Followers

Monday, November 25, 2013

അടിമവേല + അടിമക്കച്ചവടം

ലണ്ടന്‍, തിങ്കള്‍, 25 നവം‌ബര്‍ 2013( 10:20 IST )

Webdunia
PRO
ലണ്ടനില്‍ മൂന്ന് സ്ത്രീകളെ മുപ്പതുവര്‍ഷത്തോളം അടിമകളാക്കിവെച്ച കേസിലെ പ്രതികളിലൊരാള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ഇന്ത്യക്കാരനാണെന്ന് ലണ്ടന്‍ പൊലീസ്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്‍പതുവര്‍ഷം മുന്‍പ് ലണ്ടനിലെത്തിയ ഇയാളും ഭാര്യ എന്ന കരുതുന്ന ടാന്‍സാനിയക്കാരിയായ സ്ത്രീയും ചേര്‍ന്നാണ് സ്ത്രീകളെ വീട്ടുതടങ്കലിലാക്കിയത്.

67 വയസ്സുള്ള ഇരുവരും തെക്കന്‍ ലണ്ടനിലെ ലാംബെത് മേഖലയിലുള്ള വീട്ടിലാണ് സ്ത്രീകളെ അടിമകളാക്കി തടവിലിട്ടത്. മലേഷ്യ, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സ്ത്രീകള്‍. തടങ്കലില്‍ കഴിഞ്ഞിരുന്ന അയര്‍ലന്‍ഡ് സ്വദേശിനി ഒരു സന്നദ്ധസംഘടനയെ ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് മൂന്നുപേരുടെയും മോചനത്തിന് വഴിതെളിഞ്ഞത്.

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നില്ല. മൂന്ന് സ്ത്രീകളെയും കൗണ്‍സലിങ്ങിന് പൊലീസ് വിധേയമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടെങ്കിലും പാസ്‌പോര്‍ട്ട് അടക്കമുള്ള മറ്റ് രേഖകള്‍ നല്‍കിയിട്ടില്ല. 


ഈ വാർത്ത കൂടെ ചേർത്ത് വായിക്കുക 



ചൈനയില്‍ ഇപ്പോഴും അടിമക്കച്ചവടം


Published on Mon, 09/05/2011 - 21:09 ( 21 hours 12 min ago)

ബെയ്ജിങ്: അടിമസമ്പ്രദായം ലോകത്ത് ഇല്ലാതായിട്ട് കാലമേറെയായെങ്കിലും ഇപ്പോഴും അത് പലയിടത്തും രഹസ്യമായി നടക്കുന്നുവെന്നതിന് ചൈനയില്‍ നിന്ന് പുതിയ തെളിവ്. ചൈനയില്‍ കുടിയേറ്റ തൊഴിലാളികളെ അനധികൃത തൊഴില്‍ ഏജന്‍സികള്‍ അടിമകളായി വില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനയിലെ നഗരങ്ങളിലാണത്രെ വന്‍തോതില്‍ അടിമവ്യാപാരം നടക്കുന്നത്. ഖനി, ക്വാറി, ചൂള തുടങ്ങിയ അപകടകരങ്ങളായ തൊഴിലിടങ്ങളിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്. ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സെങ്‌ഷോവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് ഈ അധോലോക റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ അധികവും പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് തൊഴില്‍ തേടി വന്ന 28കാരനായ സൂ വെയ്‌ന്റെ അനുഭവം ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: കഴിഞ്ഞ ഏപ്രിലിലാണ് സൂ വെയ് സെങ്‌ഷോവില്‍ എത്തുന്നത്. ഒരാള്‍ 235 ഡോളര്‍ ശമ്പളത്തില്‍ പെയിന്റ് കടയില്‍ ജോലി വാഗ്ദാനം ചെയ്തു. അയാള്‍ സൂ വെയ്‌നെ ഒരു ഹോസ്റ്റലില്‍ കൊണ്ടു പോയി പൂട്ടിയിടുകയായിരുന്നു. ബുദ്ധി സ്ഥിരതയില്ലാത്തവരെ പോലെ തോന്നിച്ച പത്തു പേര്‍ കൂടിയുണ്ടായിരുന്നു ആ മുറിയില്‍. അടുത്ത ദിവസം സംഘത്തെ കിഴക്കന്‍ ഷാന്‍ദോംഗ് പ്രവിശ്യയിലെ ക്വാറികളിലേക്ക് അയക്കുകയായിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത അവിടെ, രക്ഷപ്പെടുന്നത് തടയാന്‍ കാമറകള്‍ സ്ഥാപിച്ചിരുന്നതായി സൂ വെയ്ന്‍ പറയുന്നു. എന്നാല്‍, ഇവിടെ നിന്നും സൂ വെയ്ന്‍ രക്ഷപ്പെട്ടതോടെയാണ് സംഘത്തെക്കുറിച്ച വിവിരങ്ങള്‍ പുറം ലോകം അറിയുന്നത്. പൊലീസ് കേസെടുത്തു ആറു പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നാണ് വിവരം.അനധികൃത തൊഴില്‍ ഏജന്‍സികള്‍ വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവരെ നിയന്ത്രിക്കുക അത്ര എളുപ്പമല്ലെന്നാണ് അധികൃതരുടെ പക്ഷം.





No comments: