Followers

Thursday, September 13, 2012

ഈ ലോകത്ത് പെണ്ണിനും സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമില്ലേ?? എന്തെ യുക്തിവാദികള്‍ വിറളി പിടിക്കുന്നതും ഇത്രക്കസഹിഷ്ണുക്കളാകുന്നതും ??

ഇന്നലെ fb freethinkers ഗ്രൂപ്പില്‍ ബാബു മോന്‍ എന്ന യുക്തിവാദിയുടെ   പോസ്റ്റു കണ്ടിരുന്നു.  മാത്രമല്ല സ്ത്രീകളുടെ ഡ്രസ്സ്‌കോഡുമായി ബന്ധപെട്ട ചില വാര്‍ത്തകളും ഇതേ ഗ്രൂപിലെ തന്നെ മറ്റു പോസ്റ്റുകളും എല്ലാം കൊണ്ടും ഈ വിഷയം രണ്ടു ദിവസമായി സജീവമാണ്. 
മുമ്പ് ഈ വിഷയവുമായി ബ്ബന്ധപെട്ടു ഇട്ടിരുന്ന പോസ്റ്റുകള്‍ ഓര്‍മിപ്പിക്കട്ടെ               ഒന്ന്                  രണ്ടു              മൂന്നു  


ഈ വാര്‍ത്തയില്‍ വസ്ത്രം ധരിക്കുക എന്ന വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈജിപ്ഷ്യന്‍ സ്ത്രീകളുടെ സമരാവേഷത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്ന സര്‍ക്കാര്‍ അവരുടെ മിതമായ പ്രാഥമിക അവകാശവും  ആവശ്യവും  അംഗീകരിക്കുവാന്‍ നിര്‍ബന്ധിതരാവുകയാനുണ്ടായതെന്നു ഇതില്‍ നിന്ന് വ്യക്തമാവുന്നു.  ഈജിപ്തിലെ ഈ ശക്തമായ പെണ്‍കരുത്തിനെയും മുന്നേറ്റത്തെയും അഭിനന്ധിക്കുന്നതോടൊപ്പം ലോകത്തെവിടെയുമുള്ള സ്ത്രീകള്‍ ഇത് മാതൃകയായി സ്വീകരിച്ചു, പെണ്ണിന്റെ മേനിയഴകും മാംസമൂല്യവും തൊലിനിറവും വടിവും തങ്ങളുടെ ഉല്പന്നം വില്കാനും കമ്പോളം ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താനും ഉള്ള മാധ്യമമായി  ഉപയോഗപ്പെടുത്തുന്ന മുതലാളിത്ത പുരുഷകോമരങ്ങള്‍ക്കുള്ള  താക്കീതായി മനസ്സിലാക്കി കൊടുക്കാനും  പ്രതികരിക്കാനുമുള്ള കരുത്തും ഊര്‍ജ്ജവും  ലഭിക്കട്ടെ...    



പക്ഷെ ഈ വാര്‍ത്ത‍ പോസ്റ്റ്‌ ചെയ്ത യുക്തിവാദി  പുരുഷമേധാവി ബാബുമോനോ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു യുക്തിവാദി പുരുഷ കൊമാരങ്ങല്‍ക്കോ പെണ്ണിന്റെ ഈ അവകാശ സമരവും മുന്നേറ്റവും തീരെ സഹിക്കാന്‍ കഴിഞ്ഞില്ല എന്ന് അവരുടെ കമന്റുകള്‍ വ്യക്തമാക്കുന്നു  ബാബുമോന്റെ കമന്റിലേക്ക് 

Babu Mon നമ്മുടെ മുര്‍സ്സി സര്‍ക്കാരും പുരോഗമിക്കുന്നുണ്ട് ഇനി എന്നാണോ അടിവസ്ത്രം ഇരമ്പു ചട്ടകൊണ്ട് ഉള്ളതാവണം എന്ന് പറയുന്നതിനു അനുമതി കൊടുക്കുന്നത് !!!മറിയം ടീവിയും മറ്റും പുരോഗമിക്കുന്നു !!!!


ഈ കമന്റില്‍ നിന്ന് അദ്ദേഹത്തിന്റെ അസഹിഷ്ണുതയും, ആ ഭാഷയില്‍ നിന്ന് അദ്ദേഹത്തിന്റെ സംസ്കാരവും വ്യക്തമാണ്. ഇനിയും ചില യുക്തിവാദികള്‍ ഈ പോസ്റ്റിലെ ചര്‍ച്ചയില്‍ ഇട്ട കമന്ടുകളിലേക്ക് 
1ഈ ഗ്രൂപിലെ ശക്തനായ യുക്തിവാദി നബീല്‍ ഹസനിലേക്ക് 
നബീൽ ഹസ്സൻ മുര്‍സ്സിയുടെ നിയമ പരിഷ്ക്കാരം വളരെ നന്നാവുന്നുണ്ട് ഇനിയും ഒരു പാട് ദുരം സഞ്ചരിക്കണം എന്നാല്‍ മാത്രമേ ഇസ്ലാം മതം എന്താണ് എന്നുളത് മനസിലാകു പിന്നെ പറയരുതേ കടിക്കുന്ന പട്ടിയെ ആയിരുന്നു പാല് കൊടുത്തു വളര്‍ത്തിയത്‌ എന്ന്


മറ്റൊരു  വക്താവ് അസഹിഷ്ണു ദേവേന്ദ്രന്‍ മണ്ണില്‍ കെ പറയുന്നത് 
Devendran Mannil K shirovastharam mathrame ullo adivyil onnum vende

വേറൊരു നേതാവ് ശബരീനാഥ് 
Sabarinath Chandrasekharan 'Aagnapiychu' ennu parayunathinte paryayammaano 'Anuvadichu' enathu?


ഈ കമന്റുകളും പ്രസ്താവനകളും നമ്മെ ബോധ്യപ്പെടുത്തുന്നത് പെണ്ണ് തന്റെ മേനി മറക്കുന്നതിലുള്ള യുക്തിവാദികളുടെയും പുരുഷമെധവികളുടെയും അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്. 
ഈ പോസ്റ്റു കൂടാതെ ഇതേ FB ഗ്രൂപ്പില്‍ തണ്ടാശ്ശേരി റഷീദ് ഇട്ട  മറ്റൊരു പോസ്റ്റില്‍ ഈ ഒരു ഫോട്ടോ ഉണ്ടായിരുന്നു.


















ഈ ഫോട്ടോക്ക് അദ്ദേഹം നല്‍കിയ അടികുറിപ്പ് 

Thandasseri Rasheed വിമാനം പറത്താനുള്ള പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജുനൈഹാ മര്‍ജാന്‍ .....
ജുനൈഹാക്ക് ഹിജാബ് തടസമായില്ല ...ഇനി അവള്‍ വിമാനവും പറത്തും...ഹിജാബ് ധരിച്ചു കൊണ്ട് തന്നെ ....

Congratsss.............Junaiha..,we realy proud of you...





റഷീദ് ഇട്ട ഫോട്ടോയിലെ  പെണ്‍കുട്ടിയുടെ മുഖത്ത് കരി വാരി തേച്ചു  തന്റെ സ്ത്രീ വിദ്വേഷം ഉറക്കെ പ്രഖ്യാപിക്കുന്നു യുക്തിവാദി ബുദ്ധിജീവി ഷിയാസ്  ആ യുക്തിവാദാന്ധത  ബാധിച്ച പുരുഷമേധാവി ശിയസിന്റെ ഈ കൈക്രിയ അയാളുടെ അധമസ്വഭാവം    വ്യക്തമാക്കുന്നു. അയ്യാളുടെ ഫോട്ടോയുടെ കൂടെയുള്ള പ്രസ്താവനയിലേക്ക് 

ഷിയാസ് എസ് എച് ശിരോ വസ്ത്രം ധരിച്ച പെണ്‍ കുട്ടികളെ കാണുമ്പോള്‍ മതാനുരാഗികള്‍ക്ക് വല്ലാത്ത ഒരു ഉള്‍പ്പുള കമാണ് -തങ്ങളുടെ മതം വിജയിക്കുന്നു എന്ന അപകര്‍ഷതയില്‍ നിന്നും ആ ശിരോ വസ്ത്ര ദര്‍ശനത്തിലൂടെ അവര്‍ വല്ലാത്ത ഒരു ആനന്ദം അനുഭവിക്കുന്നു ,എങ്ങാനും ആ പെണ്‍ കുട്ടി വല്ല പരീക്ഷയോ മത്സരമോ വിജയിച്ചതാണെങ്കില്‍ അവരുടെ ആനന്ദം ഉന്മാദ മായി മാറി 
ആ പെണ്‍ കുട്ടിയെ കാമുകിയോ ഭാര്യയോ ആക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സഹോദരിയായെങ്കിലും സങ്കല്‍പ്പിച്ച് സ്വന്തമാക്കി വാനോളം പുകഴ്ത്തുന്നു .
ഈ മണ്ടന്‍ മാര്‍ അറിയുന്നുണ്ടോ ആ പെണ്‍കുട്ടി തങ്ങളെപ്പോലുള്ള ഏതോ മത വിശ്വാസികളായ മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ കെട്ടി ആടിയതായിരിക്കും ആ ശിരോ വസ്ത്ര വേഷമെന്ന്,നാളെ ഈ ശിരോ വസ്ത്രം ഊരി എരിയില്ലെന്ന് ആര് കണ്ടു ? !!! മാത്രവുമല്ല ഒരു പെണ്‍കുട്ടിക്ക് ശിരോ വസ്ത്രത്തേക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ് അവളുടെ 
അടി വസ്ത്രം ,അതുകൊണ്ട് ഈ അടിവസ്ത്ര നിയമവും ഞങ്ങളുടെ മതം കൊണ്ടു വന്നതാണ് എന്ന അവകാശപ്പെട്ട് ഈ മത വാദികള്‍ രംഗ പ്രവേശം ചെയ്യുന്നത് എന്നായിരിക്കും ? ശിരോ വസ്ത്രം പുറമേ കാണാന്‍ കഴിയുന്ന ഒന്നാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ അവള്‍ അടിവസ്ത്ര ധാരിയായാണോ അല്ലയോ എന്ന് അവര്‍ എങ്ങനെ മനസ്സിലാക്കി സ്വന്തമാക്കും ? ഹോ മനുഷ്യനെ വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കാത്ത ഈ മത ചിന്ത അസഹനീയം -വസ്ത്രത്തിലും ദൈവവും മതവും സ്വര്‍ഗ്ഗവും നരകവും കുടികൊള്ളുന്ന ഈ കാലം ഭയാനകം !!!

ഈ പോസ്റ്റിലെ ഒരു കമന്റിലേക്ക് 
Raaj T Raaj thoorathavan thooriyaal theettam kondu aaraatt ennu parayunna poleyaanu ee viddikalude karyam ...nooru varshathil orikkal matram ingane chilathu sambavikkumbol ariyathe aahlaadichu pokum viddikal

സമാനമായ ഒരു പീഡനത്തിന്റെയും ആ പീടനത്തിനെതിരെ ഒരു കുടുംബം നടത്തിയ നിയമ പോരാട്ടത്തിന്റെയും ഒടുവില്‍ നേടിയ വിജയത്തിന്റെയും വാര്‍ത്തയിലേക്ക് 

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പുറത്താക്കിയ സ്കൂളിന് താക്കീത്

ദോഹ: ഹിജാബ് ധരിച്ചെത്തിയതിന്‍െറ പേരില്‍ വിദ്യാര്‍ഥിനിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയ വിദേശ സ്കൂള്‍ അധികൃതര്‍ക്ക് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ ശക്തമായ താക്കീത്. കുട്ടിയെ ഉടന്‍ സ്കൂളില്‍ തിരിച്ചെടുക്കണമെന്നും വിദ്യാര്‍ഥിനിയോടും രക്ഷിതാവിനോടും സ്കൂള്‍ മാനേജ്മെന്‍റ് മാപ്പുപറയണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
സ്കൂളില്‍ ചേര്‍ത്തപ്പോള്‍ തന്നെ കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ മാനേജ്മെന്‍റ് അനുമതി നല്‍കിയിരുന്നു. മൂന്നു വര്‍ഷം ഇത് തുടര്‍ന്നെങ്കിലും പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ ഹിജാബ് ധരിച്ചെത്തെിയ വിദ്യാര്‍ഥിനിയെ ഒരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. രക്ഷിതാവ് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഹിജാബ് ധരിക്കാന്‍ അനുവദിക്കാനാവില്ലെന്നായിരുന്നു നിലപാട്. തുടര്‍ന്നാണ് രക്ഷിതാവ് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ സഹായം തേടിയത്. വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും രാജ്യത്തിന്‍െറ ധാര്‍മിക, സദാചാര മൂല്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്ത സ്കൂള്‍ അധികൃതരുടെ നടപടിയെ കൗണ്‍സില്‍ നിശിതമായി വിമര്‍ശിച്ചു.

എന്തെ പുരോഗമനം (?) വ്യക്തിസ്വാതന്ത്ര്യം സ്വതന്ത്ര ചിന്ത വിദ്ധ്യാഭ്യാസം തുടങ്ങിയ വാചക കസര്‍ത്തുകള്‍ നടത്തുന്ന ഈ ജന്തുക്കള്‍ ഇത്രയ്ക്കു അസഹിഷ്ണുക്കള്‍ ആകുന്നതും   വിറളി പിടിക്കുന്നതും... എന്താണ് പെണ്ണ് വസ്ത്രം ധരിച്ചാല്‍ ഇവര്‍ക്കുള്ള നഷ്ടം എന്തെ പെണ്ണിന് സ്വതന്ത്രമായി വസ്ത്രം ധരിക്കാനും ജീവിക്കാനുമുള്ള മൌലികാവകാശം ഈ യുക്തിവാദികളും പുരുഷമെധവികളും വകവച്ചു കൊടുക്കാന്‍ സന്നദ്ധമാകാത്തത്. എന്നിട്ടിവര്‍ പറയുന്നു തങ്ങളാണ് സ്വതന്ത്ര ചിന്തകര്‍ എന്ന്....
ഈ അസഹാഷിനുക്കളെ പെണ്ണിന്റെ ശത്രുക്കളെ സാംസ്ക്കാരിക കേരളമേ ബൂലോകമേ തിരിച്ചറിയുക. 
ഈ അസഹിഷ്ണുക്കല്‍ക്കെതിരെ പ്രതികരിക്കുക....


34 comments:

Ajnifshaj said...

supperr
allahu ningale anugrahikkatte

Unknown said...

ഒരു പെണ്ണ് ശിരോവസ്ത്രം ധരിക്കുന്നതിനെ ഇവരെന്തിനു പേടിക്കുന്നു.... ശിരോവസ്ത്രം ധരിച്ച പെണ്ണിനെ കാണുമ്പോള്‍ ഇവരുടെ പരാജയമായിട്ടാണ് ഇവര്‍ കണക്കാക്കുന്നത്....ആശംസകള്‍

ചാർവാകം said...

ശിരോവസ്ത്രം ധരിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണുന്ന നിങ്ങൾ നിങ്ങളുടെ ഭരണകൂടം നിലനില്ക്കുന്നരാജ്യങ്ങളിൽ ശിരോവസ്ത്രം ഉപേക്ഷിക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യമായി പരിഗണിക്കുമോ?

സുബൈദ said...

@Ajnifshaj
ameen

സുബൈദ said...

@Abbas nalakath
ചൂഷണം ചെയ്യാന്‍ ശരീരം മറച്ച പെണ്ണ് ഉപയോഗപ്പെടില്ല എന്ന തിരിച്ചറിവില്‍ നിന്നുള്ള സ്വാഭാവിക പ്രതികരണം മാത്രമല്ലെ ഈ അസഹിഷ്ണുത

സുബൈദ said...

ചാർവാകം said...
ശിരോവസ്ത്രം ധരിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണുന്ന നിങ്ങൾ നിങ്ങളുടെ ഭരണകൂടം നിലനില്ക്കുന്നരാജ്യങ്ങളിൽ ശിരോവസ്ത്രം ഉപേക്ഷിക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യമായി പരിഗണിക്കുമോ?
അത് ആ രാജ്യത്തെ ഭരണകൂടത്തോട് താങ്കള്‍ക്ക് വിശദീകരണം ചോദിക്കാം
പോസ്റ്റില്‍ പറഞ്ഞ പെണ്ണിന് വസ്ത്രം ധരിക്കാന്‍ അവര്‍ സമരം ചെയ്തു നേടിയെടുത്ത അവകാശത്തില്‍ അസഹിഷ്ണുതയും വെപ്രാളവും പ്രഖടിപ്പിക്കുന്ന യുക്തിവാദി പുരുഷ മേധാവികളെ കുറിച്ച് താങ്കള്‍ക്ക് എന്ത് പറയാനുണ്ട്...

ചാർവാകം said...

ഇസ്ലാമിക ഭരണകൂടങ്ങൾ നിലനില്ക്കുന്ന രാജ്യങ്ങളിൽ ആ രാജ്യത്തിലെ നിയമങ്ങൾ സ്വേച്ഛപ്രകാരം നിർമ്മിക്കുന്നതല്ല. അതിനാൽ ഈ ചോദ്യത്തിന്‌ മറുപടി പറയാൻ മുസ്ലിംഗൾ ബാധ്യസ്ഥരാണ്‌. കൂടാതെ ആ രാജ്യങ്ങളിലൊക്കെ നില നില്ക്കുന്ന ബോധം, ശക്തമായ സദാചാരപ്പോലീസിന്റെ സാനിധ്യം ഇതൊക്കെ ഒരുക്കി എടുത്തത് ഇസ്ലാമിന്റെ അദ്ധ്യാപനങ്ങളാണ്‌. ഈ അദ്ധ്യാപനങ്ങൾ അനുസരിക്കുന്നവരാണ്‌ സ്ത്രീ സ്വാതന്ത്ര്യം അവളുടെ വ്യക്തിപരമായ കാര്യമാണെന്ന് പറയുന്ന യുക്തിവാദികളോട് വിശദീകരണം ചോദിക്കുന്നത്. ഇനി താങ്കളുടെ ചോദ്യത്തിന്‌ മറുപടി. 1)- ഒരാൾ സ്വയം ഒരു വസ്ത്രധാരണം തെരഞ്ഞെടുക്കുന്നതിൽ യുക്തിവാദിക്ക് ഒരു അസഹിഷ്ണുതയും ഇല്ല. എന്നാൽ ചില വസ്ത്രങ്ങൾ നിർബന്ധിക്കപ്പെടുന്ന സാമൂഹ്യയാതാർഥ്യത്തിനെതിരെ അവന്റെ സമരം തുടരേണ്ടതാണ്‌. 2)- സമൂഹം എല്ലാതരത്തിലും മാറ്റത്തിന്‌ വിധേയമാകേണ്ടതുണ്ട്. ഇതിന്‌ തടസ്സമായി നില്ക്കുന്ന എല്ലാറ്റിനും (ആചാരം, അന്ധവിശ്വാസം, വസ്ത്രം അങ്ങനെ എന്തും) എതിരായുള്ള സമരവും തുടരേണ്ടതുണ്ട്. അത്തരം മുന്നേറ്റങ്ങളുടെ ഭാഗമായി ഇല്ലാതായിപ്പോയ നിരവദി അനാചാരങ്ങൾ നമുക്കുണ്ട്. സതി ഉദാഹരണം. സതി ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഇന്നും വിശ്വസിക്കുകയും തഞ്ചം കിട്ടിയാൽ അത് തിരിച്ചു കൊണ്ട്വരനം എന്ന് കരുതുന്നവരും ഇന്നുമുണ്ട്. ഇവിടെയൊക്കെ യുക്തിവാദി അവന്റെ എല്ലാ ആയുധങ്ങളും ഉപയോഗിക്കേണ്ടതുണ്ട്

സുബൈദ said...

@ചര്വകം ഈ പോസ്റ്റ്‌ ഒരു പ്രാവശ്യമെങ്കിലും ശ്രദ്ദയോടെ വായിക്കാന്‍ അപേക്ഷിക്കുന്നു;
ഈ പോസ്ടിലെവിടെയും മുസ്ലിംകളുടെ കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടില്ല മുസ്ലിം വ്യക്തിനിയമങ്ങളോ ഖുര്‍ആനോ, ഹദീസോ ഏതെങ്കിലും മുസ്ലിം നിയമങ്ങളോ പറഞ്ഞിട്ടില്ല. ഏതെങ്കിലും മുസ്ലിം ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഭാഗങ്ങളും ചേര്‍ത്തിട്ടില്ല.
അതെല്ലാം പോട്ടെ മുസ്ലിം ഇസ്ലാം എന്നീ പദങ്ങള്‍ പോലും ഒരൊറ്റപ്രാവശ്യമെങ്കിലും ഉപയോഗിച്ചിട്ടില്ല (ഞാന്‍ എഴുതിയ ഭാഗങ്ങളില്‍) അത് പോലും മനസ്സിലാകാതെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങിലെ കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയണമെന്ന താങ്കളുടെ വാശി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുറെ അതിര് കവിചിലാണ്.
പെണ്ണിനെ ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ കടുത്ത അനേതീകെതിരെ സമരം ചെയ്തു തങ്ങളുടെ അവകാശം നേടിയെടുത്ത പെണ്ണുങ്ങളെ വിമര്‍ശിച്ചു കളിയാക്കിയും യുക്തിവാദി പുരുഷമേധാവികള്‍ ചൂഷകര്‍ക്ക് വേണ്ടി സംസാരിച്ചതും അസഹിഷ്ണുത പ്രഖടിപ്പിച്ചതും ചൂണ്ടികാട്ടിയതിനു മരുപടിയുന്ടെങ്കില്‍ അതെഴുതുക.... അല്ലാതെ താങ്കളുടെ അസഹിഷ്ണുത കൂടി ഇവിടെ പകര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല

ചാർവാകം said...

താങ്കൾ മുസ്ലിമിനേപറ്റി, ഇസ്ലാമിനെപറ്റി സൂചിപ്പിച്ചിട്ടില്ലേ. എങ്കിൽ താങ്കൾക്ക് തന്നെ താങ്കളുടെ പോസ്റ്റ് മനസ്സിലായിട്ടില്ല എന്ന് വേണം കരുതാൻ. ഇസ്ലാമിക വസ്ത്രധാരണ രീതിയെ താങ്കൾ പിന്താങ്ങിയല്ല ഈ പൊസ്റ്റ് ഇട്ടത് എങ്കിൽ എനിക്ക് തർക്കമില്ല. മാത്രമല്ല ഒരു യുക്തിവാദിയും കേവലം വസ്ത്രധാരണം എന്ന കാര്യ്ത്തിൽ മാത്രം ഒരു എതിർപ്പ് പ്രകടിപ്പിക്കുകയില്ല. ഇനി പോസ്റ്റ് ഒക്കെ അവിടെ നില്ക്കട്ടെ അപ്പോഴും എന്റെ ചോദ്യം പ്രസക്തമാണ്‌. അതേപറ്റി താങ്കളുടെ അഭിപ്രായം പറയാമല്ലോ. ഈജിപ്തിലെ 'തട്ടസമരം'പെണ്ണിനെ ചൂഷണം ചെയ്ത മുതലാളിമാർക്കെതിരെ യുള്ള പോരാട്ടമൊന്നുമല്ല . അങ്ങനെ വ്യാഖ്യാനിക്കേണ്ടിവരുന്നത് ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തിൽ പിടിച്ചു നില്ക്കാൻ ഇമ്മാതിരി ഒരു 'ഗിമ്മിക്കാണ്‌' നല്ലത് എന്ന് തോന്നിയതിനാലുള്ള ദുർവ്യാഖ്യാനമാണ്‌.
തങ്ങളുടെ വിശ്വാസത്തിനനുസരിച്ച വസ്ത്രം ധരിക്കണമെന്ന ആവശ്യത്തിനായുള്ള പോരാട്ടമാണത്. കേരളത്തിൽ മാറുമറയ്ക്കാതിരിക്കാൻ ഞങ്ങളെ അനുവദിക്കണമെന്ന് വേണമെങ്കിൽ നായർ സ്ത്രീകൾ സമരത്തിനിറങ്ങിപ്പുറപ്പെടുമ്പോലെ. എല്ലമ്മാക്ഷേത്രങ്ങളിൽ ദേവദാസികളാവാൻ അനുവദിക്കണമെന്ന് അവിടത്തെ സ്ത്രീകൾ വാദിക്കുമ്പോലെ. ചൂഷണത്തിനെതിരായിരുന്നുവെങ്കിൽ മറ്റെന്തെല്ലാം മേഖലകളിൽ അവർ ചൂഷണം ചെയ്യപ്പെടുന്നുണ്ട് അതിനെതിരായി ഒരു ചെറു വിരൽ എന്തുകൊണ്ട് ഇവർ അനക്കുന്നില്ല?

സുബൈദ said...

@ചാര്‍വാകം
"ഇനി പോസ്റ്റ് ഒക്കെ അവിടെ നില്ക്കട്ടെ അപ്പോഴും എന്റെ ചോദ്യം പ്രസക്തമാണ്‌. അതേപറ്റി താങ്കളുടെ അഭിപ്രായം പറയാമല്ലോ"

കൊള്ളാം പോസ്റ്റിലെ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല താങ്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം പറയണമെന്ന് പറഞ്ഞാല്‍ . അതിനു താങ്കളുടെ നിയന്ത്രണത്തില്‍ ജീവിക്കുന്ന .......... ആവെണ്ടാതുണ്ടല്ലോ?

പോസ്റ്റില്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് പ്രതികരിക്കുന്ന യുക്തിവാദികള്‍ അപൂര്‍വമാണ്

താങ്കളുടെ ഈ അഭിപ്രായത്തിലെ അബദ്ധം താങ്കള്‍ക്ക് മനസ്സിലായിരുന്നെങ്കില്‍....

ഈജിപ്തിലെ തട്ടസമരം കേവലവാര്‍ത്ത‍മാത്രമായി അവഗണിച്ചു പോകേണ്ടതായിരുന്നു. പക്ഷെ അത് ബാബുമോന്‍ എന്നാ അസഹിഷ്ണുവായ പുരുഷന്‍ യുക്തിവാദി കുത്തിപൊക്കി യുക്തിവാദി മുതലാളിയുടെ ഉടമസ്ഥതയിലുള്ള freethinkers fb ഗ്രൂപ്പില്‍ ചെയ്തു മറ്റു യുക്തിവാദി അസഹിഷ്ണുക്കള്‍ അത് ആഘോഷിക്കുകയും ചെയ്തു.....അതും നിലവാരമില്ലാത്ത യുക്തിവാദി സാഹിത്യത്തില്‍........ അതിനോട് പ്രതികരിച്ച എന്റെ നേരെ വധ ഭീഷണിവരെ മുഴക്കി മറ്റൊരു യുക്തിവാദി....
എന്തിനാണ് സഹോദരാ ഇത്രയ്ക്കു അസഹിഷ്ണുത (ചാര്‍വാകം താങ്കള്‍ പരമാവധി നിലവാരമുള്ള ഭാഷ ഉപയോഗിക്കുന്നു എന്ന് വിസ്മരിക്കുന്നില്ല താങ്കള്‍ ക്ഷമിക്കുക)

എന്തെ യുക്തിവാദികള്‍ക്ക് ഇത്രക്കസഹിഷ്ണുത വരാന്‍ മാത്രം പ്രശ്നം

Abid Ali said...

യുക്തിവാദികള്‍ തികഞ്ഞ സ്ത്രീവിരുദ്ധരാണ് എന്നത് ഈ പോസ്റ്റിലൂടെ കൂടതല്‍ തെളിഞ്ഞു .....
ഭാവുകങ്ങള്‍ .......

ചാർവാകം said...
This comment has been removed by the author.
ചാർവാകം said...

പോസ്റ്റിലെ വിഷയം ചർച്ച ചെയ്യേണ്ടതില്ല എന്നാരു പറഞ്ഞു? പോസ്റ്റിലെ വിഷയം മാത്രമേ ഞാൻ ചർച്ചയ്ക്കെടുക്കാറുള്ളൂ. എന്നാൽ, ‘വിഷയം അവിടെ നില്ക്കട്ടെ’ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതിനർഥം വിഷയം ഉപേക്ഷിക്കുന്നു എന്നല്ല. മറിച്ച് താങ്കളുടെ വിഷയം ഉപേക്ഷിച്ചാലും എന്റെ ചോദ്യം പ്രസക്തമാണ്‌ എന്നാണ്‌.(അത് വിഷയം വിശദമായി ചർച്ചചെയ്യുമ്പോൾ കടന്നുവരികയും ചെയ്യും). അത് താങ്കൾക്ക് മനസ്സിലായില്ല. യുക്തിവാദികൾ ഏത് വിഷയത്തിനും മറുപടി പറയും, അയാൾ യതാർഥയുക്തിവാദിയാണെങ്കിൽ. അറിയാത്തതിന്‌ “അറിയില്ല” എന്നെങ്കിലും പറയും.

താങ്കളുടെ പോസ്റ്റിനുള്ള മറുപടി. 1)-സ്ത്രീകളെ മുതലാളിത്തത്തിന്‌ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കുന്നു. 2)-അതിനെതിരെ സമരം ചെയ്താൽ യുക്തിവാദികൾ സ്ത്രീവിരുദ്ധ പക്ഷത്ത് നില്ക്കുന്നു. ഇതാണ്‌ താങ്കൾ ഉന്നയിച്ച കാതലായ പ്രശ്നം. ഇതിൽ 1)- എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവും ഇക്കാര്യത്തിലില്ല. മുതലാളിത്തം എന്തും ചൂഷണവിധേയമാക്കും. ശരീരം സ്ത്രീയുടേതായാലും പുരുഷന്റേതായാലും. 1-a- ഇതിനെതിരെയുള്ള (ചൂഷണത്തിനെതിരെയുള്ള) സമരമായിരുന്നു ഈജിപ്തിൽ. യോജിക്കുന്നില്ല. മറിച്ച് സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു. (ഈ വാദത്തിന്‌ അനുകൂലമായ തെളിവുകൾ നേരത്തെ ഞാൻ വെച്ചിട്ടുണ്ട്. ഇവിടെ നിരവധി മറുചോദ്യങ്ങളുണ്ട്. വിസ്താര ഭയത്താൽ നിർത്തുന്നു). 2)- ഒരു കാര്യം അതിനനുസരിച്ചല്ല വ്യാഖ്യാനിക്കുന്നതെങ്കിൽ യുക്തി രഹിതമാകും. എവിടെ യുക്തിരാഹിത്യമുണ്ടാകുന്നോ അവിടെ യുക്തിവാദി ഇടപെടും. ഇക്കാര്യത്തിലും അതു തന്നെയാണ്‌ സംഭവിച്ചതും. തട്ടസമരം വിശ്വാസാനുസരണമുള്ള വസ്ത്രധാരണത്തിനുവേണ്ടിയായിരുന്നു എന്നതിനു പകരം മുതലാളിത്ത ചൂഷണം എന്ന പൊതു സമ്മതമായ ഉമ്മാക്കി കൊണ്ട് വന്നാൽ സമ്മതിച്ച് തരാൻ ഒരു ലേശം പ്രയാസമുണ്ട്. കാരണം നിരവധി ചോദ്യങ്ങൾക് മറുപടി പറയേണ്ടിവരും.
അനുബന്ധമായി ഒരു കാര്യം കൂടി. വസ്ത്രം കൊണ്ട് മറച്ച പെൺശരീരം ചൂഷണ വിധേയമല്ല എന്ന് താങ്കൾക്ക് എങ്ങനെ തെളിയിക്കാനാവും? ഒരു പുരുഷനെന്ന നിലയിൽ എന്റെ അനുഭവത്തിൽ, എനിക്ക് ചുറ്റുപാടുകളിലും ഞാൻ നിരന്തരം സംവദിക്കുകയും കാണുകയും ചെയ്യുന്നവരുടെ അനുഭവത്തിൽ നോക്കിനില്ക്കാൻ ഏറെ താല്പര്യമുണ്ടാകുന്നത് മുഴുവൻ കറുപ്പ് മൂടിക്കെട്ടിയ (കണ്ണുപോലും പുറത്തില്ലാതെ) സ്ത്രീ ശരീരങ്ങളാണ്‌. നാട്ടിൽ എന്റെ അയൽ വാസികളായ സ്ത്രീകൾ വയറും മാറിന്‌ മുകളിൽ സ്തനവിടവുകളും(Cleavage)കാലും കയ്യും ചുരുക്കത്തിൽ 50% ശരീരവും പ്രദർശിപ്പിച്ചു നടക്കുന്നതിനെ ഞാൻ “മൈൻഡ്” ചെയ്യാറില്ല. എന്നാൽ അവിടെയും കാണത്ത ഭാഗങ്ങളി എന്നിലെ പുരുഷന്‌ താല്പര്യവുമുണ്ട്. അവിടെ 50% താല്പര്യമേ എനിക്കുള്ളൂ എങ്കിൽ ഇവിടെ അത് 100%മാണ്‌. ഏത് വേഷമാവും താങ്കളുടെ അഭിപ്രായത്തിൽ സ്ത്രീ ശരീരത്തിന്റെ ലൈംഗികചൂഷണത്തെ തടയാൻ തെരഞ്ഞെടുക്കുന്നത്? (ഒരു വസ്തുത പറഞ്ഞുവെന്നേയുള്ളൂ. താങ്കൾ സ്ത്രീയാണോ എന്നെനിക്കറിയില്ല. എന്റെ ഏതെങ്കിലും പദപ്രയോഗം താങ്കളിലെ സ്ത്രീത്വത്തെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക)
ഇനി അസഹിഷ്ണുതയുടെ കാര്യം. <<>> ഇതിനനുസരിച്ചാണ്‌ എന്റെ പ്രതികരണമെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കണം? ചില യുക്തിവാദികൾ വിഷയത്തെ വിട്ട് എതിരാളികളുടെ ഇത്തരം പ്രകോപനങ്ങൾക്ക് അടിമകളാവാറുണ്ട്. അവിടെ അവരുടെ യുക്തി നശിച്ചുപോകും എന്നവർ മനസ്സിലാക്കുന്നില്ല.

സുബൈദ said...

@ചാര്‍വാകം
''1)-സ്ത്രീകളെ മുതലാളിത്തത്തിന്‌ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കുന്നു. 2)-അതിനെതിരെ സമരം ചെയ്താൽ യുക്തിവാദികൾ സ്ത്രീവിരുദ്ധ പക്ഷത്ത് നില്ക്കുന്നു. ഇതാണ്‌ താങ്കൾ ഉന്നയിച്ച കാതലായ പ്രശ്നം. ഇതിൽ 1)- എനിക്ക് യാതൊരു അഭിപ്രായ വ്യത്യാസവും ഇക്കാര്യത്തിലില്ല. മുതലാളിത്തം എന്തും ചൂഷണവിധേയമാക്കും. ശരീരം സ്ത്രീയുടേതായാലും പുരുഷന്റേതായാലും'' താങ്കളുടെ കമന്റിലെ ഈ ഭാഗത്തോട് യോചിക്കുന്നു.

''ഇതിനെതിരെയുള്ള (ചൂഷണത്തിനെതിരെയുള്ള) സമരമായിരുന്നു ഈജിപ്തിൽ. യോജിക്കുന്നില്ല. മറിച്ച് സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു.''
ഇതില്‍ അല്പം വിശദീകരണം ആവശ്യമുണ്ട്...സഊദി എയറില്‍ അടക്കം യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പാനും മറ്റു ദാസ്യവേലകള്‍ ചെയ്യാനും പെണ്ണ് തന്നെ വേണം യാത്രക്കാരില്‍ മഹാഭൂരിപക്ഷവും ആണുങ്ങളും.
എന്തെ അത്തരം പണികള്‍ക്ക് പെണ്ണിനെ മാത്രം തിരഞ്ഞെടുക്കുന്നു. മാത്രമല്ല ഒട്ടുമിക്ക എയര്‍ ലൈനിലും പുരുഷനെ മുഖവും മുന്കയ്യുമൊഴികെ ശരീരം മുഴുവന്‍ മൂനും നാലും ലയര്‍ ഉപയോഗിച്ച് മറപ്പിക്കുന്നു... പെണ്ണിനോ അര്‍ദ്ധ നഗ്നത ഇത് സ്ത്രീ ചൂഷണ മല്ലാതെന്താണ്..... ഈ ഒരു ഡ്രസ്സ്‌ കോഡും, ദാസ്യവേലക്ക് പെണ്ണ് തന്നെ വേണമെന്നും തീരുമാനിച്ചതും പഠിപ്പിച്ചതും മുതലാളിത്തമാല്ലാതെ ആരാണ്... അങ്ങനെ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പെണ്ണ് അവരുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാല്‍ പോലും അതിനെതിരില്‍ സമരം ചെയ്തു നേടിയെടുത്ത അവകാശം അത്ര നിസ്സാരമായി കാണാന്‍ എനിക്കാകില്ല. താങ്കളുടെ കാര്യം എനിക്കറിയില്ല.
അത് ഈജിപ്തിലെ കാര്യം ഇവിടെ നമ്മുടെ മലയാളി യുക്തിവാദികള്‍ ആ അവകാശ സമരത്തിനെതിരെ യുക്തിവാദികളുടെ തന്നെ ഗ്രൂപ്പില്‍ പോസ്റ്റിട്ടു ആഘോഷിക്കുന്നു. അത് ചൂണ്ടികട്ടിയതിനെ താങ്കളെ പോലെയുള്ള മിതവാദിയുക്തിവാദികള്‍ വരെ ചോദ്യം ചെയ്യുന്നു. എന്തെ പെണ്ണിന് വസ്ത്രം ധരിക്കാന്‍ അവകാശമില്ലേ!!!??? അവള്‍ക്കു തന്റെ അമൂല്യസ്വത്തായ സൌന്ദര്യം തന്റെ തൊഴില്‍ ദാതാവിന്റെ ഉല്പന്നം വിറ്റഴിക്കാനുള്ള ഉപാധിയാക്കാതെ സംരക്ഷിക്കാന്‍ അനുവദിച്ചു കൂടെ

സുബൈദ said...


അടുത്ത ഭാഗത്ത് താങ്കളുടെ വ്യക്തിപരമായ ആസ്വാദനത്തിന്റെ വിവിത മാനങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.. അതിനു വ്യക്തമായ മറുപടി പറയാന്‍ അറിയാമെങ്കിലും തല്‍കാലം ഒഴിവാക്കുന്നു.

അടുത്ത വിഷയം യഥാര്‍ത്ഥ യുക്തിവാദികളും യഥാര്‍ത്ഥ യുക്തിവാദികളും എന്ന വരട്ടു തത്വശാസ്ത്രമാണ് പറഞ്ഞിട്ടുള്ളത്. അത് വേര്‍തിരിക്കാന്‍ നിങ്ങള്‍ക്കിടയില്‍ പ്രത്യേക മാനദന്ധങ്ങള്‍ എന്തെങ്കിലും ഉള്ളതായറിയില്ല. യുക്തിവാദി സാഹിത്യങ്ങളില്‍ നിന്നും സമകാലികങ്ങളില്‍ നിന്നും മനസ്സിലാകുന്ന യുക്തിവാദം സ്ത്രീ വിരുദ്ധമാണ്‌.

ചാർവാകം said...
This comment has been removed by the author.
ചാർവാകം said...

