ഓർക്കിഡ് പുഷ്പവും അത്തിപ്പഴവും പരിണാമത്തിനു തെളിവോ?!
സ്നേഹസംവാദം മാസിക 2014 ജൂലൈ ലക്കത്തിൽ അലി ചെമ്മാടിന്റെ ലേഖനം തുടർച്ച
ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ ക്ലിക്കി വായിക്കാം
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു –
ഭാഗം 11
പരാഗണത്തിലെ എകണോമി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഓര്‍കിഡിനെ മഹത്വവല്‍ക്കരിക്കുന്നത്. ഓര്‍കിഡുകള്‍ക്കിടയില്‍ 1000ത്തോളം ജനീറകളിലായി 22,000ത്തിലധികം സ്പീഷിസുകളുണ്ട്.(222) ഇത്രയും വിപുലമായ ഓര്‍കിഡുകള്‍ക്കിടയില്‍ നിന്ന് ഡോകിന്‍സ് മഡഗാസ്‌കര്‍ ഓര്‍കിഡി(അനുഗ്രീക്കം ഡെസ്‌ക്വി പെഡല്‍/ Anugreacam sesquipedale)നെ കുറിച്ച് പലതവണ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് പ്രത്യേക കാരണമുണ്ട്. ഈ ഓര്‍ക്കിഡിനെക്കുറിച്ച് പഠിച്ച ഡാര്‍വിനും വാലസും (ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് റസ്സല്‍ വാലസും ചേര്‍ന്നാണ് പരിണാമ സിദ്ധാന്തം ആവിഷ്‌കരിച്ചത്)(223) ഈ ഓര്‍കിഡിന്റെ പരാഗവാഹിനി കുഴലിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് അത്ഭുതപ്പെടുകയും ഇതിന്റെ പരാഗണം നിര്‍വഹിക്കുന്നതിന് പ്രത്യേകം ഷഡ്പദങ്ങളോ പ്രാണികളോ മറ്റു ജീവികളോ ഉണ്ടായിരിക്കാമെന്ന് വിലയിരുത്തുകയും ഡാര്‍വിനുശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1903ല്‍ അങ്ങനെയൊരു ഷഡ്പദത്തെ കണ്ടെത്തുകയും ചെയ്തത് പരിണാമ ചരിത്രത്തിലെ എക്കാലത്തെയും ആഘോഷമാണ്. ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഈ ഷഡ്പദത്തിന്റെയും ഓര്‍കിഡിന്റെയും ഭംഗിയാര്‍ന്ന ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം എഴുതുന്നു:
”അനുഗ്രീക്കം സെസ്‌ക്വി പെഡെയില്‍ (Anugraecum sesqui pedale) (കളര്‍പേജ് നാല് കാണുക) എന്ന ആരേയും അതിശയിപ്പിക്കുന്ന മഡഗാഡ്കര്‍ ഓര്‍കിഡ് ഡാര്‍വിന്റെ മാത്രമല്ല, പ്രകൃതി നിര്‍ദ്ധാരണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സഹ കണ്ടുപിടുത്തക്കാരാനായ വാലസിന്റെയും സജീവ ശ്രദ്ധയാകര്‍ഷിച്ച ഒരു പുഷ്പമാണ്. ഈ രണ്ട് മഹാന്‍മാരും നടത്തിയ ശ്രദ്ധേയവും സമാനവുമായ പ്രവചനങ്ങള്‍ പില്‍ക്കാലത്ത് വിജയകരമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ഡാര്‍വിന്റെ സ്വന്തം റൂളര്‍ ഉപയോഗിച്ച് അളന്നപ്പോള്‍ 11 ഇഞ്ച് നീളമുള്ള നീണ്ട ഒരു തേന്‍ കുഴലിന്റെ ഉള്ളിലായിരുന്നു ഈ ഓര്‍കിഡിന്റെ മധു ശേഖരിക്കപ്പെട്ടിരുന്നത്- അതായത് ഏതാണ്ട് മുപ്പത് സെന്റി മീറ്റര്‍. അതിന്റെ ബന്ധുവായ അനുഗ്രിക്കം ലോംഗികള്‍ക്കര്‍ (Anugraecum longicalcar) എന്ന പുഷ്പത്തിനാകട്ടെ, തേന്‍ കുഴലിന്റെ (necter beaning spur) നീളം 40 സെന്റി മീറ്ററാണ് (15 ഇഞ്ചിലധികം). അനുഗ്രീക്കും സെസ്‌ക്വി പെഡലിനെ മാത്രം ആധാരമാക്കി ‘കൊമ്പുകള്‍ക്ക് കുറഞ്ഞത് 10-11 ഇഞ്ച് നീളമുള്ള പ്രാണികള്‍’ എവിടെയെങ്കിലുമുണ്ടാകുമെന്ന് ഓര്‍ക്കിഡുകളെക്കുറിച്ച് 1862ല്‍ എഴുതിയ പുസ്തകത്തില്‍ ഡാര്‍വിന്‍ പ്രവചിച്ചിരുന്നു.
