Followers

Monday, June 15, 2015

പണം മുടക്കികളെ സ്വാഗതം


ഈ റമദാൻ കാലത്ത് ഉച്ചഭക്ഷണം കിട്ടാതെ പിടഞ്ഞ് പിടഞ്ഞ് വീണു മരിക്കുന്ന മലപ്പുറക്കാർക്ക് ഉച്ചഭക്ഷണം മാത്രമല്ല സകല ഭക്ഷണം ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മലപ്പുറം ചെറാട്ട്കുഴിയിൽ ആരംഭിക്കാൻ തീരുമാനിച്ച ഹോട്ടലിലേക്ക് പണം മുടക്കികളെ ആവശ്യമുണ്ട്. ചുരുങ്ങിയത് ഒരു ലക്ഷം ഇന്ത്യൻ രൂപയെങ്കിലും (ഒരു ലക്ഷത്തിനു മുകളിൽ എത്ര ഭീമമായ സംഖ്യയും സ്വീകരിക്കും) യാതൊരു രേഖയും ഇല്ലാതെ മുടക്കാൻ തയ്യാറുള്ള ചുരുങ്ങിയത് ആയിരം പണം മുടക്കികളെ ആവശ്യമുണ്ട്. (പണം മുടക്കികൾ എത്ര കൂടിയാലും പ്രശ്നമില്ല) 

പണം മുടക്കികൾക്കുള്ള നിർദ്ദേശങ്ങൾ 

പണം ഇന്ത്യൻ രൂപ, ബഹറൈൻ ദീനാർ എന്നീ കറൻസികളിൽ മാത്രമേ സ്വീകരിക്കൂ. ചെക്ക് ഡ്രാഫ്റ്റ്‌ ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ രേഖകൾ നിലനിൽക്കാൻ സാധ്യതയുള്ള ഒരു രീതിയും സ്വീകാര്യമല്ല.

ഞങ്ങൾ വാങ്ങുന്ന ലിക്വിഡ് മണിക്ക് ഞങ്ങൾ ഒരു രേഖയും നൽകുന്നതല്ല 

പണം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഞങ്ങളും പണം മുടക്കികളും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല

പണം മുടക്കികൾക്ക് മലപ്പുറം മുനിസിപ്പൽ അതൃത്തിയുടെ ഒരു കിലോമീറ്റർ ചുറ്റുവട്ടത്തേക്ക് ഒരു കാരണവശാലും ജീവിതത്തിൽ ഒരിക്കലും പ്രവേഷണം ഉണ്ടായിരിക്കുന്നതല്ല 

പണം മുടക്കികൾ ഒരു കാരണവശാലും കേസ് കൂട്ടം തുടങ്ങിയ നിയമനടപടികൾ സ്വീകരിക്കാൻ പാടില്ല. കേസ് നിയമം കുറ്റങ്ങൾക്ക് ശിക്ഷ തുടങ്ങിയ ഒരു രീതിയും ഞങ്ങൾ അംഗീകരിക്കുന്നതല്ല.

തുടങ്ങുന്ന സ്ഥാപനത്തിൽ ഞങ്ങൾ വേട്ടക്കാർ (ആണുങ്ങൾ മാത്രം) പെണ്‍ ഇരകളെകഴിയുന്ന രീതിയിലെല്ലാം  ചൂഷണം ചെയ്യുന്നതാണ്.

അതിനു (കൂട്ടികൊടുപ്പിന്) സ്ത്രീകൾ വരെ ഉണ്ടായിരിക്കുന്നതാണ്.

ഇതിൽ പണം മുടക്കാൻ തയ്യാറുള്ള ചിന്തയിൽ സ്വാതന്ത്ര്യം നേടിയ പണം മുടക്കികൾക്ക് സ്വാഗതം.

NB:- ഞങ്ങൾക്ക് മുമ്പും ഇത്തരം സ്ഥാപനങ്ങൾ നടത്തി മുൻ പരിചയം ഉണ്ട്.


Friday, June 12, 2015

ബലാല്‍സംഗം ചെയ്ത് ആ ഇരകളെ കൊല്ലുന്ന വേട്ടക്കാരെ ശിക്ഷിക്കരുത്. (യുക്തിവാദി ജബ്ബാര്‍)

ബലാല്‍സംഗം ചെയ്ത് ആ ഇരകളെ കൊല്ലുന്ന വേട്ടക്കാരെ ശിക്ഷിക്കരുത്. (യുക്തിവാദിസംഘം പ്രസിഡന്റ്)

ഗോവിന്ദചാമി സൗമ്യയെ പൈശാചികമായി ബലാല്‍സംഗം ചെയ്തു കൊന്നതിനെതിരെ നടന്ന കേസില്‍ ചാമിയെ തൂക്കികൊല്ലാന്‍ കോടതി വിധിചിരുന്നല്ലോ. എന്നാല്‍ ബലാല്‍സംഗ കേസുകളില്‍ ശിക്ഷ പാടില്ല എന്ന ചെകുത്താന്‍ വാദവുമായി യുക്തിവാദി നേതാവ് മഹാ നായ ഇ. എ. ജബ്ബാര്‍!!!

ഈ മഹാന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന യുക്തിയുഗം മാസികയില്‍ തന്നെയാണ് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് പുരുഷന്റെ ജന്മ(പരിണാമ)ലക്ഷ്യമാണെന്നും ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണെന്നും അതിലൂടെ പുരുഷന്റെ തന്റെ ശുക്ലകോപികള്‍ പരമാവധി സ്ത്രീകളിലെക്ക് എത്തിക്കാമെന്നും എഴുതി പ്രസിദ്ധീകരിച്ചത്. (യുക്തിയുഗം ഏപ്രില്‍ 2013)

Wednesday, June 10, 2015

'നംശീദ് റെഹെമാൻ' കാക്കപൊന്നൊ, അതോ ഊതികാച്ചിയ പത്തരമാറ്റ് യുക്തിവാദിതനിപൊന്നോ?

വാണിംഗ് ലെറ്റർ
ഫ്രീതിന്കേഴ്സ് FB ഗ്രൂപ്പ് അഡ്മിനും ബഹറൈനിൽ താന്‍ ജോലി ചെയ്തിരുന്ന കമ്പനിയെ വെട്ടിച്ച് പണവുമായി മുങ്ങിയത്തിനു  കമ്പനി വാണിംഗ് ലെറ്റർ നൽകിയ ശേഷം കോഴിക്കോട് ബൈപ്പാസ് റോഡ്‌ പന്തീരൻ കാവിൽ കാസറോൾ റസ്റ്റൊറനറ് മുതലാളിയുമായിരുന്ന (ഫണ്ടിംങ്ങ് നടത്തിയവർ ലക്ഷങ്ങൾ നഷ്ട്ടം സഹിച്ച ആ  റസ്റ്റൊറനറിന്റെ ചീഞ്ഞു നാറി പുഴു നിറഞ്ഞ പിന്നാമ്പുറം അങ്ങാടിപ്പാട്ടാണ്) എന്ന മഹായുക്തിവാദി ആയ 'നംശീദ് റെഹെമാൻ' ഒരു കൂട്ടം പെണ്ണുങ്ങളെ പ്രേമം നടിച്ചു വലയിലാക്കി എന്നും അങ്ങനെ ഇരകളാക്കപ്പെട്ട മഹിളാ രത്നങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നും മറ്റും വ്യക്തമാക്കി മറ്റൊരു അഡ്മിൻ ഇട്ട പോസ്റ്റ്‌ അദ്ദേഹം തന്നെ ഡിലിറ്റ് ചെയ്തെങ്കിലും ആ പോസ്റ്റ്‌ ഫ്രീക്കാരെ തെല്ലൊന്നുമല്ലാ പൊല്ലാപ്പിലാക്കിയത്.


ft പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 1

നംശീദിനേ കുറിച്ച് ഇത്രയും മോശമായി പോസ്റ്റ്‌ ചെയ്യുവാന്‍ മാത്രം ഗുരുതരമായ എന്ത് പാതകമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ വിമര്‍ശിച്ച പോസ്റ്റ്മാന്‍ യുക്തിവാദം എന്തെന്നറിയാത്ത അല്ല യുക്തിവാദം എന്തെന്ന് ഒരു ചുക്കും അറിയാത്ത, നിയമ ബിരുദധാരിയാണ്. അയാള്‍ പഠിച്ച ഇന്ത്യന്‍ നിയമത്തിലും അയാള്‍ ജനിച്ചു വളര്‍ന്ന സാമൂഹ്യാന്തരീക്ഷത്തിലും നംശീദ് ചെയ്തത് തെറ്റോ കുറ്റമോ ആണ്. മോഷണമായാലും സാമ്പത്തിക ക്രമക്കേടുകളായാലും സ്ത്രീ പീഡനവും ചൂഷണവും ബലാല്‍സംഗവും എല്ലാം കേരളീയ സാംസ്കാരിക നിയമ സംവിധാനത്തിലും കുറ്റം തന്നെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടെണ്ടവരും തന്നെ.


പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 2
പക്ഷെ നംശീദ് യുക്തിവാദിയാണ്. നല്ല ഒന്നാം നമ്പര്‍ കറകളഞ്ഞ യുക്തിവാദി. മാത്രമല്ല യുക്തിവാദി സാഹിത്യങ്ങളും ആനുകാലികങ്ങളും വായിച്ചു പഠിച്ചു ജീവിതത്തില്‍ പകര്‍ത്തിയ യുക്തിവാദി. അത് കൊണ്ട് തന്നെ ഒരു യുക്തിവാദി ചെയ്യേണ്ടതെന്തോ അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. അദ്ദേഹം ചെയ്ത ഓരോന്നെടുത്ത്  പരിശോദിച്ചാൽ  നമുക്കത് ബോധ്യമാവും.

ft പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 3 
ഒന്നാമതായി അദ്ദേഹം ബഹറൈനില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം അപഹരിച്ചു മുങ്ങി. മാത്രമല്ല  താന്‍ വരുതിയിലാക്കിയ തന്റെ കാമുകീ നിരയില്‍ പലരില്‍ നിന്നും അദ്ദേഹം ലക്ഷങ്ങള്‍ തട്ടി. ഇങ്ങനെ പലരില്‍ നിന്നും പല രീതിയിലും അദ്ദേഹം പണം തട്ടിയെടുത്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. ഇങ്ങനെ ചെയ്യുന്നതില്‍ യുക്തിവാദിക്ക് എന്താണ് കുഴപ്പം. ""മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍ മതപരമായ വിലക്കുകളാണ്. 
മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. 'അരുതു'കളുടെ അതിര് ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതിക ജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരികയില്ല.'' (യുക്തിവാദികളുടെ സാമൂഹ്യവീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍-യുക്തിവാദ പ്രചരണ വേദി, തൃശൂര്‍,പേജ് 14, 15) മോഷണം വ്യഭിചാരം തുടങ്ങിയ സമൂഹവും നിയമവ്യവസ്ഥയും  അധാര്‍മികതയയും കുറ്റകൃത്യമായും കണക്കായി വരുന്ന തെറ്റുകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഒരു യുക്തിവാദി ചെയ്യുന്നതില്‍ തെറ്റില്ല എന്നല്ലേ ഈ വരികളില്‍ വ്യക്തമാവുന്നത്. അത് കൊണ്ട് തന്നെ നംശീദ് എന്ന യുക്തിവാദി ഇതേ ആശയം സ്വീകരിച്ചു പണാപഹരണം നടത്തിയെങ്കില്‍ അതില്‍ യുക്തിവാദ പ്രകാരം എന്താണ് തെറ്റ്. അദ്ദേഹം ഗോപാലന്‍റെ ആശയങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചു. പക്ഷെ പോസ്റ്റ്‌മാന്‍ ഇതും കുത്തിപൊക്കി വരേണ്ട കാര്യം വല്ലതും ഉണ്ടോ?!

ft പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 4 
നംശീദിന്‍റെ പേരിലുള്ള മറ്റൊരു കുറ്റാരോപണം ഒരു കൂട്ടം സ്ത്രീകളെ ഒരുമിച്ചു പ്രേമിച്ചു വരുതിയിലാക്കി എന്നതാണ്. അതും ഒരു യുക്തിവാദിയെ സംബന്ധിച്ച്, പ്രത്യേകിച്ച് പരിണാമ വിശ്വാസിയെ സംബന്ധിച്ച് അവന്റെ അനുഷ്ടാന മുറയാണ്‌. ഓരോ സ്ത്രീയും പുരുഷനെ സംബന്ധിച്ച് ഒരു പുതിയ സാധ്യതയാണ് എന്നതാണ് യുക്തിവാദ നയം. തന്റെ ജനിതക പദാര്‍ഥത്തിന്റെ കോപികള്‍ പരമാവതി സ്ത്രീകളിലേക്ക് പകര്‍ന്നു തന്റെ പരമാവതി പതിപ്പുകള്‍ ഉണ്ടാക്കുക എന്നതാണല്ലോ ജന്മലക്ഷ്യം. അതിനുള്ള എളിയ ശ്രമമായെ ഈ കൂട്ട പ്രേമത്തെ കാണാന്‍ പറ്റൂ. 


അദ്ദേഹം കല്യാണം കഴിച്ചു എന്ന് പറഞ്ഞാല്‍ അത് യുക്തിവാദപ്രകാരം വലിയ പാതകമാണ്. ഗോപാലന്റെ ദാര്‍ശനികവീക്ഷണത്തില്‍ കല്യാണം  ഏത് രീതിയില്‍ ഉള്ളതായാലും അത് മതപരമാണ്‌. "മതത്തിന്റെ പ്രകടനപരതയെ എതിർക്കുന്നത് കൊണ്ട് മതപരമായ ആചാരങ്ങളോട് നിഷേധാത്മകത കാണിക്കണമെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു. വിവാഹം ഉദാഹരണമായെടുക്കാവുന്നതാണ്. 'വിവാഹം' എതു വിധത്തിലുള്ളതായാലും മതപരമാണ്‌. മതപരമായ സാമൂഹ്യസദാചാരം വളർന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയിൽ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളിൽ 'വിവാഹ'മില്ലയിരുന്നു" (പേജ് 30) മാത്രമല്ല ഇനിയും ഇത്തരം ചുറ്റിക്കളികളോ പീഡനങ്ങളോഎന്തും ആവാം, പക്ഷെ അത് വിവാഹം കഴിക്കാതെ നിയമത്തിനു പിടി കൊടുക്കാതെ വേണം!

"ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിർത്തിക്കൊണ്ടുപോകണമെന്ന താൽപര്യമുണ്ടെങ്കിൽ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം സ്വന്തം ഭാര്യയോ കുട്ടികളോ ഉണ്ടെങ്കിൽ അവരോട് ഒരുപ്രത്യേക താൽപര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. .... സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു. .... അല്ലെങ്കിൽ വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു നിയമത്തിനു പിടികൊടുക്കാതെ(?) സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം." (യുക്തിവിചാരം ഡിസംബര്‍ 2010 പേജ് 16, 17)

ഇങ്ങനെ മഹത്തായ യുക്തിവാദാശയാദര്‍ശങ്ങള്‍ തന്നാലാകും വിധം നടപ്പിലാക്കാന്‍ തന്റെ പരിമിതിയില്‍ നിന്ന് ശ്രമിച്ചമഹാനായ യുക്തിവാദി നേതാവ് നംശീദിനെതിരെ വിമര്‍ശനശരങ്ങളുമായി ഇറക്കിയ പോസ്റ്റ്‌, പോസ്റ്റ്മാന്‍ യുക്തിവാദം എന്താണെന്ന് മനസ്സിലാക്കി ഡിലിറ്റ് ചെയ്തു എന്നത് അദ്ദേഹത്തിന്‍റെ യുക്തിവാദത്തോടുള്ള വിധേയത്തവും അടിമത്തവും വ്യക്തമാക്കുന്നു. പോസ്റ്റ്മാന്‍ നിയമം പഠിച്ചത് കൊണ്ടാണ് താല്‍ക്കാലികമായെങ്കിലും നംശീദിന്‍റെ യുക്തിവാദ ജീവിതത്തില്‍ പ്രശ്നം തോന്നിയത് എങ്കില്‍ അദ്ദേഹത്തിന്റെ അറിവിലേക്ക് മോഷണം മോഷണത്തില്‍ നിന്ന്  യുക്തിവാദികള്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതില്ല എന്ന് ഗ്രന്തമെഴുതി പ്രചരിപ്പിച്ച ശ്രീ ഏറ്റുമാനൂര്‍ ഗോപാലന്‍ ഒരു മജിസ്ട്രേറ്റ് ആയിരുന്നു എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍ പോസ്റ്റ്‌മാന്റെ ധാര്‍മിക, സദാചാര പ്രതിസന്ധി മാറികിട്ടും.

