Followers

Friday, March 7, 2014

വീണ്ടും പരിണാമത്തിന് ശാസ്ത്രീയവും വസ്തുനിഷ്ഠവും മൂർത്തവുമായ തെളിവ്, ചരിത്രനിഷേധികൾ കണ്ണ് തുറക്കട്ടെ



ജനിതകമാറ്റം സംഭവിച്ച അംബഴമരം
വീണ്ടും പരിണാമത്തിന് ശാസ്ത്രീയവും വസ്തുനിഷ്ഠവും മൂർത്തവുമായ തെളിവ്
കേരളത്തിൽ മുമ്പ് സുലഭമായിരുന്ന, ഇന്ന് അപൂർവ്വമായ അമ്പഴം
ജനതികമാറ്റം സംഭവിച്ചു കോണ്‍ഗ്രീറ്റ് തറയിൽ (വീടിന്റെ ടെറസിൽ) വളർന്നു നിൽക്കുന്നു. (ഫോട്ടോ കാണുക) ഈ ജനിതകമാറ്റം റിച്ചാർഡ് ലെൻസ്കിയുടെ ബാക്റ്റീരിയാ പരീക്ഷണത്തേക്കാളും ഏറെ ഗൌരവതരമാണ്. ലെൻസ്കിയും സഹപ്രവർത്തകരും 20 വർഷമെടുത്ത് 45,000 ബാക്റ്റീരിയ തലമുറകളിൽ കൃത്യമായ ആസൂത്രണത്തോടെയും ബുദ്ധിപൂർവ്വവും ബാക്റ്റീരിയപരീക്ഷണം നടത്തിയിട്ടും ഇത്രയും വിപുലവും വ്യക്തവുമായ ഒരു ഫലം ലഭിച്ചില്ല. ചില ബാക്റ്റീരിയ തലമുറകളിൽ പൊണ്ണത്തടി ഉണ്ടായി എന്നതും ജനസംഖ്യാവർദ്ദനവ് ഉണ്ടായി എന്നതുമാണ്‌ ലെൻസ്കിയുടെ പരീക്ഷണഫലം. 45,000 തലമുറ മനുഷ്യ പരിണാമം പിറകോട്ട് പോകുമ്പോൾ പത്തോളം വ്യത്യസ്ഥ സ്പീഷീസുകൾ ഉണ്ടായി എന്നത്.നമുക്കറിയാവുന്ന കാര്യമാണല്ലോ?!

അത് കൊണ്ട് തന്നെ ലെൻസ്കിയുടെ പരീക്ഷണത്തേക്കാളും മഹാന്നീയവും മഹത്തരവുമാണ് ഈ അമ്പഴമരത്തിൽ നടന്ന ജനിതകമാറ്റം. ലെന്സ്കിയുടെ പരീക്ഷണത്തിൽ സിട്രേറ്റ് ഭക്ഷണമായി സ്വീകരിക്കുന്ന ജനിതകമാറ്റം സംഭവിച്ചത് 31,000മത്തെ തലമുറയിലായിരുന്നുവെങ്കിൽ ഇവിടെ വരണ്ട, വെള്ളം പോലും ലഭ്യമല്ലാത്ത കോൻഗ്രീറ്റ് പ്രതലത്തിൽ വളരുക എന്ന ജനിതകമാറ്റം സംഭവിച്ചത് ഒരൊറ്റ മരത്തിന്റെ ജീവിതചക്രത്തിനിടയിൽ പ്രകൃതിപരമായി മാത്രമാണെന്നത് (ആസൂത്രകന്റെ ബുദ്ധിപൂർവ്വമായ ഇടപെടലും പരീക്ഷണനിരീക്ഷണങ്ങളില്ലാതെ) പരിണാമം വസ്തുനിഷ്ടമായി തെളിയിക്കുന്നു.

ലെൻസ്കിയുടെ പരീക്ഷണവുമായി താരതമ്യം ചെയ്തു അദ്ദേഹത്തെ അപമാനിക്കുന്നില്ല. എങ്കിലും ചരിത്രനിഷേധികൾ കണ്ണ് തുറക്കട്ടെ എന്ന് കരുതി ലെൻസ്കിയെ ക്വാട്ട് ചെയ്തെന്നു മാത്രം

1 comment:

ashish said...

എന്തായാലും ഫോട്ടോ കൊള്ളാം ,അമ്പഴങ്ങ മരം എയർ ല് നില്കുനടാണോ പരിണാമം ????