Followers

Saturday, January 14, 2012

ഔഷധ സസ്യങ്ങള്‍ (3)

ഈ  പോസ്റ്റിന്റെ
ഒന്നാം ഭാഗം ഇവിടെ
രണ്ടാം ഭാഗം  ഇവിടെ

അരൂത



അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ്‌ വിശ്വാസം
അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം.
കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്‌

ആവണക്ക്.


കേരളത്തില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ ആവണക്ക്.ആവണക്ക് മൂന്നു വിധമുണ്ട് വെളുപ്പ് വലുത് (മഹേരണ്ഡം, സ്ഥലേരണ്ഡം) ചെറുത് ചുവപ്പ് കറുപ്പ് ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവില്‍ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം
മുലപ്പാല്‍ വര്‍ദ്ധിക്കുവാന്‍ കാമില , വിരേചനൌഷധം, നേത്ര രോഗങ്ങള്‍, തലയിലെ ത്വക് രോഗങ്ങള്‍, ആര്‍ത്തവ സമ്പന്ധ വേദന, വാത സമ്പന്ധ വേദന എന്നിവയ്ക്ക് ഔഷധ മായി ഉപയോഗിക്കുന്നു


ആനച്ചുവടി

 

നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി അല്ലെങ്കില്‍ ആനയടിയന്‍. ഇംഗ്ലീഷ്: prickly leaved elephants foot. ശാസ്ത്രീയ നാമം എലെഫെന്‍റോപ്സ് സ്കാബര്‍ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലര്‍ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളില്‍ വളരുന്ന ഈ ചെടി പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ്

ആനയുടെ പാദം പോലെ ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നതിനാല്‍ ആനച്ചുവടി (ആനയടിയന്‍) എന്ന പേര്‍ ലഭിച്ചു. ഇതേ കാരണത്താല്‍ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീന്‍ പദവും ഉരുത്തിരിഞ്ഞത്. സംസ്കൃതത്തില്‍ ഗോജിഹ്വാ( പശുവിന്‍റെ നാക്ക് പോലിരിക്കുന്നതിനാല്‍) , ഗോഭി, ഖരപര്‍ണ്ണിനി എന്നും ഹിന്ദിയില്‍ ഗോഭി എന്നുമാണ് പേര്. തമിഴില്‍ യാനനശ്ശുവടി എന്നുമാണ്.

വെളുത്തുള്ളി

 

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌ വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്‌. ഇത് ലിലിയാസീ എന്ന സസ്യകുടുംബത്തില്‍‍ പെടുന്നു
കേരളത്തിലെ വെളുത്തുള്ളി കൃഷി മറയൂരിനടുത്തുള്ള വട്ടവട ഗ്രാമത്തിലാണ്‌. ഭാരതത്തില്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍ ,കര്‍ണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി കൃഷിചെയ്യുന്നു
വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റര്‍വരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകള്‍ പരന്നതാണ്‌. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകള്‍ നീണ്ട്‌ വളരുന്നു. ഇതിലാണ്‌ വെള്ളനിറത്തില്‍ പൂക്കള്‍ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബാല്‍ബാകൃതിയിലാണെങ്കിലും ഉള്ളില്‍ നേര്‍ത്ത സ്തരങ്ങളില്‍ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ്‌ കാണുക. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട് വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്.


ചെറൂള.

 

ഒരു ആയൂര്‍‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏര്‍വ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം.രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളില്‍ ഒന്നാണിത്.
ശാസ്‌ത്രീയ നാമം: ഏര്‍വ ലനേറ്റ സംസ്കൃതത്തില്‍ ഭദ്ര , ഭദൃക ഹിന്ദുക്കള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു വരുന്നു.


മുട്ടപ്പഴം



സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴംEgg Fruit . ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തില്‍ വളരുന്നു. അപൂര്‍വമായി പ്രാദേശിക വിപണികളില്‍ ഈ പഴം വില്‍പനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാന്‍ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉള്‍ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തില്‍നിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കില്‍ ചവര്‍പ്പ് അനുഭവപ്പെടും. നന്നായി പഴുത്താല്‍ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം.
വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളര്‍ത്തുന്നത്.