ഭക്ഷണം വിളമ്പുന്നത് ദാസ്യവേലയാണ്‌ എന്ന വാദം അത് വിളമ്പുക എന്നത് ഉപജീവനമായി സ്വീകരിച്ച ആയിരക്കണക്കിന്‌ ആളുകളെ അപമാനിക്കലാണ്‌. അത് താങ്കൾ പിൻവലിക്കണം. ഇത്തരം ജോലികളിൽ പെണ്ണ്‌ മാത്രമേയുള്ളൂ എന്ന് നിരവധി തവണ വിമാനയത്രചെയ്തിട്ടുള്ള എനിക്ക് തോന്നിയിട്ടില്ല. കൂടുതൽ പെണ്ണുങ്ങളായിരിക്കാം. അതിൽ കച്ചവടക്കണ്ണുണ്ട്. ഞാൻ അംഗീകരിക്കുന്നു. <<<<< ഒട്ടുമിക്ക എയര്‍ ലൈനിലും പുരുഷനെ മുഖവും മുന്കയ്യുമൊഴികെ ശരീരം മുഴുവന്‍ മൂനും നാലും ലയര്‍ ഉപയോഗിച്ച് മറപ്പിക്കുന്നു>>>>ഓര​‍ാ ജോലിക്കും അതിന്റേതായ ഡ്രസ്സ് കോടുണ്ട്. ലോകത്ത് പട്ടാളം, പോലീസ്, തുടങ്ങി പല വിദ്യഭ്യാസസ്ഥാപനങ്ങളും ഡ്രസ്സ് കോട് നിർബന്ധമുണ്ട് ഈ ഡ്രസ്സ് എന്റെ വിശ്വാസം അനുവദിക്കുന്നില്ല എന്ന് നമുക്ക് വാദിക്കാം. പക്ഷെ ഫലമില്ല. അത് അംഗീകരിച്ചാണ്‌ അതിലെ ജോലി നാം തെരഞ്ഞെടുക്കുന്നത്.
വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ഒരാൾ നേടിയെടുക്കുന്ന ഒരു കാര്യം തീർച്ചയായും നിസ്സാരമല്ല എന്ന്തിനും താങ്കളോട് യോജിക്കുന്നു. നമ്മുടെ തർക്കം ഇവിടെ അവസാനിക്കുകയാണ്‌. വിശ്വാസം എന്ന കാര്യത്തിൽ എന്നെപ്പോലെ യുക്തിവാദികളുടെ ഇത്തരം ആവശ്യങ്ങളിലും താങ്കൾ കൂടെ നില്ക്കുമല്ലോ. എന്റെ വിശ്വാസം പോലെ പ്രധാനമാണ്‌ അയാളുടേതും, എവിടെയും, എക്കാലത്തും. അതായത് ഞങ്ങളിലെ ആളുകൾ (സ്ത്രീകൾ വിശേഷിച്ചും) പൊതുവേദികളിൽ ഞങ്ങൾക്കിഷ്ടമുള്ള വേഷം ധരിക്കുക എന്നതിനെ വിശ്വാസ സംരക്ഷണം എന്ന പേരിൽ നിങ്ങൾ അനുകൂലിക്കും എന്നു കരുതാമല്ലോ.
എന്റെ വ്യക്തിപരമായ ‘വിവിധ മാനങ്ങൾ’ ഒരു ‘ടെസ്റ്റ്’ ആയി എടുത്താൽ മതി. ഞാൻ അതിന്റെ ‘റാന്റം മെതേഡിലെ’ ഒരു ‘സാമ്പ്ൾ’ മാത്രം. ഭൂരിഭാഗം പുരുഷന്മാരുടേയും അവസ്ഥയാണത്. കറുപ്പ് ശരീരം കാക്കുമായിരുന്നെങ്കിൽ ഇത്രയധികം സ്ത്രീ പീഡനക്കേസ്സുകൾ സൗദി അറേബ്യയിലുണ്ടാകുമായിരുന്നില്ല. റജിസ്റ്റർ ചെയ്യാതെ പോകുന്നതാണ്‌ 90 ശതമാനവും, എന്നിട്ടും.
‘യതാർഥ യുക്തിവാദി’ എന്നതാണ്‌ താങ്കളുടെ അടുത്ത സംശയം.
ഇവിടെ ഞാൻ ഒരു ലിങ്ക് വെക്കുന്നു.. യുക്തിവാദ കാഴ്ച്ചപ്പാട് മനസ്സിലാക്കാൻ അത് ഉപകരിക്കാനും മതി. യുക്തിവാദം ഒരു നിർണയന രീതിയാകുന്നു. അതിന്റെ നിർണയന പദ്ധതി അറിയാതെ ഒരു ഫേഷനായി, ഇതാണ്‌ പുതിയ ചിന്ത അതിനാൽ നാളെ മുതൽ ഞാനും യുക്തിവാദിയാണ്‌ എന്ന് പറഞ്ഞ് അതിന്റെ സംഘടനകളിൽ അംഗത്വമെടുക്കുന്നവരുണ്ട്. ആരായാലും അയാളിൽ മേല്പറഞ്ഞ നിർണയന രീതി ഉപയോഗിക്കാനറിയില്ലെങ്കിൽ അയാൾ യതാർഥ യുക്തിവാദിയാകുന്നില്ല. അയാൾ മതകീയ സ്വഭാവം പ്രകടിപ്പിച്ചു കൊണ്ടിരിക്കും. എന്തിനും ഉത്തരം പറയാൻ ഈ നിർണയനരീതിക്ക് കഴിയും എന്നൊരു ആത്മവിശ്വാസം കൈമുതലാവുക എന്നതാണ്‌ യുക്തിവാദിയുടെ ‘മോക്ഷം’ എന്നത്. ആ നില കൈവരിച്ച ഒരു യുക്തിവാദി മിതവാദിയാകും.

സുബൈദ said...

@ചാര്‍വാകം താങ്കളുടെ കമന്റില്‍ ഉന്നയിച്ച പ്രശ്നങ്ങളോട് പ്രതികരിക്കുന്നതിനു മുമ്പ് എന്റെ പോസ്റ്റില്‍ ഞാനുന്നയിച്ച പ്രധാന പ്രശ്നം എന്തെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തട്ടെ. ''
പക്ഷെ ഈ വാര്‍ത്ത‍ പോസ്റ്റ്‌ ചെയ്ത യുക്തിവാദി പുരുഷമേധാവി ബാബുമോനോ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു യുക്തിവാദി പുരുഷ കൊമാരങ്ങല്‍ക്കോ പെണ്ണിന്റെ ഈ അവകാശ സമരവും മുന്നേറ്റവും തീരെ സഹിക്കാന്‍ കഴിഞ്ഞില്ല എന്ന് അവരുടെ കമന്റുകള്‍ വ്യക്തമാക്കുന്നു ബാബുമോന്റെ കമന്റിലേക്ക്
Babu Mon നമ്മുടെ മുര്‍സ്സി സര്‍ക്കാരും പുരോഗമിക്കുന്നുണ്ട് ഇനി എന്നാണോ അടിവസ്ത്രം ഇരമ്പു ചട്ടകൊണ്ട് ഉള്ളതാവണം എന്ന് പറയുന്നതിനു അനുമതി കൊടുക്കുന്നത് !!!മറിയം ടീവിയും മറ്റും പുരോഗമിക്കുന്നു !!!!....................................................................
എന്തെ പുരോഗമനം (?) വ്യക്തിസ്വാതന്ത്ര്യം സ്വതന്ത്ര ചിന്ത വിദ്ധ്യാഭ്യാസം തുടങ്ങിയ വാചക കസര്‍ത്തുകള്‍ നടത്തുന്ന ഈ ജന്തുക്കള്‍ ഇത്രയ്ക്കു അസഹിഷ്ണുക്കള്‍ ആകുന്നതും വിറളി പിടിക്കുന്നതും... എന്താണ് പെണ്ണ് വസ്ത്രം ധരിച്ചാല്‍ ഇവര്‍ക്കുള്ള നഷ്ടം എന്തെ പെണ്ണിന് സ്വതന്ത്രമായി വസ്ത്രം ധരിക്കാനും ജീവിക്കാനുമുള്ള മൌലികാവകാശം ഈ യുക്തിവാദികളും പുരുഷമെധവികളും വകവച്ചു കൊടുക്കാന്‍ സന്നദ്ധമാകാത്തത്. എന്നിട്ടിവര്‍ പറയുന്നു തങ്ങളാണ് സ്വതന്ത്ര ചിന്തകര്‍ എന്ന്....
ഈ അസഹാഷിനുക്കളെ പെണ്ണിന്റെ ശത്രുക്കളെ സാംസ്ക്കാരിക കേരളമേ ബൂലോകമേ തിരിച്ചറിയുക.
ഈ അസഹിഷ്ണുക്കല്‍ക്കെതിരെ പ്രതികരിക്കുക....''

ഈ ഭാഗങ്ങളില്‍ നിന്ന് എന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ വിഷയത്തിന്റെ കാതല്‍ മനസ്സിലാകും. പക്ഷെ ആ പരസ്ഹ്നം അവഗണിച്ചു ഏതോ മുസ്ലിം ഭൂരിപക്ഷ രാഷ്ടര്‍ത്തിലെ വിഷയം എടുത്തിട്ടു ചര്‍ച്ച കൊണ്ട് പോവുകയാണല്ലോ താങ്കള്‍ ചെയ്തു കൊണ്ടിരിക്കുന്ന

സുബൈദ said...

എന്തെ യുക്തിവാദികളുടെയും മറ്റു സ്ത്രീവിരുദ്ധ പുരുഷ മേധാവികളുടെയും ഈ അസഹിഷ്ണുതയെ കണ്ടില്ലെന്നു നടിക്കുന്നു.
താങ്കള്‍ക്ക് പറയാനുള്ളത് പറയാം പക്ഷെ പോസ്റ്റിലെ വിഷയം അവഗണിച്ചു മറ്റൊരു പ്രശ്നം ഉന്നയിച്ചു ചര്‍ച്ച മാറ്റി മരിക്കുന്നത അത്രയ്ക്ക് നല്ലതാണോ ........
താങ്കളുടെ ആദ്യ കമന്റും അതിനോടുള്ള പ്രതികരണവും

Blogger'' സുബൈദ said...

ചാർവാകം said...
ശിരോവസ്ത്രം ധരിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണുന്ന നിങ്ങൾ നിങ്ങളുടെ ഭരണകൂടം നിലനില്ക്കുന്നരാജ്യങ്ങളിൽ ശിരോവസ്ത്രം ഉപേക്ഷിക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യമായി പരിഗണിക്കുമോ?
അത് ആ രാജ്യത്തെ ഭരണകൂടത്തോട് താങ്കള്‍ക്ക് വിശദീകരണം ചോദിക്കാം
പോസ്റ്റില്‍ പറഞ്ഞ പെണ്ണിന് വസ്ത്രം ധരിക്കാന്‍ അവര്‍ സമരം ചെയ്തു നേടിയെടുത്ത അവകാശത്തില്‍ അസഹിഷ്ണുതയും വെപ്രാളവും പ്രഖടിപ്പിക്കുന്ന യുക്തിവാദി പുരുഷ മേധാവികളെ കുറിച്ച് താങ്കള്‍ക്ക് എന്ത് പറയാനുണ്ട്...

15 September 2012 11:50 PM''

താങ്കളുടെ രണ്ടാം കമന്റിലും പോസ്റ്റിലെ വിഷയം അവഗണിച്ചു അത് കൂടി വായിക്കുക

Blogger ''ചാർവാകം said...

