'നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി' എന്ന പോസ്റ്റിന്റെ തുടര്‍ച്ച. ആദ്യ ഭാഗം ഇവിടെ ക്ലിക്കി വായിക്കാം..
'യുക്തിരാജ്യം
മാസിക' 2012 ആഗസ്ത് ലക്കം കവര്‍ സ്റ്റോറി 'മതം വേട്ടയാടിയ മലയാള നടിയുടെ
ദാരുണമായ കഥ' ആയിരുന്നല്ലോ. ആ ലേഖനം വിലയിരുത്തിയ ആദ്യ ഭാഗത്ത് ആയിഷയുടെ
കുട്ടിക്കാലം നാം അറിഞ്ഞു. ഈ ഭാഗത്ത് അവരിലെ പെണ്ണിനെ അവരുടെ മുസ്ലിം പരിവേഷത്തെ അവര്‍ ജനിച്ചു വളര്‍ന്ന ഇസ്ലാം മതത്തെ തങ്ങളുടെ
വ്യപാരവ്യവസായ വിപുലീകരണത്തിനും ആദര്‍ശ പ്രചാരണത്തിനും ചൂഷണാത്മകമായി
എങ്ങനെ ആര് ഉപയോഗപ്പെടുത്തി എന്ന് വിലയിരുത്താനുള്ള പരിശ്രമമാണിത്.
നിലമ്പൂരില്‍
മുക്കട്ട മുത്തേടത്ത് അഹമ്മദ് കുട്ടിയുടെ മകളായി സര്‍വ്വ
ഐശ്വര്യങ്ങളിലും ആഡംബരങ്ങളിലും ജനിച്ചു വീണു, ഏതാനും
വര്‍ഷങ്ങള്‍ക്കുള്ളില്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും
പട്ടിണിയുടെയും തീവ്രരുചിയറിഞ്ഞു വളര്‍ന്ന ആയിഷയെന്ന മുസ്ലിം
പെണ്‍കുട്ടിയുടെ നിലമ്പൂര്‍ ആയിഷയെന്ന നാടകസിനിമാനടിയിലേക്കുള്ള
പരിണാമവും അതിന്റെയെല്ലാം പരിണിതിയില്‍ ഇന്നവര്‍ എത്തി നില്‍ക്കുന്ന
സാഹചര്യവും കൂടി അറിഞ്ഞാലേ അവരുടെ ജീവിതത്തിലെ പരീക്ഷണങ്ങളുടെയും
പീഡിപ്പിക്കപ്പെടലിന്റെയും, ചൂഷണംചെയ്യപ്പെടലിന്റെയും ആഴവും പരപ്പും
വ്യക്തമാവൂ.
അയമു ആയിഷയെന്ന പെണ്ണിനെ നടിയായി തിരഞ്ഞെടുക്കനുണ്ടായ സാഹചര്യം കൂടി അറിയുക. ''അന്ന് സ്ത്രീകളെ നാടകത്തില്‍ അഭിനയിക്കാന്‍ കിട്ടാറില്ല. ആരും പെണ്‍കുട്ടികളെ അഭിനയിക്കാന്‍ വിടില്ല.''(14) അക്കാലഘട്ടത്തിന്റെ
സാംസ്ക്കാരിക അവസ്ഥ മനസ്സിലാക്കിത്തരുന്ന വാക്കുകളാണിത്. ഇന്നത്തെ പോലെ
ഏതെങ്കിലും സിനിമയിലോ സീരിയലിലോ മുഖം കാണിക്കാന്‍ സ്വന്തം പെണ്‍മക്കളെ ഏത്
തെമ്മാ ടിക്കുമുന്നിലും കാഴ്ചവെക്കാന്‍ മത്സരിക്കുന്ന മതാപിതാകളും
കുടുംബവുമായിരുന്നില്ല അന്നത്തെ സമൂഹവും കുടുംബവും. ഏതെങ്കിലും
പെണ്‍കുട്ടികള്‍ നാടകത്തിലും മറ്റും മുഖം കാട്ടുന്നത് പോലും അവര്‍ക്കും
കുടുംബത്തിനും സമൂഹത്തിനും ഏറെ അപമാനം മാത്രം നല്‍കിയിരുന്ന കാലം. അന്നത്തെ
ചിത്രം അല്പം കൂടി വ്യക്തമാക്കുന്ന തുടര്‍ വചനം. ''ഈ സാഹചര്യത്തിനെതിരായി ഒരു
തീരുമാനം എടുക്കുവാന്‍ അയമുവിനെ ഒരു സംഭവം പ്രേരിപ്പിച്ചു. ഒരു ലവ്സീന്‍
അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ കാമുകിയുടെ തലയില്‍ നിന്നും തട്ടം അഴിഞ്ഞു
വീണു. കാമുകിയായി അഭിനയിക്കുന്ന ചെറുപ്പക്കാരന്റെ ക്രോപ് ചെയ്ത തലമുടി
ആളുകള്‍ കാണുകയും കൂകാന്‍ തുടങ്ങുകയും ചെയ്തു. ഈ സംഭവം അയമുവിനു വല്ലാത്ത
പ്രശ്നമായി തോന്നി. ഇനി സ്ത്രീകളില്ലാതെ നാടകം കളിക്കുകയില്ല എന്ന് അയമു
തീരുമാനിച്ചു.''(15) തങ്ങളുടെ
നാടകവ്യവസായം തകര്‍ന്നു പോകുമോ എന്നു ഭയപ്പെട്ടു സ്ത്രീ കഥാപാത്രങ്ങളെ
അവതരിപ്പിക്കാന്‍ പെണ്ണ് തന്നെ അഭിനയിക്കണമെന്ന് നാടക മുതലാളി
തീരുമാനിച്ചു. തന്റെ കച്ചവടം അഭിവൃദിപ്പെടുത്താന്‍ ഉപയോഗിക്കപ്പെടുന്ന
പെണ്ണെന്ന (അത്മാഭിമ്മാനവും ആത്മാവും മജ്ജയും മാംസവുമുള്ള) അസംസ്കൃത
പതാര്‍തത്തിന്റെ അഭിമാനം എന്തെന്ന് ചിന്തിക്കാന്‍ പോലും ആ പുരുഷന് കഴിഞ്ഞിരിക്കില്ല. പെണ്ണിനെ തേടിയുള്ള യാത്രകള്‍ക്കൊടുവില്‍ കണ്ടെത്തിയ
പരിഹാരമായിരുന്നു പട്ടിണിയും പരിവട്ടവുമായി കഷ്ടപ്പെടുകയായിരുന്ന ആയിഷയെന്ന
പെണ്‍കുട്ടി. ദാരിദ്ര്യത്തിന്റെ പര്യായമായ ആ പെണ്‍കുട്ടിയെ
തങ്ങളുടെ നാടകവ്യവസായവും കമ്യൂണിസ്റ്റു ആശയാദര്‍ശങ്ങളും
പ്രചരിപ്പിക്കാനും മാര്‍കറ്റ് ചെയ്യാനും എങ്ങനെ ഉപയോഗപ്പെടുത്തി എന്നതും
ശ്രീനിയുടെ ലേഖനത്തിലുണ്ട്. അതിലേക്കു പോകുന്നതിനു മുമ്പ്
യുക്തിരാജ്യത്തിന്റെ ഈ പ്രസ്താവന കളവെന്നു സ്ഥാപിക്കുന്നു ദേശാഭിമാനി. അത്
പറഞ്ഞു മുന്നോട്ടു പോകാം.
''ഏറനാട്ടില്‍ നാടക പ്രസ്ഥാനം വേരുറപ്പിക്കുന്ന കാലം. ഇ കെഅയമു. നിലമ്പൂര്‍
ബാലന്‍ , മാനു മുഹമ്മദ്, ഡോ. ഉസ്മാന്‍,* കെ ജി ഉണ്ണീന്‍ , കുഞ്ഞിക്കുട്ടന്‍
തമ്പുരാന്‍ തുടങ്ങിയവരായിരുന്നു ആദ്യ നാടക പ്രസ്ഥാനത്തിന്
തുടക്കംകുറിച്ചത്. നിലമ്പൂര്‍ യുവജന കലാസമിതിയായിരുന്നു കേന്ദ്രം.
ആദ്യനാടകം "ജ്ജ് നല്ല മന്സ്സനാകാന്‍ നോക്ക്"** വേദികള്‍ കീഴടക്കി. നാടകം കണ്ട
ഇ എം എസും ഒളപ്പമണ്ണയും സ്ത്രീവേഷം സ്ത്രീകള്‍തന്നെ അവതരിപ്പിക്കണമെന്ന്
അഭിപ്രായപ്പെട്ടു.ജമീലയാവാന്‍ ആയിഷയുടെ പേര് ഇ കെ അയമുവാണ്
നിര്‍ദേശിച്ചത്.''(16) അയമുവിന്റെ
'കാമുകിനടന്റെ' വസ്ത്രമുരിഞ്ഞു വീണത് കണ്ട് സദസ്സ് കൂകിവിളിച്ചതില്‍
ഉള്ള ജാള്യതയാണ് തുടര്‍ന്ന് പെണ്ണിനെ തന്നെ തിരഞ്ഞു പിടിച്ചു
അഭിനയിപ്പിച്ചത് എന്ന ശ്രീനിയുടെ അവകാശത്തെ ദേശാഭിമാനി ചോദ്യം ചെയ്യുന്നു.
