എം എം അക്ബർ
പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച് പഠിക്കുവാന്‍ ആഹ്വാനം
ചെയ്തുകൊണ്ട് സ്രഷ്ടാവിന്റെ മാത്രം ആരാധ്യതയുടെ അംഗീകാരത്തിലേക്കും
മരണാനന്തര ജീവിതത്തെക്കുറിച്ച ദൃഢമായ ബോധ്യത്തിലേക്കും മനുഷ്യരെ
ക്ഷണിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. സൃഷ്ടിപ്രപഞ്ചത്തിന്റെ
വൈവിധ്യത്തെയും ആസൂത്രണത്തെയും കുറിച്ച് തെര്യപ്പെടുത്തിക്കൊണ്ട് അതിനു
പിന്നിലുള്ള ആസൂത്രകനെ തിരിച്ചറിയുവാനും വ്യതിരിക്തമായ അസ്തിത്വം നല്‍കി
മനുഷ്യരെ അനുഗ്രഹിച്ച അവനോട് കൃതജ്ഞരായി അവനെ മാത്രം ആരാധിക്കുവാനും അങ്ങനെ
കണ്ണും കാതും മനസ്സുമുപയോഗിക്കാതെ കൃതഘ്‌നരായിത്തീരുന്നവര്‍ക്കായി
തയ്യാര്‍ ചെയ്യപ്പെട്ട നരകത്തില്‍നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗപ്രവേശത്തിന്
അര്‍ഹരാകുവാനും ആഹ്വാനം ചെയ്യുന്ന നിരവധി സൂക്തങ്ങള്‍ ക്വുര്‍ആനിലുണ്ട്. ഈ
സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച
പഠനമാണ് വ്യത്യസ്ത ശാസ്ത്രശാഖകളുടെ കീഴില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടാണ് നിലനില്‍ക്കുന്ന വിവിധങ്ങളായ ശാസ്ത്രശാഖകളിലേക്ക് വെളിച്ചം
വീശുന്ന പരാമര്‍ശങ്ങള്‍ ക്വുര്‍ആനിലുണ്ട് എന്നു പറയുന്നത്.
മനുഷ്യസൃഷ്ടിപ്പിന്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്
സ്രഷ്ടാവിനെ അറിയുവാനും പുനരുത്ഥാനത്തെ നിഷേധിക്കാതിരിക്കാനും മനുഷ്യരെ
ഉദ്്‌ബോധിപ്പിക്കുന്ന ക്വുര്‍ആനിക വചനങ്ങള്‍ അനേകമുണ്ട്. ആധുനിക
ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം മനുഷ്യര്‍ക്ക് മനസ്സിലാക്കാനായ
ഭ്രൂണോല്‍പത്തിയെയും പരിണാമത്തെയും കുറിച്ച പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും
ക്വുര്‍ആന്‍ പുലര്‍ത്തുന്ന കൃത്യതയും സൂക്ഷ്മതയും വിസ്മയാവഹമാണ്.
മുഹമ്മദ് നബി(സ)യുടെ മസ്തിഷ്‌കത്തില്‍ വിരിഞ്ഞ ചിന്തകളുടെ
സമാഹാരമാണ് ക്വുര്‍ആന്‍ എന്ന് വാദിക്കുന്നവര്‍ക്ക് അതില്‍
പ്രതിപാദിക്കപ്പെട്ട സൂക്ഷ്മവും കൃത്യവുമായ പ്രസ്താവനകള്‍
തലവേദനയുണ്ടാക്കാറുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ച ഒരു
അറേബ്യന്‍ നിരക്ഷരന്റെ വായില്‍നിന്ന് ലോകം ശ്രവിച്ച ഒരു ഗ്രന്ഥത്തില്‍ ഇത്ര
കൃത്യമായ പരാമര്ശങ്ങളുണ്ടാകുന്നതെങ്ങനെ യെന്ന ചോദ്യത്തിന് ഉത്തരം
പറയുവാന്‍ അവര്‍ ഏറെ പ്രയാസപ്പെടാറുമുണ്ട്. പ്രസ്തുത തലവേദനയില്‍നിന്നുള്ള
മോചനത്തിന് ക്വുര്‍ആന്‍ വിമര്‍ശകര്‍ കണ്ടെത്തിയ പരിഹാരമാണ് മുഹമ്മദ്
നബി(സ)ക്കു മുമ്പുതന്നെ ലോകത്തെങ്ങും ഭ്രൂണവിജ്ഞാനീയങ്ങള്‍
നിലനിന്നിരുന്നുവെന്നും പ്രസ്തുത വിജ്ഞാനീയങ്ങളില്‍നിന്ന് കടമെടുത്തതാണ്
ക്വുര്‍ആനിലും ഹദീഥുകളിലുമുള്ള ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങളെന്നുമുള്ള വാദം.
