Followers

Sunday, March 23, 2014

തട്ടമിട്ടില്ല എന്നത് സ്ഥാനാർഥിയാകാനുള്ള മിനിമം ക്വാളിഫികേഷൻ!



എന്റെ സുഹൃത്ത് സുശീൽകുമാർ .പി.പി ഷെയർ ചെയ്ത ഒരു പോസ്റ്റാണ് താഴെ. മലപ്പുറം ലോക്സഭാമന്ധലം എൽ ഡി എഫ് സ്ഥാനാർഥി ശ്രീമതി പി. കെ. സൈനബയുടെ ക്വാളിറ്റിയായി അദ്ദേഹം വരച്ചുകാട്ടുന്നത് അവർ തട്ടവും തൊപ്പിയും ഉപേക്ഷിച്ചു എന്നതാണ്. അതവരുടെ വ്യക്തിപരമായ കാര്യം. അവർ തട്ടമിട്ടൊ ഇല്ലേ എന്ന് നോക്കിയല്ല മന്ധലത്തിലെ വോട്ടർമാർ അവർക്ക് വോട്ട് ചെയ്യുക എന്നത് വസ്തുത. എന്നാൽ യുക്തിവാദാന്ധത ബാധിച്ചു മതവിധ്വാശം മാത്രം കൈമുതലായുള്ള അസഹിഷ്ണുക്കൾക്ക് അതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല. 

അതൊക്കെ പോട്ടെ; ഇവിടെ പ്രസക്തമായ ഒരു സംശയം ശ്രീ സുശീൽകുമാർ (യുക്തിവാദിസംഘം ജില്ല സെക്രടറി)സാറിനോടും മറ്റു യുക്തിവാദികളോടും ചോദിക്കട്ടെ. സൈനാത്തയുടെ ക്വാളിറ്റി തട്ടമിട്ടില്ല എന്നതാണെങ്കിൽ അതിലേറെ ഉത്തമം ശക്കീലയല്ലേ? കുറച്ചുകൂടി ലിബറലായി സംശയിച്ചാൽ സണ്ണിലിയോണും ശാന്തി ഡൈനമിറ്റുമല്ലെ ഏറ്റവും ഉത്തമർ. ശകീലക്ക് അൽപവസ്ത്രം മതി, സണ്ണിലിയോണും ശാന്തി ഡൈനമിറ്റുമാണെങ്കിൽ ഒരു നൂലുപോലും വേണ്ട! ഇനിയും ഏറെ ഉത്തമർ വേറെയുണ്ടായിരിക്കാം., എന്താണ് സാർ ഇതൊക്കെ  ഇത്രയ്ക്കു ആഘോഷിക്കാൻ മാത്രം അങ്ങും .............ആയോ?!!!!!!!!!!!!!!!!!!!!!!!!

"തട്ടവും തൊപ്പിയും തെരഞ്ഞെടുപ്പ് ഗോദയിൽ പ്രസക്തമാവുന്ന അടയാളവും അജണ്ടയും അല്ലെന്നു തിരിച്ചറിവുള്ളവർ ആണ് വർഗീയതയുടെ വിഷംതീണ്ടാത്ത രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങൾ.
ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും കാണുകയും അറിയുകയും, ജനകീയ പ്രശ്നങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയയുന്ന ജനപ്രതിനിധികളെയാണ്‌ അവർക്ക് വേണ്ടത്. വർഗീയ ശക്തികൾക്ക് ജനാധിപത്യ സംസ്കാരം അന്യമാണെന്ന് ജനാധിപത്യ സ്നേഹികൾക്ക്
അറിയാം"







Friday, March 7, 2014

വീണ്ടും പരിണാമത്തിന് ശാസ്ത്രീയവും വസ്തുനിഷ്ഠവും മൂർത്തവുമായ തെളിവ്, ചരിത്രനിഷേധികൾ കണ്ണ് തുറക്കട്ടെ