ഇസ്ലാമിക ഭരണകൂടങ്ങൾ നിലനില്ക്കുന്ന രാജ്യങ്ങളിൽ ആ രാജ്യത്തിലെ നിയമങ്ങൾ സ്വേച്ഛപ്രകാരം നിർമ്മിക്കുന്നതല്ല. അതിനാൽ ഈ ചോദ്യത്തിന്‌ മറുപടി പറയാൻ മുസ്ലിംഗൾ ബാധ്യസ്ഥരാണ്‌. കൂടാതെ ആ രാജ്യങ്ങളിലൊക്കെ നില നില്ക്കുന്ന ബോധം, ശക്തമായ സദാചാരപ്പോലീസിന്റെ സാനിധ്യം ഇതൊക്കെ ഒരുക്കി എടുത്തത് ഇസ്ലാമിന്റെ അദ്ധ്യാപനങ്ങളാണ്‌. ഈ അദ്ധ്യാപനങ്ങൾ അനുസരിക്കുന്നവരാണ്‌ സ്ത്രീ സ്വാതന്ത്ര്യം അവളുടെ വ്യക്തിപരമായ കാര്യമാണെന്ന് പറയുന്ന യുക്തിവാദികളോട് വിശദീകരണം ചോദിക്കുന്നത്. ഇനി താങ്കളുടെ ചോദ്യത്തിന്‌ മറുപടി. 1)- ഒരാൾ സ്വയം ഒരു വസ്ത്രധാരണം തെരഞ്ഞെടുക്കുന്നതിൽ യുക്തിവാദിക്ക് ഒരു അസഹിഷ്ണുതയും ഇല്ല. എന്നാൽ ചില വസ്ത്രങ്ങൾ നിർബന്ധിക്കപ്പെടുന്ന സാമൂഹ്യയാതാർഥ്യത്തിനെതിരെ അവന്റെ സമരം തുടരേണ്ടതാണ്‌. 2)- സമൂഹം എല്ലാതരത്തിലും മാറ്റത്തിന്‌ വിധേയമാകേണ്ടതുണ്ട്. ഇതിന്‌ തടസ്സമായി നില്ക്കുന്ന എല്ലാറ്റിനും (ആചാരം, അന്ധവിശ്വാസം, വസ്ത്രം അങ്ങനെ എന്തും) എതിരായുള്ള സമരവും തുടരേണ്ടതുണ്ട്. അത്തരം മുന്നേറ്റങ്ങളുടെ ഭാഗമായി ഇല്ലാതായിപ്പോയ നിരവദി അനാചാരങ്ങൾ നമുക്കുണ്ട്. സതി ഉദാഹരണം. സതി ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഇന്നും വിശ്വസിക്കുകയും തഞ്ചം കിട്ടിയാൽ അത് തിരിച്ചു കൊണ്ട്വരനം എന്ന് കരുതുന്നവരും ഇന്നുമുണ്ട്. ഇവിടെയൊക്കെ യുക്തിവാദി അവന്റെ എല്ലാ ആയുധങ്ങളും ഉപയോഗിക്കേണ്ടതുണ്ട്

16 September 2012 10:41 AM''

സുബൈദ said...

ഇതിലെവിടെയും പോസ്റ്റിലെ വിഷയത്തോട് പ്രതികരിക്കാന്‍ താങ്കള്‍ തയ്യാറായില്ല എന്നത് എന്റെ പോസ്റ്റിലുന്നയിച്ച മനുഷ്യാവകാശ പ്രശ്നത്തോട് പെണ്ണിന്റെ അവകാശ പ്രശ്നങ്ങളോട് പ്രതികരിച്ചില്ല എന്ന് മാത്രമല്ല താങ്കളുടെ കമന്റുകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ എന്റെ പോസ്റ്റിലെ അസഹിഷ്ണുക്കളെ താങ്കള്‍ അനുകൂലിക്കുന്നതായി മനസ്സിലാക്കുന്ന ഒരു സാദാരണവായനക്കാരിയെ കുറ്റപ്പെടുത്താവതല്ല. ഇനിയും താങ്കള്‍ക്ക് അതെ അസഹിഷ്ണുക്കളെ അനുകൂലിക്കുന്നോ? Delete

Abdul Khader EK said...

ഇത് ഡോക്യുമെന്റ് ചെയ്തത് വളരെ നന്നായി, അവരുടെ തനിനിറം ഇടക്കിടക്ക്‌ അവരെ തന്നെ ബോധ്യപ്പെടുത്തേണ്ടതായി വരാറുണ്ട്, അപ്പോള്‍ ഈ പോസ്റ്റിന്റെ ലിങ്ക് ഇട്ടു കൊണ്ടുത്താല്‍ മതി.

വളരെ നല്ല വര്‍ക്ക്‌...

ചാർവാകം said...

ഇത്‌ നിങ്ങളുടെ സ്ഥിരം നംബറാണ്‌. ഞാൻ താങ്കളുടെ പോസ്റ്റിന്‌ എവിടെയാണ്‌ പ്രതികരിക്കാതിരുന്നിട്ടുള്ളത്‌? ഇവിടെ തന്നെ ഞാൻ പ്രതികരിക്കണം എന്ന് പറയുന്ന വിഷയം നോക്കാം

<<<<>>

മുകളിൽ താങ്കൾ തെറ്റിദ്ധരിപ്പിക്കുന്നത് ”പെണ്ണുങ്ങൾ അവകാശത്തിനുവേണ്ടി സമരം ചെയ്യുന്നു. അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്‌ വേണ്ടി സമരം ചെയ്യുന്നു. യുക്തിവാദികൾക്ക് ഇത് സഹിക്കുന്നില്ല.“ ഇതിൽ പെണ്ണുങ്ങൾ അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യം എന്ന അവകാശത്തിന്‌ സമരംചെയ്യുന്നു എന്നതിലല്ല നിങ്ങളുടെ പിന്താങ്ങൽ. മറിച്ച് അത് തങ്ങളുടെ വിശ്വാസത്തിന്‌ അനുസരിച്ചാണ്‌ എന്നതിനാലാണ്‌. ഇതിൽ ആണ്‌ യുക്തിവാദിയുടെ അസഹിഷ്ണുത. നിങ്ങൾ യതാർഥത്തിൽ വസ്ത്രധാരണ സമരത്തിന്‌ വേണ്ടിയുള്ള സമരത്തെ കേവലം സ്വാതന്ത്ര്യത്തിന്റെ പേരിൽ പിന്താങ്ങുമെങ്കിൽ അമേരിക്കയിൽ കഴിഞ്ഞ ദിവസം നടന്ന ‘ടൊപ് ലെസ്സ്’ പെണ്ണുങ്ങളുടെയും അവകാശമാണെന്ന സമരത്തെ പിന്താങ്ങുമോ? അങ്ങനെയെങ്കിൽ നിങ്ങളുടെ വാദത്തെ ഞാൻ അംഗീകരിക്കും

ചാർവാകം said...

<<<>>>

ഞങ്ങളാണ്‌ സ്വതന്ത്ര ചിന്തകർ എന്താ സംശയം? ഞങ്ങൾ വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പിന്താങ്ങുന്നത് പോലെ അത് ഉപേക്ഷിക്കാനുള്ള അവകാശത്തെയും പിന്താങ്ങും. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണ (ജീവിത രീതി മൊത്തം) ത്തെ പിന്താങ്ങും. അല്ലാത്തതിനെ ഒക്കെ എതിർക്കും. ആരാണ്‌ സ്വതന്ത്രവാദികൾ? ഞങ്ങളോ നിങ്ങളോ? അപ്പോൾ ചോദ്യം വരും ഇസ്ലാമിക വസ്ത്രം തെരഞ്ഞെടുക്കുന്നതിനെ നിങ്ങൾ എന്തിന്‌ എതിർക്കുന്നു. അതിന്റെ ഉത്തരം ഞാൻ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക വസ്ത്രധാരണ രീതിയുടെ പിന്നിലുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടന്നുകയറ്റത്തെയാണ്‌ ഞങ്ങൾ എതിർക്കുന്നത്. ഒരാൾ സ്വേഛപ്രകാരം ഏത് വസ്ത്രം ധരിക്കുന്നതിലും ഞങ്ങൾക്കെതിർപ്പില്ല. ഇസ്ലാമിക വസ്ത്രധാരണം ഉപേക്ഷിക്കുന്നതിനെതിരായല്ലാതെ വേറെ ഏതെങ്കിലും വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരായ ആക്രമണം നിങ്ങൾക്ക് ചൂണ്ടിക്കാട്ടാനാകുമോ? എന്തുകൊണ്ടാണ്‌ അങ്ങനെ? ഒരാൾ ചൂരിദാർ മാറ്റി പാവാടയാക്കിയാൽ ഏതെങ്കിലും മതക്കാരൻ അയാളെ റോട്ടിലിട്ടു തല്ലുമോ? എന്നാൽ ഒരാൾ പർദ്ദമാറ്റി ജീൻസും ടോപ്പും ആക്കി എന്നതിന്റെ പേരിൽ എത്ര അടിപിടിക്കേസ്സുകൾ, ഭീഷണികൾ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. അതിന്റെ ഒക്കെ പ്രചാരകരായ നിങ്ങളാണോ സ്വതന്ത്ര വാദികൾ?
എന്തേ പുരോഗമനം? എന്റെ ഭാഷയിൽ “മനുഷ്യൻ കടന്നു പോന്ന കാലങ്ങളിൽ അവൻ ആർജ്ജിച്ച അനുഭവങ്ങളെ ചേർത്തുവെച്ച് പുതിയ കാലത്തിന്‌ മുതൽ കൂട്ടാക്കലാണ്‌ പുരോഗമനം”

ചാർവാകം said...

<<<<>>>>

ഏതോ മുസ്ലിം രാജ്യം എന്ന് നിങ്ങൾ പുറം തള്ളുന്ന രാജ്യങ്ങളിൽ ഇസ്ലാമിക ചട്ടക്കൂട്ടത്തിൽ കെട്ടിപ്പടുത്ത ഭരണ സംവിധാനമാണ്‌. അത് നിങ്ങൾക്ക് തന്നെ മടുത്തിരിക്കുന്നു. എന്നഅൽ, ഈ രാജ്യങ്ങൾക്കെതിരെ മറ്റു മത രാജ്യങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാകുമ്പോൾ ഈ വാദമല്ല ഉന്നയിക്കുക. അത് പോകട്ടെ, ഇസ്ലാമിക കാഴ്ച്ചപ്പാടിൽ ഈ ചോദ്യങ്ങൾക്ക് (വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള) ഉത്തരം പറഞ്ഞാൽ മതി. ആ സുവർണകാലം തിരിച്ചുകൊണ്ട് വരാനാണല്ലോ എല്ലാ മുസ്ലിംകളും ശ്രമിക്കുന്നത്. ഈ ഒരു കാഴ്ച്ചപ്പാടിന്റെ ഒളിച്ചു കടത്തലുകൾ എല്ലാ അർഥത്തിലും ചെറുക്കുകയാണ്‌ യുക്തിവാദിയുടെ പണി. അത് ഭക്ഷണത്തിൽ, വസ്ത്രത്തിൽ, വിവാഹത്തിൽ, ലൈംഗികതയിൽ എവിടെ നിങ്ങൾ ശ്രമിക്കുന്നോ അവിടെയൊക്കെ ഞങ്ങ്ലതിനെ ചെറുക്കും. അതാണ്‌ ഞങ്ങളുടെ പണി. അതായത് ഞങ്ങളുടെ “പ്രബോധനം”. ചിലർ ഇക്കാര്യത്തിൽ അസഹിഷ്ണുക്കളും ആകുന്നുണ്ടാവണം. പക്ഷെ ഞാനങ്ങനെ നിങ്ങളുടെ (ജന്തു എന്ന വിളിപോലുള്ള. തീർച്ചയായും യുക്തിവാദിക്ക് അതിന്റെ വിപുലമായ അർഥത്തിൽ പ്രയാസം തോന്നേണ്ട കാര്യമില്ല. എന്നാൽ നാട്ടു നടപ്പനുസരിച്ച് ജന്തു എന്നത് ഒരു മൃദുലചീത്തവിളിയാണ്‌) പ്രകോപിപ്പിക്കലിൽ പെട്ട് വിഷയം ഉപേക്ഷിക്കുകയില്ല.

നിങ്ങൾ ഇനിയും പറഞ്ഞോളൂ, ഞാൻ പ്രതികരിക്കും. കഴിയുന്നതും ഒരു കാര്യം മാത്രം ഒരിക്കൽ ഉന്നയിക്കാൻ ശ്രമിക്കണം. അത് കാര്യങ്ങൾ കുറച്ച് എളുപ്പമാക്കും

ചാർവാകം said...

<<>>

ഇതിന്റെ ഉത്തരങ്ങൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്


<<>>>

ഇതിൽ ഞാനെവിടെയാണ്‌ വിഷയത്തിൽ നിന്ന് പുറത്ത് പോയത്?

ചാർവാകം said...
This comment has been removed by the author.
ചാർവാകം said...

ഇതിലെവിടെയും പോസ്റ്റിലെ വിഷയത്തോട് പ്രതികരിക്കാന്‍ താങ്കള്‍ തയ്യാറായില്ല എന്നത് എന്റെ പോസ്റ്റിലുന്നയിച്ച മനുഷ്യാവകാശ പ്രശ്നത്തോട് പെണ്ണിന്റെ അവകാശ പ്രശ്നങ്ങളോട് പ്രതികരിച്ചില്ല എന്ന് മാത്രമല്ല താങ്കളുടെ കമന്റുകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ എന്റെ പോസ്റ്റിലെ അസഹിഷ്ണുക്കളെ താങ്കള്‍ അനുകൂലിക്കുന്നതായി മനസ്സിലാക്കുന്ന ഒരു സാദാരണവായനക്കാരിയെ കുറ്റപ്പെടുത്താവതല്ല. ഇനിയും താങ്കള്‍ക്ക് അതെ അസഹിഷ്ണുക്കളെ അനുകൂലിക്കുന്നോ?>>>

ഞാൻ ഒരു യുക്തിവാദി ആയതിനാൽ എന്റെ ഉത്തരങ്ങൾ താങ്കളെ തൃപ്തിപ്പെടുത്തുകയില്ല. മനസ്സിലാക്കാവുന്നതേയുള്ളൂ. അവ യുക്തിവാദികളെ പിന്താങ്ങുന്നവയും ആയിരിക്കും. അസഹിഷ്ണുക്കളെയല്ല. അസഹിഷ്ണുത ഒരു മത ലക്ഷണമാണ്‌. അത് യുക്തിവാദികളിലും കാണാം. അയാൾ പൂർണമായും മതത്തിൽ നിന്ന് വിടുതൽ നേടിയിട്ടില്ല എന്ന് കരുതിയാൽ മതി. മറ്റുള്ളവയുടെ ഉത്തരങ്ങൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

സുബൈദ said...

@ അബ്ദുല്‍ഖാദര്‍
നന്ദി ഇവിടെ വന്നതിനു അഭിപ്രായം രേഖപ്പെടുത്തിയതിനു

സുബൈദ said...

''മുകളിൽ താങ്കൾ തെറ്റിദ്ധരിപ്പിക്കുന്നത് ”പെണ്ണുങ്ങൾ അവകാശത്തിനുവേണ്ടി സമരം ചെയ്യുന്നു. അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്‌ വേണ്ടി സമരം ചെയ്യുന്നു. യുക്തിവാദികൾക്ക് ഇത് സഹിക്കുന്നില്ല.“ ഇതിൽ പെണ്ണുങ്ങൾ അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യം എന്ന അവകാശത്തിന്‌ സമരംചെയ്യുന്നു എന്നതിലല്ല നിങ്ങളുടെ പിന്താങ്ങൽ.''

താങ്കളുടെ കണ്ണടച്ചാല്‍ താങ്കള്‍ക്ക് മാത്രമേ ഇരുട്ടാകൂ.. എന്റെ പോസ്റ്റിലെ വിഷയം കണ്ടില്ലെന്നു നടിച്ചു വിഷയത്തെ വേരുരു രീതിയില്‍ സമീപിക്കുന്ന താങ്കളുടെ യുക്തി മനസ്സിലാകുന്നുണ്ട്.
ഞാന്‍ ആരാണ്, എന്റെ ആദര്‍ശം എന്താണ് എന്ന് ഗവേഷണം നടത്തി അതിനു മറുപടി പറയുന്നത് തല്‍കാലം ചോദ്യം ചെയ്യുന്നില്ല.. പക്ഷെ ഇവിടെ പെണ്ണുങ്ങള്‍ സമരം ചെയ്തു നേടിയെടുത്ത അവകാശത്തില്‍ അസഹിഷ്ണുത പൂണ്ട യുക്തിവാദികളുടെ പ്രതികരണങ്ങളെ പെണ്‍പക്ഷത് നിന്ന് ചോദ്യം ചെയ്തതിനു താങ്കള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സര്‍കാര്‍ നിയമങ്ങളെ കുറിച്ച് ചോദ്യം ചെയ്‌താല്‍ ഉത്തരമാകുമോ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം തല്‍കാലം അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല...
പോസ്റ്റില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയില്‍ മുഖത്ത് കരിവാരി തേച്ചു വികൃതമാക്കിയ യുക്തിവാദിയുടെ അസഹിഷ്ണുത താങ്കള്‍ക്ക് മനസ്സിലായോ എന്തോ., ഒരാളുടെ ഫോട്ടോ മോര്‍ഫിങ്ങിലൂടെ മാറ്റുന്ന പ്രവര്‍ത്തി ക്രിമിനല്‍ കുറ്റമാണെന്നെങ്കിലും ആ യുക്തിവാദി തിരിച്ചറിഞ്ഞിരുന്നെങ്കില്‍... പക്ഷെ അത്തരം നീചപ്രവര്‍ത്തികളൊന്നും താങ്കള്‍ക്കോ മറ്റു യുക്തിവാദികള്‍ക്കോ വിഷയമല്ല.
നിങ്ങളെ സംബന്ധിച്ച് നിങ്ങള്‍ക്ക് ഒരു മുന്‍ധാരണയുണ്ട് നിങ്ങള്‍ ഉന്നതരാനെന്ന തെറ്റിദ്ധാരണ. നിങ്ങള്‍ സമൂഹത്തില്‍ എന്ത് പ്രചരിപ്പിക്കുന്നു എന്നൊന്നും തല്‍കാലം ഇവിടെ നീട്ടിപ്പരത്തി പറയുന്നില്ല.
ആവശ്യമെങ്കില്‍ ആകാം വിഷയത്തില്‍ നിന്ന് മാറും എന്ന് കരുതി അവഗണിക്കുന്നു.

സുബൈദ said...

''ഞങ്ങളാണ്‌ സ്വതന്ത്ര ചിന്തകർ എന്താ സംശയം? ഞങ്ങൾ വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പിന്താങ്ങുന്നത് പോലെ അത് ഉപേക്ഷിക്കാനുള്ള അവകാശത്തെയും പിന്താങ്ങും. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രധാരണ (ജീവിത രീതി മൊത്തം) ത്തെ പിന്താങ്ങും. അല്ലാത്തതിനെ ഒക്കെ എതിർക്കും. ആരാണ്‌ സ്വതന്ത്രവാദികൾ? ഞങ്ങളോ നിങ്ങളോ? അപ്പോൾ ചോദ്യം വരും ഇസ്ലാമിക വസ്ത്രം തെരഞ്ഞെടുക്കുന്നതിനെ നിങ്ങൾ എന്തിന്‌ എതിർക്കുന്നു. അതിന്റെ ഉത്തരം ഞാൻ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക വസ്ത്രധാരണ രീതിയുടെ പിന്നിലുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടന്നുകയറ്റത്തെയാണ്‌ ഞങ്ങൾ എതിർക്കുന്നത്.''

കൊള്ളാം
ഇത് വസ്ത്രം തിരഞ്ഞെടുക്കുന്നതിനും, ഞങ്ങളെതിരല്ല.. ഞങ്ങള്‍ സ്വതന്ത്ര ചിന്തകരാണ്‌............നല്ല കാഴ്ചപാട് ആശംസകള്‍ ....പക്ഷെ ഒരാള്‍ക്കും മുസ്ലിം ആയി ജീവിക്കാന്‍ അവകാശം നല്‍കികൂടാ... എന്താണ് യുക്തിവാദികളെ നിങ്ങള്‍ ഇത്രയ്ക്കു സന്കുചിതരാവുന്നു. ഒരാള്‍ അയാള്‍ക്കിഷ്ടപെട്ടു ഇസ്ലാമിക വേഷം സ്വീകരിച്ചാല്‍ എങ്ങനെയാണ് യുക്തിവാദികളെ അത് വ്യക്തി സ്വതന്ത്ര്യത്തിനെതിരാവുക.?! ഇങ്ങനെ അസഹിഷ്ണുക്കലാകുന്ന നിങ്ങളെങ്ങനെ സ്വതന്ത്ര ചിന്തകര്‍ എന്ന് അവകാശപ്പെടും കഷ്ടം

സുബൈദ said...

''ഞാൻ ഒരു യുക്തിവാദി ആയതിനാൽ എന്റെ ഉത്തരങ്ങൾ താങ്കളെ തൃപ്തിപ്പെടുത്തുകയില്ല. മനസ്സിലാക്കാവുന്നതേയുള്ളൂ. അവ യുക്തിവാദികളെ പിന്താങ്ങുന്നവയും ആയിരിക്കും. അസഹിഷ്ണുക്കളെയല്ല. അസഹിഷ്ണുത ഒരു മത ലക്ഷണമാണ്‌. അത് യുക്തിവാദികളിലും കാണാം. അയാൾ പൂർണമായും മതത്തിൽ നിന്ന് വിടുതൽ നേടിയിട്ടില്ല എന്ന് കരുതിയാൽ മതി. മറ്റുള്ളവയുടെ ഉത്തരങ്ങൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.''

അതെ താങ്കള്‍ക്ക് യുക്തിവാദികള്‍ ചെയ്യുന്ന അനീതികളെ കൂടി പിന്തങ്ങേണ്ടി വരുന്നു
നടക്കട്ടെ

rasheed chennara said...

ഇസ്ലാമിന്റെ ചെറിയ ചിഹ്നങ്ങളോട് പോലും അസഹിഷിണ്‌ത കാണിക്കുന്നവരെ തുറന്നു കാണിക്കാനുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും പിന്തുണ .....
ധൈര്യത്തോടെ മുന്നോട്ടു പോവുക ...

ചാർവാകം said...

"താങ്കളുടെ കണ്ണടച്ചാല്‍ താങ്കള്‍ക്ക് മാത്രമേ ഇരുട്ടാകൂ.. എന്റെ ............
നിങ്ങള്‍ സമൂഹത്തില്‍ എന്ത് പ്രചരിപ്പിക്കുന്നു എന്നൊന്നും തല്‍കാലം ഇവിടെ നീട്ടിപ്പരത്തി പറയുന്നില്ല.
ആവശ്യമെങ്കില്‍ ആകാം വിഷയത്തില്‍ നിന്ന് മാറും എന്ന് കരുതി അവഗണിക്കുന്നു." ‘അവൻ എന്നെ തോണ്ടിയത് മാഷ് കണ്ടില്ലേ എന്ന മൂന്നാം ക്ളാസുകാരന്റെ പരാതികളാണവ’. നിങ്ങൾ യുക്തിവാദികളോട് പെരുമാറുമ്പോലെ അവർ നിങ്ങളോടും പെരുമാറും. അതിനാൽ അതിന്മേൽ പ്രതികരിക്കുന്നില്ല.

"പക്ഷെ ഇവിടെ പെണ്ണുങ്ങള്‍ സമരം ചെയ്തു നേടിയെടുത്ത അവകാശത്തില്‍ അസഹിഷ്ണുത പൂണ്ട യുക്തിവാദികളുടെ പ്രതികരണങ്ങളെ പെണ്‍പക്ഷത് നിന്ന് ചോദ്യം ചെയ്തതിനു താങ്കള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സര്‍കാര്‍ നിയമങ്ങളെ കുറിച്ച് ചോദ്യം ചെയ്‌താല്‍ ഉത്തരമാകുമോ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം തല്‍കാലം അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല"

പെണ്ണുങ്ങളുടെ അവകാശങ്ങൾ നിങ്ങളുടെ മതവിശ്വാസത്തിന്‌ അനുസരിച്ചായത് കൊണ്ടല്ലേ നിങ്ങൾ അത് അവകാശമായി പരിഗണിക്കുന്നത്?ശിരോവസ്ത്രം ധരിക്കുക എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണുന്ന നിങ്ങൾ നിങ്ങളുടെ ഭരണകൂടം നിലനില്ക്കുന്നരാജ്യങ്ങളിൽ ശിരോവസ്ത്രം ഉപേക്ഷിക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യമായി പരിഗണിക്കുമോ? ഇതിൽ എവിടെയാണ്‌ “അരിയും പയറും”? അല്ലെങ്കിലും നിങ്ങൾ പ്രശ്നങ്ങളേ നേരായ രീതിയിൽ സമീപിക്കുകയില്ല

"കൊള്ളാം
ഇത് വസ്ത്രം തിരഞ്ഞെടുക്കുന്നതിനും, ഞങ്ങളെതിരല്ല.. ഞങ്ങള്‍ സ്വതന്ത്ര ചിന്തകരാണ്‌............നല്ല കാഴ്ചപാട് ആശംസകള്‍ ....പക്ഷെ ഒരാള്‍ക്കും മുസ്ലിം ആയി ജീവിക്കാന്‍ അവകാശം നല്‍കികൂടാ... എന്താണ് യുക്തിവാദികളെ നിങ്ങള്‍ ഇത്രയ്ക്കു സന്കുചിതരാവുന്നു. ഒരാള്‍ അയാള്‍ക്കിഷ്ടപെട്ടു ഇസ്ലാമിക വേഷം സ്വീകരിച്ചാല്‍ എങ്ങനെയാണ് യുക്തിവാദികളെ അത് വ്യക്തി സ്വതന്ത്ര്യത്തിനെതിരാവുക.?! ഇങ്ങനെ അസഹിഷ്ണുക്കലാകുന്ന നിങ്ങളെങ്ങനെ സ്വതന്ത്ര ചിന്തകര്‍ എന്ന് അവകാശപ്പെടും കഷ്ടം"

മുസ്ലിം ആയി ജീവിക്കുന്നതിന്‌ ആരാണ്‌ അവസരം നല്കാതിരിക്കുന്നത്? എന്നാൽ യുക്തിവാദിയായി ജീവിക്കാനിങ്ങൾ അവസരം നല്കാറുണ്ടോ?
നിങ്ങൾ ഏത് മതവും സ്വീകരിക്കൂ. എന്നാൽ നിങ്ങളുടെ മതത്തിലെ പോരയ്മകൾ ഞങ്ങൾക് ചൂണ്ടിക്കാണിക്കാൻ പറ്റില്ലേ. ഇതെന്ത് ഉഡായിപ്പ്? നിങ്ങൾ പുരാതനമായ അന്തവിശ്വാസങ്ങളെ മൊത്തം ജനസ്ംഖ്യയിലെ ഭൂരിഭാഗത്തിന്‌ മേൽ അടിച്ചേല്പ്പിക്കുമ്പോൾ ശാസ്ത്രത്തിന്റെ പുരോഗതി മന്ദ ഗതിയിലാകും. അത് പ്രതിരോധിക്കാൻ യുക്തിവാദി ശ്രമിക്കുന്നില്ലെങ്കിൽ അവന്റെ പണി പിന്നെയെന്താണ്‌? അതും കൂടി പറയൂ
"അതെ താങ്കള്‍ക്ക് യുക്തിവാദികള്‍ ചെയ്യുന്ന അനീതികളെ കൂടി പിന്തങ്ങേണ്ടി വരുന്നു
നടക്കട്ടെ"
നിങ്ങളും അതല്ലെ ചെയ്യുന്നത്? നിങ്ങളുടെ താല്പര്യം പ്രചരിപ്പിക്കുന്നവരെ പിന്താങ്ങുന്നു. അല്ലാതെ ഞാനെന്താ നിങ്ങളുടെ ഇടയിൽ മധ്യസ്ഥനോ, നിഹ്സ്പക്ഷമായിരിക്കാൻ. എന്നാൽ നമ്മൾ തമ്മിൽ കാതലായ വ്യത്യാസമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഏത് യുക്തിവാദിയേയും തെറ്റാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല. ഇവിടെ തന്നെ അസഹിഷ്ണുക്കളായവർ യുക്തിവാദിയിലുമുണ്ട് എന്നും അവരുടെ യുക്തിവാദത്തെയല്ലാതെ അസഹിഷ്ണുതയെ ഞാൻ പിന്താങ്ങുന്നില്ല എന്നും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പറയുന്ന നിങ്ങൾ അസഹിഷ്ണുതയുടെ മൊത്തക്കുത്തകക്കാരാണ്‌ എന്നത് മറക്കരുത്. ‘അനീതികളെ’ ഞാൻ പിന്താങ്ങാറില്ല, ആരുടേയു. അത് നിങ്ങളുടെ വാദങ്ങൾക്ക് ശക്തിപകരാനുള്ള ആരോപണം മാത്രമാണ്‌

സുബൈദ said...

''ചാർവാകം "താങ്കളുടെ കണ്ണടച്ചാല്‍ താങ്കള്‍ക്ക് മാത്രമേ ഇരുട്ടാകൂ.. എന്റെ ............
നിങ്ങള്‍ സമൂഹത്തില്‍ എന്ത് പ്രചരിപ്പിക്കുന്നു എന്നൊന്നും തല്‍കാലം ഇവിടെ നീട്ടിപ്പരത്തി പറയുന്നില്ല.
ആവശ്യമെങ്കില്‍ ആകാം വിഷയത്തില്‍ നിന്ന് മാറും എന്ന് കരുതി അവഗണിക്കുന്നു." ‘അവൻ എന്നെ തോണ്ടിയത് മാഷ് കണ്ടില്ലേ എന്ന മൂന്നാം ക്ളാസുകാരന്റെ പരാതികളാണവ’. നിങ്ങൾ യുക്തിവാദികളോട് പെരുമാറുമ്പോലെ അവർ നിങ്ങളോടും പെരുമാറും. അതിനാൽ അതിന്മേൽ പ്രതികരിക്കുന്നില്ല.''

ഈ ചര്‍ച്ച വളരെ വലിച്ചു നീട്ടി കൊണ്ട് പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് തന്നെയാണ് വിഷയം നീട്ടിപ്പരത്തി പറയാതിരിക്കുന്നത്.

അതിനു രണ്ടു കാരണങ്ങളുണ്ട് ഒന്ന്. ഇത് കഴിഞ്ഞു മറ്റൊരു പോസ്റ്റ്‌ ചെയ്യേണ്ടതുണ്ട്. രണ്ട്. ഇവിടെ ചര്‍ച്ചയില്‍ രണ്ടാലുല്കള്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. ഇവിടം സന്ദര്‍ശിക്കുന്ന മറ്റു വായനക്കാര്‍ക്ക് ഈ ചര്‍ച്ചയില്‍ എത്രത്തോളം താല്‍പര്യം കാണും എന്നറിയില്ല. അത് കൊണ്ടാണ് ഇവിടെ തന്നെ നില്‍ക്കുന്നത്.

എന്റെ ഈ മുന്‍ കമന്റിലും ഇക്കാര്യം വ്യക്തമാണ്.

Blogger ''സുബൈദ said...


അടുത്ത ഭാഗത്ത് താങ്കളുടെ വ്യക്തിപരമായ ആസ്വാദനത്തിന്റെ വിവിത മാനങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.. അതിനു വ്യക്തമായ മറുപടി പറയാന്‍ അറിയാമെങ്കിലും തല്‍കാലം ഒഴിവാക്കുന്നു.

അടുത്ത വിഷയം യഥാര്‍ത്ഥ യുക്തിവാദികളും യഥാര്‍ത്ഥ യുക്തിവാദികളും എന്ന വരട്ടു തത്വശാസ്ത്രമാണ് പറഞ്ഞിട്ടുള്ളത്. അത് വേര്‍തിരിക്കാന്‍ നിങ്ങള്‍ക്കിടയില്‍ പ്രത്യേക മാനദന്ധങ്ങള്‍ എന്തെങ്കിലും ഉള്ളതായറിയില്ല. യുക്തിവാദി സാഹിത്യങ്ങളില്‍ നിന്നും സമകാലികങ്ങളില്‍ നിന്നും മനസ്സിലാകുന്ന യുക്തിവാദം സ്ത്രീ വിരുദ്ധമാണ്‌.

19 September 2012 12:39 AM''
വേറെയും കമന്റുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് വിഷയത്തിന് പുറത്തുള്ള കാര്യങ്ങളിലേക്ക് തല്ക്കാലം കടക്കുന്നില്ല ക്ഷമിക്കുക.