Followers

Thursday, November 7, 2013

വിവാഹപ്രായവും ലൈംഗികാവകാശങ്ങളും

എം.എം. അക്ബര്‍

http://www.dreamstime.com/-image9448125
”എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തിന്റെ അവിഭാജ്യമായ ഘടകങ്ങളിലൊന്നാണ് ലൈംഗികത. തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോരുത്തര്‍ക്കും അവരുടേതായ എല്ലാ ലൈംഗികാവകാശങ്ങളും ആസ്വദിക്കാനാവുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത്, ഇക്കാരണത്താല്‍ അനിവാര്യമാണ്. എല്ലാ സമൂഹങ്ങളിലുമുള്ള എല്ലാവരുടെയും വ്യക്തിത്വത്തിന്റെ ഭാഗമെന്ന നിലയ്ക്ക്, ഓരോരുത്തരുടെയും ലൈംഗികാസ്വാദനത്തിന്റെ രീതികള്‍ അവരുടെ ആന്തരികവും ബാഹ്യവുമായ വ്യക്തിഭാവങ്ങള്‍ക്കനുസരിച്ച് വ്യതിരിക്തമായേക്കാമെങ്കിലും, ലൈംഗികതയുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും എല്ലായിടത്തുമുണ്ട്, എല്ലാവരുടെയും ദൈനംദിനാസ്തിത്വത്തിന്റെ ഭാഗമായിത്തീരേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജീവിതത്തിന്റെ ഗുണാത്മകഭാവമായി ലൈംഗികത അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. എല്ലാ മനുഷ്യരുടെയും സഹജമായ സ്വാതന്ത്ര്യത്തിന്റെയും അന്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സാര്‍വത്രികമായ മനുഷ്യാവകാശങ്ങളാണ് ലൈംഗികാവകാശങ്ങള്‍.”(1) ലൈംഗികവും പ്രത്യുല്‍പാദനപരവുമായ കാര്യങ്ങളിലുള്ള ആരോഗ്യസംരക്ഷണത്തിനായി, ഐക്യരാഷ്ട്രസഭയുടെ അനുമതിയോടുകൂടി ലോകത്തെ 189 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്ര ആസൂത്രിത രക്ഷാകര്‍തൃസംഘടന(International Planned Parenthood Federation)യുടെ 2008 മെയ് മാസത്തില്‍ ചേര്‍ന്ന ഭരണസമിതി അംഗീകരിച്ച ‘ലൈംഗികാവകാശങ്ങള്‍: ഒരു ഐ. പി. പി. എഫ് പ്രഖ്യാപനം’ (Sexual Rights and IPPF declaration) എന്ന രേഖയില്‍ പ്രതിപാദിക്കപ്പെട്ട പത്ത് ലൈംഗികാവകാശങ്ങള്‍ക്കും ആധാരമായിത്തീരുന്ന ഏഴ് അടിസ്ഥാനതത്ത്വങ്ങളില്‍ ഒന്നാമത്തേതായി എടുത്തു പറഞ്ഞ കാര്യമാണിത്. ലോകത്ത് എല്ലായിടങ്ങളിലുമുള്ള എല്ലാവരുടെയും മനുഷ്യാവകാശങ്ങളിലൊന്നാണ് ലൈംഗികത ആസ്വദിക്കാനുള്ള അവകാശമെന്ന് ഈ രേഖ ഉദ്‌ഘോഷിക്കുന്നു. സ്ത്രീക്കും പുരുഷനുമെല്ലാം, ലിംഗഭേദമില്ലാതെ ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും പ്രസ്തുത വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നവര്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നതെന്നും ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം സമ്മതിക്കുന്നതാണ്.
ലൈംഗികത വൈയക്തികമായ അനുഭവവും അതിന്റെ ആസ്വാദനം ജൈവികമായ അനിവാര്യതയും ആയതുകൊണ്ടാണ് അതിന്റെ നിഷേധം മനുഷ്യാവകാശ ധ്വംസനമായിത്തീരുന്നത്. വ്യക്തിയുടെ അടിസ്ഥാനപരമായ അവകാശങ്ങളിലൊന്നാണ് ലൈംഗികാസ്വാദനത്തിനുള്ള അവകാശമെന്നതിനാല്‍ അതിന് തടയിടാന്‍ കുടുംബത്തിനോ ബന്ധുക്കള്‍ക്കോ സമൂഹത്തിനോ രാഷ്ട്രത്തിനോ അവകാശമില്ലെന്നാണ് നടേ പറഞ്ഞ രേഖ വ്യക്തമാക്കുന്നത്. ”ഓരോ വ്യക്തികള്‍ക്കും അവരവരുടെ പൂര്‍ണമായ ലൈംഗികാസക്തി പ്രകടിപ്പിക്കാന്‍, അത് ബലാല്‍കാരത്തിലൂടെയോ ചൂഷണത്തിലൂടെയോ അപമാനപ്പെടുത്തിക്കൊണ്ടോ അല്ലെങ്കില്‍, പൂര്‍ണമായ സ്വാതന്ത്ര്യമുണ്ട്” എന്നതാണ് ഹോങ്കോംഗില്‍ വെച്ച് 1999 ആഗസ്ത് 26-ന് ചേര്‍ന്ന ‘പതിനാലാമത് ലോക ലൈംഗികശാസ്ത്ര കോണ്‍ഗ്രസ്’ (14th world congress of sexology) അംഗീകരിച്ച പതിനൊന്ന് ലൈംഗികാവകാശങ്ങളില്‍ ഒന്നാമത്തേത്. ഒരാളുടെ വൈയക്തികവും സാമൂഹികവുമായ നൈതികതയ്ക്ക് അനുസൃതമായി തന്റെ ലൈംഗികജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാ
നും സ്വയം നിര്‍ണയത്തിനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട് എന്നതാണ് രണ്ടാമത്തെ ലൈംഗികാവകാശം.(2)
പുതിയ സഹസ്രാബ്ദത്തിലുണ്ടാവേണ്ടുന്ന ലൈംഗികാരോഗ്യത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത് ലോകത്തുള്ള എല്ലാവരും ലൈംഗികാവകാശങ്ങള്‍ യഥാരൂപത്തില്‍ അനുഭവിക്കുന്നവരാണോയെന്നതാണെന്ന് ‘ലൈംഗികാരോഗ്യത്തിനായുള്ള ലോക സംഘടന’യുടെ (World Association for Sexual Health) ഔദ്യോഗിക സഹസ്രാബ്ദ പ്രഖ്യാപനവും വ്യക്തമാക്കുന്നുണ്ട്. (3)
ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും വൈയക്തികമായ അവകാശമാണെങ്കില്‍ പ്രസ്തുത അവകാശം അനുവദിക്കപ്പെടേണ്ടത് പ്രസ്തുത ആസ്വാദനം അനുഭവിക്കാനുള്ള ശാരീരിക വളര്‍ച്ചയുണ്ടായിക്കഴിഞ്ഞ എല്ലാവര്‍ക്കുമാണെന്ന് വ്യക്തമാണ്. ലൈംഗികതയ്ക്ക് ശരീരം ഒരുങ്ങിക്കഴിയുന്നതുമുതല്‍ അതിന്നുള്ള സ്വാതന്ത്ര്യമുണ്ടാകുമ്പോള്‍ മാത്രമേ ഒരു മനുഷ്യാവകാശം എന്ന നിലയ്ക്ക് ലൈംഗികാവകാശം സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടുത്ത തലമുറയുടെയും സുസ്ഥിതിയും ഭദ്രതയും പരിഗണിച്ചുകൊണ്ട് ലൈംഗികാസ്വാദനത്തെ നീട്ടിവെക്കാനും നിയന്ത്രിക്കാനും സന്നദ്ധമാകേണ്ടത് വ്യക്തികളാണ് എന്നതിനാല്‍ അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് നല്‍കപ്പെടുമ്പോള്‍ മാത്രമേ ഓരോരുത്തരുടെയും ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. ലൈംഗികാസ്വാദനത്തെ നീട്ടിവെക്കേണ്ട സാമൂഹ്യസാഹചര്യങ്ങളുണ്ടെങ്കില്‍ അതിനനുസൃതമായ രീതിയില്‍ അത് ആസ്വദിക്കാന്‍ പാകമായവരെ ബോധവല്‍കരിക്കുകയും തങ്ങളുടെ തൃഷ്ണയെ നിയന്ത്രിക്കാന്‍ പഠിപ്പിക്കുകയുമാണ് വേണ്ടത്. വ്യക്തിയുടെ അടിസ്ഥാനപരമായ ചോദനകളെ നിയമമുപയോഗിച്ച് തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ലൈംഗികാസ്വാദനത്തിന് പ്രായമായവരെ അതില്‍നിന്ന് വിലക്കുകയും അങ്ങനെ ചെയ്തുപോയാല്‍ ക്രൂരമായ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്നത് മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ നിലപാടാണ്. അത്തരം നിയമങ്ങള്‍, അവ എത്രതന്നെ സാമൂഹികമായ അനിവാര്യതകളുടെ മേലാപ്പുകളുമായി അവതരിപ്പിക്കപ്പെട്ടാലും, മനുഷ്യരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ലൈംഗികാസ്വാദനത്തിന് ശരീരം പാകമായിക്കഴിഞ്ഞവരെ അതില്‍നിന്ന് പൂര്‍ണമായും വിലക്കുകയും, അത് ആസ്വദിച്ചുപോയാല്‍ ശിക്ഷകള്‍ വിധിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്കുനേരെയാണ് വാളോങ്ങുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ്.
ലൈംഗികാസ്വാദനത്തിന് മനുഷ്യര്‍ക്കുമുമ്പില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. ധാര്‍മികവും മാനവികവും പ്രകൃതിപരവുമായ മാര്‍ഗമാണ് ഒന്നാമത്തേത്. വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതും ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യവും അടുത്ത തലമുറയുടെ സുസ്ഥിതിയും ഉറപ്പുവരുത്തുന്നതും സാമൂഹിക ഭദ്രതയ്ക്കും ധാര്‍മികതയ്ക്കും കോട്ടം തട്ടാത്ത വിധത്തിലുള്ളതുമായ ആസ്വാദനത്തിന്റെ മാര്‍ഗമായ വിവാഹത്തിലൂടെ ഇണകളായിക്കഴിഞ്ഞവര്‍ തമ്മില്‍ മാത്രമുള്ള ലൈംഗികതയാണ് അത്. ഇതല്ലാത്ത മാര്‍ഗങ്ങളെല്ലാം അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്. അശ്ലീലചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുന്നതുമുതല്‍ സ്വയംഭോഗം വരെയും സ്വവര്‍ഗരതി മുതല്‍ വ്യഭിചാരം വരെയുമുള്ള ലൈംഗികാസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ വ്യക്തിയുടെ പൂര്‍ണമായ സംതൃപ്തി ഉറപ്പുവരുത്തുകയോ ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തിന് നിമിത്തമാവുകയോ അടുത്ത തലമുറയെ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല, സാമൂഹികഭദ്രത തകര്‍ക്കുകയും ധാര്‍മികതയുടെ അടിവേരറുക്കുകയും കൂടിയാണ് ചെയ്യുന്നത്.