കൂട്ടിക്കൊടു..... കാരിയുടെ കുമ്പസാരം
OT:- യുക്തിവാദികള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഉദാഹരണം കൂടി യുക്തിവാദമറിയാത്ത, യുക്തിവാദത്തെ മതത്തിന്റെ ധാര്‍മിക വേലിക്കുള്ളില്‍ കെട്ടാന്‍ ശ്രമിക്കുന്ന പോസ്റ്റ്‌മാനെ പോലെയുള്ള കപട യുക്തിവാദികളുടെ സത്വര ശ്രദ്ധയിലേക്ക് "
"നാസ്തിക ഭൌതിക യുക്തിവാദികള്‍ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെയാകും? അതിനുള്ള മാതൃകയും ലേഖകന്റെ സ്വന്തം പത്രാധിപത്യത്തിലിറങ്ങുന്ന യുക്തിവിചാരം വ്യക്തമായി വരച്ചുതരുന്നുണ്ട്. "ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അഞ്ചാം വാര്‍ഡില്‍ മതമൌലികവാദികള്‍ക്ക് സ്വാധീനമുള്ളതും എതിര്‍കക്ഷികള്‍ക്കൊന്നും കടന്നുചെല്ലാന്‍ പറ്റാത്തതുമായ ഒരു താലിബാന്‍ മോഡല്‍ ഏരിയയിലാണ് എന്റെ ഭാര്യ .......... മത്സരിച്ചത്. മൂന്നും നാലും തവണ വോട്ടര്‍മാരെ നേരിട്ട് അഭ്യര്‍ഥിച്ചിട്ടുപോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ മത്സരിച്ച മൌലിക വനിതാ സ്ഥാനാര്‍ഥിയാണ് അവിടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചത്.(10.യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20) കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി നേതാവും യുക്തിവിചാരം മാസികയിലെ സ്ഥിരം കോളമിസ്റുമായ ടിയാന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ അസഹിഷ്ണുവായെഴുതിയ വരികളാണ് നാം വായിച്ചത്. ആ സ്ത്രീയോടുള്ള ബഹുമാനം കാരണം അവരുടെ പേരൊഴിവാക്കുന്നു. ഒരുപക്ഷെ ആ സ്ത്രീ കോളമിസ്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിക്കേണ്ടിവന്നതായേക്കാം. അഞ്ചാം വാര്‍ഡില്‍ ജയിച്ച വനിതാ സ്ഥാനാര്‍ഥിയെ കോളമിസ്റ് പരിചയപ്പെടുത്തിയത് 'മൌലിക വനിതാ സ്ഥാനാര്‍ഥി' എന്നാണല്ലോ! ആ സ്ഥാനാര്‍ഥിക്ക് ഒരു സ്ഥാനാര്‍ഥിയാകാനുള്ള എല്ലാ മൌലിക ഗുണങ്ങളും മൌലികാവകാശവും ഉണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്ക് അത്തരം മൌലികതയെന്തെങ്കിലും ഉള്ളതായി പ്രസ്തുത ലേഖകന്‍ ഒരിടത്തും പറയുന്നുമില്ല. ആ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്കുള്ള പ്രത്യേകത അദ്ദേഹത്തിന്റെ ഭാര്യ എന്നത് മാത്രമാണ്. അഞ്ചാം വാര്‍ഡിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയുടെ 'മൌലിക' ഗുണങ്ങള്‍ മനസ്സിലാക്കി കോളമിസ്റിന്റെ ഭാര്യ എന്ന ഒറ്റ പ്രത്യേക മാത്രമുള്ള അദ്ദേഹത്തിന്റെ ഭാര്യയെ പരാജയപ്പെടുത്തിയത് വോട്ടര്‍മാരുടെ പ്രബുദ്ധത വ്യക്തമാക്കുന്നു. അത് മനസ്സിലാക്കാനുള്ള പക്വതപോലും കോളമിസ്റിനില്ലാതെ പോയി!
കോളമിസ്റ് തുടരുന്നു: "മൌലികവാദിയുടെ സ്ഥാനാര്‍ഥിക്കെതിരായി വോട്ടുചെയ്യാന്‍ വാര്‍ഡില്‍ 10 ലക്ഷത്തോളം രൂപ വാരി വിതറിയിട്ടും രക്ഷകിട്ടാത്ത അവസ്ഥയാണ് അടുത്ത വാര്‍ഡിലും ഉണ്ടായത്''(10.യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20)
ആയിരം വോട്ടര്‍മാരാണ് ശരാശരി ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ ഉണ്ടാവുക. അത്തരം ഒരു വാര്‍ഡില്‍ പ്രതിവോട്ടര്‍ക്ക് ആയിരം രൂപ ചെലവഴിച്ചിട്ടും തന്റെ യുക്തിവാദി സ്ഥാനാര്‍ഥി ജയിച്ചില്ല എന്ന പരിഭവം പറയുന്ന കോളമിസ്റ്, ഒരു വാര്‍ഡില്‍ ഒരു സ്ഥാനാര്‍ഥിക്ക് കേവലം അയ്യായിരം രൂപയേ പ്രചരണത്തിന് ചെലവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന കാര്യം വിസ്മരിച്ചിരിക്കുന്നു. അതിന് കൃത്യമായ കണക്ക് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ബോധിപ്പിക്കേണ്ടതുണ്ട്. അത്തരം ഒരു സ്ഥലത്താണ് എതിര്‍ സ്ഥാനാര്‍ഥി മത വിശ്വാസി ആയിരിക്കാമെന്നതിനാല്‍ തോല്‍പിക്കാന്‍ ഒരു മില്യണ്‍ രൂപ ഇദ്ദേഹം ചെലവഴിച്ചത്! ഇവിടെ ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ്. ഇത്തരം യുക്തിവാദികള്‍ അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ ആണ് മത്സരിക്കുന്നതെങ്കില്‍ എത്ര കോടി രൂപ ഇവര്‍ ചെലവഴിക്കും. മാത്രമല്ല, ഇത്രയും വലിയ തുക ചെലവഴിച്ച ഇവരൊക്കെ തെരഞ്ഞെടുക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. പിന്നെ നമ്മുടെ ജനാധിപത്യത്തിനും ഭരണകൂടത്തിനും നിയമ വ്യവസ്ഥക്കും എന്തായിരിക്കും വില." (സ്നേഹസംവാദം മാസിക 2012 സെപ്തംബര്‍)

Wednesday, April 15, 2015

ജൈവലോകം: സമാനതകള്‍ തെളിയിക്കുന്നതെന്ത്?

A 4
Bookmark and Share
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു            -ഭാഗം 15


മലയാളത്തിലെ പരിണാമപ്രചാരകരുടെ പ്രധാന പ്രസ്താവനയാണ് എല്ലാ ജൈവപദാര്‍ത്ഥങ്ങളും കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതും കോശത്തിനകത്തെ ഡി.എന്‍.എയിലെ ജനിതകഭാഷ അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ (എ-ജി-സി-ടി) എന്നീ നാലക്ഷരങ്ങള്‍കൊണ്ട് എഴുതപ്പെട്ടതും എല്ലാ ജൈവവൈവിധ്യങ്ങളും ആദിയില്‍ ഒരേ ജൈവതന്മാത്രയില്‍ നിന്ന് പരിണമിച്ചുണ്ടായതുകൊണ്ടാണ് എന്നത്. ഈ അഭിപ്രായത്തിന് തെളിവായിട്ടാണ് ജീനോം മാപ്പിംഗും അനാട്ടമിക്കല്‍ താരതമ്യവുമെല്ലാം  ചര്‍ച്ചക്കെടുത്തിടുന്നത്. ഡോക്കിന്‍സ് തന്റെ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്ത ജനിതകസാമ്യം നാം  വിശകലനം ചെയ്തുകഴിഞ്ഞു. അനാട്ടമിക്കല്‍ സാമ്യത (Homology) എന്താണെന്നുകൂടി പരിശോധിക്കാം.
A 3

ഗ്രന്ഥത്തിലെ പത്താം അധ്യായം ‘ബന്ധുത്വവൃക്ഷം’ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ”സസ്തനികളുടെ അസ്ഥികൂടം ( Mammalian Skeleton) എത്ര സവിശേഷമാണെന്ന് കണ്ടാലും! സ്വന്തം നിലയ്ക്ക് സസ്തനികള്‍ മനോഹരമാണെന്നല്ല ഇവിടെ വിവക്ഷ; വാസ്തവത്തില്‍ ഞാന്‍ അങ്ങനെ കരുതുന്നുവെങ്കിലും. പറഞ്ഞുവരുന്നത് മറ്റൊന്നാണ്. അതായത്, നമുക്ക് സസ്തനികളുടെ അസ്ഥികൂടം എന്ന് പറയാന്‍ കഴിയുന്നതുതന്നെ അതിശയകരമാണ്. സസ്തനികളുടെ അസ്ഥികൂടം സങ്കീര്‍ണമായി സംഘടിപ്പിക്കപ്പെട്ട ഒന്നാണെന്ന് മാത്രമല്ല വിവിധ ജീവികള്‍ക്കിടയില്‍ ഘടകഭാഗങ്ങളുടെ കാര്യത്തില്‍ മഹത്തായ വ്യത്യസ്തതയാണ് കാണപ്പെടുന്നത്. ഇത്തരത്തില്‍ വ്യത്യസ്തമായി നിലകൊള്ളുമ്പോള്‍തന്നെ എല്ലാ സസ്തനങ്ങളുടെ അസ്ഥികൂടവും അടിസ്ഥാനപരമായി സമാനമാണ്. നമുക്ക് ഏറെ പരിചിതമായ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ചിത്രം കാണേണ്ടതില്ലല്ലോ? എന്നാല്‍ താഴെ കാണിച്ചിരിക്കുന്ന വാവലിന്റെ അസ്ഥികൂടത്തിന്റെ ചിത്രം കണ്ടാലും. അതിന്റെ ഓരോ അസ്ഥിക്കും തതുല്യമായ തിരിച്ചറിയാവുന്ന ഓരോ അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ട് എന്നത് ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമല്ലേ? ഈ സാദൃശ്യം നമുക്ക് പെട്ടന്ന് തിരിച്ചറിയാവുന്നതാണ്. അനുപാതം മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. വാവലിന്റെ കൈകള്‍ വന്‍തോതില്‍ വലുതാക്കപ്പെട്ടിട്ടുണ്ട് (അതിന്റെ മൊത്തം വലിപ്പത്തെ നോക്കുമ്പോള്‍ തീര്‍ച്ചയായും). എങ്കിലും നമ്മുടെ വിരലുകളും വാവലിന്റെ ചിറകിലെ നീണ്ട അസ്ഥികളും തമ്മിലുള്ള സാമ്യം വിട്ടുകളയാന്‍ ആര്‍ക്കും കഴിയില്ല. മനുഷ്യന്റെ കയ്യും വാവലിന്റെ ചിറകും ഒരു ഘടകത്തിന്റെ തന്നെ ഭിന്ന രൂപങ്ങളാണെന്ന വസ്തുത സ്വബോധമുള്ള  ആര്‍ക്കും നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. ഈ സാമ്യത്തിന്റെ സാങ്കേതികപദം ഹോമോളജി (Homology) എന്നാകുന്നു. വാവലിനെ പറക്കാന്‍ സഹായിക്കുന്ന ചിറക് നാം പിടിക്കാന്‍ ഉപയോഗിക്കുന്ന കൈയ്ക്ക് അനുരൂപമാണ്. ‘ഹോമോലോഗസ്’ (Homologous) എന്നാണ് ജീവശാസ്ത്രത്തില്‍ ഈ സാമ്യം വിശേഷിപ്പിക്കപ്പെടുന്നത്. ഇരുകൂട്ടരും പൊതുവായി പങ്കിടുന്ന പൊതുപൂര്‍വികന്റെ കയ്യാണ് ഇവിടെ അടിസ്ഥാനമാതൃക.”(303)A 2
ഇങ്ങനെ പല ജീവികളെയും ഡോക്കിന്‍സ് താരതമ്യ പഠനത്തിന് വിധേയമാക്കുന്നുണ്ട്. റ്റെറോഡാക്റ്റില്‍ (Pterodactyl), പറക്കും അണ്ണാന്‍ (Flying Squirrel), പറക്കും പല്ലി (Flying lizard), പറക്കും ലീമര്‍ (Flying lemur), ചിലന്തി കുരങ്ങ് (Spider Monkey), കുതിര (Horse), ഒകാപ്പി (Okapi), ജിറാഫ് (Giraffe), പന്നി (Pig), വാര്‍ട്ട്‌ഹോഗ് (Warthog) തുടങ്ങിയ ജന്തുക്കളുടെ കയ്യിന്റെയും തലയോട്ടിയുടെയും അസ്ഥികളും അസ്ഥികൂടവും മനുഷ്യന്റെ അസ്ഥികൂടവുമായും, തമ്മില്‍ തമ്മിലും താരതമ്യം ചെയ്ത് ഇവയുടെ സാമ്യത ചൂണ്ടിക്കാട്ടുവാനാണ് ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്.
ഇങ്ങനെ താരതമ്യചര്‍ച്ചക്കുശേഷം അദ്ദേഹമെത്തുന്ന നിഗമനം ഇതാണ്. ”ഇതില്‍ നിന്നെല്ലാം നമുക്ക് എത്തിച്ചേരാവുന്ന നിഗമനമെന്താണ്? ആധുനിക ജീവികള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ടുതന്നെ പരിണാമം പ്രവര്‍ത്തിക്കുന്നത് കാണാന്‍ നമുക്കാവില്ല…… ആധുനിക ജീവികളുടെ അസ്ഥികൂടങ്ങള്‍ക്കിടയിലുള്ള ഘടനാസാദൃശ്യവും ക്രമവും അവയൊക്കെ ഒരു പൊതുപൂര്‍വികനില്‍നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ പ്രതീക്ഷിക്കേണ്ടതെന്താണോ അത്തരമൊരു ഫലമാണ് ലഭ്യമാക്കുന്നത്. ആദിമ അസ്ഥികൂടം (Ancestral skeleton) കാലാന്തരത്തില്‍ ക്രമാനുഗതമായി പരിഷ്‌ക്കരിക്കപ്പെടുകയായിരുന്നു. ജിറാഫും ഒകാപ്പിയും പോലെയുള്ള ചില മൃഗങ്ങള്‍ അടുത്തിടെയുള്ള ഒരു പൊതുപൂര്‍വികനെ പങ്കുവെക്കുന്നുണ്ട്. ജിറാഫ് ലംബദിശയില്‍ വലിച്ചുനീട്ടിയ ഒരു ഒകാപ്പിയാണെന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയായിരിക്കില്ല. കാരണം രണ്ടും ആധുനിക ജീവികളാണ്.”(304)

ഇതാണ് നേരത്തെ ഡോക്കിന്‍സ് ഫോസിലുകളുടെ കാര്യത്തില്‍ ഒഴികഴിവ് പറഞ്ഞൊഴിഞ്ഞത്. ഫോസിലുകളിലൂടെ പരിണാമത്തിന് തെളിവുകള്‍ ഉണ്ടാക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ട ക്ഷീണം മറക്കാന്‍ എല്ലിന്‍ കഷ്ണങ്ങളുടെ കണക്കെടുപ്പിലൂടെ സാധ്യമാണോ? ഡോക്കിന്‍സ് തുടരട്ടെ. ”എന്നാല്‍ ഈ പൊതുപൂര്‍വികന് ജിറാഫിനേക്കാള്‍ ഒകാപ്പിയോടാണ് കൂടുതല്‍ സാദൃശ്യമുണ്ടായിരുന്നതെന്ന് (ഫോസില്‍ തെളിവുകളാല്‍ പിന്തുണക്കപ്പെട്ട വസ്തുത – പക്ഷേ ഈ അധ്യാത്തില്‍ ഫോസിലുകളെക്കുറിച്ച് നാം സംസാരിക്കുന്നില്ല) ഊഹിച്ചാല്‍ അതത്ര മോശമാണെന്ന് പറയാനാവില്ല. ഇതുപോലെ തന്നെ ഇംപാലകളും (Impalas) നൂകളും (Gnus) ഏറ്റവും അടുത്ത ബന്ധുക്കളാണ്. A 1ഇതേസമയം ജിറാഫുകളും ഒകാപ്പികളും ഇരുവരുടെയും കുറേക്കൂടി അകന്ന ബന്ധുക്കളാണ്. മറ്റ് ഇരട്ട കുളമ്പുള്ള (cloven hoofed) മൃഗങ്ങളായ പന്നി, വാര്‍ട്ട്‌ഹോഗുകള്‍ (ഇവ പരസ്പരം ബന്ധുക്കളും മറ്റ് പെക്കാരികളുടെ (Peccaries) ബന്ധുക്കളുമാണ്. മറ്റ് ഇരട്ടകുളമ്പുള്ള ജീവികളായ കുതിരയുടെയും സീബ്രയുടെയും വളരെ അടുത്ത കസിനുകളായ ഇരുവര്‍ക്കും ഇരട്ടകുളമ്പില്ല) എന്നിവ കുറേക്കൂടി അകന്ന ബന്ധുക്കളാണെന്നേ പറയാനാവൂ.”(305)
വ്യത്യസ്ത ജീവികളുടെ പറക്കാനുള്ള കഴിവും അസ്ഥികൂടങ്ങളുടെ സാമ്യതകളും താരതമ്യം ചെയ്ത് ഡോക്കിന്‍സ് എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ ആകെത്തുകയാണ് നാമിവിടെ വായിച്ചത്. അതിലൂടെ അദ്ദേഹം വ്യക്തമാക്കിയ ആശയം ഈ ജീവികളെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്ന് വ്യത്യസ്ത താവഴികളിലായി പരിണമിച്ചുവന്നതായിരിക്കാം എന്ന ‘പ്രത്യാശ’യാണ്.

തുടര്‍ന്നും ചില താരതമ്യപഠനങ്ങള്‍ തന്നെയാണ്!! ”ഡോള്‍ഫിന്‍ എന്ന ചെറുതിമിംഗലം കാഴ്ചക്ക് പലതരം വന്‍മത്സ്യങ്ങളോട് സാമ്യം വഹിക്കുന്നുണ്ട്. അതിലൊന്ന് ഡൊറാഡോയാണ് (Coryphaena hippurus). ഡൊറാഡോയെ കണ്ട് പലപ്പോഴും അബദ്ധത്തില്‍ പലരും ഡോള്‍ഫിന്‍ എന്ന് വിളിക്കാറുണ്ട്. ഡോള്‍ഫിന്റെ, അസ്സല്‍ ജലധാരയ്ക്ക് അനുരൂപമായി ചലിക്കാനുള്ള  ശരീരാകൃതി (Streamlined) തന്നെയാണ് ഡൊറാഡോക്കുമുള്ളത്. കടലോരപ്രദേശത്തെ ജലത്തില്‍ വേട്ടയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപംകൊണ്ട ഈ ആകൃതി ആദിമപൂര്‍വികരുടെ പൊതുസ്വത്തായിരുന്നെന്നുവേണം കരുതാന്‍.”(306)

തിമിംഗലവും ഡൊറാഡോയും പണ്ടൊരുകാലത്ത് ഒരു വല്യച്ഛന്റെ മക്കളായിരുന്നു എന്നുപറഞ്ഞശേഷം പാമ്പ്, പല്ലി, കുതിര, പുള്ളിപ്പുലി, മത്സ്യം, തവള, ചീങ്കണ്ണി, പില്‍ ബഗുകള്‍(Pill bugs), മില്ലപേഡ് (Millipede), ആര്‍മഡില്ലോ (Armadillo), ചെമ്മീന്‍ (Shrimps), പില്‍ മില്ലിപേഡ് (Pill Millipede), പില്‍ തടിച്ചെള്ള് (pill woodlouse), ടാസ്മാനിയന്‍ ചെന്നായ (Tasmanian wolf), ഡിങ്കോ (Dingos) തുടങ്ങിയ ജന്തുക്കളെയും മാര്‍സൂപ്പിയല്‍ (Marsupial) സസ്തനികളെയും യൂതേറിയന്‍ (Eutherian) സസ്തനികളെയും താരതമ്യം ചെയ്യുകയാണ് ഗ്രന്ഥത്തില്‍. പക്ഷേ ഈ കസര്‍ത്തുകള്‍ക്കിടയില്‍ എവിടെയും പ്രസക്തമായ ആശയങ്ങളൊന്നും അദ്ദേഹത്തിന് പങ്കുവെക്കാനിഷ്ടമില്ല. എങ്കിലും ജനിതകസാങ്കേതിക വിദ്യയിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജൈവ,സസ്യങ്ങളെക്കുറിച്ച് ചില വേവലാതികള്‍ പറയുന്നുണ്ട്. അതും വിഷയവും തമ്മില്‍ പറയുന്ന ബന്ധമൊന്നുമില്ല.
അടുത്ത ഉപശീര്‍ഷകം ക്രസ്റ്റേഷനുകളെക്കുറിച്ചാണ്. ”ഞാന്‍ ഈ അധ്യായം തുടങ്ങിയത് ഒരു നട്ടെല്ലിയുടെ അസ്ഥികൂടവുമായിട്ടാണ്. ഒരു നിശ്ചിതക്രമത്തില്‍ വ്യത്യസ്തമായ വിശദാംശങ്ങള്‍ സംയോജിപ്പിക്കുന്നതിന്റെ മനോഹരമായ ഒരുദാഹരണമാണത്. നട്ടെല്ലികള്‍ മാത്രമല്ല ജീവികളുടെ പ്രധാനപ്പെട്ട മറ്റേതൊരു ഗ്രൂപ്പും സമാനമായി കാര്യങ്ങള്‍ വിശദീകരിക്കും. ഏറെ പ്രിയപ്പെട്ട മറ്റൊരു ഉദാഹരണംകൂടി ഞാന്‍ ഇവിടെ അവതരിപ്പിക്കുകയാണ്. അതായത് ഡെക്കാപോഡ് ക്രസ്റ്റേഷനുകള്‍ (Decapod A 7crustaceans). ലോബ്സ്റ്ററുകള്‍, കൊഞ്ച്, ഞണ്ട്, സന്യാസിഞണ്ട് (Hermit crab–വാസ്തവത്തില്‍ അവ ഞണ്ടുകളല്ല) എന്നിവയാണ് പൊതുവില്‍ ‘ഖണ്ഡശരീരികള്‍’ എന്നറിയപ്പെടുന്ന ക്രസ്റ്റേഷ്യന്‍ വിഭാഗത്തിലുള്ളത്. എല്ലാ ക്രസ്റ്റേഷ്യനുകളുടെയും പൊതു ശരീരഘടന സമാനമാകുന്നു. കട്ടി കൂടിയ നട്ടെല്ലും അതിനുചുറ്റും താരതമ്യേന മൃദുവായ മാംസളഭാഗവുമാണ് സാധാരണയായി നട്ടെല്ലികളുടെ ശരീരത്തില്‍ കാണപ്പെടുന്നത്. ക്രസ്റ്റേഷ്യനുകളിലാകട്ടെ, അതിനുപകരം ബാഹ്യകവചങ്ങളാണുള്ളത് (Exoskeleton). നിരവധി കട്ടികൂടിയ കുഴലുകള്‍ (tubes) കൊണ്ടാണ് ബാഹ്യകവചം നിര്‍മ്മിച്ചിരിക്കുന്നത്..”(307)