പകരം ദേശാഭിമാനി പറയുന്നത് നാടകത്തിലെ ജമീലയെ പെണ്ണ് തന്നെ
അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ
എം എസ് എന്ന സവര്‍ണ്ണപുരുഷന്‍ ആണെന്നാണ്. ദേശാഭിമാനിയെ
മുഖവിലക്കെടുക്കാം. ആ നാടകം എത്ര പ്രശസ്തമായിരുന്നു എന്ന ചിത്രം ശ്രീനി
നല്‍കുന്നു ''ഈ നാടകം ആയിരത്തി അഞ്ഞൂറില്‍പ്പരം അരങ്ങുകളില്‍
കളിക്കുകയുണ്ടായി.''(17)
ആയിഷയുടെ ജീവിതത്തെ, ആയിഷയിലെ പെണ്ണിനെ, അവളുടെ മുസ്ലിം എന്ന
മേല്‍വിലാസത്തെ, അവര്‍ ജനിച്ചുവളര്‍ന്ന ഇസ്ലാം മതത്തെ എങ്ങനെ ചൂഷണം
ചെയ്തെന്നും അത് എങ്ങനെ മാര്‍കറ്റ് ചെയ്തെന്നും പട്ടത്താനം
വിവരിക്കുന്നതിലേക്ക് ''പതിനഞ്ചു ദിവസത്തെ റിഹേഴ്സലിനു ശേഷം ഫറോക്കില്‍
നാടകം കളിയ്ക്കാന്‍ തീരുമാനിച്ചു. നാടകപരസ്യ ങ്ങളില്‍ ആദ്യമായി ഒരു മുസ്ലിം സ്ത്രീ അഭിനയിക്കുന്നതായുള്ള വിവരം പ്രസിദ്ധപ്പെടുത്തിയിരുന്നു. (18) തുടര്‍ന്നും എഴുതുന്നു.
''ഫറോക്കിലും പിറ്റേന്ന് കോട്ടക്കലും നാടകം കളിച്ചു കഴിഞ്ഞപ്പോള്‍ നാടകത്തിനും ആയിഷക്കും നല്ല പ്രശംസ കിട്ടി. മുസ്ലിം സ്ത്രീ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നു എന്നത് വലിയ വാര്‍ത്തയായി. നാടകത്തിന്റെ നോട്ടീസിലും പോസ്റ്ററിലും ഇതു എടുത്തു പറഞ്ഞിരുന്നു.
ഒരിക്കല്‍ ഒരു നോട്ടീസിലെ വാചകം ഇങ്ങനെയായിരുന്നു. 'ഏറനാടിന്റെ വിരിമാറില്‍ വിരിഞ്ഞ അനാഘ്രാത പുഷ്പം മലയാള നാടകവേദിയിലേക്ക് - ആയിഷ എന്നായിരുന്നു. നാടക സ്തലങ്ങളിലെത്തുമ്പോള്‍ അനൌണ്സ്മെന്റ് കേള്‍ക്കാം. ഇതാ നിലമ്പൂരില്‍ നിന്നും ഒരു മുസ്ലിം പെണ്‍കുട്ടി നാടകം കളിയ്ക്കാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു'....''(19) ഇതില്‍ നിന്നും ചിത്രം വ്യക്തം മുസ്ലിമെന്ന മേല്‍വിലാസം എങ്ങനെ ചൂഷണം ചെയ്തെന്നു.
ആയിഷയിലെ പെണ്ണിനെ മുസ്ലിം മേല്‍വിലാസത്തെ ആരാണ് ചൂഷണം ചെയ്തതും ദുരുപയോഗപ്പെടുത്തിയതെന്നും അന്വേഷിക്കേണ്ടതുണ്ട്. അതിലേക്ക്..ആയിഷ ആദ്യമായി നാടകത്തില്‍ അരങ്ങേറിയത് ഫറോക്കില്‍ ആയിരുന്നു. എന്ന് കണ്ടല്ലോ. അവിടുത്തെ നാടക സംഘാടകര്‍ ആരെന്നു ലേഖനം തന്നെ പറയട്ടെ. ''കമ്യൂണിസ്റ്റു പാര്‍ട്ടിയായിരുന്നു സംഘാടകര്‍ ചുകപ്പ് വാളണ്ടിയര്‍ മാരുടെ സംരക്ഷണയില്‍ നടന്ന നാടകം ഒന്നും സംഭവിക്കാതെ സമാ ധാനമായി അവസാനിച്ചു.(20) 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്'** എന്ന നാടകത്തിന്റെ മുന്നണി, പിന്നണി പ്രവര്‍ത്തകര്‍ ആരായിരുന്നു എന്നത് കൂടി ഏറെ പരിഗണനീയമാണ്.
നിലമ്പൂരിലെ പുരോഗമനാശയക്കാര്‍ കമ്യൂണിസ്റ്റുകാരും കലയോട് ആഭിമുഖ്യമുള്ളവരുമായിരുന്നു. അവര്‍ 'നിലമ്പൂര്‍' യുവജന കലാസമിതി എന്നൊരു സംഘടന രൂപീകരിക്കുകയുണ്ടായി. ഡോ. ഉസ്മാന്‍,* അദ്ദേഹമായിരുന്നു സമിതിയുടെ പ്രസിഡന്റ്. ഇ. കെ. അയമു എഴുതിയ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്'** അരങ്ങേറിയത്. ഈ നാടകത്തിലാണ് ആയിഷ അരങ്ങേറ്റം നടത്തിയത്.(21) കമ്യൂണിസ്റ്റുകാര്‍ കമ്യുണിസവും നാസ്തികതയും പ്രചരിപ്പിക്കാന്‍ വേണ്ടി എഴുതി സംവിധാനം നിര്‍വ്വഹിച്ചു, ആയിരത്തി അഞ്ഞൂറിലേറെ വേദികളിലവതരിപ്പിച്ച നാടകത്തിലാണ് ആയിഷയിലെ പെണ്ണിനെ മുസ്ലിം മേല്‍വിലാസത്തെ ആദ്യമായി ചൂഷണാത്മകമായി ഉപയോഗപ്പെടുത്തിയത്.