നിയമപ്രകാരം ഇണകളായി മാറിയവര്‍ തമ്മില്‍ മാത്രം നടക്കേണ്ടതാണ് ലൈംഗികാസ്വാദനമെന്നും അതല്ലാത്തതെല്ലാം പ്രകൃതിവിരുദ്ധമാണെന്നും പറയുന്നത് മനുഷ്യപ്രകൃതിയുമായി പൂര്‍ണമായി ഇണങ്ങുന്നതും അവന്റെ വ്യത്യസ്തമായ ദൗത്യങ്ങള്‍ പരിഗണിക്കുന്നതും ഇണകള്‍ തമ്മിലുള്ള ലൈംഗികവേഴ്ചയാണ് എന്നതുകൊണ്ടാണ്. പുരുഷനും സ്ത്രീയും തമ്മില്‍ കാണുമ്പോഴുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളും അവയ്ക്കനുസൃതമായി ശരീരത്തിനകത്തെ അന്തസ്രാവഗ്രന്ഥികളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും അവ ഉപയോഗിക്കപ്പെടുമ്പോഴുണ്ടാവുന്ന ശരീരത്തിന്റെയും മനിന്റെയും സുസ്ഥിതിയും ലൈംഗികാസ്വാദനത്തിന്റെ സ്വാഭാവികോല്‍പന്നമായ മക്കളും അവരുടെ വളര്‍ച്ചാഘട്ടങ്ങളും പ്രസ്തുത ഘട്ടങ്ങളിലെല്ലാമുണ്ടാവേണ്ട മാതാപിതാക്കളുടെ പരിചരണവും പ്രസ്തുത പരിചരണത്തിന് പ്രേരിപ്പിക്കുന്ന ശാരീരികവും മാനസികവുമായ ഘടകങ്ങളും അത് ലഭിക്കാതെ വളരുന്നവരുടെ മാനസികവും സാമൂഹികവുമായ അനാരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ മനുഷ്യലൈംഗികാസ്വാദനത്തിന്റെ പ്രകൃതിപരമായ മാര്‍ഗം നിയമാനുസൃതമായ ഇണകളുമായി മാത്രം നടക്കുന്നതാണെന്ന് പറയേണ്ടി വരും. പ്രത്യുല്‍പാദനമെന്ന ജന്തുസഹജമായ ലക്ഷ്യത്തിനുപരിയായി മനുഷ്യലൈംഗികതയ്ക്ക് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയും ശാന്തിയും ഉറപ്പുവരുത്തുകയും അടുത്ത തലമുറയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നിമിത്തമാവേണ്ട ഭൂമിക സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളുണ്ട്. മനുഷ്യര്‍ക്കിടയിലെ ലൈംഗിക വ്യതിയാനങ്ങളെ മൃഗീയമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നുപറയുന്നത് അതുകൊണ്ടാണ്. മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ കാര്യങ്ങളെ ആസ്വാദ്യകരമായ അനുഭവങ്ങളായി തെറ്റിദ്ധരിപ്പിച്ച് അസംതൃപ്തിയില്‍നിന്ന് അസംതൃപ്തിയിലേക്കും അശാന്തിയില്‍നിന്ന് അശാന്തിയിലേക്കും കൊണ്ടുപോയി അവനിലെ മാനവികതയെ കെടുത്തിക്കളയുകയാണല്ലോ, പിശാചിന്റെ ദൗത്യം.
സ്ത്രീയും പുരുഷനും നിയമപ്രകാരം ഇണകളായിത്തീരുന്ന പ്രക്രിയയാണ് വിവാഹം. വിവാഹത്തിന് മുമ്പും ശേഷവും നടക്കുന്ന സ്വന്തം ഇണയില്‍നിന്നല്ലാതെയുള്ള എല്ലാതരം ലൈംഗികാസ്വാദനങ്ങളും അധാര്‍മികവും മാനവവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് എന്ന് പറയുമ്പോള്‍ മനുഷ്യര്‍ക്ക് മുന്നിലുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണ് എന്നാണ് വരിക. ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ ഒരേയൊരു മാര്‍ഗം വിവാഹമാണെങ്കില്‍ അത് അനുവദിക്കപ്പെടേണ്ട പ്രായമെത്രയാണെന്ന ചോദ്യത്തിന് ഓരോരുത്തര്‍ക്കും ലൈംഗികാസ്വാദനത്തിന് കഴിയുന്ന പ്രായം മുതല്‍ അത് അനുവദിക്കപ്പെടേണ്ടതുണ്ട് എന്ന ഉത്തരം തന്നെയാണ് ലഭിക്കുക. ലൈംഗികാവകാശങ്ങള്‍ അടിസ്ഥാനപരമായ മാനുഷികാവകാശങ്ങളായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിയമത്തിന്റെ കാര്‍ക്കശ്യമുപയോഗിച്ച് ഒരു പ്രത്യേക പ്രായത്തിനുമുമ്പ് വിവാഹം പാടില്ലെന്നും അങ്ങനെ ചെയ്തുപോയാല്‍ പൗരന്‍മാരെ ശിക്ഷിക്കുമെന്നും പറയാന്‍ കഴിയുന്നതെങ്ങനെയാണ്? ശരീരത്തിന്റെയും മനിന്റെയും സുസ്ഥിതിക്കും ആരോഗ്യത്തിനും വേണ്ടി ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിച്ചുപോയിയെന്ന കാരണത്താല്‍ മാത്രം ഒരാള്‍ ശിക്ഷിക്കപ്പെടുകയെന്നതിനേക്കാള്‍ ക്രൂരമായ മറ്റേത് മനുഷ്യാവകാശ ലംഘനമാണുള്ളത്? സാമൂഹികമായ അനിവാര്യതകളാല്‍ വിവാഹപ്രായം നീട്ടിവെക്കേണ്ട സ്ഥിതിയുണ്ടെങ്കില്‍, അങ്ങനെ ചെയ്യേണ്ടത് വ്യക്തികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിനുള്ള നിയമങ്ങളുണ്ടാക്കിക്കൊണ്ടല്ല, പ്രത്യുത പ്രസ്തുത അനിവാര്യതയെക്കുറിച്ച് വ്യക്തികളെ ബോധവല്‍കരിക്കുകയും അങ്ങനെ നീട്ടിവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണെന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രകൃതിപരമായ ഒരു അനിവാര്യതയെ തടയാന്‍ നിയമങ്ങളുണ്ടാക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് എന്നതുകൊണ്ടാണ് വിവാഹപ്രായം തീരുമാനിക്കാന്‍ വ്യക്തികള്‍ക്ക് അവകാശം നല്‍കണമെന്നും പ്രസ്തുത അവകാശം വിനിയോഗിക്കുന്നവരെ ബോധവല്‍കരിച്ചുകൊണ്ടാണ് ആ രംഗത്ത് ആവശ്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്നും പറയേണ്ടിവരുന്നത്.
ആണ്‍/പെണ്‍ പക്ഷത്തുള്ളവരാണെന്ന് ആണയിട്ടുകൊണ്ട് വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും ലൈംഗികാസ്വാദനത്തിനുള്ള ഒരേയൊരു മാര്‍ഗമായി വിവാഹത്തെ കാണുന്നവരല്ലെന്ന വസ്തുത പ്രസ്തുത ചര്‍ച്ചകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കെല്ലാം ബോധ്യമാകും. ലൈംഗികാസ്വാദനം മുഴുവന്‍ വിവാഹത്തിനു പുറത്തും വിവാഹം കുട്ടികളുണ്ടാകാനുള്ള ഒരു ലൈസന്‍സ് മാത്രവുമെന്നതാണ് ചിലരുടെ നില
പാട്. മറ്റു ചിലരിലാകട്ടെ, വിവാഹമെന്ന കര്‍മത്തെ കാണുന്നത് കുടുംബബന്ധങ്ങളുടെ ‘അടിമത്ത’ത്തിലേക്കുള്ള വാതായനമായിട്ടാണ്. വിവാഹം ചെയ്യുന്നത് ഒരു മഹാദുരന്തമായി കാണുന്ന ഇവരില്‍ പലരും വിവാഹത്തിന് പുറത്തുള്ള ലൈംഗികാസ്വാദനത്തെ ഒരു ചെറിയ തെറ്റുപോലുമായി കാണുന്നില്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചുവെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന തരത്തിലാണ് ഇത്തരം ചര്‍ച്ചകളില്‍ പലതും
പുരോഗമിക്കുന്നതെന്ന വസ്തുത എത്രമാത്രം അപകടകരമല്ല! വിവാഹത്തെ വിശുദ്ധവും ലൈംഗികാസ്വാദനത്തിന് അനുവദിക്കപ്പെടേണ്ട ഒരേയൊരു മാര്‍ഗവും പുരുഷന്റെയും സ്ത്രീയുടെയും വ്യക്തിത്വപ്രകാശനത്തിന്റെ പുര്‍ണതയിലേക്കുള്ള പാലവും ജീവിത സാക്ഷാത്കാരത്തിന്റെ അനര്‍ഘമായ അനുഭവങ്ങളിലേക്കുള്ള വാതായനവുമായി കാണുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് രാജിയാകാന്‍ ഒരിക്കലും കഴിയില്ല. അവര്‍ കുടംബബന്ധങ്ങളെ കാണുന്നത് അടിമത്തമായിട്ടല്ല, യഥാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജീവിതാസ്വാദനത്തിന്റെ ഭൂമികയുമായിട്ടാണ്; മകളും മകനും സഹോദരിയും സഹോദരനുമായി മാത്രം ജീവിച്ചവര്‍ക്ക് അതോടൊപ്പം തന്നെ ഇണകളും മാതാപിതാക്കളുമെല്ലാമായിത്തീര്‍ന്ന് വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശത്തിന് കഴിയുന്ന ജീവിതാസ്വാദനത്തിന്റെ ഭൂമിക. വിവാഹത്തിനു പുറത്തെ ലൈംഗികാസ്വാദനമാണ് യഥാര്‍ഥത്തിലുള്ള ആസ്വാദനമെന്ന് പറഞ്ഞുപഠിപ്പിക്കുന്ന പൈശാചിക മാധ്യമങ്ങളുടെ നീരാളിപ്പിടുത്തത്തിലായിക്കഴിഞ്ഞ മസ്തിഷ്‌കങ്ങള്‍ ഭരിക്കുന്ന ശരീരത്തിന് കുടുംബജീവിതത്തെ യഥാരൂപത്തില്‍ ആസ്വദിക്കാന്‍ കഴിയില്ല. വിവാഹമെന്നത് ഒരു പാതകവും
പാരതന്ത്ര്യത്തിലേക്കുള്ള പാലവുമായി കാണുന്നത് അത്തരക്കാരാണ്. വിവാഹപ്രായത്തെയല്ല, പ്രത്യുത വിവാഹത്തെത്തന്നെയാണ് അത്തരക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്ന് വിവാഹപ്രായത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകളും ‘പുരോഗമനക്കാര്‍’ പുറത്തുനടത്തുന്ന കോലാഹലങ്ങളും ശ്രദ്ധിച്ചാല്‍ വ്യക്തമാവും.
