സൗമ്യ പീഡന, വധക്കേസില്‍ ക്രൂരനായ വേട്ടക്കാരന്‍ ഒറ്റക്കയ്യന്‍ ഗോവിന്ദ ചാമിയെ തൂക്കികൊല്ലാന്‍ വിധിച്ചതിനു പിന്നാലെ പാവം പതിനഞ്ചുകാരി ആര്യയെ പീഡിപ്പിച്ചു കൊന്നു സ്വര്‍ണം കട്ടെടുത്ത വേട്ടക്കാരന്‍ പിശാച് രാജേഷിനെയും തൂക്കികൊല്ലാന്‍ വിധിച്ച ന്യായാധിപന്‍ ഒരിക്കല്‍ കൂടി ഇരകളുടെ ഭാഗത്ത് നിന്ന് നീതി കാട്ടിയതില്‍ നമുക്ക് അഭിമാനിക്കാം.
പുരുഷതാല്‍പര്യ സംരക്ഷണത്തിനുവേണ്ടി പുരുഷനാല്‍ തട്ടിക്കൂട്ടിയ പുരുഷനിയന്ത്രിത മഹിളാ അസോസിയേഷനുകള്‍ പുരുഷന് വേണ്ടി ഈ വിധിയിലിടപെടാതിരുന്നെങ്കില്‍
ആര്യ വധക്കേസില്‍ പ്രതിക്ക് വധശിക്ഷ
പുരുഷതാല്‍പര്യ സംരക്ഷണത്തിനുവേണ്ടി പുരുഷനാല്‍ തട്ടിക്കൂട്ടിയ പുരുഷനിയന്ത്രിത മഹിളാ അസോസിയേഷനുകള്‍ പുരുഷന് വേണ്ടി ഈ വിധിയിലിടപെടാതിരുന്നെങ്കില്‍
ആര്യ വധക്കേസില്‍ പ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ബി. സുധീന്ദ്രകുമാറാണ് കേസിലെ പ്രതി കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ്‌കുമാറിനെ (29) മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമായിരിക്കും വിധി നടപ്പിലാക്കുക. ആര്യയുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിധി പറയുന്നത് കേള്‍ക്കാന്‍ കോടതിമുറിയില്‍ എത്തിയിരുന്നു.
പതിനഞ്ചുകാരിയായ ആര്യയെ കൊലപ്പെടുത്തിയതിനാണ് രാജേഷ്‌കുമാറിന് വധശിക്ഷ. മാനഭംഗപ്പെടുത്തിയതിന് ജീവപര്യന്തം തടവും കൊലപ്പെടുത്താന്‍ വീട്ടില്‍ അതിക്രമിച്ചുകടന്നതിന് പത്തുവര്‍ഷം കഠിനതടവുമുണ്ട്. ആഭരണങ്ങള്‍ കവര്‍ന്നതിന് പത്തുവര്‍ഷം കഠിനതടവും ആള്‍മാറാട്ടം നടത്തി ആഭരണം പണയംവെച്ചതിന് മൂന്നു വര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. വധശിക്ഷയ്ക്ക് വിധിച്ചതിനാല്‍ പ്രതിയില്‍ നിന്നും പിഴയീടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വേട്ടക്കാരന്‍ |
ഇര |
ഈ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിക്ക് വധശിക്ഷ നല്‍കിയത്. പ്രതിയെ മാനസാന്തരപ്പെടുത്താന്‍ കഴിയുമെന്നും അതിനാല്‍ വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. മനസ്സാക്ഷിയെ ഞെട്ടിച്ച ഹീനകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കാനാവില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
..................................അന്വേഷണോദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജുവിനെ കോടതി പ്രത്യേകം അഭിനന്ദിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ. അശോക്കുമാര്‍, ആര്‍. അജയകുമാര്‍, പൗഡിക്കോണം രാധാകൃഷ്ണന്‍ നായര്‍, സുധാഷാജി, കോവളം വിജയന്‍ സമ്പത്ത് എന്നിവര്‍ ഹാജരായി.
വിധി പ്രസ്താവിക്കുന്ന സമയത്ത് ആര്യയുടെ അച്ഛന്‍ വിജയകുമാരന്‍ നായര്‍, അമ്മ വിജയകുമാരി, ബന്ധുക്കള്‍, നാട്ടുകാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വിധിക്ക് മുമ്പേ നടന്ന വാദസമയത്ത് രാജേഷിന്റെ അമ്മയും കോടതിമുറിയിലുണ്ടായിരുന്നു.
Related News
- ആര്യ കൊലക്കേസ്:വേഗത്തില്‍ വിസ്താരം (04 Jan, 2013)
- ഈ വിധി ഡല്‍ഹി പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നു -പ്രോസിക്യൂട്ടര്‍ (04 Jan, 2013)
- അശോക്കുമാറും സംഘവും ലക്ഷ്യംകണ്ടു (04 Jan, 2013)
- വിധി അനുഭവ പാഠമാകണം- തിരുവഞ്ചൂര്‍ (04 Jan, 2013)
- വ്യത്യസ്തമായ അന്വേഷണരീതി (04 Jan, 2013)
- ഇതൊരു പാഠം- ആര്യയുടെ രക്ഷിതാക്കള്‍ (04 Jan, 2013)
- തിങ്ങിനിറഞ്ഞ് കോടതിമുറി (04 Jan, 2013)
- ആര്യ കൊലക്കേസ് പ്രതിക്കുനേരെ കൈയേറ്റ ശ്രമം (04 Jan, 2013)
- പ്രതി അല്പംപോലും പരിതപിക്കുന്നില്ല: ജഡ്ജി (04 Jan, 2013)
- ബലാത്സംഗക്കൊല: വധശിക്ഷകള്‍ മുമ്പും (04 Jan, 2013)
- സ്ക്രൂഡ്രൈവര്‍ ചോദിച്ചെത്തി; പിന്നെ കൊടുംക്രൂരത (04 Jan, 2013)
- മാനഭംഗത്തിന് വധശിക്ഷ: ചര്‍ച്ച സജീവമാക്കുന്ന വിധി (04 Jan, 2013)
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam
അജ്മല്‍ കസബിനെ തൂക്കികൊന്ന പോലെ ഈ പിശാചുക്കളെയും എത്രയും വേഗം കൊല്ലാന്‍ സര്‍ക്കാര്‍ സന്മനസ്സു കാട്ടട്ടെ.
അജ്മല്‍ കസബിനെ തൂക്കികൊന്ന പോലെ ഈ പിശാചുക്കളെയും എത്രയും വേഗം കൊല്ലാന്‍ സര്‍ക്കാര്‍ സന്മനസ്സു കാട്ടട്ടെ.
No comments:
Post a Comment