Followers
Sunday, July 28, 2013
Tuesday, June 11, 2013
കള്ളകഥകൾക്കെതിരെ കമല സുരയ്യയുടെ മകൻ പ്രതികരിക്കുന്നു
മരിച്ചിട്ടും വേട്ടക്കാരാൽ വേട്ടയാടപ്പെടുന്ന ഇര,..... മലയാളത്തിന്റെ സ്വന്തം സാഹിത്യകാരി കമല സുരയ്യ (മാധവിക്കുട്ടി)ക്ക് വേണ്ടി സ്വന്തം മകൻ പ്രതികരിക്കുന്നു.
സാംസ്കാരികമലയാളം ഇത്ര മലീമസമനുസുകളെ ഉൾകൊള്ളുന്നോ!?..........
സംസ്കൃത കേരളമേ ലജ്ജിക്കുക., ഈ സംസ്കാരമെന്തെന്നരിയാത്തവരെ തിരിച്ചറിയുക...........
ഇവരുടെ ഇകഴ്തലുകൽ ആ മഹതിയുടെ പരലോകജീവിതത്തിൽ പുണ്യമായിഭവിക്കും എന്നതിൽ ആശ്വസിക്കാം
സാംസ്കാരികമലയാളം ഇത്ര മലീമസമനുസുകളെ ഉൾകൊള്ളുന്നോ!?..........
സംസ്കൃത കേരളമേ ലജ്ജിക്കുക., ഈ സംസ്കാരമെന്തെന്നരിയാത്തവരെ തിരിച്ചറിയുക...........
ഇവരുടെ ഇകഴ്തലുകൽ ആ മഹതിയുടെ പരലോകജീവിതത്തിൽ പുണ്യമായിഭവിക്കും എന്നതിൽ ആശ്വസിക്കാം
Monday, April 15, 2013
എന്റെ വസ്ത്രം പ്രതിരോധമാണ്; പെണ്മയുടെ പൂര്‍ണതയും (രണ്ടാം ഭാഗം)
സ്നേഹസംവാദം മാസിക ഏപ്രിൽ ലക്കം കവർ സ്റ്റോറി
തസ്നീം ഫൌസി
| അവലംപം http://www.digitaljournal.com/article/340982 |
ഇന്നത്തെ ദൃശ്യ ശ്രാവ്യ മീഡിയകള്‍ സ്ത്രീകളെ ലൈംഗികദാഹം തീര്‍ക്കാനുള്ള ഉപകരണം എന്ന നിലക്കാണ് ചിത്രീകരിക്കുന്നതെന്ന് വിസ്തരിക്കേണ്ടതില്ല. പരസ്യവിപണിയും സിനിമയും സീരിയലുമെന്ന് വേണ്ട, കാര്‍ട്ടൂണുകളിലടക്കം ലൈംഗികതൃഷ്ണ പെരുപ്പിക്കുന്ന രീതിയിലാണ് സ്ത്രീയെ പ്രതിഷ്ഠിക്കുന്നത്. ചുമരുകളും മതിലുകളും നഗ്നമേനി പ്രദര്‍ശനത്താല്‍ മലീമസമാക്കപ്പെടുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ഇസ്ലാം നിശ്ചയിച്ച സകല മറകളും ഭേദിക്കപ്പെട്ടു. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ഇത്തരം അശ്ളീല രംഗങ്ങള്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കിടപ്പറ രംഗങ്ങള്‍ കാണാമെങ്കില്‍ അങ്ങിനെ കാണുന്നവര്‍ക്ക് ഒരുമിച്ച് കിടപ്പറ പങ്കുവെക്കപ്പെടുന്നതില്‍ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചുപോയത് ഇത്ര വലിയ അപരാധമാക്കാനുണ്ടോ? ഇതൊരു ഭീകരമായ ആത്മഗതമാണ്. പിതാവും പുത്രിയും മാതാവും പുത്രനും സഹോദരീ സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന് ആണും പെണ്ണും ഇഴുകിച്ചേരുന്നതും കെട്ടിമറിയുന്നതും കണ്ടാസ്വദിച്ചു കഴിയുന്നതോടുകൂടി അവര്‍ക്കിടയിലെ പാവനമായ ബന്ധത്തിന്റെ ഭിത്തികള്‍ക്ക് അപരിഹാര്യമായ വിള്ളലുകളുണ്ടാവുകയായി. പിന്നെ പിതാവിന് മകളെ തിരിച്ചറിയാതായി. പുത്രന് മാതാവിനെയും. ലെംഗിക സ്ഥിതിവിവരക്കണക്കുകളില്‍ പ്രധാനമായും പ്രതിപ്പട്ടികയില്‍ അപരിചിതരല്ല, ഫാമിലി മെമ്പേഴ്സാണ് കടന്നുവരുന്നത് എന്നതിന്റെ കാരണം ഇതാണ്.
ലൈംഗികവാഞ്ചയുണ്ടാക്കുന്ന സകലതും നിറഞ്ഞാടുന്നതിനെ സര്‍വാത്മനാ പിന്തുണക്കുകയും പിന്നെ അതിന്റെ സ്വാഭാവിക പ്രത്യാഘാതമായ സ്ത്രീ ലൈംഗികമായി കയ്യേറ്റം ചെയ്യപ്പെടുന്നതിനെതിരില്‍ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നതില്‍ യാതൊരു അര്‍ഥവുമില്ല. പിഞ്ചുകുഞ്ഞാണെങ്കിലും വയോവൃദ്ധയാണെങ്കിലും മന്ദബുദ്ധിയാണെങ്കിലും കുമാരിയാണെങ്കിലും യുവതിയാണെങ്കിലും മധ്യവയസ്കയാണെങ്കിലുമെല്ലാം സര്‍വത്ര പീഡിപ്പിക്കപ്പെടുന്നു എന്നതിന്റെ കാരണം കുടത്തില്‍നിന്ന് തുറന്ന്വിട്ട ലൈംഗികഭൂതത്തെ തിരിച്ചടക്കാനാവാത്തത് കൊണ്ടാണ്. എങ്ങിനെ തിരിച്ചടിക്കുമെന്നറിയാതെ അന്തിച്ചു നില്ക്കുന്നവര് പെണ്ണിന്റെ സുരക്ഷക്ക് കരാട്ടെ പഠിക്കാനും ബ്ളാക്ക് ബെല്‍റ്റ് നേടാനും പെപ്പര്‍ സ്പ്രേ പ്രയോഗിക്കാനും ഷോക്കടിപ്പിക്കുന്ന വാച്ച് ധരിക്കാനും പീഡിപ്പിക്കാന്‍ വരുന്നവനെ മൊബൈല്‍ കാമറയില്‍ പകര്‍ത്താനുമെല്ലാം ആണ് ബോധവത്കരിക്കുന്നത്. ബോധവത്കരണത്തിലെ ബോധമില്ലായ്മകള്‍ ഈ രംഗത്ത് സാര്‍വത്രികമാവുകയും അങ്ങിനെ സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതാവുകയും ചെയ്തു എന്നതാണ് പരമാര്‍ഥം. അവസാനം 2013 പിറന്നപ്പോള്‍ നരന് നാരിയെ കടിച്ചു കീറുന്ന വര്‍ഷത്തിലേക്ക് സ്വാഗതം എന്ന ഡയറിക്കുറിപ്പുമെഴുതി മിഴിച്ചിരിക്കുന്നവരും നിരവധി. സമാശ്വാസമെന്ന പേരില്‍ എയ്ഡ്സിനെതിരെ സിനിമയെടുത്തവരെല്ലാം അഥവാ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് ലൈംഗിക കേളിയിലാടിത്തിമര്‍ക്കുകയായിരുന്നു എന്നതും ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.
ഇസ്ലാമിന്റെ പരിപാവനമായ പരിരക്ഷയേകുന്ന വസ്ത്രത്തെ സിനിമകളിലെ നവതരംഗമെന്നോണം അണിയിച്ച് ഇന്റര്‍കാസ്റ്റ് മാര്യേജിനെ പൊലിപ്പിക്കുന്ന പല അസന്മാര്ഗികതകളും ദിനേനയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. കാമുകനും കാമുകിയും വ്യഭിചാരത്തിലേക്കെത്തുന്ന സകല കൂടിക്കുഴയലുകളും നടത്തി അവസാനം കാമുക ഗൃഹത്തില്‍ നമസ്കാരപ്പടം ഇടാനൊരു ഇടം മതിയെന്ന് പറഞ്ഞ് ഒന്നാകുന്ന കാഴ്ചകള്‍ ന്യൂ ജനറേഷന്റെ ആവേശമായിരിക്കുന്നു, ആവേശമാക്കിയിരിക്കുന്നു!! തീര്‍ച്ചയായും ശരിയായ മനഃസ്സാന്നിധ്യത്തോടെയുള്ള നമസ്കാരം ഇത്തരം വഴിവിട്ട അധാര്‍മിക പ്രവൃത്തികളില്‍നിന്ന് തടയുമെന്നുള്ളതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യഭിചാരത്തിലേക്കടുപ്പിക്കുന്ന സകലതിനും പ്രേരണയേകി ആ രോഗാണുക്കളെ സമൂഹഗാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതോടുകൂടി അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടേയിരിക്കും. മാരകമായ രോഗാണു ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അല്പദിവസങ്ങള്ക്കുള്ളില് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും അത് യഥാവിധി ചികില്‍സിക്കപ്പെട്ടില്ലെങ്കില്‍ ശരീരമാസകലം രോഗാതുരമാകുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍വവ്യാപിയായതിനു പിന്നില്‍ അതിലേക്കെത്തുന്ന സകലത്തിനെയും പ്രൊമോട്ട് ചെയ്യപ്പെടുകയും ആ അരുതായ്മകളെ വേണ്ടവിധം പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന വാസ്തവമാണ് മുഴച്ചു നില്‍ക്കുന്നത്. സ്വന്തം പിതാവിന്റെയും സഹോദരന്റെയും അരികില്‍ സ്ത്രീ സുരക്ഷിതയല്ല എന്നതല്ലേ പ്രമാദമായ പല സ്ത്രീപീഡനക്കേസുകളേക്കാള്‍ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്? നൊന്തു പ്രസവിച്ച ഗര്‍ഭപാത്രം പോലും സ്വന്തം പെണ്‍കുഞ്ഞിനെ വിറ്റുകാശാക്കുന്നുവെന്നു വരുമ്പോള്‍ അതെന്തുമാത്രം ദുരന്തമാണ്? ഏവര്‍ക്കും അഭയം പ്രപഞ്ചനാഥന്റെ പരിശുദ്ധമായ പ്രകൃതിമതത്തണലില്‍ ഒത്തുചേരുക എന്നതു മാത്രമാണ്. "എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്. അവന് കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.'' (സൂറത്ത് യൂസുഫ് 64)
ഇസ്ലാമിന്റെ പരിപാവനമായ പരിരക്ഷയേകുന്ന വസ്ത്രത്തെ സിനിമകളിലെ നവതരംഗമെന്നോണം അണിയിച്ച് ഇന്റര്‍കാസ്റ്റ് മാര്യേജിനെ പൊലിപ്പിക്കുന്ന പല അസാന്മാര്ഗികതകളും ദിനേനയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. കാമുകനും കാമുകിയും വ്യഭിചാരത്തിലേക്കെത്തുന്ന സകല കൂടിക്കുഴയലുകളും നടത്തി അവസാനം കാമുക ഗൃഹത്തില്‍ നമസ്കാരപ്പടം ഇടാനൊരു ഇടം മതിയെന്ന് പറഞ്ഞ് ഒന്നാകുന്ന കാഴ്ചകള്‍ ന്യൂ ജനറേഷന്റെ ആവേശമായിരിക്കുന്നു, ആവേശമാക്കിയിരിക്കുന്നു!! തീര്‍ച്ചയായും ശരിയായ മനഃസ്സാന്നിധ്യത്തോടെയുള്ള നമസ്കാരം ഇത്തരം വഴിവിട്ട അധാര്‍മിക പ്രവൃത്തികളില്‍നിന്ന് തടയുമെന്നുള്ളതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യഭിചാരത്തിലേക്കടുപ്പിക്കുന്ന സകലതിനും പ്രേരണയേകി ആ രോഗാണുക്കളെ സമൂഹഗാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതോടുകൂടി അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടേയിരിക്കും. മാരകമായ രോഗാണു ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അല്പദിവസങ്ങള്ക്കുള്ളില് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും അത് യഥാവിധി ചികില്‍സിക്കപ്പെട്ടില്ലെങ്കില്‍ ശരീരമാസകലം രോഗാതുരമാകുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍വവ്യാപിയായതിനു പിന്നില്‍ അതിലേക്കെത്തുന്ന സകലത്തിനെയും പ്രൊമോട്ട് ചെയ്യപ്പെടുകയും ആ അരുതായ്മകളെ വേണ്ടവിധം പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന വാസ്തവമാണ് മുഴച്ചു നില്‍ക്കുന്നത്. സ്വന്തം പിതാവിന്റെയും സഹോദരന്റെയും അരികില്‍ സ്ത്രീ സുരക്ഷിതയല്ല എന്നതല്ലേ പ്രമാദമായ പല സ്ത്രീപീഡനക്കേസുകളേക്കാള്‍ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്? നൊന്തു പ്രസവിച്ച ഗര്‍ഭപാത്രം പോലും സ്വന്തം പെണ്‍കുഞ്ഞിനെ വിറ്റുകാശാക്കുന്നുവെന്നു വരുമ്പോള്‍ അതെന്തുമാത്രം ദുരന്തമാണ്? ഏവര്‍ക്കും അഭയം പ്രപഞ്ചനാഥന്റെ പരിശുദ്ധമായ പ്രകൃതിമതത്തണലില്‍ ഒത്തുചേരുക എന്നതു മാത്രമാണ്. "എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്. അവന് കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.'' (സൂറത്ത് യൂസുഫ് 64)
റബ്ബ് സുബ്ഹാനഹു വതആലയുടെ ദിവ്യകാരുണ്യത്തിന്റെ ഉത്തമനിദര്‍ശനമാണ് ഈ വക്രതയില്ലാത്ത സത്യസരണി അവതരിപ്പിച്ചു എന്നുള്ളത്. "ആകയാല്‍ (സത്യത്തില്‍) നേരെ നില കൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (സൂറത്ത് അര്‍റൂം 30)
സമത്വം ഇന്ന് സ്ത്രീപീഡനപ്രതിപ്പട്ടികയില്‍ ആണ് പ്രധാനമായും നമ്മുടെ നാട്ടില്‍ നേടിക്കഴിഞ്ഞിട്ടുള്ളത്. പണിക്കാരനും, പണക്കാരനും, അഭ്യസ്തവിദ്യരും, ഉന്നത ഉദ്യോഗസ്ഥന്മാരും, താഴെത്തട്ടിലുള്ളവരുമെല്ലാം പ്രതിപ്പട്ടികയില്‍ നിരന്നുനില്‍പ്പുണ്ട്. സ്ത്രീയുടെ വേഷം സാരിയിലേക്കു വരുമ്പോള്‍ അതേറെ മാദകത്വം തുളുമ്പുന്നതാണെന്ന് പലരും വിളിച്ചു പറഞ്ഞു കഴിഞ്ഞു. പലരും പര്‍ദക്കുവേണ്ടി മുറവിളി കൂട്ടുന്നുണ്ട്. ഐറ്റം ഡാന്‍സുകളും ഉടലിളക്കി ഉറഞ്ഞുതുള്ളലും നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കിടപ്പറയില്‍ പുകയുന്ന ലൈംഗിക അസംതൃപ്തിയും ഇമ്മോറല്‍ ഫിലിമുകളുടെ മാരകമായ വ്യാപനവും എല്ലാം ഏവരെയും പ്രായഭേദമന്യേ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് കൂപ്പുകുത്തിക്കുന്നതായാണ് വിവരം. ഇവിടെ കുറ്റകൃത്യങ്ങള്‍ക്കുള്ള സര്‍വ വാതയാനങ്ങളും തുറന്നിട്ട് ഘോരമായ ശിക്ഷാനടപടിക്കു വേണ്ടി മുറവിളി കൂട്ടുന്നത് തീര്‍ത്തും നിരര്‍ഥകമാണ്. കുറ്റകൃത്യങ്ങളിലേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടച്ച് ശേഷം അതിശക്തമായ ശിക്ഷാമുറകള്‍ സ്വീകരിക്കണമെന്നതാണ് ഇസ്ലാമിന്റെ നയം. അല്ലാതെ പിഞ്ചുബാലന് മുതല്‍ പടുവൃദ്ധന് വരെയുള്ളവരിലെല്ലാം ലൈംഗികവികാരം ഉദ്ദീപിപ്പിക്കുന്ന കാഴ്ചകള്‍ കുത്തിവെച്ച് അവര്‍ ലൈംഗിക കയ്യേറ്റങ്ങള്‍ നടത്തുമ്പോള്‍ മാരകശിക്ഷ വിധിക്കുന്നുത് നീതിയുക്തമല്ല. പാശ്ചാത്യനാടുകളില്‍, വിശേഷിച്ചും അമേരിക്ക പോലുള്ളിടങ്ങളില്‍ 54% ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും 97% റേപ്പിസ്റുകളും ഒരു ദിവസം പോലും കാരാഗൃഹത്തിലടക്കപ്പെടാതെ പോകുന്നുവെന്നും വരുമ്പോള്‍ എവിടെയാണ് നീതിയും നിയമവും സാമൂഹികസുരക്ഷയും? കുറ്റകൃത്യങ്ങള്‍ക്ക് യഥാവിധി ശിക്ഷവിധിക്കുന്നതിലാണ് സമൂഹത്തിന്റെ ജീവന് എന്നതാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്. "ബുദ്ധിമാന്മാരേ, (അങ്ങനെ) തുല്യശിക്ഷ നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനുവേണ്ടിയത്രെ ഇത് (നിയമനിര്‍ദേശങ്ങള്‍.)''”(സൂറത്ത് അല്‍ബഖറ 179)
ഇസ്ലാമിന്റെ മാത്രം പെണ്ണ്
ഈ ദുനിയാവില് പുരുഷന്റെ ഏറ്റവും വിലമതിക്കാനാകാത്ത സ്വത്താണ് സ്ത്രീ. ആദം നബി (അ)ന് സ്വര്‍ഗീയാരാമത്തിലെ ഏകാന്തതയില്‍ അല്ലാഹു കനിഞ്ഞരുളിയ വരദാനം. അവള്‍ക്ക് ഈ ദുനിയാവിലെ സകല പരിക്കുകളില്‍ നിന്നും രക്ഷയേകുന്ന ഹിജാബ് അവള്‍ക്ക് കത്തിയാളുന്ന രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നരകാഗ്നിയില്‍ നിന്നും മറയാകുമെന്നത് തീര്‍ച്ചയാണ്. ആത്യന്തികമായി ആ നരകാഗ്നിയില്‍ നിന്നാണല്ലോ സകലര്‍ക്കും പരിരക്ഷയുണ്ടാകേണ്ടത്? ആ ഹിജാബിന്റെ കീഴില്‍ സര്‍വാത്മനാ അഭയം പുല്കുന്നവര് 'എല്ലാം കാണിക്കുന്നതില്‍ നിന്ന് എല്ലാം മറക്കുന്നതിലേക്ക്' (From show it all to hide it all) എന്നതിനെ അന്വര്‍ഥമാക്കി പാശ്ചാത്യ പൌരസ്ത്യദേശങ്ങളില്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സ്വന്തം ഇണയുമൊത്തുള്ള സ്വകാര്യമായ മൂന്ന് സന്ദര്‍ഭങ്ങള്‍ തന്റെ മക്കള്‍ പോലും അറിയാതിരിക്കണമെന്ന് വരുമ്പോള്‍ പിന്നെ അവര്‍ അന്യന്റെ കിടപ്പറ രംഗങ്ങളിലേക്ക് മിഴികള്‍ പായിക്കില്ല. സ്ത്രീയുടെ അമൂല്യമായ പദവിയാണ് ഇത്തരുണത്തില്‍ ഇസ്ലാമിന് മുന്നോട്ടു വെക്കാനുള്ളത്. അമൂല്യമായ, അനര്‍ഘമായ ആ ഐഡന്റിറ്റിയാണ് പ്രബോധനം ചെയ്യപ്പെടേണ്ടത്. പ്രവാചകന് (സ്വ)യുടെ നിയോഗത്തോടെ കുഴിച്ചുമൂടപ്പെടുന്ന അസ്തിത്വത്തെ സ്വര്‍ഗീയ ലബ്ധിക്ക് കാരണമാക്കപ്പെടുകയാണുണ്ടായതെന്ന് പ്രഘോഷിക്കുകയാണ് വേണ്ടത്. ശാസ്ത്രീയമായി പെണ്ണുടലിന്റെ കാഴ്ചയില്‍ തന്നെ പുരുഷന് ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമെന്നും സ്ത്രീക്കാകട്ടെ സ്വകാര്യതയും സ്പര്‍ശനവുമെല്ലാമാണ് ഇത്തരുണത്തില്‍ അനിവാര്യമാകുന്നതെന്നുമാണ് പ്രഖ്യാപിക്കപ്പെടേണ്ടത്. അതല്ലാതെ ഇസ്ലാമിന്റെ സ്ത്രീകള്‍ക്കുള്ള ഡ്രസ്സ്കോഡ് ആണ് സുരക്ഷക്കുള്ള പോംവഴി എന്നുള്ള കേവലമായ അഭിപ്രായ പ്രകടനങ്ങളല്ല കാലഘട്ടം ആവശ്യപ്പെടുന്നത്. കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി സ്രഷ്ടാവിന്റെ വിധിവിലക്കുകളെ സ്ഥാപിച്ചു കൊടുക്കണം. പെണ്ണ് അവളുടെ വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശനമായ മാതൃത്വത്തിലേക്കെത്തുന്നതോടെ ആണിനെപ്പോലെ കെട്ടിയെഴുന്നള്ളണം പെണ്ണെന്ന് പറയുന്ന ആധുനികതയുടെ വക്താക്കള്‍ക്കും ഫെമിനിസ്റുകള്‍ക്കും ശക്തമായ പ്രഹരമേകുകയാണ്. കാരണം, ആരെപ്പോലെയാകണമെന്ന് ശഠിക്കുന്നുവോ ആ പുരുഷന് മൂന്നിരട്ടി കടപ്പാടുള്ള മാതാവെന്ന പെണ്ണ് അവളപ്പോള്‍ ആകുകയാണ്. അതാണ് ഇസ്ലാമിന്റെ മാത്രം പെണ്ണ്.
പാവനമായ പരിഹാരം
എല്ലാ അതിക്രമങ്ങളും തടയിടുന്ന നിയമനിര്‍ദേശങ്ങളാണ് ഇസ്ലാം മുന്നോട്ടുവെച്ചിട്ടുള്ളത്. തിന്മകള് സംഭവ്യമായേക്കാവുന്ന സാഹചര്യങ്ങളെ സുശക്തമായി പ്രതിരോധിക്കുന്നതാണ് ഇസ്ലാമിക അധ്യാപനങ്ങള്‍. വ്യഭിചാരത്തിന്റെ വിഷയത്തിലും ആ മഹാപാപം സംഭവിക്കതിരിക്കാനുള്ള നിയമനിര്‍ദേശങ്ങള്‍ എമ്പാടും ഇസ്ലാം മുന്നോട്ടു വെച്ചതായിക്കാണാം. അതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവര്‍ക്ക് ഖുദ്സിയായ ഹദീഥില്‍ അല്ലാഹു അസന്ദിഗ്ധമായി പ്രസ്താവിച്ച പ്രകാരം അല്ലാഹു വിലക്കിയതിലേക്ക് നോക്കാനും കേള്‍ക്കാനും പിടിക്കാനും നടക്കാനും ആകാത്ത വിധം അവന്/അവള് കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലുമെല്ലാം റബ്ബിന്റെതായി മാറിയിരിക്കും. അഥവാ റബ്ബ് നിരോധിച്ചതിലേക്ക് ആഭിമുഖ്യം ഇല്ലാത്തവരായി അവന്/അവള് പരിവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ശരീരം പല റിയാലിറ്റി ഷോകളിലെയും തുണിയുരിഞ്ഞാടുന്നവര്‍ ന്യായീകരിക്കാറുള്ളത് പോലെ 'മൈ ബോഡി മൈ ഓണ്‍ പ്രോപ്പര്‍ട്ടി' (my body is my own property)യല്ലല്ലോ? അങ്ങിനെയാണെങ്കില്‍ അതിന് രോഗങ്ങളും ജരാനരകളും ഒന്നും ബാധിക്കാന്‍ നാം അനുവദിക്കുകയില്ലല്ലോ? അതെല്ലാം റബ്ബിന്റെ നിയതമായ വിധിവിലക്കുകള്‍ക്കനുസരിച്ചു ചരിച്ചുകൊണ്ടേയിരിക്കുകയാണ്. റബ്ബ് തന്നെ നിശ്ചയിച്ച അവധി പ്രാപിക്കും വരെ മാത്രം. "സത്യവിശ്വാസികളേ, പിശാചിന്റെ കാല്പാടുകളെ നിങ്ങള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്റെ കാല്പാടുകള് പിന്‍പറ്റുന്നപക്ഷം തീര്‍ച്ചയായും അവന് (പിശാച്) കല്പിക്കുന്നത് നീചവൃത്തിയും ദുരാചരവും ചെയ്യാനായിരിക്കും. നിങ്ങങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.'' (സൂറഃ അന്നൂര്‍ 21)
അവസാനിച്ചു
Sunday, April 7, 2013
എന്റെ വസ്ത്രം പ്രതിരോധമാണ്; പെണ്മയുടെ പൂര്‍ണതയും
സ്നേഹസംവാദം മാസിക ഏപ്രിൽ ലക്കം കവർ സ്റ്റോറി
തസ്നീം ഫൌസി
ഇസ്ലാമിക അധ്യാപനങ്ങളില്‍ മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങളെയും അലങ്കാര വിഭവങ്ങളെയുമെല്ലാം വേര്‍തിരിച്ചുകൊണ്ടുള്ള സുവ്യക്തമായ പ്രസ്താവനകള്‍ കാണാം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തുടങ്ങിയ അടിസ്ഥാന സാമഗ്രികളെ അമിതമാകാതെ, അതിന്റെ തരാതരങ്ങളില്‍ അതിരു കവിയാതെ ഉപയോഗപ്പെടുത്തണമെന്നതാണ് ഇസ്ലാമിന്റെ ശാസന. ജീവിത വിരക്തിയിലൂന്നി പ്രപഞ്ചസ്രഷ്ടാവിന്റെ അനുഗ്രഹങ്ങളോടും, അലങ്കാരങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുന്നതിനെ ഇസ്ലാം കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ഇരതേടുന്നതിനും, ഇണചേരുന്നതിനും കൂടൊരുക്കുന്നതിനുമെല്ലാം ഉള്ള അത്യന്തം വിസ്മയകരമായ വൈഭവങ്ങള് ജീവജാലങ്ങളില്‍ ജന്മസിദ്ധമായി സന്നിവേശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം നാണം മറക്കാനുള്ള വസ്ത്രം മനുഷ്യപ്രകൃതിയുടെ മാത്രം അടിസ്ഥാനാവശ്യമാണ്. "ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.'' (സൂറത്ത് അഅ 26)
സ്വര്‍ഗീയവാസത്തിനിടയില്‍ പിശാചിന്റെ ദുര്‍ബോധനത്തിനടിപ്പെട്ട് ആദിമാതാപിതാക്കളുടെ സ്വര്‍ഗീയവസ്ത്രം നീങ്ങിപ്പോവുകയും അവരുടെ നഗ്നത വെളിപ്പെടുകയും ചെയ്ത സംഭവം ഉദ്ധരിച്ച ശേഷം പരിശുദ്ധ ക്വുര്‍ആന്‍ സൂറത്ത് അഅ്റാഫില്‍ മനുഷ്യന്റെ ഭൂവാസത്തിനു നാന്ദികുറിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഭൂമിയില്‍ അധിവസിക്കാന്‍ ആരംഭിച്ച മനുഷ്യസമൂഹത്തിന് പ്രഥമവും പ്രധാനവുമായി നല്കിയ അനുഗ്രഹമായി സ്രഷ്ടാവ് വസ്ത്രവിഭവത്തെ അവിടെ പരാമര്‍ശിച്ചിരിക്കുകയാണ്. ഏത് ന്യൂഡിസ്റാണെങ്കിലും തരിമ്പും വസ്ത്രം വേണ്ടെന്ന് വാദിക്കാന്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് കഴിയാത്ത വണ്ണം കലാവസ്ഥയിലെ പ്രതികൂല ഘടകങ്ങള്‍ക്ക് അവര്‍ കീഴ്പെട്ടേ മതിയാവൂ. എത്ര വസ്ത്ര വിരോധികളാണെങ്കിലും കൊടിയ തണുപ്പിനും കഠിനമായ ചൂടിനും അനുസൃതമായി വൈവിധ്യമാര്‍ന്ന വേഷവിധാനങ്ങള്‍ സ്വീകരിച്ചേ മതിയാവൂ. ആധുനിക വസ്ത്ര വിപണിയിലെ ഫാഷന്‍ തരംഗങ്ങള്‍ ആണെന്നെല്ലാം ജല്പിച്ച് പലവിധേന വസ്ത്രങ്ങള്‍ ധരിക്കുന്ന, ധരിക്കാന്‍ മത്സരിക്കുന്നവരാണ് ഇക്കൂട്ടരില്‍ ഏറിയ പങ്കും. അതിമനോഹരമായ വര്‍ണങ്ങളില്‍ തൂവലുകളും, രോമക്കൂട്ടങ്ങളും എല്ലാമായി ജീവജാലങ്ങള്‍ പരിരക്ഷിക്കപ്പെടുമ്പോള്‍ സൂക്ഷ്മമായി എടുത്ത് അണിയേണ്ട ഉടയാടകള്‍ മുഖേന മനുഷ്യസമൂഹത്തിലെ ആണും പെണ്ണും ഉദാത്തമായ ഒരു പരിരക്ഷയിലേക്ക് ആനയിക്കപ്പെടുകയാണ്. ഇസ്ലാം അവിടെയും കൃത്യമായ നിയമനിര്‍ദേശങ്ങള്‍ അനുശാസിച്ചിട്ടുണ്ട്. ആണും പെണ്ണും അനുവര്‍ത്തിക്കേണ്ട വസ്ത്രമര്യാദകള്‍ കണിശമായി പഠിപ്പിച്ച മതമാണ് ഇസ്ലാം. സാര്‍വത്രികമായി സ്ത്രീപീഡനങ്ങള്‍ അരങ്ങേറുമ്പോള്‍ ഇസ്ലാമിക വസ്ത്ര കാഴ്ചപ്പാടുകളെ അംഗീകരിക്കുകയും അതിനുവേണ്ടി മുറവിളികൂട്ടുകയുമൊക്കെ ചെയ്യുന്നവരുടെ സത്വര ശ്രദ്ധ പതിയേണ്ട സുപ്രധാനമായ വസ്തുതകളുണ്ട്. ഇസ്ലാം മുന്നോട്ടുവെച്ച വേഷവിധാനം അഭേദ്യമായ സുരക്ഷിത കവചമാണെന്നത് അപ്പോള്‍ അവിതര്‍ക്കിതമാകും.
സമ്പൂര്‍ണ സുരക്ഷയുടെ വിശുദ്ധ പാഠങ്ങള്‍
ദിനേനെ പീഡനവാര്‍ത്തകള്‍ പെരുകുമ്പോള്‍ പലവിധകേന്ദ്രങ്ങളില്‍ നിന്നും മാന്യമായ വസ്ത്രധാരണം സ്വീകരിച്ചാലേ പെണ്ണിനു രക്ഷയുള്ളൂ എന്ന വിധത്തിലുള്ള പ്രചാരണങ്ങളും ശക്തി പ്രാപിക്കുന്നുണ്ട്. പക്ഷേ, ഈ മാന്യതയുടെ വസ്ത്രം നിര്‍വചിക്കാന്‍ അവര്‍ക്കാര്‍ക്കും ത്രാണിയില്ലെന്നതും ശ്രദ്ധേയമാണ്. ഇവിടെയാണ് സ്രഷ്ടാവ് സ്ത്രീക്ക് കനിഞ്ഞരുളിയ ഡ്രസ്സ്കോഡ് പ്രോജ്വലമാകുന്നത്. ഒരു സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെ മാനദണ്ഡമായി പ്രവാചകന്(സ്വ) ചൂണ്ടിക്കാണിച്ചത് പെണ്ണ് നിര്‍ഭയമായി സഞ്ചരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുക എന്നതാണ്. ആധുനികലോകത്ത് അതിശക്തമായി പ്രബോധനം ചെയ്യേണ്ട തിരുമൊഴിയാണ് അത്. ഇസ്ലാമിന്റെ പരിപൂര്‍ണമായ വളര്‍ച്ചയെത്തിയ സമൂഹത്തില്‍ സന്‍ആ മുതല്‍ ഹദർമൗത്ത് വരെ പെണ്ണിന് നിര്‍ഭയം സഞ്ചരിക്കാന്‍ ആകുമെന്ന തിരുവചനം ഇന്നിന്റെ കാലത്ത് എത്ര പ്രസക്തമാണ്! വിവാഹബന്ധം നിഷിദ്ധമായൊരു കൂട്ട് പെണ്ണിന് സദാ അനിവാര്യമാണ്. അരുതാത്ത നോട്ടങ്ങളും സ്പര്‍ശനങ്ങളുമായെല്ലാം പെണ്ണിനെ അവമതിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ പുരുഷന്റെ ഭാഗത്ത്നിന്നുണ്ടായാല്‍ പ്രതിപ്പട്ടികയില്‍ ഒന്നാമതായി പെണ്ണിന്റെ വേഷവിധാനം കടന്നുവരുമെന്നാണ് ക്വുര്‍ആന്റെ സൂചന. നിങ്ങള്‍ മാന്യയാണ്, കുലീനയാണ്, എന്ന് തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും ശരീരം ചുറ്റിപ്പൊതിയുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്ന പരിപാവനമായ പരിരക്ഷയാണ് നാഥന് കനിഞ്ഞരുളിയിട്ടുള്ളത്. മാന്യതയുടെ മകുടോദാഹരണമായ ഈ അയഞ്ഞ ഉടയാടയെ പര്‍ദയെന്നോ, ബുര്‍ഖയെന്നോ, ജില്‍ബാബെന്നോ തുടങ്ങി എങ്ങിനെയെല്ലാം അഭിസംബോധന ചെയ്താലും അവയവങ്ങള്‍ അംഗപ്രത്യംഗം പ്രതിഫലിപ്പിക്കാതെ അയഞ്ഞു തൂങ്ങിക്കിടക്കണമെന്ന് തന്നെയാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. അതിനകത്താണ് സ്ത്രീയെന്ന അമൂല്യരത്നം സ്വയം ആത്മാഭിമാനത്തോടെ വിരാജിക്കേണ്ടത്. സകലമാന സ്ത്രീചൂഷണങ്ങളെയും തുരത്തിയോടിക്കുന്ന പ്രതിരോധ കവചമാണത്. മുസ്ലിം സ്ത്രീയുടെ ഈ സുരക്ഷാകവചത്തെ ഫാഷന്റെയും ട്രെന്റിന്റെയുമെല്ലാം പേരില്‍ അട്ടിമറിച്ചുകൊണ്ട് ആപല്‍ക്കരമായ പരിഷ്കാരങ്ങള്‍ ആവിഷ്കരിച്ചവര്‍ ശരീരസൌന്ദര്യസംരക്ഷണം എന്ന പാവന ധര്‍മത്തിന്റെ കടയ്ക്കലാണ് കത്തിവെച്ചത്. പര്‍ദയണിഞ്ഞും അബായ ധരിച്ചും നയന സുഖത്തിന് കോപ്പു കൂട്ടുന്ന ദുരന്തമാണ് അങ്ങിനെ സംജാതമായത്. ഇസ്ലാമിക വസ്ത്രം ധരിച്ച് പരസ്യമായി നീചവൃത്തികള്‍ പ്രവര്‍ത്തിക്കുന്നവരും സിനിമാഭിനയത്തിന്റെ ലേബലില്‍ അതിനെ താറടിക്കുന്നവരുമെല്ലാം സുലഭമായിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം സ്ത്രീയുടെ വസ്ത്രം പുറം ലോകത്ത് എപ്രകാരമായിരിക്കണമെന്നതിന്റെ നിബന്ധനകള്‍കൃത്യമായി പ്രതിപാദിക്കപ്പെട്ടതിലേക്ക് മടങ്ങുക എന്നുള്ളതാണ് ഇത്തരുണത്തില്‍ സത്വരം ചെയ്യേണ്ടത്. മുസ്ലിം വനിതയുടെ വസ്ത്രം ഇറുകിപ്പിടിക്കാതെ അയവുള്ളതും നേര്‍മയല്ലാത്തതും ശരീരത്തിന്റെ മാംസളമായ അവയവഭംഗിയെ പ്രതിഫലിപ്പിക്കാത്തതും സുഗന്ധപൂരിതമല്ലാത്തതും പുരുഷസമൂഹം സ്വീകരിച്ചു വരുന്ന വേഷത്തോട് താദാത്മ്യം പുലര്‍ത്താന്‍ പാടില്ലാത്തതുമാണെന്ന അധ്യാപനങ്ങള്‍ കാറ്റില്‍ പറത്തപ്പെടാതിരിക്കാനാണ് നാം ജാഗരൂകരാകേണ്ടത്. എന്തു തിരഞ്ഞെടുക്കുമ്പോഴും അതു ഭക്ഷണമായാലും പാര്‍പ്പിടമായാലും അതിന്റെ സുഭദ്രമായ ഗുണഗണങ്ങളെ ശ്രദ്ധിക്കുന്ന മനുഷ്യന് വസ്ത്രത്തിന്റെ വിഷയത്തില്‍ കണ്ടം വെച്ചതും ഇരുവശങ്ങള്‍ കീറിയതും മൂടു പ്രദര്‍ശിപ്പിക്കുന്നതും മാറിടം വെളിവാക്കുന്നതുമെല്ലാം തിരഞ്ഞെടുക്കുന്നത് പതിവാണ്. ആദിമാതാപിതാക്കളായ ആദം (അ)നെയും ഹവ(അ)യെയും സ്വര്‍ഗീയ കനി ഭക്ഷിപ്പിച്ച് നഗ്നത വെളിവാക്കിപ്പിച്ച് നാശത്തിലാക്കിയ പൈശാചിക ദുര്‍ബോധനങ്ങള്‍ ഇന്നും നിലനില്ക്കുന്നു. നഗ്നതാ പ്രദര്‍ശനം സര്‍വസീമകളും ലംഘിച്ചുകഴിഞ്ഞ ആധുനികകാലത്ത് സ്രഷ്ടാവിന്റെ നിയമാതിര്‍ത്തികളും മറകളും ഭേദിക്കപ്പെടാതിരിക്കാനുള്ള അതിശക്തമായ ഉദ്ബോധനങ്ങള്‍ അനിവാര്യമാണ്.
അടുത്തിടെ ബാംഗ്ളൂരിലെ കബന്‍ പാര്‍ക്കില്‍ മിനിസ്കര്‍ട്ടും മിഡിയുമെല്ലാം ഇട്ട് ഏതാനും പുരുഷന്മാര് സ്ത്രീപീഡനത്തിനെതിരെ ജോലിക്കാരായ സ്ത്രീകളുടെ കാര്‍മികത്വത്തില്‍ അണിനിരന്നതായി കണ്ടു. ആ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വസ്ത്രം ഒരിക്കലും സുരക്ഷിതത്വത്തിന് ഭീഷണിയല്ലെന്നാണ് തെളിയിക്കാനുണ്ടായിരുന്നത്. പലവിധ വിഡ്ഡിവേഷങ്ങളും കെട്ടിയാടിയാണ് ഇക്കൂട്ടര്‍ ഈ പമ്പര വിഡ്ഡിത്തം എഴുന്നള്ളിച്ചതെന്ന് മാത്രം. സ്ത്രീവേഷം ധരിച്ച തങ്ങളെ ആരും കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞിട്ടില്ലെന്നും അതിനാല്‍ത്തന്നെ പീഡനപര്‍വത്തിന് പിന്നിലെ വില്ലന്‍ വസ്ത്രമല്ലെന്നും സമര്‍ഥിക്കനാണ് അവര്‍ മിനക്കെട്ടത്. യഥാര്‍ഥത്തില്‍ ഇത്തരം കോപ്രായങ്ങള്‍ വസ്ത്രത്തിലെ അപാകതകള്‍ സ്ത്രീയെ എന്തുമാത്രം പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് വിളിച്ചറിയിക്കുന്നത്. സ്ത്രീസമൂഹം അണിയുന്ന അല്പവസ്ത്രങ്ങള് ധരിച്ച പുരുഷനെ കോമാളിയെപ്പോലെ വീക്ഷിച്ച സമൂഹം അതേ വസ്ത്രം ധരിച്ച സ്ത്രീയെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നിടത്താണ് വിഷയത്തിന്റെ മര്‍മം. സ്ത്രീവേഷം കെട്ടിയ തങ്ങളെ ആരും കയറിപ്പിടിച്ചില്ലെന്ന് വീമ്പിളക്കുന്ന പരുഷന്മാര് അറിയാതെ പോയ ഒരു മഹാ പരമാര്‍ഥമുണ്ട്. അഥവാ അവര്‍ സ്ത്രീകളല്ല പുരുഷന്മാരാണെന്ന്; അതിനാലാണവര്‍ കയ്യേറ്റം ചെയ്യപ്പെടാതിപ്പടാതിരുന്നതെന്ന്. ഏതുകാലത്തും സ്ത്രീ കയ്യേറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അവള് ആദ്യം നോക്കേണ്ടത് താന്‍ ഇട്ടിട്ടുള്ള വസ്ത്രത്തിലേക്കാണ്. താന്‍ ധര്‍മനിഷ്ഠയാകുന്ന വസ്ത്രം അണിഞ്ഞു കൊണ്ട് ബാഹ്യമായി ചുറ്റിപ്പൊതിഞ്ഞവളാണോ, അതോ വസ്ത്രമണിഞ്ഞ വിവസ്ത്രകളായാണോ എന്ന് പ്രഥമമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (സൂറ അല്‍ അഹ്സാബ് 59)
വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന വസ്തുതകള്‍
വിശുദ്ധ ക്വുര്‍ആന്‍ ജീവിതത്തിന്റെ സകലമാന തുറകളിലും സ്ത്രീക്കും പുരുഷനും വേണ്ട നിയമങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പുരുഷനോടെന്ന പോലെ സ്ത്രീയോടും ദൃഷ്ടി നിയന്ത്രിക്കണമെന്നും എങ്കില്‍ മാത്രമേ ഗുഹ്യാവയവങ്ങള്‍ പരിശുദ്ധമായി കാത്തു പരിപാലിക്കപ്പെടുകയുള്ളൂ എന്നും വിശുദ്ധ ക്വുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്. അതിനോട് ചേര്‍ത്തുകൊണ്ട്തന്നെ സ്ത്രീകളോട് മുഖമക്കനകള്‍ മാറിടത്തിലേക്ക് താഴ്ത്തിയിടണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. താഴ്ത്തിയിടണം, തൂക്കിയിടണം എന്നെല്ലാം പറഞ്ഞാല്‍ അത് ഇറുക്കിക്കെട്ടിപ്പൂട്ടല്‍ അല്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ഇസ്ലാമിക വസ്ത്രധാരണത്തെ ജഡത്വത്തിന്റെയും അപരിഷ്കൃതത്വത്തിന്റെയും മുദ്രയടിച്ച് ആക്ഷേപിച്ചിരുന്നവര്‍ക്കും അതിനെ അവഗണിച്ചിരുന്നവര്‍ക്കുമെല്ലാം ഇന്ന് ഇസ്ലാമിന് പുറത്തുള്ളവര്‍ തന്നെ ഇസ്ലാമിക വസ്ത്രത്തിന്റെ മേന്മയും മഹത്വവും വിശദീകരിച്ചുകൊണ്ട് മറുപടി പറയുന്നത് ശുഭോദര്‍ക്കമാണ്. മനുഷ്യന് പ്രപഞ്ചനാഥന് കൊടുത്ത ബുദ്ധി മരവിച്ചു പോയിട്ടില്ലെങ്കില്‍ സ്ത്രീസുരക്ഷക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് സ്ത്രീയുടെ വസ്ത്രധാരണം അന്തസ്സുറ്റതായിരിക്കുക എന്ന പരമാര്‍ഥം ബോധ്യമാകാതിരിക്കില്ല. ഹൈന്ദവസന്യാസിമാരും പുരോഹിതന്മാരും തുടങ്ങി മറ്റു നേതൃത്വങ്ങളിലെ പലരും ഒരുഭാഗത്ത് ഇസ്ലാമിക വേഷവിധാനത്തെ പ്രകീര്‍ത്തിച്ചപ്പോള്‍ മറുവശത്ത് കേളികേട്ട പല ബുദ്ധിജീവികളും ചുവന്ന തെരുവിന് കേരളത്തിന്റെ മണ്ണില്‍ അനുമതി നല്‍കണമെന്ന വങ്കത്തമാണ് എഴുന്നള്ളിച്ചത്. വേശ്യാവൃത്തിക്ക് നിയമാനുസൃതമായ അംഗീകാരം നല്കിക്കഴിഞ്ഞാല് സ്ത്രീപീഡനങ്ങള്‍ക്ക് അറുതിയാവുമെന്ന് പുലമ്പാന്‍ അപാര ചര്‍മസൌഭാഗ്യം തന്നെ വേണം! നിയമപരമായി റെഡ്സ്ട്രീറ്റ് ഉള്ള നമ്മുടെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീയുടെ നില എന്തുമാത്രം പരിതാപകരമാണെന്ന ലളിതമായ സത്യം വമ്പന്‍ ബുദ്ധിജീവി നാട്യക്കാര്‍ക്കറിയാതെ പോയിരിക്കുന്നു. ധാര്‍മികത തരിമ്പും അവശേഷിക്കാത്തവര്‍ക്ക് എന്തുമാകാമല്ലോ. സെമിനാറുകളും സിമ്പോസിയങ്ങളും ഇടതടവില്ലാതെ വിളിച്ചു കൂട്ടി അറപ്പുളവാക്കുന്ന പരിഹാരങ്ങള്‍ പടച്ചുവിടുന്നവര്‍ക്ക് സകല പരിധികളും കൈമോശം വന്നിരിക്കുന്നു. സ്ത്രീചൂഷണ പരമ്പരകള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒരു വേള ഏതോ നിസ്സംഗഭാവത്തിലേക്കോ അതല്ലെങ്കില്‍ അതിനെ ക്രൂരമായി ആസ്വദിക്കുന്ന തലത്തിലേക്കോ ശരാശരി മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു. സെക്സ് ടൂറിസത്തിന് വളക്കൂറുള്ള നാടായി ദ്രുതഗതിയില്‍ നമ്മുടെ നാടിനെ പരിണമിപ്പിക്കാനുള്ള ഒളിയജണ്ടകള്‍ ഈ അപചയത്തിന്റെ അടിവേരുകള്‍ തേടിയാല്‍ ദര്‍ശിക്കാനാകും.
സീത്രീപീഡന പ്രതിസന്ധി?
സ്ത്രീകള്‍ക്കു നേരെയുള്ള കടന്നുകയറ്റങ്ങളെ ഒരു ക്രൈസിസായി അവതരിപ്പിക്കുകയാണ് ആധുനികലോകം. പൊളിറ്റിക്കല്‍ ക്രൈസിസ്, ഫിനാന്‍ഷ്യല്‍ ക്രൈസിസ് എന്നിങ്ങനെയുള്ളവയുടെ പട്ടികയില്‍ ഒരു റേപ്പ് ക്രൈസിസ് എന്ന മട്ടില്‍ ലാഘവത്വത്തോടെ എണ്ണുന്നതിനെതിരില്‍ വളരെ കരുതലുകളെടുക്കേണ്ടതുണ്ട്. പെണ്ണായാല്‍ പീഡിപ്പിക്കപ്പെടുമെന്ന രീതിയില്‍ ഒഴുക്കന്‍ മട്ടില്‍ അതൊരു പ്രകൃതി പ്രതിഭാസമാണെന്നു വരുത്തിത്തീര്‍ക്കുന്നവരുമുണ്ട്. പാശ്ചാത്യലോകത്ത് ഇത് സംബന്ധമായി നടക്കുന്ന സര്‍വേകളും പഠനഫലങ്ങളും ഒരേ സമയം പരിതാപകരവും ഭീതിദവുമാണ്. അവിടെ പെണ്ണിനെ പൂര്‍ണമായും ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നെല്ലാം കുറ്റവിമുക്തമാക്കിയിട്ടുള്ള കുമ്പസാരമാണ് നടന്നുകൊണ്ടിരിക്കുത്. അഥവാ സ്ത്രീയെ മാനഭംഗപ്പെടുത്തപ്പെടുകയെന്നത് ഒരു കേവല സ്വാഭാവിക പ്രകൃതിപരമായ പ്രതിഭാസം (Natural phenomenon) ആണെന്നാണ് അവര്‍ സമര്‍ഥിക്കുന്നത്. അത്തരം കയ്യേറ്റങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കണമെന്നും 'ഇറ്റ് ഈസ് നോട്ട് യുവര്‍ മിസ്റ്റേകെന്നും'”എല്ലാം പുലമ്പി ബ്രെയിന്‍ വാഷ് ചെയ്യുന്ന പ്രവണത അത്യന്തം മാരകമാണ്. ലൈംഗിക കയ്യേറ്റങ്ങള്‍ക്ക് ശേഷമുള്ള മാനസികാഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള കുറുക്കുവഴികളെക്കുറിച്ചും കൌണ്‍സലിങ്ങ് സെന്റേഴ്സിനെ കുറിച്ചുമെല്ലാം ആണ് അവര്‍ പൊലിപ്പിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗര്‍ഭധാരണത്തെത്തടയുന്ന സുരക്ഷാമാര്‍ഗങ്ങള്‍ സദാ കൂടെ കരുതിക്കൊള്ളണമെന്നും, ഇനി മാസമുറ തെറ്റിയാല്‍ ഉടന്‍ പ്രതിവിധി ചെയ്യണമെന്നുമെല്ലാം ബോധവത്കരിക്കുന്നവര്‍ പെണ്ണിനെ അതിനീചമായി ചൂഷണം ചെയ്യുന്നതിന്റെ കരളലിയിപ്പിക്കുന്ന ക്രൂരമുഖങ്ങളെയാണ് കാണിച്ചുതരുന്നത്. പെണ്ണുടലിനെ പരമാവധി പിഴിഞ്ഞ് മാര്‍ക്കറ്റിനെ സ്നിഗ്ദമാക്കാന്‍ നോമ്പുനോറ്റിരിക്കുന്നവര്‍ക്ക് അവള് മാന്യമായ വസ്ത്രധാരണത്തിലേക്ക് അഭയം പുല്‍കുന്നതിനെ പരമാവധി തടയിടേണ്ടതുണ്ട്. അതിനാല്‍ മുസ്ലിം പെണ്ണിന്റെ അമൂല്യമായ, പരിപാവനമായ പരിരക്ഷയെ സദാ താറടിക്കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ റേപ്പ് ക്രൈസിസ് ഇല്ലാതാക്കാനുള്ള പരമപ്രധാനമായ, ഈപാവനമായ ഡ്രസ്സ്കോഡ് അവര്‍ക്ക് ഒരു കാലത്തും ദഹിക്കാറുമില്ല.
സത്യസന്ധമായ കഴ്ചപ്പാടും നീതിയുക്തമായ പ്രതിവിധിയും
വ്യഭിചാരമെന്ന മഹാപാപത്തിലേക്ക് എത്തിക്കപ്പെടുന്ന കാരണങ്ങളില്‍ പലപ്പോഴും സ്ത്രീയുടെ ഭാഗത്തു നിന്നുള്ള സൌന്ദര്യപ്രദര്‍ശനങ്ങളും പ്രലോഭനങ്ങളും ശൃംഗാരചേഷ്ടകളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നതാണ് നേര്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസംഖ്യം ബലാല്‍സംഗങ്ങളുടെയും പീഡിപ്പിച്ചു കൊല്ലലുകളുടെയും എല്ലാം പിന്നാമ്പുറങ്ങളില്‍ ഈ നഗ്നസത്യം നിലകൊള്ളുന്നുണ്ടെങ്കിലും പലപ്പോഴും അനാവരണം ചെയ്യപ്പെടാറില്ല. പ്രമാദമായ ദല്‍ഹി സംഭവത്തിലും അസമയത്ത് അന്യപുരുഷനുമായി ഇറങ്ങിത്തിരിച്ചു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. അത്തരമൊരു ഘട്ടത്തില്‍ പെണ്ണിനു നേരിട്ടേക്കാവുന്ന ദുരന്തമാണ് മനുഷ്യപ്പിശാചുക്കളിലൂടെ അരങ്ങേറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ജാതിമതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ഇങ്ങിനെ സത്യസന്ധമായി വിലയിരുത്തുന്ന ചിന്താശേഷിയുള്ളവരുടെ ഒരു സമൂഹം തന്നെ നിലവിലുണ്ടായിരുന്നു. ഇന്നാകട്ടെ പരിഷ്കാരത്തിന്റെയും സ്റാറ്റസിന്റെയും സോഷ്യലാകുന്നതിന്റെയും എല്ലാം പേരില്‍ ഇത്തരം ആണ് പെണ് സൌഹൃദങ്ങളും സ്വകാര്യ ഒത്തുകൂടുലുകളുമെല്ലാം ശരിവത്ക്കരിക്കപ്പെട്ടിരിക്കുന്നു. പത്തുമിനിറ്റ് കൊണ്ട് ഞങ്ങള്‍ക്ക് ഗര്‍ഭമുണ്ടാക്കാനാകുമെന്നും അത് നിങ്ങള്‍ക്ക് പ്രസവിക്കണമെങ്കില്‍ പത്തുമാസമെടുക്കേണ്ടി വരുമെന്നെല്ലാമുള്ള പൊതു പ്രസ്താവനകള്‍ സ്ത്രീസമൂഹത്തെ അഭിമുഖീകരിച്ച് നടത്തുന്നത് അത്ര മാന്യമല്ലെങ്കിലും പെണ്ണിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നേണ്ട യാഥാര്‍ഥ്യമാണത്. പരപുരുഷനുമായുള്ള ഏതു വിധ സമ്പര്‍ക്കങ്ങളും ജീവശാസ്ത്രപരമായി പെണ്ണിനേല്‍പിക്കുന്ന ക്ഷതങ്ങള്‍ കൂടുതല്‍ ഗുരുതരമായിരിക്കും. പരസ്ത്രീഗമനം പുരുഷനെ സംബന്ധിച്ചിടത്തോളം അനുവദനീയമല്ലാത്ത മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സ്വൈരവിഹാരമാണ്. യഥാര്‍ഥത്തില്‍ ശക്തമായ അവന്റെ സന്മാര്ഗിക ബോധമാണ് അവനെ കൂച്ചുവിലങ്ങിട്ടു നിറുത്തുന്നത്. സ്ത്രീയെയും പുരുഷനെയും ഒരുപോലെ വേട്ടയാടുന്ന മാരക ലൈംഗികരോഗങ്ങള്‍ വഴിവിട്ട ലൈംഗിക ജീവിതം നയിക്കുന്നവര്‍ക്കിടയില്‍ നിരവധി ആവിര്‍ഭാവം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിലും മാനസികവും ശാരീരികവുമായ പരിക്കുകള്‍ പെണ്ണിനാണ് താങ്ങാനാകാത്ത വണ്ണം ഈ രംഗത്ത് അഭിമുഖീകരിക്കേണ്ടി വരുന്നത്. പ്രമാദമായ സ്ത്രീപീഡനക്കേസുകളിലെ ഇരകള്‍ നീതി കിട്ടാതെ അലയുന്നതും സമൂഹത്തിന്റെ കണ്ണില്‍ പിഴച്ചവളെന്ന ലേബല്‍ ഒരു കാലത്തും മാറിപ്പോകാതെ സ്ഥാപിക്കപ്പെടുന്നതും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. നീചവൃത്തികളില്‍ ഒന്നാമത്തെതായ വ്യഭിചാരവും അതിനോടനുബന്ധമായ കാമകേളികളുമെല്ലാം ആണ് ഇന്ന് സമൂഹത്തില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിക ഭരണാധികാരിയുടെ മുമ്പില്‍ താന്‍ ഒരു അന്യസ്ത്രീയെ ചുംബിച്ചുപോയ പാതകം സൂചിപ്പിച്ചുവന്ന വ്യക്തിയോട് എന്തിനാണ് അത് പരസ്യപ്പെടുത്തിയത്, തനിക്കും തന്റെ റബ്ബിനുമിടയിലുള്ള രഹസ്യമായിരുന്നില്ലേ അത് എന്നായിരുന്നു മഹാനായ ഉമര്‍(റ) പ്രതികരിച്ചത്. ഇന്ന് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത രൂപേണ ലൈംഗികമായി കയ്യേറ്റം ചെയ്തതിന്റെയെല്ലാം വിശദാംശങ്ങളാണ് മീഡിയകളിലൂടെ നിര്‍ലജ്ജം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേള്‍വിക്കാരനിലും കഴ്ചക്കാരനിലും ആ നീച വൃത്തിയിലേക്ക് ചായ്വുണ്ടാക്കുന്ന നികൃഷ്ടമായ പാപമാണ്. "തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു നിങ്ങള്‍ അറിയുന്നില്ല.'' (സൂറ: അന്നൂര്‍ 19)
സമൂഹ മനഃസാക്ഷിയുടെ സദ്വിചാരത്തെ തകര്‍ത്തു തരിപ്പണമാക്കുന്ന അത്യന്തം വിനാശകരമായ ഈ പരിതസ്ഥിതി എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. വ്യഭിചാരത്തിലേക്ക് അടുത്തുപോകാനിടയുള്ള യാതൊന്നിലേക്കും സമീപിച്ചുപോകരുതെന്നാണ് റബ്ബ് അരുള്‍ചെയ്തിട്ടുള്ളത്. "നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവും ആകുന്നു.'' (സൂറത്ത് അല്‍ ഇസ്റആഅ് 32)
വ്യഭിചാരത്തിലേക്ക് അടുപ്പിക്കുന്ന സകല കൊള്ളരുതായ്മകള്‍ക്കും സമൂഹം ഇന്ന് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. അരുതാത്ത നോട്ടവും സ്പര്‍ശവും, കൊഞ്ചലും ശൃംഗാരചേഷ്ടകളും ദ്വയാര്‍ഥ പ്രയോഗങ്ങളുമെല്ലാം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. അതിനെതിരെ ശബ്ദിച്ചാല്‍ അത് കാടത്തവും സംസ്കാരശൂന്യവുമാണെന്ന് വരുത്തിത്തീര്‍ത്തു കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്ത് ശക്തമായ പരിധികളും നിയന്ത്രണങ്ങളും ഏര്‍പ്പടുത്തിയ പ്രപഞ്ചനാഥനിങ്കല്‍ നിന്നുള്ള ഒരേയൊരു സത്യ സന്ദേശമാണ് ഇസ്ലാം. അവിഹിതമായ നോട്ടവും സ്പര്‍ശവും നടത്തവും പിടുത്തവുമെല്ലാം വ്യഭിചാരത്തിലേക്കുള്ള ആദ്യ പടികളായാണ് പ്രവാചകന്(((സ്വ) പഠിപ്പിച്ചത്. അങ്ങിനെ അനര്‍ഹമായി ആ പെണ്ണിനെ അല്ലെങ്കില്‍ ആണിനെ ഹൃദയം ആഗ്രഹിക്കുന്നതോടുകൂടി അവന്റെ അല്ലെങ്കില്‍ അവളുടെ ഹൃദയവും വ്യഭിചാര പാപത്തില്‍ പങ്കെടുത്തു കഴിഞ്ഞു. അവസാനം തന്റെ ലൈംഗികാവയവം കൊണ്ട് ഈ കൊടിയ പാതകം സത്യപ്പെടുത്തുകയോ കളവാക്കുകയോ ആണ് സംഭവിക്കുന്നത്. ഈ രീതിയിലുള്ള ഘട്ടംഘട്ടമായുള്ള പാപത്തിന്റെ ഓഹരികളിലൂടെയാണ് ഈ മഹാപാപം നടമാടുന്നത്. ഈ മാരക രോഗാണു പേറുന്നവന്റെ മനസ്സിനകത്ത് മ്ളേച്ഛമായ അഭിലാഷങ്ങള്‍ ഉടലെടുക്കാനിടയുള്ളതിനാല്‍ പെണ്ണിനോട് തന്റെ സ്വരം മാന്യമായിരിക്കണമെന്ന് പ്രപഞ്ചനാഥന് അനുശാസിച്ചിരിക്കുകയാണ്. ഇതെല്ലാം സൂറഃ അഹ്സാബില് പ്രവാചക പത്നിമാരെ അഭിമുഖീകരിച്ചുകൊണ്ടാണ് പ്രസ്താവിച്ചിട്ടുള്ളതെന്നത് ഏറെ ശ്രദ്ധേയമാണ്. "നിങ്ങള്‍ ധര്‍മനിഷ്ട പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ അന്യരോട് അനുനയസ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കാം. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക.'”(സൂറഃ അല്‍അഹ്സാബ് 32)
തന്റെ ഇംഗിതത്തിന് വളച്ചെടുക്കുവാന്‍ പാകത്തിലുള്ളവളാണ് ഇവളെന്ന വ്യംഗ്യമായ സൂചന പലപ്പോഴും പുരുഷന് പെണ്ണിന്റെ സംസാരത്തില്‍ നിന്ന് ലഭിക്കുകയും അങ്ങിനെ പല മിസ്സ്കോളുകളും തിരിച്ചു വിളിച്ചതില്‍നിന്ന് തുടങ്ങി അത് എന്നെന്നേക്കും ഭൂമുഖത്ത് നിന്ന് മിസ്സ്ഡ് ആയിപ്പോയതിലേക്കെത്തിയ എത്രയെത്ര സംഭവങ്ങളാണ് എണ്ണി നിരത്താനുള്ളത്! അവിഹിതമായ ബന്ധങ്ങളോടൊപ്പം കൊലയും നടത്തേണ്ടി വരുമെന്നതിലേക്കും സൂചന ക്വുര്‍ആന്‍ നല്‍കുന്നതായി കാണാം. വ്യഭിചാരത്തെയും ഉടനെ കൊലയേയും ക്വുര്‍ആന്‍ ചേര്‍ത്തു പരാമര്‍ശിക്കുന്നുണ്ട്. അവിഹിത വേഴ്ച നടന്നാല്‍ പലപ്പോഴും അതില്‍ ജന്മം കൊള്ളുന്ന കുഞ്ഞും ചിലപ്പോള്‍ കുഞ്ഞിനെ ഗര്‍ഭം ധരിച്ചവളുമെല്ലാം കൊലചെയ്യപ്പെടാറാണുള്ളത്. ഗര്‍ഭധാരണം നടന്നിട്ടില്ലെങ്കിലും അവിഹിത വേഴ്ച നടന്നാല്‍ പ്രാപിച്ച പെണ്ണിനോടുള്ള ഗാഢമായ അറ്റാച്ച്മെന്റ് ഉടനടി നിഗൂഢമായ ഒരുതരം ഡിറ്റാച്ച്മെന്റിലേക്ക് തലതിരിയുന്നു എന്നതും മനഃശാസ്ത്രപരമായി സ്ഥിരീകരിക്കപ്പെട്ടതാണ്.
നിവൃത്തിയില്ലാതെയാകുമ്പോഴാണ് പുരുഷന് പിന്നീട് അവളെ ജീവിതസഖിയാക്കുന്നത്. അവിടെയും പഴകിപ്പുളിച്ചതിനെ പറിച്ചെറിയാനാകും മനസ്സ് കൊതിക്കുന്നത്. മാനസാന്തരങ്ങളിലെ നിഗൂഢതകള്‍ സുവ്യക്തമായി അറിയുന്ന റബ്ബ് നിഷ്കര്‍ഷിച്ച അധ്യാപനങ്ങള്‍ എത്ര മാസ്മരികമാണെന്നോര്‍ത്ത് സാഷ്ടാംഗം പ്രണമിക്കാതിരിക്കാന്‍ യഥാര്‍ഥ ജ്ഞാനിക്ക് ആകുമോ? ഒരിക്കലുമില്ല. കാരണം സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? "അവന് നിഗൂഢ രഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (സൂറഃ മുല്‍ക് 14)
നിവൃത്തിയില്ലാതെയാകുമ്പോഴാണ് പുരുഷന് പിന്നീട് അവളെ ജീവിതസഖിയാക്കുന്നത്. അവിടെയും പഴകിപ്പുളിച്ചതിനെ പറിച്ചെറിയാനാകും മനസ്സ് കൊതിക്കുന്നത്. മാനസാന്തരങ്ങളിലെ നിഗൂഢതകള്‍ സുവ്യക്തമായി അറിയുന്ന റബ്ബ് നിഷ്കര്‍ഷിച്ച അധ്യാപനങ്ങള്‍ എത്ര മാസ്മരികമാണെന്നോര്‍ത്ത് സാഷ്ടാംഗം പ്രണമിക്കാതിരിക്കാന്‍ യഥാര്‍ഥ ജ്ഞാനിക്ക് ആകുമോ? ഒരിക്കലുമില്ല. കാരണം സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? "അവന് നിഗൂഢ രഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (സൂറഃ മുല്‍ക് 14)
സൌന്ദര്യപ്രദര്‍ശനവുമായി ഊരുചുറ്റുന്ന ജാഹിലിയ്യാ സമ്പ്രദായം സത്യവിശ്വാസിനികള്‍ക്ക് പാടില്ലാത്തതാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുന്നതായി കാണാം. വിവാഹ ബന്ധം നിഷിദ്ധമായ ഒരു കൂട്ടില്ലാതെ അസമയത്ത് ഇറങ്ങി നടപ്പ് പതിവാക്കിയവരാണ് പലപ്പോഴും സ്ത്രീ പീഡനങ്ങളില്‍ അപമൃത്യു വരിച്ചതെന്നോര്‍ക്കുക. ഈ ലോകത്ത് ഏറ്റവും വൈശിഷ്ട്യമേറിയത് സ്വാലിഹത്തായ പെണ്ണാണെന്നരുള്‍ചെയ്ത പ്രവാചകന് (സ്വ) സുഗന്ധം വാരിപ്പൂശി പരപുരുഷന്മാരെ ആകര്‍ഷിപ്പിച്ച് ചാഞ്ഞും ചെരിഞ്ഞും ഒട്ടകത്തിന്റെ പൂഞ്ഞപോലെ മുടി ഉയര്‍ത്തിക്കെട്ടി ഊരു ചുറ്റുന്നവരെ വ്യഭിചാരിണികളെന്നും ശപിക്കപ്പെട്ടവര്‍ എന്നുമെല്ലാം ആക്ഷേപിച്ചിട്ടുണ്ട്. നഗ്നത വെളിവാക്കിച്ച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ പിശാച് നഗ്നത കാണിപ്പിച്ച് സ്വര്‍ഗപ്രവേശനം അസാധ്യമാക്കുന്ന പണി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നേരത്തെ പ്രവാചകന് (സ്വ) അരുള്‍ ചെയ്ത ഹദീഥില്‍ അത്തരക്കാര്‍ക്ക് എത്രയോ കാതങ്ങളോളം വീശിയടിക്കുന്ന സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭ്യമല്ലെന്ന് താക്കീതു നല്‍കിയിട്ടുണ്ട്.
ബാക്കിയുണ്ട്
Thursday, March 21, 2013
യുക്തിവതികൾ സംസ്കര സമ്പന്നരാണ്.
swargathile hoorimar...
യുക്തിവതികൾ സംസ്കര സമ്പന്നരാണ്. ഏതു മതവിസ്വസികലെകൾ സമ്പന്നമായ സല്സ്വഭാവത്തിനു ഉടമയായവർ, എന്നെ യുക്തിവാതതിലേക്ക് ആകര്‍ഷിച്ചതും അത് തന്നെയാണ്,
ഫ്രീ തികേഴ്സ് എഫ് ബി ഗ്രൂപ്പിൽ ഒരു യുക്തിവാദി asafali srampikkal ഇട്ട രണ്ടു പോസ്റ്റുകൾ താരതമ്യം ചെയ്യുന്നു
ഒന്നിൽ സ്ത്രീ പീഡനത്തിലൂടെയുള്ള പുരുഷാസ്വാദനത്തിന്റെ പൂർണനഗ്ന പെണ്മേനിയഴക് ചിത്രങ്ങൾ ചേർത്തു അതിനു ഇങ്ങനെ ഒരു (Asafali Srampiakal swargathile hoorimar...) അടിക്കുറിപ്പും ചേര്‍ത്തു തന്റെ പുരുഷാധിപത്യ, സ്ത്രീപീഡന, വൃത്തികെട്ട യുക്തിവാദി സംസ്കാരം ഉറക്കെ പ്രഖ്യാപിക്കുന്നു.
അടുത്ത പോസ്റ്റിൽ യുക്തിവാദികൾ സംസ്കാര സംബന്നരാണെന്നു അലറി വിളിക്കുകയും ചെയ്യുന്നു.
(Asafali Srampiakal യുക്തിവതികൾ സംസ്കര സമ്പന്നരാണ്. ഏതു മതവിസ്വസികലെകൾ സമ്പന്നമായ സല്സ്വഭാവത്തിനു ഉടമയായവർ, എന്നെ യുക്തിവാതതിലേക്ക് ആകര്‍ഷിച്ചതും അത് തന്നെയാണ്,) സംസ്കാര സംബന്നരാണെന്നു അലറി വിളിക്കുകയും ചെയ്യുന്നു.
അയാൾ ചേര്‍ത്ത ഫോട്ടോയിൽ പെണ്മേനിയഴക് ആസ്വദിക്കാൻ സാധിക്കാത്ത രീതിയിൽ എഡിറ്റ് ചെയ്തു ഇടുന്നു . അയാളുടെ ആ സംസ്കാരശൂന്യ സ്ത്രീ വിരുദ്ധ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ചെര്ക്കുന്നില്ല അത്രക്ക വൃത്തി കെട്ട ആ പോസ്റ്റ് യുക്തിവാദി ഗ്രൂപ്പ് താലൊലിക്കുന്നുവെന്നതു ആ ഗ്രൂപുകാരായ മൊത്തം സംസ്കാരവും വിളിച്ചു പറയുന്നു.
ഇനി വായനക്കാർ തീരുമാനിക്കുക യുക്തിവാദി കളുടെ സംസ്കാരം!!!
Sunday, March 17, 2013
വീണ്ടും സ്ത്രീത്വം പിച്ചി ചീന്തപ്പെടുന്നു..., പ്രതികരിക്കുക
Posted on: 17 Mar 2013
20 പേര് കസ്റ്റഡിയില്‍
ധാട്യ (മധ്യപ്രദേശ്): സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നെത്തിയ വിനോദസഞ്ചാരി മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി. ധാട്യ ജില്ലയില്‍ വനപ്രദേശത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എട്ടുപേരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സൂപ്രണ്ട് സി.എസ്.സോലങ്കി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഭര്‍ത്താവിനൊപ്പം ഇന്ത്യയിലെത്തിയതാണ് 39-കാരി. സൈക്കിളില്‍ രാജ്യം ചുറ്റവേ ജാരിയ ഗ്രാമത്തില്‍വെച്ച് ഇരുവരെയും കൊള്ളയടിച്ചശേഷം എട്ടംഗ സംഘം യുവതിയെ ഭര്‍ത്താവിനുമുന്നില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരെ ഗ്വാളിയോറിലെ കമല്‍രജെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പീഡനം നടന്നത് സ്ഥിരീകരിച്ചു. ഓര്‍ച്ചയില്‍ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു ഇരുവരും.
കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. രാത്രി എട്ടരയോടെയാണ് ബലാത്സംഗം നടന്നത്. വിദേശികളുടെ ലാപ്ടോപ്പും അക്രമികള്‍ കവര്‍ന്നതായി പോലീസ് പറഞ്ഞു.
വിദേശവനിത ബലാത്സംഗത്തിനിരയായ സംഭവം മധ്യപ്രദേശിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ നാണക്കേടുണ്ടാക്കിയതായി സംസ്ഥാന പ്രതിപക്ഷനേതാവ് അജയ്സിങ് പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതായും സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ മംമ്ത ശര്‍മ ആവശ്യപ്പെട്ടു.
Tuesday, March 5, 2013
സ്നേഹസംവാദം മാസിക 2013മാര്‍ച്ച് ലക്കത്തില്‍ വന്ന അലി ചെമ്മാടിന്റെ ലേഖനം
കേവലമൊരു സിദ്ധാന്തത്തിനു വേണ്ടി...
അലി ചെമ്മാട്
ലേഖനം
റിച്ചാര്‍ഡ് ഡോകിന്സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദ്രിശ്യ വിസ്മയം വിലയിരുത്തുന്നു...
ഭൂമിയില്‍ കാണുന്ന വ്യവസ്ഥാപിതവും വൈവിധ്യപൂര്‍വവും വ്യത്യസ്തങ്ങളുമായ സസ്യജന്തുലോകം അതിലളിതമായ ഒരു ജൈവഘടകത്തില്നിന്ന് പരിണമിച്ചുവളര്ന്നു വന്നതാണെന്ന് വാദിക്കുന്ന സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം (Evolution theory).
പരിണാമം ഒരു സിദ്ധാന്തമായി അവതരിപ്പിച്ചത് ബ്രിട്ടീഷ്
പ്രകൃതിനിരീക്ഷകനായിരുന്ന ചാള്‍സ് ഡാര്വിന് 1859 Origin of species by
means of natural selection or The preservation of favoured Races in the
struggle for life എന്ന ഗ്രന്ഥത്തിലൂടെയാണ്. പുസ്തകത്തിനും
സിദ്ധാന്തത്തിനും വന്‍ പ്രചാരമാണ് ലഭിച്ചത്. പ്രസ്തുത സിദ്ധാന്തത്തിനും
പുസ്തകത്തിനും സ്വീകാര്യത ലഭിച്ചതിന് പിന്നില്‍ ചില പ്രത്യയശാസ്ത്ര
രാഷ്ട്രീയങ്ങളുടെ സ്വാധീനമാണ്. അത് നമ്മുടെ വിഷയമല്ല. ഡാര്വിന്
അവതരിപ്പിച്ച സിദ്ധാന്തം അതിന്റെ പ്രചാരകരും വക്താക്കളും തള്ളിക്കളയുകയും
പുതിയ പല വാദകോലാഹങ്ങളുടെ അകമ്പടിയോടെ നിരന്തരം പുനരവതരിപ്പിക്കുകയും
ചെയ്തുകൊണ്ടിരിക്കുന്നു.
പ്രസ്തുത സിദ്ധാന്തത്തെ (വാദത്തെ) ന്യായീകരിക്കാന്‍ പല ഗ്രന്ഥങ്ങളും
രചനകളും ഗവേഷണങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത്തരം
പരിശ്രമങ്ങളിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി
മുന്‍ പ്രൊഫസര്‍ റിച്ചാര്‍ഡ് ഡോകിന്‍സ് എഴുതിയ The Greatest show on earth
The evidence of evolution എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തിന് സി. രവിചന്ദ്രന്‍
എഴുതിയ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍
എന്ന പേരില്‍ മലയാള വിവര്‍ത്തനം ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ
പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ പരിണാമത്തില്‍ തെളിവുകള്‍
അവതരിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ് അക്കാര്യം പുസ്തകത്തിന്റെ പേരില്‍
മാത്രമല്ല പേജുകളിലും പ്രഖ്യാപിക്കുന്നു.
ഡാര്‍വിന്‍സ് റൊട്ട്വവ്ലര് (Darwin's Rottweilar) വലിയ തലയുള്ള
വളര്‍ത്തുനായ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡോകിസ് നാസ്തികതയും
പരിണാമവാദവും ശരിയെന്ന് സ്ഥാപിക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന
വ്യക്തിയാണ്. ഇതിനായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഡോക്യുമെന്ററികളും
ടെലിവിഷന്‍ പരിപാടികളും വെബ്സൈറ്റുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും
നിര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹവും സഹായികളും. ഇതേ
ലക്ഷ്യത്തിന് നിരന്തരം ഗവേഷണങ്ങളും സംവാദങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.
പരിണാമ വിഷയത്തില്‍ ഇത്രയും താല്പര്യവും ആത്മാര്‍ഥതയുള്ള വേറെ ആരെങ്കിലും
ലോകത്ത് ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയമാണ്. ഒരു പക്ഷെ പരിണാമ സിദ്ധാന്തം
അവതരിപ്പിച്ച ചാള്‍സ് ഡാര്വിന് പോലും പരിണാമത്തില്‍ ഇദ്ദേഹത്തോളം
വിശ്വാസവും ആത്മാര്‍ഥതയും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല.
പരിണാമകാര്യത്തില് ഇന്ന് ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും ആധികാരിക
ശബ്ദമാണ് ഡോകിന്സിന്റേത്.
പുസ്തകത്തില്‍ നിരവധി സ്ഥലങ്ങളില്‍ തെളിവിനെക്കുറിച്ച്
സംസാരിക്കുന്നുണ്ടദ്ദേഹം. അതില്‍ ആദ്യത്തെ വാചകം ഇപ്രകാരമാണ്.
"പരിണാമത്തിന്റെ തെളിവുകള്‍ ദിനംതോറും വളരുകയാണ് ഒരിക്കലുമത് ഇത്രമാത്രം
ശക്തമായിരുന്നില്ലെന്നതാണ് വസ്തുത... പരിണാമ സിദ്ധാന്തം ശരിക്കും ഒരു
വസ്തുതയാണെന്ന് സ്ഥാപിക്കുന്ന എന്റെ വ്യക്തിഗത തെളിവുകളുടെ ശേഖരമാണ് ഈ
പുസ്തകം. ശാസ്ത്രത്തിലെ മറ്റേതൊരു വസ്തുതയെയും പോലെ ഖണ്ഡിക്കാനാവാത്ത
ഒന്നാണ് പരിണാമവും.''(1) പുസ്തകത്തിനെഴുതിയ മുഖവുരയിലെ ആദ്യഖണ്ഡികയിലെ
ആദ്യ വാചകങ്ങളാണിത്.
പുസ്തകത്തിന്റെ അവസാന അധ്യയത്തില്നിന്ന് ഒരു ഭാഗംകൂടി വായിക്കുക. "ഇത്
തെളിവുകളെ കുറിച്ചുള്ള പുസ്തകമാണ്''(2) തുടക്കംമുതല്‍ അവസാനം വരെ ഇത്തരം
അവകാശവാദങ്ങളാല്‍ സമ്പുഷ്ടമാണ് കൃതി. 511 പേജുള്ള പുസ്തകത്തിലെ ബാക്കി ഭാഗം
അനുബന്ധകുറിപ്പുകളാണ്. പുസ്തകം ആദ്യാവസാനം ഇത്തരം പ്രസ്താവനകളാല്‍
സമ്പുഷ്ടമാണെന്നര്ഥം.
ഡോകിന്സിന്റെ ആദ്യ പ്രസ്താവന തന്നെ പരിണാമം ഖണ്ഡിക്കാനാവാത്ത ശാസ്ത്ര
വസ്തുതയാണെന്നാണല്ലോ. ശാസ്ത്രം എന്താണെന്നും ഒരു കാര്യം ശാസ്ത്രീയമായി
തെളിയിക്കുന്ന സ്ഥിരീകരണം എന്നുവച്ചാല്‍ എന്താണെന്നും
പരിശോധിക്കേണ്ടതുണ്ട്. അതിനു മുമ്പ് സമാനമായ അവകാശവാദങ്ങള്‍ കൂടി
പരിശോധിക്കാം.
"പരിണാമം ഒരു വസ്തുതയാണ്. സാധാരണ യുക്തിയിലുയരുന്ന സംശയങ്ങള്‍ക്കതീതമായി,
ഗൌരവതരമായ സംശയത്തിനുപരിയായി സംശയങ്ങള്‍ക്കതീതമായി, ഗൌരവതരമായ
സംശയത്തിനുപരിയായി പണ്ഡിതോചിതവും ബൌദ്ധികവുമായ സംശയത്തിനതീതമായി..........
എല്ലാത്തരം സംശയങ്ങള്‍ക്കും ഉപരിയായി പരിണാമം ഒരു വസ്തുതയാണ്.''(3)
അവകാശവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പരിണാമത്തിന്റെ തെളിവുകള്‍
ആഘോഷിക്കാന്‍ മാത്രം ശക്തമാണെന്ന രീതിയില്‍ വരെ നീളുന്നുണ്ട് ആ
പ്രസ്താവനകള്‍. "''തുടര്‍ന്നുള്ള ഭാഗത്ത് പരിണാമം ഒരു യാഥാര്‍ഥ്യമാണെന്ന്
വിശദീകരിക്കുന്നതോടൊപ്പം അതിന്റെ സ്തോഭജനകമായ ശക്തിയും ലാളിത്യവും
സൌന്ദര്യവും ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്''(4)
പുസ്തകം പതിനാല് പ്രധാന അധ്യായങ്ങളും നാല് അനുബന്ധങ്ങളും പദസൂചിയും സി.
രവിചന്ദ്രന്റെയും റിച്ചാര്‍ഡ് ഡോകിന്സിന്റെ മുഖവുരയും ഉള്‍പ്പെടെ 552
പേജുകളുള്ള സാമാന്യം വലിയ ഗ്രന്ഥമാണ്. മുഴുവന്‍ അധ്യായങ്ങളും അനുക്രമമായി
വിലയിരുത്തണമെന്ന് തോന്നുന്നില്ല. ഗ്രന്ഥം പരിണാമത്തെ എത്രമാത്രം
വസ്തുനിഷ്ഠമായും മൂര്‍ത്തമായും ശാസ്ത്രീയമായും തെളിയിക്കുന്നു എന്നുള്ള
വിചാരം മാത്രം പങ്കുവെക്കാം.
പരിണാമത്തെ പരിണാമ സിദ്ധാന്തമെന്നാണ് പൊതുവെ പറയപ്പെടാറ് (Evolution theory). അക്കാര്യത്തെക്കുറിച്ച് ബോധവാനാണ് ഡോകിന്‍സ്. അദ്ദേഹം
പുസ്തകത്തിന് നല്കാന് തീരുമാനിച്ചിരുന്ന പേര് തന്നെ വെറുമൊരു സിദ്ധാന്തം
(Only a theory) എന്നായിരുന്നു. ഡോകിന്‍സ് തന്നെ പറയട്ടെ.
"തളര്‍ത്താനാവാത്ത പോരാളിയായ എന്റെ ലിറ്റററി ഏജന്റ് ജോണ്‍ ബ്രോക്മാന് ഈ
പുസ്തകം പ്രസാധകര്‍ക്ക് കൈമാറിയത് 'Only a theory?' എന്ന പേരിലാണ്. പക്ഷെ
അപ്പോഴാണറിയുന്നത് ഇതേ തലക്കെട്ട് കെന്നത്ത് മില്ലര്‍ മുമ്പ്
ഉപയോഗിച്ചിട്ടുണ്ടെന്ന്... Only a theory എന്ന തലവാചകമാകട്ടെ
മുന്‍കരുതലെന്ന നിലയില്‍ ഒരു ചോദ്യചിഹ്നവുമിട്ട് ആദ്യത്തെ അധ്യായത്തിന്റെ
പേരായി നല്‍കുകയും ചെയ്തു.''(5)
പക്ഷെ, പരിണാമം ഒരു തിയറി എന്നതില്‍നിന്നും എത്രയോ ഉയര്‍ന്നിരിക്കുന്നു.
ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ചെറിയൊരു വിഭാഗം പരിണാമത്തെ തങ്ങളുടെ
മതമായംഗീകരിക്കുകയും പരിണാമസിദ്ധാന്തത്തെ തങ്ങളുടെ വിശ്വാസസംഹിതയും
ഡാര്‍വിനെ തങ്ങളുടെ മത സ്ഥാപകനുമായി അംഗീകരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഇത്തരം പരിണാമ 'മത'വിശ്വാസികള്‍ കേരളത്തിലും നിലനില്ക്കുന്നുവെന്നതും
അക്കൂട്ടരില്‍ ബിരുദവും ബിരുദാനന്തരബിരുദവും പി.എച്ച്.ഡിയും ഉള്ളവര്‍
മുതല്‍ സാധാരണക്കാര്‍ വരെ ഉള്‍പ്പെടുന്നുവെന്നതും നിസാരമല്ല. ഇത്തരം
ആള്‍ക്കൂട്ടത്തെ തുടര്‍ഭാഗങ്ങളില്‍ പരിണാമ 'മത'വിശ്വാസികള്‍ എന്നതിനുപകരം
പരിണാമ വിശ്വാസികള്‍ എന്ന ചുരുക്കപ്പേരില്‍ സംബോധന ചെയ്യുന്നത് വായനയുടെ
ഒഴുക്കിന് സഹായിക്കും.
പരിണാമം തിയറി മാത്രമാണെന്ന് തിരിച്ചറിയുന്ന ഡോകിന്‍സ് ആ
പ്രശ്നത്തില്‍നിന്ന് കരകയറാന്‍ ഉപയോഗിക്കുന്ന മാര്‍ഗം തിയറിയെ ഡിക്ഷ്ണറി
സങ്കേതങ്ങളുപയോഗിച്ച് വ്യാഖ്യാനിക്കുകയാണ്.
"സിദ്ധാന്തം എന്നാലെന്ത്? എന്താണ് വസ്തുത? വെറുമൊരു സിദ്ധാന്തം?
'സിദ്ധാന്തം' എന്ന വാക്കിന്റെ നിര്വചനമൊന്ന് പരിശോധിക്കാം. ഓക്സ്ഫോര്‍ഡ്
ഇംഗ്ളീഷ് നിഘണ്ടു രണ്ടെണ്ണം നല്‍കുന്നുണ്ട് (വാസ്തവത്തില്‍ അര്‍ഥഭേദങ്ങള്‍
നിരവധിയുണ്ട്. ഈ രണ്ടെണ്ണമേ ഇവിടെ പ്രസക്തമാകുന്നുള്ളു എന്നുമാത്രം)
സിദ്ധാന്തം, നിര്‍വചനം ഒന്ന്: ഒരു പ്രതിഭാസത്തിന്റെയോ ഒരു കൂട്ടം
വസ്തുതകളുടെയോ വിശദീകരണമായി പരിഗണിക്കാവുന്ന ഒരു പിടി ആശയങ്ങളോ വസ്തുതകളോ
കൂടിച്ചേര്‍ന്ന ഒരു പദ്ധതി. അല്ലെങ്കില്‍ സംവിധാനം.
പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടതും ജ്ഞേയമായ വസ്തുതകളുടെ
വെളിച്ചത്തില്‍ സാധ്യമായിക്കണ്ട് സ്വീകരിക്കപ്പെടുകയും
പ്രചരിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഒരു സങ്കല്പം. ഒരു പൊതുനിയമം
അനുശാസനമോ അല്ലെങ്കില്‍ ജ്ഞേയവും നിരീക്ഷണവിധേയവുമായ ചില കാരണങ്ങളുടെ
വിശദീകരണമായി കാണാവുന്ന ഒരു പൊതു പ്രസ്താവന.
സിദ്ധാന്തം, നിര്‍വചനം-രണ്ട്: വിശദീകരണമെന്ന നിലയില്‍ അവതരിപ്പിക്കുന്ന ഒരു
കേവലസങ്കല്പം. അതുകൊണ്ട് തന്നെ ഒരു സാങ്കല്പിക വിശദീകരണം മാത്രം.
അല്ലെങ്കില്‍ ഒരു തരം അനുമാനം, ഊഹം, അജ്ഞേയതയില്‍ അധിഷ്ഠിതമായ ഒരു ധാരണ.
അല്ലെങ്കില്‍ എന്തിനെയെങ്കിലും സംബന്ധിച്ച് വിശദീകരണമായി കാണാവുന്ന ഒരു
കൂട്ടം ആശയങ്ങള്‍. അല്ലെങ്കില്‍ വ്യക്തിഗതമായ തോന്നല്‍, വീക്ഷണം.''(6)
ഡോകിന്‍സ് ക്വാട്ട് ചെയ്ത ഈ രണ്ട് ഓക്സ്ഫോര്‍ഡ് വിശദീകരണങ്ങളിലും
സിദ്ധാന്തമെന്നത് വസ്തുനിഷ്ഠവും മൂര്‍ത്തവും ശാസ്ത്രീയവുമായി
തെളിയിക്കപ്പെട്ടതാണെന്ന സൂചന പോലുമില്ല. ഡോകിന്‍സ് ഈ നിര്‍വചനങ്ങളില്‍
ഒന്നാമത്തതേ അംഗീകരിക്കുന്നുള്ളു. ഡോകിന്‍സ് തന്നെ വ്യക്തമാക്കുന്നു.
"മേല്‍ സൂചിപ്പിച്ച രണ്ടു നിര്‍വചനങ്ങള്‍ തമ്മിലുള്ള അന്തരം സൃഷ്ടമാണ്. ഇത്
സംബന്ധിച്ച് ലളിതമായ ഒരു ഉത്തരമെന്ന നിലയില്‍ പറയട്ടെ ശാസ്ത്രജ്ഞര്‍
ഇതില്‍ ആദ്യ പരികല്പന സ്വീകരിക്കുമ്പോള്‍ സൃഷ്ടിവാദക്കാര്‍ക്ക്
രണ്ടാമത്തേതിനോടാണ് താല്പര്യം.''(7) സൃഷ്ടിവാദക്കാരുടെ താല്പര്യം
പരിഗണിക്കേണ്ടതില്ല. എങ്കിലും ഓക്സ്ഫോര്‍ഡ് നല്കിയ ആദ്യ നിര്‍വചനത്തിലും
സിദ്ധാന്തമെന്നാല്‍ തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന്
പറയുന്നില്ല. ആദ്യ നിര്‍വചനങ്ങളിലെ ഓരോന്നെടുത്ത് പരിശോധിച്ചാല്‍ അക്കാര്യം
വ്യക്തമാവും. ആ വാചകങ്ങളുടെ അവസാന വാക്കുകള്‍ ശ്രദ്ധിക്കുക.
a) ഒരു പദ്ധതി, അല്ലെങ്കില്‍ സംവിധാനം. b) ഒരു സങ്കല്പം. c) ഒരു
പൊതുപ്രസ്താവന. ഇവയിലെവിടെയും ഒരു വസ്തുതയെന്നോ, യാഥാര്‍ഥ്യമെന്നോ,
അല്ലെങ്കില്‍ സത്യമെന്നോ കാണുന്നില്ല. ഈ ഒരൊറ്റക്കാരണത്താല്‍ തന്നെ ഈ
പുസ്തകം ഒന്നും തെളിയിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു എന്ന് മാത്രമല്ല
പരിണാമം കേവലം ഒരു സിദ്ധാന്തം (Theory) എന്ന നിലവാരത്തില്‍നിന്ന് ഒട്ടും
മുന്നോട്ട് പോയിട്ടില്ലെന്നും ഡോകിന്‍സ് തന്നെ അംഗീകരിക്കുന്നു.
ഡോകിന്‍സ് സിദ്ധാന്തത്തെക്കുറിച്ച് പറയുന്ന ഈ വാക്കുകള്‍ കൂടി
ശ്രദ്ധിക്കുക. "ഒരു ശാസ്ത്ര സിദ്ധാന്തവും ഒരു ഗണിതശാസ്ത്ര സിദ്ധാന്തത്തെ
പോലെ തെളിയിക്കപ്പെട്ടിട്ടില്ല. അതൊട്ട് സാധ്യവുമല്ല.''(8) തെളിവുകളെ
കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഡോകിന്‍സ് ഇങ്ങനെ
പറയുന്നത്. ഒരു ശാസ്ത്ര സിദ്ധാന്തവും തെളിയിക്കാവതല്ല എന്ന ഡോകിന്സിന്റെ
വാദം മുഖവിലക്കെടുക്കാം. ഏതെങ്കിലും സിദ്ധാന്തം തെളിയിക്കാന്‍ സാധ്യമാണോ,
അല്ലേ എന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമില്ല. ഡോകിന്സിന്റെ
വാദപ്രകാരം ഒന്നുകില്‍ പരിണാമ സിദ്ധാന്തം ശാസ്ത്ര സിദ്ധാന്തമല്ല.
അല്ലാത്തപക്ഷം പരിണാമം ഒരിക്കലും തെളിയിക്കാന്‍ സാധ്യമല്ല. ഇതില്‍ ഏത്
സ്വീകരിച്ചാലും ആദ്യ അവകാശവാദങ്ങളുടെ കാറ്റു പോവുന്നു.
സിദ്ധാന്തത്തിന് ഓക്സ്ഫോര്‍ഡ് നിഘണ്ടു നല്കിയ-ഡോക്കിന്‍സിന്
പ്രാപ്യമല്ലാത്ത- രണ്ടാം നിര്‍വചനം കൂടി പരിഗണിച്ചാല്‍ പരിണാമം
പരിണാമമതക്കാരുടെ കേവല വിശ്വാസം മാത്രമായി പരിണമിക്കും. ഏതൊരു
മതക്കാരുടെയും കേവല വിശ്വാസം ചോദ്യം ചെയ്യേണ്ടതില്ല. അത് ആ മതവിശ്വാസികള്‍
വിശ്വസിക്കട്ടെ. ആചരിക്കട്ടെ; ആ വിശ്വാസാചാരങ്ങള്‍ മറ്റുള്ള മനുഷ്യരെയും
പ്രകൃതിയേയും മറ്റു ജീവജാലങ്ങളെയും ഭൂമിയിലെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി
ബാധിക്കാത്തിടത്തോളം കാലം.
പരിണാമവിശ്വാസം ശാസ്ത്രമാണെന്നും അതിന് ശാസ്ത്രീയ തെളിവുകളുടെ
പിന്ബലമുണ്ടെന്നുമുള്ള പ്രചാരണം ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ സ്കൂള്‍തലം മുതല്‍ നാടിന്റെ പുരോഗതിക്ക് ചെലവഴിക്കേണ്ട
നികുതിപ്പണം ഉപയോഗിച്ച് ഇത്തരം വിശ്വാസങ്ങള്‍ ശാസ്ത്രത്തിന്റെ
കുപ്പായമിടീച്ച് പഠിക്കേണ്ടിവരുന്നു എന്നത് എത്രമാത്രം ഗൌരവതരമല്ല! പരിണാമ
വിശ്വാസം വസ്തുനിഷ്ടവും മൂര്‍ത്തവും ശാസ്ത്രീയവുമായി തെളിയിക്കപ്പെട്ടാല്‍
അതംഗീകരിക്കുന്നതിന് പൊതുസമൂഹവും ശാസ്ത്ര, വിദ്യാഭ്യാസ ലോകവും വിമുഖത
കാണിക്കേണ്ടതില്ല. പക്ഷെ ഇവിടെ തെളിയിക്കപ്പെടാത്ത, തെളിയിക്കാന്‍
സാധ്യമല്ലെന്ന് അതിന്റെ ആധികാരിക വക്താവ് തന്നെ വ്യക്തമാക്കുന്ന കേവല
വിശ്വാസം അല്ലെങ്കില്‍ 'വെറുമൊരു സിദ്ധാന്തം' ശാസ്ത്രമെന്ന പ്രചരണത്തിലൂടെ
തങ്ങളുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഡോക്കിന്‍സ് തെളിവുണ്ടെന്നും തെളിയിക്കുമെന്നും നിരന്തരം
അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതും വീമ്പു പറഞ്ഞുകൊണ്ടിരിക്കുന്നതും
ഇക്കാര്യത്തെപ്പറ്റി ബോധമില്ലാതെയാണോ അല്ല അദ്ദേഹം പരിണാമത്തിന് തെളിവുകള്‍
നിരത്തുന്നുണ്ട്. അതെങ്ങനെയെന്ന് വിശദമായി ചര്‍ച്ച ചെയ്യാം. അതിനുമുമ്പ്
അദ്ദേഹത്തിന്റെ ചില അവകാശവാദങ്ങള്കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
"ഈ പുസ്തകത്തില്‍ അനുമാനം വളരെ ഗൌരവത്തോടെ പരിഗണിക്കപ്പെടും. ഇത്
പറയുമ്പോള്‍ കൃത്യമായ ശാസ്ത്രീയ അനുമാനമാണ് ഞാനുദ്ദേശിക്കുന്നത്. അതല്ലാതെ
കേവലമായ ഒന്നല്ല. പരിണാമം ഒരു വസ്തുതയാണെന്ന് തള്ളിക്കളയാനാവാത്ത
അനുമാനത്തിന്റെ വെളിച്ചത്തില്‍ ഞാനിവിടെ കാട്ടിത്തരാം''(9) ഈ പ്രസ്താവനയുടെ
കൂടെ അദ്ദേഹത്തിന്റെ തന്നെ നാം വായിച്ചറിഞ്ഞ മുന്‍ പ്രസ്താവന കൂടി
ചേര്‍ത്തുവായിക്കുക.
"പരിണാമ സിദ്ധാന്തം ശരിക്കും ഒരു വസ്തുതയാണെന്ന് സ്ഥാപിക്കുന്ന എന്റെ
വ്യക്തിഗത തെളിവുകളുടെ ശേഖരമാണ് ഈ പുസ്തകം''(10) അതെ ഡോകിന്‍സെന്ന
വ്യക്തിയുടെ വ്യക്തിഗത അനുമാനത്തിലൂടെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായി
പരിണാമം തെളിയിക്കുമെന്ന വീമ്പു പറച്ചില്. അതുകൊണ്ട് തന്നെ ഡോകിന്സിനെ
നാം ഒരല്പം കൂടെ വിശദമായി പരിചയപ്പെടേണ്ടതുണ്ട്. അതും
അദ്ദേഹത്തില്‍നിന്നും അദ്ദേഹത്തിന്റെ കേരളത്തിലെ പ്രതിനിധികളായ സി.
രവിചന്ദ്രനില്‍നിന്നും ഡി. സി ബുക്സില്‍നിന്നും തന്നെ ആയാല്‍ അതിന്
ആധികാരികത കൈവരും. "കുട്ടിക്കാലത്ത് താന്‍ ഇത്തരത്തില്‍ ബാലിശമായ പല
അവകാശവാദങ്ങളും നടത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ടെന്ന്
ഡോകിന്‍സ് സമ്മതിക്കുന്നു. താന്‍ റിച്ചാര്‍ഡ് രാജാവാണെന്നും ചന്ദ്രനിലെ
മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെയായിരുന്നുവത്രെ ചില
സന്ദര്‍ഭങ്ങളില്‍ കുട്ടി ഡോകിന്‍സ് അവകാശപ്പെട്ടിരുന്നത്''(11)
ഈ ഉദ്ധരണിയോട് കൂടെ ബാല്യകാല ചാപല്യങ്ങള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ വല്ല
സ്വാധീനവും ചെലുത്തുമോ എന്ന ഡോകിന്‍സിന്റെയും സി. രവിചന്ദ്രന്റെയും
നിഗമനങ്ങള്‍ കൂടി അറിഞ്ഞുവിലയിരുത്തുക.
"കുട്ടികള്‍ക്ക് ശൈശവ-കൌമാര കാലഘട്ടങ്ങളില്‍ പലതരത്തിലുള്ള സങ്കല്പ
സാമ്രാജ്യങ്ങളുമുണ്ട്. ഭ്രമങ്ങളും അഭിനിവേശങ്ങളുമുണ്ട്. പുറംലോകവുമായി
ബന്ധപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക മനോവ്യാപാരമാണത്. ഇത്തരം ഭ്രമങ്ങളില്‍
പലതും മുതിര്‍ന്നാലും കുട്ടിയെ വിട്ടൊഴിയുന്നില്ല. പലരും തങ്ങളുടെ
വൈകാരികമായ ബാലചേഷ്ടകളും സാങ്കല്പിക സാമ്രാജ്യങ്ങളും മരണം വരെ കൂടെ
കൂട്ടുന്നു.''(12)
ഡോകിന്‍സിന് ബാല്യകാല ഭ്രമങ്ങളും സാങ്കല്പിക വിശ്രമ സാമ്രാജ്യങ്ങളും
ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞുതരുന്നു. മാത്രമല്ല അത്തരം
ബാലചേഷ്ടകളും ഭ്രമങ്ങളും സാങ്കല്പിക സാമ്രാജ്യങ്ങളും പലരെയും മരണംവരെ
വിട്ടൊഴിയുന്നില്ല എന്നും ഡോകിന്‍സ് തന്നെ പഠിപ്പിക്കുന്നു. ഈ രണ്ടു
കാര്യങ്ങളും ഡോകിന്സിന്റെ വ്യക്തിഗത അനുമാനങ്ങളിലൂടെ പരിണാമം
തെളിയിക്കുന്നു എന്ന അവകാശവാദവും ചേര്‍ത്തു വായിക്കുക.
പരിണാമ വിശ്വാസം പ്രചരിപ്പിക്കുന്നതിനോട് നമുക്ക് വിരോധമില്ല. പക്ഷെ അത്
ചിലരുടെ വ്യക്തിഗത അനുമാനങ്ങളിലൂടെയും ഊഹങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയും
ശാസ്ത്രീയമെന്ന് തെളിയിക്കുന്നു എന്ന അധികപ്രസംഗം 'അര്‍ഹിക്കുന്ന
ഗൌരവത്തോടെ' മാത്രം സ്വീകരിക്കേണ്ടതുണ്ട്. വ്യക്തിഗത അനുമാനത്തിലുപരി
അനുഭവം തെളിവാക്കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും ഡോകിന്സിന്റെ
പുസ്തകത്തില്‍നിന്നും മനസ്സിലാക്കാം.
"വ്യക്തിഗത അനുഭവം തെളിവാക്കുമ്പോള്‍ ഡോകിന്സിന്റെ ഒരു സുഹൃത്ത്
വിശ്രമകാലത്ത് കാമുകിയുമൊത്ത് സ്കോട്ട്ലന്റില്‍ തങ്ങുകയായിരുന്നു.
രാത്രിയില്‍ ഇരുവരും ഏതോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. പിശാചിന്റെ ശബ്ദം!
ശരിക്കും സാത്താന് തന്നെ അത്ര ഭയാനകമായിരുന്നു ഒച്ചയും സീല്കാരവും...
ചെറുപ്പത്തില്‍ ഈ കഥ കേട്ട സമയത്ത് ഡോകിന്‍സിനും അത് വിശ്വസനീയമായി
തോന്നിയിരുന്നു. പിന്നീടൊരിക്കല്‍ ഓക്സ്ഫോര്‍ഡില്‍വച്ച് ഡോകിന്‍സ് ഇതേ കഥ
തന്റെ ജീവശാസ്ത്രജ്ഞരായ സുഹൃത്തുക്കളോട് വിവരിച്ചു. പരിചയസമ്പന്നരായ രണ്ട്
പക്ഷി ശാസ്ത്രജ്ഞരും (Ornithologists) കൂട്ടത്തിലുണ്ടായിരുന്നു. അവര്‍
ആവേശത്തോടെ വിളിച്ചുപറഞ്ഞു. 'മാന്‍ക്സ് ഷീര്‍ വാട്ടര്‍'. ഈ പക്ഷി
പുറപ്പെടുവിക്കുന്ന ശബ്ദം വളരെ പൈശാചികമായി തോന്നും. അത് മൂലം അതിന്
പൈശാചിക പക്ഷി (Devil Bird) എന്ന പേരും ലഭിച്ചിട്ടുണ്ട്.''(13)
വ്യക്തിഗത അനുഭവങ്ങള്‍ ഇങ്ങനെയെങ്കില്‍ വ്യക്തിഗത അനുമാനങ്ങളുടെയും
സങ്കല്പങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു വിശ്വാസം
ശാസ്ത്രീയമായി തെളിയിക്കാം എന്ന അവകാശ വാദത്തിന്റെ കഥയില്ലായ്മ എത്ര
ദയനീയം.
ഡോകിന്‍സ് ഇങ്ങനെ അവകാശവാദമുന്നയിക്കുകയും അമിതാവേശവും അമിതാത്മവിശ്വാസവും
പ്രകടിപ്പിക്കുന്നത് വ്യക്തമാക്കിയ സ്ഥിതിക്ക് നേരത്തെ പറഞ്ഞപോലെ ശാസ്ത്രം
(Science) എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.
"വിജ്ഞാനത്തെ വസ്തുതാപരമായി ക്രോഡീകരിക്കുന്ന ഏതു സമ്പ്രദായത്തെയും
ശാസ്ത്രം എന്നു പറയാം; ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വിജ്ഞാനം
സമ്പാദിക്കുന്നതിനെയും ഇത്തരത്തില്‍ സമ്പാദിക്കുന്ന വിവരങ്ങളുടെ
സഞ്ചയികയെയും ശാസ്ത്രം എന്നു പറയും. സിദ്ധാന്തങ്ങളായി ഉരുത്തിരിഞ്ഞുവരുന്ന
കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച് തെളിവുകള്‍ കണ്ടെത്തുമ്പോഴാണ്
ശാസ്ത്രമാകുന്നത്''(14) ഇത് വിക്കിപീഡിയ (സ്വതന്ത്ര ഓണ്‍ലൈന്‍
എന്‍സൈക്ളോപീഡിയ) മലയാളം എഡിഷന് ശാസ്ത്രത്തിന് നല്കിയ നിര്‍വചനം.
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി എന്തു പറയുന്നു എന്ന് പരിശോധിക്കാം.
"ഭൌതികലോകത്തെ/പ്രകൃതിയെ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും
വ്യവസ്ഥാപിതമായി പഠിക്കുന്നതിന് വേണ്ടിയുള്ള ധൈഷണിക-പ്രായോഗിക
പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രം''(15) ഓക്സ്ഫോര്‍ഡ് നിഘണ്ടു നിര്‍വചനം കൂടാതെ
വിക്കിപീഡിയ ഇംഗ്ളീഷ് എഡിഷന് എന്ത് നിര്‍വചനം നല്കുന്നു എന്നുകൂടി
വിലയിരുത്തുന്നത് ഉചിതമായിരിക്കും.
"പ്രപഞ്ചത്തെ സംബന്ധിച്ച, പരീക്ഷിച്ചു ഉറപ്പുവരുത്താവുന്ന
വിശദീകരണങ്ങളുടെയും പ്രവചനങ്ങളുടെയും രൂപത്തില്‍ വിജ്ഞാനത്തെ
നിര്‍മിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത പദ്ധതിയാണ്
ശാസ്ത്രം.''(16) ഇവിടെ നാം വായിച്ചറിഞ്ഞ ശാസ്ത്രത്തെ സംബന്ധിച്ച നാല്
നിര്‍വചനങ്ങളിലോ വിശദീകരണങ്ങളിലോ ഊഹം ശാസ്ത്രീയ തെളിവുകളുടെ ഒരു
മാനദണ്ഡമായി കാണുന്നില്ല. പകരം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും മറ്റുമാണ്
ശാസ്ത്രീയ തെളിവുകളുടെ മാനദണ്ഡം.
ഈ വായിച്ചതിനെല്ലാം ഉപരിയായി ശാസ്ത്രമെന്തെന്ന നിര്‍വചനം വളരെ ഭംഗിയായി
ഉണ്ട്. ശാസ്ത്രത്തെക്കുറിച്ച് ഞാനറിഞ്ഞതില്‍ ഏറെ ആകര്‍ഷണീയവും
വസ്തുനിഷ്ഠവും സംശയങ്ങള്ക്കതീതവുമായ ആ നിര്‍വചനം അംഗീകരിക്കുന്നതില്‍
സന്തോഷമേയുള്ളു.
"ശാസ്ത്രത്തിന്റെ വിജ്ഞാന സമ്പാദനരംഗത്തുപയോഗിക്കുന്ന മാര്‍ഗം
ശാസ്ത്രീയരീതിയാണ്. സംശയിക്കുക, ചോദ്യം ചെയ്യുക, ഹിംപാതീസിസ് രൂപീകരിക്കുക,
താല്‍ക്കാലിക തീരുമാനങ്ങളെടുക്കുക. ആ താല്‍ക്കാലിക തീരുമാനങ്ങള്‍ ശരിയോ
തെറ്റോ എന്ന് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ നടത്തി തെളിയിക്കുക. ആ
നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍ നിന്ന് ഒരു ശരിയായ
നിഗമനത്തിലെത്തുക. ആ നിഗമനമാണ് സിദ്ധാന്തം.
ശാസ്ത്രത്താല്‍ ഈ സിദ്ധാന്തം രൂപീകരിച്ചാലും അത് ആത്യന്തികമായി ശാസ്ത്രം
അംഗീകരിച്ചുകൊള്ളണമെന്നില്ല. ശാസ്ത്രകാരന്മാര് പറയുന്നത് ഞാന്‍
കണ്ടുപിടിക്കുന്ന ഒരു ഗവേഷണ സിദ്ധാന്തം എന്റെ പരീക്ഷണശാലയില്‍ ഞാന്‍
കണ്ടുപിടിച്ചതാണെങ്കിലും എന്റെ മാതിരിയുള്ള പരീക്ഷണശാലയില്‍
ആവര്‍ത്തനത്തിനു വിധേയമായി അതേ ഗവേഷണം നടത്തി അതേ പരീക്ഷണഫലമുണ്ടായാല്
മാത്രമെ എന്റെ സിദ്ധാന്തം ശാസ്ത്രലോകം അംഗീകരിക്കൂ.
ഫ്രഞ്ച് അക്കാദമിക്ക് നമ്മുടെ തിയറികള്‍ പോവണം. അവര്‍ മറ്റ്
ഗവേഷണശാലകള്‍ക്ക് മറുപടി കൊടുക്കും. ആ ഗവേഷണശാലകളില്നിന്ന് മറുപടി
വന്നാല്‍ മാത്രമെ, ആത്യന്തികമായി സമാനദര്ശനമാണെങ്കില് മാത്രമെ ആ തിയറി
അംഗീകരിക്കപ്പെടുകയുള്ളൂ. അവസാനത്തെ ഈ പരിപാടിക്ക് പറയുന്നത്
സാമാന്യവത്കരണം-കണ്ടുപിടിച്ച സിദ്ധാന്തം സാമാന്യവത്കരണത്തിന്
വിധേയമാക്കിയാല്‍ മാത്രെ ശാസ്ത്രം അംഗീകരിക്കുകയുള്ളു. ഈ ആറേഴ് പടവുകളുള്ള
ശാസ്ത്രീയ നിലപാടുകളാണ് അറിവ് നേടാനുള്ള ഏറ്റവും ശരിയായ മാര്‍ഗം.''(17)
ഈ ഒരൊറ്റ വിശദീകരണം മതി ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാന്‍.
സംശയം, ചോദ്യം ചെയ്യല്‍, അഭിപ്രായത്തിലെത്തുക, താല്‍ക്കാലിക
തീരുമാനങ്ങളെടുക്കുക, നിഗമനത്തിലെത്തുക (സിദ്ധാന്തം രൂപീകരിക്കുക). പരിണാമ
സിദ്ധാന്തം ഏറെ പോയാല്‍ ഈ ഘട്ടത്തിലെ എത്തിയിട്ടുള്ളു. ഇനിയുമുണ്ട്
കടമ്പകളേറെ, എങ്കിലെ അത് ശാസ്ത്രീയമായി തെളിയിച്ചു എന്ന് പറയാനാവൂ.
നിഗമനത്തിലെത്തിയാല്‍ മാത്രം പോര ആ നിഗമനം ശരിയോ തെറ്റോ എന്നറിയാന്‍
വ്യക്തമായ പരീക്ഷണ നിരീക്ഷണത്തിലധിഷ്ഠിതമായ പഠനം നടത്തി അതിന്റെ
റിസല്‍ട്ടിന് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെയും സര്ട്ടിഫിക്കേഷന്
ഡിപ്പാര്‍ട്ടുമെന്റുകളുടെയും കയ്യൊപ്പ് പതിഞ്ഞാല്‍ മാത്രമെ ഒരു സിദ്ധാന്തം
തെളിയിക്കപ്പെട്ടു എന്നവകാശപ്പെടാന്‍ പറ്റു.
ശാസ്ത്രത്തിന് ഇത്രയും വ്യക്തവും സ്പഷ്ടവുമായ നിര്‍വചനം നല്‍കിയത് കേരള
യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്
അസോസിയേഷന് അഖിലേന്ത്യാ സെക്രട്ടറിയുമായ യു. കലാനാഥനാണ്. അദ്ദേഹം ഈ
വിശദീകരണം നല്‍കിയത് മഹാവിസ്ഫോടന സിദ്ധാന്തത്തിന് (Big bang theory)
ശാസ്ത്രീയ തെളിവില്ല അത് കേവലം ഹൈപോതിസീസ് മാത്രമാണെന്ന് സമര്‍ഥിക്കാന്‍
വേണ്ടിയാണ്. ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോള്‍ അത് തങ്ങളുടെ അടിസ്ഥാന
പ്രമാണത്തിന്റെ അടിവേരറുക്കും എന്നദ്ദേഹം ചിന്തിച്ചുകാണില്ല.
ഡോകിന്‍സ് തെളിയിക്കുന്ന പരിണാമ വിശ്വാസത്തെ സംബന്ധിച്ചല്ല 'പോപ്പിന്റെയും
പാതിരിമാരുടെയും പള്ളികളുടെയും ഒത്താശയോടെ'(18) പള്ളിക്കൂടങ്ങളില്‍
പഠിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തം പോലും കലാനാഥന്റെ
നിര്‍വചനമനുസരിച്ച് കേവലം ഹൈപോതിസീസ് മാത്രമാണ്. അതിനുള്ള ശാസ്ത്രീയ തെളിവ്
എന്തെന്നാല്‍ കേവലം പ്രചരണ വിഷയം മാത്രമാണ്. അതിനുപിന്നിലോ ചില
പ്രത്യയശാസ്ത്ര രാഷ്ട്രീയവും.
ഡോകിന്സിന്റെ പരിണാമത്തിന് തെളിവുണ്ടെന്ന അവകാശവാദങ്ങളും താന്‍
തെളിയിച്ചുകൊണ്ടിരിക്കുന്നു എന്ന അധികപ്രസംഗവും അമിതാത്മവിശ്വാസവും ഇവിടെ
ചര്‍ച്ച ചെയ്ത ശാസ്ത്രത്തെക്കുറിച്ച നാലു നിര്‍വചനങ്ങളുമായി താരതമ്യം
ചെയ്താല്‍ അതിന് അദ്ദേഹത്തിന്റെ ഭാവനാവിലാസങ്ങളുടെയും ഊഹങ്ങളുടെയും
പിന്തുണയല്ലാതെ മറ്റൊന്നുമില്ല എന്ന് പകല്‍വെളിച്ചംപോലെ സ്പഷ്ടമാകും.
അദ്ദേഹത്തിന്റെ പുസ്തകത്തെ വിശദമായി പരിചയപ്പെടാം. അദ്ദേഹം തെളിവിനായി
നിരത്തി ചര്‍ച്ച ചെയ്ത് ചര്‍ച്ചയ്ക്കൊടുവില്‍ തള്ളിപ്പറയുന്നതും
പരിണാമത്തിന്റെ അടിവേരറുക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ അറിയേണ്ടതുണ്ട്.
അതിനുമുമ്പ് പരിണാമമംഗീകരിക്കാത്ത ശാസ്ത്രാന്വേഷകരെയും സത്യന്വേഷകരെയും
ശോചനീയ നിലവാരത്തില്‍ വിമര്‍ശിക്കുന്നതിലേക്ക് പോവാം. അത് വിമര്‍ശനം
മാത്രമല്ല ശക്തമായ ഭീഷണിയും കൂടിയാണ് എന്ത് കൊണ്ട് പരിണാമമംഗീകരിക്കാത്തവരെ
ഇങ്ങനെ ഭീഷണിപ്പെടുത്തുന്നു?
ഡോകിന്സിന്റെ പുസ്തകത്തിന്റെ അവസാനത്തില്‍ ചേര്‍ത്ത കുറിപ്പുകളില്‍
ആദ്യഭാഗം ചില അഭിപ്രായ സര്‍വേകളാണ്. അതിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നത്
പരിണാമം അംഗീകരിക്കാത്തവര്‍ ലോകത്ത് ശരാശരി 40 ശതമാനമാണെന്നാണ്.(19) അങ്ങനെ
പരിണാമമംഗീകരിക്കാത്തവരെ ഡോക്കിന്‍സ് ഒരു പ്രത്യേക പേരിലാണ് സംബോധന
ചെയ്യുന്നത്. ഈ കുറിപ്പിന് അദ്ദേഹം നല്കിയ തലക്കെട്ടും അത് തന്നെയാണ്.
രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടത്തിയ
ക്രൂരതകള്‍ ഏറെ പ്രസിദ്ധമാണല്ലോ. പ്രത്യേകിച്ച് യൂറോപ്യന്‍ ജൂതന്മാരെ
കൂട്ടക്കൊല ചെയ്ത സംഭവം ചരിത്രത്തില്‍ 'ഹോളോകോസ്റ്റ്' എന്ന
പേരിലറിയപ്പെടുന്നു.
ഹോളോകോസ്റ്റിനെ കുറിച്ചെഴുതിയ ഒരു ലേഖനവും അനുബന്ധ സംഭവങ്ങളും വിവരിക്കുന്ന
ഒരു വാര്‍ത്താശകലം കണ്ടു. ഹോളോകോസ്റ്റും പരിണാമവും തമ്മിലെന്ത് ബന്ധമെന്ന്
സംശയം തോന്നാം. തീര്‍ച്ചയായും രണ്ടുനിലക്ക് പരിണാമവും ഹോളോകോസ്റ്റും
തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. വാര്‍ത്തയിങ്ങനെയാണ്.
"മാധ്യമ സ്വാതന്ത്യ്രം എത്രത്തോളമാവാം? എത്രയുമാവാം, പക്ഷെ, ഹോളോകോസ്റ്റ്
നടന്നിട്ടില്ലെന്നോ അത് വല്ലാതെ ഊതിപ്പെരുപ്പിച്ചതാണെന്നോ പറഞ്ഞുപോകരുത്. ഈ
പാഠം മാധ്യമലോകത്തിന് 1995ല്‍ കിട്ടിക്കഴിഞ്ഞതാണ്. ഹോളോകോസ്റ്റിന്റെ
വ്യാപ്തി പറഞ്ഞത്രയില്ലെന്നും ജൂതരെ മാത്രം തിരഞ്ഞു കൊന്നു എന്നത്
കെട്ടുകഥയാണെന്നും ചില ചരിത്രകാരന്മാര് പറഞ്ഞിട്ടുണ്ട്. അത്തരം
പുസ്തകങ്ങള്‍ക്ക് (ക്രസ്റഫര്സന്റെ ഓഷ്വിറ്റ്സ് നുണ ഉദാഹരണം)
വിലക്കുള്ളതിനാല്‍ ഈ ആശയം വ്യാപകമായി പ്രചരിക്കാതെയും
പരിശോധിക്കപ്പെടാതെയും പോകുന്നു.
നാസി ഗ്യാസ് ചേമ്പറുകള്‍ എന്ന ഒന്ന് ഉണ്ടായിട്ടേ ഇല്ലെന്ന് വസ്തുതാപരമായി
സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലേഖനം ജപ്പാനിലെ ഡോക്ടര്‍ മഡനോറി നിഷിംചാക
1995 ഫെബ്രുവരിയില്‍ അവിടുത്തെ മാര്‍കോപോളോ മാസികക്ക് സമര്‍പിച്ചു.
എഡിറ്റര്‍ കസുയോഷി ഹസനക്ക് അത് നന്നേ ബോധിച്ചു. മാസികയില്‍ അത്
പ്രകാശിതമായി. ഇസ്രായേലി സര്‍ക്കാര്‍ മുതല്‍ ജപ്പാനിലെ ജൂത ഗ്രൂപ്പുകള്‍
വരെ പ്രതിഷേധവുമായി ഇറങ്ങി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കുപുറമെ
സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും അവര്‍ മുതിര്‍ന്നു. ഫോക്സ് വാഗണ്‍
(ജര്‍മനി) കാര്‍ത്രിയര്‍ (ഫ്രാന്‍സ്), മിത്്സുബിഷി (ജപ്പാന്) തുടങ്ങി
അനേകം കമ്പനികള്‍ മാസികക്കുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു. സമ്മര്‍ദം
താങ്ങാനാവാതെ വന്നപ്പോള്‍ പത്ര ഉടമ ബുംഗയിന്‍ഷിന്‍ജു പത്രാധിപരെ
പിരിച്ചുവിട്ടു. ഒന്നരലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്ന മാസിക
അടച്ചുപൂട്ടി. ആവിഷ്കാരത്തിന്റെ അപ്പോസ്തലന്മാര് ഒന്ന് ഓരിയിട്ട്
പോലുമില്ല.''(20)
ഹോളോകോസ്റ്റ് എന്ന ചരിത്രത്തിലെ കറുത്ത അധ്യായം (അതിലേറെ ഭീകരവും
ബീഭത്സവുമായ അതേ കാലഘട്ടങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ പലതും മറക്കുന്നതും
മറന്നെന്നഭിനയിക്കുന്നതും നാം മറക്കുക) പാശ്ചാത്യരും ജൂത ലോബിയും
പറഞ്ഞുതരുന്നതിനും പഠിപ്പിച്ചുതരുന്നതിനുമപ്പുറമിപ്പുറം അറിയാനോ
ചിന്തിക്കാനോ പഠിക്കാനോ പാടില്ല. അഥവാ അങ്ങനെ ഒരു വേറിട്ട ചിന്ത, പഠനം,
ആരെങ്കിലും നടത്തിയാല്‍ അവര്‍ കടുത്ത വിമര്‍ശനത്തിനും പീഡനങ്ങള്‍ക്കും
നിയമനടപടികള്‍ക്കും കഠിനശിക്ഷകള്ക്കും വിധേയരാവേണ്ടി വരുന്നതിന് വേറെയും
ഉദാഹരണങ്ങളുണ്ട്.
തങ്ങള്‍ പറയുന്നത് പഠിക്കാനും, അറിയാനും വിചാരിക്കാനും അനുവദിക്കുന്നത്
മാത്രം അറിഞ്ഞാല്‍ മതിയെന്നുമുള്ള വ്യക്തമായ നയത്തിന്റെ ഭാഗമാണ്
മാര്‍കോപോളോ മാസികയ്ക്കും അതിന്റെ എഡിറ്റര്‍ക്കും സംഭവിച്ചത്. തങ്ങള്‍
പറയുന്നതിനേയും പഠിക്കാന്‍ അനുവദിക്കുന്നതിനെയും വിമര്‍ശനാത്മകമായി
സംശയിക്കാന്‍ പോലുമനുവാദമില്ലാത്ത ലോക ജനത!
ഇത്തരം ഒരു ദുരന്തത്തിന്റെ മറ്റൊരുദാഹരണം കൂടി സൂചിപ്പിക്കണം.
ഹോളോകോസ്റ്റില്‍ 60 ലക്ഷം ജൂതര്‍ കൊല്ലപ്പെട്ടു എന്നത് അല്പം
അതിശയോക്തിപരമല്ലെ എന്ന് വസ്തുതാപരമായി സംശയിച്ചതിന് ഭീമമായ പിഴയും ജയിലും
അനുഭവിക്കേണ്ടിവന്ന സംഭവം ആധുനിക മാധ്യമ ചര്‍ച്ചക്ക് വേണ്ടത്ര
വിഷയീഭവിച്ചിട്ടില്ല.
പ്രശസ്ത ഫ്രഞ്ച് ഫിലോസഫറും മുന്‍ കമ്യൂണിസ്റുകാരനും ഫ്രഞ്ച്
സെനറ്ററുമായിരുന്ന റോജര്‍ ഗരോഡി (റജാ ഗരോഡി) വസ്തുതാപരമായ പഠനങ്ങളെ
അവലംബിച്ച് ഹോളോകോസ്റ്റില്‍ വധിക്കപ്പെട്ട ജൂതന്മാരുടെ എണ്ണത്തിലെ
അതിശയോക്തി ചോദ്യം ചെയ്തതിന്റെ ഫലമായി എന്ത് സംഭവിച്ചു എന്ന് വിക്കിപീഡിയ
വിശദീകരിക്കട്ടെ.
"റോജര്‍ ഗരോഡി അഥവാ റജാ ഗരോഡി (17 ജൂലൈ 1913-13 ജൂണ്‍ 2012)
ഫ്രഞ്ച് തത്ത്വചിന്തകനും പ്രശസ്ത മുന്‍ കമ്യൂണിസ്റ് എഴുത്തുകാരനുമായിരുന്നു
റജാ ഗരോഡി. അദ്ദേഹം ഇസ്്ലാം മതം ആശ്ളേഷിക്കുകയും വിവാദപരമായതുള്‍പ്പെടെ
നിരവധി ഗ്രന്ഥങ്ങളെഴുതുകയും ചെയ്യുകയുണ്ടായി...
1996ല്‍ ഗരോഡി തന്റെ ഏറ്റവും വിവാദമായ ഗ്രന്ഥം Les Mythes fondateurs de
la politique israelienne രചിച്ചു. പിന്നീട് ഈ ഗ്രന്ഥം The Founding Myths
of Modern Israel എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി.
ഗ്രന്ഥത്തില്‍ ഹോളോകോസ്റ്റ് ചോദ്യം ചെയ്യപ്പെടുന്നു എന്ന കാരണത്താല്‍
ഫ്രഞ്ച് കോടതി പുസ്തകം നിരോധിക്കുകയും 1998 ഫെബ്രുവരി 27ന് 240,000 ഫ്രഞ്ച്
ഫ്രാങ്ക് പിഴയൊടുക്കേണ്ടിയും വന്നു. ഇക്കാരണത്താല്‍ ഏതാനും വര്‍ഷം
ജയില്‍വാസമനുഷ്ഠിക്കേണ്ടതായും വന്നു.''(21)
ഹോളോകോസ്റ്റ് യഥാര്‍ഥത്തില്‍ നടന്നോ ഇല്ലയോ എന്ന് പരിശോധിക്കപ്പെടാനും
അതിലെ വാദങ്ങളുടെ ബലാബലം പരിശോധിക്കാനുമല്ല നാം ഇത്രയും ചര്‍ച്ച ചെയ്തത്.
ഇവിടെ ഉദ്ധരിച്ച രണ്ട് സംഭവങ്ങളിലും ഹോളോകോസ്റ്റിനെക്കുറിച്ച്
സംശയമുന്നയിച്ചവര്‍ ഏറെ പ്രശസ്തരും സമുന്നതരുമായിരുന്നിട്ടുപോലും (റജാ
ഗരോഡി നാടിന്റെ മോചനത്തിനുവേണ്ടി യുദ്ധം ചെയ്യുകയും ശത്രുക്കളുടെ
പിടിയിലകപ്പെട്ട് മുപ്പത് മാസം ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്ത
രാഷ്ട്രത്തിന്റെ കാവല്ക്കാരന്) കടുത്ത ശിക്ഷയും വലിയ പിഴയും നല്‍കേണ്ടി
വന്നു എന്ന കാര്യം വ്യക്തമാക്കാനാണ്.
നമുക്ക് ഡോകിന്‍സിലേക്ക് തിരിച്ചുപോവാം. ഡോകിന്‍സ് തന്റെ പുസ്തകത്തിന്റെ
അനുബന്ധത്തിന് നല്കിയ പേര് 'ചരിത്ര നിഷേധികള്‍' എന്നാണ്. ഇതേ പ്രയോഗം
പുസ്തകത്തിന്റെ മുഖവുര മുതല്‍ ഉള്ളടക്കങ്ങളില്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയും
ചെയ്യുന്നു. പരിണാമ മത വിശ്വാസികളല്ലാത്ത മുഴുവന്‍ മനുഷ്യരും പരിണാമത്തെ
അംഗീകരിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ചരിത്രത്തെ നിഷേധിക്കുന്നു
എന്നാണദ്ദേഹം ആക്രോശിക്കുന്നത്.
ഡോകിന്‍സ് തന്നെ സംസാരിക്കട്ടെ "അമേരിക്കന്‍ ജനസംഖ്യയിലെ 40 ശതമാനം
ആള്ക്കാര്, മനുഷ്യര്‍ മറ്റൊരു ജീവിവര്‍ഗത്തില്‍നിന്നു
പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല... ഞാന്‍ ഈ പുസ്തകത്തില്‍ ഈ
വിഭാഗത്തെ ചരിത്ര നിഷേധികള്‍ എന്ന് വിളിക്കും. ആരാണ് ഈ ചരിത്ര നിഷേധികള്‍?
പരിണാമത്തെ തള്ളിപ്പറയുന്നവരാണവര്‍''(22)
ഡോകിന്സിന്റെ തന്നെ മറ്റൊരു വിശദീകരണം കൂടി വായിക്കുക. ''ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന രണ്ടാം ലോകയുദ്ധകാലത്തെ ജൂത കൂട്ടക്കൊല
അപ്പാടെ നിഷേധിക്കുന്നവരാണ് ഈ സംഘത്തിലുള്ളത്. സുശക്തവും സുസംഘടിതവുമായ ഒരു
രാഷ്ട്രീയ സമ്മര്‍ദ ശക്തിയായിട്ടാണവര്‍ നില കൊള്ളുന്നത്. റോമക്കാര്‍
ഉണ്ടായിരുന്നില്ലെന്നു വാദിക്കുന്ന ചരിത്ര നിഷേധികളെക്കുറിച്ചുള്ള
പരാമര്‍ശം സാങ്കല്പികമായി കണ്ടാല്‍ മതി. എന്നാല്‍ ഹോളോകോസ്റ്റ് നിഷേധികള്‍
പച്ചയായ യാഥാര്‍ഥ്യമാണ്.''(23)
ഇതേ വിഷയം രവിചന്ദ്രന്‍ തന്റെ മുഖവുരയിലും പ്രതിപാദിച്ചുപോവുന്നുണ്ട്.
"അത്രയ്ക്ക് ഗൌരവം നല്കുന്ന ഈ വിഷയത്തില്‍ പരിണാമ വിരോധികളെ
ചരിത്രനിഷേധികളെന്നാണ് (ഒശീൃ്യ റലിശലൃ) ഡോകിന്‍സ് വിളിക്കുന്നത്. രണ്ടാം
ലോക യുദ്ധത്തിനൊടുവില്‍ നാസി ഭരണകേന്ദ്രം 60 ലക്ഷത്തോളം ജൂതരെ കൂട്ടക്കൊല
ചെയ്ത (ഠവല വീഹീരമൌ) ചരിത്ര സംഭവം നുണയാണെന്ന് പ്രചരിപ്പിക്കുന്ന
മിടുക്കരുണ്ട്. സാമാന്യബുദ്ധിയെ അധിക്ഷേപിക്കുന്ന ഇത്തരം 'വേറിട്ട
ചിന്തകള്‍' മതപ്രചരണമെന്ന നിലയില്‍ ആസ്വദിക്കപ്പെടുന്നു.''(24) നേരത്തെ
സൂചിപ്പിച്ച പോലെ ഹോളോകോസ്റ്റിന്റെ സത്യസന്ധത പരിശോധിക്കപ്പെടേണ്ടതില്ല. 60
ലക്ഷം ജൂതരെ കൊന്നു എന്നു പറയുന്നവരും അതല്ല ജൂതരെ കൊന്നിട്ടേ ഇല്ലെന്ന്
അഭിപ്രായപ്പെടുന്നവരുമുണ്ട്, സത്യം രണ്ടിനുമിടയിലാണ്. ജൂതരെ
കൊന്നിട്ടുണ്ട്. പക്ഷെ 60 ലക്ഷമെന്ന പെരുപ്പിച്ച കണക്കിന് തെളിവൊന്നുമില്ല.
ആ സംഖ്യ ചില ബോധപൂര്‍വ പ്രചരണ തന്ത്രങ്ങളുടെ മാത്രം പിന്‍ബലത്തില്‍
സ്ഥാപിച്ച മിത്താണ്. സത്യത്തില്‍ ഇത്രയധികം കൊല നടന്നിട്ടില്ല എന്ന്
പറയുന്നു മറ്റൊരു വിഭാഗം-അതു നമ്മുടെ വിഷയമല്ല.
അല്പം കൂടെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഹോളോകോസ്റ്റുമായി താരതമ്യം
ചെയ്ത് പരിണാമത്തെ അവതരിച്ച ഡോകിന്‍സ് പറയാതെ പറയുന്ന മറ്റൊരു കാര്യമുണ്ട്.
ഹോളോകോസ്റ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ഒരു പ്രശസ്ത മാസികക്കും
തത്ത്വചിന്തകനുമുണ്ടായ അനുഭവങ്ങള്‍ നാം വ്യക്തമായറിഞ്ഞു. എന്തും പറയാന്‍,
ചര്‍ച്ച ചെയ്യാന്‍ സ്വാതന്ത്യ്രം വേണമെന്നത് മൌലികാവകാശമായി കാണുന്ന ആധുനിക
സമൂഹത്തിലാണ് ഇത്തരം ശിക്ഷകളും പീഡനങ്ങളും ബഹിഷ്കരണങ്ങളും നടക്കുന്നത്.
അതെ, ഹോളോകോസ്റ്റ് താരതമ്യത്തിലൂടെ ഡോകിന്‍സ് നല്കുന്ന സന്ദേശം പരിണാമം
സത്യമാണെന്നും അതിന് തെളിവുകളുണ്ടെന്നും അത് ശാസ്ത്രമാണെന്നുമാണ്.
അതംഗീകരിക്കേണ്ടത് ലോകജനതയുടെ ബാധ്യത. അല്ലാത്തപക്ഷം തക്കതായ വില
നല്‍കേണ്ടി വരുമെന്ന ഭീഷണിയുടെ സ്വരമല്ലെ അത്?
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഈ അബദ്ധ വിശ്വാസം ശാസ്ത്രമെന്ന പേരില്‍
പഠിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥി സമൂഹം, അതിന് തങ്ങളുടെ അര്‍ഥം
ചെലവഴിക്കേണ്ടി വരുന്ന രക്ഷിതാക്കള്‍, സര്‍ക്കാരുകള്‍ എത്രത്തോളം
ആഴത്തിലാണ് പരിണാമ വിശ്വാസികളുടെ സ്വാധീനം. അന്വേഷിക്കേണ്ടതുണ്ട്.
ഡോകിന്‍സ് തന്നെ പറയുന്നു മാര്‍പാപ്പയും പാതിരിമാരും പരിണാമം
അംഗീകരിക്കുന്നുവെന്ന്. അദ്ദേഹവും ഓക്സ്ഫോര്‍ഡ് ബിഷപ്പും ചേര്‍ന്ന് സണ്‍ഡേ
ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംഗ്രഹത്തില്‍ പറയുന്നു: "ക്രൈസ്തവ
ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ദൈവത്തിന്റെ ഏറ്റവും
മഹത്തായ പദ്ധതിയാണിത്.''(25)
"കാന്റര്‍ബറിയിലെ ബിഷപ്പും പരിണാമ സിദ്ധാന്തത്തെ ഒരു പ്രശ്നമായി
കാണുന്നില്ല. മാര്‍പാപ്പയുടെ കാര്യവും ഭിന്നമല്ല.''(26) മാര്‍പാപ്പയും
പാതിരിമാരും പരിണാമം അംഗീകരിക്കുന്നുവെങ്കിലും അമേരിക്കയിലുള്‍പ്പെടെ ഉന്നത
വിദ്യാഭ്യാസം നേടിയ ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ ഭൂരിപക്ഷവും പരിണാമം
അംഗീകരിക്കുന്നില്ല എന്നത് ഡോകിന്സിനെ അസ്വസ്ഥനാക്കുന്നുണ്ട്.
"ബിഷപ്പുമാരും വിദ്യാസമ്പന്നരായ വൈദിക നേതൃത്വവും പരിണാമ സിദ്ധാന്തത്തെ
സ്വീകരിച്ചതുകൊണ്ടുമാത്രം അവരുടെ സഭാംഗങ്ങള്‍ക്കെല്ലാം അത്
സ്വീകാര്യമായിരിക്കുമെന്ന അമിതാത്മവിശ്വാസം നമുക്ക് ഉണ്ടാകാന്‍ പാടില്ല. ഈ
പുസ്തകത്തിന്റെ അപ്പന്‍ഡിക്സില്‍ ചേര്‍ത്തിട്ടുള്ള പട്ടികകള്‍ കാണുക.
നിര്‍ഭാഗ്യവശാല്‍ മേല്‍ സൂചിപ്പിച്ച നിഗമനങ്ങളെ അട്ടിമറിക്കുന്ന
തെളിവുകളാണ് അഭിപ്രായ സര്‍വേകള്‍ ലഭ്യമാക്കുന്നത്. അമേരിക്കന്‍ ജനസംഖ്യയിലെ
40 ശതമാനം ആള്ക്കാര് മനുഷ്യന് മറ്റൊരു ജീവിവര്‍ഗത്തില്‍നിന്ന്
പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല''(27) ഇത് വസ്തുതയാണ്.
തങ്ങളുടെ മതനേതൃത്വം ഒരു അന്ധവിശ്വാസം ശാസ്ത്രമെന്ന പേരില്‍ പഠിപ്പിച്ചാല്‍
അത് സ്വീകരിക്കാന്‍ അനുയായികള്‍ തയ്യാറായിക്കൊള്ളണമെന്നില്ല. ഇക്കാര്യം
അവരുടെ വിശ്വാസത്തിന്റെ കാര്യമല്ല എന്നത് തന്നെ കാരണം. ശാസ്ത്രമെന്ന
പേരില്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനെ വസ്തുതാപരമായ തെളിവുകള്‍
പിന്തുണക്കുന്നുണ്ടോ എന്ന് സാമാന്യബുദ്ധിയുള്ള ആരും അന്വേഷിക്കും. ആ
അന്വേഷണത്തില്‍ തങ്ങള്‍ക്ക് ബോധ്യപ്പെടാത്ത കേവലം ഊഹങ്ങളും സങ്കല്പങ്ങളും
അതര്‍ഹിക്കുന്ന ഗൌരവത്തിലെ ബുദ്ധിയുള്ളവര്‍ ഉള്‍ക്കൊള്ളൂ.
ക്രിസ്ത്യന്‍ സമൂഹം പരിണാമം അംഗീകരിക്കാത്തതിനു കുപിതനായി ബിഷപ്പുമാരെയും വികാരിമാരെയും ചീത്ത പറയുന്നുണ്ട് ഡോകിന്‍സ്.
"ബിഷപ്പുമാരെ, വികാരിമാരെ, ചിന്തിച്ചാലും! നിങ്ങള്‍ ഒരു സ്ഫോടകവസ്തു
വച്ചാണ് കളിക്കുന്നത്. സംഭവിക്കാന്‍ സാധ്യതയുള്ള ഒരു അബദ്ധധാരണക്ക്
കളമൊരുക്കുന്ന രീതിയിലാണ് നിങ്ങളുടെ പെരുമാറ്റം. സാധ്യതയുണ്ടെന്നല്ല
തികച്ചും അനിവാര്യമായും സംഭവിച്ചേക്കാവുന്ന ഒരു അബദ്ധധാരണയെന്നുവേണം അതിനെ
വിളിക്കാന്‍. പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ കുറെകൂടി അവധാനത
പുലര്‍ത്താന്‍ നിങ്ങള്‍ക്ക് ബാധ്യതയല്ലെ? അത്തരം അവസരങ്ങളില്‍ നിങ്ങള്‍
ശരിയെന്ന് പറയുന്നത് ശരിയും തെറ്റെന്ന് പറയുന്നത് തെറ്റുമാകുന്നതല്ലെ
അഭികാമ്യം? അല്ലെന്നാകില്‍ നിങ്ങളുടെ നിലപാട് അപലപനീയമാണ്. ഇതിനകം പ്രചാരം
നേടിയ ഒരു അബദ്ധധാരണയെ പ്രതിരോധിക്കാന്‍ സര്‍വശക്തിയുമപയോഗിച്ച് പൊരുതേണ്ട
കടമ നിങ്ങള്‍ക്കുമില്ലേ.''(28)
തീര്‍ച്ചയായുമുണ്ട്. ചില സങ്കല്പങ്ങളില് പടുത്തുയര്‍ത്തിയ, ശാസ്ത്രമെന്ന
പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇതിനകം വല്ലാതെ പ്രചരണം നേടിയ തികച്ചും
ബോധപൂര്‍വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തെറ്റിനെ പ്രതിരോധിക്കേണ്ട
ബാധ്യത സത്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള, ശാസ്ത്രത്തോടും
പുരോഗതിയോടും താല്പര്യമുള്ള ഓരോ മനുഷ്യനുമുണ്ട്. അതിനുള്ള
മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ട ബാധ്യതയും നമുക്കുണ്ട്.
നേരത്തെ സൂചിപ്പിച്ച പോലെ പരിണാമം ശാസ്ത്രീയമായി തെളിയിച്ചു
സാമാന്യവത്കരണത്തിനു വിധേയമായാല്‍ അതിനെ എതിര്‍ക്കേണ്ടതില്ല. പക്ഷെ
ശാസ്ത്രീയമായി തെളിയിച്ചു എന്ന കേവല പ്രചാരണത്തലധിഷ്ഠിതമായ സങ്കല്പം
ശാസ്ത്രമെന്ന് അംഗീകരിക്കാന്‍ ശാസ്ത്രത്തോടും സത്യത്തോടും താല്പര്യമുള്ള
ഒരാള്‍ക്കും സാധ്യമല്ല. എന്നു മാത്രമല്ല ആ അബദ്ധ ധാരണയും ആ അബദ്ധത്തെ
ബോധപൂര്‍വം പ്രചരിപ്പിക്കുന്നതിനെയും പ്രതിരോധിക്കേണ്ട ബാധ്യത ഓരോ ശാസ്ത്ര
കുതുകിയ്ക്കും സത്യാന്വേഷിക്കുമുണ്ട് താനും.
Reference:
1. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം. പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍ ഡി. സി ബുക്സ് പേജ് 21
2. അതേ പുസ്തകം പേജ് 499
3. അതേ പുസ്തകം പേജ് 35
4. അതേ പുസ്തകം പേജ് 46
5. അതേ പുസ്തകം പേജ് 22
6. അതേ പുസ്തകം പേജ് 35, 36
7. അതേ പുസ്തകം പേജ് 36
8. അതേ പുസ്തകം പേജ് 40
9. അതേ പുസ്തകം പേജ് 43
10. അതേ പുസ്തകം പേജ് 21
11. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്സിന്റെ ലോകം: രവിചന്ദ്രന്‍. സി ഡി. സി ബുക്സ് പേജ് 388
12. അതേ പുസ്തകം പേജ് 389
13. അതേ പുസ്തകം പേജ് 99
14. http://ml.wikipedia.org/wiki/imkv{Xw
15. http://oxforddictionories.com/definition/english/science
16. http://en-wikipedia.org/wiki/science#cite_rate-1
17.www.youtube.com/watch?v=ABhcw10&feature=-relmfu
18. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം, പേജ് 32, 33
19. അതേ പുസ്തകം പേജ് 513-522
20. www.madhymam.com/weekly/1434
21. http://en.wikipedia.org/wiki/Roger_Garaudy
22. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം. പേജ് 33
23.അതേ പുസ്തകം പേജ് 31
24. അതേ പുസ്തകം പേജ് 8
25. അതേ പുസ്തകം പേജ് 31
26. അതേ പുസ്തകം പേജ് 32
27. അതേ പുസ്തകം പേജ് 33
28. അതേ പുസ്തകം പേജ് 34
Subscribe to:
Posts (Atom)