ക്വുര്‍ആനിന്റെ അവതരണ കാലത്ത് ലോകത്തിന്റെ വിവിധ വശങ്ങളില്‍ നിലനിന്നിരുന്ന
ഭ്രൂണവിജ്ഞാനീയങ്ങളെക്കുറിച്ച പഠനം ഈ വാദത്തിന്റെ
നട്ടെല്ലൊടിക്കുമെന്നതാണ് സത്യം. എത്രമാത്രം വികലമായ ധാരണകളായിരുന്നു
വ്യത്യസ്ത സമൂഹങ്ങളില്‍ നിലനിന്നിരുന്നതെന്ന് നമ്മെ പഠിപ്പിക്കുവാന്‍
മാത്രമല്ല, പ്രസ്തുത വൈകല്യങ്ങളുടെയൊന്നും ലാഞ്ജനയില്ലാതെ ഭ്രൂണത്തിന്റെ
തുടക്കത്തെയും വളര്‍ച്ചയെയും കുറിച്ച് പ്രതിപാദിക്കുന്ന ക്വുര്‍ആനും
സ്വീകാര്യമായ ഹദീഥുകളും ദിവ്യബോധനങ്ങള്‍ തന്നെയാണെന്ന് ബോധ്യപ്പെടുത്തുാനും
അത്തരമൊരു പഠനം ഏറെ ഉപകരിക്കും.
ഭാരതീയ സങ്കല്‍പം
മനുഷ്യഭ്രൂണത്തിന്റെ പരിണാമദശകളെക്കുറിച്ച് പ്രതിപാദിക്കുന്ന
ലഭ്യമായതില്‍വെച്ച് ഏറ്റവും പുരാതനമായ ഗ്രന്ഥം കൃഷ്ണയജുര്‍വേദത്തിന്റെ
സംന്യാസ ഉപനിഷത്തായി ഗണിക്കപ്പെടുന്ന(1) ഗര്‍ഭോപനിഷത്താണ്. ക്രിസ്തുവിന്
ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് പിപ്പലാദ ഋഷി രചിച്ചതായി
കരുതപ്പെടുന്ന(2) ഗര്‍ഭോപനിഷത്തില്‍ ശുക്ലത്തിന്റെ ആവിര്‍ഭാവത്തെയും
ഭ്രൂണനിര്‍മാണത്തില്‍ പെണ്‍ശരീരത്തിന്റെ സംഭാവനയെയും ഗര്‍ഭാവസ്ഥയിലെ
ഭ്രൂണമാറ്റങ്ങളെയും കുറിച്ച വിശദമായ പരാമര്‍ശങ്ങളുണ്ട്.(3)
ഗര്‍ഭോപനിഷത്തിലെ രണ്ടും മൂന്നും വചനങ്ങള്‍ പരിശോധിക്കുക.
”ശുക്ലോ രക്തഃ കൃഷ്‌ണോ ധുമ്രാ പീതഃ കപില പാണ്ഡര ഇതി സപ്തധാതുകമിതി
കസ്മാത് യദാ ദേവദത്തസ്യ ദ്രവ്യാദിപി ഷയാ ജായന്തേ പരസ്പരം സൗമ്യ ഗുണത്വാത്
ഷഡ്വിധോ രസോ രസാന്‍ഛോണിത ശോണിതാന്മാസം മാംസാന്മേഭോ മേദസഃ സ്‌നായവഃ
സ്‌നായുഭ്യോ അസ്ഥീനി അസ്ഥിഭ്യോമജ്ജാ മജ്ജാതഃ ശുക്രം ശുക്രശോണിതസംയോഗാ
ദാവര്‍ത്തതേ ഗര്‍ഭോ ഹൃദി വ്യവസ്ഥാം നയതി ഹൃദയേന്തരാഗ്നി അഗ്നിസ്ഥാ നേ
പിത്തം പിത്തസ്ഥാനേ വായു വായുതോ ഹൃദയം പ്രാജാപത്യാത് ക്രമാത്.”
”ഋതുകാലേ സംപ്രയോഗാ ദേകരാത്രോഷിതം കലലാ ഭവതി സപ്ത രാത്രോഷിതം
ബുദ്ബുദം ഭവതി അര്‍ദ്ധ മാസാഭ്യതന്തരേ പിണ്‌ഡോ ഭവതി മാസാഭ്യന്തരേ കഠിനോ ഭവതി
മാനദ്വയേന ശിരഃ സമ്പദ്യതേ മാസത്രയേണ പാദപ്രദേശോ ഭവതി അഥ ചതുര്‍ത്ഥേ മാസേ
ഗുല്ഫ ജഠര കടി പ്രദേശാഃ ഭവതി പഞ്ചമേ മാസേ പൃഷ്ഠവംശോ ഭവന്തി ഷഷ്‌ഠേ മാസേ
മുഖനോസികാസ്ഥി ശ്രോത്രാണി ഭവന്തി സപ്തമേ മാസേ ജീവനേ സംയുക്തോ ഭവതി അഷ്ടമേ
മാസേ സര്‍വലക്ഷണ സമ്പൂര്‍ണ്ണോ ഭവതി പിതൂരേതോതിരേകാത് പുരുഷോ മാതൂ
രേതോതിശകാത് സ്ത്രീ ഉഭയോര്‍ബീജ തുല്യത്വാന്നപുംസകോ ഭവതി വ്യാകുലിതമനസോ
അന്ധാഖഞ്ജാ കുബ്ജാ വാമനാഭവന്തി അന്യോന്യ വായു പരിപീഡിത ശുക്ര
ദൈ്വഷധ്യാര്‍ത്തനു സ്യാത്തതോ യുഗ്മാ പ്രജായന്തേ പഞ്ചാത്മകഃ സമര്‍ത്ഥ
പഞ്ചാത്മികാ ചേതസാ ബുദ്ധിര്ഗന്ധരസാദിജ്ഞാനാക്ഷരാ ക്ഷരാമോംകാരം
ചിന്തയതീതിതദേതദേക ക്ഷരം ജ്ഞാത്വാഷ്ടൗ പ്രകൃതാ ഷോഡശ വികാരാ ശരീരേ തസൈവ്യ
ദേഹിനാ അഥമാത്രാശിത പീതനാഡീസൂത്രഗതേന പ്രാണ ആപ്യായതേ അഥ നവമേ മാസി
സര്‍വലക്ഷണജ്ഞാനകരണ സംപൂര്‍ണ്ണോ ഭവതി പൂര്‍വജാതി സ്മരതി ശുഭാ ശുഭം ച
കര്‍മ്മ വിദന്തി.”