ആയിഷ
കേവലം അഭിനയരംഗത്ത് മാത്രം ഒതുങ്ങിയിരുന്നോ?. പട്ടത്താനം തന്നെ പറയട്ടെ,
''ആയിഷയുടെ നാടക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും യാതാസ്ഥിതികരെ
വല്ലാതെ വിളറി പിടിപ്പിക്കാന്‍ തുടങ്ങി. അക്കാലത്ത് മഞ്ചേരി ദ്വയാംഗ
മണ്‍ഡലമായിരുന്നു. ഡോ. ഉസ്മാന്‍* സ്ഥാനാര്‍ഥിയായി.''(22) ആയിഷ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ തിളങ്ങി എന്നര്‍ത്ഥം.
നിലമ്പൂര്‍ യുവജന കലാസമിതിയെ, അതില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കലാകാരന്‍ എസ എ ജമീലിന്റെ വാക്കുകളിലൂടെ പരിചയപ്പെടാം.''1950-കളില്‍ നിലമ്പൂരില്‍ രൂപവത്കരിച്ച നിലമ്പൂര്‍ യുവജന കലാസമിതി എന്ന സംഘടനയിലൂടെയാണ് എന്റെ അരങ്ങേറ്റം. ഡോ. എം. ഉസ്മാന്‍* ആയിരുന്നു സമിതിയുടെ പ്രസിഡന്റ്. നാട്ടിലെ പേരുകേട്ട ആദ്യത്തെ എം.ബി.ബി.എസ്. ഡോക്ടര്‍ ആയിരുന്നു അദ്ദേഹം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു കലാസമിതിയുടെ തലപ്പത്ത്. ഇ.കെ. അയമു, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നിലമ്പൂര്‍ ബാലന്‍ എന്നിവരെല്ലാം പ്രധാന സംഘാടകരാണ്. നാടകവും സംഗീതവും ആയിരുന്നു സമിതിയുടെ മുഖ്യ പ്രവര്‍ത്തന മേഖല. പാര്‍ട്ടിയുടെ പ്രചാരണാര്‍ഥമുള്ള കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.''(23) കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോഷക ഘടകം മാത്രമായിരുന്നു ആ കലാസമിതി. ഇന്നത്തെ 'പുകസ' യുടെ പണി ചെയ്തിരുന്നത് ഇവരായിരുന്നു.
ജമീല്‍ നാടകത്തെ കുറിച്ച് . ''ഈ
നാടകം നൂറുകണക്കിന് അരങ്ങുകളില്‍ കളിച്ചിട്ടുണ്ട്. 1954-ല്‍ പാലക്കാട്ട്
നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നാടകം
അരങ്ങേറി. ഇ.എം.എസ്സും ഇമ്പിച്ചിബാവയും മറ്റുപല നേതാക്കന്മാരും
അഭിനന്ദിച്ചത് ഓര്‍മയുണ്ട്. മദ്രാസിലും ബോംബെയിലും നിലമ്പൂര്‍ യുവജന
കലാസമിതി നിരവധി നാടകങ്ങള്‍ കളിച്ചു. 1958-ല്‍ കലാസമിതിയുടെ ബോംബെ ടൂര്‍
നടത്തി.''(24) ഇത്രയും
വായിച്ചതില്‍ നിന്നും നിലമ്പൂര്‍ യുവ കലാസമിതിയും അതിന്റെ പ്രവര്‍ത്തകരും
അവരുടെ നാടക, കലാ ജീവിതം കമ്യൂണിസ്റ്റു ഭൌതിക ആദര്‍ശ പ്രചരണം വച്ച്
മാത്രമായിരുന്നു എന്ന് വ്യക്തമാകുന്നു.
നേരത്തെ
ഈ നാടകത്തിലെ ജമീലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന പെണ്‍വേഷം
കെട്ടിയാടിയിരുന്ന ആണിനെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇ എം എസ എന്ന
സവര്‍ണ്ണ കമ്യൂണിസ്റ്റു പുരുഷന്‍ ആയിരുന്നു എന്ന് നാം മനസ്സിലാകി. ആ
സവര്‍ണ്ണ പുരുഷന്റെ നിര്‍ദ്ദേശം (അതോ കല്‍പനയോ?) നടപ്പിലാക്കാനുപയോഗിച്ച
മാര്‍ഗ്ഗം ആയിഷയെന്ന മുസ്ലിം പെണ്‍കുട്ടിയും!!.