ഇങ്ങനെ നീണ്ട വിശദീകരണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവസാനിപ്പിക്കുന്നു. ”നട്ടെല്ലിയുടെ അസ്ഥികൂടത്തിന്റെ കാര്യത്തിലെന്നപോലെ ക്രസ്റ്റേഷനുകളുടെ ശരീരങ്ങളും നമുക്കൊന്ന് താരതമ്യപ്പെടുത്താം. ഞണ്ടുകളുടെയും ക്രേഫിഷിന്റെയും (Crayfish) ശരീരഭാഗങ്ങള്‍ ശ്രദ്ധിക്കുക. അവയില്‍ നാം കാണുന്ന ഘടകഭാഗങ്ങളുടെ പതിപ്പെന്ന് പറയാവുന്ന സദൃശഭാഗങ്ങള്‍ ബാക്കിയുള്ളവയിലും കണ്ടെത്താനാവും. ബാഹ്യകവചത്തിന്റെ ഓരോഭാഗവും കൃത്യമായും സമാനമായ ഘടകങ്ങളാലുമാാണ് സംയോജിപ്പിക്കപ്പെട്ടിട്ടുള്ളത്. അക്കാര്യത്തില്‍ അടിസ്ഥാനപരമായി യാതൊരു വ്യതിയാനവുമില്ല. വ്യത്യാസമുള്ളത് ഈ ഘടകഭാഗങ്ങളുടെ രൂപത്തിനും ആകൃതിക്കുമൊക്കെയാണ്. ആവര്‍ത്തിക്കട്ടെ, പൊതുവായ അസ്ഥികൂടം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടര്‍ന്നു, എന്നാല്‍ ഘടകങ്ങള്‍ രൂപഭാവപരമായി പരിഷ്‌ക്കരിക്കപ്പെട്ടു. ഒരിക്കല്‍കൂടി, ക്രസ്റ്റേഷ്യന്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ ജീവികളും അവയുടെ ശരീരഘടന സ്വന്തമാക്കിയത് ഒരു പൊതുപൂര്‍വികനില്‍ നിന്നാണെന്ന വ്യാഖ്യാനം പൂര്‍ണ്ണമായും യുക്തിസഹമാകുന്നത് നാമിവിടെ കാണുന്നു. ആ പൊതുപൂര്‍വികന്റെ അടിസ്ഥാനഘടന നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത ക്രസ്റ്റേഷനുകളുടെ വ്യക്തിഗതമായ അവയവഘടന പരിഷ്‌ക്കരിക്കപ്പെടുകയായിരുന്നു. പക്ഷേ, അപ്പോഴും അടിസ്ഥാനപദ്ധതിയും ആസൂത്രണഘടനയും പൊതുപൂര്‍വികന്റേതു തന്നെയായിരുന്നു. അതായത് കളി ഒരിക്കലും കളിക്കളം വിട്ടില്ല.”(308)

ഈ അധ്യാത്തിലെ അടുത്തഭാഗം  നേരത്തെ കമ്പൂട്ടര്‍ ഗെയിമുകളും കൈവേലകളും പരിണാമം തെളിയിക്കുമ്പോള്‍ എന്ന ഭാഗത്ത് നാം ചര്‍ച്ച ചെയ്ത ഡാഴ്‌സി തോംസന്റെ ഗ്രാഫ് പേപ്പര്‍ കൈക്രിയ പരീക്ഷണങ്ങളും അവസാനഭാഗം നാം ചര്‍ച്ച ചെയ്ത ജനിതകസാമ്യവുമാണ്. അതുകൊണ്ട് ആ ഭാഗം ഇനിയും വിശകലനം ചെയ്യേണ്ടതില്ല. നമുക്കിനി ചര്‍ച്ച ചെയ്യാനുള്ളത് ഡോക്കിന്‍സിന്റെ ഈ താരതമ്യപഠനത്തെക്കുറിച്ചാണ്. അദ്ദേഹം പറഞ്ഞപോലെ നട്ടെല്ലികളുടെ അസ്ഥികൂടങ്ങള്‍ തമ്മിലുള്ള സമാനതകളും സസ്തനികളുടെ ശരീരഘടനയും ക്രസ്റ്റേഷ്യനുകളുടെ ശരീരങ്ങളിലെ പുറം കവചങ്ങളും പാദങ്ങളും ആന്തരികാവയവങ്ങളും പ്രാണികളുടെയും മറ്റും ശാരീരിക സാമ്യതകളും തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്.
മാത്രമല്ല, ശരാശരി പരിണാമവിശ്വാസികളുടെ ഏറ്റവും വലിയ പരിണാമ തെളിവായ -ഡോക്കിന്‍സ് ഗ്രന്ഥത്തില്‍ മലയാളി പരിണാമപ്രചാരകരോളം പരിഗണിക്കാത്ത- ജൈവലോകത്തെ ജനിതകസാമ്യവും എല്ലാ ജൈവപദാര്‍ത്ഥങ്ങളും കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയും പരിഗണിക്കപ്പെടേണ്ടതുണ്ട്. എല്ലാ ജീവനുള്ള വസ്തുക്കളും, അത് ബാക്ടീരിയയോ അമീബയോ, മനുഷ്യനോ കുരങ്ങോ, ആനയോ ആമയോ, എലിയോ പൂച്ചയോ, ആല്‍മരമോ ഫംഗസോ, റോഡ്‌വുഡോ യീസ്റ്റോ ആകട്ടെ, കോശങ്ങളാലും, കോശത്തിനകത്തെ പ്രധാന ഘടകമായ ജീനുകളാലും, ജീനിനകത്തെ പ്രധാനഭാഗമായ ഡി.എന്‍.എയാലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് ഭൂമിയില്‍ നിലവിലുള്ളതും, നാശമടഞ്ഞവയും, വരാനിരിക്കുന്നതുമായ എല്ലാ ജൈവവൈവിധ്യങ്ങളും ഒരേയൊരു ജൈവ സംയുക്തത്തില്‍ നിന്ന് കോടാനുകോടി വര്‍ഷങ്ങളിലൂടെ പരിണമിച്ചുവന്നതാണെന്ന് തെളിയിക്കുന്നു എന്ന അഭിപ്രായം തീര്‍ച്ചയായും അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കേണ്ടതുണ്ട്.
ഡോക്കിന്‍സിന്റെ ഈ വരികള്‍ ഏറെ ശ്രദ്ധാപൂര്‍വം പരിഗണിക്കുക. ”നവീനമായ എന്തെങ്കിലും ആസൂത്രണം ചെയ്യുമ്പോള്‍ താന്‍ മുമ്പ് നടത്തിയ കണ്ടുപിടുത്തങ്ങളിലെ ഏതെങ്കിലും സങ്കേതം സഹായകമാണെന്ന് കണ്ടാല്‍ അത് നവസംരഭത്തില്‍ പ്രയോജനപ്പെടുത്താന്‍ സാമാന്യബുദ്ധിയുള്ള ഒരു ആസൂത്രകന് സന്തോഷമേ ഉണ്ടാവുകയുള്ളൂ. വിമാന നിര്‍മ്മിതി സംബന്ധിച്ചുള്ള ഒരു ആശയമുണ്ടെന്ന് കരുതുക. അത് തീവണ്ടി നിര്‍മ്മിതി സംബന്ധിച്ച ആശയത്തില്‍ നിന്ന് ഭിന്നമാണെന്നും സങ്കല്‍പ്പിക്കുക. സീറ്റിന് മുകളില്‍ വായനക്ക് സഹായകരമായി പ്രകാശം കിട്ടാനായി വികസിപ്പിച്ചെടുത്ത ഒരു സജ്ജീകരണം അതേ ആവശ്യത്തിനായി തീവണ്ടിയിലും കടം കൊള്ളാവുന്നതാണ്. രണ്ടിടത്തും ഒരേ ധര്‍മ്മമാണ് ഈ ഘടകഭാഗം നിര്‍വഹിക്കുന്നതെങ്കില്‍ എന്തുകൊണ്ട് പാടില്ല? മോട്ടോര്‍ കാറുകള്‍ കണ്ടുപിടിച്ചപ്പോള്‍ കുതിരയില്ലാ വണ്ടി (Horseless carriage) എന്നായിരുന്നു അതിനാദ്യം നല്‍കപ്പെട്ട പേര്. പ്രചോദനം വന്നത് എവിടെ നിന്നാണെന്ന് ഈ പേര് നമ്മെ അറിയിക്കുന്നുണ്ട്. കുതിരവണ്ടിക്ക് സ്റ്റിയറിംഗ് വീലിന്റെ ആവശ്യമില്ല. സ്റ്റിയറിംഗ് വീലിന്റെ പ്രഭവസ്ഥാനം മറ്റെവിടെയോ ആണ്. കൃത്യമായും എവിടെ നിന്നാണെന്ന് പറയാന്‍ എനിക്കറിയില്ല. എങ്കിലും പൂര്‍ണമായും വ്യത്യസ്തമായ മറ്റേതോ സാങ്കേതിക വിദ്യയില്‍ നിന്നാണ് ഇത് കടംകൊള്ളപ്പെട്ടത്; അതായത് ഒരു ബോട്ടിന്റെ. 19-ാം നൂറ്റാണ്ടിന്റെ അവസാനം സ്റ്റിയറിംഗ് വീലെത്തി മേധാവിത്വം നേടുന്നത് വരെ കാറിന്റെ അസ്സല്‍ സ്റ്റിയറിംഗ് വീല്‍ ഒരു ടില്ലറായിരുന്നു (tiller). അതും കടം കൊണ്ടത് ബോട്ടില്‍ നിന്നുതന്നെ.”(309)

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനമായ നേട്ടമാണ് തീ വരുതിയിലാക്കിയത്. അതുകഴിഞ്ഞാല്‍ വിപ്ലവകരമായ കണ്ടുപിടുത്തം ചക്രങ്ങളുടേതാണ്. ചക്രങ്ങളുടെ കണ്ടുപിടുത്തവും അതിനോടനുബന്ധിച്ചുള്ള കറക്കമെന്ന പ്രവര്‍ത്തനവും എന്നു കണ്ടുപിടിച്ചു എന്നതിന് രേഖകളൊന്നും ലഭ്യമല്ല എന്നാണ് മനസ്സിലാവുന്നത്. ചരിത്രാതീതകാലം മുതല്‍ ചക്രവും ചക്രത്തിലൂടെയുള്ള കറക്കവും മനുഷ്യന്‍ നിയന്ത്രിച്ചുവരുന്നു. ആ മഹത്തായ കണ്ടുപിടുത്തത്തിന്റെ തുടക്കം ഭാരമുള്ള ഏതെങ്കിലും വസ്തു നീക്കുന്നതിന് അടിയില്‍ ഉരുളന്‍ തടിക്കഷ്ണം ഉപയോഗിച്ചതായിരിക്കാം. ഏതായാലും മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ ആ കണ്ടെത്തല്‍ തന്നെയാണ് ഇന്ന് നാം ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്ന, കുട്ടികളുടെ കളിപ്പാട്ടം മുതല്‍ മംഗള്‍യാനില്‍ വരെ പ്രയോജനപ്പെടുത്തിയ ചക്രങ്ങളും ഗിയറുകളും, അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള കറക്കവും എല്ലാമെല്ലാം!!!
ഡോക്കിന്‍സ് താരതമ്യം ചെയ്തപോലെ വിമാനത്തിലും തീവണ്ടിയിലും ഉപയോഗിച്ച വായനാവിളക്ക് പോലെയല്ല ചക്രങ്ങളുടെ താരതമ്യം എന്ന് കാണിക്കാനാണ് ചക്രകണ്ടുപിടുത്തം സൂചിപ്പിച്ചത്. ചക്രം കണ്ടുപിടിച്ച ആദ്യ വ്യക്തി മുതല്‍ ഇന്നുവരെ ചക്രത്തിന്റെ ഉപയോഗം അവിരാമം തുടരുന്നു. ആദ്യചക്രമായി ഉപയോഗിച്ച ഉരുളന്‍തടി പോലും ഇന്നും നാം ഉപയോഗിക്കുന്നു. അതേ, ആദ്യ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ചക്രം ഇന്നും നിലനില്‍ക്കുന്നതോടൊപ്പം, പുതിയ പുതിയ ചക്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു !
ചക്രങ്ങളെക്കുറിച്ചുള്ള പഠനം നമ്മെ ബോധ്യപ്പെടുത്തുന്നത് എന്താണ്? ആദ്യചക്രം അന്നത്തെ അതേ നിലയില്‍ നിലനില്‍ക്കുന്നുവെങ്കിലും പുതിയപുതിയ സാങ്കേതികത്തികവോടെ അതിസൂഷ്മതലത്തിലും സ്ഥൂലതലത്തിലും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുപോലെ ചക്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പദാര്‍ത്ഥങ്ങളും ദിനംപ്രതി നവീകരിച്ചുകൊണ്ടിരിക്കുമ്പോഴും ഏറ്റവും പുരാതന ഉരുളന്‍ തടി ചക്രവും ഉപയോഗത്തിലിരിക്കുന്നു. ഒരു ചക്രവും ഒരിക്കലും മറ്റൊരു ചക്രമായി പരിണമിക്കുന്നില്ല;പുതിയവ സൃഷ്ടിക്കപ്പെടുകയല്ലാതെ!
ഡോക്കിന്‍സിന്റെ താരതമ്യപഠനങ്ങളും വിശകലനങ്ങളും നാം  വായിച്ചു. മനുഷ്യന്റെ ആദ്യ കണ്ടുപിടുത്തവും ജൈവപരിണാമവും താരതമ്യം ചെയ്തു പരിണാമം നടക്കാതിരിക്കാനുള്ള സാധ്യത നാം താരതമ്യ പഠനത്തിലൂടെ മനസ്സിലാക്കുകയും ചെയ്തു. നമുക്കിനി ജൈവലോകത്തെ താരതമ്യപഠനത്തിലൂടെ ലഭിക്കുന്ന യഥാര്‍ത്ഥ ഫലം, വസ്തുത എന്താണെന്ന് പരിശോധിക്കാം.cromosom
ജൈവലോകത്തെ പരിശോധിച്ചാല്‍ അതിന്റെ ജനിതഘടനയും ഡി. എന്‍. എയും കോശങ്ങളും തുടങ്ങി ഏറ്റവും അടിസ്ഥാനഘടകങ്ങള്‍ ജന്തുലോകത്തായാലും സസ്യലോകത്തായാലും സമാനമാണ്. അതുപോലെ നട്ടെല്ലികളുടെ അസ്ഥികൂടം പരിശോധിച്ചാലും സസ്തനികളുടെ മുലയൂട്ടല്‍ രീതി പരിശോധിച്ചാലും ക്രസ്റ്റേഷ്യനുകളുടെ  പുറംതോടും ആന്തരികഘടകങ്ങളും പരിശോധിച്ചാലും പക്ഷികളുടെ പറക്കല്‍ സംവിധാനവും മറ്റും താരതമ്യം ചെയ്താലും ഡോക്കിന്‍സ് ചൂണ്ടിക്കാട്ടിയ ഈ സമാനതകള്‍ നമുക്ക് ബോധ്യപ്പെടും.

ജൈവലോകത്തെ സമാനതകളെക്കുറിച്ച് ഡോക്കിന്‍സ് പതിമൂന്നാം അധ്യായത്തില്‍ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നത് കാണുക. ”ഈ ഭൂമുഖത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരു പൊതുപൂര്‍വികനില്‍ നിന്ന് രൂപാന്തരപ്പെട്ടുണ്ടായതാണെന്ന് ഇന്ന് നമുക്കറിയാം. പത്താം അധ്യാത്തില്‍ നാം കാണുന്ന തെളിവനുസരിച്ച് ജനിതകകോഡ് സര്‍വലൗകികമാണ്. ജീവികള്‍ സസ്യങ്ങള്‍, ഫംഗസുകള്‍, ബാക്ടീരിയകള്‍, ആര്‍ക്കികള്‍, വൈറസുകള്‍ തുടങ്ങിയ മുഴുവന്‍ ജീവജാലങ്ങള്‍ക്കിടയിലും സമാനമായി അവ പ്രവര്‍ത്തിക്കുന്നു. 64 വാക്കുകളടങ്ങിയ ഒരു നിഘണ്ടുവിന്റെ സഹായത്തോടെ മൂന്ന് അക്ഷരങ്ങളുള്ള ഡി.എന്‍.എ വാക്കുകള്‍ 20 അമിനോ അമ്ലങ്ങളും ‘ഇവിടെ മുതല്‍ വായിച്ചുതുടങ്ങുക’ എന്നോ ‘ഇവിടെ വായന അവസാനിപ്പിക്കുക’ (‘Start reading here’, ‘Stop reading here’)എന്നോ അര്‍ത്ഥമുള്ള ഒരു വിരാമചിഹ്നത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയാണ്. ഈ 64 വാക്ക് നിഘണ്ടു തന്നെയാണ് ജീവകുലത്തിലാകമാനം എവിടെ നോക്കിയാലും നിങ്ങള്‍ക്ക് കാണാനാവുക……. ഹാരംസ്‌കാരിയോട്ട് (Harumscaryotes) എന്നുപേരുള്ള തീര്‍ത്തും വിചിത്രവും അസാധാരാണവുമായ ഒരു സൂക്ഷ്മജീവിയെ താന്‍ കണ്ടെത്തിയെന്ന് ആരെങ്കിലും പറഞ്ഞുവെന്നിരിക്കട്ടെ.  ഈ ജീവി ഡി.എന്‍.എ ഉപയോഗിക്കുന്നതേയില്ല, അല്ലെങ്കില്‍ പ്രോട്ടീന്‍ ഉപയോഗിക്കുന്നില്ല, അതല്ലെങ്കില്‍ പ്രോട്ടീന്‍ ഇനി അഥവാ ഉപയോഗിക്കുന്നുണ്ടെങ്കിലും നാം നേരത്തെ സൂചിപ്പിച്ച 20 അമിനോ അമ്ലങ്ങളുടെ സഹായത്താലല്ല, അതല്ലെങ്കില്‍ ഡി.എന്‍.എ ഉപയോഗിക്കുന്നുണ്ട്. പക്ഷേ സാധാരണയുള്ള ത്രിമാന കോഡിലല്ല അതിന്റെ നിര്‍മ്മിതി, ഇതൊന്നുമല്ലെങ്കില്‍ ഡി.എന്‍.എയ്ക്ക് ത്രിമാനകോഡുണ്ട്. പക്ഷേ മേല്‍പറഞ്ഞ 64 വാക്ക് നിഘണ്ടുവിന്‍ പ്രകാരമല്ല……. എല്ലാത്തരം സാധ്യതകളും വിഭാവനം ചെയ്തുകൊള്ളുക. അവയില്‍ ഏതെങ്കിലുമൊന്ന് സാധുവായാല്‍ ഈ ഭൂമിയില്‍ ജീവന്‍ രണ്ട് പ്രാവശ്യം ഉണ്ടായെന്ന് നമുക്ക് സമ്മതിക്കാം. ഒരു തവണ ഹാരംസ്‌കാരിയോട്ടുകള്‍ക്കായും മറ്റൊരു തവണ ബാക്കിയുള്ള ജീവികള്‍ക്കായും. ഡാര്‍വിനും, ഡി.എന്‍.എയുടെ കണ്ടുപിടുത്തത്തിന് മുന്‍പ് പലരും ധരിച്ചിരുന്നതെന്തെന്നാല്‍ നിലവിലുള്ള ഏതെങ്കിലും ജീവികള്‍ക്ക് ഞാനിവിടെ പരാമര്‍ശിച്ചതുപോലെ ഹാരംസ്‌കാരിയോട്ടില്‍ ആരോപിക്കപ്പെട്ട പ്രത്യേകതകളുണ്ടായിരിക്കുമെന്നാണ്.(310)
ഈ ഭാവനാത്മക ഉദാഹരണത്തിനുശേഷം അദ്ദേഹം ഫ്രാന്‍സിസ് ക്രിക്കിനെ ഉദ്ധരിച്ച് ചില കാര്യങ്ങള്‍ക്കൂടി വ്യക്തമാക്കുന്നത് ഏറെ താല്‍പര്യാജനകമാണ്. ”സമാനമായ 64 വാക്ക് നിഘണ്ടുവിനെ ആധാരമാക്കി വ്യതിരിക്തവും ഭിന്നവുമായ രണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞ് കൂടുന്നുണ്ടോ? സാധ്യത വളരെ കുറവാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ നിലവിലുള്ള ജനിതക കോഡിന് ബദല്‍ സാധ്യതകളേക്കാള്‍ ശക്തവും സുനിശ്ചിതവുമായ ചില മുന്‍തൂക്കങ്ങള്‍ ഉണ്ടായിരിക്കണം. മാത്രമല്ല, നിലവിലുള്ള ജനിതകകോഡിലേക്ക് എത്തിച്ചേരാനായി പുരോഗതിയുടെ ക്രമബന്ധമായ പടവുകളും ഉണ്ടായിരുന്നിരിക്കണം. എങ്കില്‍ മാത്രമേ പ്രകൃതിനിര്‍ധാരണം വഴി ആരോഹണം നടത്തി ആ പടവുകള്‍ പിന്നിടിനാകൂ. എന്നാല്‍ ഈ ഉപാധികളൊക്കെ സാധുവാകാന്‍ സാധ്യത തീരെ കുറവാണ്. ജനിതക കോഡ് ഒരു ‘ശീതീകരിക്കപ്പെട്ട സംഭവ്യത’യാണെന്ന് (A frozen accident)ഫ്രാന്‍സിസ് ക്രിക്ക് (Francis Crick) പറയുന്നുണ്ട്. ഒരിടത്ത് ഒരിക്കല്‍ സംഭവിച്ചതും മാറ്റം വരുത്താന്‍ പ്രയാസകരമോ, അസാധ്യമോ ആയ ഒന്നായിട്ടാണ് അദ്ദേഹം അതിനെകണ്ടത്.(311)

ആദിമഭൂമിയിലെ വ്യത്യസ്ത സാഹചര്യങ്ങളിലും ദീര്‍ഘകാലഘട്ടങ്ങളിലും വ്യത്യസ്ത പ്രദേശങ്ങളിലും താപവ്യതിയാനങ്ങളിലും, മാറിമറിയുന്ന കാലാവസ്ഥകളിലും എന്തുകൊണ്ട് ഒരേയൊരു ജൈവസംയുക്തം മാത്രം ഉണ്ടായിക്കിട്ടി? എന്തുകൊണ്ട് ആ ജൈവസംയുക്തം ഇന്നത്തെ കോശമാതൃകമാത്രം സ്വീകരിച്ചു? എന്തുകൊണ്ട് ഒരു ഹാരംസ്‌കാരിയോട്ടോ, ഒരു ഡാര്‍വിനേസ്‌കാപ്ടന്റോ ഡോക്കിന്‍സോസ്‌കര്‍പട്ടോ വിശാലഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ നിലവില്‍ വന്നില്ല? അല്ലെങ്കില്‍ ഇന്നുള്ള കോശങ്ങളുടെ അടിസ്ഥാന നിയമങ്ങള്‍ മാറ്റിമറിക്കുന്ന രീതിയില്‍ നിലവിലുള്ള കോശങ്ങളില്‍ നിന്ന് തന്നെ പരിണമിച്ച് മറ്റു രാസഭൗതിക ഗുണങ്ങളും ജൈവിക മാനങ്ങളും നിയമങ്ങളുമുള്ള വ്യത്യസ്ത ജൈവഘടകങ്ങള്‍ പരിണമിച്ചുണ്ടായില്ല?

എല്ലാം നിയന്ത്രിക്കുന്നത് യാദൃഛികതയാണെങ്കില്‍ തീര്‍ച്ചയായും യാദൃഛികമായി ഭൂമിയിലെ ആദിമ ബഹുമുഖ സാഹചര്യങ്ങളിലും കാലാവസ്ഥകളിലും കാലഘട്ടങ്ങളിലും ഭൂപ്രദേശങ്ങളിലും വ്യത്യസ്തതരം ജൈവവൈവിദ്ധ്യങ്ങള്‍ രൂപപ്പെടേണ്ടതും അവ ഇന്നത്തെ കോശ, ക്രോമോസോം, ജീന്‍, ഡി.എന്‍.എ, ആര്‍. എന്‍. എ നിയമങ്ങളൊന്നും ബാധകമല്ലാതെ തികച്ചും സ്വതന്ത്രമായ പ്രാദേശിക നിയമങ്ങളെ മാത്രം ആശ്രയിച്ച് നിലവില്‍ വരേണ്ടതും നിലനില്‍ക്കേണ്ടതുമായിരുന്നു. അതുപോലെ ഇന്ന് നിലവിലുള്ള കോശങ്ങള്‍ തന്നെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പരിണമിച്ച് വ്യത്യസ്ത ജൈവ, രാസ, ഭൗതിക നിയമങ്ങള്‍ പാലിക്കുന്ന വൈവിധ്യമാര്‍ന്ന ജൈവലോകങ്ങള്‍  നിലവില്‍ വരേണ്ടതായിരുന്നു. ഏറ്റവും ചുരുങ്ങിയത് ജൈവസസ്യലോകങ്ങള്‍ എങ്കിലും വ്യത്യസ്ത നിയമങ്ങള്‍ പാലിക്കേണ്ടതായിരുന്നു. അതല്ലെങ്കില്‍ ജൈവസസ്യലോകത്തിനു പുറമെ മറ്റ് നിരവധി ജൈവലോകങ്ങള്‍ നിലനില്‍ക്കേണ്ടിയിരുന്നു.  എന്നാല്‍ ഒരിക്കലുമങ്ങനെ സംഭവിച്ചിട്ടില്ല, സംഭവിക്കുന്നില്ല.

ജൈവലോകത്തെ സാമ്യതകള്‍, അത് സസ്തനികള്‍ തമ്മിലോ നട്ടെല്ലികള്‍ തമ്മിലോ പറക്കുന്ന ജീവികള്‍ തമ്മിലോ പക്ഷികള്‍ തമ്മിലോ ജലജീവികള്‍ തമ്മിലോ മത്സ്യങ്ങള്‍ തമ്മിലോ സസ്യങ്ങള്‍ തമ്മിലോ ൈജവലോകം മൊത്തത്തിലോ കോശങ്ങള്‍ തമ്മിലോ ക്രോമോസോം തമ്മിലോ ജീനുകള്‍ തമ്മിലോ ഡി.എന്‍.എ തമ്മിലോ ആര്‍.എന്‍.എ തമ്മിലോ ആകട്ടെ, അത് ജൈവപരിണാമത്തെ സാധൂകരിക്കുന്നോ അതോ നിരാകരിക്കുന്നോ? പരിണാമം ശരിയായിരിക്കണമെങ്കില്‍ തൊട്ടുമുമ്പ് സൂചിപ്പിച്ചപോലെ വ്യത്യസ്തതരം ജൈവഘടകങ്ങളും വ്യത്യസ്ത ജൈവനിയമങ്ങളും വ്യത്യസ്ത കോശങ്ങളും പ്രോട്ടീനുകളും അല്ലെങ്കില്‍ കോശങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും ജൈവ, രാസ, ഭൗതിക നിയമങ്ങള്‍ പാലിക്കുന്ന സമാന്തര ജൈവലോകങ്ങളും നിലനില്‍ക്കേണ്ടതായിരുന്നു. അതുപോലെ പരിണാമവിശ്വാസികളുടെ മറ്റൊരു മിഥ്യാ സങ്കല്‍പ്പം പറയുന്നതുപോലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ നിന്ന് ഉല്‍ക്കാ പതനത്തിലൂടെയും മറ്റുമാണ് ഭൂമിയില്‍ ജീവന്‍ എത്തിപ്പെട്ടതെങ്കിലും വ്യത്യസ്ത ഗോളങ്ങളില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകളില്‍ നിന്ന് വ്യത്യസ്ത ജൈവ, രാസ, ഭൗതിക ഗുണങ്ങളും നിയമങ്ങളും പാലിക്കുന്ന വ്യത്യസ്ത ജൈവലോകങ്ങള്‍ ഭൂമിയില്‍ നിലനില്‍ക്കണം. അങ്ങനെയുള്ള വ്യതിരിക്ത ജീവകണികകള്‍ പോലും ഭൂമിയില്‍ നിലവിലില്ല. ഈ വസ്തുത തെളിയിക്കുന്നതെന്താണ് ?
ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയമായ ജൈവലോകം നിലവില്‍ വന്നത് ആദിയില്‍ യാദൃഛികമായി ഏതാനും അമിനോ ആസിഡുകള്‍ നിലവില്‍ വരികയും പ്രതികൂല സാഹചര്യങ്ങളെ പൂര്‍ണ്ണമായും തരണം ചെയ്ത് അത് ഒരു ജൈവസംയുക്തമായി മാറുകയും തുടര്‍ന്ന് അതിസങ്കീര്‍ണ്ണമായ ഒരു കോശമായി കിട്ടുകയും തുടര്‍ന്ന് വിഘടിച്ചുവികസിച്ച് പരിണമിച്ച് ഇന്നത്തെ ജൈവവൈവിദ്ധ്യങ്ങളെല്ലാം ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായിട്ടല്ല. ഈ ജൈവസമാനതകളെയെല്ലാം ആസൂത്രണം ചെയ്ത് സൃഷ്ടിച്ച് പരിപാലിച്ച് വളര്‍ത്തി ഓരോ കാലഘട്ടങ്ങളിലേക്കും ആവശ്യമായ ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തുകയും, അല്ലാത്തവയെ നിരാകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്  പ്രപഞ്ചനാഥനാണ്. അവന്‍ ഒരേയൊരുവനാണെന്നും അവന് പങ്കുകാരില്ലെന്നുമുള്ള സംശുദ്ധമായ ഏകദൈവവിശ്വാസത്തിനാണ് ജൈവലോകത്തെ സമാനതകള്‍ സാക്ഷി പറയുന്നത്. അതെ, സ്രഷ്ടാവും നിര്‍മ്മാതാവും രൂപം നല്‍കുന്നവനും സംരക്ഷകനുമായ ഒരേയൊരു ആസൂത്രകന്റെ അസ്തിത്വത്തിനുള്ള തെളിവാണ് ജൈവലോകത്ത് നിലനില്‍ക്കുന്ന പാരസ്പര്യങ്ങളും സമാനതകളും തുല്യതകളും എല്ലാമെല്ലാം.

കുറിപ്പുകള്‍:

303. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 350
304. അതേ പുസ്തകം പേജ് 357
305. അതേ പുസ്തകം പേജ് 357-358
306. അതേ പുസ്തകം പേജ് 360
307. അതേ പുസ്തകം പേജ് 368-369
308. അതേ പുസ്തകം പേജ് 372
309. അതേ പുസ്തകം പേജ് 359-360
310. അതേ പുസ്തകം പേജ് 490-491
311. അതേ പുസ്തകം പേജ് 491
312. അതേ പുസ്തകം പേജ് 491
313. അതേ പുസ്തകം പേജ് 491-492

Sunday, March 8, 2015

ശാസ്ത്രം സത്യത്തിലേക്ക്; പരിണാമാന്ധവിശ്വാസികള്‍ അന്ധകാരങ്ങളിലേക്കും!

സ്നേഹസംവാദം മാസിക മാർച്ച്‌ ലക്കത്തിൽ  അലി ചെമ്മാടിന്റെ  ലേഖനം.
 
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു-ഭാഗം 14


അലി ചെമ്മാട്


ഗ്രന്ഥത്തിലെ ഒന്‍പതാം അധ്യായം ‘ഭൂഖണ്ഡങ്ങളാകുന്ന പെട്ടകങ്ങള്‍’ വിശകലനം ചെയ്യുന്നതിന് മുന്‍പ് പത്താം അധ്യായത്തിലെ (ബന്ധുത്വവൃക്ഷം) ജീനോം സാമ്യതകളെ കുറിച്ചുള്ള ഭാഗം ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുകയാണ്. ബന്ധുത്വവൃക്ഷം എന്ന അധ്യായത്തില്‍ ജൈവലോകത്തെ സമാനതകള്‍ ഡോക്കിന്‍സ് ചര്‍ച്ച ചെയ്യുന്നതില്‍ ഒരു ഘടകം അനാട്ടമിക്കല്‍ താരതമ്യമാണ്. ഇത്തരം ചര്‍ച്ചകളില്‍ അതിപ്രധാന തെളിവായി പരിണാമവിശ്വാസികള്‍ വിശ്വസിക്കുന്നതും ചൂണ്ടിക്കാട്ടുന്നതും ജീനോം സാമ്യതകളാണ്. അതില്‍തന്നെ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ജനിതകസാമ്യം 98 ശതമാനം ആണെന്ന അവകാശവാദമാണ്. മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ 98 ശതമാനം സാമ്യം ഉണ്ടെന്ന് അടിവരയിട്ടുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല പരിണാമപ്രബോധന പ്രചരണപ്രവര്‍ത്തനങ്ങള്‍ കൊഴിപ്പിക്കുന്നത്.(273) ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതകസാമ്യം ഉണ്ടെന്നതിനോട് വ്യത്യസ്ത മനുഷ്യവര്‍ഗങ്ങള്‍ തമ്മില്‍ ഒരു ശതമാനത്തിലധികം ജനിതകവ്യത്യാസം കാണപ്പെടുന്നു എന്ന പഠനം കൂട്ടി വായിച്ചാല്‍ ഫലത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ ഉണ്ടെന്ന് പറയുന്ന രണ്ട് ശതമാനത്തിന് പ്രസക്തി ഇല്ലാതെവരും. മനുഷ്യന്റെ ജനിതകവ്യത്യാസം- ഒരുശതമാനം കണക്കാക്കിയാല്‍ ചിമ്പാന്‍സിയും മനുഷ്യനും ഒരേ ജനിതകഘടന എന്ന് വാദിക്കേണ്ടി വരും.(274)
കേരളീയ പരിണാമപ്രചാരകരുടെ ആത്മവിശ്വാസം പക്ഷേ ഡോക്കിന്‍സിനില്ല എന്നത് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ ആദ്യവാചകം തന്നെ വ്യക്തമാക്കുന്നു. ”അനാട്ടമിക്കല്‍ താരതമ്യങ്ങള്‍ക്ക് (anatomical comparison) പുറമെ തന്മാത്രാ ജനിതകശാസ്ത്രം (molecular genetics) കൂടി പരിഗണിക്കുമ്പോള്‍ താരതമ്യത്തിലധിഷ്ഠിതമായ തെളിവുകള്‍ കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട്.”(275) കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട് എന്ന വാക്യം താരതമ്യാധിഷ്ഠിത തെളിവുകള്‍ വേണ്ടത്ര ഇല്ല എന്നതിന്റെ പര്യായപദമാണ്.
 
ഈ വിഷയത്തില്‍ ഡോക്കിന്‍സിന്റെ അവകാശവാദങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ”എല്ലാ ജീവിവര്‍ഗ്ഗങ്ങളിലുമുള്ള ഡി.എന്‍.എ കോഡിന്റെ (DNA Code) അടിസ്ഥാനഘടന സമാനമാകുന്നു. വ്യക്തിഗത ജീനുകളുടെ കാര്യത്തില്‍ മാത്രമാണ് ഭിന്നതയുള്ളത്. സത്യത്തില്‍ ഇതൊരു സ്‌തോഭജനകമായ വസ്തുതയാണ്. മറ്റു പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നതിനോടൊപ്പം എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാക്കുന്ന വസ്തുതയാണിത്. കേവലം ജനിതക കോഡ് മാത്രമല്ല നാം എട്ടാമധ്യായത്തില്‍ (ഭ്രൂണവളര്‍ച്ച, കോശം തുടങ്ങിയവ ഡോക്കിന്‍സ് കുട്ടിക്കളിയാക്കിയത് എട്ടാം അധ്യായത്തിലാണ്-ലേഖകന്‍) കണ്ടതുപോലെ ജീവന്‍ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ എല്ലാ ജീന്‍/പ്രോട്ടീന്‍ വ്യവസ്ഥകളും ഈ ഭൂമുഖത്തുള്ള എല്ലാ സസ്യ-ജന്തു-ബാക്ടീരിയ-ഫംഗസ്-ആര്‍ക്കിയ-വൈറസുകളിലും ഒന്നുതന്നെയാകുന്നു. വ്യത്യാസമുള്ളത് ഈ ജനിതക കോഡില്‍ എഴുതപ്പെട്ടതെന്ത് എന്ന കാര്യത്തില്‍ മാത്രമാണ്. അതല്ലാതെ കോഡുകള്‍ തമ്മില്‍ വ്യത്യാസമില്ല. താരതമ്യപഠനത്തിനായി വിവിധ ജനിതക കോഡുകളില്‍ എന്തൊക്കെ എന്ന് വിശകലനം ചെയ്യുമ്പോള്‍, ജീവികളിലെ അസ്സല്‍ ജനിതക വിന്യാസക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ സാദൃശ്യങ്ങളെ ആധാരമാക്കിയുള്ള ഒരു ശ്രേണി വ്യവസ്ഥ നമുക്ക് കണ്ടെത്താനാകും.”(276)
ജനിതക കോഡില്‍ അഥവാ ജീവികളുടെ ഡി. എന്‍. എ ഭാഷയിലുള്ള സാമ്യതകളെ വിശകലനം ചെയ്താല്‍ ജീവികളെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് വ്യക്തമാവുമെന്നാണ് ഡോക്കിന്‍സ് അവകാശപ്പെടുന്നത്. അക്കാര്യം നമുക്ക് പരിശോധിക്കാം. ഡി.എന്‍.എ താരതമ്യത്തിലെ കണിശതയെക്കുറിച്ച് ഡോക്കിന്‍സ് തുടര്‍ന്നെഴുതുന്നു. ”രണ്ട് ജീവികള്‍ തമ്മിലുള്ള ബന്ധുത്വം വിശകലനം ചെയ്യണമെങ്കില്‍, ഉദാഹരണമായി ഒരു ഹെഡ്ജ്‌ഹോഗും (hedgehog) കുരങ്ങും തമ്മിലുള്ള ബന്ധുത്വം തിരിച്ചറിയണമെങ്കില്‍, രണ്ട് സ്പീഷിസുകളുടെയും എല്ലാ ജീനുകളുടെയും തന്മാത്രാ പുസ്തകം (molecular text) പഠിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ബൈബിള്‍ പണ്ഡിതന്‍ ഏശയ്യയുടെ രണ്ട് ചുരുളുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പറയാറുള്ളതുപോലെ ഓരോ പൊട്ടും പുള്ളിയും മറ്റൊന്നുമായി താരതമ്യം ചെയ്ത് സൂക്ഷ്മ അവലോകനത്തിന് വിധേയമാക്കുക. പക്ഷേ അത് സമയമെടുക്കുന്നതും ഏറെ ചെലവുള്ളതുമായ ഒരു പ്രക്രിയയാണ്. ഹ്യൂമന്‍ ജീനോം പ്രൊജക്ട് (human genome project) പൂര്‍ത്തിയാകാന്‍ ഏതാണ്ട് പത്ത് വര്‍ഷമെടുത്തു. പങ്കെടുത്തവരുടെ എണ്ണം പരിഗണിക്കുമ്പോള്‍ പത്ത് വര്‍ഷം പല നൂറ്റാണ്ടുകളെയാണ് പ്രതിനിധീകരിക്കുന്നത്.”(277)
ജീനോം തന്മാത്രാ പഠനത്തിന്റെ പരിമിതികളെയാണ് ഡോക്കിന്‍സ് ഇവിടെ അറിയാതെ വരികള്‍ക്കിടയില്‍ വ്യക്തമാക്കിയത്. പിന്നെന്തുകൊണ്ടാണ് സകല പരിണാമവിശ്വാസികളും പ്രചാരകരും ജീനോം താരതമ്യം എന്നു വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണം നടത്തുന്നത്? കാരണം വ്യക്തമാണ്. മഹാഭൂരിപക്ഷം പരിണാമവിശ്വാസികള്‍ക്കും ഡി. എന്‍. എ താരതമ്യപഠനം എന്താണെന്നറിയില്ല. എന്നാല്‍ ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ബോധവാനാണ്. ഡോക്കിന്‍സ് ജീനോം പ്രൊജക്ടിനെക്കുറിച്ച് വീണ്ടുമെഴുതുന്നു. ”അപ്പോളോ മിഷന്‍ നടത്തിയ ചാന്ദ്രയാത്ര പോലെ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം പോലെ മഹത്തായ ഒരു നേട്ടമാണ് മനുഷ്യന്റെ ജീനോം മുഴുവന്‍ വായിച്ചെടുക്കാനായതിലൂടെ നാം സ്വന്തമാക്കിയത്.”(278)
 
ഡി. എന്‍. എ താരതമ്യം ചെയ്യാനുപയോഗിക്കുന്ന പരീക്ഷണമാര്‍ഗ്ഗം എന്താണെന്നുകൂടി ഡോക്കിന്‍സ് വിശദീകരിക്കുന്നു. ”നിങ്ങള്‍ ക്രമമായി ഡി. എന്‍. എ ചൂടാക്കുകയാണെന്നിരിക്കട്ടെ. ഒരു പ്രത്യേക ഊഷ്മാവില്‍ ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുമ്പോള്‍ ഡബിള്‍ ഹെലിക്‌സ് (double helix) അഥവാ ഇരട്ട ഗോവണിയുടെ രണ്ട് നിര കൈവരികള്‍ തമ്മിലുള്ള ബന്ധം അഴിഞ്ഞ് ഒറ്റയൊറ്റ ഗോവണികളായി വേര്‍പെടുന്നു. 85 ഡിഗ്രി സെല്‍ഷ്യസോ മറ്റേതെങ്കിലും ഊഷ്മാവോ നിങ്ങള്‍ക്ക് ഇഷ്ടപ്രകാരം ദ്രവണാങ്കമായി (melting point) തെരഞ്ഞെടുക്കാം. ഇനിയതിനെ തണുക്കാന്‍ അനുവദിക്കാം. എവിടെയെല്ലാം ജോഡിയാകലിന് (pairing)സാധ്യതയുണ്ടോ അവിടെയെല്ലാം അഴിഞ്ഞുപോയ ഒറ്റ ഗോവണികള്‍ (single helix) തമ്മിലോ ഒറ്റ ഗോവണിയുടെ ഭാഗവുമായോ സഹജമായി അടുത്തുകൂടി ബന്ധനം സ്ഥാപിക്കുന്നത് കാണാം. സാധാരണയുള്ള ഡബിള്‍ ഹെലിക്‌സിന്റെ ജോഡിവല്‍ക്കരണ നിയമങ്ങള്‍ തന്നെയായിരിക്കും ഈ പ്രക്രിയയേയും നിയന്ത്രിക്കുക. ചൂടാകുന്നതിനുമുന്‍പ് ഒരുമിച്ചിരിക്കുകയും ഒരു പ്രത്യേക താപനിലയില്‍ അഴിഞ്ഞുപോവുകയും ചെയ്ത പരസ്പര പൂരകമായ ഒറ്റ ഹെലിക്‌സുകള്‍ തന്നെയാകും താപനില കുറഞ്ഞുവരുന്നതോടെ വീണ്ടുമടുത്ത് പഴയതുപോലെ ഇരട്ടഗോവണി നിര്‍മ്മിക്കുകയെന്നാവും നിങ്ങള്‍ കരുതുക. അങ്ങനെ സംഭവിക്കുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ, എപ്പോഴും അങ്ങനെയുള്ള അച്ചടക്കം കാണാനാവില്ലെന്നതാണ് വസ്തുത. ചില ഡി. എന്‍. എ ഭാഗങ്ങള്‍ പഴയ കൂട്ടാളികളല്ലാത്ത അന്യ ഡി.എന്‍.എ ഭാഗങ്ങളെ ജോഡിയാകന്‍ തെരഞ്ഞെടുക്കാറുണ്ട്. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് മറ്റൊരു സ്പീഷിസില്‍പ്പെട്ട ജീവിയുടെ ജോഡിവല്‍ക്കരണസാദ്ധ്യതയുള്ള ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങളാണ് ഈ വിഭജിത ഒറ്റഗോവണി ഭാഗങ്ങളുടെ അടുത്ത് ലഭ്യമാക്കുന്നതെങ്കിലും അവിടെയും സഹജമായി തന്നെ ബന്ധനം സംഭവിക്കും. ഒരു ജീവിയുടെ തന്നെ ഡി.എന്‍.എ ശേഖരത്തിലെ അസ്സല്‍ പങ്കാളികള്‍ക്കിടയില്‍ തമ്മില്‍ നടക്കാനിടയുള്ള ജോഡിവല്‍ക്കരണത്തിന്റെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഇതും സംഭവിക്കുക. എന്ത് കൊണ്ടങ്ങനെ പാടില്ല? വാട്ട്‌സണും ക്രിക്കും വഴിമരുന്നിട്ട തന്മാത്രാ ജീവശാസ്ത്ര വിപ്ലവത്തിന്റെ അടിസ്ഥാന നിഗമനം തന്നെയാണത്. അതായത് ഡി. എന്‍. എ വെറും ഡി. എന്‍. എ ആകുന്നു (D.N.A is just D.N.A). മനുഷ്യന്റെ ഡി. എന്‍. എ എന്നോ, ചിമ്പാന്‍സിയുടെ ഡി. എന്‍. എ എന്നോ ആപ്പിളിന്റെ ഡി. എന്‍. എ എന്നോ ഉള്ള വ്യത്യാസം അവിടെയില്ല. എല്ലാ ഡി. എന്‍. എയും ഒരു വസ്തുവാകുന്നു. ജോഡിവല്‍ക്കരണത്തിന് സാധ്യതയുള്ള ഭാഗങ്ങള്‍ തമ്മില്‍ എവിടെ കണ്ടാലും സസന്തോഷം ജോഡികളാവും. പക്ഷേ ഇത്തരം ബന്ധനങ്ങളുടെ ഉറപ്പ് (strength) എല്ലായ്‌പ്പോഴും തുല്യമായിരിക്കില്ലെന്ന് മാത്രം. ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധനത്തില്‍ ഒരു പ്രത്യേകതയുണ്ട്. അതായത് പരസ്പരം അനുപൂരകങ്ങളായ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കായിരിക്കും വൈജാത്യമുള്ള ഡി. എന്‍. എ ഒറ്റഗേവേണി ഭാഗങ്ങള്‍ക്കിടയിലുള്ള ബന്ധത്തേക്കാള്‍ കരുത്തുണ്ടാവുക. കൂടുതല്‍ ഡി. എന്‍. എ അക്ഷരങ്ങള്‍ വാട്ട്‌സണും ക്രിക്കും ബേസ് ജോഡി (base pair) എന്ന് വിളിച്ച ജോഡിവല്‍ക്കണത്തിന് ശ്രമിക്കുമ്പോള്‍ അവയുമായി യോജിക്കാത്ത അക്ഷരങ്ങളെ സ്വീകരിക്കേണ്ടി വരുന്നതിനാലാണ് ബന്ധനത്തിന്റെ കരുത്ത് ചോര്‍ന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഭിന്ന സ്പീഷിസിലുള്ള ജീവികളുടെ ഡി. എന്‍. എ ബന്ധങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനങ്ങള്‍ക്ക് കരുത്ത് കുറവായിരിക്കും.”(279)
 
ഇതാണ് ഡി.എന്‍.എ മാപ്പിംഗ് പരിശോധനയുടെ പ്രധാന പ്രവര്‍ത്തനം. അടുത്ത ഖണ്ഡികയില്‍ ഈ ബന്ധങ്ങളുടെ കരുത്ത് അറിയുന്നത് എങ്ങനെ എന്നുകൂടി വിശദീകരിക്കുന്നു. ”വ്യത്യസ്ത ഡി. എന്‍. എ വിഭാഗങ്ങള്‍ ഇഴചേര്‍ന്ന് ഒന്നായി കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് നാം ഇത്തരം ബന്ധങ്ങളുടെ കരുത്ത് അളക്കുന്നത്? പരിഹാസ്യമാംവിധം ലളിതമായ ഒരു മാര്‍ഗ്ഗത്തിലൂടെ നമുക്കിത് നിര്‍വ്വഹിക്കാം. ഇത്തരം ബന്ധങ്ങളുടെ ദ്രവണാങ്കം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഇരട്ട ഹെലിക്‌സ് ഡി.എന്‍.എയുടെ ദ്രവണാങ്കം ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസാണെന്ന് മുന്‍പ് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ഇത് പരസ്പരം അനുപൂരകമായ സാധാരണ ഡി.എന്‍.എ ബന്ധങ്ങളുടെ ദ്രവണാങ്കമാണ്. അതായത് പരസ്പരം അനുപൂരകമായ രണ്ട് ഡി. എന്‍. എ ഭാഗങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനം ചൂടാക്കുമ്പോള്‍ ഇരട്ട ഹെലിക്‌സ് ബന്ധനം അഴിഞ്ഞുപോകുന്ന താപനിലയാകുന്നു 85 ഡിഗ്രി സെല്‍ഷ്യസ്. പക്ഷേ ബന്ധനം ദുര്‍ബലമാകുമ്പോള്‍, ഉദാഹരണമായി ബന്ധിക്കപ്പെടുന്നത് മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ഡി.എന്‍.എ ഖണ്ഡങ്ങളാകുമ്പോള്‍, ഈ കെട്ട് പൊട്ടിക്കാന്‍ അല്‍പ്പം കൂടി കുറഞ്ഞ ഊഷ്മാവേ വേണ്ടി വരികയുള്ളൂ. മനുഷ്യ ഡി. എന്‍. എ ഖണ്ഡത്തെ നാമുമായി കുറേക്കൂടി അകന്ന ബന്ധമുള്ള മത്സ്യം, ചൊറിത്തവള എന്നിവയുടെ ഡി. എന്‍. എ പദാര്‍ത്ഥവുമായി കൂട്ടിക്കെട്ടിയാല്‍ അത്തരം ബന്ധനങ്ങള്‍ അഴിഞ്ഞുപോകാന്‍ കുറേക്കൂടി കുറഞ്ഞ ഊഷ്മാവ് മതിയാകും. അതായത് ബന്ധുത്വം കുറയുന്നതിനനുസരിച്ച് ഡി.എന്‍.എ ബന്ധനങ്ങളുടെ ദ്രവണാങ്കം കുറയുന്നു. സ്വജാതിയിലുള്ള ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും ഭിന്ന സ്പീഷിസിലുള്ളവയുടെ ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും തമ്മിലുള്ള വ്യത്യാസങ്ങള്‍ രണ്ട് സ്പീഷിസുകള്‍ തമ്മിലുള്ള ജനിതക അകലം (genetic distance) കണക്കാക്കാനുള്ള മാനദണ്ഡമായി തീരുന്നു.”(280)
 
ശരിയായ ഡി. എന്‍. എ അക്ഷരങ്ങളായ അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ (A-G-C-T) എന്നീ ബേസുകളുടേയോ ഡി ഓക്‌സി റൈബോസ് പഞ്ചസാര തുടങ്ങിയ മറ്റ് രാസപദാര്‍ത്ഥങ്ങളുടേയോ കൃത്യമായ വിന്യാസക്രമം തിട്ടപ്പെടുത്തിയല്ല ഇവിടെ പരിണാമ വിശ്വാസികള്‍ ജീനോം സാമ്യതാ താരതമ്യത്തിലൂടെ പരിണാമം തെളിയിക്കുന്നത്. നാട്ടുഭാഷയില്‍ ഒരു കൊട്ടക്കണക്കാണിത്. ഡി. എന്‍. എയേയും ഡി. എന്‍. എയില്‍ ഉള്‍ക്കൊള്ളുന്ന അതിസങ്കീര്‍ണ്ണ വിവരശേഖരത്തേയും അതിന്റെ രാസഭൗതിക ഗുണങ്ങളേയും വളരെ സംക്ഷിപ്തമായി മുന്‍പ് മനസ്സിലാക്കി. ഡി. എന്‍. എയേയോ, അതുള്‍ക്കൊള്ളുന്ന ക്രോമോസോമിനേയോ, ക്രോമോസോം ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രത്തേയോ, കോശകേന്ദ്രത്തിനടക്കം നിലനില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കോശത്തേയോ ആ കോശങ്ങളാല്‍ നിര്‍മ്മിതമായ ജൈവവൈവിധ്യങ്ങളേയോ അതര്‍ഹിക്കുന്നതിന്റെ ആയിരത്തിലൊരംശമെങ്കിലും ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ ഡോക്കിന്‍സും മറ്റ് പരിണാമവിശ്വാസികളും ഇങ്ങനെ അതിലളിതമായി അതിസങ്കീര്‍ണ ഡി. എന്‍. എയെ വിശകലനം ചെയ്യുമായിരുന്നില്ല.
ഡി. എന്‍. എ തന്മാത്രകളെ ഉരുക്കിയും കൂട്ടിച്ചേര്‍ത്തും വീണ്ടും ഉരുക്കിയും കളിക്കുന്ന പരീക്ഷണം കുറ്റമറ്റതല്ലെന്നാണ് ഡോക്കിന്‍സ് തന്നെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത്. ”തീര്‍ച്ചയായും ഈ മാര്‍ഗ്ഗത്തില്‍ ചില സങ്കീര്‍ണ്ണതകളുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. ചില തന്ത്രപ്രധാനമായ പ്രശ്‌നങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഉദാഹരണമായി നിങ്ങള്‍ മനുഷ്യന്റെ ഡി.എന്‍.എ ചിമ്പാന്‍സിയുടേതുമായി മിശ്രണം ചെയ്ത് ബന്ധനം ഉണ്ടാക്കുമ്പോള്‍ മനുഷ്യ ഡി. എന്‍. എ ഖണ്ഡഭാഗങ്ങള്‍ പരിസരത്തുള്ള മറ്റ് മനുഷ്യ ഡി. എന്‍. എ ഖണ്ഡങ്ങളുമായി തന്നെ കെട്ടുകളുണ്ടാക്കാനിടയുണ്ട്. അതുപോലെ തന്നെ ചിമ്പാന്‍സി ഡി. എന്‍. എയുടെ ഭാഗങ്ങളില്‍ നല്ലൊരു ശതമാനം ചുറ്റുമുള്ള ചിമ്പാന്‍സി ഡി.എന്‍.എ ഖണ്ഡങ്ങളുമായി തന്നെ ബന്ധനത്തിലേര്‍പ്പെടാം.”(281)
98 ശതമാനം ഡി. എന്‍. എകള്‍ മനുഷ്യനും ചിമ്പാന്‍സിയും പങ്കുവെക്കുന്നു എന്ന് ഡോക്കിന്‍സും ഉരുവിടുന്നുണ്ട്. ”ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു.” (282)   ”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു.”(283)  മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനോം പങ്കിടുന്നു എന്നതിലൂടെ പരിണാമവിശ്വാസികള്‍ സമര്‍ത്ഥിക്കുന്നത് മനുഷ്യന്‍ ചിമ്പാന്‍സിയില്‍ നിന്ന് പരിണമിച്ചു എന്നല്ല, മനുഷ്യനും ചിമ്പാന്‍സിയും ഏതോ ഒരു മുതുമുത്തച്ഛന്റെ സന്തതിപരമ്പരകളില്‍ ജനിച്ചവര്‍ ആണെന്നാണ്. ഇക്കാര്യം ഡോക്കിന്‍സ് വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ”ഇനി എത്തരം ഫലങ്ങളാണ് നാം പ്രതീക്ഷിക്കേണ്ടത്. പരിണാമമാതൃക വെച്ച് നോക്കുമ്പോള്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും കോശങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ച തോതിലുള്ള ബന്ധമുണ്ടായിരിക്കും എന്ന പ്രവചനത്തിനാവും നിങ്ങള്‍ മുതിരുക. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് ഒരു കുറഞ്ഞ സ്‌കോറും പ്രതീക്ഷിക്കും. മനുഷ്യന്‍/നായ സാമ്യത്തെ കുറിക്കുന്ന സ്‌കോറും ഏതാണ്ട് സമാനമായിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ മനുഷ്യനും ചിമ്പാന്‍സിക്കും നായയുമായുള്ള ബന്ധം ഏറെക്കുറേ സമാനമായിരിക്കുമല്ലോ. ഇത് തന്നെയായിരിക്കും കുരങ്ങ്/നായ, ലീമര്‍/നായ എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള സാമ്യത്തിന്റെ കാര്യവും. മനുഷ്യന്‍, ചിമ്പാന്‍സി, കുരങ്ങ്, ലീമര്‍ തുടങ്ങിയവ നായയുമായി ബന്ധപ്പെട്ടിരിക്കുന്നത് ഒരു പൊതുപൂര്‍വ്വികനായ ഒരു ആദിമ പ്രിമേറ്റ് വഴിയാകുന്നു. (ഏറെക്കുറെ അത് കാഴ്ചക്ക് ഒരു ലീമറിനെപ്പോലെ ആയിരുന്നിരിക്കണം).”(284)
 
ഇതൊരു വല്ലാത്ത പിന്നോട്ടുപോക്കാണ്. 2006ല്‍ യു.കലാനാഥന്റെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം എന്ന മലയാളി യുക്തിവാദികളുടെ റഫറന്‍സ് ഗ്രന്ഥത്തിലെ(285) ഒരു അധ്യായത്തിന്റെ തലക്കെട്ടുപോലും ”വാനരനില്‍ നിന്ന് നരനിലേക്ക്” എന്നാണ്.(286) പരിണാമവിശ്വാസികളുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതിന്റെയും പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പരിണാമവിശ്വാസത്തിന്റെ നാരായ വേരുകള്‍പോലും പിഴുതെറിയുന്നതിന്റെയും കനത്ത പ്രഹരങ്ങളില്‍ നിന്ന് രക്ഷ നേടുവാനുള്ള ചില  അടവുകള്‍ മാത്രമാണിതൊക്കെ.
ഡോക്കിന്‍സിന് ഇക്കാര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് വ്യക്തമാകുന്നുണ്ട്, തുടര്‍വചനങ്ങളില്‍. അദ്ദേഹം തുടരട്ടെ: ”ഇതേ സ്‌കോര്‍ തന്നെയായിരിക്കും മനുഷ്യന്‍/പൂച്ച, ചിമ്പാന്‍സി/പൂച്ച, കുരങ്ങ്/പൂച്ച, ലീമര്‍/പൂച്ച എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള താരതമ്യത്തിലും കണ്ടെത്താനാവുക. എന്തെന്നാല്‍ നായയും പൂച്ചയും എല്ലാ പ്രൈമേറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എല്ലാ മാംസഭുക്കുകളും പങ്കിടുന്ന ഒരു മുന്‍ഗാമി വഴിയാണ്.”(287)
എന്നാല്‍ ഡോക്കിന്‍സ് ചൂണ്ടിക്കാണിക്കാത്ത, ഇതിലേറെ രസകരമായ ജീനോം സാമ്യതകള്‍ കൂടി പരിശോധിക്കപ്പെടേണ്ടതാണ്. അവ പരിണാമവാദികളുടെ സാമ്യതാ പഠനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കും. മനുഷ്യനും ചുണ്ടെലിയും തമ്മിലുള്ള ജീനോം സാമ്യത 97.5 ശതമാനം ആണെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.(288) മറ്റൊരു പഠനം മനുഷ്യ ഡി.എന്‍.എയില്‍ 2. 90 ബില്യണ്‍ ബേസ് ജോഡികളും, എലികളില്‍ 2.75 ബില്യണ്‍ ബേസ് ജോഡികളും, ചുണ്ടെലി(mouse)കളില്‍ 2.60 ബില്യണ്‍ ബേസ് ജോഡികളുമാണെന്ന് വ്യക്തമാക്കുന്നു.(289) ഇക്കാര്യം മനുഷ്യജീനോം പ്രൊജക്ടിന്റെ (National human Genome Research Institute) ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്.(290) ഇതിലേറെ രസകരമായ മറ്റൊരു കാര്യം, നാഷണല്‍ ജിയോഗ്രഫിക്കിന്റെ ഒരു ലേഖനത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും 70 ശതമാനം ജീനോം സാമ്യതകളേ ഉള്ളുവെന്ന് സൂചിപ്പിക്കുന്നു.(291) ഇത്തരം വാര്‍ത്തകളും പഠനങ്ങളും വിശകലനം ചെയ്താല്‍ മനുഷ്യന്‍ എലിയില്‍ നിന്നും, എലി ചുണ്ടെലിയില്‍ നിന്നും പരിണമിച്ചു എന്നു പറയുന്നതാവും മനുഷ്യനും ചിമ്പാന്‍സിയും ഒരേ മുതുമുത്തച്ഛന്റെ സന്തതികളാണെന്ന വിശ്വാസത്തേക്കാള്‍ ശാസ്ത്രീയം!
നമുക്ക് ഡോക്കിന്‍സിലേക്ക് തന്നെ മടങ്ങാം. ഡി. എന്‍. എ അക്ഷരങ്ങളുടെ (A-G-C-T) താരതമ്യ പഠനത്തിന്റെ നല്ലൊരു ഉദാഹരണം ഡോക്കിന്‍സ് നല്‍കുന്നുണ്ട്:
 
”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു എന്നൊക്കെയുള്ള പ്രസ്താവനകള്‍ക്കാധാരം ഡി. എന്‍. എ മിശ്രണം തന്നെയാകുന്നു. ഇവിടെ ശതമാനകണക്കുകള്‍ക്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. എന്തിന്റെ 98 ശതമാനമാണ് സമാനമായിട്ടുള്ളത്? നാം കണക്കിലെടുക്കുന്ന യൂണിറ്റുകളുടെ വലുപ്പമനുസരിച്ചാണ് യഥാര്‍ത്ഥ കണക്ക് രൂപം കൊള്ളുന്നത്. ഒരു ലളിതമായ ഉപമയിലൂടെ ഇത് വ്യക്തമാക്കാം. തികച്ചും താല്‍പര്യജനകമായ ഒരുദാഹരണമാണിതെന്നുകൂടി പറയണം. എന്തെന്നാല്‍ യാഥാര്‍ത്ഥ്യവും ഉദാഹരണവും തമ്മില്‍ സാമ്യമുള്ളതുപോലെ തന്നെ പ്രകടമായ വ്യത്യാസവുമുണ്ട്. ഒരു പുസ്തകത്തിന്റെ രണ്ട് പതിപ്പുകള്‍ നിങ്ങളുടെ കൈവശമുണ്ടെന്നിരിക്കട്ടെ. ഈ രണ്ട് പതിപ്പുകള്‍ക്കിടയിലുള്ള സമാനതയാണ് നാം താരതമ്യപ്പെടുത്തുന്നത്. ഒരുപക്ഷേ ബൈബിളിലെ ദാനിയേലിന്റെ പുസ്തകമാണ് (The Book of Daniel) നാം തെരഞ്ഞെടുക്കുന്നതെന്ന് കരുതുക. അതിന്റെ കാനോനിക്കല്‍ പതിപ്പും ഈയിടെ ചാവുകടലിന് സമീപമുള്ള ഗുഹയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനചുരുളുകളുമാണ് താരതമ്യത്തിന് വിധേയമാക്കപ്പെടുന്നത്. ഈ പുസ്തകങ്ങളിലെ എത്രശതമാനം അധ്യായങ്ങളാണ് (Chapters) പൂര്‍ണ്ണമായും സമാനമായിട്ടുള്ളത്? പൂജ്യം എന്നായിരിക്കും മിക്കവാറും ലഭിക്കുന്ന ഉത്തരം. കാരണം ഏതെങ്കിലും ഒരു അധ്യായത്തിലുണ്ടാകുന്ന ഒരൊറ്റ ക്രമക്കേട് മതിയാകും പരസ്പരസാമ്യം ഇല്ലാതാകാന്‍.  ഇരുപുസ്തകങ്ങളിലേയും എത്രശതമാനം വാക്യങ്ങള്‍ (sentences) സമാനമാണെന്ന് പരിശോധിച്ചാല്‍ ശതമാനം കുറേക്കൂടി വര്‍ദ്ധിക്കും. സമാനമായ വാക്കുകള്‍ (words) പരിഗണിച്ചാല്‍ പിന്നെയും വര്‍ധിക്കും. വാക്കുകളില്‍ വാക്യങ്ങളേക്കാള്‍ കുറച്ച് അക്ഷരങ്ങളെ (letters) ഉള്ളൂ എന്നതിനാലാണിത്. അതായത് അക്ഷരങ്ങളുടെ എണ്ണം കുറയുന്നതോടെ വ്യത്യാസപ്പെടാനുള്ള സാധ്യതയും കുറയുന്നു. എന്നിരുന്നാലും ഏതെങ്കിലും ഒരക്ഷരം പരസ്പരം മാറിയാല്‍ രണ്ട് വാക്കുകള്‍ക്കിടയിലുള്ള സമാനത തകിടം മറിയും. രണ്ട് പുസ്തകങ്ങളെടുത്ത് വെച്ചിട്ട് അതിലെ ഓരോ അക്ഷരവും തമ്മില്‍ താരതമ്യം ചെയ്താല്‍ ലഭിക്കുന്ന പരസ്പരസാമ്യത്തിന്റെ നിരക്ക് അതിലെ വാക്കുകളും വാചകങ്ങളും അധ്യായങ്ങളും തമ്മില്‍ പരസ്പരം താരതമ്യപ്പെടുത്തിയാല്‍ കിട്ടുന്നതിലും വളരെ കൂടുതലായിരിക്കും.
 
എത്ര വ്യത്യസ്തങ്ങളായ രണ്ട് പുസ്തകങ്ങളെടുത്താലും സമാനമായ അക്ഷരങ്ങളും വാക്കുകളും നിരവധിയുണ്ടാകുമല്ലോ. ചുരുക്കത്തില്‍ ജനിതക സാമ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ താരതമ്യത്തിനായി പരിഗണിക്കുന്ന യൂണിറ്റിന്റെ വലുപ്പം (size of unit) വ്യക്തമാക്കപ്പെടുന്നില്ലെങ്കില്‍ 98 ശതമാനം സാമ്യം എന്ന പ്രസ്താവനയില്‍ നിന്നും ഒന്നും മനസ്സിലാക്കാനാവില്ല. നാം പരിഗണിക്കുന്നത് അധ്യാങ്ങളാണോ? അതല്ലെങ്കില്‍ വാക്യങ്ങളാണോ? അതോ വാക്കുകളോ? അതോ അക്ഷരങ്ങളോ ? രണ്ട് സ്പീഷിസുകളിലെ മുഴുവന്‍ ക്രേമോസോമുകളാണ് നിങ്ങള്‍ താരതമ്യം ചെയ്യുന്നതെങ്കില്‍ പൂര്‍ണ്ണസാമ്യം പൂജ്യം ശതമാനമായിരിക്കും എന്നുറപ്പാണ്. ക്രോമോസോമുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുള്ള ഒരു നേരിയ വ്യതിയാനം മതിയാകും അത്തരമൊരു ഫലം കൊണ്ടുവരാന്‍.
 
ഇനി ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു എന്ന പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ള പ്രസ്താവനയുടെ അര്‍ത്ഥമെന്താണെന്ന് നോക്കാം. മൊത്തം ക്രോമോസോമുകളുടേയോ അതല്ലെങ്കില്‍ മൊത്തം ജീനുകളുടേയോ എണ്ണമേ അല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ചിമ്പാന്‍സിയുടേയും മനുഷ്യന്റെയും ജീനോമിലുള്ള അനുപൂരകമായ ഡി. എന്‍. എ അക്ഷരങ്ങളുടെ സംഖ്യയാണിവിടെ അര്‍ത്ഥമാക്കപ്പെടുന്നത് (സാങ്കേതികമായി പറഞ്ഞാല്‍ ബേസ് ജോഡികള്‍).”(292)
ജനിതക ‘സാമ്യത’ കൊട്ടിഘോഷിക്കപ്പെടുന്നതുപോലുള്ള ഒരു സാമ്യത തന്നെയല്ല എന്ന് ഡോക്കിന്‍സിന്റെ വരികളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഡോക്കിന്‍സ് അവതരിപ്പിച്ചതുപോലുള്ള  ഒരു ഉദാഹരണം തന്നെ നമുക്കും പരിഗണിക്കാം. ഡാനിയേലിന്റെ പുസ്തകം താരതമ്യം ചെയ്തതിനുപകരം നാം നാല് പുസ്തകങ്ങളാണ് താരതമ്യം ചെയ്യുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ച The greatest show on earth the evidence for evolution എന്ന ഗ്രന്ഥവും ആ ഗ്രന്ഥം രവിചന്ദ്രന്‍ സി. മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകവും എടുക്കുക. അവ തമ്മിലെ ‘ജനിതകസാമ്യം’ പരിഗണിക്കുമ്പോള്‍  അവഗണനീയമായ ഒരു ശതമാനത്തിലും താഴെ മാത്രമേ സമാനത കാണൂ. രണ്ടു ഗന്ഥങ്ങളും രണ്ട് ഭാഷകളിലാണ് എന്നതിനാല്‍ ഒരു പോലുള്ള വാക്കുകള്‍ വളരെ അപൂര്‍വമായിരിക്കും എന്നതാണിതിന്റെ കാരണം. എന്നാല്‍ ഡോക്കിന്‍സിന്റെ പുസ്തകത്തെ നിഷ്‌കൃഷ്ടമായി എതിര്‍ത്തുകൊണ്ടുള്ള ഒരു ഇംഗ്ലീഷ് പുസ്തകമുണ്ടെങ്കില്‍, അതും ഡോക്കിന്‍സിന്റെ പുസ്തകവും തമ്മിലുള്ള പദസമാനത (ജനിതക സാമ്യത എന്ന് വായിക്കുക!) വളരെ കൂടുതലായിരിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടാമതു പറഞ്ഞ ജോഡിക്കല്ല, ആദ്യത്തേതിനാണ് പരസ്പര സാധര്‍മ്യം കൂടുതലുള്ളത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
 
ജൈവലോകത്തിന്റെ രൂപവും സ്വഭാവവും പാരമ്പര്യവും എല്ലാം തീരുമാനിക്കുന്നത് അവയുടെ ജീനുകളിലടങ്ങിയ ഡി. എന്‍. എ തന്മാത്രകളായ A-G-C-T എന്നീ ജനിതകാക്ഷരങ്ങളാണെന്ന് നമുക്കറിയാം. ഈ വിവരം നമുക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് വാട്ടസണ്‍, ക്രിക്ക് എന്നീ ശാസ്ത്രജ്ഞന്‍മാരാണ്. ഇത് പടിപടിയായി വളര്‍ന്ന് ഹ്യൂമന്‍ ജീനോം പ്രോജക്ടും, കോശ ടിഷ്യു ചികിത്സയും വരെ എത്തിനില്‍ക്കുന്നു.
ഇന്ന് വിപ്ലവകരമായ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്ന ജനിതക ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാശാസ്ത്രജ്ഞന്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ (Gregor Johann Mendel) ആണ്. അദ്ദേഹം അറിയപ്പെടുന്നത് ജെനിറ്റിക്‌സിന്റെ പിതാവെന്നാണ്. 1822ല്‍ ഓസ്ട്രിയയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോ നഗരത്തില്‍ ഒരു കത്തോലിക്ക പള്ളിയില്‍ പുരോഹിതനായി സേവനമനുഷ്ഠിച്ചു. 1850കളില്‍ അദ്ദേഹം പള്ളിമുറ്റത്തെ പച്ചക്കറി തോട്ടത്തിലെ പയര്‍ ചെടികളിലെ വൈവിധ്യം കണ്ടറിഞ്ഞ് വ്യത്യസ്ത ഇനം ചെടികളെ കൃത്രിമ പരാഗണത്തിലൂടെ വളര്‍ത്തിയെടുത്തു. തുടര്‍ച്ചയായി പത്തോളം വര്‍ഷം നിരന്തരമായി പരീക്ഷണം നടത്തി.(293) ആ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ചെടികളിലെ പാരമ്പര്യനിയമങ്ങളെക്കുറിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണഫലം 1865, 1866കളിലായി  നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി (Natural History Society of Brunn) പ്രസിദ്ധീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അംഗീകരിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തില്ല. എന്നുമാത്രമല്ല, തീരെ അവഗണിക്കപ്പെടുകയും ചെയ്തു. 1884ല്‍ ഗിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ മരിച്ചു. 16 വര്‍ഷങ്ങള്‍ക്കുശേഷം 1900ല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചശേഷം മാത്രമാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും അംഗീകരിക്കപ്പെട്ടത്. പയര്‍ ചെടികളിലെ പരീക്ഷണങ്ങള്‍ കൂടാതെ തേനീച്ചകളിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പുരോഹിതനായി ജോലി ചെയ്യുകയും ചെയ്തിരുന്നു.(294)
 
മെന്‍ഡലിന്റെ പരീക്ഷണഫലം പ്രസിദ്ധീകരിക്കുന്നതിന് ആറ് വര്‍ഷം മുന്‍പ് 1859ലാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പ്പത്തി എന്ന പരിണാമസിദ്ധാന്തം പ്രസിദ്ധീകരിച്ചത്. ഡാര്‍വിന്റെ തിയറി അനുസരിച്ച് ഒരു ജീവിക്ക് ലഭിക്കുന്ന ആര്‍ജിത കഴിവുകള്‍ അടുത്ത തലമുറയിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിനുള്ള ഉത്തരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം ആ വിഷയത്തില്‍ ദി വേരിയേഷന്‍ ഓഫ് ആനിമല്‍സ് ആന്‍ഡ് പ്ലാന്റ്‌സ് അണ്ടര്‍ ഡൊമസ്റ്റിക്കേഷന്‍ (The variation of animals and plants under domestication) എന്ന ഗ്രന്ഥം 1868ല്‍ പ്രസിദ്ധീകരിച്ചു. 1865-66 കാലത്തുതന്നെ കത്തോലിക്കാ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ ഈ വിഷയത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് ദൈവനിഷേധത്തിന് ആയുധം പണിയുന്ന ഡാര്‍വിന്‍ ബി.സി 460-370 കാലത്ത് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ (Hippocrate)(295) പാന്‍ജെനിസിസ് (Pangenesis) എന്ന  ഊഹാധിഷ്ഠിത അസംബന്ധമാണ് തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചത്!(296)
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. നിരീശ്വരവാദത്തിന്റെ ആധുനികലോകത്തെ അപ്പോസ്തലന്‍ ആരെന്ന് ചോദിച്ചാല്‍ ആരും പറയുക റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്നായിരിക്കും. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം തന്റെ ആശയപ്രചരണത്തിനുവേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. ഡോക്കിന്‍സ് പ്രസിദ്ധനായതുതന്നെ 1976ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സെല്‍ഫിഷ് ജീന്‍ (The Selfish Gene) എന്ന ഗ്രന്ഥത്തിലൂടെയാണ്. പരിണാമത്തെ ജനിതക ശാസ്ത്രത്തിന്റെ മുഷ്ടിയിലിട്ട് ഉടച്ചുവാര്‍ക്കുന്ന ഒരു ഗ്രന്ഥമാണ് സെല്‍ഫിഷ് ജീന്‍.(297) ജനിതക വിജ്ഞാനീയം ഇന്നത്തെ നിലയില്‍ വളര്‍ച്ച പ്രാപിക്കുന്നതിനുമുന്‍പ് അതിന്റെ ശൈശവദശയില്‍തന്നെ പരിണാമത്തിന് ജനിതാഖ്യാനവും, വ്യാഖ്യാനവും നിര്‍ുവഹിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു എന്നതുതന്നെ ഈ രംഗത്തെ അദ്ദേഹത്തിന്റെ അര്‍പ്പണവും സ്ഥിരോത്സാഹവും വ്യക്തമാക്കുന്നു.
 