(ഏഴു നിറങ്ങളുണ്ട്. വെളുപ്പ്, ചുമപ്പ്, കറുപ്പ്, മഞ്ഞ, കപിലം
പാണ്ഡുരം, ധൂമ്രം. ദേവദത്തന്‍ എന്നു പേരുള്ള ഒരുവന് ഭോഗ്യവിഷയങ്ങള്‍
ലഭിക്കുന്നു. അവന് ആറു രസങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു. വിവിധ
പദാര്‍ഥങ്ങളാല്‍ രസം ഉത്ഭൂതമാകുന്നു. രസത്തില്‍ നിന്ന് രക്തം, രക്തത്തില്‍
നിന്ന് മാംസം, മാംസത്തില്‍ നിന്ന് മേദസ്സ്, മേദസ്സില്‍ നിന്ന് സ്‌നായു,
സ്‌നായുവില്‍ നിന്ന് അസ്ഥി. അസ്ഥിയില്‍ നിന്ന് മജ്ജ, മജ്ജയില്‍ നിന്ന്
ശുക്ലം ഇവ ഉണ്ടാകുന്നു. മനുഷ്യദേഹം ഈ ഏഴ് ധാതുക്കളാല്‍ രൂപംകൊള്ളുന്നു.
പുരുഷന്റെ ശുക്ലവും സ്ത്രീയുടെ ശോണിതവും ചേര്‍ന്ന് ഗര്‍ഭമുണ്ടാകുന്നു. ഈ
ധാതുക്കളെല്ലാം ഹൃദയസ്ഥങ്ങളാണ്. അവ തന്നെ അന്തരാഗ്നി നിര്‍മ്മിക്കുന്നു.
അഗ്നിയുടെ സ്ഥാനത്ത് പിത്തം നിലക്കൊള്ളുന്നു. പിത്തത്തിന്റെ സ്ഥാനത്ത്
വായു. വായുവിനാല്‍ ഹൃദയം പ്രവര്‍ത്തിപ്പിക്കപ്പെടുന്നു.
ഋതുസമയത്ത് ഉചിതമായ രീതിയില്‍ ഗര്‍ഭധാരണം നടന്നാല്‍ ശുക്ലശോണിതങ്ങള്‍
ഒരു രാത്രികൊണ്ട് കലലമാകുന്നു. ഏഴുരാത്രികൊണ്ട് ബുദ്ബുദമാകുന്നു. പതിനഞ്ചു
ദിവസം കൊണ്ട് പിണ്ഡാകാരമാകും. ഒരുമാസം തികയുമ്പോള്‍ കഠിനമായിത്തീരും.
രണ്ടുമാസം കൊണ്ട് തലയും, മൂന്ന് മാസം കൊണ്ട് കാലും ഉണ്ടാകും. നാലില്‍
മുട്ടുകള്‍, വയറ്, അര ഇവയുണ്ടാകുന്നു. അഞ്ചില്‍ പൃഷ്ഠം, നട്ടെല്ല്, ആറില്‍
വായ് മൂക്ക്, ചെവി, കണ്ണുകള്‍ ഇവ ഏഴാം മാസത്തില്‍ ജീവസ്പന്ദനത്തോടെ
പുഷ്ടിപ്പെടുന്നു. എട്ടില്‍ പരിപൂര്‍ണ ശരീരം രൂപം കൊള്ളുന്നു.
ശുക്ലത്തിന്റെ അധികതയാല്‍ പുരുഷനും ശോണിതത്തിന്റെ അധികതയാല്‍
സ്ത്രീപ്രജയുമാകുന്നു. രണ്ടും തുല്യമെങ്കില്‍ നപുംസകമാകും. സംഭോഗാവസരത്തിലെ
മനോവ്യാകുലത സന്താനം കൂനനോ മുടന്തനോ ബധിരനോ ആകാന്‍ കാരണമാകുന്നു.
