Followers

Wednesday, June 8, 2016

ഗൃഹപരിപാലം പരിണാമവിശ്വാസത്തെ ന്യായീകരിക്കുന്നുവോ?

സ്നേഹസംവാദം മാസിക ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം 
അലി ചെമ്മാട്
ലേഖനം
ഭാഗം: 2

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു.

"മുഷ്യവംശത്തെ സംബന്ധിച്ച ഗവേഷണത്തില്‍ അറിയപ്പെട്ട ആദ്യത്തെ 'മുഷ്യന്‍' 
നിയാണ്ടര്‍ത്താല്‍കാരാണ്''(29) മുഷ്യചരിത്രത്തില്‍ ഒന്നാമന്‍ നിയാണ്ടര്‍ത്താല്‍ക്കാരാണെന്ന് പറയുന്നത് മലയാളി യുക്തിവാദികളുടെ 'പാഠപുസ്തകവും, അടിസ്ഥാഗ്രന്ഥവു'മായ യുക്തിദര്‍ശമാണ്.(30) നിയാണ്ടര്‍ത്താല്‍ മുഷ്യന്‍ ജീവിച്ചത് മൂന്നരലക്ഷം മുതല്‍ ആറ് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്നാണ്(31) വീക്കിപീഡിയ പരിശോധിച്ചാല്‍ മസ്സിലാവുക.

ആറ് ലക്ഷം വര്‍ഷം പ്രായമുണ്ട് നമ്മുടെ പ്രപിതാമഹന്നെ അവകാശവാദത്തിലെ ശരിതെറ്റുകള്‍ വിശകലം ചെയ്യാനല്ല നിയാണ്ടര്‍ത്താല്‍ മുഷ്യനെ ഇവിടെ കൊണ്ടുവന്നത്. ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിന്റെ ആദ്യഭാഗം ചര്‍ച്ച ചെയ്യുന്നത് പരിണാമ മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ഡാര്‍വിനുമുമ്പ് എന്ത്കൊണ്ട് ആരും ചിന്തിക്കാന്‍ തയ്യാറായില്ല എന്നതാണ്. അദ്ദേഹം തുടങ്ങുന്നതിങ്ങനെ.
"ഡാര്‍വിന്‍ രംഗത്തെത്താന്‍ എന്ത്കൊണ്ടാണ് ഇത്രയും വൈകിയത്? അദ്ദേഹത്തിന്നെ രണ്ടു തലമുറകള്‍ക്ക് മുമ്പ് ഐസക്ക് ന്യൂട്ടണ്‍ രൂപം ല്‍കിയ ഗണിത സിദ്ധാന്തങ്ങള്‍ രണ്ട് സഹസ്രാബ്ദം മുമ്പ് ആര്‍ക്കമെഡീസ് അവതരിപ്പിച്ച പുത്തന്‍ ആശയങ്ങള്‍-ഇവയെക്കാളൊക്കെ ദീപ്തവും ലളിതവുമായ ഒരു ആശയത്തിലേക്ക് എത്തിച്ചേരുന്നതില്‍ിന്നു മുഷ്യരാശിയെ അത്രയുംകാലം തടഞ്ഞുിറുത്തിയത് എന്താണ്?''(32)

മുഷ്യചരിത്രത്തിനു  ല്‍കിയ ആറ് ലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ -നാഗരിക മുഷ്യന്റെ ചരിത്രത്തിന്ന് തന്നെ ഏഴായിരത്തോളമോ അതിലധികമോ വര്‍ഷങ്ങളുടെ പ്രായമുണ്ട്-കേവലം 153 വര്‍ഷം മുമ്പ് വരെ ഒരാള്‍ക്കും പരിണാമമെന്ന ആശയം തോന്നിയില്ല എന്നത് യാദൃച്ഛികമല്ല. അതുപോലെ ഡാര്‍വിനു പരിണാമമെന്ന ആശയം തോന്നിയതും യാദൃച്ഛികമാവാന്‍ വഴിയില്ല. മുഷ്യസൈര്‍ഗികതയില്‍ അത്തരം ആശയങ്ങള്‍ക്ക് സ്ഥാനമില്ല എന്നത് തന്നെയാണ് ഇത്ര വിശാലമായ കാലയളവില്‍ പോലും മുഷ്യ് ഇത്തരമൊരു ചിന്ത വരാതിരിക്കാന്‍ കാരണമായിരിക്കുക. ഡോക്കിന്‍സ് പറയുന്നത് ഡാര്‍വിുമുമ്പ് ഇത്തരം ആശയങ്ങള്‍ ആരും പറയാതിരിക്കാന്‍ കാരണം (ഡാര്‍വിുമുമ്പ് ലാമാര്‍ക്കിയന്‍ ചിന്തകള്‍ ഉണ്ടായിരുന്നുവെന്നതും ആ ചിന്തകളുടെ സ്വാധീമാണ് ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസിലേക്ക് യിച്ചത് എന്നുമുള്ള കാര്യം മറക്കുന്നില്ല. ഡോക്കിന്‍സ് അക്കാര്യമിവിടെ സൂചിപ്പിക്കാതിരിക്കുന്നത് കൊണ്ടുതന്നെ അതിലേക്ക് ചര്‍ച്ച ീട്ടേണ്ടതില്ല). ഗ്രീക്ക് തത്ത്വചിന്തകള്‍ പ്ളേറ്റോയുടെ സത്താവാദത്തിന്റെ സ്വാധീമാണ് ചരിത്രത്തില്‍ ഒരു ഡാര്‍വിന്‍ ഉയര്‍ന്നുവരാതിരിക്കാന്‍ കാരണമായി പറയുന്നത്.
ഡോക്കിന്‍സ് വ ഡാര്‍വിിസത്തിന്റെ കുലപതിയായിരുന്ന ഏണസ്റ് മെയറി ഉദ്ധരിച്ച് പറയുന്നു: "അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സത്താവാദം അഥവാ എസ്സന്‍ഷ്യലിസം എന്നു ാം വിളിക്കുന്ന പ്രാചീ തത്ത്വചിന്താ പദ്ധതിയായിരുന്നു ഇക്കാര്യത്തില്‍ മുഖ്യപ്രതിബന്ധമായി ിലകൊണ്ടത്. പരിണാമം കണ്ടുപിടിക്കുന്നത് പ്ളേറ്റോയുടെ മൃതകരങ്ങളാല്‍ തടയപ്പെടുകയായിയുരുന്നു''(33) തുടര്‍ന്ന് പ്ളേറ്റോയുടെ സത്താവാദമെന്തെന്ന വിശദീകരണത്തിലേക്ക് പോകുന്നു. ഭൂമിയിലെ മുയലുകള്‍ യഥാര്‍ഥ മുയലുകളല്ലെന്നും യഥാര്‍ഥ ആകാശ മുയലിന്റെ കേവല പതിപ്പുകളാണ് ഭൂമിയിലെ മുയലുകളെന്നും മറ്റുമുള്ള പ്ളേറ്റോണിയന്‍ വാദങ്ങളെന്തെന്ന് ിരത്തുന്നു. അത്തരം വാദമുള്ളവര്‍ ഇന്നില്ല എന്നത്കൊണ്ടുതന്നെ ആ ചര്‍ച്ച അാവശ്യമാണ്. അതുകൊണ്ടുതന്നെ മുക്കതവഗണിക്കാം.
പക്ഷെ പരിണാമമെന്ന ആശയം പ്ളേറ്റോയുടെ സത്താവാദം തടഞ്ഞു എന്ന ഡോക്കിന്‍സിന്റെയും മെയറിന്റെയും അവകാശവാദം യാതൊരടിസ്ഥാവുമില്ലാത്ത മിഥ്യാവാദമാണ്. പ്ളേറ്റോയുടെ കാലഘട്ടം ബി.സി 423-348 ആണെന്ന് വിക്കിപീഡിയ പറയുന്നു.(34) ഗ്രീക്കില്‍ ജീവിച്ചിരുന്ന പ്ളേറ്റോയുടെ മുമ്പുതന്നെ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഈജിപ്ത്, മെസപ്പൊട്ടേമിയ, യൂഫ്രട്ടീസ്, ടൈഗ്രിസ്(35), ഇന്‍ഡസ് വാലി(36) യൂറോപ്യന്‍ സംസ്കാരങ്ങള്‍(37) ിലിന്നിരുന്നു. മാത്രമല്ല പ്ളേറ്റോയുടെ കാലഘട്ടത്തിുശേഷവും പ്ളേറ്റോയുടെ ആശയങ്ങളറിയാത്ത സംസ്കാരങ്ങളും ജവിഭാഗങ്ങളും ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ചിരുന്നു. അക്കൂട്ടത്തില്‍ യുക്തിവാദ വീക്ഷണപ്രകാരം കേവലിരീശ്വരത്തിലധിഷ്ഠിതമായ ദാര്‍ശികചിന്തകളും ിലിന്നിരുന്നു.
ഭാരതീയ ദാര്‍ശികതയെ സംബന്ധിച്ചു കമ്യൂണിസ്റ് യുക്തിവാദ വീക്ഷണം അവ ഭൌതികവാദത്തിലധിഷ്ഠിതവും ിരീശ്വരവാദപരവുമായിരുന്നു എന്നതാണ്. ഇത്തരം പഠങ്ങളാണ് ഡി.ഡി കോസാംബി, പി. ദാമോദരന്‍ തുടങ്ങിയവരുടെ ഭാരതീയ ദര്‍ശങ്ങളെക്കുറിച്ചുള്ള പഠങ്ങള്‍.
ഇക്കാര്യം യുക്തിവാദ അടിസ്ഥാപ്രമാണമായ യുക്തിദര്‍ശവും വ്യക്തമാക്കുന്നുണ്ട്. "ഇന്ത്യന്‍ ദാര്‍ശിക പാരമ്പര്യത്തില്‍ ഒരു ചെറിയ ്യൂപക്ഷത്തിാഴികെ സ്വന്തം ദര്‍ശത്തിന്റെ ിലപാടുകളെ വിശദീകരിക്കുന്നത്ി ഈശ്വരന്റെ ആവശ്യം അിവാര്യമായില്ല. ഈ സവിശേഷത പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഏതൊരു ഭൌതികവാദത്തിന്റെയും മുന്‍ ഉപാധിയാണ് ിരീശ്വര സങ്കല്‍പം. ിരീശ്വര ദര്‍ശത്തില്‍ അധിഷ്ഠിതമായ പ്രാചീഭാരതത്തിലെ മുഴുവന്‍ ദാര്‍ശികധാരകളും ഭൌതികതയില്‍ ചുവടുപിടിച്ചുകൊണ്ടാണ് വികാസം പ്രാപിച്ചത് എന്നു പറയാം. ആസകലം ഭൌതിക ചിന്താധാരയെന്ന് പ്രസിദ്ധമായ ലോകായത ദര്‍ശം മാത്രമല്ല സാംഖ്യം, ്യായം, വൈശേഷികം, മീമാംസ, ജൈം, ബൌദ്ധം എന്നിവയെല്ലാം ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇപ്രകാരം ആകെയുള്ള പ്രധാപ്പെട്ട ഒമ്പതു ഇന്ത്യന്‍ ദാര്‍ശിക പദ്ധതികളില്‍ ഏഴും പൂര്‍ണമായി ഈശ്വര ിഷേധിച്ചുകൊണ്ട് ഭൌതികതയോട് കൂറു പ്രഖ്യാപിച്ചുവെങ്കില്‍ ആത്യന്തികതലത്തില്‍ അദ്വൈത വേദാന്തവും ഈശ്വര ിരാകരിച്ചിരിക്കുന്നു.''(38)
ഈ പ്രസ്താവയിലെ അതിശയോക്തി അവഗണിച്ചു യുക്തിദര്‍ശ ലേഖകന്റെ വാക്കുകള്‍ മുഖവിലക്കെടുത്ത് ഡോക്കിന്‍സിന്റെയും മേയറുടെയും അവകാശവാദങ്ങള്‍ വിശകലം ചെയ്താല്‍ പ്ളേറ്റോയുടെ സത്താവാദത്ത്ി മുഷ്യകുലത്തെ മൊത്തത്തില്‍ സ്വാധീിക്കാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാവും. അതുകൊണ്ടുതന്നെ പരിണാമചിന്തയെ ആശയവാദം തടഞ്ഞു എന്ന ഭാവ അല്‍പം അതിരുകടന്ന അധികപ്രസംഗമാണെന്ന് ബോധ്യപ്പെടും.
