കുട്ടനും മുട്ടനും പിന്നെ (ku)യുക്തിവാദി കുറുക്കനും
താഴെ കാണുന്ന പോസ്റ്റ് വിശ്വാസികൾക്കിടിയിൽ ശത്രുതയും പകയും പ്രശ്നങ്ങളും വർഗ്ഗീയതയും വളർത്തി കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ചു ചോരകുടിക്കാൻ ശ്രമിച്ച ക്രൂരൻ കുരക്കന്റെ യുക്തിയുള്ള യുക്തിവാദി
Sadikkali Pathaya Kadvan എന്നയാൾ ഫ്രീതിങ്കെഴ്സ് എഫ് ബിയിൽഇട്ട പോസ്റ്റാണ്
"കേരളത്തിലെ തൊണ്ണൂറു ശതമാനം ഹിന്ദുക്കളും കാര്യമായി മതവിശ്വാസം ഉള്ളവർ അല്ല മാത്രവും അല്ല അവർക്ക് അല്ലാഹുവിനെ , നബിയെ , ജീസസിനേ ഇവരെയൊന്നും ഉൾ കൊള്ളാൻ ഒരു മടിയും ഇല്ല എന്റെ ഒരു ഫ്രണ്ട് സുരേഷ് അവനു ഇടയ്ക്കിടെ പറയുന്നത് കേൾക്കാം എന്റെ അള്ള , പടച്ചോനെ എന്നൊക്കെ ഇത് മറിച്ചൊന്നു ചിന്തിക്കാൻ പറ്റുമോ ഒരു മുസ്ലീം അല്ലങ്കിൽ ക്ര്സ്താനി , ക്ര്ഷ്ണനെ , ശിവനെ വിളിക്കുന്നത് ഒരിക്കലും ഉണ്ടാകില്ല അവർക്ക് അവരുടെ മതം വിട്ടു ഒരു പരിപാടിയും ഇല്ല (എന്റെ നീരീക്ഷണം മാത്രം )"
അതിനോടുള്ള പ്രതികരണം
എന്റെ സിദ്ദീകലീ ............ താങ്കളുടെ സുഹൃത്ത് മാത്രമല്ല കേരളത്തിലെ എല്ലാ വിശ്വാസികളും ദൈവമേ, മൈ ഗോഡ്, പടച്ചോനെ ഈശ്വരാ എന്നെല്ലാം വിളിക്കും. മുസ്ലിലം ഭൂരിപക്ഷപ്രദേശങ്ങളിലുള്ള അമുസ്ലിം വിശ്വാസികൾ അല്ലാ എന്നും വിളിക്കും. ഇതെല്ലാം ദൈവത്തെ അല്ലാഹുവിനെ ഈശ്വരനെ യഹോവയെ വ്യതസ്ത ഭാഷകളിൽ വിളിക്കുന്ന പേരാണ്. എന്നാൽ കൃഷ്ണാ ഗണപതിയെ യേശുവേ മുഹമ്മദ് നബിയെ എന്നൊന്നും പൊതുവെ ആരും വിളിക്കുന്നില്ല. കാരണം മുമ്പ് പറഞ്ഞതൊക്കെ ദൈവത്തിന്റെ നാമങ്ങളും ഇപ്പറഞ്ഞതൊക്കെ വ്യക്തികളുടെ പേരുകളും ആണ്. ഇത് പറഞ്ഞു വർഗ്ഗീയതയും വിഭാഗീയതയും വിധ്വഷവും വളർത്താൻ താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തെണ്ടതുണ്ടോ ????
No comments:
Post a Comment