വായുവിനാല്‍ ശുക്ലശോണിതങ്ങള്‍ ഭേദിക്കപ്പെടുമ്പോള്‍ ഇരട്ടയും മറ്റും
ഉണ്ടാകുന്നു. ക്രമേണ പഞ്ചേന്ദ്രിയങ്ങളുടെ വികാസവും ഗ്രഹണശക്തിയും ശിശുവിന്
ലഭിക്കുന്നു. പ്രണവചിന്തനം സന്താനത്തിന്റെ ഉന്നതിക്ക് കാരണമായി
ഭവിക്കുന്നു. മാതാവ് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് രൂപം കൊണ്ട് വളരുന്ന
ശിശു തൃപ്തി നല്‍കാന്‍ ഉതകുന്നു. ഒന്‍പതാം മാസത്തില്‍ ശിശു
ജ്ഞാനേന്ദ്രിയാദികള്‍ ചേര്‍ന്ന് പൂര്‍ണത പ്രാപിക്കും. അപ്പോള്‍ അതിന്
പൂര്വജന്മസ്മരണയുണ്ടാകുന്നുണ് ട്. ശുഭാശുഭകര്‍മബോധം ശിശുവിനു ഉണ്ടാകുന്നുമുണ്ട്.) (ഗര്‍ഭോപനിഷത്ത് 2,3)(4)
ഈ ഉപനിഷത് സൂക്തങ്ങളിലെ ആശയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. വിവിധങ്ങളായ പദാര്‍ത്ഥങ്ങളില്‍നിന്ന് ഉല്‍ഭൂതമാകുന്ന
രസത്തില്‍നിന്ന് രക്തവും അതില്‍നിന്ന് മാംസവും അതില്‍നിന്ന് മേദസ്സും
അതില്‍നിന്ന് സ്‌നായുവും അതില്‍നിന്ന് അസ്ഥിയും അതില്‍നിന്ന്
മജ്ജയുമുണ്ടാകുന്നു. മജ്ജയില്‍നിന്നാണ് ശുക്ലമുണ്ടാകുന്നത്.
2. പുരുഷന്റെ ശുക്ലവും സ്ത്രീയുടെ ആര്‍ത്തവരക്തവും (ശോണികം) ചേര്‍ന്നാണ് ഗര്‍ഭമുണ്ടാകുന്നത്.
3. ഋതുസമയത്ത് ഉചിതമായ രീതിയില്‍ ഗര്‍ഭധാരണം നടന്നാല്‍ ശുക്ലവും ശോണിതവും ചേര്‍ന്ന് ഒരൊറ്റ രാത്രികൊണ്ട് കലലമായിത്തീരും.
4. ഗര്‍ഭസ്ഥശിശു ഏഴു രാത്രികള്‍കൊണ്ട് ബുദ്ബുദവും പതിനഞ്ച് ദിവസങ്ങള്‍കൊണ്ട് പിണ്ഡാകാരവും ഒരു മാസം കൊണ്ട് കഠിനവുമായിത്തീരുന്നു.
5. രണ്ടുമാസം കൊണ്ട് തലയും മൂന്ന് മാസം കൊണ്ട് കാലും നാലാം മാസം
മുട്ടുകളും അരയും വയറും അഞ്ചാം മാസം പൃഷ്ഠം, നട്ടെല്ല് എന്നിവയും
രൂപപ്പെടുന്നു.
6. ആറാം മാസത്തിലാണ് വായ്, മൂക്ക്, ചെവി, കണ്ണുകള്‍ എന്നിവ രൂപപ്പെടുന്നത്.
7. ഏഴാം മാസത്തില്‍ കുഞ്ഞ് ജീവസ്പന്ദത്തോടെ പുഷ്ടിപ്പെടുന്നു.
8. പരിപൂര്‍ണ ശരീരം രൂപം പ്രാപിക്കുന്നത് എട്ടാം മാസത്തിലാണ്.
9. ശുക്ലമാണ് അധികമെങ്കില്‍ ആണ്‍കുഞ്ഞും ആര്‍ത്തവരക്തമാണ് അധികമെങ്കില്‍ പെണ്‍കുഞ്ഞും രണ്ടും തുല്യമാണെങ്കില്‍ നപുംസകവുമാണുണ്ടാവുക.
10. സ്ത്രീപുരുഷ സംയോഗം നടക്കുന്ന സന്ദര്‍ഭത്തിലെ ദമ്പതിമാരുടെ മനോവ്യഥ കാരണമാണ് കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടാകുന്നത്.
11. വായുവിനാല്‍ ശുക്ല-ശോണിതങ്ങള്‍ ഭേദിക്കപ്പെടുന്നതിനാലാണ് ഇരട്ടകളും മറ്റുമുണ്ടാകുന്നത്.
12. ജ്ഞാനേന്ദ്രിയാദികള്‍ ചേര്‍ന്ന് ശിശു പൂര്‍ണത പ്രാപിക്കുന്നത് ഒമ്പതാം മാസത്തിലാണ്.
ഈജിപ്ഷ്യന്‍ സങ്കല്‍പം
ക്രിസ്തുവിന് പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന പുരാതന
ഈജിപ്തുകാരും മനുഷ്യഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും കുറിച്ച്
ഗൗരവതരമായി ചിന്തിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളുള്ളതായി
ഭ്രൂണശാസ്ത്ര ചരിത്രകാരനായ ജോസഫ് നീഥാം വ്യക്തമാക്കുന്നുണ്ട്.(5) പുരാതന
ഈജിപ്തിലെ പതിനെട്ടാം രാജവംശകാലത്ത് പതിനേഴ് വര്‍ഷം നാട് ഭരിക്കുകയും
ക്രിസ്തുവിന് 1336 വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെടുകയും ചെയ്ത(6)
അഖ്‌നാതന്റേതെന്ന് കരുതപ്പെടുന്ന സൂര്യദേവ പ്രാര്‍ത്ഥനകളില്‍ കാണുന്ന
സ്ത്രീ-പുരുഷ ജനിതക വസ്തുവെക്കുറിച്ച പരാമര്‍ശങ്ങളാണ് ഇവ്വിഷയകമായ ഏറ്റവും
പഴയ ഈജിപ്ഷ്യന്‍ രേഖ. അഖ്നാതന്റെ ഒരു പ്രാര്‍ത്ഥന ഇങ്ങനെയാണ്:
പെണ്ണിലെ ബീജത്തെ പടച്ചവന്‍. ആണിലെ വിത്തിനെ സൃഷ്ടിച്ചവന്‍. മാതൃശരീരത്തില്‍ വെച്ച് പുത്രന് ജീവനേകിയവന്‍. അവന്‍ സങ്കടപ്പെടാതിരിക്കാന്‍ സാന്ത്വനമേകിയോന്‍. ഗര്‍ഭാശയത്തില്‍വെച്ച് അവനെ പോറ്റിയോന്‍. താനുണ്ടാക്കിയതിനൊക്കെയും ശ്വാസം നല്‍കി ജീവിപ്പിച്ചവന്‍. അവന്‍ ജനിക്കുന്ന ദിനം, ശരീരത്തില്‍നിന്ന് പുറത്തുവരുമ്പോള്‍ സംസാരിക്കുവാന്‍ വായ തുറന്നത് അവനാണ്. ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുതരുന്നവനും അവന്‍ തന്നെ.(7)
മറുപിള്ളയുടെ ജീവല്‍പ്രാധാന്യം മനസ്സിലാക്കുകയും കോഴിക്കുഞ്ഞിന്റെ
മുട്ടയ്ക്കകത്തെ വളര്‍ച്ചാഘട്ടങ്ങളെക്കുറിച്ച് പഠിക്കുകയും
ചെയ്തവരായിരുന്നു ഈജിപ്തുകാര്‍. കോഴിക്കൂട്ടില്‍നിന്ന് മുട്ട പുറത്തെടുത്ത്
അതിന്നാവശ്യമായ ഊഷ്മ ക്രമീകരണം നടത്തിയാല്‍ മുട്ട വിരിയുമെന്ന്
മനസ്സിലാക്കിയ അവര്‍ ഇങ്ങനെ വളരുന്ന മുട്ടയെ നിരീക്ഷണ
വിധേയമാക്കിക്കൊണ്ടാണ് കോഴിഭ്രൂണത്തിന് എന്തെല്ലാം രൂപപരിണാമങ്ങളാണ്
ഉണ്ടാവുകയെന്ന് പഠിക്കാന്‍ ശ്രമിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമാണ്
ജീവനുണ്ടാവുന്നതെന്ന് വിശ്വസിച്ചവരായിരുന്നു ഈജിപ്തുകാരെന്ന് ജോസഫ് നീഥാം
നിരീക്ഷിക്കുന്നുണ്ട്.(8) സ്ത്രീപുരുഷ ശരീരങ്ങളില്‍നിന്നുള്ള ബീജങ്ങള്‍ക്ക്
കുഞ്ഞുണ്ടാവുന്നതില്‍ പങ്കുണ്ടെന്നു തന്നെയായിരുന്നു അവര്‍
വിശ്വസിച്ചിരുന്നതെന്ന് നടേ ഉദ്ധരിച്ച പ്രാര്‍ത്ഥനാ വചനങ്ങള്‍
വ്യക്തമാക്കുന്നുണ്ട്.
ഇസ്രായീല്യരുടെ സങ്കല്‍പം
ഭാഷാശാസ്ത്ര പ്രകാരം പരിശോധിച്ചാല്‍ എഴുതപ്പെട്ടതില്‍ വെച്ച്
ഏറ്റവും പുരാതനമായ ബൈബിള്‍ പുസ്തകമെന്ന് മനസ്സിലാക്കാനാകുന്ന(9)
ഇയ്യോബിന്റെ പുസ്തകത്തില്‍ തന്നെ ഭ്രൂണോല്‍പാദനത്തെക്കുറിച്ച പരിമിതമായ ചില
പരാമര്‍ശങ്ങളുണ്ട്. അതിങ്ങനെ വായിക്കാം: "കളിമണ്ണുകൊണ്ടാണ് അങ്ങ് എന്നെ
സൃഷ്ടിച്ചതെന്ന് അനുസ്മരിക്കേണമേ! പൊടിയിലേക്കുതന്നെ അങ്ങ് എന്നെ
തിരിച്ചയക്കുമോ? അങ്ങ് എന്നെ പാലുപോലെ പകര്‍ന്ന് തൈരുപോലെ ഉറ കൂട്ടിയില്ലേ?
അങ്ങ് ചര്‍മവും മാംസവും കൊണ്ട് എന്നെ ആവരണം ചെയ്തു; അസ്ഥിയും
സ്‌നായുക്കളുംകൊണ്ട് എന്നെ തുന്നിച്ചേര്‍ത്തു.”(10)
മനുഷ്യരെ പാല്‍ പോലെ പകരുകയും തൈരുപോലെ ഉറ കൂടിപ്പിക്കുകയും
അതിനുശേഷം ത്വക്കും മാംസവും ധരിപ്പിക്കുകയും അസ്ഥിയും ഞരമ്പും കൊണ്ട്
മെടയുകയും ചെയ്തവനായി സ്രഷ്ടാവിനെ അഭിസംബോധന ചെയ്യുന്ന ഇയ്യോബിന്റെ വരികള്‍
ഭ്രൂണോല്‍പത്തിയെക്കുറിച്ച് അന്ന് നിലനിന്നിരുന്ന
സങ്കല്‍പമെന്തായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. പുരുഷ ശുക്ലം
കട്ട പിടിച്ചാണ് കുഞ്ഞുണ്ടാവുന്നതെന്നും അതില്‍നിന്നാണ് അവയവങ്ങള്‍
രൂപീകരിക്കപ്പെടുന്നതെന്നുമായി രുന്നു അന്നു നിലനിന്നിരുന്ന സങ്കല്‍പം.
ഇയ്യോബില്‍നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളെന്തെങ്കിലും ഔദ്യോഗിക
കാനോനില്‍ ഉള്‍പ്പെടുത്തപ്പെട്ട ബൈബിള്‍ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ക്ക്
ഉണ്ടെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളൊന്നും തന്നെ ബൈബിള്‍
പുസ്തകങ്ങളിലില്ല. അവസാനമായി എഴുതപ്പെട്ട ബൈബിള്‍ പുസ്തകങ്ങളെന്ന്
കരുതപ്പെടുന്ന പുതിയ നിയമത്തിലെ യോഹന്നാന്റെ ലേഖനങ്ങള്‍ വരെ ഒരു
ഗ്രന്ഥത്തിലും പുരുഷശുക്ലം കട്ടപിടിച്ചാണ് കുഞ്ഞുണ്ടാവുന്നതെന്ന
ഇയ്യോബിന്റെ സങ്കല്‍പത്തെ തിരുത്തുന്ന പരാമര്ശങ്ങളൊന്നുമില്ലാത്തതിനാ ല്‍
പഴയനിയമ കാലത്തും പുതിയനിയമ കാലത്തുമെല്ലാം ജീവിച്ചിരുന്ന ഇസ്രായില്‍
സമൂഹത്തിന്റെ പൊതുവായ വിശ്വാസമായിരുന്നു അതെന്ന് തന്നെയാണ്
മനസ്സിലാവുന്നത്.
പുരുഷബീജത്തില്‍ നിന്നാണ് കുഞ്ഞുണ്ടാവുന്നതെങ്കിലും അത് പുഷ്ടി പ്രാപിക്കുന്നത് മാതാവിന്റെ ആര്ത്തവരക്തത്താലാണെന്നായിരുന് നു
ഇസ്രായീല്യരുടെ വിശ്വാസമെന്ന് വ്യക്തമാക്കുന്ന ഒരു പരാമര്‍ശം കത്തോലിക്കാ
ബൈബിളിലുണ്ട്. യഹൂദന്‍മാരുടെ കാനോനിലോ പ്രൊട്ടസ്റ്റന്റ് ബൈബിളിലോ
ഉള്‍പ്പെടുത്തിയിട്ടില്ലാത്ത, കത്തോലിക്കര്‍ ഉത്തര കാനോനിക ഗ്രന്ഥങ്ങളെന്ന്
വിളിച്ച് അവരുടെ ബൈബിളിന്റെ ഭാഗമായി ആദരിക്കുന്ന സോളമന്റെ വിജ്ഞാനത്തിലാണ്
പ്രസ്തുത പരാമര്‍ശമുള്ളത്. അതിങ്ങനെ വായിക്കാം: ”ദാമ്പത്യത്തിന്റെ
ആനന്ദത്തില്‍ പുരുഷബീജത്തില്‍ നിന്ന് ജീവന്‍ ലഭിച്ചു, പത്തു മാസം കൊണ്ട്
അമ്മയുടെ രക്തത്താല്‍ പുഷ്ടി പ്രാപിച്ചു.”(11)
ബൈബിളിലുള്ള ഭ്രൂണപരിണാമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഗ്രീക്ക്
സ്വാധീനത്തില്‍ നിന്നുണ്ടായതാണെന്നാണ് ഭ്രൂണശാസ്ത്ര ചരിത്രകാരനായ ജോസഫ്
നിഥാമിന്റെ പക്ഷം. അദ്ദേഹം എഴുതുന്നു: ”അലക്‌സാണ്ട്രിയ ജീവശാസ്ത്ര
വിജ്ഞാനീയത്തില്‍ ഉന്നതിയിലായിരുന്ന കാലത്ത് അത് ഒരു ജൂത കേന്ദ്രമായി
മാറിയിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കുശേഷമാണ് അത് ഫീലോക്ക് ജന്മം
നല്‍കിയതെങ്കിലും, അലക്‌സാണ്ട്രിയന്‍ ജൂതന്‍മാര്‍ ആധുനിക ബൈബിളിന്റെ
ഭാഗമായിത്തീര്‍ന്ന വിജ്ഞാനസാഹിത്യം എഴുതിയിരുന്നത് ഇക്കാലത്തായിരുന്നു.
