Followers

Friday, January 20, 2012

പര്‍വ്വതങ്ങളുടെ ശാസ്ത്രവും ക്വുര്‍ആനും


ഇസല്‍സബീല്‍ മുഹറം ലക്കത്തില്‍ അബു ഫാത്വിമ, ദുബൈ എഴുതിയ ലേഖനം പുനര്‍ വായനക്ക് സമര്‍പിക്കുന്നു

Childrens Pages
പര്‍വ്വതങ്ങളുടെ ശാസ്ത്രവും ക്വുര്‍ആനും
അബു ഫാത്വിമ, ദുബൈ

പർവ്വതങ്ങളുടെ ശാസ്ത്രവും ക്വുർആനും അബു ഫാത്വിമ, ദുബൈ

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ ഒരു കാലഘട്ടം വരെ മനുഷ്യന്‌ അതിശയമായിരുന്നുവെങ്കിലും 19-ആം നുററാണ്ടിലൂടെ ശാസ്‌ത്രലോകത്ത്‌ തുടങ്ങി വെച്ച കണ്ടുപിടുത്തങ്ങള്‍ പര്‍വ്വതങ്ങളുടെ ബാഹ്യവും ആന്തരികവുമായ ഘടനാവിശേഷങ്ങളും ആവിര്‍ഭാവങ്ങളെക്കുറിച്ചും യഥാര്‍ഥമായ ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ട്‌. ഭൂമിയുടെ ഉപരിതലത്തില്‍ ഉയര്‍ന്നു നില്ക്കുന്ന പാറകളുടെയും മണ്ണിന്റെയും ഘനരൂപത്തിലുള്ള ഒരു പ്രതിഭാസമെന്നതില്‍ കവിഞ്ഞ്‌ പര്‍വതങ്ങളെക്കുറിച്ച്‌  യാതൊരറിവും പത്തൊമ്പതാം നൂററാണ്ടിന്റെ അന്ത്യം വരെയും മനുഷ്യന്‌ ഉണ്ടായിരുന്നില്ലെന്നത്‌ അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്‌.
1864 ല്‍ ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞന്‍മാര്‍ ഹിമാലയ പര്‍വതങ്ങളെക്കുറിച്ച്‌ വര്‍ഷങ്ങളോളം ഗവേഷണങ്ങള്‍ നടത്തിയെങ്കിലും യാതൊരു പുരോഗതിയും ഈ വിഷയത്തില്‍  ലഭിക്കാതിരുന്നപ്പോള്‍ “The Indian Puzzle’ എന്ന്‌ പേര്‌ നല്കി തങ്ങളുടെ ഉദ്യമത്തില്‍ നിന്നും അവര്‍ വിരമിക്കുകയുമാണുണ്ടായത്‌. അതിന്‌ ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വ്യത്യസ്ഥ ഗവേഷണങ്ങളിലാണ്‌ പര്‍വ്വതങ്ങള്‍ ഭൂമിയിലുറച്ച്‌ നില്ക്കുവാന്‍  ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങുന്ന ആപ്പുകള്‍ (മരയാണികള്‍ക്ക്‌ സമമായത്‌) ഉണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തുന്നത്‌. തുടര്‍ന്ന്‌ ഭൂകമ്പ ലേഖന യന്ത്രത്തിന്റെ (seismograph) സഹായത്തോടെയുള്ള പഠനത്തിലാണ്‌ ചില വസ്തുതകള്‍ ആദ്യമായി നമുക്ക്‌ വെളിവാക്കപ്പെടുന്നത്‌.
അതിലൊന്നാമത്തേത്‌, പര്‍വ്വതങ്ങള്‍ക്ക്‌ അവയുടെ ഭൂമിക്ക്‌ മുകളിലുള്ള ഉയരത്തിന്റെ ഉദ്ദേശം നാല്‌ മുതല്‍ പതിനഞ്ച്‌ ഇരട്ടിയോളം നീളത്തിലുള്ള ‘കുറ്റി’കള്‍ കീഴ്ഭാഗത്ത്‌ ഉണ്ടെന്നും അവ വൃക്ഷത്തിന്റെ വേരുകള്‍ പോലെ ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക്‌ വ്യാപിച്ചു കിടക്കുകയുമാണെന്നതാണത്‌. രണ്ടാമത്തെ വസ്തുത ഈ കുറ്റികള്‍ പവ്വര്‍തങ്ങളുടെ സന്തുലിതാവസ്ഥക്ക്‌ അത്യന്താപേക്ഷിതമാണെന്നതാണത്‌. 1956 വരെ പര്‍വ്വതങ്ങളുടെ കീഴ്ഭാഗത്തിലേക്ക്‌ ആഴ്ന്നിറങ്ങിയ ഈ ‘കുറ്റി’കളെക്കുറിച്ച്‌ ശാസ്‌ത്രലോകം അജ്ഞരായിരുന്നുവെന്ന്‌  ബോസ്‌ററണ്‍ യൂനിവേഴ്സിററി സെന്റര്‍ ഓഫ്‌ റിമോട്ട്‌ സെന്‍ സിംഗ്‌ ഡയറക്ടറും അപ്പോളോ മിഷ്യന്‍  അംഗവുമായ പ്രസിദ്ധ ഭൗമശാസ്ത്രജ്ഞന്‍  ഡോ.ഫാറൂഖ്‌ അല്‍ബാസ്‌ രേഖപ്പെടുത്തിയതായി കാണാം.
എന്നാല്‍ 1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അന്ത്യപ്രവാചകനായി നിയോഗിതനായ നിരക്ഷരനായ മുഹമ്മദ്‌ നബി(സ്വ)യുടെ നാവിന്‍  തുമ്പില്‍ നിന്നും ലോകം ശ്രവിച്ച ദിവ്യവചനങ്ങള്‍ നോക്കുക.
وَالْجِبَالَ أَوْتَادًا
78:7 ‘പര്‍വ്വതങ്ങളെ (ഭൂമിക്ക്‌) ആണികളാക്കുകയും (ചെയ്തില്ലേ?)’
പ്രപഞ്ചനാഥനായ അല്ലാഹുവില്‍ നിന്നും ലഭിച്ച ദിവ്യസന്ദേശങ്ങളടങ്ങിയ മഹത്തായ സത്യം. ഭൂമിക്ക്‌ ഇളക്കം പറ്റാതെ അതിനെ ഉറപ്പിച്ചു നിര്‍ത്തുന്ന കുറ്റികള്‍ അഥവാ ആണികള്‍ എന്നോണം പര്‍വ്വതങ്ങളെ സംവിധാനിച്ചു എന്നാണ്‌ വിശുദ്ധ ക്വുര്‍ആനിന്റെ വചനങ്ങൾ പ്രഖ്യാപിക്കുന്നത്‌. ഒന്ന്‌ കൂടി തെളിച്ചു പറയുന്ന മറ്റൊരു വചനം സൂറ: അന്നാസിയാതില്‍ കാണാം.
وَالْجِبَالَ أَرْسَاهَا
79: 32 ‘പര്‍വ്വതങ്ങളെയും (അതില്‍) ആണിയിട്ടുറപ്പിച്ചു’
പര്‍വ്വതങ്ങള്‍ രൂപം കൊള്ളുന്ന ഭൗമപ്രവര്‍ത്തനമാണ്‌ പര്‍വ്വതനം. കോടാനുകോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പെ ഭൂമിയുണ്ടായ കാലത്ത്‌ തന്നെ പര്‍വ്വതങ്ങള്‍ രൂപം കൊണ്ടിരുന്നു എന്നായിരുന്നു ശാസ്ത്രകാരന്‍മാര്‍ വിശ്വസിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ വന്ന ഗവേഷണങ്ങള്‍ ഇത്‌ തെറ്റാണെന്ന് തെളിയിച്ചു. എന്നാല്‍ പര്‍വ്വതങ്ങള്‍ ഇങ്ങനെ ഉയരുന്നതിനെപ്പറ്റിയുള്ള പഠനത്തിന്‌ വ്യക്തമായ തെളിവുകള്‍ നല്കുവാന്‍  ശാസ്‌ത്രകാരന്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. അപക്ഷയം, അപരദനം എന്നീ പ്രവര്‍ത്തനങ്ങള്‍ മൂലം ഭൂമിയില്‍ വളരെയധികം മാററങ്ങള്‍ ഉണ്ടാകുന്നുവെന്ന്‌ പിന്നീടുള്ള പഠനങ്ങള്‍ തെളിയുക്കുന്നു. ഭൂഗര്‍ഭ വസ്തുക്കളുടെ അനേക വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലമാണ്‌ പര്‍വ്വതങ്ങളുണ്ടായതെന്ന്‌ ആധുനികപഠനങ്ങള്‍  സമര്‍ത്ഥിക്കുന്നു. ‘സമസ്ഥിതി തത്വം’ പര്‍വ്വതോത്പത്തിക്ക്‌ വ്യക്തമായ വിശദീകരണം നല്കുന്നു. ഭൂമിയില്‍ ഒരു ഭാഗം താഴുമ്പോള്‍ ഒരു ഭാഗം ഉയരണമെന്നത്‌ സ്വതവേയുള്ള ഒരു പ്രത്യേകതയാണ്‌. ഭൂമിയുടെ ആഴമുള്ള പ്രദേശങ്ങളില്‍ ഊറര്‍ അടിയുമ്പോള്‍ അതിന്റെ ഭാരം കൊണ്ട്‌ അതിന്റെ അടിഭാഗം മര്‍ദ്ദത്തിന്‌ വിധേയമാകുകയും ചുററുമുള്ള പുറംപാളിയില്‍ വിരൂപണങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ പുറംപാളിക്ക്‌ ചുളിവുണ്ടാകുകയോ വളഞ്ഞൊടിയുകയോ ഒക്കെ സംഭവിക്കാം. താഴ്ന്ന ഭാഗത്തിന്‌ തുല്യ വലിപ്പത്തില്‍ മറെറാരു ഭാഗത്ത്‌ ഉയര്‍ച്ചയുണ്ടാകുന്നു. ഇപ്രകാരം മിക്ക പര്‍വ്വതങ്ങളുടെയും ചരിവുകളില്‍ ഊറല്‍പ്പാറകള്‍ കണ്ടുവരുന്നു. ശാസ്‌ത്രകാരന്‍മാര്‍ക്ക്‌ ഇന്ന്‌ വരെയും തീര്‍ത്തും വിശദീകരിക്കാനാവാത്ത ഈ പ്രതിഭാസങ്ങള്‍ പക്ഷെ, ഭൂമിയുടെ സന്തുലിതാവസ്ഥയില്‍ ഗണ്യമായ പങ്ക്‌ വഹിക്കുന്നുവെന്നത്‌ ഇന്നെല്ലാവരും അംഗീകരിക്കുന്നുണ്ട്‌.
എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍  ഈ വസ്തുത എത്ര കൃത്യമായും ലളിതമായുമാണ്‌ വിവരിക്കുന്നതെന്ന്‌ നോക്കുക.
وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ
ഭൂമി നിങ്ങളെയും കൊണ്ട്‌ ചരിഞ്ഞുപോകുമെന്നതിനാല്‍ അതില്‍ അവന്‍  ഉറച്ചു  നില്ക്കുന്ന മലകളെയും സ്ഥാപിച്ചിരിക്കുന്നു. 16:15
ജൈവലോകത്തും പദാര്‍ത്ഥലോകത്തുമുള്ള ഇത്തരം എന്തെല്ലാം സത്യങ്ങളാണ്‌ സര്‍വജ്ഞനും സ്രഷ്ടാവുമായ അല്ലാഹു അവന്റെ ദൂതനായ മുഹമ്മദ്‌ നബി(സ്വ)യിലൂടെ അവതരിപ്പിച്ച പരിശുദ്ധ ക്വുര്‍ആനിലൂടെ നൂററാണ്ടുകള്‍ക്ക്‌ മുമ്പെ തന്നെ മാനവകുലത്തിന്‌ നല്കിയിട്ടുള്ളത്‌.. !
أَفَلَا يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا  
‘അവര്‍ ക്വുര്‍ആനിനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ? അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍  അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു’ (4:82).

2 comments:

the light pkd said...

Please add this to your web links http://thelightpalakkad.in

Anonymous said...

joke