ഡാര്‍വിന്റെ മരണത്തിന് ശേഷം 1903-ല്‍, വാലസിന്റെ ദീര്‍ഘമായ ജീവിതകാലത്തിനുള്ളില്‍ തന്നെ അന്നേവരെ അറിയപ്പെടാതിരുന്ന അത്തരത്തിലൊരു പ്രാണിയെ കണ്ടെത്തുകയുണ്ടായി. ഡാര്‍വിന്‍-വാലസ് പ്രവചനം യാഥാര്‍ത്ഥ്യമാക്കിയ ഒരു കണ്ടെത്തലായിരുന്നുവത്. പ്രഡിക്റ്റ (Praedicta) എന്ന ഉപജാതിയില്‍ ഉള്‍പ്പെടുത്തി അത് ആദരിക്കപ്പെടുകയും ചെയ്തു.”(224)
ഈ ഷഡ്പദത്തിനെക്കുറിച്ച് പ്രവചനം നടത്തിയത് ഇത്രയാഘോഷിക്കാനെന്തിരിക്കുന്നു എന്ന സംശയം തല്‍ക്കാലം മാറ്റിവെക്കാം. മഡഗാസ്‌കര്‍ ഓര്‍കിഡ് ഒരടിയോളം വ്യാസമുള്ള നക്ഷത്രസമാനമായ വെളുത്ത പുഷ്പമാണ്. ഇതിന്റെ തേന്‍കുഴലിന് 27-43 സെന്റിമീറ്റര്‍ നീളം കാണുമെന്ന് ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വികിപ്പീഡിയയും(225) 20-35 സെന്റി മീറ്റര്‍ നീളമുണ്ടാകുമെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓണ്‍ലൈന്‍ പതിപ്പും പറയുന്നു.(226) ഈ ഓര്‍കിഡില്‍ പരാഗണം നടത്തുന്ന ‘മോര്‍ഗന്‍സ് സ്ഫിങ്ക്‌സ് മോത്ത്’ (Morgan’s Sphings Moth) എന്ന പ്രാണിക്ക് ഇത്രയും നീളമുള്ള പരാഗണ കുഴലില്‍ നിന്നും നിഷ്പ്രയാസം മധുനുകരാന്‍ മാത്രം വലിപ്പമുള്ള കൊമ്പുണ്ട്.(227)
ഭ്രൂണവളര്‍ച്ചയെ കുറിച്ച് ഡോകിന്‍സ് സിദ്ധാന്തിച്ച പ്രാദേശിക നിയമങ്ങളെക്കുറിച്ചുള്ള പ്രസ്താവനകള്‍ ഓര്‍ക്കുക. ”ഏതെങ്കിലും ആഗോള പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ പ്രസക്തമാവുക.”(228) ”അതായത്, ഇവിടെയെല്ലാം നാം ബന്ധപ്പെടുന്നത് പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന പ്രക്രിയകളുമായിട്ടാണ്.”(229)
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ തന്നെ പരിണാമത്തെ തെളിയിക്കാനെഴുതിയ മറ്റൊരു ഗ്രന്ഥമായ ക്ലിംപിങ്ങ് മൗണ്ട് ഇംപ്രോബബ്ള്‍ (Climbing Mount Improbable)ന്റെ ‘എ ഗാര്‍ഡന്‍ ഇന്‍ക്ലോസ്ഡ്’ (A Garden Inclosed) എന്ന അവസാന അധ്യായത്തില്‍ അത്തിമരത്തെയും അതിന്റെ പരാഗണം നടത്തുന്ന അത്തിപ്രാണി(Fig Wasps)യെയും പരിചയപ്പെടുത്തുന്നുണ്ട്. അത്തിപ്പഴത്തെ ഡോകിന്‍സ് വിശദീകരിക്കുന്നത് പഴമെന്നല്ല, (Fruit) മറിച്ച് അടച്ചുപൂട്ടിയ പൂന്തോട്ട(Closed Garden)മെന്നാണ്. വ്യത്യസ്ത സ്പിഷീസുകളില്‍ പെട്ട 900ത്തിലധികം അത്തിമരങ്ങള്‍ നിലവിലുണ്ട്. ഓരോ അത്തിപ്പഴത്തിനകത്തും
നൂറുകണക്കിന് ആണ്‍, പെണ്‍ പുഷ്പങ്ങളുണ്ട്. പഴത്തിന്റെ അടിഭാഗത്ത് പെണ്‍പുഷ്പങ്ങളും, മുകള്‍ഭാഗത്ത് ആണ്‍പുഷ്പങ്ങളുമാണ് സംവിധാനിച്ചിട്ടുള്ളത്. ഓരോ പഴത്തിനുള്ളിലെയും ആണ്‍ പെണ്‍ പുഷ്പങ്ങള്‍ സ്വയം പരാഗണം നടത്തുന്നില്ല. പകരം അത്തിപ്രാണി (Fig wasp) ആണ് പരാഗണം നിര്‍വഹിക്കുന്നത്.
അത്തിപ്പഴത്തിന്റെ മുകള്‍ ഭാഗത്ത് നടുവിലായി ഒരു സുഷിരമുണ്ടായിരിക്കും. പുറത്ത് അതേ വര്‍ഗത്തില്‍പ്പെട്ട ഒരു അത്തിമരത്തിലെ ഒരു അത്തിപ്പഴത്തിന്റെ ഈ ദ്വാരത്തില്‍ക്കൂടി പുറത്ത് കടക്കുന്ന പെണ്‍ പ്രാണി വലിഞ്ഞുകയറി പഴത്തിനകത്ത് പ്രവേശിക്കുന്നു. അങ്ങനെ പ്രവേശിക്കുന്ന പ്രാണിയുടെ മുന്‍പാദങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള പൂമ്പൊടിപാത്രത്തിലുള്ള, ആണ്‍പുഷ്പങ്ങളില്‍ നിന്ന് ശേഖരിച്ച പൂമ്പൊടി പഴത്തിന്റെ അടിഭാഗത്ത് നിരന്ന് നില്‍ക്കുന്ന പെണ്‍ പുഷ്പങ്ങളിലെല്ലാം നിക്ഷേപിച്ച് അവയില്‍ ചില പുഷ്പങ്ങളുടെ ഉള്ളില്‍ മാത്രം മുട്ടയിട്ട് സ്വാഭാവിക മരണത്തിന് വിധേയമാകുന്നു. ആ പുഷ്പങ്ങളില്‍ നിക്ഷേപിച്ച മുട്ടകളില്‍ ആണ്‍ മുട്ടകള്‍ മാത്രം വിരിയുന്നു. അവയില്‍ നിന്ന് പുറത്തുവരുന്ന ആണ്‍പ്രാണികള്‍ കേവലം വിരിയാത്ത മുട്ടകളില്‍ – പെണ്‍ പ്രാണിയാകാനുള്ള മുട്ടകള്‍- മുട്ടകളില്‍ പ്രവേശിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. അതോടെ ആണ്‍ പ്രാണിയുടെ ജീവിതദൗത്യം അവസാനിച്ചു. അവ ആ മുട്ടകളില്‍ നിന്നും അത്തിപ്പഴത്തില്‍ നിന്നും പുറത്ത് വന്ന് സ്വാഭാവിക മരണം വരിക്കുന്നു.