പാര്‍ട്ടി കുലപതിയുടെ കല്പന പ്രയോഗവല്‍കരിക്കാന്‍ ആയിഷയെന്ന മുസ്ലിം പെണ്‍ കുട്ടിയെ ഉപയോഗപ്പെടുത്തിയത്. അന്ന് ആയിഷ പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീ ആയിരുന്നില്ല പാര്‍ട്ടി മുഖപത്രം ദേശാഭിമാനി തന്നെ പറയുന്നു. ''16ാം വയസില്‍ "ജ്ജ് നല്ല മന്സ്സനാകാന്‍ നോക്ക്"** എന്ന നാടകത്തില്‍ ജമീലയായി രംഗത്തെത്തിയ ആയിഷ പോരാട്ടത്തിന്റെ ദുര്‍ഘടവഴികള്‍ പിന്നിട്ടാണ് മലയാളം ആദരിക്കുന്ന നടിയായത്.''(25) കേവലം 16 വയസു മാത്രമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ തങ്ങളുടെ ഇംഗിതത്തിനൊത്തു തുള്ളുന്ന പവയാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു.
ആയിഷയുടെ
ജീവിതത്തിലെ ബാക്കി പാഠങ്ങള്‍,..........ശ്രീനി പട്ടത്താനത്തിന്റെ ലേഖനത്തില്‍
നിന്ന് ''എന്നാല്‍ സിനിമകളില്‍ നിന്നും ന്യായമായ പ്രതിഫലം കിട്ടാതെ
വന്നതിനെ തുടര്‍ന്ന് താറുമാറായ ജീവിതം പച്ചപിടിപ്പിക്കുന്നതിനായി ആയിഷ ഒരു
വീട്ടു ജോലിക്കാരിയായി പത്തൊന്‍പതര കൊല്ലം റിയാദില്‍ കഴിഞ്ഞു.''(26) പാവം ആയിഷയെന്ന കലാകാരി തന്റെ ജീവിതം വഴി മുട്ടിയപ്പോള്‍ അറബി വീട്ടിലെ കുണ്ട കോരാന്‍ പോകേണ്ടി വന്നു എന്നത് എത്ര ദയനീയമല്ല.
ആയിഷ ഇന്നത്തെ രാഷ്ട്രീയ വീക്ഷണമെന്തെന്ന് കൂടി നോക്കാം. ''Posted on: 30-Jan-2012 08:52 AM നിലമ്പൂര്‍
: "അഭിനയം എനിക്ക് പോരാട്ടമാണ്. അതിനു കരുത്ത് നല്‍കിയത് എന്റെ
പ്രസ്ഥാനവും. ആ കരളുറപ്പ് കരയാതെ ജീവിക്കാന്‍ പഠിപ്പിച്ചു"
-യാഥാസ്ഥിതികത്വത്തിന്റെ ആക്രോശങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ
അരങ്ങില്‍ തിളങ്ങിയ ആയിഷയുടെ വാക്കുകളില്‍ അനുഭവം തന്ന ചങ്കൂറ്റം. താങ്ങും
തണലുമായ പ്രസ്ഥാനത്തോടുള്ള മമത.''!!??(27) അവിഭക്ത കമ്യൂണിസ്റ്റു
പ്രവര്‍ത്തകയും പ്രചാരകയുമായിരുന്ന ആയിഷ പക്ഷെ ഇന്ന് സി. പി. എം കക്ഷിയുടെ
കൂടെയാണെന്ന്, ഇക്കഴിഞ്ഞ ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ച
വാര്‍ത്തയാണിത്.. അതെ അവരെ ചൂഷണം ചെയ്തിരുന്നത് അവര്‍ക്കിന്നും
ബോധ്യപ്പെട്ടിട്ടില്ല എന്നര്‍ത്ഥം.