യഥാര്‍ഥത്തില്‍, പരിണാമസങ്കല്‍പം മുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും യോജിക്കുന്നില്ല എന്നതാണ് വസ്തുത. ആറു ലക്ഷം (?!) വര്‍ഷത്തെ മുഷ്യചരിത്രത്തില്‍ കേവലം 153 വര്‍ഷത്തിന്റെ വിലയെത്രയാണ്. ാഗരിക മുഷ്യന്റെ 7000ത്തില്‍ കൂടുതല്‍ വര്‍ഷത്തെ ചരിത്രത്തില്‍ 153 വര്‍ഷത്തെ സ്ഥാമെന്താണ്? ചരിത്രത്തിലെവിടെയും മുഷ്യ് ഭാവയില്‍ പോലും കാണാന്‍ കഴിയാത്ത, ഭൌതികതയുടെ അതിപ്രസരത്തില്‍ ിരൂപിച്ചെടുത്ത സങ്കല്‍പം മാത്രമാണ് പരിണാമവിശ്വാസം. മുമ്പ് സൂചിപ്പിച്ചപോലെ പരിണാമം അതൊരു വിശ്വാസമായി ിലില്‍ക്കട്ടെ. പക്ഷെ അതി ശാസ്ത്രീയമായി തെളിയിക്കും എന്ന വീമ്പു പറച്ചിലും അത് ശാസ്ത്രമാണെന്ന അവകാശവാദവും അംഗീകരിക്കാന്‍ കഴിയില്ല.
പരിണാമം ചരിത്രത്തിലെവിടെയും ആരെയും സ്വാധീിച്ചില്ല എന്നു ഡോക്കിന്‍സും മേയറും പ്രസ്താവിച്ചു. അതിാട് യുക്തിദര്‍ശത്തിന്റെ ആദ്യപേജിലെ വെളിപ്പെടുത്തലും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
"മുഷ്യവംശത്തെ സംബന്ധിച്ച ഗവേഷണത്തില്‍ അറിയപ്പെട്ട ആദ്യത്തെ മുഷ്യന്‍ 'ിയാണ്ടര്‍താല്‍'കാരാണ്. 1856ല്‍ ജര്‍മിയിലെ ിയാണ്ടര്‍ താഴ്വരയില്‍ിന്ന് കണ്ടുകിട്ടിയ അവശിഷ്ടങ്ങളാണ് ഈ പേരിന്റെ കാരണം.
ഇയാള്‍ ഗുഹകളിലെ വ്യമൃഗങ്ങളെ, വിശേഷിച്ച് കരടികളെ കൊന്നതായും ഗുഹകള്‍ താമസത്തിായി സ്വീകരിച്ചതായും കരുതുന്നു. ഇങ്ങ വധിക്കാിടയായ കരടികളുടെ തലയോടുകള്‍ ഗുഹകള്‍ക്കകത്ത് ഒരു പ്രത്യേക രീതിയില്‍ അടുക്കിവെച്ചിരുന്നുവത്രെ.
മരിച്ചവരെ കാല്‍മുട്ടുകള്‍ മടക്കി ഇരുന്ന ിലയില്‍ ഗുഹയില്‍ മറവുചെയ്തതായി വെളിപ്പെട്ടിട്ടുണ്ട്. ഇത് എന്തെങ്കിലും വിശ്വാസത്തിന്റെ ഫലമാണോ? വ്യക്തമല്ല. ഇന്നത്തെ സമാധി സംസ്കാരം ഇതിാട് ഏതാണ്ട് അടുത്തുില്‍ക്കുന്നതായി തോന്നുന്നു.
കരടിയുടെ തലയോടുകള്‍ സൂക്ഷിച്ചുവച്ചതിലും എന്തെങ്കിലും വിശ്വാസത്തിന്റെ ിറമുണ്ടോ? അതോ തന്റെ വീരപരാക്രമങ്ങളുടെ സ്മരണയായി സൂക്ഷിച്ചതോ?
~ഒരു പ്രത്യേക ഇത്തിലുള്ള മൃഗങ്ങളുടെ തലയോടുകള്‍ മാത്രം സൂക്ഷിച്ചുവക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്താണ്?''(39)
മുഷ്യചരിത്രത്തിലെ മഹാഭൂരിപക്ഷ കാലഘട്ടത്തിലും പരിണാമത്തെക്കുറിച്ചോ അതല്ലായെങ്കില്‍ സ്വയംഭൂ തത്ത്വത്തെക്കുറിച്ചോ ആരും ചിന്തിച്ചിരുന്നില്ല എങ്കില്‍, ആദ്യമുഷ്യന്‍ അവന്റെ ഒന്നാം തീയതി മുതല്‍ പരലോകവിശ്വാസിയായിരുന്നു എന്നു വിളിച്ചുപറയുന്നു യുക്തിവാദി ദാര്‍ശികായിരുന്ന എം. ബി.കെയുടെ ഈ പ്രഖ്യാപം.
അതെ മുഷ്യന്‍ എന്നും ദൈവ-മരണാന്തര വിശ്വാസിയായിരുന്നു; ആയിരിക്കുകയും ചെയ്യും. അതവന്റെ സൈര്‍ഗികതയുടെ ഭാഗമാണ്. മസ്സിന്റെയും ബുദ്ധിയുടെയും യുക്തിയുടെയും തേട്ടമാണ്.
ഇക്കാര്യം ഡോക്കിന്‍സും വ്യക്തമാക്കുന്നുണ്ട്. തന്റെ ഏറെ പ്രശസ്തമായ ദി ഗോഡ് ഡെല്യൂഷന്‍ എന്ന കൃതിയില്‍-ാം ചര്‍ച്ച ചെയ്യുന്ന 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍' എന്ന ഈ പുസ്തകത്തിന്റെ മുന്‍കവര്‍ പേജില്‍ ഡോക്കിന്‍സി പരിചയപ്പെടുത്തുന്നത് ദി ഗോഡ് ഡെല്യൂഷന്‍ എന്ന വിഖ്യാത കൃതിയുടെ കര്‍ത്താവ് എന്നാണ്. ഡോക്കിന്‍സ് പറയുന്നു.
"സൃഷ്ടിവാദത്തോട് സഹജമായ ആഭിമുഖ്യം തോന്നുന്ന രീതിയിലാണ് (കിിമലേഹ്യ ുൃലറശുീലെറ ീ രൃലമശീിേശാ) മുഷ്യരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ളൂമിന്റെ അഭിപ്രായം. അതായത് 'എല്ലാം ആരോ ഉണ്ടാക്കിവച്ചു' എന്ന് സങ്കല്‍പിക്കാുള്ള ദ്വൈതബോധമാണ് മിക്ക മുഷ്യര്‍ക്കുമുള്ളത്. അദ്വൈത വാദികളില്‍ പോലും ഈ ഭാവ ശക്തമാണ്.''(40) തന്റെ ആ ഗ്രന്ഥത്തില്‍ 28ാം അധ്യായത്ത്ി ഡോക്കിന്‍സ് ല്‍കിയ തലക്കെട്ട് തന്നെ 'മതവിശ്വാസത്തെ തുണക്കുന്ന മാസിക ഘട' എന്നാണ്. ആ അധ്യായത്തില്‍ പ്രമുഖ മഃശാസ്ത്രജ്ഞന്‍ പോള്‍ ബ്ളൂമി അധികരിച്ച് പറഞ്ഞ വാചകമാണ് ാം വായിച്ചത്.വേറെയുമുണ്ട് ഇത്തരം പ്രസ്താവകള്‍.
"കുട്ടികളുടെ മസ്സില്‍ സഹജമായ ഒരു ദ്വൈതഭാവമുണ്ടെന്ന് അദ്ദേഹം (ബ്ളൂം) പറയുന്നു. രണ്ടായി കാണാുള്ള മുഷ്യമസ്സിന്റെ സ്വാഭാവിക ത്വരയാണ് ദ്വൈതഭാവം (ഊമഹശാ) എന്നത്കൊണ്ട് അദ്ദേഹം അര്‍ഥമാക്കുന്നത്. മതം അത്തരം ദ്വൈതഭാവത്തില്‍ിന്നാണ് രൂപംകൊള്ളുന്നത്.''(41) അതെ ദൈവമത വിശ്വാസവും ദൈവസൃഷ്ടി വിശ്വാസവും മുഷ്യന്റെ സഹജവും സൈര്‍ഗികവുമായ ചോദയും തേട്ടവുമാണ്. എന്നാല്‍ പരിണാമവിശ്വാസവും ിരീശ്വര വിശ്വാസവും മുഷ്യസൈര്‍ഗികതക്കും സഹജവുമായ ചോദക്കും ആത്മാവിന്റെ തേട്ടത്തിുമെതിരും. എന്നിട്ടുമെന്തേ ഡോക്കിന്‍സും പരിണാമ ിരീശ്വര വിശ്വാസികളും അതില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അത്കൂടി ഡോക്കിന്‍സില്‍ിന്നു തന്നെ പഠിക്കുന്നത് മൌലികമായിരിക്കും. "ആദ്യം സ്വയം വഞ്ചിച്ചാല്‍ മറ്റുള്ളവരെ വഞ്ചിക്കാന്‍ എളുപ്പമായിരിക്കും. ബോധമസ്സില്‍ിന്ന് സത്യത്തെ അകറ്റിിര്‍ത്തിയാല്‍ മറ്റുള്ളവരോട് കള്ളം പറയുമ്പോള്‍ ഉണ്ടാകാിടയുള്ള വിഷമതകള്‍ ഒഴിവാക്കാം. സാധാരണ മുഷ്യര്‍ക്ക് ുണ പറയുമ്പോള്‍ കണ്ണുചിമ്മുക, കൈത്തലം നയുക, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുണ്ടാകാറുണ്ടല്ലോ. സത്യമറിയുന്നത് മഃപൂര്‍വം ഒഴിവാക്കിയാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ താ അപ്രത്യക്ഷമായിക്കൊള്ളും.''(42)
ദൈവം സൃഷ്ടിച്ചു ിയന്ത്രിച്ചു വളര്‍ത്തിക്കൊണ്ടുവരുന്നു എന്ന വിശ്വാസം മുഷ്യസഹജമാണെന്നും സൈര്‍ഗികമാണെന്നും ാം കണ്ടു. ആ സൈര്‍ഗിക ഗുണത്തെ ിഷേധിക്കാന്‍ സ്വന്തം മസ്സി പീഡിപ്പിച്ചും ആത്മവഞ്ച ടത്തിയുമാണ് ിരീശ്വര, പരിണാമ വിശ്വാസം അതിന്റെ വക്താക്കള്‍ ഉള്‍ക്കൊള്ളുന്നത്. അങ്ങ ആത്മവഞ്ച ടത്തിയാല്‍ അത്തരം കളവ് തന്റെ സഹജീവികളോട് പറയുന്നതിാ പ്രചരിപ്പിക്കുന്നതിാ മസ്സാക്ഷിക്കുത്തോ മാസിക ശാരീരിക പിരിമുറുക്കമോ അത്തരക്കാര്‍ക്കുണ്ടാവില്ല. അവരുടെ ബുദ്ധിക്കും മസ്സിും സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രീതിയില്‍ മുദ്രവച്ചിരിക്കും.