വിവാഹം കുടുംബജീവിതത്തിലേക്കുള്ള വാതായനമായതുകൊണ്ടുതന്നെ പ്രസ്തുത ജീവിതത്തില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട ദൗത്യത്തിനനുസരിച്ച് വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ ചില ചിട്ടകള്‍ സമൂഹത്തില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ആരുടെയെങ്കിലും നിര്‍ബന്ധമോ നിയമമോ ഇല്ലാതെ തന്നെ സ്വാഭാവികമായി ഉണ്ടായി വന്നതാണ് പ്രസ്തുത ചിട്ടകള്‍. ചൈന, ഇന്ത്യ, ബംഗ്ലാദേശ്, അള്‍ജീരിയ, സെനഗല്‍, ലിബിയ, ടുണീഷ്യ, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, നേപ്പാള്‍, സിംഗപ്പൂര്‍, പ്യൂര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളൊഴിച്ച് ലോകത്തെ ബഹുഭൂരിപക്ഷം നാടുകളിലും പുരുഷന് വിവാഹിതനാകാന്‍ വേണ്ട നിയമപരമായ പ്രായം പതിനെട്ട് വയസ്സാണ്.(4)എന്നാല്‍ ലോകത്തിലെത്ര പുരുഷന്‍മാര്‍ പതിനെട്ടാം വയസ്സില്‍ വിവാഹിതരാകുന്നുണ്ടെന്ന ചോദ്യത്തിന് ഉത്തരം വളരെ വിരളമെന്നാണ്. ബഹുഭൂരിപക്ഷം പുരുഷന്‍മാരും വിവാഹിതരാവുന്നത് 25നും 29നും വയസ്സുകള്‍ക്കിടയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് ആകെ നടക്കുന്ന വിവാഹങ്ങളില്‍ 73 ശതമാനവും ഈ പ്രായപരിധിക്കുള്ളിലാണ് എന്നാണ് കണക്ക്.(5)
പ്രായപൂര്‍ത്തിയെത്തിയ ഉടനെത്തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്ന ഓസ്‌ട്രേലിയന്‍ ആദിവാസികള്‍ക്കിടയില്‍ പോലും പുരുഷന്‍മാര്‍ വിവാഹിതരാവുന്നത് ഇരുപത് വയസ്സുകഴിഞ്ഞതിനുശേഷം മാത്രമാണ്. (6) സ്ത്രീയെപ്പോലെത്തന്നെ പുരുഷനും അവന്റെ കൗമാരത്തോടെത്തന്നെ ലൈംഗിക വാസനകളുണ്ടാവുകയും ആകര്‍ഷണത്തിനും ആസ്വാദനത്തിനുമുള്ള ജൈവികശേഷിയുണ്ടാവുകയും ചെയ്യുമെങ്കിലും പുരുഷന്‍ വിവാഹത്തിന് പുരാതനകാലം മുതല്‍ തന്നെ ഇരുപതുകള്‍ വരെ കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നാണല്ലോ ഇതു വ്യക്തമാക്കുന്നത്. ശരാശരി ആണ്‍ കൗമാരകാലം 12 മുതല്‍ 17 വയസ്സുവരെയെന്നാണ് ഇന്നത്തെ കണക്ക്.(7) പതിനേഴ് വയസ്സാകുമ്പോഴേക്ക് ആണ്‍കുട്ടി മാനസികമായും ശാരീരികമായും ഒരു
പൂര്‍ണ പുരുഷനാകുമെന്നര്‍ഥം. എന്നാല്‍ വിവാഹം നടക്കുന്നതാകട്ടെ, ഇരുപതുകളിലും. നിയമവും നിര്‍ബന്ധവുമില്ലാതെ തന്നെയുണ്ടായ ഈ വിവാഹപ്രായ തെരഞ്ഞെടുപ്പ് പുരുഷന് കുടുംബത്തില്‍ നിര്‍വഹിക്കേണ്ട ഭാഗധേയത്തിന് അനുസൃതമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്. അധ്വാനിക്കുകയും പണം സമ്പാദിക്കുകയും ചെയ്ത് കുടുംബത്തെ പോറ്റുകയെന്ന
പുരുഷബാധ്യത നിര്‍വഹിക്കാന്‍ അവനെ പര്യാപ്തമാക്കുന്ന പ്രായംവരെ വിവാഹത്തിന് കാത്തുനില്‍ക്കുകയെന്ന സമ്പ്രദായം ആരും അടിച്ചേല്‍പിക്കാതെ സ്വാഭാവികമായി ഉണ്ടായി വന്നതാണ്. പുരുഷ വിവാഹപ്രായം ഇരുപത്തിയൊന്നായി നിജപ്പെടുത്തിയിരിക്കുന്ന ഇന്ത്യയില്‍ പുരുഷന്‍മാര്‍ വിവാഹിതരാകുന്ന ശരാശരി പ്രായം ഇരുപത്തിയാറാണെന്ന വസ്തുത(8) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ പരിവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.
വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിയമങ്ങളുള്ള രാഷ്ട്രങ്ങളില്‍ പോലും പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് പ്രസ്തുത നിയമങ്ങള്‍ നടപ്പാക്കുന്നത് എന്നതാണ് വാസ്തവം. അമേരിക്കന്‍ സംസ്ഥാനങ്ങളിലൊന്നായ അലാസ്‌കയുടെ സ്ഥിതിയെടുക്കുക. സ്ത്രീപുരുഷന്‍മാര്‍ വിവാഹിതരാകണമെങ്കില്‍ രണ്ടുപേര്‍ക്കും പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണമെന്നാണ് അവിടെയുള്ള നിയമം. എന്നാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാണെങ്കില്‍ പതിനാറാം വയസ്സില്‍തന്നെ അവര്‍ക്ക് വിവാഹിതരാകാം. പ്രത്യേകമായ സാഹചര്യങ്ങളില്‍ പതിനാലു വയസ്സുതികഞ്ഞവര്‍ക്കും കോടതിയുടെ അനുവാദത്തോടെ അലാസ്‌കയില്‍ വിവാഹിതരാകാവുന്നതാണ്.(9) ഏറ്റവുമധികം ജനസംഖ്യയുള്ള അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക്, തലസ്ഥാനനഗരമായ വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലടക്കം മുഴുവന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന നിയമം ഇതുതന്നെയാണ്. കോടതിയുടെ സമ്മതപ്രകാരം വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായത്തിന്റെ കാര്യത്തില്‍ മാത്രമാണ് വിവിധ സ്റ്റേറ്റുകള്‍ തമ്മിലുള്ള കാര്യമാത്രപ്രസക്തമായ വ്യത്യാസം. ചില സ്റ്റേറ്റുകളില്‍ ഇത് പതിനാലാണെങ്കില്‍ മറ്റു ചില സ്റ്റേറ്റുകളില്‍ ഇത് പതിനഞ്ചാണെന്ന് മാത്രമേയുള്ളൂ.(10)
സ്‌കോട്‌ലന്‍ഡിലും അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമെല്ലാം നിലനില്‍ക്കുന്ന 1929ലെ വിവാഹപ്രായ നിയമ(ഠവല അഴല ീള ങമൃൃശമഴല അര േ1929)പ്രകാരം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും പതിനാറു വയസ്സ് തികഞ്ഞാല്‍ മതി.(11) ഒരുവിധം എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും വിവാഹിതരാകാനുള്ള കുറഞ്ഞ
പ്രായം പതിനെട്ട് വയസ്സാണെങ്കിലും രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിലേര്‍പെടാന്‍ പതിനാറു വയസ്സുകാര്‍ക്കും അനുവാദം നല്‍കുന്നുണ്ട്. സ്‌പെയിനിനെ പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളിലാകട്ടെ, മിനിമം വിവാഹപ്രായം 14 വയസ്സാണ്.(12) വത്തിക്കാന്‍ സിറ്റിയില്‍ നിലനില്‍ക്കുന്ന കാനോനിക നിയമപ്രകാരം രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ വിവാഹിതരാകണമെങ്കില്‍ പുരുഷന്‍മാര്‍ക്ക് 16 വയസ്സും സ്ത്രീകള്‍ക്ക് 14 വയസ്സും തികഞ്ഞാല്‍ മതി.(13) വിവാഹപ്രായത്തിന്റെ കാര്യത്തില്‍ നിബന്ധനകളുള്ള ആധുനിക വികസിത രാഷ്ട്രങ്ങളിലെല്ലാം തന്നെ രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ പ്രായത്തിന് ഇളവു നല്‍കുകയും അനിവാര്യമായ സാഹചര്യത്തില്‍ കോടതി ഇടപെട്ടുകൊണ്ട് വീണ്ടും ഇളവു നല്‍കുകയും ചെയ്തുകൊണ്ട് വ്യക്തികളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് നിയമം നടപ്പാക്കുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ബാലവിവാഹങ്ങള്‍ക്ക് ചരിത്രപരമായ വേരുകളുണ്ട്. കൗമാരത്തിലെത്തുന്നതിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കാതിരിക്കുന്നത് പിതാവ് ചെയ്യുന്ന പാപമായും പെണ്‍കുട്ടി ശൂദ്രാവസ്ഥയിലേക്ക് നിപതിക്കുന്നതിനുള്ള നിമിത്തമായുമായിരുന്നു ഹിന്ദുക്കള്‍ കരുതിയിരുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് നിരീക്ഷിക്കുന്നുണ്ട്.(14) മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(15) ബൃഹസ്പതിയും മഹാഭാരതവും മുപ്പതുകാരന്‍ പത്തുവയസ്സുകാരിയെയും ഇരുപത്തിനാലുകാരന്‍ ഏഴു വയസ്സുകാരിയെയും വേള്‍ക്കുവാന്‍ കല്‍
പിക്കുമ്പോള്‍ അതിനുശേഷമുണ്ടായ ചില ഗ്രന്ഥങ്ങള്‍ വിവാഹത്തിന്റെ
പ്രായം നാലുവയസ്സിനും എട്ടുവയസ്സിനുമിടയിലായാണ് നിജപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് റിലിജ്യന്‍ ആന്റ് എത്തിക്‌സ് ഉദ്ധരിക്കുന്നുണ്ട്.(16)ഒരു പെണ്‍കുട്ടി തന്റെ ആര്‍ത്തവാരംഭത്തിനുമുമ്പുതന്നെ വിവാഹം ചെയ്യപ്പെടുന്നതിനാണ് കന്യാദാനമെന്ന് പറയുന്നതെന്നും ഇത് നടക്കേണ്ടത് പതിനൊന്നാമത്തെ വയസ്സിലാണെന്നുമായിരുന്നു ഹിന്ദുക്കള്‍ മനിലാക്കിയിരുന്നതെന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബാലവിവാഹങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ബി. എസ്. നാഗി നിരീക്ഷിക്കുന്നുണ്ട്.(17)
ആര്‍ത്തവാരംഭത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പെണ്‍കുട്ടിയെ ഭര്‍തൃപിതാവിന് കൈമാറുന്ന സമ്പ്രദായം വ്യാപകമായിരുന്നുവെന്നും ഇന്ത്യന്‍ പെണ്‍കുട്ടികളുടെ ശരാശരി ആര്‍ത്തവാരംഭകാലമായ പതിനൊന്ന് വയസ്സിനുശേഷവും പെണ്‍കുഞ്ഞിനെ വിവാഹം ചെയ്തയക്കാതിരിക്കുന്നത് അവിശുദ്ധമായി കരുതപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വരന്റെ പിതാവിനോട് വധൂപിതാവ് വിവാഹസമയത്ത് അനുഷ്ഠാനപരമായി പറഞ്ഞിരുന്ന വരികളില്‍നിന്ന് ബാലവിവാഹം എത്രമാത്രം വ്യാപകമായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. ”ഞാന്‍ ഈ പെണ്‍കുട്ടിയെ എട്ടുവയസ്സുവരെ ഒരു ആണ്‍കുട്ടിയെ പോലെ വളര്‍ത്തി, ഇപ്പോള്‍ ഞാനിതാ അവളെ താങ്കളുടെ മകനെ ഏല്‍പിക്കുന്നു. വാത്സല്യത്തോടെ അവളെ കൈകാര്യം ചെയ്യേണമേ”(18) -ഇതായിരുന്നു ഭാര്യാപിതാവിന്റെ ആചാരപ്രകാരമുള്ള അപേക്ഷ. ദയാഭാഗത്തില്‍നിന്നും പൈനാശിയില്‍നിന്നും ഉദ്ധരിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ സ്തനം നിറയുകയും ആര്‍ത്തവം ആരംഭിക്കുകയും ചെയ്യുന്നതിന് മുമ്പ് അവളെ വിവാഹം ചെയ്ത് അയക്കുകയാണ് ഹിന്ദുധര്‍മമെന്നും അതു ചെയ്യാത്തവര്‍ നരകത്തിലാണ് നിപതിക്കുകയെന്നും സ്ഥാപിക്കുന്ന ബ്രാഹ്മണപണ്ഡിതനായ ഡോ: ജെ. എന്‍. ഭട്ടാചര്‍ജിയെ ഉദ്ധരിച്ചുകൊണ്ട്, ഹിന്ദുസമൂഹത്തില്‍ ബാലവിവാഹങ്ങള്‍ വ്യാപകമായിരുന്നുവെന്ന് ബി. എസ്. നാഗി സമര്‍ഥിക്കുന്നുണ്ട്.