നിലമ്പൂരിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ചു നിര്‍മ്മിച്ച് കൊടുത്ത വീട്ടിലാണ് ആയിഷ ഇപ്പോള്‍ താമസിക്കുന്നത്''(28) വല്ലവനും
വച്ച് നീട്ടുന്ന പിച്ചക്കാശ് കൊണ്ട് ജീവിക്കുന്ന ആയിഷ ആര്‍ക്കു വേണ്ടി
തന്റെ യുവത്വവും ജീവിതവും ബലികൊടുത്തു എന്ന് നാം അറിഞ്ഞു. നീണ്ടപതിനെട്ടു കൊല്ലത്തെ
തന്റെ അഭിനയ ജീവിതം കൊണ്ട് അവര്‍ നേടിയത് എന്താണ്. ദേശാഭിമാനിയില്‍ നിന്ന്
തന്നെ
''1953മുതല്‍ 71വരെ കാശ് വാങ്ങാതെയായിരുന്നു അഭിനയം. തീക്കനലില്‍ അഭിനയിച്ചതിന് കെ ടി മുഹമ്മദ് നല്‍കിയ 30 രൂപ ആദ്യപ്രതിഫലം'' നീണ്ട പതിനെട്ടു കൊല്ലം ഒരു ചില്ലിക്കാശു പോലും കൂലി കൊടുക്കാതെ ഒരു പെണ്ണിനെ കൊണ്ട് അടിമവേല ചെയ്യിച്ചിട്ട്. അവള്‍ക്കു പോലും അത് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആ പെണ്ണിനെ മാറ്റിയെടുക്കാന്‍ മാത്രം ശക്തമായ മഷ്തിഷ്ക പ്രക്ഷാളനം. എന്നിട്ട് ആ ചൂഷകര്‍തന്നെ അത് .മാലോകരുടെ മുന്നില്‍ ഒട്ടും നാണവും അറപ്പുമില്ലാതെ വിളിച്ചു പറയുന്നു!!. ദേശാഭിമാനിയുടെ തുടര്‍ വചനങ്ങളിലേക്ക് ''അഭിനയരംഗത്തുനിന്നു പിന്മാറി 1982ല്‍ ആയിഷ റിയാദിലെത്തി. 19 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഒന്നും സമ്പാദിക്കാതെ മടങ്ങി........നീണ്ട ജീവിതയാത്രക്കൊടുവില്‍ ഒന്നും മിച്ചം വെക്കാനില്ലാത്ത ആയിഷക്ക് നാട്ടുകാര്‍ സ്നേഹോപഹാരമായി വല്ലപ്പുഴയില്‍ വീട് പണിതുനല്‍കി''(29)
*ഡോ ഉസ്മാന്‍ സാഹിബ് നിലമ്പൂരില്‍ തികഞ്ഞനിരീശ്വരവാദിയും, ഭൌതികാനും കമ്യൂണിസ്റ്റുകാരനുമായി
ജീവിച്ചിരുന്ന കാലം അദ്ദേഹത്തിന്റെ ക്ലിക്കില്‍ വച്ച് അദ്ദേഹത്തിനുണ്ടായ
ഒരു അനുഭവമാണ് അദ്ദേഹത്തില്‍ ദൈവ വിശ്വാസം ഉണ്ടാക്കിയത്. നിലമ്പൂര്‍ കാട്ടില്‍ നിന്നും ഒരു ആദിവാസി വൃദ്ദന്‍ ചികിത്സ തേടിയെത്തി. അയാളുടെ ചികിത്സയുടെ ഭാഗമായി ഇന്‍ജെക്ഷന്‍ നല്‍കേണ്ടതുണ്ട്. ഡോ ആദിവാസിയോദ് പറഞ്ഞു 'സൂയി വെക്കണം.' ആദിവാസി. ' കായില്ല തംബ്രാ' ഡോ 'പിന്നെ തന്നോ' അയിനും കയ്യില്ല്യ' ഡോ 'പിന്നെ ത്തരാന്നു പറഞ്ഞാ മതി' ആദിവാസി 'അയ്നു മേലെള്ളോന്‍ കാണൂല്യേ' ആ ആദിവാസിയുടെ മഹല്‍വചനങ്ങളാണ് ഡോ ഉസ്മാനിലെ നിരീശ്വരവാദിയെ കറകളഞ്ഞ മുത്തഖിയാക്കിയത്
അല്പം കൂടി ബാക്കിയുണ്ട്. അത് അല്‍പം കഴിഞ്ഞു ബാക്കി
റഫറന്‍സ്
13 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
14 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
15 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
16 http://www.deshabhimani.com/specialnews.php?id=531
17 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
18 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
19 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
20 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
21 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
22 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
23 http://www.mathrubhumi.com/books/article/interview/588/
24 http://www.mathrubhumi.com/books/article/interview/588/
25 http://www.deshabhimani.com/specialnews.php?id=531
26 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 9,10
27 http://www.deshabhimani.com/specialnews.php?id=531
28 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 10
29 http://www.deshabhimani.com/specialnews.php?id=531
റിയാദില്‍
നിന്നും തിരിച്ചു വന്ന ആയിഷ ഇന്ന് എങ്ങിനെ ജീ)വിതം തള്ളി നീക്കുന്നു
എന്നതിന്റെ ചിത്രം കൂടി അറിയുക. ''ഇപ്പോള്‍ ആകെയുള്ള വരുമാനമാര്‍ഗ്ഗം 'താര
സംഘടനയായ അമ്മ' നല്‍കുന്ന 4000 രൂപ മാത്രമാണ്. ആയിഷ അത് നന്ദിയോടെ
സ്വീകരിക്കുന്നു.