ഡോക്കിന്‍സ് തന്റെ പുസ്തകത്തില്‍ പരിണാമ വിശ്വാസത്ത്ി തെളിവുകള്‍ ിരത്താന്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാം അധ്യായത്തില്‍ അതിദ്ദേഹം ഒരു പരീക്ഷണം അവതരിപ്പിക്കുന്നു. "എല്ലാ മൃഗങ്ങളിലേക്കും ഈ ചങ്ങല ീളുന്നു. ഇത്തരത്തില്‍ തികച്ചും അമ്പരപ്പിക്കുന്ന ഒരു ഫലം പരിണാമത്തില്‍ അധിഷ്ഠിതമായ ലോകവീക്ഷണത്തില്‍ിന്ന് മാത്രമേ ഉരുത്തിരിയുകയുള്ളു എന്ന് ഞാന്‍ ിര്‍ബന്ധിക്കാുള്ള കാരണം ിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും. എന്തായാലും ഞാത്ി ഒരു പേരു കൊടുക്കുകയാണ്. 'ഹെയര്‍ പിന്‍ ചിന്ത എന്ന പരീക്ഷണം' (ഠവല വമശൃുശി വീൌേഴവ ലുഃലൃശാലി)''(43)
ഈ പരീക്ഷണത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ കേവലം ചിന്താ(ഭാവാ)പരമായ പരീക്ഷണം മാത്രമാണ്. മുമ്പ് കേട്ട ഒരു പഴഞ്ചൊല്ല് സാന്ദര്‍ഭികമാണ്. 'ഏട്ടിലെ പശു പുല്ലുതിന്നില്ല' അതുപോലെ ഡോക്കിന്‍സിന്റെ മാസിക വ്യാപാരങ്ങള്‍ ഒന്നും തെളിയിക്കില്ല. (ഡോകിന്‍സി ആദ്യഭാഗത്ത് പരിചയപ്പെട്ടത് മറക്കാതിരിക്കുക)
എന്താണ് ഈ പരീക്ഷണത്തിന്റെ കാതല്‍ എന്നുകൂടി മസ്സിലാക്കാം. ഏതെങ്കിലും ജീവിച്ചിരിക്കുന്ന ഒരു ജീവി, അതിന്റെ മുന്‍ഗാമി, അതിന്റെ തൊട്ടുമുമ്പത്തെ മുന്‍ഗാമി... അങ്ങി കുറെ മുമ്പോട്ടുപോയാല്‍ ഇന്നു ജീവിച്ചിരിക്കുന്ന ജീവിയില്‍ിന്നും വളരെയേറെ വ്യത്യാസപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഒരു പക്ഷെ ആ മുന്‍ഗാമി ഇന്ന് ജീവിച്ചിരിക്കുന്ന ജീവിവര്‍ഗം തന്നെ ആയിരിക്കാന്‍ സാധ്യതയില്ല എന്നിങ്ങ പോകുന്ന വിശദീകരണം...
"തികഞ്ഞ അവധാതയോടുകൂടി ക്രമമായി പിന്നോട്ടുസഞ്ചരിച്ചാല്‍ പിന്നീടങ്ങോട്ട് കാണപ്പെടുന്ന ജീവികള്‍ക്ക് ആദ്യത്തെ മുയലുമായുള്ള സാമ്യം ക്രമേണ കുറഞ്ഞുവരുന്നതായും ഷ്റൂവുമായുള്ള (ടവൃലം) സാമ്യം (ശരിക്കും ഷ്റൂ ആണെന്ന് കരുതരുത്) വര്‍ധിച്ചുവരുന്നതും അുഭവപ്പെടും. പെണ്‍കുട്ടികള്‍ തലമുടി ഒതുക്കിവെക്കാന്‍ ഉപയോഗിക്കുന്ന ഒരു ഹെയര്‍പിന്നിന്റെ (വമശൃുശി) ആകൃതിയിലായിരിക്കും. ഈ പരിണാമക്രമം വ്യിസിക്കപ്പെടുന്നത്. അതായത് ഇംഗ്ളീഷ് അക്ഷരം 'ഡ' തലതിരിച്ചിട്ട ആകൃതിയില്‍. ചില പ്രകടമായ സവിശേഷതകളുടെ അടിസ്ഥാത്തില്‍ ഈ ഹെയര്‍പിന്‍ വിതരണക്രമത്തിലെ ഒരു ജീവി കൃത്യമായി ഹെയര്‍പിന്നിന്റെ വളവിലാണുള്ളതെന്ന് (യലിറ) ഞാന്‍ പറയും. ഈ ജീവി മുയലുകള്‍ക്കും പുള്ളിപ്പുലികള്‍ക്കും അടുത്തിടെയുണ്ടായിരുന്ന ഒരു പൊതുപൂര്‍വികാകുന്നു. (ശരിക്കും പറഞ്ഞാല്‍ അമ്മ വഴിയില്‍. പക്ഷെ വഴിക്ക് പ്രത്യേകിച്ച് പ്രാധ്യാമൊന്നും കൊടുക്കേണ്ടതില്ല) ആ ജീവി കൃത്യമായും എങ്ങയൊയിരുന്നു എന്ന് മുക്കറിയില്ല. അതെന്തായാലും പരിണാമപരമായി ചിന്തിച്ചാല്‍ അങ്ങയാൈരു ജീവി ഉണ്ടായിരിക്കേണ്ടതുണ്ട്. എല്ലാ ജീവികളെയും പോലെ അതും തന്റെ മാതാവിയുെം മകളെയും പോലെ സ്വന്തം വര്‍ഗത്തിലെ (ടുലരശല) ഒരംഗത്തെ പോലെയാവും ജീവിച്ചിട്ടുണ്ടാവുക.''(44)
ഈ പാരഗ്രാഫ് ഹെയര്‍പിന്‍ എക്സ്പെരിമെന്റിന്റെ രൂപം ഏകദേശം വ്യക്തമാക്കുന്നു. ഇതിലെവിടെയും പരീക്ഷണമില്ല. ഡോക്കിന്‍സ് ഒന്നാം അധ്യായത്തില്‍ അവകാശപ്പെട്ട പോലെ ഈ പരീക്ഷണത്തിുള്ള ടപടിക്രമങ്ങള്‍ 'പരിണാമാന്ധത ബാധിച്ച രോഗാതുര മസ്സിന്റെ അുമാങ്ങളും ഊഹങ്ങളും മാത്രം. ഈ ഹെയര്‍ പിന്‍ പരീക്ഷണത്തെക്കുറിച്ച് ഡോക്കിന്‍സ് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതെല്ലാം കേവലം ഊഹാധിഷ്ഠിതം മാത്രമാണ്. സ്വന്തം ഭാവയില്‍ വിരിയുന്ന സങ്കല്‍പങ്ങള്‍ക്ക് ശാസ്ത്രമെന്ന പേരിട്ടാരാധിക്കുന്ന പരിണാമ വിശ്വാസിയായ ഡോക്കിന്‍സ് തുടരുന്നു.
"പിന്നോട്ടുള്ള ഈ ഭാവാ സഞ്ചാരം മുക്ക് തുടരാം. ടന്നു ടന്നു ഹെയര്‍ പിന്നിന്റെ വളവും പിന്നിട്ടാല്‍ പിന്നീട് പോകുന്നത് മുന്നോട്ടാണ്. അതായത് പുള്ളിപ്പുലിയിലേക്ക് (ഹെയര്‍പിന്നില്‍ിന്നും വ്യത്യസ്ത സ്വഭാവഘടയുള്ള ജീവികളുടെ ിരവധി ശാഖകള്‍ ഉടീളം പൊട്ടിമുളക്കുന്നുണ്ടാകും. ഇതിലെ ഒരു ശാഖയില്‍ ിന്നായിരിക്കും പുള്ളിപ്പുലി പരിണമിച്ചിട്ടുണ്ടായത്.'' "ഹെയര്‍പിന്നിന്റെ വളവിലൂള്ള തുരപ്പന്‍ ജീവിയുടെ പുത്രിമാരെയാണ് പിന്നീട് ാം കാണുക. സാവധാം അതെ സമയം പെട്ടെന്ന് ഗ്രഹിക്കാാവാത്ത രീതിയില്‍ ആ തുരപ്പന്‍ ജീവി മെല്ലെ പരിണമിക്കുന്നു. ആ മാറ്റങ്ങള്‍ ിരവധി മധ്യരൂപ ജീവികള്‍ വഴിയായിരിക്കും. ഇത്തരം മധ്യരൂപങ്ങള്‍ക്കൊക്കെ പരസ്പരം ല്ല സാമ്യമുണ്ടായിരിക്കും. എന്നു കരുതി, അവയക്ക് ഇന്നു ാം കാണുന്ന ഏതെങ്കിലും ജീവിയുമായിട്ട് സാമ്യമുണ്ടാകണമെന്നില്ല. ഏകദേശം ചെങ്കീരിയെപോലെ തോന്നുന്ന മധ്യരൂപങ്ങളിലൂടെയാവും ഇവിടെ മ്മുടെ പ്രയാണം. ഈ സഞ്ചാരത്തിിടയില്‍ അപ്രതീക്ഷിത ദ്രുതവ്യതിയാങ്ങളൊന്നും ഉണ്ടാകാതെ തന്നെ, ഏതെങ്കിലുമൊരു ഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടാത്ത വിധം ക്രമവും സൂക്ഷ്മവുമായ പരിണാമം വഴി ാം പുള്ളിപ്പുലിയില്‍ എത്തിച്ചേരും.''(45)
ഈ ഉദ്ധരണിയും ഒരു പാരഗ്രാഫ് പൂര്‍ണമായി ചേര്‍ന്നതാണ്. പരിണാമം തെളിയിക്കും എന്ന് ൂറ്റൊന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോക്കിന്‍സിന്റെ പുസ്തകത്തിലെ തെളിയിക്കലിന്റെ വ്യക്തമായ രൂപമാണ് ാം ഇവിടെ കണ്ടത്.
ആദ്യഭാഗത്ത് ശാസ്ത്രത്തിന്റെ വ്യത്യസ്ത ിര്‍വചങ്ങള്‍ മസ്സിലാക്കിയിരുന്നു. അവയില്‍ വ്യക്തവും സ്പഷ്ടവുമായ വിശദീകരണം കെ. വൈ. എസ് സംസ്ഥാ പ്രസിഡന്റ് യു. കലാാഥന്റേതാണ്. അദ്ദേഹം വിശദീകരിച്ച പോലെ ആറേഴ് പടവുകളുള്ള ശാസ്ത്രീയ രീതിയില്‍ ഒരു അവസ്ഥയിലും ഭാവാവിലാസങ്ങള്‍ക്കും ഊഹത്തിും യാതൊരു സ്ഥാവുമില്ല. പക്ഷെ ഡോക്കിന്‍സിന്റെ പുസ്തകത്തില്‍ ഏറിയ കൂറും രേത്തെ പ്രഖ്യാപിച്ചത് പോലെ അദ്ദേഹത്തിന്റെ ഊഹാധിഷ്ഠിതും ഭാവാപൂര്‍ണവുമായ അുമാങ്ങളിലൂടെയാണ് പരിണാമം ശാസ്ത്രീയമായി തെളിയിക്കുന്നത്(?!)