കായം(ചെകുത്താന്റെ കാഷ്ഠം)

 

ഭക്ഷണത്തില്‍ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം. ഇംഗ്ലീഷ്:Asafoetida. ലോകത്തില്‍ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകര്‍ഷകമായ നിറം ചവര്‍പ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത്
ഭാരതത്തില്‍ പണ്ടുകാലം മുതല്‍ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യന്‍ ഡോക്ടര്‍മാരാണ്‌ കായത്തിനെ ലോകത്തില്‍ പ്രസിദ്ധരാക്കിയത് കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവര്‍ഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുമ്പായി ഈ സസ്യത്തിന്റെ വേരിനോട് ചേര്‍ന്നുള്ള കാണ്ഡത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മണ്‍പാത്രങ്ങളില്‍ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌

ജബോറാന്‍ഡി

 

പൈലോകാര്‍പ്പസ് മൈക്രോഫില്ലം (Pilocarpus Microphyllus) എന്ന
ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജബോറാന്‍ഡി വായ്പ്പുണ്ണ്, പനി, ജലദോഷം
എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ്
ആയ പൈലോ കാര്‍പ്പിന്‍ കണ്ടെത്തുകയും
കണ്ണിനുള്ളിലെ ഇന്‍ട്രാകുലര്‍ സമ്മര്‍ദ്ദം കുറക്കാന്‍
ഔഷധമായി ഉപയോഗിക്കുവാനും തുടങ്ങി.


മഹാളി

 

പാലക്കാടന്‍ പശ്ചിമഘട്ട നിരകളിലെ നെല്ലിയാമ്പതി വനമേഖലയില്‍ കണ്ടുവരുന്ന സസ്യമാണ്‌ മഹാളി(Utleria salicifolia). പ്രദേശത്തെ വൈദ്യശാസ്ത്രവുമായി ഇഴ ചേര്‍ത്തുകെട്ടപ്പെട്ട ഔഷധസസ്യമാണിത്‌. നെല്ലിയാമ്പതി വനങ്ങളില്‍ അറുനൂറുമുതല്‍ ആയിരത്തി അഞ്ഞൂറു മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലെ കിഴുക്കാം തൂക്കായ പാറമടക്കുകളില്‍ വളരുന്ന കുറ്റിച്ചെടിയാണ്‌ മഹാളി.
ഈ സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും വെള്ളക്കറ കാണുന്നു. മരച്ചീനിയോടു സാദൃശ്യമുള്ള കിഴങ്ങുകളാണ്‌ വൈദ്യശാസ്ത്രത്തില്‍ ഏറ്റവും പ്രധാനം. മൂന്നു മുതല്‍ അഞ്ചു കിലോഗ്രാം കിഴങ്ങു വരെ ഒരു സസ്യത്തില്‍ കണ്ടുവരുന്നു. ചെറിയ മഞ്ഞപൂക്കളാണ്‌ ചെടിയിലുണ്ടാകുന്നത്‌. മഹാളി അത്യപൂര്‍വ്വവും നാശോന്മുഖവുമായ സസ്യമായതിനാല്‍ മഹാളിയുടെ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അമിതമായ ശേഖരണം തടഞ്ഞ്‌ തനതായ ആവാസവ്യവസ്ഥയില്‍(in situ) സംരക്ഷിക്കുകയാണ്‌ പ്രധാനമെന്നാണ്‌ കേരള സര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം തന്നെ സമഗ്ര പഠനത്തിനായി ചില പരീക്ഷണശാലകള്‍ക്ക്‌ ആവാസവ്യവസ്ഥയ്ക്ക്‌ പുറത്ത്‌(ex situ)സംരക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്‌. ടി. ബി. ജി.ആര്‍. ഐ ഇതിനകം തന്നെ ടിഷ്യുകള്‍ച്ചര്‍ മുതലായ ജൈവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ മഹാളിയുടെ പ്രജനനം നടത്തിയിട്ടുണ്ട്‌. ഇത്തരം ചെടികളും പിന്നീട്‌ തനത്‌ ആവാസവ്യവസ്ഥയിലേക്ക്‌ മാറ്റി വളര്‍ത്താം എന്നു കരുതുന്നു.