ശേഷം ശേഷിക്കുന്ന മുട്ടകള്‍ വിരിഞ്ഞ് പെണ്‍ പ്രാണി പുറത്തുവരുന്നു. ആണ്‍ പ്രാണിക്ക് ചിറകുകള്‍ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ പെണ്‍ പ്രാണിക്ക് ചിറകുകള്‍ ഉണ്ടായിരിക്കും. വിരിഞ്ഞുവരുന്ന പ്രാണികളുടെ ഭക്ഷണം ഏത് പൂവിലാണോ തന്റെ മുട്ട നിക്ഷേപിച്ചിട്ടുള്ളത് ആ പുഷ്പം മാത്രമായിരിക്കും. അങ്ങനെ വിരിഞ്ഞു പുറത്തുവരുന്ന പെണ്‍ പ്രാണി അത്തിപ്പഴത്തിന്റെ മുകളില്‍ നടുവിലായി നിലകൊള്ളുന്ന സുഷിരം ലക്ഷ്യമാക്കി മുന്നേറുന്നു. ആ യാത്രയില്‍ പഴത്തിന്റെ ഉള്ളില്‍ മുകള്‍ ഭാഗത്തായി വിരിഞ്ഞു നില്‍ക്കുന്ന ആണ്‍ പുഷ്പങ്ങളില്‍ നിന്ന് തന്റെ പക്കലുള്ള പൂമ്പൊടി പാത്രത്തില്‍ പൂമ്പൊടി ശേഖരിക്കുകയും ചെയ്യുന്നു.
പൂമ്പൊടി ശേഖരിച്ച് അത്തിപ്പഴത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രാണി തികച്ചും പുതിയൊരു ലോകത്ത് എത്തിപ്പെടുന്നു. അന്ധകാരം നിറഞ്ഞ കാലാവസ്ഥയില്‍ നിന്നും പരിസ്ഥിതിയില്‍ നിന്നും പ്രകാശവും ചൂടും തണുപ്പും കാറ്റും സൂര്യപ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ലക്ഷോപലക്ഷം സസ്യജന്തുക്കളുമുള്ള പുതിയൊരു ലോകത്തേക്ക്! ചൊവ്വാഗ്രഹത്തില്‍ നിന്നൊരാള്‍ ബോംബെ മഹാനഗരത്തില്‍ വന്നിറങ്ങിയ അവസ്ഥ! ആ
പരിതസ്ഥിയിലും അവ തനിക്ക് ജന്മം നല്‍കിയ അതേ സ്പിഷീസില്‍പെട്ട മറ്റൊരു അത്തിമരത്തിലെ അത്തിപ്പഴം തേടി പറക്കുന്നു. അങ്ങനെ മറ്റൊരു അത്തിപ്പഴത്തില്‍ ചെന്നിറങ്ങുന്ന പ്രാണി തന്റെ അമ്മപ്രാണി തന്റെ മാതൃപഴത്തിലേക്ക് പ്രയാസപ്പെട്ട് കയറിയത് പോലെ ആ പഴത്തിലേക്ക് വലിഞ്ഞു കയറുന്നു. ഇങ്ങനെ വലിഞ്ഞു കയറുന്നതിനിടക്ക് സ്വന്തം ചിറകുകള്‍ നഷ്ടപ്പെടുന്നു. മാത്രമല്ല ആ വലിഞ്ഞു കയറ്റത്തിനിടയില്‍ പ്രാണിയെ പഴ കവാടത്തില്‍ വെച്ച് തുടച്ച് വൃത്തിയാക്കുന്നു. അത്രയും ഇടുങ്ങിയതായിരിക്കും ആ പഴത്തിലേക്ക് കയറാനുള്ള സുഷിരം. എന്തിനാണ് ഇത്രയും ത്യാഗപൂര്‍ണമായ നുഴഞ്ഞുകയറ്റം? നാം പറഞ്ഞു, പ്രാണി തികച്ചും വ്യത്യസ്തമായ ഒരു കാലാവസ്ഥയിലേക്കും പരിതസ്ഥിതിയിലേക്കുമാണ് എത്തപ്പെട്ടതെന്ന്. ആ മലിന പരിതസ്ഥിയിലൂടെ പറക്കുന്ന പ്രാണിയുടെ ശരീരത്തില്‍ ബാക്ടീരിയ തുടങ്ങിയ മാരഗമായ രോഗാണുക്കളും വിഷ പദാര്‍ത്ഥങ്ങളുള്ള പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത അവഗണനീയമല്ല. അത്തരം അപകടകരമായ ബാഹ്യ മാല്യനങ്ങളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും അത്തിപ്പഴത്തെയും അതിനകത്തുള്ള കൊച്ചു പുഷ്പങ്ങളെയും അതിലൂടെ മുളച്ച് വളര്‍ന്നുവരുന്ന പുതിയ തലമുറയിലെ മരങ്ങളെയും സംരക്ഷിക്കുക മാത്രമല്ല, തന്നെ ഭക്ഷണമായുപയോഗിക്കുന്ന മനുഷ്യരുള്‍പ്പെടെയുള്ള ജന്തുജാലങ്ങളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകകൂടി ഈ തുടച്ചുമിനുക്കലില്‍ ഉള്‍ക്കൊള്ളുന്നു.
അത്തിപ്പഴത്തിനകത്തു കടക്കുന്ന അത്തിപ്രാണി നാം മനസ്സിലാക്കിയ പോലെ എല്ലാ പെണ്‍ പുഷ്പങ്ങളിലും പരാഗണം നടത്തുകയും അവയില്‍ ചിലതില്‍ മാത്രം മുട്ടയിടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് എല്ലാ പെണ്‍പുഷ്പങ്ങളിലും പ്രാണി തന്റെ മുട്ട നിക്ഷേപിക്കാതിരിക്കുന്നത്? എന്നാല്‍ പൂമ്പൊടി എല്ലാ പുഷ്പങ്ങളിലും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് താനും. മുട്ട വിരിഞ്ഞുവരുന്ന പ്രാണിയുടെ ഭക്ഷണം തന്റെ മാതൃപുഷ്പം മാത്രമാണ് എന്ന് നേരത്തെ പറഞ്ഞു. എല്ലാ പുഷ്പങ്ങളിലും മുട്ടയിട്ടാല്‍ ആ പഴത്തിലെ വിത്തുകള്‍ പൂര്‍ണമായി നശിക്കുകയും ആ അത്തി മരത്തിന് വംശനാശം സംഭവിക്കുകയും ചെയ്യും. അങ്ങനെ
സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതലാണ് ഈ സംവിധാനം! ഒരു പ്രത്യേക അത്തിമരം നശിച്ചുപോയാല്‍ ആ അത്തി പ്രാണിയുടെയും നാശമായിരിക്കും ഫലം. 900ത്തിലധികം സ്പിഷീസ് അത്തിമരങ്ങളുണ്ടെങ്കില്‍ ഓരോ അത്തിവര്‍ഗ്ഗത്തിനും പ്രത്യേകം പ്രത്യേകമായി അത്രയും സ്പിഷീസുകള്‍ അത്തിപ്രാണിയും നിലനില്‍ക്കുന്നു എന്നതാണ് ഏറെ അത്ഭുതകരം. 900 അത്തി വര്‍ഗ്ഗങ്ങള്‍ക്ക് 900 അത്തി പ്രാണിവര്‍ഗ്ഗങ്ങളും!(230)
തൊള്ളായിരത്തിലധികം സ്പിഷീസുകളാല്‍ സമ്പുഷ്ടമായ അത്തിമരങ്ങളുടെ പ്രജനനം നടത്തുന്നതിന് അത്രയും വിപുലവും സമ്പൂര്‍ണ്ണവുമായ അത്തിപ്രാണി(fig wasp)കള്‍! ഇവയോരോന്നും തന്റെ കടമ നിര്‍വഹണത്തില്‍ സ്വന്തം മരങ്ങളുടെ മാത്രം പഴങ്ങളില്‍ ചേക്കേറി പൂമ്പൊടി ശേഖരിച്ച് അതേ വര്‍ഗ്ഗത്തില്‍പെട്ട മറ്റൊരു മരവും പഴവും തിരഞ്ഞു കണ്ടുപിടിച്ചു അതിനുള്ളില്‍ നുഴഞ്ഞുകയറി പരാഗണം നടത്തുന്നു. ആ പ്രാണികളിലും പ്രവര്‍ത്തിക്കുന്നത് അവറ്റകളുടേത് മാത്രമായ പ്രാദേശിക നിയമങ്ങള്‍
ആണെന്നാണോ ഡോകിന്‍സ് പറയുന്നത്? എത്ര ആസൂത്രണ പരവും ബുദ്ധിപരവുമായ ‘ലോകല്‍ ലോ!’ മസഗാസ്‌കര്‍ ഓര്‍കിഡും അതിന്റെ പോളിനേറ്ററായ ശലഭവും ഒരൊറ്റപ്പെട്ട സംഭവമാണെന്ന് സങ്കല്‍പ്പിച്ച് അവ രണ്ടും യാദൃഛികമാണെന്നും രണ്ടിന്റേയും പ്രാദേശിക നിയമങ്ങള്‍ യോജിച്ചുവന്നു എന്നും ഇവര്‍ വാദിക്കുന്നത് സഹിക്കാം. എന്നാല്‍ ഇത്രയും വിപുലമായ ‘പ്രാദേശിക നിയമങ്ങളും’ യാദൃഛികതയും സാമാന്യ ബുദ്ധിയും വിവേകവും കേവലയുക്തിയുമുള്ള ഏതെങ്കിലും മനുഷ്യന് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ?
കുറിപ്പുകള്‍:
212. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 263

ഗ്രന്ഥത്തില്‍ പുഷ്പങ്ങളിലെ പരാഗണവും പുഷ്പങ്ങളും ഷഡ്പദങ്ങളും മറ്റു
ജീവികളുമായുള്ള കൊള്ളക്കൊടുക്കലുകളും, പരസ്പര സഹായസഹകരണങ്ങളും വിശദമായി
ചര്‍ച്ച ചെയ്യുന്നുണ്ട്. ”പരാഗണം നടത്താനുള്ള മാര്‍ഗ്ഗങ്ങളുടെ ഒരു പട്ടിക
സങ്കല്‍പ്പിക്കുക. വായു മുഖേനയുള്ള പരാഗണം ഈ തുടര്‍ പട്ടികയുടെ ഒരറ്റത്ത്
ഉള്‍പ്പെടുത്തിയാല്‍ അതായിരിക്കുമോ ദുര്‍വ്യയം ഏറ്റവുമധികമുള്ള
സാങ്കേതികവിദ്യ? അങ്ങനെയെങ്കില്‍ എന്തായിരിക്കും ഈ പട്ടികയുടെ മറ്റേ
അറ്റത്ത് വരിക? ഒരു മാന്ത്രിക വെടിയുണ്ട വഴി (The Magical Bullet End)
കിറുകൃത്യമായി പൂമ്പൊടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു സാങ്കേതിക
വിദ്യയായിരിക്കുമത്. അപൂര്‍വം ചില പ്രാണികള്‍ക്ക് മാത്രമേ ഒരു മാന്ത്രിക
വെടിയുണ്ട പോലെ ഒരു പൂവില്‍ നിന്ന് സ്വീകരിച്ച് സമാനവര്‍ഗ്ഗത്തിലുള്ള
മറ്റൊരു പൂവിന്റെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് കിറുകൃത്യമായി നിക്ഷേപിക്കാനാവൂ.
ചിലവയാകട്ടെ പൂമ്പൊടി ശേഖരിച്ച പഴയ പൂവിലേക്ക് തന്നെ പറന്നുചെല്ലും.
അതല്ലെങ്കില്‍ അതേ നിറമുള്ള മറ്റേതെങ്കിലും പൂവിലേക്ക്. തേന്‍ പ്രതിഫലമായി
വാങ്ങി പൂമ്പൊടി സ്വീകരിച്ചത് ഏത് പൂവില്‍ നിന്നാണോ അതേ
വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റൊരു പൂവിന്റെ നിര്‍ദ്ദിഷ്ട പരാഗണ സ്ഥലത്ത് അത്
നിക്ഷേപിക്കപ്പെടാനുള്ള സാധ്യത ശരിക്കും ‘ഭാഗ്യ’മാണ്. എന്തൊക്കെയായാലും
പട്ടികയില്‍ മാന്ത്രികവെടിയുണ്ടയുടെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചില
പുഷ്പങ്ങളുണ്ട്. ഈ പട്ടികയില്‍ മുമ്പനായ ഓര്‍കിഡ് ഇക്കാര്യത്തില്‍ ഒരു
ഉത്തമ ഉദാഹരണമാണ്. ഡാര്‍വിന്‍ ആ പൂവിനെക്കുറിച്ച് ഒരു പുസ്തകം തന്നെ
എഴുതിയതില്‍ അത്ഭുതം തീരെയില്ല.”(221)
പരാഗണത്തിലെ എകണോമി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഓര്‍കിഡിനെ മഹത്വവല്‍ക്കരിക്കുന്നത്. ഓര്‍കിഡുകള്‍ക്കിടയില്‍ 1000ത്തോളം ജനീറകളിലായി 22,000ത്തിലധികം സ്പീഷിസുകളുണ്ട്.(222) ഇത്രയും വിപുലമായ ഓര്‍കിഡുകള്‍ക്കിടയില്‍ നിന്ന് ഡോകിന്‍സ് മഡഗാസ്‌കര്‍ ഓര്‍കിഡി(അനുഗ്രീക്കം ഡെസ്‌ക്വി പെഡല്‍/ Anugreacam sesquipedale)നെ കുറിച്ച് പലതവണ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് പ്രത്യേക കാരണമുണ്ട്. ഈ ഓര്‍ക്കിഡിനെക്കുറിച്ച് പഠിച്ച ഡാര്‍വിനും വാലസും (ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് റസ്സല്‍ വാലസും ചേര്‍ന്നാണ് പരിണാമ സിദ്ധാന്തം ആവിഷ്‌കരിച്ചത്)(223) ഈ ഓര്‍കിഡിന്റെ പരാഗവാഹിനി കുഴലിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് അത്ഭുതപ്പെടുകയും ഇതിന്റെ പരാഗണം നിര്‍വഹിക്കുന്നതിന് പ്രത്യേകം ഷഡ്പദങ്ങളോ പ്രാണികളോ മറ്റു ജീവികളോ ഉണ്ടായിരിക്കാമെന്ന് വിലയിരുത്തുകയും ഡാര്‍വിനുശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1903ല്‍ അങ്ങനെയൊരു ഷഡ്പദത്തെ കണ്ടെത്തുകയും ചെയ്തത് പരിണാമ ചരിത്രത്തിലെ എക്കാലത്തെയും ആഘോഷമാണ്. ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഈ ഷഡ്പദത്തിന്റെയും ഓര്‍കിഡിന്റെയും ഭംഗിയാര്‍ന്ന ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം എഴുതുന്നു:
”അനുഗ്രീക്കം സെസ്‌ക്വി പെഡെയില്‍ (Anugraecum sesqui pedale) (കളര്‍പേജ് നാല് കാണുക) എന്ന ആരേയും അതിശയിപ്പിക്കുന്ന മഡഗാഡ്കര്‍ ഓര്‍കിഡ് ഡാര്‍വിന്റെ മാത്രമല്ല, പ്രകൃതി നിര്‍ദ്ധാരണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സഹ കണ്ടുപിടുത്തക്കാരാനായ വാലസിന്റെയും സജീവ ശ്രദ്ധയാകര്‍ഷിച്ച ഒരു പുഷ്പമാണ്. ഈ രണ്ട് മഹാന്‍മാരും നടത്തിയ ശ്രദ്ധേയവും സമാനവുമായ പ്രവചനങ്ങള്‍ പില്‍ക്കാലത്ത് വിജയകരമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ഡാര്‍വിന്റെ സ്വന്തം റൂളര്‍ ഉപയോഗിച്ച് അളന്നപ്പോള്‍ 11 ഇഞ്ച് നീളമുള്ള നീണ്ട ഒരു തേന്‍ കുഴലിന്റെ ഉള്ളിലായിരുന്നു ഈ ഓര്‍കിഡിന്റെ മധു ശേഖരിക്കപ്പെട്ടിരുന്നത്- അതായത് ഏതാണ്ട് മുപ്പത് സെന്റി മീറ്റര്‍. അതിന്റെ ബന്ധുവായ അനുഗ്രിക്കം ലോംഗികള്‍ക്കര്‍ (Anugraecum longicalcar) എന്ന പുഷ്പത്തിനാകട്ടെ, തേന്‍ കുഴലിന്റെ (necter beaning spur) നീളം 40 സെന്റി മീറ്ററാണ് (15 ഇഞ്ചിലധികം). അനുഗ്രീക്കും സെസ്‌ക്വി പെഡലിനെ മാത്രം ആധാരമാക്കി ‘കൊമ്പുകള്‍ക്ക് കുറഞ്ഞത് 10-11 ഇഞ്ച് നീളമുള്ള പ്രാണികള്‍’ എവിടെയെങ്കിലുമുണ്ടാകുമെന്ന് ഓര്‍ക്കിഡുകളെക്കുറിച്ച് 1862ല്‍ എഴുതിയ പുസ്തകത്തില്‍ ഡാര്‍വിന്‍ പ്രവചിച്ചിരുന്നു.
ഡാര്‍വിന്റെ മരണത്തിന് ശേഷം 1903-ല്‍, വാലസിന്റെ ദീര്‍ഘമായ ജീവിതകാലത്തിനുള്ളില്‍ തന്നെ അന്നേവരെ അറിയപ്പെടാതിരുന്ന അത്തരത്തിലൊരു പ്രാണിയെ കണ്ടെത്തുകയുണ്ടായി. ഡാര്‍വിന്‍-വാലസ് പ്രവചനം യാഥാര്‍ത്ഥ്യമാക്കിയ ഒരു കണ്ടെത്തലായിരുന്നുവത്. പ്രഡിക്റ്റ (Praedicta) എന്ന ഉപജാതിയില്‍ ഉള്‍പ്പെടുത്തി അത് ആദരിക്കപ്പെടുകയും ചെയ്തു.”(224)
ഈ ഷഡ്പദത്തിനെക്കുറിച്ച് പ്രവചനം നടത്തിയത് ഇത്രയാഘോഷിക്കാനെന്തിരിക്കുന്നു എന്ന സംശയം തല്‍ക്കാലം മാറ്റിവെക്കാം. മഡഗാസ്‌കര്‍ ഓര്‍കിഡ് ഒരടിയോളം വ്യാസമുള്ള നക്ഷത്രസമാനമായ വെളുത്ത പുഷ്പമാണ്. ഇതിന്റെ തേന്‍കുഴലിന് 27-43 സെന്റിമീറ്റര്‍ നീളം കാണുമെന്ന് ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വികിപ്പീഡിയയും(225) 20-35 സെന്റി മീറ്റര്‍ നീളമുണ്ടാകുമെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓണ്‍ലൈന്‍ പതിപ്പും പറയുന്നു.(226) ഈ ഓര്‍കിഡില്‍ പരാഗണം നടത്തുന്ന ‘മോര്‍ഗന്‍സ് സ്ഫിങ്ക്‌സ് മോത്ത്’ (Morgan’s Sphings Moth) എന്ന പ്രാണിക്ക് ഇത്രയും നീളമുള്ള പരാഗണ കുഴലില്‍ നിന്നും നിഷ്പ്രയാസം മധുനുകരാന്‍ മാത്രം വലിപ്പമുള്ള കൊമ്പുണ്ട്.(227)
ഭ്രൂണവളര്‍ച്ചയെ കുറിച്ച് ഡോകിന്‍സ് സിദ്ധാന്തിച്ച പ്രാദേശിക നിയമങ്ങളെക്കുറിച്ചുള്ള പ്രസ്താവനകള്‍ ഓര്‍ക്കുക. ”ഏതെങ്കിലും ആഗോള പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ പ്രസക്തമാവുക.”(228) ”അതായത്, ഇവിടെയെല്ലാം നാം ബന്ധപ്പെടുന്നത് പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന പ്രക്രിയകളുമായിട്ടാണ്.”(229)
ഇവിടെ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന സംശയം: സസ്യവര്‍ഗ്ഗത്തിലെ
ലക്ഷക്കണക്കിനു സ്പിഷീസുകളില്‍ ഒന്നായ ഓര്‍ക്കിഡിലെ 880ലേറെ വരുന്ന
ജനീറകളില്‍ 26,000ലേറെ സ്പിഷീസുകളില്‍ ഒന്നായ അനുഗ്രീക്കം സെസ്‌ക്വി
പെഡയില്‍ എന്ന ഒരു ഓര്‍കിഡ് വിരിയിക്കുന്ന പൂവില്‍ പരാഗണം നടത്താന്‍
മാത്രമായി, തികച്ചും വ്യത്യസ്തമായ ജന്തുലോകത്തെ നാല് ലക്ഷത്തോളം
ജന്തുവര്‍ഗ്ഗങ്ങളില്‍ ഒന്നായ മോത്ത് (Moth)കളിലെ 16,000 സ്പിഷീസുകളിലെ
ഉപവിഭാഗമായ സാന്തേപ്പ മോര്‍ഗാനി പ്രഡിക്ട എന്ന ഈ ശലഭം ഏതു പ്രാദേശിക
നിയമത്തിനെ ആധാരമാക്കി പരിണമിച്ചുവന്നു? അത്ഭുതകരങ്ങളായ ‘പ്രാദേശിക
നിയമങ്ങള്‍’ തന്നെ!!
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ തന്നെ പരിണാമത്തെ തെളിയിക്കാനെഴുതിയ മറ്റൊരു ഗ്രന്ഥമായ ക്ലിംപിങ്ങ് മൗണ്ട് ഇംപ്രോബബ്ള്‍ (Climbing Mount Improbable)ന്റെ ‘എ ഗാര്‍ഡന്‍ ഇന്‍ക്ലോസ്ഡ്’ (A Garden Inclosed) എന്ന അവസാന അധ്യായത്തില്‍ അത്തിമരത്തെയും അതിന്റെ പരാഗണം നടത്തുന്ന അത്തിപ്രാണി(Fig Wasps)യെയും പരിചയപ്പെടുത്തുന്നുണ്ട്. അത്തിപ്പഴത്തെ ഡോകിന്‍സ് വിശദീകരിക്കുന്നത് പഴമെന്നല്ല, (Fruit) മറിച്ച് അടച്ചുപൂട്ടിയ പൂന്തോട്ട(Closed Garden)മെന്നാണ്. വ്യത്യസ്ത സ്പിഷീസുകളില്‍ പെട്ട 900ത്തിലധികം അത്തിമരങ്ങള്‍ നിലവിലുണ്ട്. ഓരോ അത്തിപ്പഴത്തിനകത്തും
നൂറുകണക്കിന് ആണ്‍, പെണ്‍ പുഷ്പങ്ങളുണ്ട്. പഴത്തിന്റെ അടിഭാഗത്ത് പെണ്‍പുഷ്പങ്ങളും, മുകള്‍ഭാഗത്ത് ആണ്‍പുഷ്പങ്ങളുമാണ് സംവിധാനിച്ചിട്ടുള്ളത്. ഓരോ പഴത്തിനുള്ളിലെയും ആണ്‍ പെണ്‍ പുഷ്പങ്ങള്‍ സ്വയം പരാഗണം നടത്തുന്നില്ല. പകരം അത്തിപ്രാണി (Fig wasp) ആണ് പരാഗണം നിര്‍വഹിക്കുന്നത്.
അത്തിപ്പഴത്തിന്റെ മുകള്‍ ഭാഗത്ത് നടുവിലായി ഒരു സുഷിരമുണ്ടായിരിക്കും. പുറത്ത് അതേ വര്‍ഗത്തില്‍പ്പെട്ട ഒരു അത്തിമരത്തിലെ ഒരു അത്തിപ്പഴത്തിന്റെ ഈ ദ്വാരത്തില്‍ക്കൂടി പുറത്ത് കടക്കുന്ന പെണ്‍ പ്രാണി വലിഞ്ഞുകയറി പഴത്തിനകത്ത് പ്രവേശിക്കുന്നു. അങ്ങനെ പ്രവേശിക്കുന്ന പ്രാണിയുടെ മുന്‍പാദങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള പൂമ്പൊടിപാത്രത്തിലുള്ള, ആണ്‍പുഷ്പങ്ങളില്‍ നിന്ന് ശേഖരിച്ച പൂമ്പൊടി പഴത്തിന്റെ അടിഭാഗത്ത് നിരന്ന് നില്‍ക്കുന്ന പെണ്‍ പുഷ്പങ്ങളിലെല്ലാം നിക്ഷേപിച്ച് അവയില്‍ ചില പുഷ്പങ്ങളുടെ ഉള്ളില്‍ മാത്രം മുട്ടയിട്ട് സ്വാഭാവിക മരണത്തിന് വിധേയമാകുന്നു. ആ പുഷ്പങ്ങളില്‍ നിക്ഷേപിച്ച മുട്ടകളില്‍ ആണ്‍ മുട്ടകള്‍ മാത്രം വിരിയുന്നു. അവയില്‍ നിന്ന് പുറത്തുവരുന്ന ആണ്‍പ്രാണികള്‍ കേവലം വിരിയാത്ത മുട്ടകളില്‍ – പെണ്‍ പ്രാണിയാകാനുള്ള മുട്ടകള്‍- മുട്ടകളില്‍ പ്രവേശിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. അതോടെ ആണ്‍ പ്രാണിയുടെ ജീവിതദൗത്യം അവസാനിച്ചു. അവ ആ മുട്ടകളില്‍ നിന്നും അത്തിപ്പഴത്തില്‍ നിന്നും പുറത്ത് വന്ന് സ്വാഭാവിക മരണം വരിക്കുന്നു.
ശേഷം ശേഷിക്കുന്ന മുട്ടകള്‍ വിരിഞ്ഞ് പെണ്‍ പ്രാണി പുറത്തുവരുന്നു. ആണ്‍ പ്രാണിക്ക് ചിറകുകള്‍ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ പെണ്‍ പ്രാണിക്ക് ചിറകുകള്‍ ഉണ്ടായിരിക്കും. വിരിഞ്ഞുവരുന്ന പ്രാണികളുടെ ഭക്ഷണം ഏത് പൂവിലാണോ തന്റെ മുട്ട നിക്ഷേപിച്ചിട്ടുള്ളത് ആ പുഷ്പം മാത്രമായിരിക്കും. അങ്ങനെ വിരിഞ്ഞു പുറത്തുവരുന്ന പെണ്‍ പ്രാണി അത്തിപ്പഴത്തിന്റെ മുകളില്‍ നടുവിലായി നിലകൊള്ളുന്ന സുഷിരം ലക്ഷ്യമാക്കി മുന്നേറുന്നു. ആ യാത്രയില്‍ പഴത്തിന്റെ ഉള്ളില്‍ മുകള്‍ ഭാഗത്തായി വിരിഞ്ഞു നില്‍ക്കുന്ന ആണ്‍ പുഷ്പങ്ങളില്‍ നിന്ന് തന്റെ പക്കലുള്ള പൂമ്പൊടി പാത്രത്തില്‍ പൂമ്പൊടി ശേഖരിക്കുകയും ചെയ്യുന്നു.
പൂമ്പൊടി ശേഖരിച്ച് അത്തിപ്പഴത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രാണി തികച്ചും പുതിയൊരു ലോകത്ത് എത്തിപ്പെടുന്നു. അന്ധകാരം നിറഞ്ഞ കാലാവസ്ഥയില്‍ നിന്നും പരിസ്ഥിതിയില്‍ നിന്നും പ്രകാശവും ചൂടും തണുപ്പും കാറ്റും സൂര്യപ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ലക്ഷോപലക്ഷം സസ്യജന്തുക്കളുമുള്ള പുതിയൊരു ലോകത്തേക്ക്! ചൊവ്വാഗ്രഹത്തില്‍ നിന്നൊരാള്‍ ബോംബെ മഹാനഗരത്തില്‍ വന്നിറങ്ങിയ അവസ്ഥ! ആ
പരിതസ്ഥിയിലും അവ തനിക്ക് ജന്മം നല്‍കിയ അതേ സ്പിഷീസില്‍പെട്ട മറ്റൊരു അത്തിമരത്തിലെ അത്തിപ്പഴം തേടി പറക്കുന്നു. അങ്ങനെ മറ്റൊരു അത്തിപ്പഴത്തില്‍ ചെന്നിറങ്ങുന്ന പ്രാണി തന്റെ അമ്മപ്രാണി തന്റെ മാതൃപഴത്തിലേക്ക് പ്രയാസപ്പെട്ട് കയറിയത് പോലെ ആ പഴത്തിലേക്ക് വലിഞ്ഞു കയറുന്നു. ഇങ്ങനെ വലിഞ്ഞു കയറുന്നതിനിടക്ക് സ്വന്തം ചിറകുകള്‍ നഷ്ടപ്പെടുന്നു. മാത്രമല്ല ആ വലിഞ്ഞു കയറ്റത്തിനിടയില്‍ പ്രാണിയെ പഴ കവാടത്തില്‍ വെച്ച് തുടച്ച് വൃത്തിയാക്കുന്നു. അത്രയും ഇടുങ്ങിയതായിരിക്കും ആ പഴത്തിലേക്ക് കയറാനുള്ള സുഷിരം. എന്തിനാണ് ഇത്രയും ത്യാഗപൂര്‍ണമായ നുഴഞ്ഞുകയറ്റം? നാം പറഞ്ഞു, പ്രാണി തികച്ചും വ്യത്യസ്തമായ ഒരു കാലാവസ്ഥയിലേക്കും പരിതസ്ഥിതിയിലേക്കുമാണ് എത്തപ്പെട്ടതെന്ന്. ആ മലിന പരിതസ്ഥിയിലൂടെ പറക്കുന്ന പ്രാണിയുടെ ശരീരത്തില്‍ ബാക്ടീരിയ തുടങ്ങിയ മാരഗമായ രോഗാണുക്കളും വിഷ പദാര്‍ത്ഥങ്ങളുള്ള പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത അവഗണനീയമല്ല. അത്തരം അപകടകരമായ ബാഹ്യ മാല്യനങ്ങളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും അത്തിപ്പഴത്തെയും അതിനകത്തുള്ള കൊച്ചു പുഷ്പങ്ങളെയും അതിലൂടെ മുളച്ച് വളര്‍ന്നുവരുന്ന പുതിയ തലമുറയിലെ മരങ്ങളെയും സംരക്ഷിക്കുക മാത്രമല്ല, തന്നെ ഭക്ഷണമായുപയോഗിക്കുന്ന മനുഷ്യരുള്‍പ്പെടെയുള്ള ജന്തുജാലങ്ങളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകകൂടി ഈ തുടച്ചുമിനുക്കലില്‍ ഉള്‍ക്കൊള്ളുന്നു.
അത്തിപ്പഴത്തിനകത്തു കടക്കുന്ന അത്തിപ്രാണി നാം മനസ്സിലാക്കിയ പോലെ എല്ലാ പെണ്‍ പുഷ്പങ്ങളിലും പരാഗണം നടത്തുകയും അവയില്‍ ചിലതില്‍ മാത്രം മുട്ടയിടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് എല്ലാ പെണ്‍പുഷ്പങ്ങളിലും പ്രാണി തന്റെ മുട്ട നിക്ഷേപിക്കാതിരിക്കുന്നത്? എന്നാല്‍ പൂമ്പൊടി എല്ലാ പുഷ്പങ്ങളിലും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് താനും. മുട്ട വിരിഞ്ഞുവരുന്ന പ്രാണിയുടെ ഭക്ഷണം തന്റെ മാതൃപുഷ്പം മാത്രമാണ് എന്ന് നേരത്തെ പറഞ്ഞു. എല്ലാ പുഷ്പങ്ങളിലും മുട്ടയിട്ടാല്‍ ആ പഴത്തിലെ വിത്തുകള്‍ പൂര്‍ണമായി നശിക്കുകയും ആ അത്തി മരത്തിന് വംശനാശം സംഭവിക്കുകയും ചെയ്യും. അങ്ങനെ
സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതലാണ് ഈ സംവിധാനം! ഒരു പ്രത്യേക അത്തിമരം നശിച്ചുപോയാല്‍ ആ അത്തി പ്രാണിയുടെയും നാശമായിരിക്കും ഫലം. 900ത്തിലധികം സ്പിഷീസ് അത്തിമരങ്ങളുണ്ടെങ്കില്‍ ഓരോ അത്തിവര്‍ഗ്ഗത്തിനും പ്രത്യേകം പ്രത്യേകമായി അത്രയും സ്പിഷീസുകള്‍ അത്തിപ്രാണിയും നിലനില്‍ക്കുന്നു എന്നതാണ് ഏറെ അത്ഭുതകരം. 900 അത്തി വര്‍ഗ്ഗങ്ങള്‍ക്ക് 900 അത്തി പ്രാണിവര്‍ഗ്ഗങ്ങളും!(230)
എത്ര അതിശയകരവും അത്ഭുതകരവുമായ പരസ്പര സഹകരണ സംവിധാനം!
പരിണാമവിശ്വാസികള്‍ പറയുന്നതനുസരിച്ച്, 900ത്തിലധികം വരുന്ന
അത്തിമര വര്‍ഗ്ഗങ്ങളില്‍ അവയുടെയെല്ലാം പ്രാദേശിക നിയമമനുസരിച്ച്
പഴങ്ങളുണ്ടാവുന്നു. ഒന്നും പരസ്പരം യാതൊരു ബന്ധവുമില്ല. ഓരോന്നിനും
അതാതിന്റെ പ്രാദേശിക നിയമങ്ങള്‍ മാത്രം. ഒരു സംവിധായകനോ നിയമജ്ഞനോ
ആസൂത്രികനോ ഇല്ല. എല്ലാം കേവലം യാദൃശ്ചികമായ പ്രാദേശിക ഉരിത്തിരിയലുകള്‍
മാത്രം! പറയൂ പ്രിയ വായനക്കാരേ, മനസ്സുകള്‍ ഇതിനെക്കാളധികം അന്ധമാകുമോ?
തൊള്ളായിരത്തിലധികം സ്പിഷീസുകളാല്‍ സമ്പുഷ്ടമായ അത്തിമരങ്ങളുടെ പ്രജനനം നടത്തുന്നതിന് അത്രയും വിപുലവും സമ്പൂര്‍ണ്ണവുമായ അത്തിപ്രാണി(fig wasp)കള്‍! ഇവയോരോന്നും തന്റെ കടമ നിര്‍വഹണത്തില്‍ സ്വന്തം മരങ്ങളുടെ മാത്രം പഴങ്ങളില്‍ ചേക്കേറി പൂമ്പൊടി ശേഖരിച്ച് അതേ വര്‍ഗ്ഗത്തില്‍പെട്ട മറ്റൊരു മരവും പഴവും തിരഞ്ഞു കണ്ടുപിടിച്ചു അതിനുള്ളില്‍ നുഴഞ്ഞുകയറി പരാഗണം നടത്തുന്നു. ആ പ്രാണികളിലും പ്രവര്‍ത്തിക്കുന്നത് അവറ്റകളുടേത് മാത്രമായ പ്രാദേശിക നിയമങ്ങള്‍
ആണെന്നാണോ ഡോകിന്‍സ് പറയുന്നത്? എത്ര ആസൂത്രണ പരവും ബുദ്ധിപരവുമായ ‘ലോകല്‍ ലോ!’ മസഗാസ്‌കര്‍ ഓര്‍കിഡും അതിന്റെ പോളിനേറ്ററായ ശലഭവും ഒരൊറ്റപ്പെട്ട സംഭവമാണെന്ന് സങ്കല്‍പ്പിച്ച് അവ രണ്ടും യാദൃഛികമാണെന്നും രണ്ടിന്റേയും പ്രാദേശിക നിയമങ്ങള്‍ യോജിച്ചുവന്നു എന്നും ഇവര്‍ വാദിക്കുന്നത് സഹിക്കാം. എന്നാല്‍ ഇത്രയും വിപുലമായ ‘പ്രാദേശിക നിയമങ്ങളും’ യാദൃഛികതയും സാമാന്യ ബുദ്ധിയും വിവേകവും കേവലയുക്തിയുമുള്ള ഏതെങ്കിലും മനുഷ്യന് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ?
കുറിപ്പുകള്‍:
212. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 263
214. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 265
215. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 265, 266
216. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 14
217. www.britanica.com/EBchecked/ topic/588769/testis (ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക); www.nim.nih.gov/medilineplus/ ency/article/000973htm; www.en.wikipedia.org/wiki/ testicle; ഇസ്‌ലാം, വിശ്വാസദര്‍ശനം, യുവത ബുക്‌സ്, കോഴിക്കോട്, പേജ് 111-116
218. www.britanica.com/EBchecked/ topic/436179/ovum; www.en.wikipedia.org/wiki/ egycell; http://kenyon.edu/slone/span- med/mujer/women.html; സ്‌നേഹസംവാദം മാസിക. 2012 ജൂണ്‍ കവര്‍സ്റ്റോറി, എം.എം.അക്ബര്‍; ഇസ്‌ലാം വിശ്വാസദര്‍ശനം, യുവത ബുക്‌സ്, കോഴിക്കോട്, പേജ് 116-122
219. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 282
220. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 301
221. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 84
223. www.evolution.berkeley.edu. evolutionary/article/history_ 14
224. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 84, 85
228. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 282
229. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 301
230. www.en.wikipedia.org/wiki/ orchidceae; Climbing mount improbable; www.nortion & company.network; www.erolbiol.ru/mount/index. html;www.figweb.org/intration/Life_ cycle/monoecious.htm; www.en.wikipedia.org/wiki/fig_ wasp
No comments:
Post a Comment