Published on 11 Jul 2012
ലണ്ടന്‍/ന്യൂഡല്‍ഹി:
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും സുഹൃത്ത് ഹെര്‍മന്‍ കല്ലന്‍ബാഷും
തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിലപ്പെട്ട സൂചനകള്‍ നല്‍കുന്ന രേഖകള്‍
ഇന്ത്യയ്ക്ക് വിറ്റതായി ലേലസ്ഥാപനമായ സോത്ബീസ് അറിയിച്ചു. 8,25,250
പൗണ്ടി(ഏഴു കോടി രൂപ)നാണ് ഇന്ത്യ ഇവ സ്വന്തമാക്കിയത്.
മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന എഴുത്തുകളും ചിത്രങ്ങളുമടങ്ങുന്ന ശേഖരം ചൊവ്വാഴ്ച ലേലംചെയ്യാനാണ് സോത്ബീസ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അവ ലേലത്തില്‍നിന്ന് പിന്‍വലിച്ചതായി സോത്ബീസ് ചൊവ്വാഴ്ച വ്യക്തമാക്കി. ഈ ശേഖരം വാങ്ങുന്നതു സംബന്ധിച്ച് സോത്ബീസുമായി കരാറില്‍ ഒപ്പുവെച്ചതായി സാംസ്‌കാരികമന്ത്രി കുമാരി സെല്‍ജ ന്യൂഡല്‍ഹിയില്‍ അറിയിച്ചു.
കല്ലന്‍ബാഷിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ അദ്ദേഹത്തിന്റെ അനന്തിരവന്റെ മകന്‍ ഇസാ സരിദാണ് ലേലത്തിനുവെച്ചത്. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് അവ ഇന്ത്യ സ്വന്തമാക്കേണ്ടതുണ്ട് -പ്രൊഫ. രാമചന്ദ്രഗുഹയെയും സുനില്‍ ഖില്‍നാനിയെയുംപോലുള്ള പണ്ഡിതര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്.
ഈ ശേഖരത്തിന് 50 ലക്ഷം ഡോളര്‍ വേണമെന്നാണ് സരിദ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും വലിയ തുക നല്‍കാനാവില്ലെന്ന് സര്‍ക്കാറിനുവേണ്ടി ഇടപെട്ടവര്‍ വ്യക്തമാക്കി. അങ്ങനെയാണ് 12.8 ലക്ഷം ഡോളറിന് (8,25,250 പൗണ്ട്) ഇടപാട് നടന്നത്. നാഷണല്‍ ആര്‍ക്കൈവസ് ഡയരക്ടര്‍ജനറല്‍ പ്രൊഫ. മുഷിറുല്‍ ഹസ്സന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രേഖകളുടെ ആധികാരികത ഉറപ്പുവരുത്തിയത്. ഈ രേഖകള്‍ ഇനി ഇന്ത്യയുടെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുമെന്ന് മന്ത്രി സെല്‍ജ അറിയിച്ചു.
ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്ത് ഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്നു കല്ലന്‍ബാഷ്. അതി സമ്പന്നനായിരുന്ന കല്ലന്‍ബാഷ് ജൊഹന്നാസ് ബര്‍ഗില്‍ ഗാന്ധിജിക്ക് സംഭാവനചെയ്ത ആയിരം ഏക്കര്‍ സ്ഥലത്താണ് ടോള്‍സ്റ്റോയി ഫാം സ്ഥാപിച്ചത്. എന്നാല്‍ ഇരുവരുംതമ്മിലുള്ള ബന്ധം ചില വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഈ ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും വ്യക്തതയും വരുത്താന്‍ രേഖകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

No comments:
Post a Comment