Followers

Monday, June 25, 2012

പാവം വേട്ടക്കാരോട് നീതി പുലര്‍ത്തുക.,



കേരളം പ്രത്യേകിച്ച് മലബാര്‍ മേഖല അരുംകൊലകളുടെയും പാര്‍ട്ടിക്കോടതികളുടെയും, പാര്‍ട്ടി ഗ്രാമങ്ങളുടെയും, നഗരങ്ങളുടെയും ഭീഷണികളുടെയും, വഴിതടയലുകളുടെയും, വെല്ലുവിളികളുടെയും, കുറ്റാരോപണങ്ങളുടെയും, തൂറ്റിപ്പോയ (അല്ലാഹു കാത്തു) വര്‍ഗ്ഗീയസംഘട്ടനമാസൂത്രണങ്ങളുടെയും, മാപ്പിളതീവ്രവാദികളെ അടവച്ച്  (സ്റ്റിക്കറൊട്ടിച്ചു) വിരിയിക്കലുകളുടെയും തിരചിലുകളുടെയും  അറസ്റ്റുകളുടെയും ഒളിച്ചു പോകലുകളുടെയും ഉദ്വഗജനകമായ വെളിച്ചത്തു കൊണ്ടുവരലുകളുടെയും  അവസാനം കീഴടങ്ങലുകളുടെയും  എല്ലാം എല്ലാം നിറഞ്ഞു നിന്ന നല്ലൊരു മസാലപ്പടമായിരുന്നു ഏതാനും മാസമായി ഈ നാട്. ഇതെല്ലാം കണ്ടു കേട്ട് വായിച്ചു ഈ സമുദ്രത്തിലെ ഒരു തുള്ളിയായി ഇവിടെ ഉണ്ടായിരുന്നു.

ഈ അരും കൊലകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ നിറങ്ങള്‍ക്കപ്പുറവും മറ്റു പലതും ഉണ്ടെന്നു തിരിച്ചറിവില്ലായ്മ കൊണ്ടല്ല മിണ്ടാതിരുന്നത്. ഈ വിഷയത്തില്‍  സംസാരിക്കാന്‍ എമ്പാടും ആളുള്ളത് കൊണ്ട് മൌനം വിദ്വാനു ഭൂഷണം എന്ന് കരുതിയിരുന്നതാണ്.

ഇന്നലെയും ഇന്നും ചില കീഴ്പ്പെടലുകളുടെ മങ്ങിയ കാഴ്ച  കണ്ടപ്പോള്‍ കേട്ടപ്പോള്‍ വായിച്ചപ്പോള്‍ അറിഞ്ഞപ്പോള്‍  അതിനു ശേഷം ഇന്ന് (24/06/2012) fb Free Thinkers ഗ്രൂപ്പില്‍ നാട്ടുകാരന്‍ റാഷണലിസ്റ്റു ഇട്ട ഒരു പോസ്റ്റു കൂടെ അറിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ തോന്നി. ആ സംശയങ്ങള്‍ അവിവേകമെങ്കില്‍ മാന്യസഹോദരങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം തിരുത്തണമെന്ന അപേക്ഷയോടെയും തിരുത്തുമെന്ന പ്രതീക്ഷകളോടെയും കുത്തിക്കുറിക്കട്ടെ......

എഫ് ബിയിലെ പോസ്റ്റില്‍ നമ്മുടെ പ്രഥമ പ്രതിഭ, അവരുടെ വാഴ്ച്ചക്കാലത്തിനിടയില്‍ മുപ്പതോളം വധശിക്ഷ വിധികള്‍ പരിഗണിച്ചു റദ്ദു ചെയ്തത്  അവരുടെ അലിവുള്ള മനസ്സിന്റെ അടയാളവും ദയാവയ്പ്പും മറ്റും മറ്റും ആയി കാണുന്നു നമ്മുടെ നാട്ടുകാരന്‍., എന്ന് മാത്രമല്ല ഭാരത്തിന്റെ യശസ്സ് ലോകത്തുയര്‍ത്തിയ അബുല്കലാം അദ്ദേഹത്തിന്റെ കാലയളവില്‍ കേവലം രണ്ടു വധശിക്ഷകളെ പരിഗണിച്ചിരുന്നുള്ളൂ എന്നത് അദ്ദേഹത്തിന്റെ കഴിവുകേടായും ചിത്രീകരിക്കുന്നു പ്രസ്തുത പോസ്റ്റില്‍.

പ്രഥമ  പ്രതിഭ ഏറെ ദയാവയ്പ്പുള്ള അലിവുള്ള മനസ്സിനുടമയാനെന്നുള്ളതും  അവര്‍ നമ്മുടെ ഭാരത്തെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയതും നമുക്കഭിമാനിക്കാന്‍ ഏറെ വകനല്‍കുന്നത് തന്നെയാണ്. അവര്‍ ലോകത്ത് സഞ്ചരിക്കാത്ത  ഏതെങ്കിലും രാജ്യമുണ്ടെങ്കില്‍  ഒരു പക്ഷെ അത് നമ്മുടെ ഇന്ത്യ മാത്രമേ ഉണ്ടാകൂ. അതിലൂടെ നമ്മുടെ രാജ്യം ലോകത്തിന്റെ മുക്കിലും മൂലയില്‍ പോലും അറിയാതിരിക്കില്ല. മാത്രമല്ല ഈ യാത്രകളില്‍ അവരുടെ കുഞ്ഞുകുട്ടിപരിവാരങ്ങളടക്കം ഒന്നിച്ചുണ്ടായിരുന്നു എന്നത്  അവരുടെ അലിവുള്ള കനിവുള്ള സ്നേഹമുള്ള മനസ്സിന്റെ അടയാളമല്ലാതെ മറ്റെന്താണ്. ആ സ്നേഹവും അലിവും കനിവും ഒന്ന് കൊണ്ട് മാത്രമല്ലെ നമ്മുടെ നികുതിപ്പണം രാജ്യ പുരോഗ്തിക്കുപയോഗിച്ചില്ല എങ്കിലും അവരുടെ അലിവും കനിവും സ്നേഹവുമുള്ള മനസും നമുക്ക്  മനസ്സിലാക്കാന്‍ സാധിച്ചത്??!! എന്നിട്ടും ചില കുബുദ്ധികള്‍ പറയുന്നു അവര്‍ രാജ്യത്തിന്റെ സമ്പത്ത് കുംബത്തിനു വേണ്ടി ധൂര്‍ത്തടിച്ചുവെന്നു എന്തൊരു വേദനയാണ് ആ ആരോപണങ്ങള്‍.!!!!!

അബുല്‍കലാമോ പെണ്ണുമില്ല  പിടക്കോഴിയുമില്ല കേവലം ഒറ്റത്തടിയുമായി നടക്കുന്നു. അദ്ദേഹത്തിനു എവിടെ ദയാവായ്പുള്ള  മനസ്സ്. അദ്ദേഹം വെറും ശാസ്ത്രവും പറഞ്ഞു നടക്കുന്ന ഒരു -യുക്തിവിചാരം ഭാഷ കടമെടുത്തു പറഞ്ഞാല്‍- പൂളാന്‍(യുക്തിവിചാരം   മാസിക ഡിസംബര്‍ 2010)
(ഈ പദത്തിന്റെ അര്‍ഥം എനിക്കറിയില്ല എന്ന് കൂടി പറയട്ടെ. യുക്തിവിചാരം മാസികയില്‍ നമ്മുടെ മുന്‍ പ്രസിഡണ്ടിനെ ആ പതമുപയോഗിച്ചാണ് വിശേഷിപ്പിച്ചിരുന്നത് അത് കൊണ്ട് ആ പദം കടമെടുത്തു പറഞ്ഞു  ആ പദം അസഭ്യമെങ്കില്‍  എന്നോട് ക്ഷമിക്കുക)

കമ്യുണിസ്റ്റു നേതാക്കള്‍ സര്‍വ്വസഖാവ്  കാരായി സഹോദരസഖാക്കളും  മറ്റൊരു കമ്യുണിസ്റ്റു നേതാവ് സഖാവ് കുഞ്ഞനന്തന്‍ സഖാവും കോടതികളില്‍ കീഴടങ്ങല്‍ നാടകം നടത്തിയത് നാം ഇന്നലെയും, ഇന്നും വായിച്ചറിഞ്ഞു,  കേട്ടറിഞ്ഞു.
അവിടെ വേട്ടക്കാരായ കമ്യുണിസ്റ്റു  സര്‍വ്വ സഖാക്കളുടെ ശരീരഭാഷ നമ്മോടു മൌനമായി വിളിച്ചു പറഞ്ഞത് നാം അനുഭവിച്ചറിഞ്ഞു. എന്തെ ഈ വേട്ടക്കാര്‍ (ഇവര്‍ മാത്രമല്ല എല്ലാ വേട്ടക്കാരും) ഇത്ര അഭിമാനത്തോടെയും സന്തോഷത്തോടെയും ധൈര്യത്തോടെയും ചിരിച്ചു കളിച്ചു മുന്നേറുന്നത്

 അവിടെയാണ് നാട്ടുകാരനെ പോലെ എല്ലാ യുക്തിവാദികളും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന നിയമത്തിന്റെ ആവശ്യകത പ്രസക്തമാവുന്നത്. അരും കൊലകള്‍ അടക്കം ഒരു കുറ്റത്തിനും നമ്മുടെ അയല്‍രാജ്യത്ത്* നടപ്പിലാക്കി കൊണ്ടിരിക്കുന്നത് പോലെ കിരാതമായ വധ ശിക്ഷകള്‍ നടപ്പിലാക്കരുത്. അത് പോലെ തന്നെ തടവ് ശിക്ഷക്ക് വിധിച്ചാല്‍ പോലും ജയിലുകളില്‍ സെവന്‍സ്റ്റാര്‍ സൌകര്യങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ തന്നെ ചെയ്തു കൊടുക്കണം. വര്‍ഷത്തില്‍ ചുരുങ്ങിയത് ഇരുനൂറ്റി നാല്‍പത് ദിവസമെങ്കിലും പരോള്‍ അനുവദിക്കണം. ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേട്ടക്കാരുടെ വീട്പണി മക്കളുടെ കല്യാണം പുതിയ 

റ്വാഹനങ്ങള്‍ വാങ്ങല്‍ വീട്ടിലെ ദൈനംന്ദിന ചിലവുകള്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങളും പാര്‍ട്ടി നടത്തിക്കൊടുക്കുന്നതിനു പകരം സര്‍ക്കാര്‍ നടത്തികൊടുക്കാന്‍ പാര്‍ട്ടി നേതാക്കളെ ഫണ്ട് മുന്‍കൂറായി ഏല്‍പിക്കണം.

പരോളിലിറങ്ങുന്ന വേട്ടക്കാര്‍ക്ക് സഞ്ചരിക്കാന്‍ മുകളില്‍ ചുറ്റിത്തിരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന  ചുകപ്പു വെളിച്ചവും  കീപീകീപീകീപീ ഒച്ചയുമുണ്ടാക്കുന്നതുമായ യന്ത്രം വച്ച് പിടിപ്പിച്ച ശീതീകരിച്ച വാഹങ്ങള്‍ നല്‍കണം (പെട്രോള്‍ ബില്ല് കൂടി സര്‍ക്കാര്‍ നല്‍കണം) ആ വാഹനങ്ങള്‍ക്ക് പോലീസ് അകമ്പടിയും വേട്ടക്കാര്‍ക്ക് സെഡ് കാറ്റഗറി സുരക്ഷാവലയവും തീര്‍ക്കണം. എന്നാല്‍ മാത്രമേ വേട്ടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളു.

മാത്രമല്ല ജീവപര്യന്തം  തടവിനു വിധിച്ചാല്‍ പരമാവധി നാല് വര്‍ഷമായി തടവ്‌ പരിമിതപ്പെടുത്തണം ഓരോ പാര്‍ട്ടിയും അവരുടെ അണികളായ തടവിനു ശിക്ഷിക്കപ്പെട്ടവരെ  അവര്‍ കുററവിമുക്തരാക്കി പ്രഖ്യാപിച്ചു ജയില്‍മോചിതരാക്കുകയും അങ്ങനെ പുറത്തിറങ്ങുന്നവര്‍ക്ക്, ശത്രു സൈന്യവുമായി യുദ്ധം ജയിച്ചു  വരുന്ന യോദ്ധാക്കള്‍ക്ക് നല്‍കുന്നതിലും ഉന്നതമായി  വീരോചിത  സ്വീകരണം സര്‍ക്കാര്‍ ചിലവില്‍ നടത്തുകയും വേണം. ചുരുങ്ങിയത് ഒരുമാസമെങ്കിലും ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട വേട്ടക്കാര്‍ക്ക് ജീവിതകാലം മുഴുവനും  തുടര്‍ന്ന് കുടുംബത്തിനും പ്രതിമാസം പെന്‍ഷന്‍ നല്‍കണം. മാത്രമല്ല അത്തരം വേട്ടക്കാര്‍ക്ക് വ്യവസായ സംരംഭം തുടങ്ങാന്‍ നൂറു ശതമാനം സബ്സിഡിയോട് കൂടി ലോണ്‍ അനുവദിക്കുകയും ഉത്പന്നങ്ങള്‍ക്ക് ലൈഫ്ടൈം നികുതിയിളവും അനുവദിക്കണം.  എന്നാല്‍ മാത്രമേ  കേരളത്തിന്റെ അഭിമാനമായ വേട്ടക്കാരോട് നീതി പുലര്‍ത്തി എന്ന് പറയാന്‍ പറ്റൂ ഇങ്ങനെ ഒരു നിയമം നടപ്പില്‍ വരുത്താന്‍ നാം നാസ്തിക ഭൌതിക യുക്തിവാദികള്‍  എത്രയും വേഗം മുന്നിട്ടിറങ്ങി  വേണ്ടത് ചെയ്യണം.

വാല്‍ കഷ്ണം:- നമ്മുടെ നീതിന്യായ വ്യവസ്ഥ ഏറെ ഉന്നതമാണ്. നമ്മുടെ പ്രഖ്യാപിത നയം തന്നെ ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണല്ലോ...ഒരു കുറ്റം ഉണ്ടായി യതാര്‍ത്ത പ്രതികള്‍ തന്നെ പിടിക്കപ്പെട്ടാലും കോടതിയില്‍ ആ സംഭവത്തിനെ സാക്ഷിമൊഴികൊണ്ടും സാഹചര്യത്തെളിവ്കൊണ്ടും ശാസ്ത്രീയ പരീക്ഷണങ്ങള്‍കൊണ്ടും തലനാരിഴ കീറി ഇയാള്‍ തന്നെയാണോ പ്രതി എന്നുറപ്പ് വരുത്തിയെ ശിക്ഷ വിധിക്കൂ. അങ്ങനെ വിധിക്കുന്ന ശിക്ഷകളില്‍ തന്നെ കുറ്റം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് തെളിഞ്ഞാലേ വധ ശിക്ഷ വിധിക്കൂ, അങ്ങനെ വധ ശിക്ഷ വിധിച്ചാലും നടപ്പിലായി കൊള്ളണമെന്നില്ല. എന്റെ ഓര്‍മയില്‍ ഈ അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ ഒരു വധ ശിക്ഷനടപ്പിലാക്കിയത് കേട്ടിട്ടില്ല...

*നമ്മുടെ ഒരു അയല്‍ രാജ്യത്ത് ദിനേനെ ഇരുപതോളം വധ ശിക്ഷകള്‍(പ്രതിവര്‍ഷം എണ്ണായിരം) നടത്തുന്നുണ്ട് എന്നതും അവിടെ  ഒരു പോക്കറ്റടിയോ പിടിച്ചു പറിയോ എന്ന് വേണ്ട കേവലം പെറ്റിക്കേസിനു പോലും വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. അങ്ങനെ നടപ്പിലാക്കുന്ന വധശിക്ഷകളില്‍ കൊല്ലുന്നവരുടെ ശവങ്ങള്‍ വെട്ടി നുറുക്കി മനുഷ്യപാര്‍ട്സ് (കോഴിപാര്‍ട്സ് പോലെ) കച്ചവടം നടത്തി രാജ്യത്തിന്റെ റവന്യുവരുമാനം വര്‍ദ്ദിപ്പിക്കുന്നു. ഇവിടെയാണ് നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ വ്യതിരിക്തമാവുന്നത്.

2 comments:

സുബൈദ said...

http://www.marunadanmalayalee.com/Death%20sentance-72429.html

സുബൈദ said...

http://www.mathrubhumi.com/story.php?id=281984