സോളമന്റെ വിജ്ഞാനം, സഭാപ്രസംഗകന്‍, സുഭാഷിതങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളില്‍
പ്രകൃതി പ്രതിഭാസങ്ങളില്‍നിന്ന് ദൈവങ്ങളെ ഒഴിവാക്കുകയെന്ന ഗ്രീക്ക്
രീതിയുടെ സ്വാധീനം വ്യക്തമായി കാണാന്‍ കഴിയും. ഭ്രൂണശാസ്ത്ര പ്രധാനമായ
രണ്ടു ഖണ്ഡികകളാണുള്ളത്. ഒന്നാമത്തേത് ഇയ്യോബിന്റെ പുസ്തകത്തിലുള്ളതാണ്
(ഇയ്യോബ് 10:10). ഇവിടെ ഭ്രൂണപരിണാമത്തെ തൈര് ഉറ കൂട്ടുന്നതിനോടാണ്
താരതമ്യപ്പെടുത്തിയിരിക്കുന്നത് . അരിസ്റ്റോട്ടിലിന്റെ ജന്തുക്കളുടെ
ഉല്‍ഭവത്തെപ്പറ്റി (On the Generation of Animals) എന്ന ഗ്രന്ഥത്തിലെ അതേ
താരതമ്യമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്ന വസ്തുത രസകരമാണ്…..
വിജ്ഞാനസാഹിത്യത്തിലെ ഒരേയൊരു ഭ്രൂണശാസ്ത്രപരാമര്‍ശമായ സോളമന്റെ
വിജ്ഞാനത്തിലും (7:2) ആര്‍ത്തവരക്തത്തില്‍നിന്നാണ് ഭ്രൂണം വളരുന്നതെന്ന
അരിസ്‌റ്റോട്ടിലിന്റെ സിദ്ധാന്തമാണ് പകര്‍ത്തിയിരിക്കുന്നതെന്ന വസ്തുത
അതിനേക്കാള്‍ ആശ്ചര്യകരമാണ്….. ഈ രണ്ട് പരാമര്‍ശങ്ങളും
അരിസ്റ്റോട്ടിലില്‍നിന്ന് പകര്‍ത്തിയതായിരിക്കണം; രണ്ടാമത്തെ പരാമര്‍ശം
ഹിപ്പോക്രാറ്റസില്നിന്നുള്ളതാ വാനും സാധ്യതയുണ്ട്. ക്രിസ്തുവിന്
മൂന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിച്ചിരുന്ന അലക്‌സാണ്ട്രിയന്‍
യഹൂദന്‍മാര്‍, ഇരുനൂറു വര്‍ഷങ്ങള്‍ക്കുശേഷം ഫീലോ യൂദിയാസ് പാമോയെപ്പറ്റി
പഠിച്ചതുപോലെ അരിസ്‌റ്റോട്ടിലിനെക്കുറിച്ച് ശ്രദ്ധയോടെ
പഠിച്ചിട്ടുണ്ടാകണമെന്നാണ് മനസ്സിലാവുന്നത്.”(12)
ജൂത ബൈബിളിന്റെ പുരോഹിത വ്യാഖ്യാനങ്ങളായ മിദ്രാഷിലും
തല്‍മൂദിലുമെല്ലാം ഈ ഗ്രീക്ക് സ്വാധീനമുണ്ടെന്നാണ് ഇസ്രായേലിലെ ഹിബ്രു
യൂനിവേഴ്‌സിറ്റി ഓഫ് ജറുസലേമിലെ ഔഷധ ചരിത്ര വിഭാഗം പ്രൊഫസറായ സാമുവേല്‍
എസ് കോട്ടേക്ക് സമര്‍ത്ഥിക്കുന്നത്.(13) പ്രസവശേഷമുള്ള അശുദ്ധിയെക്കുറിച്ച്
വിവരിക്കുന്ന ലേവ്യാ പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം ഒന്നുമുതല്‍ അഞ്ചുവരെയുള്ള
വചനങ്ങളെ വ്യാഖ്യാനിക്കുന്നതിനിടയിലാണ് മിദ്രാഷിലും തല്‍മൂദിലുമെല്ലാമുള്ള
ഭ്രൂണത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ കടന്നുവരുന്നത്.