ബന്ധം തുടങ്ങാന്‍ ഏറ്റവും നല്ല ദിവസമായി പരിഗണിക്കപ്പെടുന്ന അക്ഷയതൃതീയ നാളില്‍ ഇന്നും രാജസ്ഥാനില്‍ ഏറെ ബാലവിവാഹങ്ങള്‍ നടക്കാറുണ്ടെന്ന് യൂനിസെഫിന്റെ പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പുള്ള വിവാഹങ്ങളെക്കുറിച്ച പഠനരേഖ വ്യക്തമാക്കുന്നു. (19)പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പ് വിവാഹം ചെയ്തയക്കുകയും പത്തുവയസ്സിനുമുമ്പുതന്നെ ഭര്‍തൃഗൃഹങ്ങളിലേക്ക് പറിച്ചുനടപ്പെടുകയും ചെയ്യുന്ന സമ്പ്രദായത്തിനാണ് ബാലവിവാഹം എന്നു പറയുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായിരുന്ന ബാലവിവാഹങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുണ്ടായ ആദ്യത്തെ ഭരണഘടനാ നടപടി 1927ലെ ഹിന്ദു ബാലവിവാഹ നിയമമാണ് (Child Marriage Act 1927). വിവാഹസമയത്ത് ഹിന്ദു യുവാവിന് കുറഞ്ഞത് 15 വയസ്സും യുവതിക്ക് കുറഞ്ഞത് 12 വയസ്സും തികയണമെന്നും അതല്ലാത്ത വിവാഹങ്ങള്‍ അസാധുവാണെന്നും വ്യക്തമാക്കുന്നതാണ് നിയമം. കൂടുതല്‍ വ്യക്തമായ നിയമമാവശ്യമാണെന്ന അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ ഹര്‍ബിലാസ് സാര്‍ദ്രയാണ് ഈ രംഗത്ത് പുതിയ ബില്‍ കൊണ്ടുവരികയും 1929 ലെ ബാലവിവാഹ നിയന്ത്രണനിയമം പ്രാബല്യത്തിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്തത്. ബാലവിവാഹങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബ പ്രശ്‌നങ്ങളുടെ പശ്ചാതലത്തില്‍ 1929 സെ
പ്റ്റംബര്‍ 29ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കുകയും 1930 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്ത നിയമമാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ (Child Marriage Restraint Act 1929) എന്ന് അറിയപ്പെടുന്നത്. പതിനെട്ട് വയസ്സു തികയാത്ത പുരുഷനെയും പതിനാല് വയസ്സ് തികയാത്ത സ്ത്രീയെയുമാണ് ബ്രിട്ടീഷുകാര്‍
പാസാക്കിയ നിയമം ബാലന്‍ (Child) എന്ന് വിളിച്ചത്. പതിനെട്ടുകാരനും പതിനാലുകാരിക്കും വിവാഹിതരാകുവാന്‍ അനുവാദം നല്‍കുന്ന പ്രസ്തുത നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു പറയുന്നത് ന്യായീകരണക്ഷമമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സ്ഥിതി മാറി. ഈ നിയമത്തില്‍ ആദ്യമായി ഭേദഗതിയുണ്ടായത് 1949 ലാണ്. നിയമത്തിന്റെ നാല്‍പത്തിയൊന്നാം വകുപ്പ് ഭേദഗതി ചെയ്ത് പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെങ്കില്‍ കുറഞ്ഞത് പതിനഞ്ച് വയെങ്കിലുമാകണമെന്നും ഈ നിയമം ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നുമുള്ള മാറ്റങ്ങളാണ് 1949ല്‍ വരുത്തിയത്.(20)
ഈ നിയമനടപടികളെല്ലാം ഇന്ത്യയില്‍ നിലനില്‍ക്കുന്ന, പ്രായപൂര്‍ത്തിയാകാത്ത ബാലികാബാലന്‍മാരുടെ വിവാഹങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ളവയായിരുന്നു. ഇന്ത്യയില്‍ അന്നു നിലവിലുണ്ടായിരുന്ന അവസ്ഥയുടെ ഭീകരത 1921ലെ സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതുപ്രകാരം ഹിന്ദു വിധവകളില്‍ 612 പേര്‍ ഒരു വയസ്സുപോലും തികയാത്തവരാണ്. 2024 ഹിന്ദു വിധവകള്‍ അഞ്ചു വയസ്സു തികയാത്തവരും 97,857 പേര്‍ പത്തുവയസ്സു തികയാത്തവരും 3,32,024 പേര്‍ പതിനഞ്ചു വയസ്സിനു താഴെയുള്ളവരുമാണെന്നാണ് പ്രസ്തുത സെന്‍സസ് റിപ്പോര്‍ട്ടിലുള്ളത്. (21) ഈയൊരു ഭീകരാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയും ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായി നിലനിന്നിരുന്ന ബാലവിവാഹങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ട നിയമത്തെ ‘ബാലവിവാഹ നിയന്ത്രണ നിയമം’ എന്നു വിളിക്കുന്നത്, 1949 വരെ അര്‍ഥവത്തായിരുന്നു. ബാലവിവാഹത്തെ നിയന്ത്രിക്കുകയും അത് സൃഷ്ടിക്കുന്ന സാമൂഹ്യ-കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു പ്രസ്തുത നിയമം നിര്‍മിക്കുകയും നടപ്പാക്കുകയും ചെയ്തവര്‍ക്കുണ്ടായിരുന്നത്.
എന്നാല്‍, 1978 ലെ ബാലവിവാഹ നിയന്ത്രണനിയമത്തിലുണ്ടാക്കിയ ഭേദഗതിയോ പരിഷ്‌കാരമോ ലക്ഷ്യമാക്കിയത് ബാലവിവാഹ നിയന്ത്രണമോ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമോ ആയിരുന്നില്ല; പ്രത്യുത ജനസംഖ്യാ നിയന്ത്രണമായിരുന്നു. ഇന്ത്യയുടെ പിന്നോക്കാവസ്ഥയുടെ പ്രധാനപ്പെട്ട കാരണം ഇവിടെയുള്ള ജനസംഖ്യാ വര്‍ധനവാണെന്നും അതു നിയന്ത്രിക്കാതെ ഭാരതത്തിന് പുരോഗമിക്കാനാവുകയില്ലെന്നുമുള്ള പ്രചാരണം കൊണ്ട് മുഖരിതമായിരുന്നു 1960കളിലെ ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക രംഗം. ഈ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്, അമേരിക്കയിലെ
പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ‘ഇന്ത്യയിലെ വിവാഹപ്രായം’ എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടുകയും 1957ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാവുകയും ചെയ്ത പ്രൊഫ: എസ്. എന്‍. അഗര്‍വാളായിരുന്നു.(22) 1965 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 10 വരെ യുഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍ വെച്ച് നടന്ന യുനൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം അവതരിപ്പിച്ച ‘ഇന്ത്യയിലെ ജനന നിരക്കിലുള്ള വിവാഹപ്രായ വര്‍ധനയുടെ സ്വാധീനം’ (Effect of Rise in Female Marriage Age on Birth Rate in India) എന്ന പ്രബന്ധത്തില്‍ നിലവിലുള്ള ശരാശരി ഇന്ത്യന്‍ വിവാഹപ്രായമായ 15.6 വയസ്സ്് 19.2 വയസ്സാക്കി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ജനനനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചിരുന്നു.(23) ഇക്കാര്യം സമര്‍ഥിച്ചുകൊണ്ട് എക്കണോമിക് ആന്‍ഡ്് പൊളിറ്റിക്കല്‍ വീക്ക്‌ലിയിലും അദ്ദേഹം എഴുതിയിരുന്നു.(24)
മാനവവിഭവശേഷിയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാണ് രാഷ്ട്ര
പുരോഗതി സാധ്യമാവുകയെന്ന, ഇന്ന് ഒന്നാം ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞ വസ്തുതയെക്കുറിച്ച് വിവരമില്ലാതിരുന്ന കാലത്ത് അഗര്‍വാളിന്റെ നിരീക്ഷണം ഇന്ത്യയിലെ രാഷ്ട്രനേതാക്കളെ ആകര്‍ഷിച്ചു. അതോടൊപ്പം തന്നെ ഇന്ത്യയിലേക്കുള്ള യു. എന്‍ മിഷന്‍, 1975 ആകുമ്പോഴേക്കും വിവാഹ പ്രായപരിധി വര്‍ധിപ്പിച്ചുകൊണ്ട് ജനനനിരക്കില്‍ ഇരുപത് ശതമാനമെങ്കിലും കുറവുണ്ടാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു.(25) 1965 ല്‍ നടന്ന ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തോടനുബന്ധിച്ച് ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയിലായപ്പോള്‍ സഹായം തേടി അമേരിക്കയില്‍ ചെന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ഇന്ത്യയ്ക്ക് ഭക്ഷണസഹായം നല്‍കണമെങ്കില്‍ കര്‍ശനമായ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണമെന്ന് യു. എസ് പ്രസിഡന്റ് ലിങ്കണ്‍ ബി ജോണ്‍സണ്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍ശനമായ നടപടികളുണ്ടായി. വന്ധ്യംകരണ പരിപാടികള്‍ ഇന്ത്യയില്‍ സജീവമായി. 1961ല്‍ ഇന്ത്യയില്‍ ആകെ നടന്നത് 1,05000 വന്ധ്യംകരണങ്ങളായിരുന്നെങ്കില്‍ 1966-67 ല്‍ അത് 8,87,000 വും 1967-68 ല്‍ അത് 18,00,000 വും 1972-73 ആയപ്പോഴേക്ക് അത് മുപ്പത് ലക്ഷവുമായിത്തീര്‍ന്നു.(26)1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 21 വരെ പത്തൊന്‍പത് മാസങ്ങള്‍ക്കുള്ളില്‍ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികളില്‍ ഒരു കോടിയോളം പേരെയാണ് വന്ധ്യംകരണം നടത്തിയത്.(27) അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ജനവികാരത്തിന്റെ ഫലമായുണ്ടായ മൊറാര്‍ജി ദേശായി സര്‍ക്കാര്‍, സഞ്ജയ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പദ്ധതികള്‍ ഒഴിവാക്കിയെങ്കിലും ശിശുജനന നിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സമര്‍ഥമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലമെന്നോണമാണ് 1929ലെ ബാലവിവാഹ നിയന്ത്രണ നിയമത്തില്‍ 1978ല്‍ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതിയാണ് വിവാഹപ്രായം പുരുഷന് ഇരുപത്തിയൊന്നും സ്ത്രീക്ക് പതിനെട്ടുമാണെന്ന് നിഷ്‌കര്‍ഷിച്ചത്.