ജനിതക വിജ്ഞാനീയത്തെ പരമോന്നതിയില്‍ എത്തിച്ചത് മനുഷ്യജനിതകപദ്ധതി(Human genome project)യാണ്. ആ പദ്ധതിയെ ഡോക്കിന്‍സ് താരതമ്യം ചെയ്തത് അപ്പോളോ ചന്ദ്രദൗത്യത്തോടും, ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജേ ഹൈഡ്രോണ്‍ കൊളൈഡര്‍ (LHC) പരീക്ഷണത്തോടുമാണ്. മനുഷ്യജനിതക പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചത് അമേരിക്കയിലെ മെരിലാന്‍ഡ്് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി(National Institute of Health)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമണ്‍ ജീനോം ഇന്‍സ്റ്റിറ്റിയൂട്ട് (National Human Genome Institute) ആണ്. 1993 മുതല്‍  ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ നേതൃസ്ഥാനത്തുള്ള ഫ്രാന്‍സിസ് സെല്ലേഴ്‌സ് കോളിന്‍സ് (Francis Sellers Collins) ആണ്  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടര്‍. ജീനുകളെയും ജനിതകത്തെയും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പഠിച്ചു മനസ്സിലാക്കി അതില്‍ നിരന്തര ഗവേഷണ പരീക്ഷണങ്ങളില്‍ മുഴുകിയ മുഴുവന്‍ ശാസ്ത്രജ്ഞരെയും ഒറ്റച്ചുവടില്‍ കോര്‍ത്തിണക്കിയ ഫ്രാന്‍സിസ് കോളിന്‍സ് 1997ല്‍ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദി ലാംഗ്വേജ് ഓഫ് ഗോഡ് : എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡന്‍സ് ഫോര്‍ ബിലീഫ് (The Language of God : A Scientist Presents Evidence for Belief).(297) ഡി. എന്‍. എ ഭാഷ ദൈവത്തിന്റെ ഭാഷയാണെന്നും ഇത്തരം മഹത്തരമായ പ്രോഗ്രാം വിവരശേഖരണം യാദൃഛികമായി നിലവില്‍ വരില്ല എന്നും ഉള്ള തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു ഗ്രന്ഥം എഴുതിച്ചത്.
ഈ ഒരു താരതമ്യം വളരെ പ്രസക്തമാണ്. 1856-1863 കാലത്ത് പയര്‍ മണികളില്‍ പരീക്ഷണം നടത്തി 1865ല്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ച ഗ്രിഗര്‍ മെന്‍ഡലും വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞും, ബി.സി 400ലെ പൗരാണിക വിവരങ്ങളെ വാരിപ്പുണര്‍ന്ന ഡാര്‍വിനും, ആധുനിക കാലഘട്ടത്തിലെ ഡോക്കിന്‍സും, ഫ്രാന്‍സിസ് കോളിന്‍സും തീര്‍ച്ചയായും പ്രതീകപുരുഷന്‍മാര്‍ തന്നെ. യഥാര്‍ത്ഥ ശാസ്ത്രവും, ശാസ്ത്രജ്ഞരും വ്യക്തമായി തെളിഞ്ഞ പാതയിലും നിലകൊള്ളുമ്പോള്‍ ശാസ്ത്രത്തിന്റെ പേരില്‍ ഊഹങ്ങളെ വാരിപ്പുണരുന്നവര്‍ ശാസ്ത്രമെന്ന പേരില്‍ ഊഹാപോഹങ്ങള്‍ വിശ്വസിച്ചുകൊണ്ടും പ്രചരിപ്പിച്ചുകൊണ്ടും അന്ധതയില്‍ നിന്നും അന്ധകാരത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുുന്നു.
 
ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങളെ പിന്‍പറ്റുന്ന ഡാര്‍വിനും, ഡോക്കിന്‍സും ദൈവനിഷേധത്തിനും പരിണാമവിശ്വാസത്തിനും വേണ്ടി പണിയായുധങ്ങള്‍ പടച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം ഗ്രിഗര്‍ മെന്‍ഡലും, ഫ്രാന്‍സിസ് കോളിന്‍സും നിരന്തരമായ ശാസ്ത്രഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും മുഴുകി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും  ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിവൈഭവത്തെയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാന്‍ തയ്യാറാകുന്നു.
യഥാര്‍ത്ഥ ശാസ്ത്രം ദൈവത്തെ അംഗീകരിക്കും; എന്നാല്‍ ശാസ്ത്രാന്ധവിശ്വാസം ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

കുറിപ്പുകള്‍:


273. www. youtube.com watch2v=972cxfGvlqu, www.youtube.com watch2v=28JsJjtlucA
274. www.independent.co.uk/news/science/genetic-breakthrough-that-reveals-the-defferences-between-humans-425432html
275. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 379
276. അതേ പുസ്തകം പേജ് 380
277. അതേ പുസ്തകം പേജ് 380
278. അതേ പുസ്തകം പേജ് 381
279. അതേ പുസ്തകം പേജ് 384, 385
280. അതേ പുസ്തകം പേജ് 385, 386
281. അതേ പുസ്തകം പേജ് 386
282. അതേ പുസ്തകം പേജ് 382
283. അതേ പുസ്തകം പേജ് 383
284. അതേ പുസ്തകം പേജ് 387
285. യുക്തിദര്‍ശനം. എ.ടി കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട് ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ മാസ്റ്റര്‍. മുഖവുര : പേജ് 5
286. അതേപുസ്തകം പേജ്
287. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 387
288. www.newscientist.com/article/dn2352-just-2.5/of-dna-turns-mice-into-men-html#.VEK01fmSyYB
289. currents-ucsc-edu/03-04/04-19/
rat/genome.gov/1151108
290. www.genome-gov./11511308
291. www.news.nationalgeographiic.com/news/2012/03/120306-gorilla/genome/apes/human/evolution/science
292. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 382, 383
293. www.britanica.com/EBchecked/topic/374739/Gregore/Mendelwww.cn.wikipedia.org/wiki/Gregore/Mendel#biology
294. www.cn.wikipedia.org/wiki/mendelian-inherittance. ജീന്‍, ജീവന്‍, ജനിതകം. ഡോ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം. പേജ് 18 – 23
295. www.cn.wikipedia.org/Hippocrates
296. www.cn.wikipedia.org/wiki/The-selfish-Gene
297.  www.cn.britanica.com/EBchecked/topic/67606/The-selfish-Gene
298. www.cn.britanica.com/EBchecked/topic/275706/human/genome-projectwww.cn.wikipedia.org/wiki/human-genome-project
299. www.britanica.com/EBchecked/topic/1483981/National-human-genome-Research-Institute
300. www.britanica.com/EBchecked/topic/711055/Francis-collinswww.cn.wikipedia.org/wiki/Francis-Collins#Genomic
301. www.creation.com/harmony-distroid-a-review-of-francis-collins-book-the-language-of-god
302. www.cn.wikipedia.org/wiki/mendelian-inheritance

Wednesday, December 31, 2014

ഇത് കെണിയാണെന്ന് തിരിച്ചറിയുക!

സ്നേഹസംവാദം മാസിക.ഡിസംബർ 2014

2004 ഡിസംബറില്‍ അടുത്ത പതിനഞ്ചുവര്‍ഷക്കാലത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് അമേരിക്കയിലെ  നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ (എന്‍. ഐ. സി) പുറത്തിറക്കിയ മാപ്പിംഗ് ദി ഗ്രോബല്‍ ഫ്യൂച്ചര്‍ എന്ന 121 പുറങ്ങളുള്ള രേഖ നല്‍കുന്ന വിവരങ്ങള്‍ ഇന്നത്തെ ലോകസംഭവങ്ങളുമായി പുലര്‍ത്തുന്ന സാമ്യം അത്ഭുതകരമാണ്. തങ്ങളുടെ വിദേശകാര്യബന്ധങ്ങള്‍ എങ്ങനെയാകണമെന്നും ദേശീയ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും തീരുമാനിക്കുവാന്‍ അമേരിക്കന്‍ രാഷ്ട്രനേതൃത്വത്തെ സഹായിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന പതിനേഴ് സ്വതന്ത്രാധികാര സംഘങ്ങളുടെ കൂട്ടമായ ‘യുനൈറ്റഡ് സ്റ്റേറ്റ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി’യിലെ പ്രബലമായ ഒരംഗം ഔദ്യോഗികമായി പുറത്തിറക്കിയ രേഖയില്‍ പറയുന്നത് പ്രകാരമാണ് ലോകസംഭവങ്ങളില്‍ അധികവും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് എന്ന നിരീക്ഷണം, സംഭവങ്ങള്‍ നേരത്തെ തിരക്കഥ തയ്യാറാക്കി സംവിധാനിക്കപ്പെട്ടതാണെന്ന് സംശയിക്കുവാന്‍ ഇട നല്‍കുന്നതാണെന്ന് കടുത്ത സാമ്രാജ്യത്വ പക്ഷപാതികള്‍ പോലും സമ്മതിക്കും. 1979ല്‍ ഏകധ്രുവലോകത്തിന്റെ ഉദയത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ രൂപീകരിക്കപ്പെട്ട എന്‍. ഐ. സിയുടെ പ്രധാനപ്പെട്ട പണി മാറിവരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് അടുത്ത പതിനഞ്ചുവര്‍ഷത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പഠിപ്പിക്കുന്ന ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ട് നല്‍കലാണെന്ന് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന് മുമ്പായി സമര്‍പ്പിക്കപ്പെടുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട് എന്ന വസ്തുത അതിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ് പ്രസിഡണ്ട് ആരാണെന്ന് തീരുമാനിക്കപ്പെട്ട വ്യക്തിക്ക്, സ്ഥാനാരോഹണത്തിന് ശേഷമുള്ള കൃത്യാന്തര ബാഹുല്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പു ലഭിക്കുന്ന ഒഴിവു സമയത്ത് യഥേഷ്ടം സമയമെടുത്ത് ഈ രേഖ പഠിക്കുവാന്‍ കഴിയണമെന്നതുകൊണ്ടാവാം പ്രസ്തുത സമയം തന്നെ രേഖാസമര്‍പ്പണത്തിന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍  തെരഞ്ഞെടുക്കുന്നത്്. ഗ്ലോബല്‍ ട്രന്‍ഡ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ചത് 1996 മുതലാണ്. 2010 വരെയുള്ള വരെയുള്ള ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന ഒന്നാമത്തെ റിപ്പോര്‍ട്ട് ബില്‍ക്ലിന്റനു മുമ്പിലാണ് ആദ്യമായി സമര്‍പിക്കപ്പെട്ടത്. 2000 ഡിസംബറില്‍ 2015 വരെയുള്ള ലോകക്രമത്തെക്കുറിച്ചും 2004 ഡിസംബറില്‍ 2020 വരെയുള്ള ലോകക്രമത്തെകുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത് ജോര്‍ജ് ബുഷിനും 2008 നവംബറില്‍ 2025 വരെയുള്ളതും 2012ല്‍ 2030 വരെയുള്ളതുമായ റിപ്പോര്‍ട്ടുകള്‍ ബരാക്ക് ഒബാമക്കുമാണ് സമര്‍പ്പിക്കപ്പെട്ടത്. ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ച 1996ല്‍ തന്നെയാണ് ഇസ്‌ലാമും പാശ്ചാത്യലോകവും തമ്മില്‍ നിലനില്‍ക്കുന്നത് സംസ്‌കാരങ്ങളുടെ സംഘട്ടനമാണെന്ന് സമര്‍ഥിച്ചുകൊണ്ടുള്ള സാമുവല്‍ പി ഹണ്ടിംഗ്ടന്റെ ദി ക്ലാഷ് ഓഫ് സിവിലൈസേഷന്‍ ആന്റ് ദി റി മേക്കിംഗ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍ എന്ന കൃതി പുറത്തിറങ്ങിയത് എന്നത് യാദൃഛികതയാകാം. എന്നാല്‍ ഈ കൃതിയും ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകളും മുന്നില്‍ വെച്ച് ഒരു താരതമ്യത്തിന് വിധേയമാക്കിയാല്‍ ‘നാളെ എങ്ങനെയാകു’മെന്ന പ്രവചനപ്രസ്താവനകളുടെ വരികള്‍ക്കിടയിലൂടെ അമേരിക്ക ആഗ്രഹിക്കുന്ന വിധത്തിലുള്ള ലേകക്രമത്തിന് ‘നാളെ എങ്ങനെയാകണം’ എന്ന ശക്തമായ വിധിപ്രസ്താവനകളാണ് നമുക്ക് വായിക്കാനാവുക.
ഇസ്‌ലാമിക ഭീകരതയെന്ന് സാമ്രാജ്യത്വവും കൂട്ടരും വിളിക്കുന്ന പ്രതിഭാസം പ്രചാരത്തിലാകുന്നതിന് മുമ്പ്, 1996ല്‍ തയ്യാറാക്കിയ ഒന്നാമത്തെ ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടില്‍ തന്നെ 2010വരെ ലോകത്ത് നിലനില്‍ക്കാന്‍ പോകുന്ന ഭീകരതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അല്‍ ക്വാഇദയുടെ ആദ്യത്തെ അമേരിക്കന്‍ ആക്രമണമായി അറിയപ്പെടുന്ന കിഴക്കേ ആഫ്രിക്കന്‍ നഗരങ്ങളായ ദാറുസ്സലാമിലും നെയ്‌റോബിയിലുമുള്ള അമേരിക്കന്‍ എംബസികള്‍ തകര്‍ത്ത സംഭവം നടക്കുന്നത് റിപ്പോര്‍ട്ടിന് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 1998 ഓഗസ്റ്റ് ഏഴിനായിരുന്നുവെന്നോര്‍ക്കുക. ഭീകരത ഒരു ആഗോള പ്രതിഭാസമായി അറിയപ്പെട്ടുതുടങ്ങിയിട്ടില്ലാത്ത കാലത്ത് 2010 വരെയുള്ള ലോകക്രമത്തില്‍ ഭീകരത വലിയൊരു പ്രശ്‌നമായിരിക്കുമെന്നും മധ്യപൗരസ്ത്യദേശത്തെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വര്‍ധിച്ച തോതില്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും ഇറാക്വില്‍ സദ്ദാം ഹുസൈന്റെ കാലം അവസാനിക്കുമെന്നുമെല്ലാം ദീര്‍ഘദര്‍ശനം നടത്തണമെങ്കില്‍ അത്യപാരമായ പ്രവചനശേഷിയുണ്ടാവണം! അതല്ലെങ്കില്‍ തങ്ങള്‍ക്ക് ആഗ്രഹമുള്ളത് സ്വപ്‌നം കാണുവാനും അതിനെ പ്രവചനമായി അവതരിപ്പിക്കുവാനും അത്തരം അവസ്ഥ സൃഷ്ടിക്കാനാവശ്യമായ രീതിയിലുള്ള കരുനീക്കങ്ങള്‍ നടത്തുവാനുമുള്ള അധികാരവും കഴിവുമുണ്ടാവണം. അമേരിക്കയുടെ കയ്യിലുള്ളത് രണ്ടാമത്തേതാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?!!
2004 ഡിസംബറില്‍ ജോര്‍ജ് ഡബ്ലിയു ബുഷിനുമുമ്പില്‍ സമര്‍പിക്കപ്പെട്ട ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടിലാണ് 2020 വരെയുള്ള ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത്. ഈ റിപ്പോര്‍ട്ടിന് നല്‍കിയിട്ടുള്ള തലക്കെട്ട് ‘മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചര്‍’ എന്നാണെന്ന കാര്യ ശ്രേദ്ധേയമാണ്. ‘ആഗോള ഭാവിയുടെ ചിത്രീകരണം’ എന്നര്‍ഥം. ഇതിനുശേഷമുള്ള റിപ്പോര്‍ട്ടുകളുടെ തലക്കെട്ടുകള്‍ കൂടി പരിശോധിച്ചാല്‍ ഈ റിപ്പോര്‍ട്ടിലെ ‘മാപ്പിംഗ്’ കൊണ്ട് വിവക്ഷിച്ചതെന്തെന്ന് കൃത്യമായി മനസ്സിലാകും. ബരാക് ഒബാമക്ക് 2008ല്‍ സമര്‍പിക്കപ്പെട്ട 2025 വരെയുള്ള ലോകത്തെ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ദി ട്രാന്‍സ്‌ഫോര്‍മ്ഡ് വേള്‍ഡ്’ എന്നും 2012ല്‍ സമര്‍പ്പിക്കപ്പെട്ട 2030 വരെയുള്ള റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ആള്‍ട്ടര്‍നേറ്റീവ് വേള്‍ഡ്’ എന്നുമാണ്. അമേരിക്ക ആഗ്രഹിക്കുന്ന തരത്തിലുള്ള ലോകക്രമത്തിലേക്ക് 2025 ഓടെ എത്തണമെന്നാണ് അവരുടെ സ്വപ്‌നമെന്ന് ഈ തലക്കെട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ലോകക്രമങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് 2020 വരെ ലോകത്ത് നടക്കുകയെന്ന് ‘ആഗോളഭാവിയുടെ ചിത്രീകരണ’ത്തില്‍ വ്യക്തമാണ്. 2025ല്‍ ഉണ്ടാകേണ്ട മാറിയ ലോകത്തിന് പറ്റിയ സാമൂഹിക ക്രമം സ്വാഭാവികമായി ഉണ്ടായിവരുന്നതാണെന്നും അമേരിക്കന്‍ ബുദ്ധിജീവികളുടെ ബുദ്ധിയില്‍ നേരത്തെ ഉദിച്ചതാണെന്നും കണ്ണടച്ച് വിശ്വസിക്കണമെങ്കില്‍ അതിരുകവിഞ്ഞ അമേരിക്കന്‍ പക്ഷാതിത്വം തന്നെ വേണം. നമ്മുടെ അക്കാദമിക ബുദ്ധിജീവികളില്‍ പലരും ബോധപൂര്‍വമോ അല്ലാതെയോ വെച്ചുപുലര്‍ത്തുന്നത് അതാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പക്ഷെ, അതാണ് വസ്തുത.
മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചറില്‍ നാല് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ആഗോളീകരണത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റിയും രണ്ടാം ഭാഗത്ത് ഉയര്‍ന്നുവരുന്ന ആഗോളശക്തികളെയും അതോടനുബന്ധിച്ച് മാറുന്ന രാഷ്ട്രതന്ത്രത്തിന്റെ ചിത്രത്തെപ്പറ്റിയും മൂന്നാം ഭാഗത്ത് ഭരണനിര്‍വഹണ രംഗത്തെ പുതിയ വെല്ലുവിളികളെപ്പറ്റിയും നാലാം ഭാഗത്ത് വ്യാപകമാകുന്ന അരക്ഷിതത്വത്തെപ്പറ്റിയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഓരോ ഭാഗത്തിന്റെയും അന്ത്യത്തില്‍ ഓരോ കാല്‍പനിക ദൃശ്യരൂപങ്ങളും ഫിക്ഷന്‍ സിനാരിയോ എന്ന് തലക്കെട്ട് കൊടുത്തുകൊണ്ട് നല്‍കിയിട്ടുണ്ട്. 2020ന് മുമ്പ് ഉണ്ടാകാന്‍ പോവുന്ന നാല് സംഭവങ്ങളെ കുറിച്ച കാല്‍പനിക ദൃശ്യരൂപങ്ങളാണിവ. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ വെച്ച് 2020ല്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക്ക് ഫോറം വര്‍ഷാന്തയോഗത്തില്‍ ഫോറം മേധാവി യു.എസ് ഫെഡറല്‍ റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാന് സമര്‍പ്പിക്കുന്ന കത്താണ് ‘ദാവോസ് വേള്‍ഡ്’ എന്ന ഒന്നാമത്തെ സാങ്കല്‍പിക ദൃശ്യം. 2020ല്‍ യു.എന്‍ സെക്രട്ടറി ജനറല്‍ എഴുതുന്ന ലോകത്തിന്റെ നേതൃത്വം അമേരിക്കയുടെ കയ്യില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള ‘പാക്ക്‌സ് അമേരിക്കാന’ എന്ന തലക്കെട്ടിലുള്ള സാങ്കല്‍പിക ഡയറിക്കുറിപ്പുകളാണ് രണ്ടാമത്തേത്. ബിന്‍ലാദന്റെ പൗത്രനായ സഈദ് മുഹമ്മദ് ബ്‌നു ലാദന്‍ 2020ല്‍ തന്റെ ഒരു കുടുംബ ബന്ധുവന് നിലനില്‍ക്കുന്ന ഖിലാഫത്തിനെ കുറിച്ച് എഴുതുന്ന സാങ്കല്‍പിക കത്താണ് ‘എ ന്യൂ കാലിഫേറ്റ്്’ എന്ന തലക്കെട്ട് നല്‍കിക്കൊണ്ടുള്ള മൂന്നാമത്തെ ദൃശ്യംശില്‍പം. മുസ്‌ലിം ലോകത്തിന് ആയുധം നല്‍കുന്ന ഒരു ആയുധ കള്ളക്കടത്തുകാരനും മറ്റൊരാളും തമ്മില്‍ 2020ല്‍ കൈമാറുന്നതായി സങ്കല്‍പിച്ചുകൊണ്ടുള്ള ഒരു കൂട്ടം ടെക്സ്റ്റ് മെസേജുകളാണ് ‘സൈക്കിള്‍ ദി ഫിയര്‍’ എന്ന തലക്കെട്ടിലുള്ള നാലാമത്തെ കാല്‍പനിക ദൃശ്യരൂപം.
നാല് കാല്‍പനിക ദൃശ്യരൂപങ്ങളിലും മുസ്‌ലിം ലോകവും മധ്യപൗരസ്ത്യ ദേശവുമാണ് വില്ലന്‍ റോളിലുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. 2020 വരെയുള്ള ലോകക്രമത്തില്‍ അവരുടെ ശത്രുത സ്വാഭാവികമാണെന്ന മട്ടിലാണ് ഒന്നാമത്തെ കാല്‍പനിക ദൃശ്യമായ ദാവോസ് വേള്‍ഡ് മുന്നോട്ടുപോവുന്നത്. ഊര്‍ജവില വര്‍ധനവിലൂടെ സ്വയം പര്യാപ്തത നേടിക്കൊണ്ടുള്ള മധ്യപൗരസ്ത്യ ദേശങ്ങളുടെ നില്‍പാണ് ആഗോളവത്കരണത്തിലേക്കുള്ള പ്രയാണത്തിന് ലോകത്തിന്റെ മുന്നിലെ പ്രധാന തടസ്സമെന്ന രൂപത്തിലാണ് 2020ലെ വേള്‍ഡ് എക്കണോമിക്ക് ഫോറം മേധാവിയുടെ കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ ശാന്തി എത്രത്തോളം നിലനില്‍ക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ 2020ലെ ഡയറിക്കുറിപ്പുകളില്‍ ലോകത്തിന് എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കേണ്ട ശിആ-സുന്നി സന്തുലനമാണ് അമേരിക്കയും ചെനയും അടങ്ങുന്ന എണ്ണ ഉപഭോഗ രാഷ്ട്രങ്ങള്‍ക്കാവശ്യമെന്നും യൂറോപ്പും അമേരിക്കയോടൊപ്പം ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഒരുമിക്കേണ്ടത് ആവശ്യമാണെന്നുമുള്ള മട്ടിലാണ് കാര്യങ്ങളുടെ അവതരണം. സഈദ് മുഹമ്മദ് ബ്ന്‍ ലാദന്‍ 2020ല്‍ എഴുതാന്‍ പോകുന്ന കത്തില്‍ കാര്യങ്ങള്‍ കുറേക്കൂടെ വ്യക്തമാണ്. വിവരസാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച മുസ്‌ലിം ലോകവും പാശ്ചാത്യലോകവും തമ്മിലുള്ള സംഘട്ടനത്തെ തീവ്രതരമാക്കുകയും അതുവഴി ഒരു ഖലീഫയുടെ ഉദയം ഉണ്ടാവുകയും ചെയ്യും. ലോകത്തുള്ള മുസ്‌ലിംകളോടെല്ലാം തന്റെ പിന്നില്‍ അണിനിരക്കുവാന്‍ ഖലീഫ ആഹ്വാനം ചെയ്യുമെങ്കിലും വ്യത്യസ്ത ദേശങ്ങളിലെ മുസ്‌ലിംകള്‍ അതിനോട് പ്രതികരിക്കുക വ്യത്യസ്തമായ രീതികളിലായിരിക്കും. സുന്നി-ശിആ സംഘട്ടനങ്ങള്‍ തീവ്രമാവുകയും അതുവഴി ലക്ഷങ്ങള്‍ അഭയാര്‍ഥികളായിത്തീരുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. അതുവഴി മുസ്‌ലിംകളുടെ ഭീകരവകല്‍കരണം സജീവമാവും. ഇങ്ങനെ പോകുന്നു കത്തിലെ വിവരങ്ങള്‍.
2020ന് മുന്‍പ്  മുസ്‌ലിം ലോകത്ത് നടക്കുമെന്ന് അമേരിക്ക 2004ല്‍ പ്രവചിച്ചതുപോലെ സ്വാഭാവികമായും ഉണ്ടായിവന്നതാണ് ഖലീഫയും അനുബന്ധ കാര്യങ്ങളും എന്നാണോ നാം മനസ്സിലാക്കേണ്ടത്? അതല്ല, എണ്ണയുടെ മേലുള്ള തങ്ങളുടെ അധീശത്വം നിലനിര്‍ത്താനായി സാമ്രാജ്യത്വം പടച്ചുകൊണ്ടിരിക്കുന്ന തന്ത്രങ്ങളിലൊന്നാണ് ഖലീഫയുടെ ആഗമനവും ഖിലാഫത്തിനുവേണ്ടിയുള്ള മുറവിളിയുമെന്നാണോ? സാമ്രാജ്യത്വത്തിന്റെ ചരിത്രവും അമേരിക്കന്‍ രേഖകളുടെ സൂക്ഷ്മമായ വായനയും നമുക്ക് മനസ്സിലാക്കി തരുന്നത് രണ്ടാമത്തേതിനാണ് സാധ്യതയെന്നാണ്. മുസ്‌ലിം ലോകത്തിന്റെ നാഡീമിടിപ്പുകളെ കുറിച്ച് ശരിക്കും പഠിച്ച ശേഷം അവര്‍ക്ക് തമ്മിലടിക്കുവാനും അവരെ തന്നെ ഉപയോഗിച്ച്  അവരെ നശിപ്പിക്കുവാനും വേണ്ടി സാമ്രാജ്യത്വം സൃഷ്ടിക്കുന്ന വലകളിലൊന്നാണ് പുതിയ ഖിലാഫത്ത് പ്രഖ്യാപനവും അതിനായുള്ള സമരാഹ്വാനങ്ങളുമെന്നുള്ള വസ്തുതയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ശിആക്കളെ അമുസ്‌ലിംകളായി പ്രഖ്യാപിക്കുകയും അവരെയും പാശ്ചാത്യരെയും കൊന്നൊടുക്കുകയാണ് ലക്ഷ്യം എന്ന് പറയുകയും പിടിക്കപ്പെട്ടവരെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും തങ്ങളുടെ കലാപങ്ങള്‍ക്കിടയില്‍ യുദ്ധത്തടവുകാരാണെന്ന് പ്രഖ്യാപിച്ച് അടിമകളോട് പെരുമാറുന്നത് പോലെ അവരോടും പെരുമാറണമെന്ന് പരസ്യമായി വിധിക്കുകയും ചെയ്യുന്നവര്‍ കാരുണ്യവാനായ അല്ലാഹുവിന്റെ ദൂതനായ കാരുണ്യത്തിന്റെ പ്രവാചകന്‍ പഠിപ്പിച്ച മതത്തെ പ്രതിനിധീകരിക്കുവന്നവരാണെന്നു കരുതുവാന്‍ ന്യായമൊന്നുമില്ല. സാമ്രാജ്യത്വത്തിന്റെ തലച്ചോറില്‍ വിരിഞ്ഞ പദ്ധതികള്‍ നടപ്പാക്കി ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യും വികലീകരിക്കുവാനുള്ള പരിശ്രമങ്ങളാണ് അറിയാതെ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഈ പാവം ‘ഏറുപടക്കങ്ങള്‍’ അറിയുന്നില്ലെന്നതാണ് ഏറെ സങ്കടകരം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഏറുപടക്കങ്ങളാവുകയല്ല തങ്ങളുടെ ദൗത്യമെന്ന് തിരിച്ചറിയാനെങ്കിലും ഇവര്‍ക്കായെങ്കില്‍ എന്നു പ്രത്യാശിക്കുക മാത്രമാണ് വിവേകമതികള്‍ക്കു മുന്നിലുള്ള മാര്‍ഗം.
പരിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നും അവയെ മനസ്സിലാക്കേണ്ടത് അവ പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ മനസ്സിലാക്കിയത് പോലെതന്നെയാകണമെന്നും തീരുമാനിച്ചുകഴിഞ്ഞാല്‍ മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകളുടെ നിലപാടുകള്‍ മാറുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയില്ല. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈവശമുള്ള റിമോട്ട് കണ്‍ട്രോളുകളാല്‍ നയിക്കപ്പെടുന്നവരായിത്തീരുന്നത് ഈ തീരുമാനമില്ലാത്തവരോ അതിനെ തെറ്റിദ്ധരിച്ചവരോ ആണ്. പണ്ഡിതക്കുപ്പായം ഇട്ടവരുടെ വാക്കുകള്‍ക്കൊന്നും അപ്രമാദിത്വമില്ലെന്ന് മനസ്സിലാക്കുവാനും പ്രവാചകന്‍ പഠിപ്പിച്ചതില്‍ നിന്നും അനുചരന്മാര്‍ മനസ്സിലാക്കിയതാണ് തന്റെ മതം എന്ന് തീരുമാനിക്കുവാനും കഴിഞ്ഞാല്‍ മാത്രമേ ശത്രുക്കളുടെ സമര്‍ഥമായ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോരുത്തര്‍ക്കും കഴിയൂ. ഖിലാഫത്ത്, ഇമാമത്ത് തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴേക്കും അതിനു പിന്നില്‍ തടിച്ചുകൂടുകയും ആത്മഹത്യാ സ്‌ക്വാഡുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരായിത്തീരുകയും ചെയ്യുന്ന സ്ഥിതിയാണ് അതല്ലെങ്കില്‍ സംജാതമാവുക. കാരുണ്യത്തിയുടെയും ശാന്തിയുടെയും മതത്തിന്റെ ജീവിക്കുന്ന പ്രതിനിധികളായിത്തീരുകയും അത് പ്രബോധനം ചെയ്യാന്‍ ജീവിതത്തെ സമര്‍പിക്കുകയുമാണ് ഖിലാഫത്തിന്റെ അര്‍ഥം പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ ചെയ്യുക. അത്തരക്കാരെയാണ് ഇന്ന് ലോകത്തിനാവശ്യം. ശത്രുക്കള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അത്തരക്കാരെയാണെന്ന് സാമ്രാജത്വത്തിന്റെ രേഖകളെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ബോധ്യമാവും. കാരുണ്യത്തിന്റെ മതം ജനങ്ങള്‍ക്കെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).