ഭാവാപൂര്‍ണമായ സയന്‍സ് ഫിക്ഷാണ് ഡോക്കിന്‍സ് അവതരിപ്പിക്കുന്നത് എങ്കില്‍ അത് വായക്കാര സങ്കല്‍പ ലോകത്തേക്ക് ആയിച്ച് ആസ്വാദത്തിന്റെ കൊടുമുടിയില്‍ എത്തിച്ചേ. സയന്‍സ് ഫിക്ഷ് പകരം മറ്റേതൊരു സാഹിത്യ ഫിക്ഷായാലും അതും വായക്കാര്‍ ആസ്വദിക്കും. ഇവിടെ ഫിക്ഷന്‍ എന്നവകാശപ്പെടാത്ത, ശാസ്ത്രമെന്നും തെളിവുണ്ടെന്നും അവകാശപ്പെടുന്ന, ഭാവാവിലാസങ്ങള്‍ അവതരിപ്പിക്കുകയാണ് പുസ്തകത്തിലധിക ഭാഗവും. ഡോക്കിന്‍സ് തന്റെ പുസ്തകത്തില്‍ തെളിവുകള്‍ സമര്‍ഥിക്കുകയായി. ആദ്യമായി അവതരിപ്പിച്ച തെളിവ് ഡാര്‍വി തന്റെ സിദ്ധാന്ത രൂപീകരണത്തിലേക്ക് യിച്ച വളര്‍ത്തുജീവികളില്‍ ഗൃഹ പരിപാലത്തിലൂടെ വരുന്ന മാറ്റവും കാര്‍ഷിക ഗവേഷണങ്ങളിലൂടെ സസ്യങ്ങളില്‍ വരുന്ന മാറ്റവുമാണ്. ഈ വിഷയം പുസ്തകത്തില്‍ എഴുപത്തിയഞ്ചില്‍ കൂടുതല്‍ പേജുകളില്‍ വിശദീകരിച്ചിട്ടുണ്ട്. അവയോരോന്നും പരിശോധിക്കപ്പെടേണ്ടതില്ല. എങ്കിലും അല്‍പം ചര്‍ച്ച ചെയ്യാതെ അവഗണിക്കുന്നത് ീതിയല്ല.
ഈ ഭാഗങ്ങളുടെ തുടക്കമിങ്ങ "മൃഗങ്ങളുടെയും സസ്യങ്ങളുടെയും പ്രജത്തെപറ്റി ഡാര്‍വ്ി ല്ല ജ്ഞാമുണ്ടായിരുന്നു. പ്രാവ് കമ്പക്കാരുമായും ഹോര്‍ട്ടി കള്‍ച്ചറിസ്റുകളുമായും സവിശേഷ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്ത്ി ായകളെ ഏറെ ഇഷ്ടവുമായിരുന്നു. ഒറിജിന്‍ ഓഫ് സ്പീഷിസിന്റെ പ്രഥമ അധ്യായം വളര്‍ത്തുമൃഗങ്ങളിലും സസ്യങ്ങളിലുമുള്ള ഭിന്ന ജാതികളെ കുറിച്ചായിരുന്നുവെന്ന് മാത്രമല്ല ആ വിഷയത്തെ പറ്റി പിന്നീട് ഒരു പുസ്തകം തന്നെ രചിച്ചിട്ടുമുണ്ട്. 'മുഷ്യ പരിപാലം മൂലം മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും സംഭവിക്കുന്ന വൈജാത്യങ്ങള്‍' (ഠവല ്മൃശമശീിേ ീള മിശാമഹ മിറ ുഹമി ൌിറലൃ റീാലശെേരമശീിേ) എന്ന പുസ്തകത്തില്‍ ായയും പൂച്ചയും, കുതിരയും കഴുതയും, പന്നികള്‍, കന്നുകാലികള്‍, ആടുകള്‍, മുയലുകള്‍, പ്രാവുകള്‍, കോഴിക്കുഞ്ഞുങ്ങള്‍, കൌതുകമുണര്‍ത്തുന്ന കാബേജി പോലെയുള്ള ചെടികള്‍, വിവിധയിം പറവകള്‍, ചില സസ്യങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ പ്രത്യേകം അധ്യായങ്ങള്‍ തന്നെ ആ പുസ്തകത്തിലുണ്ട്.''(46)
ഡാര്‍വി ഗൃഹപരിപാലം തന്റെ സിദ്ധാന്ത രൂപീകരണത്തില്‍ എത്രമാത്രം സ്വാധീിച്ചിരുന്ന എന്ന് ഇതില്‍ിന്ന് വ്യക്തമാവും. അതേ ആശയം ഡോക്കിന്‍സിയുെം ഏറെ ആവേശം കൊള്ളിക്കുന്നുണ്ട്. അത് കൊണ്ടാണ് ഇക്കാര്യം ഇത്ര വിശദമായി ഡോക്കിന്‍സ് ചര്‍ച്ച ചെയ്യുന്നത്.
ഡോക്കിന്‍സ് തുടര്‍ന്നെഴുതുന്നു "സത്താവാദത്തിും ജീവിവര്‍ഗങ്ങളുടെ സ്ഥിരതാവാദത്തിും എതിരെയുള്ള ആശയപരമായ കടന്നാക്രമണത്ത്ി ഏറെ സഹായകമായ ഒരു പച്ചക്കറി ഇമാണ് കാബേജുകള്‍.''(47) ഡോക്കിന്‍സിന്റെ ആവേശം വ്യക്തമാണ്. തന്റെ ഭൌതിക മതവിശ്വാസത്തെ ആശയപരമായി ചോദ്യം ചെയ്യുന്ന ദൈവ വിശ്വാസത്തെ ആഞ്ഞടിക്കാന്‍ ദുര്‍ബലമായ കാബേജു വേരുകളും തണ്ടും ഉപയോഗിക്കാം എന്ന (അ)ശുഭാപ്തി വിശ്വാസമാണത്.
തുടരുന്നു: "കാട്ടു കാബേജ് ബ്രസീക്കാ ഒലറേഷ്യ (ആൃമശൈരമ ീഹലൃമരശമ) എന്ന പേരിലറിയപ്പെടുന്നു. ഇന്ന് മുക്ക് പരിചിതമായ കാബേജുമായി തട്ടിച്ചുാക്കിയാല്‍ കാട്ടുകാബേജി തിരിച്ചറിയുക അത്ര എളുപ്പമാവില്ല. മുക്ക് പരിചിതമായ കാബേജിന്റെ ഒരു 'കള പതിപ്പ്' (ണലലറ്യ ്ലൃശീിെ) എന്നു വേണമെങ്കില്‍ അതി വിളിക്കാം. ഏതാും ൂറ്റാണ്ടുകള്‍കൊണ്ട് സങ്കര പ്രജത്തിന്റെ പണിയായുധങ്ങളുടെ സഹായത്തോടെ ഹോര്‍ട്ടികള്‍ച്ചറിസ്റുകള്‍ പറയത്തക്ക പ്രത്യേകതയൊന്നുമില്ലാത്ത ഈ കാട്ടുചെടിയെ ഒന്നാന്തരം പച്ചക്കറിയാക്കി പരുവപ്പെടുത്തിയെടുക്കുകയായിരുന്നു... പരസ്പര വൈജാത്യമുള്ള ിരവധി ഇങ്ങളെയാണ് ആ പൂര്‍വികില്‍ിന്നും ഹോര്‍ട്ടികള്‍ച്ചറിസ്റുകള്‍ സൃഷ്ടിപ്പെടുത്തുന്നത്.
മറ്റൊരു പരിചിത ഉദാഹരണം ചെന്നായ്ക്കളുടെ പരുവപ്പെടുത്തലാണ്. കാിസ് ലുപ്പസ് (ഇമിശ ഹൌുൌ) എന്നറിയപ്പെടുന്ന കാട്ടുചെന്നായയില്‍ിന്നും ഇന്ന് ബ്രിട്ടീഷ് കെന്നല്‍ ക്ളബ് വ്യതിരിക്ത ഇങ്ങളായി അംഗീകരിച്ചിട്ടുള്ള ഇമിശ ളമാശഹശമൃശ എന്ന വിഭാഗത്തില്‍പെട്ട ഇരുന്നൂറിലധികം ഇങ്ങളാണ് കൃത്രിമ പ്രജത്തിലൂടെ മുഷ്യര്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത്.''(48)
ഈ വിഷയത്തില്‍ ഇത്രയും ദീര്‍ഘമായ മുഖവുര എഴുതാന്‍ ഡോക്കിന്‍സി പ്രേരിപ്പിച്ചത് വിഷയത്തില്‍ ഡോക്കിന്‍സിുള്ള അമിതാത്മവിശ്വാസമാണ്. തുടര്‍ന്ന് ഡോക്കിന്‍സ് ഗൃഹപരിപാലത്തിലൂടെ കൃഷിയിലും വളര്‍ത്തുജന്തുക്കളിലും ടക്കുന്ന ിരവധി ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. ആ ഉദാഹരണങ്ങള്‍ വിവരിച്ച ശേഷം ഇങ്ങയുെള്ള മാറ്റപ്പെടുത്തലുകള്‍ പ്രകൃതി സ്വയം ചെയ്യുമെന്നും അതിലൂടെ പുതിയ ജന്തു സസ്യ വര്‍ഗങ്ങള്‍ രൂപപ്പെടുമെന്നും അുമാിക്കുന്നു. അദ്ദേഹത്തിന്റെയും ഡാര്‍വിന്റെയുമടക്കം അത്തരം അുമാങ്ങള്‍ പരിണാമവിശ്വാസത്തിുള്ള തെളിവായി അവതരിപ്പിക്കുകയും ചെയ്യുന്നു.
ഡോക്കിന്‍സ് വിശദീകരിക്കുന്നു "ഡൊമസ്റിക്കേഷ് വ്യമൃഗങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഞെട്ടിപ്പിക്കുന്ന തോതിലുള്ള രൂപ സ്വഭാവ വ്യതിയാങ്ങളാണ് ഞാിവിടെ പ്രധാമായും പറയാുദ്ദേശിക്കുന്നത്. എത്ര വേഗത്തിലാണ് അത് മൃഗങ്ങളെ മാറ്റി മറിക്കുന്നതെന്ന് മ്മെ അമ്പരപ്പിക്കും. സങ്കര പ്രജന വിദഗ്ധര്‍ (ബ്രീഡര്‍മാര്‍) കളിമണ്ണില്‍ മോഡലുകള്‍ ഉണ്ടാക്കുന്നവരെ പോലെയോ കല്ലില്‍ കുതിര, ായ, പൂച്ച, പശു, കാബേജ്... തുടങ്ങി തങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ ഉളി കൊണ്ട് കൊത്തിയുണ്ടാക്കുന്നവരെ പോലെയോ ആണ്. ഈ വാങ്മയ ചിത്രത്തിലേക്ക് ഞാുട തിരിച്ചുവരാം. ഇത്ി പ്രകൃത്യാ ടക്കുന്ന പരിണാമവുമായുള്ള ബന്ധമെന്തെന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് ടത്തുന്നത് മുഷ്യാണ് മറിച്ച് പ്രകൃതിയല്ല എന്നുള്ളതാണ്. എങ്കിലും ടക്കുന്ന പ്രക്രിയ ഏറെക്കുറെ ഒന്നുതന്നെ. അതുകൊണ്ട് തന്നെയാണ് ഡൊമസ്റിക്കേഷ് ഡാര്‍വിന്‍ ഒറിജിന്‍ ഓഫ് സ്പീഷീസിന്റെ തുടക്കത്തില്‍ വലിയ പ്രാധ്യാം ല്‍കിയത്. കൃത്രിമ ിര്‍ധാരണത്തിലൂടെ സംഭവിക്കുന്ന പരിണാമം ആര്‍ക്കും മസ്സിലാകുന്ന ഒന്നാണ്. പ്രകൃതി ിര്‍ധാരണവും അങ്ങ തന്നെ.''(49)
കൃത്രിമ സങ്കലത്തിലൂടെ സങ്കരയിം വളര്‍ത്തുമൃഗങ്ങളെ ഉത്പാദിപ്പിക്കുന്ന രീതിയില്‍ പ്രകൃതിയിലും മില്യണ്‍ കണക്ക്ി വര്‍ഷങ്ങളെടുത്ത് മാറ്റങ്ങള്‍ സംഭവിച്ചേക്കാം എന്ന അുമാത്തിലൂടെയാണ് ഡാര്‍വിന്‍ തന്റെ സിദ്ധാന്തം രൂപീകരിച്ചത്. ഇന്ന് ഡോക്കിന്‍സും അതെ അഭിപ്രായത്തില്‍ തന്നെയാണ്.
ഡോക്കിന്‍സ് പ്രസ്താവിക്കുന്നു. "ായ പരിപാലത്തില്‍ ിന്നും ശരിക്കും ാമെന്താണ് പഠിക്കുന്നത്? ഒന്നാമതായി, സങ്കരയിം ായകളിലെ ല്ലൊരു ശതമാത്തിലും, ഗ്രേറ്റ് ഡെയിന്‍ മുതല്‍ യോര്‍ക്കികള്‍ വരെ-സ്കോട്ടികള്‍ മുതല്‍ എയര്‍ ഡെയിലുകള്‍ വരെ -റിഡ്ജ് ബാക്സ് മുതല്‍ ഡാഷ് ഹണ്ടുകള്‍ വരെ, വിപ്പറ്റുകള്‍ മുതല്‍ സെന്റ് ബെര്‍ണാഡ് വരെ, ിയതമായ തെരഞ്ഞെടുപ്പുകളിലൂടെ ജീന്‍ പൂള്‍ കടഞ്ഞ സ്ഫുടം ചെയ്തും ശരീര ഘടയിലും പെരുമാറ്റ രീതിയിലും ാടകീയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അായാസം സാധിക്കുമെന്ന് കാട്ടിത്തരുന്നു. അതിശയമെന്ന് പറയട്ടെ, ഏതാും ചില ജീുകള്‍ മാത്രമെ ഉള്‍പ്പെട്ടിട്ടുള്ളുവെങ്കിലും ഉണ്ടാക്കുന്ന മാറ്റം തീര്‍ത്തും ാടകീയമാണ്. അതിവേഗത്തിലും ഏതാും ൂറ്റാണ്ടുകളല്ല മറിച്ച് ദശലക്ഷക്കണക്ക്ി വര്‍ഷങ്ങള്‍ വേണ്ടി വന്നിട്ടുണ്ടാവാം എന്നു തോന്നിപ്പിക്കുന്ന വിധം ാടകീയമാണ് ഈ മാറ്റങ്ങള്‍. ഇത്രയധികം പരിണാമമാറ്റങ്ങള്‍ ഏതാും ദശകങ്ങളിലോ ൂറ്റാണ്ടുകളിലോ സംഭവിക്കാമെങ്കില്‍ പത്തോ ൂറോ ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കാിടയുള്ള മാറ്റങ്ങളെ പറ്റി ഒന്നാലോചിച്ചു ാക്കൂ.''(50)
പ്രകൃതിയില്‍ ഒരു ജീവിയോ ജീവിവര്‍ഗമോ മറ്റൊരു ജീവിവര്‍ഗമായി മാറിയതിന്ന് അല്ലെങ്കില്‍ പരിണമിച്ചത്ി വ്യക്തവും സ്പഷ്ടവും വസ്തുിഷ്ഠമായ തെളിവേതും ലഭ്യമല്ലാത്തത് കൊണ്ട് താരതമ്യ പഠ സങ്കേതമുപയോഗിച്ച് പരിണാമത്ത്ി തെളിവുണ്ടെന്ന് തോന്നിപ്പിക്കാുള്ള ശ്രമമാണിത്. ജൈവ സസ്യ ലോകത്തെ ഗൃഹപരിപാലത്ത്ി ിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ ിരത്തുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടുന്നത്ി മുമ്പ് ഡോക്കിന്‍സ് ഏറെ ആവേശപൂര്‍വം അവതരിപ്പിച്ച ഗൃഹപരിപാലം വിലയിരുത്തി മുന്നോട്ടുപോകാം.
ഈ താരതമ്യത്തിലൂടെ ഡോക്കിന്‍സ് പറയാന്‍ ശ്രമിക്കുന്നത് തല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് ാം കാണുന്നു. അതുകൊണ്ട് ഥലും മാറ്റങ്ങള്‍ വന്നിരിക്കാം. എന്നാല്‍ തല്‍ വന്ന മാറ്റങ്ങള്‍ യാദൃച്ഛികമായോ സ്വാഭാവികമായോ സൈര്‍ഗികമായോ സംഭവിക്കുന്നില്ല. അവിടെ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഡോക്കിന്‍സ് വ്യക്തമാക്കിയ പോലെ 'ിയതമായ തിരഞ്ഞെടുപ്പുകളിലൂടെ ജീന്‍ പൂള്‍ കടഞ്ഞ സ്ഫുടം ചെയ്തും' വരുത്തുന്ന മാറ്റങ്ങളാണ്. അതെ തല്‍ വരുന്ന മാറ്റങ്ങള്‍ മുഷ്യന്നെ എക്സ്റേണല്‍ ഏജന്റിന്റെ കൃത്യവും ബോധപൂര്‍വവും ബുദ്ധിപൂര്‍വവുമായ ആസൂത്രണത്തിലൂടെയുള്ള ഇടപെടലുകള്‍ മൂലമാണ്.
ഗൃഹപരിപാലത്തെ താരതമ്യം ചെയ്യുന്നതിലൂടെ സംജാതമാകുന്നത് ഥല്‍ എന്തെങ്കിലും മാറ്റം സംഭവിക്കണമെന്നുണ്ടെങ്കില്‍ പ്രകൃതി കൃത്യവും ബോധ, ബുദ്ധിപൂര്‍വമായ ആസൂത്രണത്തിലൂടെ ഇടപെടുന്ന മൂന്നാം കക്ഷി (ഠവശൃറ ുമൃ്യ)യായി വര്‍ത്തിക്കാന്‍ ബുദ്ധിയും ബോധവുമുള്ള വ്യക്തിയോ വസ്തുവോ പ്രതിഭാസമോ ആവേണ്ടതുണ്ട്. സൃഷ്ടി, ആസൂത്രണവാദങ്ങളെ ്യായീകരിക്കുന്നതിലേക്കും അംഗീകരിക്കുന്നതിലേക്കും ഡോക്കിന്‍സും പരിണാമവിശ്വാസികളും സ്വാഭാവികമായി പരിണമിക്കുന്ന കൌതുക കാഴ്ചയാണിതിലൂടെ കാണുന്നത്. (ആസൂത്രണവാദത്തെക്കുറിച്ച് ഡോക്കിന്‍സ് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിഷയം അവിടെ ചര്‍ച്ച തുടരാം). ഡോക്കിന്‍സും പരിണാമ വിശ്വാസികളും സമര്‍ഥിക്കുന്നത്, പ്രകൃതിിര്‍ധാരണമെന്ന പരിണാമദേവ് ഥയുടെ ജീവരീതികള്‍ തീരുമാിക്കാും, അതിലിടപെടാും അതിന്റെ വര്‍ത്തമാവും ഭാവിയും ിര്‍ണയിച്ച് ആവശ്യമായ ടപടിക്രമങ്ങള്‍ സ്വീകരിച്ച് ഥയെ മാറ്റിമറിച്ച് പുതിയ ജീവി വര്‍ഗങ്ങളാക്കി പരിവര്‍ത്തിപ്പിക്കാും വ്യാപിപ്പിക്കാും ിലിര്‍ത്താുമുള്ള ഭാരിച്ച ഉത്തരവാദിത്തവും കഴിവുമുള്ള ആസൂത്രകായി മാറുകയാണ് പ്രകൃതി!
ഗൃഹപരിപാലത്തെ സംബന്ധിച്ച് ഡോക്കിന്‍സ് പരിചയപ്പെടുത്തുന്ന ചില ഉദാഹരണങ്ങള്‍ മുക്കും പരിചയപ്പെടാം. "ഈ മേഖലയിലെ കമ്പമുള്ളവര്‍ (എൌിരശലൃ) മെച്ചപ്പെട്ട സ്വരവും രൂപഭംഗിയും കിട്ടാായി മാൈ പക്ഷികളെ (ഇമിമൃശല) ബ്രീഡ് ചെയ്യാറുണ്ട്. കാട്ടുമൈകള്‍ തവിട്ടു കലര്‍ന്ന മഞ്ഞ ിറമുള്ള കുരുവികളാണ്. (എശിരവ) കാണാന്‍ അത്ര മെച്ചമൊന്നുമില്ല താും. ബ്രീഡര്‍മാര്‍ ആ പക്ഷിയില്‍ സംഭവിക്കുന്ന ഭിന്ന ഉല്‍പ്പരിവര്‍ത്തങ്ങള്‍ വരുത്തുന്ന വര്‍ണ വ്യതിയാങ്ങള്‍ സസൂക്ഷ്മം പിന്തുടരുകയും ആ ിറക്കൂട്ടില്‍ിന്നും മാൈ പക്ഷിയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സവിശേഷ മഞ്ഞിറം തെരഞ്ഞെടുക്കുകയും ചെയ്തു. അതി 'കൈറി മഞ്ഞ' (ഇമിമ്യൃ ്യലഹഹീം) എന്നറിയപ്പെടുന്നു. ഇതൊക്കെയാണെങ്കിലും മാൈപ്പക്ഷിക്ക് ആ പേരു വീണത് കെയ്റി ദ്വീപുകളുടെ പേരില്‍ിന്നാണ്. അല്ലാതെ ഗാലപ്പഗോസ് ദ്വീപുകളുടെ (ഏമഹമുമഴീ കഹെമിറ) കാര്യത്തില്‍ സംഭവിച്ചതുപോലെ കെയ്റികളില്‍ിന്നല്ല പ്രസ്തുത ദ്വീപ്ി ആ പേര് വീണത്. സ്പാിഷ് ഭാഷയില്‍ ആമയ്ക്കുള്ള പദത്തില്‍ിന്നാണ് ഗാലപ്പഗോസ്ി ആ പേര് വന്നത്. മാൈ പക്ഷികള്‍ കൂടുതലും അറിയപ്പെടുന്നത് അവയുടെ പാട്ടിന്റെ പേരിലാണ്. ഈ കഴിവും സമ്പുഷ്ടമാക്കുന്നതിലും മുഷ്യ ബ്രീഡര്‍മാര്‍ ല്ല പങ്ക് വഹിച്ചിട്ടുണ്ട്. ചുണ്ട് അടച്ചുപിടിച്ചു പാടാന്‍ കഴിയുന്ന റോളറുകള്‍ (ഞീഹഹലൃ) ഉള്‍പ്പെടെ ിരവധി പാട്ടുകാരെ പക്ഷികള്‍ക്കിടയില്‍ിന്നും ാം വളര്‍ത്തിയെടുത്തിട്ടുണ്ട്.'' (51)
ഇതുപോലെ വലിച്ചുീട്ടിയ ഇത്തരം വാചകങ്ങളാല്‍ സമ്പുഷ്ടമാണ് പുസ്തകം. മുഷ്യര്‍ മൈകളെ ബ്രീഡു ചെയ്തിട്ടുണ്ട് എന്ന് പറയുന്നത് കൊണ്ട് അത് പരിണാമത്തിുള്ള തെളിവാകുന്ന സൂത്രവാക്യം എന്തെന്ന് കൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു. അത്തരം ശ്രമങ്ങളും പുസ്തകത്തിലുണ്ട്. "ഉദ്യാ പുഷ്പങ്ങളുടെ കാര്യത്തിലെന്ന പോലെ തങ്ങള്‍ക്കുമുമ്പ് പെണ്‍ ഫേസന്റുകളുടെ ബ്രീഡു ചെയ്തെടുത്ത ആണ്‍ ഫേസന്റുകളെ കൂടുതല്‍ പരിഷ്കരിക്കുകയാണ് ഫേഡന്റുകളെ ബ്രീഡു ചെയ്യുന്ന മുഷ്യര്‍ ചെയ്തത്. അത് വഴി ഗോള്‍ഡന്‍ ഫേസന്റുകളെ കണ്ണഞ്ചിപ്പിക്കുന്ന മാതൃകകള്‍ ഉണ്ടാക്കുകയും ചെയ്തു. അതായത് പെണ്‍ ഫേസന്റുകള്‍ ടത്തിയ ബ്രീഡിങ്ങിന്റെ തുടര്‍ച്ചയാണ് മുഷ്യ ബ്രീഡര്‍മാര്‍ ടത്തിയത്. ഇവിടെ ഏതാും ചില ഉല്‍പ്പരിവര്‍ത്തങ്ങള്‍ വഴിയുള്ള വ്യതിയാം പിന്തുടര്‍ന്നാണ് ഇത് സാധിച്ചെടുത്തത്.(52) ഇവിടെ ഡോക്കിന്‍സ് പറയുന്നത് ഫേസന്റുകള്‍ ഇണകളെ ബ്രീഡ് ചെയ്തെടുക്കുകയും തുടര്‍ന്നത് മുഷ്യര്‍ ഏറ്റെടുക്കുകയും പുരോഗതിയിലേക്ക് യിക്കുകയും ചെയ്തെന്നാണ് എന്താണ് അത്തരം ഒരു വര്‍ത്തമാത്ത്ി അദ്ദേഹത്തിന്റെ പക്കലുള്ള തെളിവ് എന്ന് പറയാത്തത് കൊണ്ട് അതും കേവലം ഊഹം തന്നെ.
കൃത്രിമ ബ്രീഡിങ്ങിക്കുെറിച്ച് വാചാലാകുന്ന ഡോക്കിന്‍സ് പല സസ്യങ്ങളും ജന്തുക്കളും ഇണയെ ബ്രീഡ് ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്. ഏറ്റവും ആകര്‍ഷകമായ ആണ്‍ മയിലുകളെ ഇണ ചേരലില്‍ പെണ്‍ മയിലുകള്‍ തെരഞ്ഞെടുക്കുന്നതു കാരണം, ഏറ്റവും സൌന്ദര്യമുള്ള ആണ്‍ മയിലുകള്‍ മാത്രം അതിജീവിക്കുമെന്നും ആകര്‍ഷകമായ പൂവുള്ള പൂവന്‍ കോഴികളെ പിടക്കോഴി തിരഞ്ഞെടുക്കുന്നത് മുഖേ പൂവന്‍മാരിലെ പൂവിന്റെ സൌന്ദര്യം വര്‍ധിച്ചു വര്‍ധിച്ചു വരുമെന്നും അദ്ദേഹം പറയുന്നുണ്ട്. അത്തരം തെരഞ്ഞെടുപ്പുകളിലൂടെ സൌന്ദര്യം കൂടുതലുള്ള ആണ്‍ മയിലുകളുടെയും പൂവന്‍ കോഴികളുടെയും തലമുറകള്‍ ിലില്‍ക്കുകയും അല്ലാത്തവ ഇല്ലാതെ ആകുകയും ചെയ്യുമെന്നും എഴുതുന്നു.
അത് പോലെ മുഷ്യര്‍ ജന്തുക്കളില്‍ ഇടപെട്ട് സ്വഭാവമാറ്റങ്ങള്‍ വരുത്തുന്നതിക്കുെറിച്ചും ഡോക്കിന്‍സ് എഴുതുന്നുണ്ട്. കുറുക്കന്‍മാരിലും ഗിപ്പി മത്സ്യങ്ങളിലും അത്തരം മാറ്റങ്ങള്‍ പ്രകടമായതും അദ്ദേഹം ഉദാഹരിക്കുന്നു. ഡോക്കിന്‍സിന്റെ വാക്കുകള്‍
"മെരുക്കം (ഠമാലില)അതല്ലെങ്കില്‍ അത് പോലെ മറ്റെന്തെങ്കിലും കഴിവുകള്‍ പ്രകൃതിപരമായോ കൃത്രിമമായോ എങ്ങ വാര്‍ത്തെടുക്കാമെന്നതിപ്പെറ്റി ആധുിക കാലത്ത് ആവേശകരമായ ഒരു പരീക്ഷണം ടന്നിട്ടുണ്ട്. രോമ വ്യാപാരത്ത്ി ഉപയോഗിക്കാായി റഷ്യന്‍ സില്‍വര്‍ ജംബുകന്‍മാര്‍ക്കിടയില്‍ (ഞൌശൈമി ശെഹ്ലൃ ളീഃല) ടത്തിയ ഒരു പരിശീലപദ്ധതിയാണത്. മുക്കുള്ള പാഠം പരിഗണിക്കുമ്പോള്‍ ഈ പരീക്ഷണം പ്രദാം ചെയ്യുന്ന ആവേശം ഇരട്ടിക്കുന്നു. ഗാര്‍ഹിക പരിപാലം, ബ്രീഡിങ്ങ് തെരഞ്ഞെടുപ്പിന്റെ പാര്‍ശ്വഫലങ്ങള്‍, പ്രകൃതി ിര്‍ധാരണവും കൃത്രിമ ിര്‍ധാരണവും തമ്മിലുള്ള സമാതകള്‍ എന്നിവയെപ്പറ്റി ഡാര്‍വിന്‍ അറിഞ്ഞതിന്നും മസ്സിലാക്കിയതിന്നും ഉപരിയായ കാര്യങ്ങളാണ് ഈ പാഠം മുക്ക് ലഭ്യമാക്കുന്നത്.(53) ഈ പരീക്ഷണം മുക്ക് പരിചയപ്പെടാം.
"വള്‍പ്പസ് വള്‍പ്പസ് (ഢൌഹുല ്ൌഹുല) എന്നറിയപ്പെടുന്ന പരിചിതമായ ചുവപ്പന്‍ കുറുക്കന്‍മാരില്‍ ിറവൈജാത്യമുള്ള ഒരിമാണ് റഷ്യന്‍ സില്‍വര്‍ കുറുക്കന്‍. മാഹരമായ രോമമാണ് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. റഷ്യന്‍ ജിതക ശാസ്ത്രജ്ഞായ ദിമിത്രി ബല്യേവ് (ഉശാശൃശ ആമഹ്യമല്) 1950 കളില്‍ ഒരു കുറുക്കന്‍ ഫാമിന്റെ(എീഃ ളമൃാ)ടത്തിപ്പുകാരായി ജോലി ാക്കിയിരുന്നു.''(54)
ദിമിത്രി ബല്യേവ് കുറുരി ഫാമില്‍ (എീഃ ളമൃാ) ജോലി ചെയ്യുന്നതിിടയില്‍ കണ്ടെത്തിയ കാര്യങ്ങളെന്തായിരുന്നു എന്ന് കൂടി മസ്സിലാക്കുന്നത് ഉചിതമായിരിക്കും. "വ്യതയില്‍ കഴിയുന്ന കുറുക്കന്‍മാരെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. മെരുക്കം ലക്ഷ്യമിട്ട് അവയെ ബോധപൂര്‍വം ബ്രീഡ് ചെയ്യാാണ് ബല്യേവ് ആദ്യം പരിശ്രമിച്ചത്. അക്കാലത്തെ ഏതൊരു സസ്യ-ജീവി ബ്രീഡറെയും പോലെ തെരഞ്ഞെടുപ്പിായി പ്രകൃതിദത്തമായി തന്നെ ലഭ്യമാകുന്ന വ്യതിയാങ്ങള്‍ ചൂഷണം ചെയ്യാാണ് അദ്ദേഹവും തുിഞ്ഞത്... കുറുക്കന്‍കുഞ്ഞ്ി കൈയില്‍ ആഹാരം വച്ച് മാടി വിളിക്കുകയും അവ വന്ന് തിന്നുമ്പോള്‍ തോളത്തും പുറത്തുമൊക്കെ തട്ടി ലാളിക്കുകയായിരുന്നു അതിലൊരു പരീക്ഷണം...
