Followers

Thursday, July 26, 2012

പെണ്ണ് വെറും ഭോഗയന്ത്രമോ??!!!


ഒരു പോയത്തക്കാരന്റെ  പോയത്തം പറച്ചില്‍

കേരളയുക്തിവാദിസംഘം മലപ്പുറം ജില്ല പ്രസിഡന്റ് മഹാനായ പണ്ഡിതന്‍ എന്ന്  തെറ്റിദ്ധരിച്ചു നടക്കുന്ന ഇ എ ജബ്ബാറിന്റെ FB FREETHINKERS ഗ്രൂപിലെ ഒരു പോസ്റ്റില്‍ നിന്ന്. . 
സ്ത്രീ വെറു കൃഷിസ്ഥലം

സ്ത്രീയും പുരുഷനും തുല്യ അവകാശങ്ങളും തുല്യ പൌരത്വവുമുള്ള വ്യക്തികളാണെന്ന കാഴ്ച്ചപ്പാടാണു പരിഷ്കൃത സമൂഹത്തിനുള്ളത്. പ്രായോഗികമായി ഇനിയും കുറെയധികം മാറ്റങ്ങള്‍ ഈ രംഗത്തുണ്ടാകേണ്ടതുണ്ട്. പൊതുവില്‍ സമൂഹം പുരുഷാധിപത്യപരമാണെങ്കിലും സ്തീപുരുഷ സമത്വം എന്നത് തത്വത്തില്‍ ലോകം അംഗീകരിക്കുന്നുണ്ട്. അത്തരമൊരു സമൂഹത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിനും തടസ്സമുണ്ടാക്കുന്നത് പ്രധാനമായും മതം തന്നെ.

പുരുഷന്‍ സര്‍വ്വാധികാരിയായ ഉടമയും സ്ത്രീ മെരുക്കമുള്ള അടിമയുമായി ജീവിക്കണമെന്ന് ഏതാണ്ട് എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ട്. ഇസ്ലാമിന്റെ നിലപാട് ഇക്കാര്യത്തില്‍ വളരെ പ്രാകൃതമാണ്.''

പെണ്ണിന് പ്രാഥമിക അംഗത്വം പോലും നല്‍കരുത് പെണ്ണ് വെറും ഭോഗയന്ത്രം അവളെ ഏത് രീതിയിലും ഭോഗിച്ചു നിയമത്തിനു പിടി കൊടുക്കാതെ മുങ്ങുക. അതിലൂടെ അവള്‍ക്കു വരുന്ന കഷ്ട നഷ്ടങ്ങള്‍ അവള്‍  സഹിക്കട്ടെ  നമ്മുടെ സാമൂഹത്തിലുള്ളവര്‍ (ആണുങ്ങള്‍ മാത്രം ഉള്ള സമൂഹമാണ് അവരുടേത്)
പെണ്ണ് കെട്ടിയാല്‍ തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും അത് കൊണ്ട് പെണ്ണ് കെട്ടരുത് മക്കളെയുണ്ടാക്കരുത്. തങ്ങളുടെ കാമവെറി പൂര്‍ത്തീകരിക്കാന്‍ നിയമത്തിനു പിടി കൊടുക്കാതെ ഇത് പൈശാചിക മാര്‍ഗ്ഗവും സ്വീകരിക്കുക.
ഇത്തരം ഒരു സാമൂഹ്യ സംവിധാനത്തില്‍ ജീവിക്കുന്ന വരെ കുറിച്ച എന്ത് പറയാന്‍ അവര്‍ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി മുതലക്കണ്ണീരോഴുക്കുന്നത്  കാണാന്‍ കൌതുകമുണ്ട്.

ഇവരുടെ പ്രസിദ്ധീകരണം പറയുന്നു

"ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാ ദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17 ") 

ഇങ്ങനെ കല്യാണം കഴിക്കാത്ത യ്ടുക്തിവടിയുടെ കാമവെറി തീര്‍ക്കാനുള്ള മാര്‍ഗ്ഗം കൂടി ഇതേ പുസ്തകത്തില്‍ നിന്ന്. ''വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു  നിയമത്തിനു പിടി കൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം. മക്കളെ കൊണ്ട് ജീവിക്കണമെന്നാഗ്രഹിക്കുന്നവരല്ല യുക്തിവാദികള്‍'' (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 17 ")

ഇനി പറയുക ഈ യുക്തിവാദി പുരുഷമേധാവികളോ, അതോ തന്നെ പെറ്റു പോറ്റിവളര്‍ത്തിയ  അമ്മയുടെ കാല്പതട്ടിനു താഴെയാണ് തന്റെ ജീവിത ലക്‌ഷ്യം എന്ന് പഠിപ്പിച്ച മതമോ പെണ്ണിനെ ഭോഗയന്ത്രമായി കാണുന്നത്.

No comments: