിയണം.
ചോറ് വെക്കാന്‍ അരിയുടെ ഗുണവും വിഭാഗവും വേവും എന്ത് ചോറാണ് വെക്കേണ്ടത് എന്ന (വെള്ളച്ചോര്‍, നെയ്ച്ചോര്‍, ബിരിയാണി,.........തുടങ്ങി)ബോധവും വേണം. എങ്കിലും ചോറ് തിന്നുക എന്നത് പോലെ കേവലം യുക്തിവാദം ആസ്വദിക്കുന്നതിന് കൂടുതല്‍ ഒന്നും അറിയേണ്ടതില്ല. പക്ഷെ യുക്തിവാദത്തിനു വേണ്ടി വക്കാലത്ത് പറയാന്‍ അത് മതിയോ?.
👍🏻👍🏻
ജബ്ര കണ്ടം വഴി ഓടി
Post a Comment