''1953മുതല്‍ 71വരെ കാശ് വാങ്ങാതെയായിരുന്നു അഭിനയം. തീക്കനലില്‍ അഭിനയിച്ചതിന് കെ ടി മുഹമ്മദ് നല്‍കിയ 30 രൂപ ആദ്യപ്രതിഫലം'' നീണ്ട പതിനെട്ടു കൊല്ലം ഒരു ചില്ലിക്കാശു പോലും കൂലി കൊടുക്കാതെ ഒരു പെണ്ണിനെ കൊണ്ട് അടിമവേല ചെയ്യിച്ചിട്ട്. അവള്‍ക്കു പോലും അത് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആ പെണ്ണിനെ മാറ്റിയെടുക്കാന്‍ മാത്രം ശക്തമായ മഷ്തിഷ്ക പ്രക്ഷാളനം. എന്നിട്ട് ആ ചൂഷകര്‍തന്നെ അത് .മാലോകരുടെ മുന്നില്‍ ഒട്ടും നാണവും അറപ്പുമില്ലാതെ വിളിച്ചു പറയുന്നു!!. ദേശാഭിമാനിയുടെ തുടര്‍ വചനങ്ങളിലേക്ക് ''അഭിനയരംഗത്തുനിന്നു പിന്മാറി 1982ല്‍ ആയിഷ റിയാദിലെത്തി. 19 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഒന്നും സമ്പാദിക്കാതെ മടങ്ങി........നീണ്ട ജീവിതയാത്രക്കൊടുവില്‍ ഒന്നും മിച്ചം വെക്കാനില്ലാത്ത ആയിഷക്ക് നാട്ടുകാര്‍ സ്നേഹോപഹാരമായി വല്ലപ്പുഴയില്‍ വീട് പണിതുനല്‍കി''(29)
ഇങ്ങനെ
നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടി ജീവിക്കേണ്ട ഗതികേടുണ്ടോ ആയിഷക്കു.?
അവര്‍ പതിനെട്ടു കൊല്ലം അടിമവേല ചെയ്തു വളര്‍ത്തി കൊടുന്ന സി പി എം ഇന്ന്
മള്‍ടിബില്ല്യന്‍സ് വിറ്റുവരവുള്ള കോര്‍പറേറ്റ് വ്യാപാരവ്യവസായ സ്ഥാപനമാണ്.
അവരുടെ ഏതെങ്കിലും സ്ഥാനത്തില്‍ കേവലം തൂപ്പ്കാരിയായെങ്കിലും ഒരു ജോലി
നല്‍കിയാല്‍ അവര്‍ക്ക് പിച്ചയെടുക്കാതെ ആത്മാഭിമാനത്തോടെ
ജീവിക്കാമായിരുന്നു.!! അവരുടെ പതിനെട്ടു കൊല്ലത്തെ അടിമവേലക്ക് ഒരു
കലാകാരിയുടെ വേതനം പോട്ടേ, ഇന്നത്തെ വിദഗ്ദ്ധ തൊഴിലാളിയുടെ ദിവസകൂലി
കണക്കില്‍ കിട്ടാനുള്ള തുക കണക്കാക്കിയാല്‍ ദശലക്ഷക്കണക്കിന് രൂപ വരും.. ആയിഷയെ ഇന്നും തങ്ങളുടെ ആദര്‍ശ പ്രചാരണായുധമായി ചൂഷണം
ചെയ്യുന്ന യുക്തിവാദികളും കമ്യൂണിസ്റ്റുകാരും (ആ ചൂഷണത്തിന്റെ ഭാഗമാണല്ലോ
യുക്തിരാജ്യം, ദേശാഭിമാനി ലേഖനങ്ങള്‍) അവരുടെ ഈ പ്രശ്നത്തില്‍
ഇടപെട്ടു അവരുടെ ന്യായമായ അവകാശം വാങ്ങി കൊടുക്കാന്‍ അവര്‍ക്ക് വേണ്ടി ഇന്നും muthalakkanneഈരിന്റെ രൂപത്തില്‍ അവരെ ആദര്‍ശപ്രചാരണത്തിന് വേണ്ടി ചൂഷണം ചെയ്യുന്ന ഇവര്‍ മുന്‍
കയ്യെടുക്കുമെന്നു പ്രതീക്ഷിക്കാം.
യാതൊരു
കലാ സാഹിത്യ പാരമ്പര്യവുമില്ലാത്ത പെന്‍ഷന്‍ പറ്റിയ ഒരു മന്ത്രിക്കു,
എംപിക്കു, തങ്ങളുടെ ചാനലിലെ റിയാലിറ്റി ഷോയുടെ ജഡ്ജ് ജോലി നല്‍കിയ
പാര്‍ട്ടി, പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതം ബലികഴിച്ച ആയിഷക്കു
കൊടുക്കാനുള്ളതു കൊടുത്ത് തീര്‍ക്കുന്നില്ല എങ്കില്‍ പോലും ഒരു
തൂപ്പുകാരിയുടെ ജോലിയെങ്കിലും നല്‍കി പിച്ചക്കാരിയായി ജീവിക്കുന്ന
അവസ്ഥയില്‍ നിന്ന് കരകയറ്റിയിരുന്നെങ്കില്‍..
അതിനു പ്രചോദനമാകട്ടെ ഈ ക്രമം തെറ്റിയ കുത്തിവരകള്‍
**നാടകത്തിനു ഈ പേര് കിട്ടിയ സംഭവം ഡോ ഉസ്മാന്റെ ബന്ധുവും അരീകോട്ടുകാരനുമായ പ്രായമെരെയുള്ള
വ്യക്തി പറഞ്ഞു കേട്ടത്. 'അരീകോട്ടുകാരനും ഡോ ഉസ്മാന്റെ സുഹൃത്തും
പന്ധിതനും പ്രഭാഷകനുമായിരുന്ന കെ സി അബൂബക്കര്‍ മൌലവി ഉസ്മാന്റെ
വഴിതെറ്റിയ ജീവിതത്തില്‍ നിന്ന് മാറി നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ നടത്തിയ ഉപദേശത്തിന്റെ ആകത്തുകയാണ് ജ്ജ് ഒരുമന്സ്സനകാന്‍ നോക്ക്' എന്ന വാചകം ആ ഉപദേശം പോലും ഇവര്‍ മാര്‍കറ്റ് ചെയ്യാന്‍ ഉപയോഗിച്ച്.
(അള്ളാഹു,
ഡോ ഉസ്മാന്‍ സാഹിബ് ചെയ്ത തെറ്റുകള്‍ പൊറുത്തു കൊടുത്ത്
സല്‍പ്രവര്‍ത്തികള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍)
അല്പം കൂടി ബാക്കിയുണ്ട്. അത് അല്‍പം കഴിഞ്ഞു ബാക്കി
റഫറന്‍സ്
13 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
14 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
15 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
16 http://www.deshabhimani.com/specialnews.php?id=531
17 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
18 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
19 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
20 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
21 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
22 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
23 http://www.mathrubhumi.com/books/article/interview/588/
24 http://www.mathrubhumi.com/books/article/interview/588/
25 http://www.deshabhimani.com/specialnews.php?id=531
26 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 9,10
27 http://www.deshabhimani.com/specialnews.php?id=531
28 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 10
29 http://www.deshabhimani.com/specialnews.php?id=531
7 comments:
Good Work. May Allah bless you..
ameen
jazack allahu khair
നന്നായിടുണ്ട്.
ഇസ്ലാമുമായി കാര്യമായ ബന്ധങ്ങളൊന്നും ഇല്ലാത്ത മുസ്ലിം നാമധാരികളെ വലിയ സാമൂഹ്യ വിപ്ലവത്തിന്റെ വാഹകരായി കൊണ്ടുനടക്കുന്ന ഏര്‍പ്പാട് യുക്തിവാദികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും പണ്ടേയുള്ളതാണ്.നിലമ്പൂര്‍ ആയിശയെക്കാള്‍ എന്ത് കൊണ്ടും സമൂഹത്തിനു ഒരു ഡോക്ടറെന്ന നിലക്ക് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്‍കിയ ഡോ ഉസ്മാന്‍ സാഹിബ് ഇവര്‍ക്ക് അനഭിമതനാകാന്‍ കാരണം അദ്ദേഹം യുക്തി വാദത്തില്‍ നിന്നും ഇസ്ലാമിന്റെ രാജപാത കണ്ടെത്തി അതിന്റെ പ്രചാരകനായി എന്നത് മാത്രമാണ്.
സമ്പന്നതയുടെ പത്രാസില്‍ നിന്ന് പിന്നള്ളപ്പെട്ട് പട്ടിണിയില്‍ എത്തിപ്പെട്ട ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ പതിനാറാം വയസില്‍ പറഞ്ഞു വശത്താക്കി പുരോഗമനം എന്നരു കിരീടം ചൂടിച്ചു തങ്ങളുടെ പ്രസ്ഥാനപ്രചാരണത്തിന് ഉപയോഗിച്ചതിനെ എന്താണ് വിളിക്കേണ്ടത്???
അവരുടെ ഗതികേടില്‍ നിന്ന് കരകയറാന്‍ മാന്യമായ ഒരു അവസരം ഇനി എങ്കിലും ഒന്ന് നല്‍കിയിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോകുന്നു...
നല്ല പോസ്റ്റ്, ആയിശതാത്ത സോറി നിലമ്പൂര്‍ ആയിശ ഒന്ന് വായിച്ചു സത്യം മനസ്സില്‍ ആക്കട്ടെ, ഡോ: ഉസ്മാനെ പോലെ...
നിലമ്പൂര്‍ ആയിഷക്കു അവരുടെ ഭൌതിക ജീവിതമെങ്കിലും മുന്നോട്ട് കൊണ്ട് പോകാന്‍ വേണ്ട ഭൌതികവിഭവങ്ങള്‍ അവരുടെ ബൌദ്ധിക കഴിവുകള്‍ ചൂഷണം ചെയ്ത ഭൌതികന്‍മാര്‍ നല്‍കിയിരുന്നെങ്കില്‍
അവരുടെ കഷ്ടപ്പാടുകള്‍ നമുക്ക് മനസ്സിലാക്കാം
പക്ഷെ അവരെ ഈ നിലയിലേക്ക് തള്ളിവിട്ടവര്‍ ആരെന്നു ഏതു പ്രസ്ഥാനമെന്ന് അവര്‍ തിരിച്ചറിയാതെ വീണ്ടും മതത്തെ ചീത്തപറയാന്‍ മാധ്യമമായി മാറുന്ന ദയനീയ കാഴ്ച!!.
Post a Comment