ബാലവിവാഹം ഇല്ലാതെയാക്കുകയെന്ന സദുദ്ദേശ്യത്തിന് പകരം ഇന്ത്യയിലെ മാനവവിഭവശേഷിയുടെ വളര്‍ച്ച തടയുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ള സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായാണ് ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ 1978 ല്‍ ഭേദഗതി ചെയ്യപ്പെട്ടത് എന്ന വസ്തുത വിവാഹപ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും തന്നെ ഉയര്‍ന്നുകേള്‍ക്കാറില്ല. 1929ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നിയമത്തിലെ വിശദീകരണങ്ങളില്‍ മാത്രം മാറ്റം വരുത്തിക്കൊണ്ടാണ് 1978ല്‍
പുതിയ ഭേദഗതി വരുത്തിയത്. പ്രസ്തുത ഭേദഗതികളിലൊന്ന് ‘ബാലന്‍’ (Child) എന്ന പദത്തിന്റെ നിര്‍വചനമാണ്. പതിനെട്ട് വയസ്സ് തികയാത്ത പുരുഷനും പതിനഞ്ച് തികയാത്ത സ്ത്രീയുമാണ് ബാലന്‍ എന്ന ബ്രിട്ടീഷുകാരന്റെ നിര്‍വചനത്തിന്റെ അലകും പിടിയുമെല്ലാം അതുപോലെ തന്നെ നിലനിര്‍ത്തി പുരുഷന്‍ ബാലനല്ലാതിരിക്കണമെങ്കില്‍ ഇരുപത്തിയൊന്നും സ്ത്രീ ബാലികയല്ലാതിരിക്കണമെങ്കില്‍ പതിനെട്ടും തികയണമെന്ന് തിരുത്തുക മാത്രമാണ് മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ചെയ്തത്. ഈ തിരുത്തലില്‍ ബാലനെന്ന പദത്തിന്റെ അര്‍ഥം പോലും അവര്‍ പരിഗണിച്ചിട്ടില്ല. പതിനേഴുകാരിയും ഇരുപതുകാരനും ബാലികയും ബാലനുമാകുന്ന ഭാഷാപ്രയോഗത്തിലെ ‘അത്ഭുതം’ ഇന്ത്യയില്‍ മാത്രമേയുള്ളൂ. വിവാഹപ്രായത്തെക്കുറിച്ച ചര്‍ച്ചകള്‍ക്കിടയില്‍ മുസ്ലിം സമൂഹത്തെയും പണ്ഡിതന്‍മാരെയും കുതിരകയറാന്‍ ഒരു അവസരം ലഭിച്ച ആഹ്ലാദത്തിമിര്‍പ്പിനിടയില്‍ മൂന്നാം ലോകത്തെ മാനവവിഭവശേഷിയാണ് തങ്ങള്‍ക്ക് ഭീഷണിയായിത്തീരാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി മനിലാക്കിയ സാമ്രാജ്യത്വത്തിന്റെ തൊപ്പിയാണ് തങ്ങള്‍ അണിയുന്നതെന്ന് മനിലാക്കാനോ ഇരുപതുകാരനെ ബാലനായി വ്യവഹരിക്കുന്ന നിയമപ്രയോഗത്തിന്റെ സാധുതയെക്കുറിച്ച് ചിന്തിക്കാനോ നമ്മുടെ ബുദ്ധിജീവികള്‍ക്ക് നേരം കിട്ടിയിട്ടില്ല. പതിനേഴ്‌സ് വയസ്സുള്ള സ്ത്രീയോ ഇരുപതു വയസ്സുള്ള പുരുഷനോ വിവാഹിതരാകുന്നതിനെക്കുറിച്ച ചര്‍ച്ചയ്ക്ക് ‘ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനം’ നല്‍കിയ തലക്കെട്ട് ‘ശൈശവ വിവാഹവും വര്‍ഗീയ നിലപാടുകളും’ എന്നായിരുന്നുവെന്ന വസ്തുത അന്ധമായ വിരോധം സൃഷ്ടിക്കുന്ന തിമിരം എന്തുമാത്രം മാരകവും അറപ്പുളവാക്കുന്നതുമാണെന്ന് മനിലാക്കിത്തരുന്നുണ്ട്. പതിനഞ്ചി
നും നാല്‍പതിനുമിടയില്‍ പ്രായമുള്ള യുവാക്കളുടെ സംഘടനയാണ് തങ്ങളുടേതെന്ന് നെഞ്ചുവിരിച്ച് പറയുന്നവര്‍,(28) തങ്ങളുടെ പിന്നില്‍ അണിനിരന്നവരില്‍ ബഹുഭൂരിപക്ഷവും ശിശുക്കളാണെന്ന് നാളെ സത്യവാങ്ങ്മൂലം നല്‍കുമോയെന്ന് മലയാളികള്‍ കണ്ടറിയുക തന്നെ വേണം!
1978ല്‍ ഭേദഗതി ചെയ്യപ്പെട്ട ‘ബാലവിവാഹ നിയന്ത്രണ നിയമം 1929′ ലെ വ്യവസ്ഥകളില്‍ ചിലതില്‍ മാറ്റം വരുത്തിക്കൊണ്ട് ഭാരതീയ സര്‍ക്കാര്‍ 2007 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാക്കിയിരിക്കുന്ന ‘ബാലവിവാഹ നിരോധന നിയമം 2006′ (The Prohibition of Child Marriage Act 2006) ലും ഇരുപതുകാര
നും പതിനേഴുകാരിയും ഉള്‍പെടുന്നത് ‘ബാലന്‍’ (Child) എന്ന വിഭാഗത്തിലാണ്. വിവാഹിതരാവുന്നതില്‍ ആരെങ്കിലുമൊരാള്‍ ‘ബാലനാ’ണെങ്കില്‍ അത് രണ്ടുവര്‍ഷത്തില്‍ കവിയാത്ത തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണെന്നും കുറ്റവാളി സ്ത്രീയാണെങ്കില്‍ തടവുശിക്ഷയില്‍നിന്ന് ഇളവു നല്‍കണമെന്നുമുള്ളതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.(29)
പ്രകൃതിപരമായ ലൈംഗികാസക്തിയുടെ നിയമപരവും ധാര്‍മികവുമായ ആസ്വാദനത്തിന് ശിക്ഷ വിധിക്കുന്നത് ജനാധിപത്യക്രമത്തില്‍ എത്രത്തോളം ആശാസ്യമാണെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് പറയാന്‍ മനുഷ്യാവകാശങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്നവരൊന്നും സന്നദ്ധമാവാത്തത് ബോധപൂര്‍വമാണെന്നുവേണം കരുതാന്‍. അവരെ സംബന്ധിേച്ചടത്തോളം ലൈംഗികാസ്വാദനത്തിന് വിവാഹത്തിന് പുറത്തും നിരവധി മാര്‍ഗങ്ങളുണ്ട്. പ്രസ്തുത മാര്‍ഗങ്ങളെ മാര്‍ക്കറ്റു ചെയ്യുകയും മാര്‍ക്കറ്റിംഗിനുവേണ്ടി പ്രസ്തുത മാര്‍ഗങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നവരാണല്ലോ ഇത്തരം മനുഷ്യാവകാ വേതാളങ്ങളുടെ പ്രായോജകര്‍! അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും തന്നെ പച്ചയായ ഈ മനുഷ്യാവകാശ ധ്വംസനത്തെപ്പറ്റി വായ തുറക്കാന്‍ കഴിയുകയില്ല. അവരുടെ വാലുകള്‍ക്കുമുകളില്‍ ഡോളറുകള്‍കൊണ്ട് സിംഹാസനമുണ്ടാക്കി അതിലിരുന്ന് ലോകത്തെ ആസ്വദിക്കാന്‍ ശ്രമിക്കുന്നവര്‍ അതിന് അനുവദിക്കുകയില്ലെന്ന് പറയുന്നതാവും ശരി!
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നല്ല ഇന്ത്യക്കാരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ അനുധാവനം ചെയ്യാന്‍ അനുവദിക്കുന്നിടത്തോളം കാലം ഇന്ത്യയിലെ നിയമങ്ങളൊന്നും തന്നെ ലംഘിച്ചുകൂടെന്ന് മുസ്ലിംകള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇന്ത്യന്‍ ഭരണഘടനയാകട്ടെ, മുസ്ലിംകള്‍ക്ക് മറ്റു മതവിശ്വാസികളെപ്പോലെത്തന്നെ, അവരുടെ മതമനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുമുണ്ട്. ആറ് മൗലികാവകാശങ്ങളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ളത്. അതില്‍ നാലാമത്തേതായ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടയുടെ മൂന്നാം ഭാഗത്തിലെ 25ാം വകുപ്പ് പറയുന്നത് ‘എല്ലാവര്‍ക്കും സ്വന്തം മനഃസാക്ഷിയനുസരിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാ
നും പ്രബോധനം ചെയ്യാനുമുള്ള അവകാശവുമുണ്ട്’ എന്നാണ് (30) മുസ്ലിമിന് ഇസ്ലാം മതമനുസരിച്ച് ജീവിക്കാനും അതിന്റെ അനുഷ്ഠാനങ്ങള്‍ പിന്തുടരാ
നും അതിലേക്ക് ആളുകളെ ക്ഷണിക്കാനുമുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട് എന്നര്‍ഥം.
കേവലം കുറേ അനുഷ്ഠാനമുറകളുടെ സാകല്യമോ ആരാധനാ സമ്പ്രദായങ്ങളുടെ സമ്മേളനമോ അല്ല ഇസ്ലാം എന്ന വസ്തുത ഇസ്ലാമിനെ കുറിച്ച് അല്‍പമെങ്കിലും മനിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികവിധിവിലക്കുകളുടെ പ്രയോഗവല്‍കരണം വഴി വിശുദ്ധീകരിക്കുന്നതിന്റെ പേരാണ് ഇസ്ലാം. മുസ്ലിമിന് ഇസ്ലാം മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്ന ഒരു രാജ്യത്ത് അവന് അഞ്ചുനേരം നമസ്‌കരിക്കാനും റമദാനില്‍ നോമ്പുപിടിക്കാ
നും സകാത്ത് കൃത്യമായി നല്‍കാനും ഹജ്ജിനു പോകാനുമുള്ള സ്വാതന്ത്ര്യം നല്‍കപ്പെടുന്നതുപോലെ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിമലീകരണത്തിനായി ഇസ്ലാം നിര്‍ദേശിക്കുന്ന വിധിവിലക്കുകള്‍
പാലിക്കാനുള്ള വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്. ഇസ്ലാമിക വ്യക്തി-കുടുംബനിയമങ്ങളുടെ പാലനം മുസ്ലിമിനെ സംബന്ധിേച്ചടത്തോളം അവന്റെ മതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അവരുടെ കുടുംബപരവും വ്യക്തിപരവുമായ വിഷയങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇസ്ലാമിക വ്യക്തി നിയമമനുസരിച്ച് മുസ്ലിം പ്രശ്‌നങ്ങളില്‍ വിധി പുറപ്പെടുവിക്കണമെന്നു പറയുമ്പോള്‍ അതിനര്‍ഥം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നു മാത്രമാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കുമുള്ളതാകയാല്‍ പ്രസ്തുത അവകാശങ്ങള്‍ ലഭിക്കാന്‍ മുസ്ലിം പൗരനും അര്‍ഹതയുണ്ട്; അത് ആരുടെയെങ്കിലും ഔദാര്യമല്ലെന്ന് എല്ലാവരും മനിലാക്കേണ്ടതുണ്ട്.
മുസ്ലിംകള്‍ക്ക് അവരുടെ വൈയക്തികവും കുടുംബപരവുമായ പ്രശ്‌നങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ‘മുസ്ലിം വ്യക്തിനിയമ പ്രയോഗവല്‍കരണ നിയമം 1937′ (The Muslim Personal Law (Shariat) Application Act 1937) നടപ്പാക്കപ്പെട്ട 1937 ഒക്ടോബര്‍ മാസം ഏഴാം തീയതി മുതല്‍ ഇന്ത്യയിലെ മുസ്ലിംകള്‍ അനുഭവിച്ചുവരുന്നതാണ് തങ്ങളുടെ വിവാഹ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം. (31) വിവാഹകാര്യങ്ങളില്‍ ശരീഅത്ത് അനുശാസിക്കുന്ന രീതീയില്‍ തീരുമാനമെടുക്കാനുള്ള മുസ്ലിംകളുടെ സ്വാതന്ത്ര്യം ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന നിലവില്‍വരുന്നതിനുമുമ്പേ നിലവിലുള്ളതാണ് എന്നര്‍ഥം. വിവാഹകാര്യത്തില്‍ ശരീഅത്ത് പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ടെങ്കില്‍ വിവാഹപ്രായത്തിന്റെ വിഷയത്തിലും ശരീഅത്ത് അനുശാസനകള്‍ പ്രകാരം തീരുമാനങ്ങളെടുക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ട്. പ്രസ്തുത അവകാശം അംഗീകരിക്കാതിരിക്കുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കും.
ലൈംഗികാസ്വാദനത്തിനു വേണ്ടിയുള്ള കേവലമൊരു ലൈസന്‍സ് എന്നതിലുപരിയായി വിവാഹം ജീവിത വിമലീകരണത്തിനുവേണ്ടിയുള്ള ഒരു വിശുദ്ധ കര്‍മമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവിവാഹിതരെ വിവാഹം കഴിപ്പിക്കാന്‍ ക്വുര്‍ആന്‍ മുസ്ലിംകളോട് ആവശ്യപ്പെടുന്നു.(32) വിവാഹത്തിന് കഴിയുന്നവര്‍ വിവാഹത്തിലേര്‍പെടണമെന്നും അത് കണ്ണിനെയും ലൈംഗികാവയവത്തെയും തിന്മകളില്‍നിന്ന് സംരക്ഷിക്കുമെന്നും യുവാക്കളെ ഉപദേശിച്ച മുഹമ്മദ് നബി(സ) വിവാഹത്തിന് കഴിയാത്തവര്‍ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനായി നോമ്പെടുക്കാനാണ് കല്‍പിച്ചിട്ടുള്ളത്.(33) ചാരിത്ര്യശുദ്ധിയാഗ്രഹിച്ചുകൊണ്ട് വിവാഹിതനാവുന്നവനെ സഹായിക്കേണ്ടത് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെയും മോചനപത്രമെഴുതിയ അടിമയെയും സഹായിക്കുന്നത് പോലെ തന്റെ ബാധ്യതയായി അല്ലാഹു ഏറ്റെടുത്തിരിക്കുന്നുവെന്നാണ് നബി(സ) നല്‍കിയ സന്തോഷ വാര്‍ത്ത. (34) വിവാഹിതരാവാതെ വിശുദ്ധ ജീവിതം നയിക്കുകയെന്ന ബ്രഹ്മചര്യം ശരിയല്ലെന്നും വൈവാഹിക ജീവിതത്തിലൂടെ ലൈംഗിക സംതൃപ്തി നേടുകയും നല്‍കുകയും ചെയ്യേണ്ടത് പ്രവാചകചര്യയനുസരിക്കുന്നവരുടെ ബാധ്യതയാണെന്നുമാണ് നബി(സ) പഠിപ്പിച്ചത്.(35)
മതത്തിന്റെയും വിശ്വാസത്തിന്റെയും പൂര്‍ണതയ്ക്ക് വൈവാഹിക ജീവിതം അനിവാര്യമാണെന്നാണ് ‘ഒരു ദാസന്‍ വിവാഹിതനായാല്‍ അയാളുടെ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കി; ബാക്കി പകുതിയുടെ കാര്യത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ’(36)യെന്ന നബിവചനം വ്യക്തമാക്കുന്നത്. സ്വന്തം ഇണയുമായി നടത്തുന്ന ലൈംഗികബന്ധം അല്ലാഹു പ്രതിഫലം നല്‍കുന്ന സല്‍കര്‍മമാണെന്ന് പഠിപ്പിച്ച മുഹമ്മദ് നബി(സ)യേക്കാള്‍(37)ലൈംഗികതയെ ധനാത്മകമായും ക്രിയാത്മകമായും കണ്ട ആത്മീയാചാര്യനുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്നു തന്നെയാണുത്തരം. ബ്രഹ്മചര്യത്തെ നിരോധിക്കുകയും(38) വിവാഹത്തിലൂടെയുള്ള ലൈംഗികാസ്വാദനത്തെ ദൈവതൃപ്തിക്ക്
പാത്രമാവുന്ന സല്‍പ്രവര്‍ത്തനമായി പഠിപ്പിക്കുകയും ചെയ്ത മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃക അനുധാവനം ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം വിവാഹം ഒരു മതകര്‍മമാണ്. ദൈവവചനമായ ക്വുര്‍ആനിന്റെയും ദൈവികബോധനപ്രകാരമുള്ള ജീവിതമായ നബിചര്യയുടെയും അടിസ്ഥാനത്തില്‍ എപ്പോഴെന്നും എങ്ങനെയെന്നുമെല്ലാം തീരുമാനിക്കപ്പെടേണ്ടതായ മതകര്‍മം.
വ്യക്തികളുടെ ലൈംഗികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ശക്തമായി പഠിപ്പിച്ച ദര്‍ശനമാണ് ഇസ്ലാം. ഇണകളുടെ തെരഞ്ഞെടുപ്പില്‍ പരസ്പരമുള്ള ഇഷ്ടത്തിന് പ്രധാനപ്പെട്ട പരിഗണന നല്‍കണമെന്നാണ് പ്രവാചക നിര്‍ദേശം. തന്റെ സംരക്ഷണയിലുള്ള അനാഥ പെണ്‍കുട്ടിയെ വിവാഹാലോചന നടത്തിയ രണ്ടുപേരില്‍ ധനികനെയാണ് തനിക്കിഷ്ടമെന്നും എന്നാല്‍ ദരിദ്രനോടാണ് അവള്‍ക്ക് താല്‍പര്യമെന്നും അറിയിച്ചുകൊണ്ട് അവളെ ആര്‍ക്കു വിവാഹം ചെയ്തുകൊടുക്കണമെന്ന് അഭിപ്രായമാരാഞ്ഞയാളോട് ”പരസ്പരം ഇഷ്ടപ്പെട്ടവര്‍ക്ക് വിവാഹമല്ലാതെ മറ്റൊന്നും ഗുണകരമായി തെളിയിക്കപ്പെട്ടിട്ടില്ല”യെന്നതായിരുന്നു പ്രവാചകന്റെ(സ) മറുപടി.(39) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ അയാളുടെ മതബോധത്തിലും സ്വഭാവചര്യകളിലും നിങ്ങള്‍ സംതൃപ്തരാണെങ്കില്‍ അയാള്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കണമെന്നും അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ വമ്പിച്ച കുഴപ്പങ്ങളും നാശനഷ്ടങ്ങളുമാണുണ്ടാവുകയെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ)(40), ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഇണകളായിത്തീരുവാനുള്ള അവസരമൊരുക്കണം എന്നുതന്നെയാണ് വിശ്വാസികളെ തെര്യപ്പെടുത്തുന്നത്. സ്വന്തം ഇണയുമായുള്ള സംസര്‍ഗത്തില്‍ താല്‍പര്യം കാണിക്കാതെ നമസ്‌കാരത്തിലും വ്രതാനുഷ്ഠാനത്തിലും നിമഗ്നനായി ആത്മീയോല്‍കര്‍ഷം നേടാമെന്ന് ധരിച്ച ഉഥ്മാനുബ്‌നു മദ്വ്ഊനി(റ)നോട് ”താങ്കള്‍ എന്റെ ചര്യയെ അവഗണിക്കുകയാണോ” എന്ന് ഗുണദോഷിക്കുകയും ”താങ്കള്‍ക്ക് താങ്കളുടെ ശരീരത്തോടും ഇണകളോടുമെല്ലാം ബാധ്യതകളുണ്ട്”(41) എന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്‍ (സ) ഒരാളുടെ ലൈംഗികാവകാശങ്ങളെ ഹനിക്കാന്‍ സ്വന്തം ഇണക്കു
പോലും അവകാശമില്ലെന്നാണ് പഠിപ്പിക്കുന്നത്. ലൈംഗിക ശേഷിയില്ലാത്ത പുരുഷനില്‍നിന്ന് വിവാഹ മോചനം നേടാന്‍ സ്ത്രീകളെ അനുവദിക്കുകയും (42) അങ്ങാടിയില്‍നിന്ന് ഏതെങ്കിലും സ്ത്രീകളെ കണ്ട് പ്രലോഭിതനായാല്‍ തന്റെ ഇണയ്ക്കടുത്തെത്തി തന്റെ തൃഷ്ണ തീര്‍ക്കണമെന്ന് ഉപദേശിക്കുകയും(43) അടുപ്പിനടുത്താണെങ്കില്‍ പോലും ഇണയുടെ ലൈംഗികതാല്‍പര്യങ്ങളെ അവഗണിക്കരുതെന്ന് പഠിപ്പിക്കുകയും(44) ചെയ്ത പ്രവാചകന്‍(സ) സ്ത്രീക്കും പുരുഷനുമെല്ലാം ലൈംഗികാവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കുകയും അവ നേടുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തെര്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വ്യക്തികളുടെ ലൈംഗികാവകാശങ്ങളില്‍പെട്ടതാണ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ഇണയായി സ്വീകരിക്കാനുള്ള അവകാശം. ഈ രംഗത്ത് പ്രലോഭനങ്ങളൊന്നുമുണ്ടായിക്കൂടെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വിവാഹാന്വേഷണം നടത്തുന്നവര്‍ ഇണയെ കാണണമെന്നും (45) വിവാഹയോഗ്യയാണെന്ന് ബോധ്യപ്പെടുംവരെ കാഴ്ച തുടരാമെന്നും(46) ഇണയെ കാണുന്നത് ഇണകള്‍ രണ്ടുപേര്‍ക്കുമിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടാക്കുന്നതിന് ഉപകരിക്കുമെന്നുമാണ്(47) പ്രവാചകനിര്‍ദേശം.
പുരുഷന്‍ സ്ത്രീയുടെ പിതാവിനോടോ രക്ഷിതാക്കളോടോ ആണ് വിവാഹാലോചന നടത്തേണ്ടത് എന്നതിനാല്‍ അവളുടെ സമ്മതമില്ലാതെ അവളെ ആര്‍ക്കും വിവാഹം ചെയ്തുകൊടുക്കരുതെന്ന് പ്രവാചകന്‍(സ)പിതാക്കളോട്/രക്ഷിതാക്കളോട് പ്രത്യേകം കല്‍പിച്ചതായി കാണാന്‍ കഴിയും. കന്യകയേയും വിധവയേയുമെല്ലാം അവേരാട് ചോദിച്ച ശേഷമായിരിക്കണം മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കേണ്ടതെന്നാണ് മുഹമ്മദ് നബി(സ) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.(48) വിധവകള്‍ കാര്യപ്രാപ്തിയുള്ളവരും അനുഭവസമ്പത്തുള്ളവരുമായതിനാല്‍ അവരോട് വിവാഹകാര്യം കൂടിയാലോചിക്കണമെന്നും സ്വന്തം കാര്യത്തില്‍ അവര്‍ക്ക് രക്ഷാകര്‍ത്താക്കളേക്കാള്‍ അവകാശമുണ്ടെന്നും കന്യകയോടും സമ്മതം ചോദിക്കണമെന്നും അവള്‍ മൗനം അവലംബിക്കുകയാണെങ്കില്‍ അത് സമ്മതമായി കണക്കാക്കണമെന്നുമെല്ലാം നിഷ്‌കര്‍ഷിച്ച പ്രവാചകന്‍(സ) സ്വന്തം ഇണയെ തീരുമാനിക്കാനും തിരസ്‌കരിക്കാനുമുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് സമൂഹത്തെ തെര്യപ്പെടുത്തിയിരിക്കുന്നത്.(49) സ്വന്തം ഇഷ്ടപ്രകാരമല്ലാതെ, അറേബ്യന്‍ ഗോത്രവര്‍ഗരീതിയനുസരിച്ച് വിവാഹം ചെയ്യപ്പെട്ടവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിവാഹബന്ധം തുടരാനോ ബന്ധം അവസാനിപ്പിച്ച് വിവാഹമോചനം നേടാനോ ഉള്ള സ്വാതന്ത്ര്യം മുഹമ്മദ് നബി (സ) നല്‍കിയ ഒന്നിലധികം സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്തിട്ടുണ്ട്.(50) തന്റെ ഇണ ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍ പുരുഷനും പെണ്ണിനും അവകാശം നല്‍കിയ ഇസ്ലാം വളരെ പ്രധാനപ്പെട്ടതും ചരിത്രത്തിലുടനീളം അവഗണിക്കപ്പെട്ടുപോന്നതുമായ ഒരു ലൈംഗികാവകാശമാണ് വകവെച്ചുനല്‍കിയത്.
എപ്പോഴാണ് വിവാഹം വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കുമാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വ്യക്തിപരമായ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കുകയും മതത്തിന്റെ പകുതി പൂര്‍ത്തിയാക്കുകയുമാണ് ഒരു മുസ്ലിമിനെ സംബന്ധിേച്ചടത്തോളം തന്റെ വിവാഹ ലക്ഷ്യമെന്നതിനാല്‍ എപ്പോള്‍ വിവാഹിതരാകണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്; വിവാഹിതരാകുന്നതുവരെ ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ വ്യക്തിപരമായി വിവാഹം നീട്ടിവെക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് മാത്രമേയുള്ളു. വൈയക്തികമായ കാരണങ്ങളാല്‍ വിവാഹം നീട്ടിവെക്കേണ്ടി വരുന്നവര്‍ തങ്ങളുടെ കണ്ണും കാതും മനും വിമലമായി സൂക്ഷിക്കാന്‍ പോന്ന രീതിയില്‍ വ്രതമനുഷ്ഠിക്കണമെന്നാണ് പ്രവാചകന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്ന വസ്തുത നല്‍കുന്ന വെളിച്ചം എന്തിന്, എപ്പോള്‍, വിവാഹമെന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണ്.
താന്‍ എപ്പോഴാണ് വിവാഹിതനാവേണ്ടതെന്ന് തീരുമാനിക്കാന്‍ പുരുഷന് അവകാശമുള്ളതുപോലെ, രക്ഷിതാവുമായി കൂടിയാലോചിച്ച ശേഷം തന്റെ വിവാഹപ്രായം തീരുമാനിക്കാന്‍ സ്ത്രീയ്ക്കും അനുവാദമുണ്ട്. തന്റെ മകളെ എപ്പോഴാണ് വിവാഹം ചെയ്ത് അയക്കേണ്ടതെന്ന് തീരുമാനിക്കുന്നത് പിതാവാണെങ്കിലും അവള്‍ക്ക് അതിന് സമ്മതമുണ്ടോയെന്ന് ആരായുകയും സമ്മതമില്ലെങ്കില്‍ അതില്‍നിന്ന് പിന്‍മാറുകയും ചെയ്യേണ്ടത് അയാളുടെ ബാധ്യതയാണ്. വിവാഹിതയാകുന്നത് വരെ സ്വന്തം പാതിവ്രത്യത്തിന് കളങ്കമുണ്ടാകുന്ന വാക്കോ നോട്ടമോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ സൂക്ഷിക്കാന്‍ അവളും അതുവരാതെ സംരക്ഷിക്കാന്‍ അയാളും ബാധ്യസ്ഥരാണെന്നു മാത്രമേയുള്ളു. തന്റെ മകളുടെ ലൈംഗികവിശുദ്ധി കളങ്കപ്പെടുമെന്ന് ആശങ്കിക്കുന്ന ഒരാള്‍, അവളുടെ സമ്മതത്തോടെ അവളെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നതിന് പ്രായം മാനദണ്ഡമാക്കേണ്ടതില്ലെന്നു തന്നെയാണ് ഇസ്ലാമിന്റെ പക്ഷം. ഇതില്‍ തീരുമാനമെടുക്കേണ്ടത് അവളും പിതാവും തന്നെയാണ്. ഈ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ഒരാളുടെ ലൈംഗികാവകാശത്തിനു നേരെയുള്ള വെല്ലുവിളിയായാണ് കാണേണ്ടത് എന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഒരാള്‍ക്ക് അതിശക്തമായ ലൈംഗികാഭിനിവേശമുണ്ടാവുകയും ലൈംഗികാസ്വാദനം മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ അയാള്‍ സന്നദ്ധമാവുകയും ചെയ്തിട്ടും ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ നിയമപരവും വിശുദ്ധവും പ്രകൃതിപരവുമായ ഒരേയൊരു മാര്‍ഗം അയാളുടെ മുമ്പില്‍ കൊട്ടിയടക്കുന്നതിനേക്കാള്‍ വലിയ മനുഷ്യാവകാശ ലംഘനമെന്താണുള്ളത്?
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ യാതൊരു നിബന്ധനയും വെക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. തനിക്ക് വൈവാഹിക ജീവിതം നയിക്കാന്‍ മാനസികവും ശാരീരികവുമായ പ്രാപ്തിയുണ്ടാകുന്നതുവരെ വിവാഹം നീട്ടിവെക്കാന്‍ അവള്‍ക്കും പിതാവിനും അവകാശമുണ്ടെന്നു തന്നെയാണ് പ്രവാചകജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളില്‍നിന്ന് മനിലാവുന്നത്. പ്രവാചകപത്‌നിമാര്‍ക്കിടയിലെ ഒരേയൊരു കന്യകയായിരുന്ന ആയിശ(റ)യുമായി പ്രവാചകന്‍(സ) തന്റെ വൈവാഹിക ജീവിതമാരംഭിക്കുന്നത് അവര്‍ക്ക് ഒമ്പതു വയസ്സ്
പ്രായമുള്ളപ്പോഴായിരുന്നു.(51) എന്നാല്‍, പ്രവാചകപുത്രിയായ ഫാത്വിമയും പ്രവാചകന്റെ പിതൃവ്യപുത്രനായ അലിയും(റ) തമ്മിലുള്ള വൈവാഹിക ജീവിതം ആരംഭിച്ചത് പതിനെട്ടാമത്തെ വയസ്സിലായിരുന്നു എന്ന് ചരിത്രകാരന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട.്(52) അതിനുമുമ്പ് ഫാത്വിമ(റ)യെ വിവാഹമാലോചിച്ച അബൂബക്കര്‍(റ), ഉമര്‍(റ) എന്നീ അരുമ ശിഷ്യന്‍മാരോട് അവള്‍ ചെറുപ്പമാണെന്ന് പറഞ്ഞ് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ സന്നദ്ധമാകാതിരിക്കുകയാണ് നബി (സ) ചെയ്തത്. (53) ഇവയില്‍നിന്ന്, ഒരുവളുടെ പാകതയും പക്വതയും വൈവാഹിക ജീവിതത്തിന്റെ അനിവാര്യതയും പരിഗണിച്ചുകൊണ്ട് അവരുടെ വിവാഹപ്രായം നിശ്ചയിക്കാനും നീട്ടിവെക്കാനും അവള്‍ക്കും രക്ഷിതാക്കള്‍ക്കും അവകാശമുണ്ടെന്ന വസ്തുത വ്യക്തമാകുന്നുണ്ട്.
ഇന്നത്തെ ലോകക്രമമനുസരിച്ച്, വൈവാഹിക ജീവിതമാരംഭിക്കുന്നതിനുമുമ്പ് പുരുഷനും സ്ത്രീയും അവര്‍ക്കാവശ്യമായ ഭൗതികവും ആത്മീയവുമായ വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നതുതന്നെയാണ് അഭികാമ്യം. ഔദ്യോഗിക ജീവിതം ആഗ്രഹിക്കാത്ത സ്ത്രീകള്‍ പോലും ആവശ്യമായ വിദ്യാഭ്യാസം നേടേണ്ടത് അവരുടെ കുടുംബജീവിതത്തിനും കുട്ടികളുടെ വൈജ്ഞാനിക പരിചരണത്തിനും സാമൂഹ്യബോധമുണ്ടാകുന്നതിനുമെല്ലാം അനിവാര്യമാണ്. വൈവാഹിക ജീവിതം ആരംഭിച്ചുകഴിഞ്ഞാല്‍, പലപ്പോഴും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം തുടരാനാവാത്ത സ്ഥിതിവിശേഷമാണുണ്ടാവുക. മാതൃത്വത്തിന്റെ ഉന്നതമായ ഉത്തരവാദിത്തമേറ്റെടുക്കുന്നവര്‍ക്ക് സ്വയംപഠനത്തേക്കാളധികം ഉമ്മയുടെ ബാധ്യതാനിര്‍വഹണത്തിന് പ്രാധാന്യം നല്‍കേണ്ടതായും ഭര്‍തൃപരിചരണത്തിനും കുടുംബ ഭരണത്തി
നും തന്നെ തന്റെ സമയം തികയാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തില്‍ പതിനെട്ടുവയസ്സിനുമുമ്പ് വിവാഹിതരാകേണ്ടതില്ലെന്ന് തീരുമാനിക്കുകയും അതുവരെ പഠനകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതുതന്നെയാണ് അഭികാമ്യമായ നടപടി. പക്ഷെ അത് തീരുമാനിക്കേണ്ടത് പെണ്‍കുട്ടിയും അവളുടെ രക്ഷിതാക്കളുമാണ്. അവരെ അതിന് പ്രേരിപ്പിക്കുന്നതിനുള്ള ബോധവല്‍കരണ നടപടികളും വിവാഹേതര ലൈംഗികാസ്വാദനത്തിലേക്ക് നയിക്കുന്ന സാമൂഹ്യസാഹചര്യങ്ങളുടെ നിര്‍മൂലനവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനാവുന്ന നടപടികള്‍. ഇതൊന്നും ചെയ്യാതെ, ലൈംഗികോത്തേജനത്തിന് നിമിത്തമാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ വിപണീവിദഗ്ധര്‍ക്ക് സകലവിധ സ്വാതന്ത്ര്യവും നല്‍കുകയും വിവാഹേതര ലൈംഗികാസ്വാദനങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുകയും ചെയ്യുകയും ലൈംഗികാസ്വാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം സ്വീകരിക്കുന്നവര്‍ക്ക് മാത്രം ശിക്ഷ വിധിക്കുകയും ചെയ്യുന്നത് ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ്. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ജനാധിപത്യക്രമത്തില്‍നിന്ന് അത്തരമൊരു മനുഷ്യാവകാശ ലംഘനമുണ്ടാകുന്നത് നാണക്കേടാണ്.
2006ലെ ബാലവിവാഹ നിരോധനനിയമത്തിന്റെ പശ്ചാതലത്തില്‍ പ്രസ്തുതനിയമം നടപ്പാക്കപ്പെടുമ്പോള്‍ മൗലികാവകാശമായ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം പണ്ഡിതന്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ പശ്ചാതലമിതാണ്. തന്റെ മതജീവിതത്തിന്റെ പൂര്‍ണതയ്ക്കും ലൈംഗികവിശുദ്ധിയില്‍നിന്ന് വ്യതിചലിക്കാതിരിക്കുന്നതിനും വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം മുസ്ലിമിനെ സംബന്ധിച്ചേടത്തോളം മതജീവിതത്തിന്റെ ഭാഗമായതിനാല്‍ അത് ഹനിക്കുന്ന രീതിയിലുള്ള നിയമനടപടികളുണ്ടാകരുതെന്ന് രാജ്യത്തെ പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെടുന്നത് നിയമം അനുസരിച്ചുകൊണ്ട് ജീവിക്കുന്ന നല്ല പൗരന്‍മാരായിത്തന്നെ നിലനില്‍ക്കണമെന്ന് മുസ്ലിംകള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. പതിനെട്ടിനുശേഷം മാത്രം വിവാഹിതരായാല്‍ മതിയെന്ന് സമൂഹത്തിലെ പെണ്‍കുട്ടികളെ പഠിപ്പിക്കുകയും അതിന് രക്ഷിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ബോധവല്‍കരണ പരിപാടികളില്‍ സജീവമാകാനുള്ള സന്നദ്ധത അറിയിച്ചതിനുശേഷമാണ് അതിനുമുമ്പ് വിവാഹിതരാവേണ്ട അനിവാര്യതയുള്ള അവസരങ്ങളില്‍ അത് അനുവദിക്കുന്ന തരത്തിലുള്ള നിയമവ്യാഖ്യാനത്തിന് പരമോന്നത നീതിപീഠം ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളെല്ലാം അരങ്ങേറുന്നത്. വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ”എല്ലാവര്‍ക്കും എല്ലായ്‌പോഴും യോജിക്കുന്ന തരത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഒരു വിവാഹപ്രായ ഫോര്‍മുലയുണ്ടാക്കുക പ്രയാസകരമാണ്”(54) എന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, ചിലര്‍ക്കെങ്കിലും അനിവാര്യമായ സാഹചര്യത്തില്‍ പതിനെട്ടിനുമുമ്പ് വിവാഹിതരാവേണ്ടി വന്നാല്‍ അത് അനുവദിക്കണമെന്ന ആവശ്യമെങ്ങനെയാണ് വര്‍ഗീയനിലപാടുകളായിത്തീരുകയെന്ന് വിശദീകരിക്കേണ്ട ബാധ്യത അങ്ങനെ ആരോപിക്കുന്നവര്‍ക്കുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളെയും അടിക്കാന്‍ കിട്ടിയ വടികളൊന്നും തന്നെ പാഴാക്കിക്കളയരുതെന്ന് വാശി പിടിക്കുന്ന ശത്രുക്കള്‍ക്കൊപ്പം തന്നെയാകണം സ്വന്തം ഇരിപ്പിടെമന്ന് വാശിയുള്ള ബുദ്ധിജീവിനാട്യക്കാര്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നൈസര്‍ഗികമായ മനുഷ്യചോദനയെ നിയതമായി ഉപയോഗിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കണമെന്ന് പറയുന്നവര്‍ പക്ഷെ, ഇനിയൊരിക്കലും തന്നെ ലൈംഗികാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് സംസാരിച്ചുപോകരുത്. അമേരിക്കയിലെ യുവാവ് ഇന്ത്യയിലെത്തുമ്പോള്‍ ബാലനും ശിശുവുമായിത്തീരുമെന്ന് മുസ്ലിംകളെ തോല്‍പിക്കാനായി വാ പൊളിക്കുന്നവര്‍ ഇനിയൊരിക്കലും തന്നെ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രികതയെക്കുറിച്ച് മിണ്ടരുത്. അവര്‍ക്ക് പാടനായി ഏതാനും വരികള്‍!
”ഞാന്‍ കരുതിയത് അവനെ കുഴിച്ചുമൂടിയെന്നാണ്,
കുഴിമാടത്തിനുമുകളില്‍ വിതറിയ പൂക്കളുടെ നിറം കണ്ട് ജനം എന്നെ വാഴ്ത്തുമെന്നാണ്.പക്ഷെ, അവന്‍ ഉയിര്‍ത്തെഴുന്നേറ്റ് ഞാനാണ് ‘സത്യം’ എന്നുറക്കെപ്പറഞ്ഞപ്പോള്‍
വിതറിയ പ്ലാസ്റ്റിക് പൂക്കളെ ജനം തിരിച്ചറിഞ്ഞു;
കള്ളനെന്ന് വിളിച്ച് അവരെന്നെ കല്ലെറിഞ്ഞു.”
കുറിപ്പുകള്‍:
1. International Planned Parenthood Federation: Sexual Rights; an IPPF Declaration, May 2008, London, Page 5.
2. Emil Man Lun Ng: Sexualtiy in the New Millenium, Procedings of the 14th World Congress of Sexology, Hong Kong SAR, Aug 23-27, 1999 Page 128-159.
3. World Association for Sexual Health: Sexual Health for the Millenium, A Declaration and Technical Document, Minneapolis, 2008, Page 24-25.
4. www.gapminder.org/world.
5. Barbara S Mensch, Susheela Singh, John B. Casterline: Trends in the Timing of First Marriage Among Men and Women in the Developing World, New York, 2005, Page 40.
6. Lester Richard Hiatt: Kinship and Conflict: A study of an Aborginal Communtiy in Northern Arnhem Land, Canberra, 1965, Page 121 -14.
7.’Parents and Teachers: Teen Growth and Development”, Palo Atto Medical Foundation, www.pamf.org.
8. ‘Average Age at Marriage -India”, www.medindia.net.
9. ‘Marriage Licences -Alaska Department of Health and Social Services”, dhss.alaska.gov.
10. ‘US Marriage Laws”, www.usmarriage laws.com.
11. ‘Getting Married in Scotland”-General Register office for Scotland, www.gro-scotland.gov.uk.
12. ‘Spain to keep minimum marriage age at 14: government”, www.expatica.com.
13. ‘Code of canon law-Chapter III”, www.vatican.va.
14. James Hastings (Ed): Encyclopedia of Religion and Ethics, Voume VIII, Life and Death-Mulla, Edin burgh, 1915, page 450.
15. മനുസ്മൃതി 9:24.
16. James Hastings: Op.Cit, Page 450.
17. B.S Nagi: Child Marriage in India, Newdelhi, 1993, page 4.
18. B.M. Malabari; Infant Marriage and Enforced Widowhood, Page 26, quoted by B.S. Nagi, Ibid, Page 4.
19. UNICEF: Early Marriage, Child Spouses, Innocent Digest, No:7, March 2001, Italy, Page 2.
20. A. S. Srinivasan Aiyer: The Child Marriage Restraint Act 1929, NewDelhi, 2011, Page 4-5.
21. B.S. Nagi: Op.Cit, Page 2.
22. Institute of Economic Growth, Delhi: IEG at Fitfy. Recollections, Rterospect and Prospect, NewDelhi, 2008, Page 92.
23. Gorah Ohlin: Population Cotnrol and Economic Development, Paris, 1972, Page 104.
24. S.N. Agarwala, ‘Rising the Marriage Age for women -A means to lower the Birth Rate”, Economic and Political Weekly, Dec 24, 1966 Vol 1, No:19.
25. Gorah Ohlin: Op.cit, Page 105.
26. ”India’s Sordid Experience with population Cotnrol”, www.spontaniousorder.in.
27. Carl Hawb & O.P. Sharma, ”India`s Population Realtiy: Reconciling Change and Tradition”, Population Bulletin, Sept 2006, Page 3-4.
28. www.dyfikerala.net.
29. The Gazette of India, New Delhi, January 11, 2007 No:6.
30. The Constitution of India, Part III, Fundamental Rights, Article 25.
31. The Muslim Personal Law (Shariat) Application Act 1937, (26 of 1937), 2010, Delhi, Page 3.
32. വിശുദ്ധ ക്വുര്‍ആന്‍ 24: 32.
33. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം.
34. അഹ്മദ്, തിര്‍മിദി, നസാഈ; സ്വഹീഹുല്‍ ജാമിഅ് 3050.
35. അഹ്മദ്, ഇബ്‌നുഹിബ്ബാന്‍, ത്വബ്റാനി; ഇര്‍വാഉല്‍ഗലീല്‍ 2015.
36. ത്വബ്‌റാനി; സ്വഹീഹുല്‍ ജാമിഅ് 430.
37. സ്വഹീഹു മുസ്ലിം.
38. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം.
39. ഇബ്‌നുമാജ, ഹാകിം,
അസ്‌സ്വഹീഹ 624.
40. തിര്‍മിദി, ഇബ്‌നുമാജ,
അസ്‌സ്വഹീഹ 1022.
41. അഹ്മദ്, അബൂദാവൂദ്; ഇര്‍വാഉല്‍ ഗലീല്‍ 2015.
42. സ്വഹീഹുല്‍ ബുഖാരി.
43. സ്വഹീഹു മുസ്‌ലിം.
44. തിര്‍മിദി, അഹ്മദ്; അസ്‌സ്വഹീഹ 1202.
45. സ്വഹീഹു മുസ്‌ലിം.
46. അബൂദാവൂദ്, അഹ്മദ്; ഇര്‍വാഉല്‍ ഗലീല്‍ 1791.
47. അഹ്മദ്, ഹാകിം;
അസ്‌സ്വഹീഹ 96.
48. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം.
49. സ്വഹീഹു മുസ്ലിം.
50. ഇബ്‌നുമാജ; സ്വഹീഹ് ഇബ്‌നുമാജ 1520 സ്വഹീഹുല്‍ ബുഖാരി, അഹ്മദ്‌ ഇര്‍വാഉല്‍ ഗലീല്‍ 1835.
51. സ്വഹീഹുല്‍ ബുഖാരി.
52. താരീഖുത്ത്വബ്‌രി; കിതാ
ബുത്ത്വബഖാത്, ഇബ്‌നു സഅദ്, 8/11.
53. നസാഈ: സ്വഹീഹു നസാഈ 3221.
54. ‘Tough to fix marriage age for girls, Supreme Court Says” The Times of India July 25, 2013.

No comments: