Followers

Friday, December 14, 2012

നക്ഷത്രത്തോളം ഉയര്‍ന്ന മലയാളി പെണ്‍കുട്ടി

മാതൃഭൂമി വാര്‍ത്ത

Published on  02 Dec 2012

പി.എ. ബാബു


എടക്കര (മലപ്പുറം): നീലാങ്കോടന്‍ ബീരാന്‍കുട്ടിയുടെ മകള്‍ നസ്‌ലിം എന്ന 27-കാരി ആകാശത്തോളം ഉയര്‍ന്നത് നാടറിഞ്ഞില്ല. എടക്കരയെന്ന മലയോരമേഖലയില്‍ വളര്‍ന്ന ഇവളുടെ പേരില്‍ നാലാള്‍ അറിയേണ്ട ഒരു പെരുമയുണ്ട് .

'സിര്‍ക്കോണിയംസ്റ്റാര്‍' എന്ന് ശാസ്ത്രലോകം പേരിട്ട നീലനക്ഷത്രത്തെ കണ്ടെത്തിയത് നസ്‌ലിമും കൂട്ടുകാരുമാണ്. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍.

'ഹോട്ട് സബ്ഡ് വാര്‍ഫ്' ഇനത്തില്‍പ്പെട്ട നക്ഷത്രങ്ങളുടെ പഠനത്തില്‍ പി.എച്ച്.ഡി നേടാനാണ് 2008-ല്‍ നസ്‌ലിം അയര്‍ലന്‍ഡിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആര്‍മാഗ് ഒബ്‌സര്‍വേറ്ററിയിലെ ഡോ. സൈമണ്‍ ജെഫ്‌റിയായിരുന്നു ഗൈഡ്. ഗവേഷണം പുരോഗമിക്കുമ്പോഴാണ് 'ഇരട്ട വെള്ളക്കുള്ളന്മാര്‍' എന്നറിയപ്പെടുന്ന വയസ്സന്‍ നക്ഷത്രങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ഇതിനിടയില്‍ പ്രത്യേക തരംഗ ദൈര്‍ഘ്യവും മറ്റ് ചില സവിശേഷതകളുമുള്ള ഒരു നക്ഷത്രം ശ്രദ്ധയില്‍പ്പെട്ടു. അതോടെ പഠനം ഈ വഴിക്ക് നീങ്ങി. പി.എച്ച്.ഡിയുടെ വിഷയവും ഈ നക്ഷത്രത്തെക്കുറിച്ചായി.

1920-കളില്‍ നടന്ന ചില പഠനങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ സഹായത്താല്‍, നക്ഷത്രം നിറയെ സിര്‍ക്കോണിയം മൂലകമാണെന്ന് തിരിച്ചറിഞ്ഞു. ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അലന്‍ ഹിബേര്‍ട്ട് ഈ മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിര്‍ണയിച്ചു. സൂര്യനില്‍ കാണുന്നതിന്റെ പതിനായിരം മടങ്ങ് സിര്‍ക്കോണിയം മൂലകം ഈ നക്ഷത്രത്തിലുണ്ടെന്ന് കണ്ടെത്തി. മൂലകത്തിന്റെ കേന്ദ്രത്തില്‍ ഹീലിയം കത്തുന്നു. ബാക്കിയുള്ള ഭാഗം മേഘാവൃതംപോലെ സിര്‍ക്കോണിയവും. LS IV-14 116 എന്ന് ശാസ്ത്രലോകം വിളിച്ചിരുന്ന ഈ നക്ഷത്രം നസ്‌ലിമും കൂട്ടുകാരും ചേര്‍ന്ന് സിര്‍ക്കോണിയം സ്റ്റാറാക്കി. ഈ നക്ഷത്രം ഇപ്പോള്‍ ഈ പേരിലാണ് അറിയപ്പെടുന്നത്. സിര്‍ക്കോണിയം ഉപയോഗിക്കുന്നത് കൃത്രിമ വജ്രത്തിന്റെ നിര്‍മാണത്തിനാണ്.

ബെല്‍ജിയം ബ്രൂക്‌സ്‌ലെസ് യൂണിവേഴ്‌സിറ്റിയിലെ നദാലിയ ബഹ്‌റ, ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ ഹിബേര്‍ട്ട് എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. 2011 സപ്തംബറില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍നിന്ന് ബി.എസ്‌സി ഫിസിക്‌സും കോട്ടയം മഹാത്മ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്‌സി ഫിസിക്‌സും നേടിയശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു നസ്‌ലിം. അവിടെനിന്നാണ് ഫെല്ലോഷിപ്പോടെ പി.എച്ച്.ഡിക്കായി അയര്‍ലന്‍ഡില്‍ എത്തിയത്.
പിതാവ് ബീരാന്‍കുട്ടി എടക്കരയില്‍ ഡക്കറേഷന്‍ സ്ഥാപനം നടത്തുന്നു. ഉമ്മ മറിയക്കുട്ടി.

നക്ഷത്രങ്ങളില്‍ കാണുന്ന മറ്റ് മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഉപരിപഠനം നടത്താനാണ് തന്റെ ലക്ഷ്യമെന്ന് നസ്‌ലിം പറഞ്ഞു. നസ്‌ലിമിന്റെ പ്രബന്ധം വായിക്കാന്‍: http://arxiv.org/abs/1010.5146 ഈ ലിങ്കില്‍ ക്ലിക്കുക 

Tuesday, December 11, 2012

മോഷണവും സ്ത്രീപീഡനവും പിന്നെ യുക്തിവാദികളും

ഫോട്ടോയിലെ സ്ത്രീയുടെ നഗ്നശരീരഭാഗത്തിന്റെ നേര്‍കാഴ്ച എറാസ് ചെയ്ത് മറച്ചതാണ്.
Lal PookkotturFREE THINKERS - സ്വതന്ത്ര ചിന്തകര്‍

എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്‍നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!Like · · · 16 hours ago 



ഏതെങ്കിലും പെണ്ണിന്റെ തുറന്നിട്ട സൌന്ദര്യം കണ്ടു ആശിച്ച് അവളെ കയറി പിടിക്കരുത്. അത് മറ്റുള്ളവന്റെ സമ്പത്ത് കണ്ട് അത് മോഷ്ടിക്കുന്നപോലെ തെറ്റും കുറ്റകൃത്യവുമാണ് എന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണിത്.

ഒരു മത വിശ്വാസിയെ സംബന്ധിച്ച് ലാല്‍ സാര്‍ ചൂണ്ടിക്കാട്ടിയ മോഷണവും പിടിച്ചു പറിയും ചതിയും വഞ്ചനയും  തട്ടിപ്പുമെല്ലാം കുറ്റകരവും തെറ്റുമാണ്. അത് ഏത് സംസ്കൃത സമൂഹവും കാത്തു സൂക്ഷിക്കുന്ന മൂല്യവുമാണ്. അത്തരം മോഷ്ടാക്കളെയും കൊള്ളക്കാരെയും നിലക്ക് നിര്‍ത്താനും പിടി കൂടാനും അവരെ ശിക്ഷിക്കാനുമുള്ള നിയമപാലകരും നിയമവ്യവസ്ഥയും ഏതൊരു സംസ്കൃത സമൂഹവും ഭരണകൂടവും അതിന്റെ ആഭ്യന്തര സുരക്ഷയുടെ ഭാഗമായി സംവിധാനിച്ചിട്ടുമുണ്ടാകും.

ഇവിടെ കേരളത്തിലെ യുക്തിവാദികളുടെ  മോഷണത്തെ സംബന്ധിച്ചും സ്ത്രീകളുടെ നേരെയുള്ള ലൈംഗികാക്രമങ്ങളെ കുറിച്ചുമുള്ള നിലപാട് അവരുടെ സാഹിത്യങ്ങളില്‍ നിന്നും ആനുകാലികങ്ങളില്‍ നിന്നും വായിച്ചെടുക്കാം. അതും ലാല്‍ എന്ന ഫൈസ്ബുക്ക്‌ യുക്തിവാദിയുടെ നിലപാടും തമ്മില്‍ പോരുത്തപ്പെടുമോ എന്ന് വായനക്കാര്‍ക്ക് വിലയിരുത്താം. 

"മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിച്ചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയതാണ്. 'അരുതു'കളുടെ അതിരു ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ടിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതികജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരികയില്ല. യുക്തിവാദികള്‍ പുകവലിച്ചത്കൊണ്ടോ, മദ്യപിച്ചത്കൊണ്ടോ യാതൊരു തകരാറുമുണ്ടാവനില്ല. "(യുക്തിവാദിയുടെ സാമുഹ്യ വീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍. പേജ് 14 -15 യുക്തിവാദി പ്രചാരണ വേദി തൃശ്ശൂര്‍)


ലാലിന്റെ അടുത്ത വിഷയം ഇതാണല്ലോ "എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം"
 
ഇതിലും യുക്തിവാദികള്‍ക്ക് വ്യക്തമായ നയവും, നിലപാടും, കാഴ്ചപ്പാടുമുണ്ട്.  സാക്ഷാല്‍ യുക്തിവിചാരം മാസിക തന്നെ പറയട്ടെ

"ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും". (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17)

യുക്തിവാദി സാമൂഹ്യ വ്യവസ്ഥിതി സ്ത്രീ, സന്താനരഹിത പുരുഷ മാത്ര സാമ്രാജ്യമാണ്‌. അവിടെ പെണ്ണിന് പുല്ലുവിലയില്ല ആ ലോകത്ത് കേവലം കൂറ്റന്‍മാര്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. അതെ അങ്ങനെയുള്ള യുക്തിവാദി പുരുഷന്  തന്റെ കാമവെറി  തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്നും അതെ ലേഖനം യുക്തിവാദികളെ പഠിപ്പിക്കുന്നുണ്ട്.. അതിങ്ങനെ വായിക്കാം... അല്ലെങ്കില്‍ വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്   നിയമത്തിനു പിടികൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം" .(യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 17)
കേരളത്തില്‍ ദീര്‍ഗ്ഗകാലം നിലനിന്ന  യുക്തിവാദ ആനുകാലികവും കേരളത്തില്‍ ഒരു മജിസ്ട്രേറ്റായിരുന്ന ഏറ്റുമാനൂര്‍ ഗോപാലനും നിര്‍ദ്ദേശിച്ച രീതിയില്‍ ജീവിക്കണോ, അതോ കേവലം ഫൈസ്ബുക്ക്‌ യുക്തിവാദിയായ ലാല്‍ പൂക്കോട്ടൂര്‍ പറഞ്ഞ പൊട്ടപ്പോയത്തം സ്വീകരിക്കണോ കേരളത്തിലെ യഥാര്‍ത്ഥ യുക്തിവാദികള്‍. (ആണുങ്ങള്‍ മാത്രം)

(ലൈംഗിക മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ യുക്തിവാദി നേതാവ് ഒരു മൃഗഡോക്ടര്‍ ആയതിന്റെ സ്വാധീനമാകാം വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ എന്ന പ്രസ്ഥാവനയിലെക്ക് അയാളെ  നയിച്ചത്. മനുഷ്യ വര്‍ഗ്ഗത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഇതു തരത്തിലുള്ള ലൈംഗികാക്രമവും വൈദ്യ ശാസ്ത്രം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ലേഖകന്‍ മനുഷ്യനെ മൃഗമായി മാത്രം വിലയിരുത്തിയതിന്റെ പരിണിത ഫലമാവാം ഈ പ്രസ്താവന.)

ഈ സാമൂഹ്യ ദ്രോഹികളെ മാന്യവായനക്കാര്‍ വിലയിരുത്തുക 


Sunday, December 9, 2012

ദയവു ചെയ്തു തൂറി തോല്‍പിക്കരുത് നട്ടെല്ലുണ്ടെങ്കില്‍ നിവര്‍ന്നു നിന്ന് മറുപടി പറയുക

ഇത് ഞങ്ങള്‍ക്ക് മലപ്പുറത്തുകാര്‍ക്ക്, എഫ് ബി ഫ്രീതിന്കെഴ്സ്ഗ്രൂപിന്, ജില്ലാദേശീയജില്ലാ യുക്തിവാദിക്ക്    സ്വതന്ത്ര ചിന്തയുടെ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വര്‍ഷം, മാസം ആഴ്ച ദിവസം. മണിക്കൂര്‍ മിനിട്ട് സെകന്റ്.

ഇങ്ങനെ ഒരു കുറിപ്പെഴുതാനുണ്ടായ സാഹചര്യം വിശദമാക്കുന്നതിനു മുമ്പ് ബൂലോകത്തെയും എഫ് ബിയിലെയും ചില ആവിഷ്കാര സ്വാതന്ത്ര്യകഥകള്‍ പരിചയപ്പെടാം. 

ഈ സാധുവിന് ബ്ലോഗേഴുത്തെന്ന സ്വഭാവം ഇല്ലായിരുന്നു. അതിനുള്ള ദൈര്യവും ഇല്ലായിരുന്നു. ബ്ലോഗുകള്‍ വായിക്കും ചിലതിലെല്ലാം കമന്റുകള്‍ ചെയ്യും. അതിലേറെ ഒന്നും അറിയില്ല ചെയ്യില്ല.  ആ സമയത്ത് KYS സംസ്ഥാന ഉപാദ്ധ്യക്ഷന്‍ (ഇപ്പോള്‍ പുറത്താക്കിയ) ഇ എ ജബ്ബാറിന്റെ ഈ പോസ്റ്റില്‍ കമന്റ് ചെയ്യുകയും അതിലിടപെട്ട്  യുക്തിവാദി ബുജിയും കൈരളി ടിവി അവതാരകനുമായ യുക്തി (മുഹമ്മദ്‌ ഖാന്‍) മറു കമന്റുകളും നടത്തി ചര്‍ച്ച മുന്നേറുന്നതിനിടെ ജബ്ബാര്‍ എന്റെ കമന്റുകള്‍ മാത്രം ഡിലിറ്റ് ചെയ്തു അദ്ദേഹത്തിന്റെ ബ്ലോഗ്‌ വികൃതമാക്കി. ആ ഡിലിറ്റുല്‍സവം   ബൂലോകരെ അറിയിക്കുന്നതിനു വേണ്ടി ആദ്യമായി ഈ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ആ പോസ്റ്റ്‌ നല്‍കിയ ആത്മവിശ്വാസവും ചങ്കുറപ്പും തുടര്‍ന്നും പോസ്റ്റുകള്‍ ചെയ്യാനും ബൂലോകത് അണ്ണാറകണ്ണനും തന്നാലായത് എന്ന പോലെ എനിക്കാവുന്ന രീതിയില്‍ ഇടപെട്ട് നിലനില്‍ക്കാനും ദൈര്യം നല്‍കി.

ഇപ്പോള്‍ ബ്ലോഗ്‌ കൂടാതെ ഫൈസ്ബുക്ക് കൂട്ടായ്മകളില്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നത് കൊണ്ട് കുറെ ഗ്രൂപുകളിലും ഇടപെടാറുണ്ട്. ഫൈസ്ബുകില്‍ ചെയ്യുന്ന പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് ബ്ലോഗ്‌ കൂടെ സജീവമായി നില നിര്‍ത്തുന്നു. എന്നെ വായിക്കുന്ന എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എനിക്ക് ആത്മവിശ്വാസവും  ദൈര്യവും നല്‍കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാരാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് പറയാന്‍ ഏറെ അഭിമാനമുണ്ട്.
എഫ് ബി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ എന്റെ പോസ്റ്റ്‌ ഡിലിറ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട്

എഫ് ബി ഫ്രീതിങ്കേഴ്സ് ഗ്രൂപ്പില്‍ മുമ്പ് ഒരു  ഇത് പോലെ പോസ്റ്റിട്ടത് ഡിലിറ്റ് ചെയ്തതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. അതിന്റെ ചെറിയ വിശദീകരണം ഈ പോസ്റ്റിലുണ്ട് ഇവിടെ ക്ളിക്കി വായിക്കാം. ആ ഡിലിറ്റാഘോഷം നടത്തിയത് ഫ്രീ തിങ്കേഴ്സിലെ നാസ്തിക ഭൌതിക യുക്തിവാദി അഡ്മിന്‍മാരായിരുന്നു. ഇതിനു മുമ്പും ഇത്തരം ഡിലിറ്റാഘോഷങ്ങള്‍ അതെ ഗ്രൂപ്പില്‍ അനുഭവിക്കേണ്ടി വന്നിരുന്നു.

പ്രശസ്ത ബ്ലോഗറും യതാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പ് അഡ്മിനുമായ നസറുദ്ധീന്‍ മണ്ണാര്‍കാടിന്റെ ഇസ്ലാം സംവാദം എന്ന ഈ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ എന്റര്‍ ചെയ്‌താല്‍ കണ്ടന്റ് വാണിങ്ങ് ആണ് ആദ്യം വരിക. ഈ വാണിങ്ങ് മെസ്സേജിനു പിന്നിലും ചില കറുത്ത നാസ്തിക യുക്തിവാദി കൈകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ചില ആവിഷ്കാര്‍ സ്വതന്ത്ര്യ നിഷേധങ്ങള്‍ നാസ്തിക യുക്തിവാദികളില്‍നിന്നനുഭവിക്കേണ്ടി വരുന്നു.
പ്രശസ്ത ബ്ലോഗര്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ ബ്ലോഗിലെ കണ്ടന്റ് വാണിങ്ങ് സ്ക്രീന്‍ഷോട്ട്



















അതിലേക്കു പോകുന്നതിനു മുമ്പ് ഈ പോസ്റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കാം മുന്‍ പോസ്റ്റില്‍ KYS നടത്തിയ ആവിഷ്കാര സ്വാതന്ത്ര്യ നിഷേധം തുറന്നു കാട്ടി ഒരു പോസ്റ്റ്‌ ചെയ്തിരുന്നത് വായിച്ചല്ലോ? ആ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചത് 06/12/12നാണ്. ആ പോസ്റ്റ്‌ ഇന്നലെ രാത്രി (08/12/12) ചില എഫ് ബി ഗ്രൂപുകളില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ആ പോസ്റ്റ്‌ ഫൈസ്ബുക്കില്‍ അബ് യൂസ് റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട് എന്ന വാണിങ്ങ് മെസ്സേജാണ് വന്നത്.
എന്റെ ബ്ലോഗ്‌ ഫിസ് ബുകില്‍ അബ് യൂസ് റിപ്പോര്‍ട്ട്‌ വാണിങ്ങ് സ്ക്രീന്‍ഷോട്ട്



















എന്തെ ഇങ്ങനെ ചില നീച നിലപാടുകകളിലേക്ക് യുക്തിവാദികള്‍ പോവുന്നത്.നാസ്തിക ഭൌതിക യുക്തിവാദികള്‍ എന്ത് കൊണ്ട് ഇത്രക്കസഹിഷ്ണുതയും  വിഭ്രാന്തികളും വിഹ്വലതകളും വെപ്രാളവും കാട്ടുന്നു. ഇവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും തങ്ങള്‍ സ്വതന്ത്ര ചിന്തയെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നവരും ഉന്നത ചിന്താമൂല്യവും ശേഷിയും ഉള്ളവരും സകല അടിമത്തങ്ങള്‍ക്കുമെതിരും  സര്‍വ്വതന്ത്രസ്വതന്ത്ര വാദികളും, തങ്ങളല്ലാത്തവര്‍ പ്രത്യേകിച്ച് മത വിശ്വാസികള്‍  മനുഷ്യനെ ചിന്തിക്കാന്‍ അനുവദിക്കാത്ത മനുഷ്യ സ്വതന്ത്ര്യത്തിനെതിര് നില്‍ക്കുന്ന മനുഷ്യനെ അടിമകളാക്കുന്ന ചൂഷണ വ്യവസ്ഥിതിയുടെ വക്താക്കളുമാണെന്നാണല്ലോ.. എന്നാല്‍ വസ്തുത അതാണോ?.

എന്റെ തൊപ്പപ്പെഴകള്‍, കുത്തിവരകള്‍ ചിലരെ ഏറെ അലോസരപ്പെടുത്തുന്നു എന്ന് തിരിച്ചറിയാനുള്ള ശേഷിയും ബുദ്ധിയും പക്വതയും എനിക്കുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യനെ അവന്റെ സാമൂഹ്യസ്വത്ത്വം നഷ്ട്ടപ്പെടുത്തി കേവലം സുഖിക്കാന്‍ ഏത് നെറികെട്ട മാര്‍ഗ്ഗവും,  (മോഷണവും വ്യഭിചാരവും സ്ത്രീ പീഡനവും വരെ) പ്രോത്സാഹിപ്പിക്കുന്ന, കേരളീയ സമൂഹത്തിനു നിര്‍മാണാത്മകമായ എന്തെങ്കിലും സന്ദേശം സ്വന്തമായി നല്‍കാനില്ലാത്ത ഈ സുഖിയന്മാരുടെ തനിനിറം തുറന്നു കാട്ടുന്ന ചില കുത്തിവരകള്‍ക്ക് നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് മറുപടി പറയാനുള്ള ചങ്കുറപ്പും തന്റേടവും ദൈര്യവുമില്ലാത്തവര്‍ക്ക് ഇത്തരം നെറികേടുകളിലൂടെ മാത്രമേ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. 
യുക്തിമത വിശ്വാസികളുടെ ആദര്‍ശ പ്രഖ്യാപനം

ഇവരുടെ സുഖിയന്‍ മതത്തില്‍ വിശ്വസിക്കുന്ന ചില പാവങ്ങള്‍ കാര്യമറിയാതെ തങ്ങളുടെ യുക്തിമതം ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് യുക്തി, പരിണാമ മതത്തില്‍ വിശ്വസിക്കുന്നത്.

ഇങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും നേരെ സര്‍വ്വായുധങ്ങളുമെടുക്കുന്ന യുക്തി പരിണാമ മതക്കരോട് അതിയായ സഹതാപമല്ലാതെ  മറ്റെന്തു ചെയ്യാന്‍!!
ഇത്തരം ഡിലിറ്റുല്‍സവങ്ങളും ബ്ലോക്കിങ്ങുകളും കണ്ടന്റ് അബ് യൂസ് റിപ്പോര്‍ട്ടിങ്ങുകളും എല്ലാം എല്ലാം സൈബര്‍ ലോകത്താണെങ്കില്‍ സാധാരണ പൊതുപ്രഭാഷണങ്ങളിലെയും സെമിനാറുകളിലെയും അവസ്ഥയും വ്യത്യസ്തമല്ല എന്ന് ഈ ബ്ലോഗ്‌ പോസ്റ്റ്‌ വ്യക്തമാക്കുന്നു.

അസഹിഷ്ണുതയും  യുക്തിമതാന്ധതയും  ബാധിച്ച് സമചിത്തത നഷ്ടപ്പെട്ട് വിറളി പിടിച്ച യുക്തിമതവിശ്വസികളോട് വിനീതമായ ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ക്ക് മാന്യമായി പ്രതിരോധിക്കാം, വിമര്‍ശിക്കാം, മറുപടി എഴുതാം...., അല്ല എങ്കില്‍ ചില അതിബുദ്ധിയുക്തിമതവിശ്വാസികള്‍ ചെയ്യുന്ന പോലെ ഞാനോന്നുമാറിഞ്ഞില്ലേ എന്ന ഒട്ടകപക്ഷി  നയം സ്വീകരിക്കാം. അല്ലാതെ തൂറി തോല്‍പിക്കരുത് എന്ന വിനയ പൂര്‍വ്വ അപേക്ഷ പരിഗണിക്കുമല്ലോ?. എന്തും ആരെ കുറിച്ചും ആവിഷ്കരിക്കാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്കാകാം. പക്ഷെ നിങ്ങള്‍ ചെയ്യുന്ന സാമൂഹ്യ ദ്രോഹങ്ങള്‍ പുറത്തു പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു കൂടാ. ഇതെന്ത് ഇരട്ട താപ്പ്

Thursday, December 6, 2012

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം അഥവാ ആവിഷ്കാരത്തിന്റെ ആവി

കേരള സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള അലയൊലികളും കൂകിവിളികളും ശബ്ദ കോലാഹലങ്ങളും കൊണ്ടും അന്തരീക്ഷ മലിനീകരണം നടത്താറുള്ള  ചില കപട സ്വാതന്ത്രചിന്ത ആള്‍കൂട്ടങ്ങള്‍ നമുക്ക് പരിചിതമാണല്ലോ?.,  ക്രിസ്തുവിന്റെ ആറാം തിരുമുറിവും സല്‍മാന്‍ റുഷ്ദിയുടെ പൈശാചിക വചനവും, ലജ്ജയില്ലാത്ത തസ്ലീമനസ്രിനും ഒന്നും സംസ്കൃത കേരള സമൂഹം മറക്കില്ല., ആ കണക്കില്‍ ഒടുക്കം വരവ് വച്ചതില്‍ ചിന്‍വാദ് പാലവും ഇന്നസന്‍സ്ഓഫ്മുസ്ലിമും ഉള്‍പ്പെടുന്നു.  അവസാന അദ്ധ്യായത്തില്‍ ഒരു പക്ഷെ കേരളത്തിലെ നാസ്തിക യുക്തിവാദികളുടെ  ഓരിയിടലിനനുസരിച്ചു അതരീക്ഷ മലിനീകരണം നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വരെ കിട്ടിയില്ല എന്നത് ഏറെ ശ്രദ്ദേയം തന്നെ.

ഇങ്ങനെ ഒരു മുഖവുര പറയാന്‍ കാരണം രണ്ടു ദിവസം മുമ്പ് കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മറ്റി അദ്ധ്യക്ഷന്‍ ഇ എ ജബ്ബാര്‍, സെക്രട്ടറി പാറക്കല്‍ മുഹമ്മദ്‌ എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും, KYS  മലപ്പുറം ജില്ലാ കമ്മറ്റി മരവിപ്പിക്കുകയും ചെയ്ത വാര്‍ത്ത കണ്ടത് കൊണ്ടാണ്., ആ വാര്‍ത്തയുടെ പിന്നാമ്പുറ വാര്‍ത്തകള്‍ കേട്ടത് കൊണ്ടാണ്. 

ഇ എ ജബ്ബാര്‍ എന്ന സൈബര്‍ യുക്തിവാദി നേതാവ് കേവലം സൈബര്‍ ലോകത്ത് മാത്രമമല്ല KYSന്റെ സംസ്ഥാന ജില്ലാ നേതൃസ്ഥാനത്തും ഏറെ പ്രമുഖനാണ്. മാത്രമല്ല അദ്ദേഹത്തിന്റേതായ, അല്ല അദ്ദേഹത്തിന്റേത് മാത്രമായ  നിസ്തുലമായ ഒരു സാഹിത്യ ശേഖരവും മലയാളത്തിലുണ്ട്. (ഇസ്ലാമിനെയും മുസ്ലിംകളെയും ചീത്ത പറയുക എന്നതില്‍ കവിഞ്ഞു വേറെ ഒന്നും അദ്ദേഹത്തിന്റെ സ്വന്തം സാഹിത്യ ശാഖക്കില്ല. അതിന്റെ ഒരു ഉദാഹരണമിവിടെ ക്ലിക്കിവായിക്കാം.) ഇത്രയും പ്രശസ്തനായ ജബ്ബാര്‍,...... അടുത്ത മാസം അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ യുക്തിയുഗം എന്ന ഒരു മാസിക തുടങ്ങുകയാണ്. അതിലുള്ള നേതൃത്വത്തിന്റെ എതിര്‍പ്പും മുറുമുറുപ്പും കൊടിമ്പിരികൊണ്ടിരിക്കുന്ന സമയത്ത് തന്നെ KYS മലപ്പുറം ജില്ലാ കമ്മിറ്റിയും ജബ്ബാറിന്റെ ഇപ്പഴത്തെ  പ്രവര്‍ത്തന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട (ഫ്രീതിന്കേഴ്സ്) ഫൈസ് ബുക്ക് കൂട്ടായ്മയും ഒന്നിച്ചു സംഘടിപ്പിക്കുന്ന, സ്വതന്ത്ര ലോകം എന്ന പേരില്‍ നടത്തുന്ന ദേശീയ സെമിനാര്‍ കൂടി വന്നപ്പോള്‍ നേതൃത്ത്വത്തിനു ഇവരേ നിയന്ത്രിക്കണമെന്നും, നിയന്ത്രിച്ചില്ല എങ്കില്‍ ഒരു പക്ഷെ ഇവര്‍ ഇനിയും (തെറി)സാഹിത്യസൃഷ്ടികളും സെമിനാറുകളും സിമ്പോസിയങ്ങളുമായി സാംസ്കാരിക പരിസരം  മലീമസ, ബഹളമയമാക്കുമെന്ന തിരിച്ചറിവാകാം ഈ പുറത്താക്കല്‍ മരവിപ്പിക്കല്‍  നാടകങ്ങള്‍ക്ക് പിന്നില്‍.

അതെന്തെങ്കിലുമാവട്ടെ ഇവിടെ വിഷയമതല്ല. മതങ്ങളെ തെറി പറയുന്നുവെങ്കില്‍ ഏത് ചവറു സാധനങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കേരളത്തിലും ഭാരതത്തിലും അനുവദിക്കണമെന്നും അതിലൂടെ വരുന്ന സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങള്‍ എത്ര വലുതെങ്കിലും അത് പ്രശ്നമല്ല എന്നും വലിയവായില്‍ ബഹളം വെക്കുന്ന ഇക്കൂട്ടര്‍, അവരിലെ ഒരുവന്‍ ഒരു മാസിക തുടങ്ങുന്നതില്‍ എന്തെ ഇത്ര വേവലാതിപ്പെടുന്നു. അത് പോലെ അവരിലെ പ്രമുഖ വിഭാഗം ഒരു സെമിനാര്‍ നടത്തുന്നത് അത്ര വലിയ പ്രശ്നമാണോ?.  എന്തെ നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്കും തിട്ടൂരങ്ങള്‍ക്കും എതിര് പറയുന്നവനും പ്രവര്‍ത്തിക്കുന്നവനും  ആവിഷ്കാര സ്വാതന്ത്ര്യമെന്ന മഹാസ്വാതന്ത്ര്യം വേണ്ടേ?.  എന്ത് കൊണ്ട് സംസ്ഥാന നേതൃത്വം മലപ്പുറം ജില്ലക്കാരെ ഇത്രയ്ക്കു അടിമകളാക്കുന്നു.  അത് പോലെ മഹാ ബുദ്ധിജീവി ജബ്ബാറും കോക്കസും ഒരു മാസിക തുടങ്ങുന്നതില്‍ ഇത്രയ്ക്കു കലാനാഥന്‍ കോക്കസ് വെപ്രാളപ്പെടുന്നു. ജബ്ബാറായാലും കലാനാഥനായാലും കേരളീയ സംസ്കൃത സമൂഹത്തെ സംബന്ധിച്ച് ഒരേ വിലയെ ഉള്ളു.

എന്ത് കൊണ്ട് ജബ്ബാര്‍, പറക്കല്‍  കോക്കസിന്  (റുഷ്ദിക്കും തസ്ലീമക്കും ബാസ്റിലി നക്കൌളക്കും വായില്‍ തോന്നിയ തോന്യാസങ്ങള്‍ ആവിഷ്കരിക്കാന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ബഹളം വച്ചപോലെ) ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്  നീതി നിഷേധമാല്ലാതെ മറ്റെന്താണ്.
ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശ തര്‍ക്കത്തിനിടയില്‍ ജില്ലാ സംസ്ഥാന അദ്ധ്യക്ഷന്മാര്‍ അത്യുന്നതസാഹിത്യ ഭാഷയിലായിരുന്നു  പരസ്പരം ആശയ കൈമാറ്റം നടത്തിയതെന്ന് ചില വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.

വാല്‍കഷണം സ്വന്തം പിതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ആ പിതാവില്‍ ജനിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ അന്യനെ തന്തക്കു വിളിക്കില്ല.

Sunday, December 2, 2012

യുക്തിമതം പ്രചരിപ്പിക്കുക, ഏത്................ മാര്‍ഗ്ഗേനയും


യഥാര്‍ത്ഥചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല പ്രസിഡന്റ് ഇ എ ജബ്ബാര്‍ അവര്‍കള്‍, അവരുടെ (KYS) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന   ദ്വിദിന ദേശീയ സെമിനാറിന്റെ പരസ്യം പതിച്ച ഫോട്ടോയാണ് ഇത്, ഇതേ ഫോട്ടോ ഫ്രീതിന്കേഴ്സ്  എഫ് ബി ഗ്രൂപ്പിലും ഉണ്ട്. മറ്റുള്ള ഗ്രൂപുകളില്‍ ഉണ്ടോ ഇല്ലേ എന്ന് പരതിയിട്ടില്ല ഒരു പക്ഷെ ഉണ്ടാവാം.
എന്ത് കൊണ്ട് ഈ ഫോട്ടോ വീണ്ടും ചര്‍ച്ച ചെയ്യുന്നു എന്നു  വായനക്കാര്‍ സംശയിക്കും.  ഈ ഫോട്ടോ സൂക്ഷിച്ചു ശ്രദ്ധിക്കുന്ന ആര്‍ക്കും കാര്യം വ്യക്തമാവും.
തങ്ങളുടെ പ്രോഗ്രാമിന്റെ പരസ്യത്തിനു അട്ടകള്‍ ചോരയൂറ്റിക്കുടിക്കുന്നത് പോലെ, വിശ്വാസി സമൂഹം (ക്രിസ്തുമത വിശ്വാസികള്‍) അവരുടെ ആശയം പ്രചരിപ്പിക്കാന്‍ അവരുടെ സ്വന്തം ചിലവില്‍ നടത്തിയ പരസ്യ ചുവരെഴുത്ത് അസംസ്കൃത, നികൃഷ്ട, വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്തു തങ്ങളുടെ സാമൂഹ്യദ്രോഹാശയം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതിന്റെ നേര്‍കാഴ്ചയാണ് ഈ ഫോട്ടോ.  ബൈബിള്‍ ലൂക്കാ പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ദരണിയില്‍ ''ദൈവത്തിനു ഒന്നും അസാദ്യമല്ല''  എന്ന വചനത്തിലെ ''അ''ക്ക് മറഞ്ഞു നിന്ന് ആ വചനം ''ദൈവത്തിനു ഒന്നും സാദ്യമല്ല'' എന്ന്  തെററിദ്ദരിപ്പിക്കാനുള്ള കുത്സിത ശ്രമം എന്നതിലുപരി തങ്ങളുടെ പരിപാടിയുടെ പരസ്യം കൂടി ഇതില്‍ ചേര്‍ക്കുന്നു എന്നത് സംസ്കൃത സമൂഹത്തിനു എത്രമാത്രം നാണക്കേടല്ല. 

മോഷണവും നിയമലംഘനവും നടത്തണമെന്ന് യാതൊരു മടിയുമില്ലാതെ കേരളത്തില്‍ അച്ചടിച്ച്‌ പ്രചരിപ്പിക്കുന്ന ഇവരെ സംബന്ധിച്ച് ഈ നികൃഷ്ടത  തെറ്റാണെന്ന് മനസ്സിലാക്കാനുള്ള പക്വതയും പാകതയും ഉണ്ടാവില്ല എന്നത് സ്വാഭാവികം മാത്രം.

ഇവര്‍ ഈ ചെയ്ത വൃത്തികേടിലെ ക്രിമിനല്‍ കുറ്റവും ഇവരെ സംബന്ധിച്ച് പ്രശ്നമല്ല. പിന്നണി ചുവരെഴുത്തില്‍ വ്യക്തമായ ഭാഷയില്‍ ''പരസ്യം പാടില്ല'' എന്ന് കൂടി എഴുതിയിട്ടുണ്ട്. ഈ ഫോട്ടോ എടുത്ത 'അതികുബുദ്ധിജീവിക്ക്' ആ ഭാഗം മറഞ്ഞു നില്‍ക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ല എന്നത് എത്ര ദയനീയമല്ല.

ഇങ്ങനെ ഒരു വൃത്തി കെട്ട മാര്‍ഗ്ഗമുപയോഗിച്ചു പരസ്യം ചെയ്യുന്ന ഫോട്ടോ എടുത്തു ഒരു സാധാരണ 'യുക്തിമതവിശ്വാസി' പ്രചരിപ്പിച്ചിരുന്നുന്നുവെങ്കില്‍ അത് അവഗണിക്കാമായിരുന്നു. പക്ഷെ ഇവിടെ വില്ലന്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ (മലപ്പുറം ജില്ലയിലെ പ്രഥമയുക്തിമതവിശ്വാസി) {കേരളത്തിലെ പ്രഥമ യുക്തിമതവിശ്വാസി മലപ്പുറംകാരന്‍ തന്നെയാണ്. പ്രപ്രഥമന്‍ ആരെന്നു യുക്തിമതവിശാസികള്‍ തന്നെ തീരുമാനിച്ചറിയിക്കുമല്ലോ} തന്നെയെന്നത് ഏറെ ഗൌരവതരവും കൌതുകകരവും തന്നെ.

മലപ്പുറത്തെ പ്രഥമ യുക്തിവാദിയുടെ നിലവാരമിതാണ് എങ്കില്‍ അയാള്‍ നേതൃത്വം നല്‍കുന്ന ജില്ലാ യുക്തിമതവിശ്വാസികളുടെയും അവര്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെയും അതില്‍ പങ്കെടുക്കുന്ന ദേശീയ യുക്തിമതവിശ്വാസികളുടെയും നിലവാരവും കുബുദ്ധിയും എത്ര മഹത്തരം!!!

മാന്യന്മാരായ യുക്തിവാദികള്‍ ക്ഷമിക്കുക.

Wednesday, November 28, 2012

ഇഴജന്തുക്കളേ പേടിക്കാതെ 48 മണിക്കൂര്‍

ഈ പോസ്റ്ററി ല്‍ പറയുന്ന വിഷയം ഏറെ ഗൌരവമുള്ളത് തന്നെ. കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ DYFI മദ്യത്തിനെതിരെ പ്രതികരിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ ഒരു ചലനം ഏതെങ്കിലും ഒരു പ്രദേശത്തു മാത്രം ഒതുങ്ങാതെ കേരളത്തിന്റെ മുക്കുമൂലകളില്‍ എത്തേണ്ടിയിരിക്കുന്നു. അതിനു വേണ്ട നടപടിക്രമങ്ങള്‍ DYFI സംസ്ഥാന നേതൃത്വം സ്വീകരിക്കും എന്ന് പ്രത്യാശിക്കാം.
DYFIക്കാര്‍ ഇങ്ങനെ ഒരു പ്രചാരണ പരിപാടിയുമായി മുന്നേറുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് അവരുടെ അംഗങ്ങളെങ്കിലും ആ സന്ദേശം സ്വീകരിച്ചാല്‍ ഏറെ വലിയ നേട്ടമായിരിക്കും സാംസ്കാരിക കേരളത്തിനു അതിലൂടെ ലഭിക്കുക.

ഈ പ്രചാരണ പരിപാടിയുടെ സംഘാടകരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല എന്ന് മാത്രമല്ല ഇത്തരം ഒരു സാമൂഹ്യ പ്രശ്നത്തിന് നേരെ ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങിയ ആ പ്രദേശത്തെ ഡിഫി, എസ് എഫ് ഐ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ഇനിയും ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് നേരെ പ്രതികരിക്കട്ടെ എന്ന് ആശംസിക്കുകയും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രചാരണ പരിപാടിക്ക് ബൂലോകത്തിന്റെ സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.






















ഈ ഫോട്ടോ അടുത്ത മാസം നടക്കാനിരിക്കുന്ന ദ്വിദിന ഭാരതബന്ദിന്റെ പ്രചരണാര്‍ഥം  കോഴിക്കോട് റയില്‍വേസ്റ്റേഷന്  മുന്നിലെ റോഡില്‍ നടത്തിയ ചുവരെഴുത്ത്.

ഈ ഫോട്ടോയും ആദ്യം ചേര്‍ത്ത ഫോട്ടോയും ഒരേ ദിവസം പകര്‍ത്തിയതാണ്. ഇവിടെ ഈ ചുമരെഴുത്ത് നടത്തിയത്.  കേരളത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടയുടെ കള്ള് ചെത്ത് തൊഴിലാളി വിഭാഗമാണ്‌. ഈ സംഘടന രണ്ടു ദിവസം ചെത്ത് നിര്‍ത്തിയാല്‍ അതും സംസ്കൃത കേരളത്തിനു വലിയ നേട്ടമായിരിക്കും എന്ന് പറയാതെ വയ്യ. മാത്രമല്ല അടുത്തു വരുന്ന 48മണിക്കൂര്‍  പണിമുടക്കില്‍ CITU മദ്യവ്യവസായ തൊഴിലാളികളും മദ്യവിതരണ തൊഴിലാളികളും മദ്യശാല ജീവനക്കാരായ സംഘടനാ പ്രവര്‍ത്തകരും എല്ലാം പണി മുടക്കും എന്നത് ഏറെ ആശ്വാസകരം തന്നെ. അന്നേ ദിവസങ്ങളില്‍ മദ്യപാനി സംഘടനകള്‍ കൂടി പണി മുടക്കിയാല്‍ കേരളത്തിലെ റോഡുകളിലും തെരുവുകളിലും വഴിയോരങ്ങളിലും ഇടവഴികളിലും നാട്ടുവഴികളിലും ഇഴജന്തുക്കളെ ഭയക്കാതെ യാത്ര ചെയ്യാം, നടക്കാം.... ഈ ഭാരത ബന്ദിന് അങ്ങനെ ഒരു നന്മ നല്‍കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. കേരളം പുരോഗതി നേടുന്നതിന്റെ ലക്ഷണങ്ങളാണ് ഈ രണ്ടു ചുവരെഴുത്തുകളും.

കേരളത്തിലെ പുതിയ മദ്യനയത്തില്‍ മദ്യശാലകള്‍ ഗ്രാമ പഞ്ചായത്തുകളുടെ നിയന്ത്രണ ത്തിലാക്കണമെന്ന നിര്‍ദ്ദേശത്തെ കുറിച്ച് ദേശാഭിമാനി എഴുതിയ ലേഖനം വായിച്ചു ആ ലേഖനത്തില്‍ നിന്ന്

''ആയിരക്കണക്കിനു തൊഴിലാളികളെയും അവരുടെ കുടുംബത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കുന്ന ഒരു നയംമാറ്റത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്ന തൊഴിലാളികളുടെ സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരുന്നു. എന്നാല്‍ , അതുണ്ടായിട്ടില്ല. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണോ എന്ന തീരുമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിടുക എന്നത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ കള്ളിന്റെ ഉല്‍പ്പാദനവും ഉപഭോഗവും മാത്രമാണ് പൂര്‍ണമായും തടയപ്പെടുക.'' 

ദേശാഭിമാനിക്ക് മദ്യവ്യവസായ കള്ളുചെത്ത് തൊഴിലാളികളുടെ പ്രശ്നങ്ങളെ മനസ്സിലാവൂ. കള്ള് തൊഴിലാളികള്‍ക്കും  കള്ള് മുതലാളിമാര്‍ക്കും അവരുടെ വരുമാനം കുറയും എന്നതില്‍ വേവലാതിപ്പെടുന്ന ദേശാഭിമാനി ഈ സമൂഹ്യദ്രോഹ വ്യവസായം നശിപ്പിക്കുന്ന കോടിക്കണക്കിനു മനുഷ്യരെയും ലക്ഷക്കണക്കിനു കുടുംബങ്ങളെയും അതിലൂടെയുണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെയും തീരെ അവഗണിക്കുന്നു എന്നത് എത്ര ഗൌരവതരമല്ല. ഏതാനും ചിലര്‍ക്ക് മുതലാളിമാരാകാം   എന്നത് കൊണ്ട് കള്ള് കച്ചവടം നിലനിര്‍ത്തേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് വ്യവസായവും മയക്കുമരുന്ന് കച്ചവടവും എന്തിന് എതിര്‍ക്കപ്പെടണം. ദേശാഭിമാനിയുടെ ഭാഷയില്‍ തീര്‍ച്ചയായും അത്തരം കച്ചവടങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ,

കേരളം വിഗ്രഹവല്‍ക്കരിച്ചാരാധിക്കുന്നക്കുന്ന  മഹാനായ ഇ. എം. എസ്. നമ്പൂതിരിപ്പാട് കേരളത്തിനു നല്‍കിയ പല പുരോഗതികളില്‍ ഒന്നാണ് കള്ള് കച്ചവടവും അതിലൂടെയുള്ള റവന്യു വരുമാനവും. അത് പോലെ സര്‍ക്കാര്‍ ആഘോഷ പൂര്‍വ്വം നടത്തുന്ന മുതലാളിത്ത ചൂഷണ സംവിധാനം കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയും. കേരളമേ നന്ദിയോടെ സ്മരിക്കുക ഇ. എം. എസ് നമ്പൂതിരിയെ.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, അവരെ വഞ്ചിക്കാന്‍ കപടരാഷ്ട്രീയക്കാര്‍ നടത്തുന്ന ഗൂഡപൊടികൈകളാവാതിരിക്കട്ടെ  DYFI, SFI പ്രാദേശികമായി നടത്തിയ പ്രചാരണ സദസ്സ്.

Friday, November 23, 2012

കൃത്രിമബുദ്ധിയുടെ പരിണാമം.... അഥവാ പരിണാമ, യുക്തിമതക്കാരുടെ കൃത്രിമ ബുദ്ധി!!!


















''ജീവനുള്ളവയ്ക്ക് (മനുഷ്യന്) 'ആത്മാവ്' ഉണ്ട്, പരലോകം ഉണ്ട് എന്നൊക്കെ വാദിക്കുന്നവർ ഒന്നു ചിന്തിക്കുക.
ചിന്തയിലും കഴിവിലും മനുഷ്യനെക്കാൾ പുരോഗതിപ്രാപിക്കാൻ കഴിവുള്ള യന്ത്രമനുഷ്യന്മാരുടെ സാധ്യത തള്ളിക്കളയാനാവില്ല.
ഇത്തരം റോബോട്ടുകൾക്ക് ആത്മാവില്ലാതെ 'ജീവിക്കാം' എങ്കിൽ, മനുഷ്യനും അതേപോലെ ജീവിക്കാം എന്നു ചിന്തിക്കാൻ സാമാന്യ യുക്തി മതിയാകും.
റോബോട്ടിന് ആത്മാവുണ്ടെന്ന് വാദിക്കാനാവില്ല, എങ്കിൽ ഫാനിനും സൈ
ക്കിളിനും ഒക്കെ ഉണ്ടെന്നു പറയേണ്ടി വരും.
ഇനി സൃഷ്ടാവിലൂടെയാണ്(മനുഷ്യൻ) സൃഷ്ടി(യന്ത്രൻ) ഉണ്ടാവുന്നത് എന്ന വാദത്തിനു വഴിവയ്ക്കാനും ഈ പോസ്റ്റ് മതിയാകും - എന്നാൽ ചിന്തിക്കുക റോബോട്ടുകൾ പുതിയ 'സൃഷ്ടി' ആണെന്ന് കരുതേണ്ടതില്ല !
അവരും പരിണാമത്തിന്റെ ഭാഗമാണ്. ജൈവ പരിണാമത്തിൽ ജനിതക സന്താനങ്ങൾ ഉണ്ടാകുന്നു. മാനസിക പരിണാമത്തിന്റെ ഫലമാണ് Artificial Intelligence.''


ഈ പോസ്റ്റിനോടനുബന്ധിച്ചു സജീവ ചര്‍ച്ചയും നടന്നു.

ഭരത് പറയാന്‍ ശ്രമിച്ചത്. റോബോട്ടുകള്‍ അതിന്റെ മെമ്മറിയില്‍ ഫീഡ് ചെയ്ത സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ച് അതിന്റെ ഹാര്‍ഡ് വെയറുകള്‍  കിറുകൃത്യമായി പ്രവര്‍ത്തിക്കുന്നു. ഇനിയും സാങ്കേതികവിദ്യ വളര്‍ന്നാല്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള, അതനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌, ഹാര്‍ഡ് വേര്‍ഡുകളുള്ള റോബോട്ടുകള്‍ കണ്ടു പിടിക്കപ്പെടുന്ന കാലം വിദൂരമല്ല. അത്തരം റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ആത്മാവ് കൊണ്ടല്ല അത് കൊണ്ട് തന്നെ മനുഷ്യനും അങ്ങനെ ഒരു ആത്മാവില്ല, ആത്മാവിന്റെ ആവശ്യമില്ല അത് കേവലം യുക്തി കൊണ്ട് തന്നെ മനസ്സിലാക്കാം.

ഈ പ്രസ്ഥാവനയിലെ അബദ്ധം, വിഡ്ഢിത്തം, യുക്തിരാഹിത്യം ചര്‍ച്ച ചെയ്യുന്നില്ല സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇതിലെ 'പോഴത്തം' വ്യക്തമാവും.

പക്ഷെ ഭരതിനോടും ഈ വാദമുള്ള മറ്റു പരിണാമമത, യുക്തിമത  വിശ്വാസികളോടും ഒരു സംശയം. (എന്റെ സംശയമല്ല  ഏതാനും ദിവസങ്ങള്‍ മുമ്പ് യഥാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ ഒരു സഹോദരന്‍ ചോദിച്ചിരുന്ന സംശയം.) ഇങ്ങനെ ഉയര്‍ന്ന രീതിയില്‍ സ്വയം നിയന്ത്രിക്കുന്ന സ്വയം ചിന്തിച്ചു തീരുമാനങ്ങളെടുക്കുന്ന ഈ റോബോട്ട് സ്വയം പ്രഖ്യാപിക്കുന്നു. ഞാന്‍ സ്വയം ഉണ്ടായതാണ്. എന്നെ ആരും  രൂപകല്‍പന ചെയ്തതല്ല, എന്റെ പ്രോസസ്സര്‍ സ്വയം ഉണ്ടായതും  അതിലെ പ്രോഗ്രാം ആ പ്രോസസ്സറിന്റെ തന്നെ വൈദ്യുത  രാസ കാന്ത ഗുണങ്ങളുടെ പ്രവര്‍ത്തന ഫലവും അതിനെല്ലാം ചേര്‍ന്ന ഉന്നത നിലവാരമുള്ള ഹാര്‍ഡ് വെയറുകളും ആ പ്രോസസറിന്റെ  ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം പുരോഗതി നേടിയതാണെന്നും, എന്നെ ഏതെങ്കിലും മനുഷ്യന്‍ രൂപ കല്പന ചെയ്തതല്ലെന്നും ഞാനും എന്നെ പോലെയുള്ള മറ്റു റോബോട്ടുകളും മാത്രമല്ല യന്ത്രലോകത്തേ  ചെറുതും വലുതുമായ എല്ലാ യന്ത്രങ്ങളും  പരിണാമത്തിലൂടെ സ്വയം രൂപപെട്ടതാണെന്നും അഹങ്കാരിയും വിഡഡിയുമായ റോബോട്ട് സ്വയം അവകാശപ്പെട്ടാല്‍ വിശേഷ ബുദ്ധിയുള്ള മറ്റു റോബോട്ടുകള്‍ അത് അംഗീകരിക്കുമോ?.

ഇത്രയും ബാലിശവും യുക്തിരഹിതവും വിവേക ശൂന്യവുമായ രീതിയില്‍ വേണോ നിങ്ങളുടെ പരിണാമ വിശ്വാസം ന്യായീകരിക്കാന്‍. ഗതികേട് തന്നെ നിങ്ങളുടെ പരിണാമ യുക്തിമത വിശ്വാസം  നിങ്ങളെ രക്ഷിക്കട്ടെ!  അതിനു ശാസ്ത്രത്തിന്റെയും യുക്തിയുടെയും സാമാന്യ ബുദ്ധിയുടെയും പിന്തുണയില്ലെങ്കിലും!! ആശംസകള്‍  
ഇതിലെ ഫോട്ടോയും ഭരതന്റെ പോസ്റ്റില്‍ നിന്ന്