Followers

Monday, June 18, 2012

ഈ വര്‍ഷത്തെ യുക്തിവാദി ഫലിതം



കേരള യുക്തിവാദി സംഘം നിലവില്‍ വന്നിട്ട് എത്ര വര്‍ഷം??

a 95  വര്‍ഷം യുക്തിരേഖ
1966 ല്‍ 46 വര്‍ഷം യുക്തിദര്‍ശനം
1967 ല്‍ 45 വര്ഷം യുക്തി ദര്‍ശനം
d 1967 ല്‍ 45 വര്‍ഷം യുക്തിവിചാരം



കേരളയുക്തിവാദിസംഘം നിലവില്‍ വന്നിട്ട് 95 വര്‍ഷമായി എന്ന് അതിന്റെ മുഖപത്രം യുക്തിരേഖ മാസിക (മുഖ്യ പത്രാധിപര്‍ യു. കലാനാതന്‍ KYS സംസ്ഥാനദ്ധ്യക്ഷ്യന്‍, FERA  അഖിലേന്ത്യാ സെക്രട്ടറി) 2012 മെയ്‌ ലക്കത്തില്‍ 
മുഖ പേജിലും പത്താം പേജിലും വ്യക്തമാക്കുന്നു. ''കേരള യുക്തിവാദി സംഘം 95 വര്‍ഷം പിന്നിടുന്നു''(1)  എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ മുഖ്യ പത്രധിപത്യലിറങ്ങിയ യുക്തിദര്‍ശനം (യുക്തിവാദി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഗ്രന്ഥം
പാഠപുസ്തകം)(2) പറയുന്നു ''1966ല്‍ അങ്ങിനെയുള്ള  ഒരു സമ്മേളനം കൈകൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യുക്തിവാദി സംഘം തുടങ്ങുന്നത് തന്നെ''(3) തുടര്‍ന്നും യുക്തി ദര്‍ശനം "24.12.67നു തൃശൂര്‍ റീജിനല്‍ തിയേറ്ററില്‍ നടന്ന യുക്തിവാദി സുഹൃദ്‌സമ്മേളനം കേരള യുക്തിവാദി സംഘം കമ്മിറ്റി രൂപീകരിച്ചു.(4) 

തുടര്‍ന്ന് യുക്തിവിചാരം  എന്ത് പറയുന്നു എന്ന് നോക്കാം ''ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് 1962ല്‍ ഒരു യുക്തിവാദി സുഹൃത്സംഗമം തൃശൂരില്‍ സംഘടിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി നടത്തിയ ഈ സമ്മേളനങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് 1967ല്‍ കേരള യുക്തിവാദി സംഘം രൂപീകരണത്തിനുള്ള ആശയം പ്രായോഗികമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നവിധം സുഹൃത് സംഗമ ക്ഷണക്കത്ത് അയച്ചത്. ആ സംഗമത്തില്‍വെച്ച് കേരള യുക്തിവാദി സംഘം രൂപംകൊണ്ടു''(5)

ഇതില്‍ ഏതു സ്വീകരിക്കണം എന്ന് യുക്തിവാദികള്‍ തന്നെ പറഞ്ഞു തരുമെന്ന് കരുതാം 

ഏതായാലും ഇവര്‍ക്ക് തന്നെ ഇവരുടെ പ്രായത്തെ കുറിച്ച് സംശയമാണ്

എന്നാലും കേരള യുക്തിവാദി സംഘത്തിനു തൊണ്ണൂറ്റഞ്ച് വയസ്സായി എന്ന നുണ ഏറെ അതിശയോക്തിപരമായി എന്ന് പറയാതിരിക്കാന്‍ വയ്യ 

റഫറന്‍സ്
1 യുക്തിരേഖ മാസിക മെയ്‌ 2012 പേജ് 10
2 യുക്തിദര്‍ശനം എ ടി കോവൂര്‍ ട്രസ്റ്റ്‌ കോഴിക്കോട് പുറംചട്ട, മുഖവുര പേജ് 5
3 യുക്തിദര്‍ശനം പേജ് 783
യുക്തിദര്‍ശനം പേജ് 783
5 യുക്തിവിചാരം മാസിക 2012 ജനുവരി/ ഫെബ്രുവരി പേജ് 36

4 comments:

പടന്നക്കാരൻ said...

യുക്തി നശിച്ച യുക്തിയില്ലാത്ത വാര്‍ത്തകള്‍..

KK Alikoya said...

തമാശയെന്നും വങ്കത്തമെന്നും വിളിക്കാവുന്ന പലതും യുക്തിവാദികള്‍ എപ്പോഴും പറയാറുണ്ട്. അത്തരം ഒന്നാണ്‌ 'ദൈവത്തിനു പൊക്കാന്‍ കഴിയാത്ത കല്ല്‌' എന്ന ഈ ലേഖനത്തിലുള്ളത്.

RAZAK said...

യുക്തിവാദികള്‍ക്ക് യുക്തിയുമില്ല വാദവുമില്ല - ഉള്ളത് കുയുക്തിയും വിതണ്ട വാദവും മാത്രം...

Anvar Vadakkangara said...

ഓരോരുത്തരും അവനവന്റെ യുക്തിക്കനുസരിച്ച് പറഞ്ഞതാകും