Tuesday, December 2, 2014

മാതാപിതാക്കള്‍ ജോലിക്കാരായാല്‍: ലാഭവും നഷ്ടവും

 
രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് (2011 ഫെബ്രുവരി രണ്ട്) സുസ്മിത രക്ഷിത് പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്‍ഡ്യയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ ശീര്‍ഷകം ഇങ്ങനെയാണ്: ”ജോലിക്കാരായ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ മാനസിക പിരിമുറുക്കത്തിലേക്ക് തള്ളുന്നു.” പല സ്‌കൂള്‍ സംഘാടകരേയും മനശാസ്ത്രജ്ഞരെയും ഉദ്ധരിക്കുന്നതായിരുന്നു റിപോര്‍ട്ട്. അച്ഛനും അമ്മയും ജോലിക്കാരാവുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങളും പില്‍കാലത്ത് അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന താളപ്പിഴകളും ഇതിലുണ്ട്.
 ഏകാന്തതയിലേക്ക് തള്ളപ്പെടുന്ന ആധുനിക സമൂഹത്തിലെ ശിശുക്കളുടെ പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ള നാടകത്തിന്റെ സംഘാടകനായ ബോളിന്‍ ചൗധരിയുടെ വാക്കുകളിതാണ്: ”കുഞ്ഞുങ്ങളെ വാടകക്കാരെ ഏല്‍പിക്കാനുള്ള പ്രവണത മാതാപിതാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. അത്തരം കുട്ടികളില്‍ പലപ്പോഴും മാനസികരോഗങ്ങള്‍ വികസിക്കുന്നു.” അദ്ദേഹം ഇതിന്റെ കാരണവും വിശദീകരിച്ചു: ”കുട്ടിയോടൊപ്പം കഴിയാന്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടാറില്ല.” അതിരാവിലെ ഒരുങ്ങി ദീര്‍ഘദൂരം യാത്ര ചെയ്ത് ഓഫീസിലെത്തുകയും വൈകി വീട്ടിലെത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളോടൊത്ത് എത്ര സമയം ചെലവഴിക്കാനാവും? മേല്‍ സൂചിപ്പിച്ച ടൈംസ് ഓഫ് ഇന്‍ഡ്യ വാര്‍ത്തയില്‍ ജയന്ത ദാസ് എന്ന സൈക്യാട്രിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്: ”മാതാപിതാക്കളില്‍നിന്നും വേണ്ടവിധം ശ്രദ്ധയും പരിചരണവും ലഭിക്കാതിരിക്കുന്ന കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ആവിര്‍ഭവിക്കും.”
 പുതിയ തലമുറയില്‍ മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ആധുനിക ജീവിതരീതിയും അതിന്റെ ഉപോല്‍പന്നങ്ങളായ നിരവധി ജീവിത വൈകല്യങ്ങളുമാണെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്നതും കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതുമാണ് ആധുനിക വ്യവസായിക സംസ്‌കാരം. കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ മൂലം കുടുംബം പുലര്‍ത്താന്‍ മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യേണ്ട സാഹചര്യമാണ് കോര്‍പറേറ്റ് മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്. കുടുംബബന്ധങ്ങളെ ശിഥിലമാക്കി വ്യക്തികള്‍ തനിച്ചാവുന്ന വ്യക്തിവാദത്തെയാണ് മുതലാളിത്തം പാലൂട്ടുന്നത്. പണത്തെ ആധാരമാക്കി മറ്റെല്ലാ മൂല്യങ്ങളെയും അവമതിക്കുന്ന ആധുനിക സംസ്‌കാരത്തില്‍ മനസമാധാനവും സന്തുഷ്ടിയുമുള്ള കുടുംബം വെറും സങ്കല്‍പം മാത്രമായിത്തീരുന്നു.
  കഴിഞ്ഞ അമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കിടയില്‍ ലോകവ്യാപകമായി മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന്  ജയന്തദാസ് പറയുന്നു. മാതാപിതാക്കളോടോ ബന്ധുക്കളോടോ അയല്‍ക്കാരോടോ ഇടപഴകാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കാത്തതാണ് ഇതിനു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
  ഇതൊന്നും കുട്ടികളുടെ മാത്രം പ്രശ്‌നമല്ലെന്നും മാതാപിതാക്കളില്‍തന്നെ കുട്ടികളെ അവഗണിക്കുന്നതുമൂലമുണ്ടാകുന്ന കുറ്റബോധം മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കുമെന്നും  പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള സഹജമായ ബന്ധം നിവര്‍ത്തിക്കാതാവുമ്പോള്‍ അവരില്‍ കുറ്റബോധം ജനിക്കാനിടയാവുന്നു. ഈ വര്‍ഷം ഏപ്രില്‍ 24ന് പുറത്തിറങ്ങിയ ബ്രിട്ടനിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയ്‌ലില്‍ വന്ന വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: ”നമ്മുടെ അവസാനിക്കാത്ത ജോലിജന്യ കുറ്റബോധം: തിങ്കള്‍ മുതല്‍ വെള്ളി വരെ തങ്ങള്‍ കുട്ടികളെ അവഗണിക്കുന്നതായി മാതാപിതാക്കള്‍ കുറ്റസമ്മതം നടത്തുന്നു.” മൂന്ന് വയസ്സിനും പതിനെട്ട് വയസ്സിനും ഇടക്കു പ്രായമുള്ള മക്കളുള്ള രണ്ടായിരം മാതാപിതാക്കള്‍ക്കിടയില്‍ നടന്ന പഠനമാണ് റിപോര്‍ട്ടിനാധാരം.
  ചുരുക്കത്തില്‍, മാതാപിതാക്കള്‍ കുട്ടികളെ അവഗണിച്ചാല്‍ മാതാപിതാക്കളിലും കുട്ടികളിലും ഒരുപോലെ മനോവൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയേറുമെന്ന് വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ പേരിലായാലും ജോലിയുടെ പേരിലായാലും മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്ന ഇന്നത്തെ തൊഴില്‍ സംസ്‌കാരം പ്രകൃതിവിരുദ്ധമാണെന്ന് സമൂഹത്തില്‍ വന്‍തോതില്‍ വര്‍ധിക്കുന്ന മനോരോഗങ്ങള്‍ സ്ഥിരീകരിക്കുന്നു.
  ഒന്നാമതായി, കുടുംബബന്ധങ്ങളെ പ്രത്യേകമായും മാനുഷികബന്ധങ്ങളെ പൊതുവായും തകര്‍ക്കുന്ന മുതലാളിത്ത വ്യാവസായിക സംസ്‌കാരം ഇനിയും പിന്തുടരണമോ എന്ന് പുനരാലോചിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിന്റെയും കമ്പനികളുടെയും വിധേയന്‍മാരായി അച്ഛനും അമ്മയും  ഉയര്‍ന്ന ശമ്പളത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ മനോരോഗങ്ങള്‍ നിറഞ്ഞ സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന കാര്യം മറക്കാതിരിക്കുക. മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരാവുമ്പോള്‍ വരുമാനവര്‍ധനവ് ഉറപ്പാകുമെങ്കിലും മാനസികമായി ക്ഷയിച്ച തലമുറയാവും വളര്‍ന്നുവരുന്നതെന്ന കാര്യം ഓര്‍മിക്കണം. കൂട്ടുകുടുംബത്തിന്റെ തണലില്‍ ജീവിച്ച കഴിഞ്ഞ തലമുറയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുറവാകുമെങ്കിലും അണുകുടുംബങ്ങളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് പാശ്ചാത്യരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്.