ഈ റമദാൻ കാലത്ത് ഉച്ചഭക്ഷണം കിട്ടാതെ പിടഞ്ഞ് പിടഞ്ഞ് വീണു മരിക്കുന്ന മലപ്പുറക്കാർക്ക് ഉച്ചഭക്ഷണം മാത്രമല്ല സകല ഭക്ഷണം ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മലപ്പുറം ചെറാട്ട്കുഴിയിൽ ആരംഭിക്കാൻ തീരുമാനിച്ച ഹോട്ടലിലേക്ക് പണം മുടക്കികളെ ആവശ്യമുണ്ട്. ചുരുങ്ങിയത് ഒരു ലക്ഷം ഇന്ത്യൻ രൂപയെങ്കിലും (ഒരു ലക്ഷത്തിനു മുകളിൽ എത്ര ഭീമമായ സംഖ്യയും സ്വീകരിക്കും) യാതൊരു രേഖയും ഇല്ലാതെ മുടക്കാൻ തയ്യാറുള്ള ചുരുങ്ങിയത് ആയിരം പണം മുടക്കികളെ ആവശ്യമുണ്ട്. (പണം മുടക്കികൾ എത്ര കൂടിയാലും പ്രശ്നമില്ല)
പണം മുടക്കികൾക്കുള്ള നിർദ്ദേശങ്ങൾ
പണം ഇന്ത്യൻ രൂപ, ബഹറൈൻ ദീനാർ എന്നീ കറൻസികളിൽ മാത്രമേ സ്വീകരിക്കൂ. ചെക്ക് ഡ്രാഫ്റ്റ് ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ രേഖകൾ നിലനിൽക്കാൻ സാധ്യതയുള്ള ഒരു രീതിയും സ്വീകാര്യമല്ല.
ഞങ്ങൾ വാങ്ങുന്ന ലിക്വിഡ് മണിക്ക് ഞങ്ങൾ ഒരു രേഖയും നൽകുന്നതല്ല
പണം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഞങ്ങളും പണം മുടക്കികളും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല
പണം മുടക്കികൾക്ക് മലപ്പുറം മുനിസിപ്പൽ അതൃത്തിയുടെ ഒരു കിലോമീറ്റർ ചുറ്റുവട്ടത്തേക്ക് ഒരു കാരണവശാലും ജീവിതത്തിൽ ഒരിക്കലും പ്രവേഷണം ഉണ്ടായിരിക്കുന്നതല്ല
പണം മുടക്കികൾ ഒരു കാരണവശാലും കേസ് കൂട്ടം തുടങ്ങിയ നിയമനടപടികൾ സ്വീകരിക്കാൻ പാടില്ല. കേസ് നിയമം കുറ്റങ്ങൾക്ക് ശിക്ഷ തുടങ്ങിയ ഒരു രീതിയും ഞങ്ങൾ അംഗീകരിക്കുന്നതല്ല.
തുടങ്ങുന്ന സ്ഥാപനത്തിൽ ഞങ്ങൾ വേട്ടക്കാർ (ആണുങ്ങൾ മാത്രം) പെണ്‍ ഇരകളെകഴിയുന്ന രീതിയിലെല്ലാം ചൂഷണം ചെയ്യുന്നതാണ്.
അതിനു (കൂട്ടികൊടുപ്പിന്) സ്ത്രീകൾ വരെ ഉണ്ടായിരിക്കുന്നതാണ്.
ഇതിൽ പണം മുടക്കാൻ തയ്യാറുള്ള ചിന്തയിൽ സ്വാതന്ത്ര്യം നേടിയ പണം മുടക്കികൾക്ക് സ്വാഗതം.
NB:- ഞങ്ങൾക്ക് മുമ്പും ഇത്തരം സ്ഥാപനങ്ങൾ നടത്തി മുൻ പരിചയം ഉണ്ട്.
No comments:
Post a Comment