പാല്‍മുതുക്ക്



ഐപ്പോമിയ മൌരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാല്‍മുതുക്കും ഉണ്ട്. വെള്ള പാല്‍മുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. പിരിഞ്ഞു പടര്‍ന്നു വളരുന്ന ചെടിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്. കിഴങ്ങിന്‍ രെസീര്‍, അന്നജം, പ്രോട്ടീന്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. വിദ്യാരാദി കഷായം, വിദ്യാരാദി ചൂര്‍ണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയില്‍ പാല്‍മുതുക്കു് ചേര്‍ക്കുന്നുണ്ട്.


കുറശ്ശാണി

 

കുറശ്ശാണിയുടെ ശാസ്ത്രീയ നാമം “Hyoscyamus niger “എന്നാണ്. Solanaceae കുടുംബത്തിലെ ഒരു അംഗമാണിത്. യൂറോപ്പാണ് ഇതിന്‍റെ ജന്മദേശം ഏഷ്യന്‍ രാജ്യങ്ങളിലും അറേബ്യന്‍ രാജ്യങ്ങളിലും ധാരാളമായി കണ്ടുവരുന്നു ഇന്ത്യയില്‍ ഇപ്പോള്‍ കാഷ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, നീലഗിരി എന്നിവിടങ്ങളില്‍ കൃഷി ചെയ്തു വരുന്നു പഴങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെ ഇതു നട്ടു വളര്‍ത്താന്‍ ആരംഭിച്ചു. ഇത് ഒരു ഔഷദ സസ്യം ആണ്


കുപ്പമേനി

 

കുടുംബം : Euphorbiaceae ശാസ്ത്രീയ നാമം:Acalypha indica
കുപ്പമേനി എന്ന പേര് തമിഴ് ഭാഷയില് നിന്ന് വന്നതാണ് ആഫ്രിക്കന് രാജ്യങ്ങള് ഇന്ത്യ പാക്കിസ്ഥാന് ശ്രിലങ്ക യമെന് എന്നി രാജ്യങ്ങളില് ധാരാളമായി കണ്ടുവരുന്നു. ആഫ്രിക്കയില് ഇതിന്‍റെ ഇല ഭക്ഷണപദാര്‍ത്ഥമായും ഉപയോഗിക്കുന്നു

ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. 50 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏക വര്‍ഷ ഓഷധിയാണ്.


കര്‍പ്പൂരതുളസി



ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളര്‍‌ത്താം.
കര്‍പ്പൂരതുളസിയുടെ എല്ലാ ഭാഗങ്ങളും ഔഷദത്തിനായി ഉപയോഗിക്കുന്നു
ജലദോഷം,ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമം ഇംഗ്ലീഷില്‍ ഇതിനെ ആഫ്രിക്കന്‍ ബ്ലു ബാസില്‍ എന്ന് വിളിക്കുന്നു
African Blue basil is one of the most cold-tolerant breeds of basil, leading to it being called a perennial, though in fact all basils are perennial as long as the weather is warm year-round. It is a sterile hybrid of two other breeds of basil, unable to produce seeds of its own, and is propagated by cuttings

കസ്തൂരി ഗന്ധികള്‍ പൂത്തുവോ
കര്‍പ്പൂര തുളസി തളിര്‍ത്തുവോ
ചന്ദനത്തോപ്പിലെ സിന്ദൂരമല്ലികള്‍
ഒന്നായ് പൂന്തേന്‍ ചൊരിഞ്ഞുവോ
എങ്ങു നിന്നെങ്ങു നിന്നൊഴുകി വരുന്നീ
സുന്ദരഗന്ധ പ്രവാഹം


കാട്ടു ജീരകം

 

കുടുംബം : Asteracae ശാസ്ത്രീയ നാമം: Vernonia Anthelmintica Wild
കാട്ടുജീരകത്തെ സംസ്കൃതത്തില്‍ സോമരാജി എന്നും ഹിന്ദിയില്‍ ബന്‍‌ജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികില്‍സക്കെന്നു സൂചിപ്പിക്കുന്നു.
നേരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയില്‍ 1500 മീറ്റര്‍‌ ഉയരം വരെയുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.


കാക്കത്തുടലി



ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാന്‍ സാധിക്കും. റുട്ടേഷ്യ കുടുംബത്തില്‍ ഉള്‍ പ്പെടുത്തി വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഈ വിഭാഗത്തില്‍ ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ഇതിന്‍റെ ശാസ്ത്രീയ നാമം : Toddalia asiatica.സംസ്കൃതത്തില്‍ ദാസി എന്നാണ് പേര്.
ഔഷധ യോഗ്യമായ ഭാഗങ്ങള്‍ :വേര്, ഇല, പൂവ്, കായ.


കടുക്ക



 സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മാസങ്ങളില്‍ കായുണ്ടാകുന്നു. പൂവുകള്‍ക്ക് ഇതളുകളില്ല.
കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്
1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലര്‍ന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേര്‍ന്നത്. ചവര്‍പ്പ് രുചി. ആയൂര്‍ വേദത്തില്‍ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
2. വരകള്‍ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവര്‍പ്പ് ആദ്യത്തേതിലും കുറവ്.
3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയൂര്‍ വേദത്തില്‍ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നമത്തെ തരം പോലെ. ഇതില്‍ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയൂര്‍ വേദത്തില്‍ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.
അഭയാരിഷ്ടം, നരസിംഹചൂര്‍ണം, ദശമൂലഹരിതകി എന്നിവയില്‍ കടുക്ക ഒരു ഘടകമാണ്
വെള്ളത്തില്‍ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേര്‍ത്താല്‍ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേര്‍ത്താല്‍ കറുത്ത മഷി കിട്ടും.


പപ്പായ



കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ,കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു. പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവുല്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താല്‍ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍ സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നാരുകള്‍ അധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രീയക്ക്‌ സഹായകമാണ്


ശല്ഗം



 ബ്രാസ്സികാകെ സസ്യകുടുംബത്തില്‍ ‍പ്പെട്ട പച്ചക്കറിവിളയാണ് ശല്ഗം (മധുരമുള്ളങ്കി)
ഇംഗ്ലീഷില് ടര്‍നിപ്പ്(Turnip) എന്ന് വിളിക്കുന്നു
ഇത് റഷ്യയിലും സൈബീരിയയിലും പണ്ട് വന്യസസ്യമായി വളര്‍ന്നിരുന്നു. ചൈനയോ മധ്യഏഷ്യയോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.
റോമന്‍ സംസ്കാരകാലത്തുതന്നെ മധുരമുള്ളങ്കിക്ക് വളരെ പ്രചാരം ലഭിച്ചിരുന്നതില്‍ നിന്നും, അതില്‍ മുമ്പേ മധുരമുള്ളങ്കി കൃഷിചെയ്യാന്‍ ആരംഭിച്ചിരുന്നതായി മനസ്സിലാക്കാം. എന്നാല്‍ ഡാനിയല്‍ സോഹറിയും മരിയ ഹോപും നടത്തിയ പഠനങ്ങള്‍ പറയുന്നത് മധുരമുള്ളങ്കിയുടെ ഉല്‍ഭവത്തെക്കുറിച്ച് നമുക്ക് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ്
മധുരമുള്ളങ്കിയുടെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ മധുരമുള്ളങ്കിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു.


ഒരു കാല്‍ ഞൊണ്ടി

 

അക്കന്തേസിയ കുടുംബത്തില് പെടുന്ന പുഷ്പ്പിക്കുന്ന ചെടിയാണിത് ഇതിന്‍റെ ശാസ്ത്രനാമം പെരിസ്റ്റ്രൊഫി എന്നാണ് 15 മുതല്‍ 40 വരെ ഇനങ്ങളില്‍ ഇത് കാണപെടുന്നു
ആഫ്രീക്കന്‍ രാജ്യങ്ങളിലും ഏഷ്യയില്‍ നിരവധി രാജ്യങ്ങളിലും ന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. അണുനാശക ശക്തിയുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ്  ഒരു കാല്‍ ഞൊണ്ടി.


ജീരകം



അമ്പലിഫറേ എന്ന സസ്യകുടുംബത്തിലുള്ള ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകള്‍ കനം കുറഞ്ഞതും, കൂര്‍ത്തതും നീല കലര്‍ന്ന പച്ച നിറമുള്ളതുമാണ്. പൂക്കള്‍ക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതല്‍ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പില്‍ നിന്ന് 30-35 സെ. മി. ഉയരത്തില്‍ ജീരകച്ചെടി വളരുന്നു
ജീരകം കൃഷി ചെയ്യാന്‍ മിതമായ കാലാവസ്ഥയാണ് അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിന്‍റെ വളര്‍ച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളില്‍ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാണ് ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്.
പഞ്ചജീരഗുഡം, ജീരകാരിഷ്ടം, ജീരക തൈലം എന്നിവയിലെ ഒരു ചേരുവയാണ് ഔഷധയി ഉപയോഗിക്കുന്നു


എരുക്ക്


ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.
എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു
എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത് 

2 comments:

Mohammed Kutty.N said...

ആദ്യമായിത്തന്നെ അഭിനന്ദനങ്ങളുടെ ഒരായിരം നന്മകള്‍....
കണ്ടതും കാണാത്തതും കേട്ടതും കേള്‍ക്കാത്തതുമായ, പ്രകൃതി കനിഞ്ഞ ഈ വരദാനങ്ങള്‍ അതിന്റെ തനിമയോടെ ആവിഷ്കരിച്ചതിനു നന്ദി.'ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അഗണ്യമെന്ന'ഖുര്‍ആനിക വചനം ഇവിടെ ഓര്‍മ്മിക്കട്ടെ.
_____
മറ്റൊരു കാര്യം എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റായി ഒരു ലേഖനവും കവിതയുമുണ്ട്.അത് വായിച്ചു, മഹതിയുടെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്.

സുബൈദ said...

@Mohammedkutty

വായിച്ചു

വേറിട്ട അവതരണം
വസ്തുതകള്‍ വ്യക്തമാവുന്ന സൂചനകള്‍
ഭാഷ ആകര്‍ഷണീയം

പക്ഷെ എത്ര നാരികള്‍ ഇത് അറിയും ഉള്‍കൊള്ളും?

OT എന്റെ ബ്ലോഗില്‍ സഭ്യവും മാന്യവുമായ സമൂഹ്യദ്രോഹപരമാല്ലത്ത ഏത് വിഷയത്തെ കുറിച്ചും ലിങ്ക് ഇടുന്നതില്‍ സന്തോഷമേയുള്ളൂ. ഇസ്ലാം വിമര്‍ശനമടക്കം. ഭാഷ മന്യമായിരിക്കണം എന്ന നിബന്ധന മാത്രം.
താങ്കള്‍ക്കും അവിടെ ലിങ്കാം

പ്രത്യേകിച്ച് ഈ പോസ്റ്റിന്റെ ലിങ്ക് നാണം മറക്കാന്‍ നാണിക്കുന്നവര്‍ എന്ന പോസ്റ്റുകളില്‍ ലിങ്ക് ചെയ്യുമല്ലോ.
കവിതയെ കുറിച്ച് അഭിപ്രായം പറയാനുള്ള ശേഷി എനിക്കില്ല.