ജനിതകമാറ്റം സംഭവിച്ച അംബഴമരം
വീണ്ടും പരിണാമത്തിന് ശാസ്ത്രീയവും വസ്തുനിഷ്ഠവും മൂർത്തവുമായ തെളിവ്
കേരളത്തിൽ മുമ്പ് സുലഭമായിരുന്ന, ഇന്ന് അപൂർവ്വമായ അമ്പഴം
ജനതികമാറ്റം സംഭവിച്ചു കോണ്‍ഗ്രീറ്റ് തറയിൽ (വീടിന്റെ ടെറസിൽ) വളർന്നു നിൽക്കുന്നു. (ഫോട്ടോ കാണുക) ഈ ജനിതകമാറ്റം റിച്ചാർഡ് ലെൻസ്കിയുടെ ബാക്റ്റീരിയാ പരീക്ഷണത്തേക്കാളും ഏറെ ഗൌരവതരമാണ്. ലെൻസ്കിയും സഹപ്രവർത്തകരും 20 വർഷമെടുത്ത് 45,000 ബാക്റ്റീരിയ തലമുറകളിൽ കൃത്യമായ ആസൂത്രണത്തോടെയും ബുദ്ധിപൂർവ്വവും ബാക്റ്റീരിയപരീക്ഷണം നടത്തിയിട്ടും ഇത്രയും വിപുലവും വ്യക്തവുമായ ഒരു ഫലം ലഭിച്ചില്ല. ചില ബാക്റ്റീരിയ തലമുറകളിൽ പൊണ്ണത്തടി ഉണ്ടായി എന്നതും ജനസംഖ്യാവർദ്ദനവ് ഉണ്ടായി എന്നതുമാണ്‌ ലെൻസ്കിയുടെ പരീക്ഷണഫലം. 45,000 തലമുറ മനുഷ്യ പരിണാമം പിറകോട്ട് പോകുമ്പോൾ പത്തോളം വ്യത്യസ്ഥ സ്പീഷീസുകൾ ഉണ്ടായി എന്നത്.നമുക്കറിയാവുന്ന കാര്യമാണല്ലോ?!

അത് കൊണ്ട് തന്നെ ലെൻസ്കിയുടെ പരീക്ഷണത്തേക്കാളും മഹാന്നീയവും മഹത്തരവുമാണ് ഈ അമ്പഴമരത്തിൽ നടന്ന ജനിതകമാറ്റം. ലെന്സ്കിയുടെ പരീക്ഷണത്തിൽ സിട്രേറ്റ് ഭക്ഷണമായി സ്വീകരിക്കുന്ന ജനിതകമാറ്റം സംഭവിച്ചത് 31,000മത്തെ തലമുറയിലായിരുന്നുവെങ്കിൽ ഇവിടെ വരണ്ട, വെള്ളം പോലും ലഭ്യമല്ലാത്ത കോൻഗ്രീറ്റ് പ്രതലത്തിൽ വളരുക എന്ന ജനിതകമാറ്റം സംഭവിച്ചത് ഒരൊറ്റ മരത്തിന്റെ ജീവിതചക്രത്തിനിടയിൽ പ്രകൃതിപരമായി മാത്രമാണെന്നത് (ആസൂത്രകന്റെ ബുദ്ധിപൂർവ്വമായ ഇടപെടലും പരീക്ഷണനിരീക്ഷണങ്ങളില്ലാതെ) പരിണാമം വസ്തുനിഷ്ടമായി തെളിയിക്കുന്നു.

ലെൻസ്കിയുടെ പരീക്ഷണവുമായി താരതമ്യം ചെയ്തു അദ്ദേഹത്തെ അപമാനിക്കുന്നില്ല. എങ്കിലും ചരിത്രനിഷേധികൾ കണ്ണ് തുറക്കട്ടെ എന്ന് കരുതി ലെൻസ്കിയെ ക്വാട്ട് ചെയ്തെന്നു മാത്രം