മെരുക്കം ലക്ഷ്യമിട്ട് കേവലം ആറ് തലമുറകള്‍ ബ്രീഡ് ചെയ്തപ്പോഴേക്കും കുറുക്കന്‍മാര്‍ ശരിക്കും മാറിക്കഴിഞ്ഞിരുന്നു. അതോടെ ബ്രീഡര്‍മാര്‍ ആ പുതിയ കാറ്റഗറിക്ക് 'ഗൃഹ പരിപാലത്ത്ി വിധേയമായ കുലീര്‍' (ഉീാലശെേരമഹ ലഹശലേ) എന്നൊരു പ്രത്യേക പേരുമിട്ടു. മുറുമുറുത്ത് ശ്രദ്ധയാകര്‍ഷിക്കാന്‍ അവ ശീലിച്ചു. പരീക്ഷണം ടത്തുന്നവരെ ായകളെ പോലെ മണപ്പിക്കാും ക്കാുമൊക്കെ തല്‍പരരായിരുന്ന ഈ വിഭാഗത്ത്ി പൊതുവെ മുഷ്യരുമായി അടുക്കാന്‍ ല്ല ഉല്‍സാഹമായിരുന്നു.''(55)
വളരെ ആസൂത്രിതമായ പരീക്ഷണങ്ങളിലൂടെ വളര്‍ത്തുന്ന കുറുക്കന്‍മാരെ ഇണക്കമുള്ളതാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പരീക്ഷണങ്ങളിലെ ആകെത്തുക. മുഷ്യ കണ്ടാല്‍ ഓടിയകലുന്ന മുഷ്യദൃഷ്ടി പരിധിയില്‍ വരാതെ പലായ ദൂരം(എഹശഴവ റശമിെേരല) പാലിക്കുന്ന കുറുക്കന്‍മാരെ അതിന്റെ രോമം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെരുക്കി വളര്‍ത്തുന്ന ഫാമിലാണ് ഈ പരീക്ഷണം. ഭക്ഷണാവശ്യത്തിും മറ്റും മുഷ്യരുമായി ഇണക്കമില്ലാത്ത ായ, പൂച്ച, കാക്ക തുടങ്ങിയ ജന്തുക്കള്‍ മുഷ്യില്‍ിന്ന്-അവന്റെ അക്രമത്തില്‍ിന്ന്-ഓടിരക്ഷപെടാന്‍ മാത്രം അകലം ശ്രദ്ധിച്ച് ശ്രദ്ധയോടെ ഇടപെടുകയും ഭക്ഷണം തേടുകയും ചെയ്യുന്നു. ഇത് മുഷ്യരോട് മാത്രമല്ല മറ്റു ജീവികളോടും പാലിക്കുന്നു. മറുപക്ഷത്ത് ിന്ന് പ്രതികരണമില്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ അടുത്ത് വരുന്നു. അവക്ക് ഭക്ഷണവും പ്രാഥമിക ആവശ്യങ്ങളും (ഇണചേരാും പ്രസവിക്കാും സന്താ പരിപാലത്തിും മറ്റുമുള്ള) ആവശ്യങ്ങള്‍ ിര്‍വഹിക്കുന്നതും മുഷ്യന്‍ തന്നെ. അവറ്റകളില്‍ ചിലവയെ ബോധപൂര്‍വം ഇണക്കിയെടുത്തു. അതി പരിണാമത്തിും പ്രകൃതി ിര്‍ധാരണത്തിുമുള്ള തെളിവായി അവതരിപ്പിക്കുകയാണ് ഡോക്കിന്‍സ് ഇവിടെ ചെയ്യുന്നത്. മുഷ്യദൃഷ്ടിയില്‍ വരാതെ പലായദൂരം പാലിക്കുന്ന കുറുക്കന്‍മാര്‍ മുഷ്യുമായി ഇണങ്ങി എന്നതാണല്ലോ തെളിവായെടുക്കുന്നത്. കുറുക്ക് മുഷ്യ ആക്രമിക്കുക, കൊലപ്പെടുത്തുക എന്ന സ്വഭാവം ഇല്ല എന്നത് പ്രത്യേകം പരിഗണീയമാണ്. എന്നാല്‍ തക്കം കിട്ടിയാല്‍ മുഷ്യ ആക്രമിക്കുകയും കൊന്നു തിന്നുകയും ചെയ്യുന്ന സിംഹം, കടുവ, പുലി തുടങ്ങിയ ഹിംസ്ര ജന്തുക്കളെ പരിഗണിക്കുക. മുഷ്യന്‍ ബോധപൂര്‍വം അവറ്റകളില്‍ സുരക്ഷിത പലായ ദുരം (ടമളല എഹശഴവ റശമിെേരല) പാലിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. അത്തരം അക്രമകാരികളായ ഹിംസ്ര മൃഗങ്ങളെ മുഷ്യന്‍ തന്നെ തന്റെ പ്രയത്ത്തിലൂടെയും പരിചരണത്തിലൂടെയും പരിശീലത്തിലൂടെയും ഇണക്കി മെരുക്കി എടുക്കുന്നു എന്ന് മാത്രമല്ല അവറ്റകളെ തങ്ങളുടെ ചൊല്‍പടിക്ക് ിര്‍ത്തി അടിമവേല ചെയ്യിക്കുന്നു എന്നത് ഏതൊരാള്‍ക്കും അറിയാവുന്നതല്ലെ. ഏതൊരു സര്‍ക്കസ് കൂടാരങ്ങളിലെയും മുഖ്യ ആകര്‍ഷണം ഇത്തരം ഹിംസ്ര ജന്തുക്കളുടെ അഭ്യാസ പ്രകടങ്ങളാണ് ഇത്തരം ഹിംസ്ര മൃഗങ്ങളുടെ അഭ്യാസപ്രകടങ്ങള്‍ കാണാും ആസ്വദിക്കാും മുഷ്യരിലെ ഭീരുക്കളില്‍ ഭീരു പോലും തയ്യാറാവുന്നു. 2000ല്‍ ദുബായില്‍ ഒരു ശെയ്ഖിന്റെ വീട്ടില്‍ അവിടുത്തെ ജീവക്കാരായ സുഹൃത്തി കാണാന്‍ പോയത് മറക്കാാവില്ല. അവിടുത്തെ അടുക്കളയും സ്റാഫ് അക്കോമഡേഷും ചേര്‍ന്ന ബ്ളോക്കിലാണ് പോയത്. അവിടെ തൊഴിലാളികളുടെ കൂടെ മറ്റൊരു താമസക്കാരും ഉണ്ടായരുന്നു. ആ അന്തേവാസിയെ പരിചരിക്കാന്‍ ഇന്ത്യാക്കാരായ ഒരു പരിചാരകും. ആ അന്തേവാസി അവിടുത്തെ മുഷ്യരുടെ കൂടെ അവരുടെ ബെഡ്റൂമുകളിലും സ്വീകരണമുറിയിലും അടുക്കള സമുച്ചയത്തിലും ഒരു കുടുംബാംഗത്തെ പോലെ സ്വതന്ത്രമായി ടക്കുന്നു. എല്ലായ്പ്പോഴും പരിചാരകന്‍ കൂട്ടിുണ്ടാവില്ല. ആ വി. ഐ. പി മറ്റാരുമല്ല സാക്ഷാല്‍ പുള്ളിപ്പുലിയായിരുന്നു. ആദ്യ കാഴ്ചയില്‍ അല്‍പം ഭയം തോന്നി എങ്കിലും പിന്നീട് കൌതുകവും വാല്‍സല്യവുമായി പരിണമിച്ചു അതിാടുള്ള വികാരം.
ഇത്തരം അക്രമകാരികളായ ഹിംസ്ര ജന്തുക്കള്‍ പോലും മുഷ്യുമായി ഇണങ്ങി സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന കാഴ്ചകള്‍ ഒറ്റപ്പെട്ടതല്ല. അക്രമകാരിയല്ലാത്ത മുഷ്യ പേടിക്കുന്ന കുറുക്ക ഇണക്കിയെടുത്തത് വിവരിച്ച് പേജുകള്‍ ിറച്ചതുകൊണ്ട് മാത്രം പരിണാമത്ത്ി തെളിവാകില്ല. സഹസ്രാബ്ദങ്ങളായി കാട്ടുമൃഗമായ ആ മുഷ്യന്റെ വാഹവും ഭാരവാഹകും യുദ്ധമുന്നണിയിലെ പോരാളിയുമാണ്. അതൊന്നും പരിണാമത്തെയും പ്രകൃതി ിര്‍ധാരണത്തെയും ്യായീകരിക്കുകയും തെളിയിക്കുകയുമില്ല എന്ന് തിരിച്ചറിയാന്‍ വകതിരിവില്ലാത്തവരാണോ ഡോക്കിന്‍സും പരിണാമ മത വിശ്വാസികളും!
മറ്റൊരുദാഹരണം ഡോക്കിന്‍സില്‍ിന്ന് "'ായ' എന്ന് ാമിന്ന് വിളിക്കുന്ന മൃഗം മുഷ്യന്‍ ഗൃഹപരിപാലത്തിലൂടെ മാറ്റിമ റിച്ച ചെന്നായ ആണെന്നു ഞാന്‍ പറഞ്ഞു. പക്ഷെ, ഈ വിഷയം ായയുടെ പരിണാമത്തെ സംബന്ധിച്ച ആവേശകരമായ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തേണ്ട ബാധ്യത കൂടി എിക്കുണ്ട്. ഇവിടെയും റോബര്‍ട്ട് കോപിംഗറാണ് വ്യക്തമായി കാര്യങ്ങള്‍ ിര്‍ധാരണം ചെയ്തിട്ടുള്ളത്. ായ പരിണാമമെന്ന ആശയം കേവലം കൃത്രിമ പരിണാമത്തില്‍ മാത്രമായി പരിമിതപ്പെടുത്താാവില്ല. ചെന്നായ മുഷ്യന്റെ ആവശ്യങ്ങള്‍ക്കുസരണമായി പ്രകൃതിിര്‍ധാരണത്തിന്റെ വഴിത്താരയിലൂടെ സ്വയം പരുവപ്പെട്ടതിന്റെ വിഷയവും അവിടെയുണ്ട്. അതായത് ാം ചില ചെന്നായകളെ ായകളാക്കിയത് പോലെ മറ്റു ചില ചെന്നായകള്‍ ബോധപൂര്‍വമല്ലാതെ സ്വയം ായയായി പരിണമിച്ചിട്ടുണ്ട്. ായയുടെ ആദ്യ ഗൃഹപരിപാലത്തില്‍ പലതും ചെന്നായകള്‍ സ്വയം സ്വീകരിച്ച ഗൃഹപരിപാലമാണ് (ടലഹളറീാലശെേരമശീിേ) കൃത്രിമ ിര്‍ധാരണമല്ല മറിച്ച് ിര്‍ധാരണമാണിവിടെ മധ്യസ്ഥത വഹിച്ചത്. കൃത്രിമ ിര്‍ധാരണത്തിന്റെ ഉപകരണപ്പെട്ടിയുടെ മേല്‍ ാം കൈവെക്കുന്നത്ി വളരെ മുമ്പ് തന്നെ യാതൊരുവിധ മുഷ്യ ഇടപെടലുമില്ലാതെ തന്നെ ചെന്നായകള്‍ 'ാട്ടുായ' (ഢശഹഹമഴല റീഴ) ആയി സ്വയമെ ഗൃഹപരിപാലത്ത്ി വിധേയമാക്കിയിരുന്നു. ഈ ഘട്ടത്തിുശേഷമാണ് മുഷ്യന്‍ ഈ ാട്ടുായകളെ ഓരോന്നായി സ്വീകരിച്ച് തുടര്‍ പരിപാലത്തിലൂടെ അവയുടെ രൂപഭാവങ്ങള്‍ മാറ്റിമറിച്ചത്.(56)
ായ പരിണാമത്തെ കുറിച്ച് ഒരുപാടെഴുതിയിട്ടുണ്ട് ഡോക്കിന്‍സ്. അത് പരിണാമ മത ഫലിതമായി ആസ്വദിക്കുന്നതില്‍ യാതൊരു വൈമസ്യവും വേണ്ട. ായ പ്രകൃതി ിര്‍ധാരണത്തിലൂടെയും കൃത്രിമ ിര്‍ധാരണത്തിലൂടെയും ഗൃഹപരിപാലത്തിലൂടെയും ായയായി തന്നെ പരിണമിച്ചു എന്ന് ഗവേഷണാത്മക പരീക്ഷണത്തിലൂടെ തെളിയിക്കുകയാണ് ഡോക്കിന്‍സ് ഇവിടെ ിര്‍വഹിച്ചത്. ഇിയുമുണ്ട് ഇത്തരം പരിണാമത്തെളിവുകള്‍. വേണമെങ്കില്‍ ബസ്, ബസായും വിമാം വിമാമായും തെങ്ങ് തെങ്ങായും ഉറുമ്പ് ഉറുമ്പായും പരിണമിച്ചതിന്റെ തെളിവുകള്‍ അവതരിപ്പിക്കുന്നത് ഏതെങ്കിലും ിസാരക്കാരല്ല. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉന്നതും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറുമായ പരിണാമവും ിരീശ്വരവാദവും തെളിയിക്കാും സമര്‍ഥിക്കാും സ്ഥാപിക്കാും തന്റെ സമയം പരിപൂര്‍ണമായി ീക്കിവച്ച റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്ന ട്ടെല്ലുള്ള ജീവിയാണ്.(57) എന്നത് ഏറെ ആവേശം പകരുന്നതാണ്. ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ അത്യുന്നതായ പരിണാമ മത പ്രബോധകന്റെ പക്കല്‍ിന്ന് ഇത്തരം ഒരു ഫലിതം ലോകം ആസ്വദിക്കേണ്ടതുണ്ട്.
ഗൃഹപരിപാലത്തിലൂടെ സസ്യങ്ങളിലും ചെടികളിലും മാറ്റം സംഭവിക്കുന്നു. എന്നതാണല്ലോ പ്രകൃതി ിര്‍ധാരണത്തിും അതുവഴി പരിണാമത്തിും തെളിവായി പുസ്തകത്തിന്റെ ആദ്യഭാഗത്ത് അവതരിപ്പിക്കുന്നത്. ഗൃഹ പരിപാലം ജന്തുസസ്യ ലോകത്ത് എത്രത്തോളം മാറ്റം വരുത്തും എന്ന് കൂടി വിലയിരുത്താം. ഉദാഹരണത്ത്ി ഉയര്‍ന്ന തോതില്‍ മധുരം ലഭിക്കുന്ന കരിമ്പ് തിരഞ്ഞെടുത്ത് വളര്‍ത്തിയെടുത്താല്‍ മധുരം പരിധികളേതുമില്ലാതെ വര്‍ധിച്ചുകൊണ്ടേയിരിക്കുമോ? അത്പോലെ എണ്ണക്കുരുവായ ചോളത്തിന്റെ എണ്ണയുത്പ്പാദ ശേഷി വര്‍ധിച്ച് ചോളക്കുരുവിലെ എണ്ണയുടെ അളവ് 100 ശതമാത്തിലോ ൂറു ശതമാത്തിടുത്തോ എത്തുമോ. ഇല്ലെന്നാണ് വസ്തുത. ഏത് സസ്യത്തെയായാലും അതിന്റെ ക്വാളിറ്റി വര്‍ധിപ്പിക്കാുള്ള ശ്രമം ഒരു പരിധിയിലെത്തിയാല്‍ ില്‍ക്കും. ഏതൊരു ജീവിയുടെ അവസ്ഥയും അതുപോലെ തന്നെ. ഉദാഹരണത്ത്ി ഒരു പ്രത്യേക രോഗത്തിതിെരെ പ്രതിരോധം ടുേക അല്ലെങ്കില്‍ പ്രത്യേക കായികശേഷി വളര്‍ത്തിയെടുക്കുക തുടങ്ങിയ രീതിയില്‍ ഒരു ജന്തു(വര്‍ഗം) പുരോഗതി ടുേന്നതിും ഇതുപോലെ പരിധിയും പരിമിതിയുമുണ്ട്. ഡോക്കിന്‍സ് ഇത് വ്യക്തമാക്കുന്നു.
"ഇല്ലിായി എക്സ്പിരിമെന്റ് സ്റേഷിലെ കൃഷി ശാസ്ത്രജ്ഞര്‍ വളരെ പണ്ടേ, അതായത് 1896 മുതല്‍ ചെയ്തുവരുന്ന ഒരു പരീക്ഷണമാണിത്... ആദ്യ ഗ്രാഫിക് ചിത്രത്തില്‍ ചോള വിത്തുകളിലെ എണ്ണയുടെ അളവി സംബന്ധിച്ച കണക്കുകള്‍ രണ്ട് കൃത്രിമ രേഖകളുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. ഒരു രേഖ കൂടിയ എണ്ണയുടെ സാന്നിധ്യവും മറ്റേത് കുറഞ്ഞ സാന്നിധ്യവും പ്രദാം ചെയ്യുന്നു. ഇത് ശരിക്കും ടത്തപ്പെട്ട പരീക്ഷണം തന്നെയാണ്. ബോധപൂര്‍വമുള്ള രണ്ട് ഇടപെടലു ഫലമാണ് ാമിവിടെ താരതമ്യം ചെയ്യുന്നത്. വ്യത്യാസം വളരെ ാടകീയമാണെന്ന് മാത്രമല്ല അത് ക്രമേണ വര്‍ധിച്ചുവരികയും ചെയ്യുന്നു. മുകളിലേക്കുള്ള പോക്കും താഴേക്കുള്ള പോക്കും അവസാം ഒരു സമതുലാവസ്ഥയിലായി ഇല്ലാതാകുന്നതും കാണാം. കാരണം കുറഞ്ഞ എണ്ണ സാന്നിധ്യം പൂജ്യത്തില്‍ പോകാന്‍ സാധ്യമല്ല. കൂടിയ സാന്നിധ്യം വളരെ സ്പഷ്ടമായ കാരണങ്ങളാല്‍ അങ്ങയൊകുകയുമില്ല.''(58)
ഈ പ്രസ്താവയില്‍ിന്ന് ചെടികളെ ഗൃഹപരിപാലത്തിലൂടെ വളരെ ഔന്നത്യത്തിലേക്കും അതുപോലെ ഏറെ അധമത്വത്തിലേക്കും യിക്കാന്‍ സാധ്യമല്ല എന്ന് പഠിപ്പിക്കുന്നു. അതുപോലെ എലികളില്‍ ടത്തിയ ഒരു പരീക്ഷണവും കൂടിയ ഡോക്കിന്‍സ് വിശദീകരിക്കുന്നു.
"കൃത്രിമ ിര്‍ധാരണത്തിന്റെ യഥാര്‍ഥ ശക്തി വെളിവാക്കുന്ന മറ്റൊരു ലബോറട്ടറി പരീക്ഷണം കൂടി ാക്കാം. മറ്റൊരുതരത്തില്‍ മ്മെ പലതും പഠിപ്പിക്കുന്ന ഒരു പരീക്ഷണം തന്നെയാണത്.'' "...ദന്തക്ഷയത്തിതിെരെയുള്ള പ്രതിരോധശേഷിയുടെ അടിസ്ഥാത്തില്‍ ഏതാണ്ട് 17 തലമുറകളില്‍ എലികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച കണക്കാണ്. എത്രകാലം അല്ലെങ്കില്‍ എത്ര ദിവസം എലികള്‍ ദന്തക്ഷയത്തില്‍ിന്ന് മുക്തരായിരുന്നു എന്നതി ആസ്പദമാക്കിയാണ് ഇവിടെ സമയം ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷണത്തിന്റെ തുടക്കത്തില്‍ ദന്തക്ഷയ ഭീഷണിയില്ലാതിരുന്ന ശരാശരി കാലഘട്ടം 100 ദിവസമായിരുന്നു. ഏകദേശം 12-ഓളം തലമുറകളില്‍ ടത്തിയ തെരഞ്ഞെടുപ്പിലൂടെ ദന്തക്ഷയമില്ലാത്ത കാലഘട്ടം ഏതാണ്ട് ാലിരട്ടിയോ അതിലധികമോ ആയി ദീര്‍ഘിപ്പിക്കാായി. വീണ്ടും ഇത്ി വിപരീതമായി ദന്തക്ഷയം പിടിപെടുന്നത് എത്രയും രേത്തെയാക്കാായി തെരഞ്ഞെടുപ്പ് ടത്തിയ എലികളെ പ്രതിിധീകരിക്കുന്ന മറ്റൊരു രേഖയും വരച്ചിട്ടുണ്ട്.''(59) ഇവിടെ മൂഷികന്‍മാരുടെ ദന്തക്ഷയം തീരെ ഇല്ലാതാക്കാും ഏറ്റവും പാരമ്യത്തിലെത്തിക്കാുമുള്ള പരീക്ഷണത്തിലും ഫലപ്രാപ്തി മധ്യമാവസ്ഥയില്‍ ില്‍ക്കുകയാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഈ രണ്ടു ലബോറട്ടറി പരീക്ഷണങ്ങളില്‍ിന്നും ഒരു കാര്യം വ്യക്തമാവുന്നു. ആസൂത്രിതവും ബോധപൂര്‍വവുമായി സസ്യലോകത്തും ജന്തുലോകത്തും ടത്തിയ പരീക്ഷണങ്ങളില്‍ ിന്ന് ജന്തുവായാലും സസ്യമായാലും അവയ്ക്ക് പരിധിയും പരിമിതിയും മറികടന്നു ഒരു മാറ്റവും സാധ്യമല്ലെന്നാണ്. ഈ പരീക്ഷണ ഫലങ്ങള്‍ കൂടാതെ ഇത്തരത്തിലുള്ള മാറ്റങ്ങളുടെ പരിധിയെ വിശദീകരിക്കുന്ന ഉദാഹരണങ്ങളും ഡോക്കിന്‍സിന്റെ പുസ്തകത്തില്‍ ഏറെയുണ്ട്. അതിലേക്ക് പോകുന്നില്ല. കൃത്രിമ ിര്‍ധാരണത്തിലൂടെയും ഗൃഹ പരിപാലത്തിലൂടെയും ആസൂത്രിതവും ബുദ്ധിപൂര്‍വവും ിയതമായി ഇടപെട്ടിട്ടു ഫലം മധ്യമാവസ്ഥ ിലിര്‍ത്തുന്നു എന്നതില്‍ ിന്ന് ഒരു ജീവിക്കും ഒരു സ്പീഷിസിും മറ്റൊരു ജീവിയോ സ്പീഷിസോ ആയി പരിണമിക്കാന്‍ സാധ്യമല്ലെന്ന് തെളിയിക്കുന്നു ഈ പരീക്ഷണം ആസൂത്രിതവും ബോധപൂര്‍വവും ിയതമായ മാര്‍ഗങ്ങളുപയോഗിച്ച് ടത്തിയിട്ടും വിശേഷിച്ച് മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ല എങ്കില്‍ പ്രകൃതിയില്‍ സൈര്‍ഗികമായി യാതൊരു ബാഹ്യ ഇടപെടലുമില്ലാതെ ഏതെങ്കിലും ജീവിയോ ജൈവവര്‍ഗമോ എങ്ങയൊണ് മറ്റൊരു ജീവിയോ ജൈവവര്‍ഗമോ ആയി പരിണമിക്കുക എന്നു തെളിയിക്കുക പോയിട്ട് വിശ്വസിക്കുക?! പക്ഷെ പരിണാമ വിശ്വാസികള്‍ അങ്ങ വിശ്വസിച്ചും പ്രചരിപ്പിച്ചും കൊണ്ടേയിരിക്കും. കാരണം ദൈവസൃഷ്ടി എന്നവര്‍ക്ക് ചിന്തിക്കാന്‍ പോലും അവരുടെ അഹങ്കാരമുവദിക്കില്ല.

Ref:
29 യുക്തിദര്‍ശം (പരിഷ്കരിച്ച പതിപ്പ്) ചീഫ് എഡിറ്റര്‍ യു. കലാാഥന്‍, എ. ടി കോവൂര്‍ ട്രസ്റ്, കോഴിക്കോട്, പേജ് 1
30 അതേ പുസ്തകം മുഖവുര പേജ് 5, പുറംചട്ട
31 www.en.wikipedia.org/niyandarthal
32 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍: ഡി. രവിചന്ദ്രന്‍ ഡി. സി ബുക്സ്, പേജ് 49
33 അതേ പുസ്തകം പേജ് 49
34 www.wikipedia.org/plato
35 www.wikipedia.org/anceanteagypt
36 www.wikipedia.org/indus_wally-civilization
37 www.wikipedia.org/neolithic_europe
38 യുക്തിദര്‍ശം പേജ് 93
39 അതേ പുസ്തകം, പേജ് 1
40 ാസ്തികായ ദൈവം: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം, സി. രവിചന്ദ്രന്‍, ഡി. സി. ബുക്സ്, പേജ് 202
41 അതേ പുസ്തകം, പേജ് 200
42 അതേ പുസ്തകം, പേജ് 209
43 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍: പേജ് 52, 53
44 അതേ പുസ്തകം പേജ് 53, 54
45 അതേ പുസ്തകം പേജ് 54
46 അതേ പുസ്തകം പേജ് 56, 57
47 അതേ പുസ്തകം പേജ് 57
48 അതേ പുസ്തകം പേജ് 57
49 അതേ പുസ്തകം പേജ് 58
50 അതേ പുസ്തകം പേജ് 68
51 അതേ പുസ്തകം പേജ് 91, 92
52 അതേ പുസ്തകം പേജ് 91
53 അതേ പുസ്തകം പേജ് 112
54 അതേ പുസ്തകം പേജ് 112
55 അതേ പുസ്തകം പേജ് 112, 113
56 അതേ പുസ്തകം പേജ് 108,109
57 അതേ പുസ്തകം പേജ് 7
58 അതേ പുസ്തകം പേജ് 104, 105
59 അതേ പുസ്തകം പേജ് 105

(തുടരും)

No comments: