നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി., കമ്യൂണിസ്റ്റ് നാസ്തിക ഭൌതികന്മാര് മുറുക്കിച്ചുവപ്പിച്ചു ചവച്ചുതുപ്പിയ മുറുക്കാന്‍ചണ്ടി. എന്നീ മുന്‍ പോസ്റ്റുകളുടെ അവസാന ഭാഗമാണിത്.
ആദ്യ ഭാഗത്ത് നിലമ്പൂര്‍ ആയിഷയെന്ന പെണ്‍കുട്ടിയുടെ ബാല്യ കൌമാരങ്ങള്‍ എങ്ങിനെആയിരുന്നു എന്നറിഞ്ഞു. രണ്ടാമത് നാസ്തിക ഭൌതിക കമ്യൂണിസ്റ്റുകള്‍ ആയിഷയെന്ന മുസ്ലിംപെണ്ണിനെ, അവര്‍ ജനിച്ചു വളര്‍ന്ന ഇസ്ലാം മതത്തെ, അവരുടെ മുസ്ലിം മേല്‍വിലാസത്തെ അവരുടെ ആശയാദര്‍ശ പ്രചാരണത്തിന് എങ്ങനെ ചൂഷണം ചെയ്തു എന്നും മനസ്സിലാക്കി. അതിന്റെ തുടര്‍ച്ചയാണ് ഈ കുറിപ്പുകള്‍.
നിലമ്പൂര്‍ ആയിഷയെന്ന പെണ്ണിനെ പതിനെട്ടു കൊല്ലം ചില്ലിക്കാശ് കൂലികൊടുക്കാതെ തങ്ങളുടെ നാടക കലാപരിപാടികളില്‍ അഭിനയിപ്പിച്ചു തങ്ങളുടെ പ്രത്യശാസ്ത്ര പ്രചാരണത്തിന്, പണസമ്പാദനത്തിന്, ആയിഷയുടെ ചോരയൂറ്റിക്കുടിച്ചു ചുവന്നുകൊഴുത്ത കമ്യൂണിസ്റ്റു (മുതലാളിത്ത) പ്രത്യയശാസ്ത്രം നാടകവ്യവസായത്തിന്റെ മാര്‍കറ്റ് ഇടിഞ്ഞതോടെ അവരെ മുറുക്കാന്‍ചണ്ടി പോലെ ചവച്ചുതുപ്പി.
ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വഴിമുട്ടി, തന്റെ നേരെ തേറ്റനീട്ടിയ പട്ടിണി കണ്ടു ഭയന്നോടി റിയാദിലെത്തപ്പെട്ടു. അവിടെ അറബി വീട്ടിലെ ഭൃത്യയായി രണ്ടു പതിറ്റാണ്ട് ചോരനീരാക്കി അധ്വാനിച്ചു നാട്ടില്‍ തിരിച്ചെത്തിയ ആയിഷക്കു ചെറിയ രീതിയിലെങ്കിലും ആശ്വാസം നല്‍കുന്നത് കേവലം പതിനഞ്ചു സിനിമകളില്‍ മുഖം കാട്ടിയ സിനിമാനടിയെന്ന ലേബലാണ്. അവര്‍ സിനിമകളില്‍ അഭിനയിക്കുന്ന കാലത്ത് ചിന്താമേഖലയില്‍ പോലും പിറക്കാത്ത സിനിമാതാരങ്ങളുടെ കൂട്ടായ്മയായ 'അമ്മ' കനിഞ്ഞു നല്‍കുന്ന നാലായിരം രൂപ കൊണ്ട് ജീവിക്കേണ്ട ദുരവസ്തയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടു ആയിഷ!.
ആയിഷയെന്ന പെണ്ണിന്റെ കഷ്ടപ്പാടുകളും പട്ടിണിയും മനസ്സിലാക്കാനോ കാര്യങ്ങളന്വേഷിക്കാനോ മിനക്കെടാത്ത അവരുടെ ചോരയൂറ്റിക്കുടിച്ചു ചുവന്ന മള്‍ടിബില്യന്‍ കോര്‍പറേറ്റ് കമ്പനിയും നാസ്തിക ഭൌതിക യുക്തിവാദികളും തങ്ങളുടെ ആശയാദര്‍ശ പ്രചാരണത്തിന്, അവര്‍ ജനിച്ചു വളര്‍ന്ന മതത്തെ തമസ്കരിക്കുന്നതിനും ആയിഷയിലെ പെണ്ണിനെ അവരുടെ മുസ്ലിം മേല്‍വിലാസത്തെ ഇന്നും ചൂഷണാത്മകമായി ദുരുപയോഗം ചെയ്യുന്നു. ആയിഷയുടെ കഷ്ടപ്പാടുകളില്‍ മുതലക്കണ്ണീരൊഴുക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ അവര്‍ ജനിച്ചുവളര്‍ന്ന ഇസ്ലാമിനെ കണക്കിന്‌കളിയാക്കാനും ആയിഷയെ ഇന്നും ഉപയോഗപ്പെടുത്തുന്ന വിരോധാഭാസം ഏറെ ദയനീയം തന്നെ!. ഇതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളല്ലേ യുക്തിരാജ്യം, ദേശാഭിമാനി ലേഖനങ്ങള്‍?.
''ഈ കാഴ്ചപ്പാടില്‍ (മാക്സിയന്‍_സാമ്പത്തിക_വീക്ഷണം) ഒരു ചരക്കിന്റെ മൂല്യം എന്നത്, ആ ചരക്ക് ഉത്പാദിപ്പിക്കാന്‍ വേണ്ടി ആകെ ചിലവൊഴിച്ചിട്ടുള്ള അദ്ധ്വാനത്തിന്റെ അളവാണ്. ഇവിടെ അദ്ധ്വാനത്തിന്റെ അളക്കുന്നത് അദ്ധ്വാനം നീണ്ടുനില്ക്കുന്ന സമയം നോക്കിയാണ്, മണിക്കൂറിലോ, ദിവസത്തിലോ ഒക്കെ ഇത് അളക്കാം. അതായത്, രണ്ട് ചരക്കുകളുടെ മൂല്യം തുല്യമാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അവ നിര്‍മ്മിക്കുവാന്‍ ചിലവായ ആകെ സാമൂഹ്യാദ്ധ്വാനത്തിന്റെ തുക തുല്യമാണ് എന്നാണ്. ഇങ്ങനെ മൂല്യം കാണുമ്പോള്‍, ആ ചരക്ക് ഉല്പാദിപ്പിക്കാന്‍ ചിലവൊഴിച്ച ആകെ അദ്ധ്വാനത്തോടൊപ്പം, ഉപയോഗിച്ച അസംസ്കൃത പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കാനെടുത്ത അദ്ധ്വാനത്തിന്റെ അളവും കൂടി ചേര്‍ക്കണം. ഉദാഹരണത്തിന്, ഒരു തുണിയുടെ മൂല്യം എന്നത്, തുണി നെയ്യാനെടുത്ത സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും, അതില്‍ അസംസ്കൃവസ്തുവായി ഉവയോഗിച്ച നൂല് ഉണ്ടാക്കാന്‍ ചിലവൊഴിച്ച സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും ചേര്‍ന്നതാണ്.......................
............ഇതോടെപ്പം തന്നെ ഉപയോഗിച്ച പ്രക്രിയയുടെ ഉല്പാദനശക്തിയും മൂല്യത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് കൈത്തറിയിലും യന്ത്രത്തറിയിലും ഉല്പാദിപ്പിക്കപ്പെടുന്നത് ഒരേ ചരക്കാണെങ്കിലും അവയ്ക്ക് പിന്നിലെ മൊത്തം അദ്ധ്വാനത്തിന്റെ അളവ് വ്യത്യസ്തമാണ്. ഇവിടെ, യന്ത്രത്തറിക്ക് ഉല്പാദനശ്ക്തി കൂടുതലും, കൈത്തറിക്ക് ഉല്പാദനശക്തി കുറവുമായതിനാലാണിത്. ഇത്തരത്തില്‍ ഒരു ചരക്കിന്റെ മൂല്യം എന്താണെന്ന് വളരെ കൃത്യമായി തന്നെ മാക്സിയന്‍ വീക്ഷണം നിര്‍വ്വചിക്കുന്നുണ്ട്.''(30)
അതെ അദ്ധ്വാനം എത്ര മൂല്യവത്തെന്നു, അല്ല അദ്ധ്വാനം മാത്രമാണ് മൂല്യം എന്ന് പഠിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റുകാര്‍ ആയിഷയെ ബോധപൂര്‍വ്വം ഉപയോഗപ്പെടുത്തി ഉത്പാദനശേഷി കുറഞ്ഞപ്പോള്‍ പഴയ മെഷീനുകള്‍ ഉപേക്ഷിക്കുന്നത് പോലെ ആയിഷയും ഉപേക്ഷിക്കപ്പെട്ടു!!...............................ഇത്രയും ഭീകരമായി ചൂഷണം ചെയ്യപ്പെട്ട മലയാളിപെണ്ണ് ചരിത്രത്തിലുണ്ടോ?!.
ആയിഷ റിയാദില്‍ രണ്ടു പതിറ്റാണ്ട് ജോലിചെയ്തു നേടിയ സമ്പാദ്യമെങ്ങനെ നഷ്ടപ്പെട്ടു എന്നും വ്യക്തമാക്കുന്നുണ്ട് യുക്തിരാജ്യം. ''ജീവിതം പച്ച പിടിപ്പിക്കുന്നതിനായി ആയിഷ വീട്ടുജോലിക്കാരിയായി പത്തൊമ്പതര കൊല്ലം റിയാദില്‍ കഴിഞ്ഞു.
കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണം മുഴുവന്‍ മകള്‍ക്കയച്ചു കൊടുത്തു. പക്ഷെ മകള്‍ക്ക് അത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതോടെ ആയിഷയുടെ ജീവിതം വീണ്ടും ദുരിതത്തലായി.'' (31)
റിയാദില്‍ അറബിവീട്ടില്‍ ജോലി ചെയ്തിട്ട് മാന്യമായ കൂലി ലഭിക്കാത്തത് കൊണ്ടല്ല ആയിഷ പിച്ചച്ചട്ടിയെടുക്കേണ്ടി വന്നത്. അവര്‍ അദ്ധ്വാനിച്ചു നേടിയ സമ്പാദ്യം മുഴുവന്‍ സ്വന്തം മകള്‍ക്കയച്ചു കൊടുത്തു. ആ പണം ആ മകള്‍ സ്വരൂപിക്കുകയോ അമ്മക്ക് വാര്‍ദ്ധക്യത്തില്‍ ജീവിക്കനാവശ്യമായി വരുമെന്ന് കരുതുകയോ ആ അമ്മയെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കാന്‍ തനിക്കു ബാധ്യതയുണ്ടെന്നോ ആ മകള്‍ മനസ്സിലാക്കിയില്ല.
ഈ അമ്മയും മകളുമായുള്ള ആത്മ ബന്ധം കൂടി പട്ടത്താനം തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
''അയാളെ മനസ് കൊണ്ട് ഇഷ്ടപെട്ടിരുന്നില്ല. ആകെ അഞ്ചു ദിവസം
മാത്രമായിരുന്നു അയാളുമായുള്ള ജീവിതം (ദേശാഭിമാനി ലേഖന റിപ്പോര്‍ട്ട്
പ്രകാരം മൂന്ന് മാസം(32)) എങ്കിലും ഒമ്പത് മാസം കഴിഞ്ഞു ആയിഷ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. വെറുക്കപ്പെട്ടവന്റെ കുഞ്ഞിനെ കൊണ്ട് നടക്കാന്‍ വയ്യാത്തതിനാല്‍ കഴുത്തു ഞരിച്ചു കൊല്ലുവാന്‍(!?) തീരുമാനിച്ചു.''(33)
ഈ യുക്തിരാജ്യംവചനങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. എങ്കിലും ഒന്ന് രണ്ടു ഉദ്ധരണികള്‍ വിഷയത്തെ വേറൊരു കോണിലൂടെ നോക്കിക്കാണാന്‍ ഉപകരിക്കും എന്ന് കരുതി അനുബന്ധമായി ചേര്‍ക്കുന്നു. മുഹമ്മദ്
നബി(സ്വ) നിന്നുള്ള രണ്ടു ഹദീസുകളുടെ ആശയങ്ങള്‍ ഇങ്ങനെ വായിക്കാം ''മുആവിയതുബ്നു ജഹിമ (റ)
നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു. 'അല്ലാഹുവിന്റെ ദൂതരെ ഞാന്‍
യുദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്ങയോടു അനുവാദം ചോദിക്കാനാണ് വന്നത്.' നബി(സ)
തിരിച്ചു ചോദിച്ചു 'താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ?' മുആവിയ(റ)
പറഞ്ഞു 'അതെ' റസൂല്‍(സ) പ്രതിവചിച്ചു 'എങ്കില്‍ നീ അവരെ പരിചരിക്കുക, കാരണം
സ്വര്‍ഗ്ഗം മാതാവിന്റെ കാലുകല്‍ക്കടിയിലാണ്' ''(34)
മറ്റൊരു റിപ്പോര്‍ട്ട് ''നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു. 'എനിക്ക് ഏറ്റവും കൂടുതല്‍ ബാധ്യത ആരോടാണ്' പ്രവാചകന്‍(സ) പ്രതിവചിച്ചു 'നിന്റെ ഉമ്മയോട്' സ്വഹാബി(റ) വീണ്ടും ചോദിച്ചു 'പിന്നെ ആരോടാണ്' നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ മാതാവിനോട്' നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ ഉമ്മയോട്' സ്വഹാബി(റ) ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മൂന്ന് പ്രാവശ്യം റസൂല്‍(സ) നിന്റെ മാതാവിനോട് എന്നാവര്‍ത്തിക്കുകയും നാലാം പ്രാവശ്യം നിന്റെ പിതാവിനോട് എന്ന് പറയുകയും ചെയ്തു.''(35)
മാതാപിതാക്കളോട് എങ്ങനെ സഹവസിക്കണം എന്ന് പഠിപ്പിക്കുന്ന രണ്ടു ഖുര്‍ആന്‍ വചനങ്ങളുടെ ആശയം ഇങ്ങനെ കാണാം
മറ്റൊരു റിപ്പോര്‍ട്ട് ''നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു. 'എനിക്ക് ഏറ്റവും കൂടുതല്‍ ബാധ്യത ആരോടാണ്' പ്രവാചകന്‍(സ) പ്രതിവചിച്ചു 'നിന്റെ ഉമ്മയോട്' സ്വഹാബി(റ) വീണ്ടും ചോദിച്ചു 'പിന്നെ ആരോടാണ്' നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ മാതാവിനോട്' നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ ഉമ്മയോട്' സ്വഹാബി(റ) ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മൂന്ന് പ്രാവശ്യം റസൂല്‍(സ) നിന്റെ മാതാവിനോട് എന്നാവര്‍ത്തിക്കുകയും നാലാം പ്രാവശ്യം നിന്റെ പിതാവിനോട് എന്ന് പറയുകയും ചെയ്തു.''(35)
മാതാപിതാക്കളോട് എങ്ങനെ സഹവസിക്കണം എന്ന് പഠിപ്പിക്കുന്ന രണ്ടു ഖുര്‍ആന്‍ വചനങ്ങളുടെ ആശയം ഇങ്ങനെ കാണാം
''തന്നെയല്ലാതെ നിങ്ങള്‍
ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ
രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍
രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം
പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട്
കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.
കാരുണ്യത്തോട്
കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും
ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ
പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും
ചെയ്യുക.''(36)
യുക്തിരാജ്യം ലേഖനത്തില്‍ യുക്തിവാദി സംഘം സംസ്ഥാന സെക്രടറി ശ്രീനി പട്ടത്താനം ഊന്നല്‍ നല്‍കിയത് ആയിഷയെ മതം വേട്ടയാടി എന്നതിനാണ്. ദേശാഭിമാനി ലേഖനത്തിലും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ട്. ആ കാര്യം കൂടി വിശകലനം ചെയ്തു ഈ വിഷയം അവസാനിപ്പിക്കാം. ആയിഷ പതിനെട്ടു കൊല്ലം, ആയിരത്തഞ്ഞൂറില്‍ കൂടുതല്‍ വേദികളില്‍ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്' എന്ന നാടകം അവതരിപ്പിച്ചു എന്ന് മാത്രമല്ല സജീവ കമ്യൂണിസ്റ്റു പ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തിരുന്നു. എന്ന് നാം മനസ്സിലാക്കി. ആയിഷയെ മതം എങ്ങനെ എപ്പോള്‍ എത്ര വേട്ടയാടി എന്നും ശ്രീനി അക്കമിട്ടു വ്യക്തമാക്കിയിട്ടുണ്ട്. നാടകാഭിനയവുമായി ബന്ധപ്പെട്ടു നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നാല് പ്രശ്നങ്ങള്‍ മാത്രമാണ് നടന്നത്. അതില്‍ ഒരെണ്ണം എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു, മറ്റൊന്ന് കല്ലേറ്. വേറൊന്നു റോഡ് ഉപരോധം. മറ്റൊന്ന് പ്രതിഷേധ പ്രകടനം. മറ്റൊരു സംഭവം അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുദ്രാവാക്യത്തില്‍ അവര്‍ക്കെതിരെ സഭ്യമായ ഭാഷാപ്രയോഗങ്ങള്‍ നടത്തി എന്നതുമാണ്. അവരുടെ പരിപാടികളുടെ ബാഹുല്യവുമായി താരതമ്യം ചെയ്‌താല്‍ കേവലം 0.3% പ്രതിഷേധങ്ങളെ നടന്നുള്ളൂ അതിലും രണ്ടെണ്ണം മാത്രം അക്രമരീതിയിലും.
ഈ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ മതമാണെന്ന് കേവല പ്രസ്താവന നടത്തുകയാണ് യുതിരാജ്യവും ദേശാഭിമാനിയും. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ എന്ത് കൊണ്ട് രാഷ്ട്രീയമായിക്കൂടാ?. രാഷ്ട്രീയമാവാനല്ലേ കൂടുതല്‍ സാധ്യത, രാഷ്ട്രീയ എതിര്‍ കക്ഷികളിലെ പ്രവര്‍ത്തകരാകാം ഈ സംഭവങ്ങള്‍ക്ക് പിന്നില്‍. അതിനുള്ള സാധ്യത പട്ടത്താനത്തിന്റെ ലേഖനത്തിലുണ്ട് താനും. ഇതില്‍ മൂന്നു സംഭവങ്ങളിലും പ്രകടനം നടന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവ രാഷ്ട്രീയ പ്രശ്നങ്ങള്‍ ആവാനാണ് സാധ്യത. പക്ഷെ തങ്ങളുടെ ലക്‌ഷ്യം മതത്തെ ചീത്ത വിളിക്കുക എന്നതാണല്ലോ!.
ആയിഷയെ ഉപയോഗിച്ച് കമ്യൂണിസ്റ്റുകാര്‍ ആയിരതഞ്ഞൂരിലേറെ തവണ മതത്തെ ആക്രമിച്ചിട്ടു കേവലം അഞ്ചു തവണ പ്രതിഷേധിച്ചത്. അരനൂറ്റാണ്ടിനു ശേഷം ഇന്നും മാര്‍ക്കറ്റ് ചെയ്യുന്ന കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദികളുടെ ഗതികേടില്‍ സഹതപിക്കുക. ഇവര്‍ ഇവരുടെ വര്‍ത്തമാന കാലമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഈ വിടുവായത്തം പറയില്ലായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാതാരം ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു നടി കാവ്യമാധവനുനേരെ നടത്തിയ കരിങ്കൊടി പ്രയോഗവും പോസ്റ്റര്‍ നശീകരണവും നാം വായിച്ചറിഞ്ഞതാണ്. എതിര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചതിന് ടിപി ചന്ദ്രശേകരന്‍ 51 വയസ്സ് എന്ന കമ്യൂണിസ്റ്റുകാരനെ അമ്പത്തി ഒന്ന് വെട്ടുവെട്ടി കൊന്നത് മലയാളം മാത്രമല്ല ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്തതാണ്. ആ ചന്ദ്രശേകരന്റെ ജീവിതം ഇതിവൃത്തമായി മലയാളത്തില്‍ എടുക്കാന്‍ ശ്രമിക്കുന്ന സിനിമയില്‍ ആ പാര്‍ട്ടിയെ ഗുണ്ടകളെ ഭയന്ന് അഭിനേതാക്കളെ കിട്ടാനില്ലാത്ത അവസ്ഥയിലാണ്. അതും നാം പത്രങ്ങളില്‍ വായിച്ചു.
തിരൂരില്‍ ഈ വര്‍ഷം യുക്തിവാദം ചോദ്യം ചെയ്തു നടത്തിയ രണ്ടു പരിപാടികള്‍,. രണ്ടു പ്രോഗ്രാമുകളും അലങ്കോലപ്പെടുത്തുവാന്‍ യുക്തിവാദികള്‍ ധാര്‍ഷ്ട്യം കാണിച്ചതും നാം അറിഞ്ഞു. എന്നിട്ടും ഇവര്‍ മതത്തിന് നേരെ കുതിര കയറുന്നത് കാണാന്‍ കൌതുകമുണ്ട്. എന്തെ കമ്യൂണിണിസ്റ്റുകള്‍ക്കും യുക്തിവാദികള്‍ക്കും തങ്ങള്‍ നടത്തുന്ന അക്രമങ്ങളും അസഹിഷ്ണുതകളും ഭീകരതകളും കാണാന്‍ കണ്ണില്ലാതെ പോയി!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. മാന്യ വായനക്കാരുടെ ശ്രദ്ദയിലേക്ക് ഒരിക്കല്‍ കൂടി പ്രത്യേകിച്ച് കമ്യൂണിസ്റ്റു വായനക്കാരുടെ ശ്രദ്ദയിലേക്ക്.......... യുക്തിവാദി നാസ്തിക ഭൌതിക കമ്യൂണിണിസ്റ്റുകാരാല്‍ ചൂഷണം ചെയ്യപ്പെട്ടു ജീവിക്കാന്‍ കഴിയാതെ പോയ ഇന്നും പിച്ചച്ചട്ടിയില്‍ വന്നു വീഴുന്ന ചില്ലിക്കാശിനു വേണ്ടി കാത്തിരിക്കുന്ന, കമ്യൂണിസ്റ്റു, യുക്തിവാദികള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനും മുസ്ലിംകളെ അടിക്കാനും വേണ്ടി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ആയിഷയെന്ന വൃദ്ധയുടെ, പെണ്ണിന്റെ ഭൌതിക ജീവതകഷ്ടപ്പാടുകള്‍ തീര്‍ക്കാന്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക വാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നോര്‍മ്മപ്പെടുത്ത ലോടെ അവസാനിപ്പിക്കട്ടെ.
റഫറന്‍സ്
30 http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95_%E0%B4%B5%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82
31 യുക്തിരാജ്യം മാസിക ആഗസ്റ്റ് 2012 പേജ് 9. 10
32 http://www.deshabhimani.com/specialnews.php?id=531
33 യുക്തിരാജ്യം മാസിക ആഗസ്റ്റ് 2012 പേജ് 6,7
34 നാസാഈ 3104, അഹ്മദ് 15475, ത്വബ്റാനി മുഅജമല്‍ കബീര്‍ 2/2202
35 ബുഖാരി 5626, മുസ്ലിം 2548
36 വിശുദ്ധ ഖുര്‍ആന്‍ 23,24
6 comments:
article is good.. but u have to give that link also.... with sreeni pattathanam
എങ്ങിനെ ലിങ്ക് തരും, കാരണം യുക്തിവാദികള്‍ അരനൂറ്റാണ്ട് പഴഞ്ചന്‍മാരല്ലേ., ഇവര്‍ ഇപ്പഴും കാളവണ്ടി യുഗത്തിലാ,
വെറും 24 പേജുള്ള പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ബ്ലാക്ക്‌ന്‍വൈറ്റ് പ്രസിദ്ധീകരണത്തിനു പത്തു രൂപ വാങ്ങാന്‍ മടിയില്ല എങ്കിലും ഇവരുടെ പ്രസിദ്ധീകരണം ആധുനിക ഒട്ടും ഇല്ലാത്ത വെറും കല്ലച്ചില്‍ അച്ചടിക്കുന്ന കുന്ത്രാണ്ടമാണ് യുക്തിരാജ്യം!!
"തിരൂരില്‍ ഈ വര്‍ഷം യുക്തിവാദം ചോദ്യം ചെയ്തു നടത്തിയ രണ്ടു പരിപാടികള്‍,. രണ്ടു പ്രോഗ്രാമുകളും അലങ്കോലപ്പെടുത്തുവാന്‍ യുക്തിവാദികള്‍ ധാര്‍ഷ്ട്യം കാണിച്ചതും നാം അറിഞ്ഞു."
എന്താ സംഭവം?വിശദമാക്കുമോ?
@സിയാദ്
യുക്തിവാദികള്‍ വിറളിപിടിക്കുന്നതെന്തിനു എന്ന ഈ ലിങ്കില്‍ നിന്ന് കിട്ടിയ വിവരമാണത്.
@siyad
please refer this ip addres
http://sancharinavas.blogspot.in/2012/06/blog-post.html
ഓക്കേ വായിച്ചു
നന്ദി
Post a Comment