ആര്‍ത്തവകാരിയെക്കുറിച്ച മിഷ്‌ന(മിഷ്‌ന നിദ്ദ)യിലെ ചില പരാമര്‍ശങ്ങള്‍
നോക്കുക: ”സ്ത്രീയില്‍നിന്ന് ഒരു കഷണം രക്തത്തോടൊപ്പം പുറത്തുവന്നാല്‍
അവള്‍ അശുദ്ധയാണ്. രക്തമില്ലാതെയാണെങ്കില്‍ അവള്‍ക്ക് അശുദ്ധിയില്ല. റബ്ബി
ജൂദാ പറയുന്നത് രണ്ടുനിലയിലാണെങ്കിലും അവള്‍ അശുദ്ധയല്ലെന്നാണ്.
സ്ത്രീയില്‍നിന്ന് അലസി പുറത്തുവരുന്നത് തൊലിയെയോ മുടിയെയോ മണ്ണിനെയോ
കൊതുകുകളെയോ പോലെയുള്ള എന്തെങ്കിലുമാണെങ്കില്‍ അത്
വെള്ളത്തിലിട്ടുവെക്കേണ്ടതാണ്. അത് വെള്ളത്തില്‍ ലയിക്കുന്നുവെങ്കില്‍
അവള്‍ അശുദ്ധയാണ്; ലയിക്കുന്നില്ലെങ്കില്‍ അവള്‍ അശുദ്ധയല്ല.
സ്ത്രീയില്‍നിന്ന് അലസുന്നത് മത്സ്യത്തെപോലെയോ പുല്‍ച്ചാടിയെ പോലെയോ
കൃമിയെപോലെയോ കീടത്തെപോലെയോ തോന്നിക്കുന്നതാണെങ്കില്‍ അതോടൊപ്പം രക്തവും
പുറപ്പെടുന്നുണ്ടെങ്കില്‍ അവള്‍ അശുദ്ധയാണ്. രക്തമില്ലെങ്കില്‍ അവള്‍
അശുദ്ധയല്ല. സ്ത്രീയില്‍നിന്ന് അലസി പുറത്തുവരുന്നത് വന്യമൃഗത്തിന്റെയോ
വീട്ടുമൃഗത്തിന്റെയോ പക്ഷിയുടെയോ ആകൃതിയിലുള്ളതാണെങ്കില്‍ അത് ആണാണെങ്കിലും
പെണ്ണാണെങ്കിലും ലിംഗം മനസ്സിലാക്കാന്‍ പറ്റാത്തതാണെങ്കിലും അവള്‍
അശുദ്ധയായിരിക്കുമെന്നാണ് റബ്ബിമാര്‍ പറഞ്ഞിരിക്കുന്നത്.
മനുഷ്യരൂപമില്ലാത്തതിനെയൊന്നും തന്നെ ഗര്‍ഭസ്ഥശിശുവായി (വെലദ്) ജ്ഞാനികള്‍
പരിഗണിക്കുന്നില്ല. സ്ത്രീയില്‍നിന്ന് അലസി പുറത്തുവരുന്നത് ആംനിയോണ്‍
(ഷാഫിര്‍) വെള്ളം നിറഞ്ഞതാണെങ്കിലും രക്തം നിറഞ്ഞതാണെങ്കിലും വിവിധ
നിറങ്ങളുള്ള വസ്തുക്കള്‍ നിറഞ്ഞതാണെങ്കിലും അതിന് ഗര്‍ഭസ്ഥശിശുവായി
പരിഗണിക്കപ്പെടുന്നില്ല. അങ്ങനെ വന്നാല്‍ അവള്‍ ആണിന്റെയും പെണ്ണിന്റെയും
അശുദ്ധിയിലായിരിക്കും. സ്ത്രീയില്‍നിന്ന് അലസി പുറത്തുവരുന്നത്
മറുപിള്ള(ശിലിയാഹ്)യാണെങ്കില്‍ അവള്‍ ആണിന്റെയും പെണ്ണിന്റെയും
അശുദ്ധിയിലായിരിക്കും. മറുപിള്ളയുള്ള വീടും അശുദ്ധമാണ്. മറുപിള്ള
ഗര്‍ഭസ്ഥശിശുവായതുകൊണ്ടല്ല, പ്രത്യുത ശിശുവില്ലാതെ മറുപിള്ളയുണ്ടാവുകയില്ല
എന്നതുകൊണ്ടാണിത്.”(14)
തല്‍മൂദ് രചയിതാക്കളായ ജൂത ജ്ഞാനികള്‍ പുരുഷനില്‍നിന്നും
സ്ത്രീയില്‍നിന്നുമുള്ള വിത്താണ് വളര്‍ന്ന് വയറിന്റെ ഫലം (പെരിബീതേന്‍)
ആയിത്തീരുന്നതെന്ന് കരുതിയവരായിരുന്നുവെന്ന് യഹൂദ പാരമ്പര്യത്തെയും നാടോടി
സാഹിത്യത്തെയും കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.
മിക്കായീല്‍ ക്ലീന്‍ നിരീക്ഷിക്കുന്നുണ്ട്. ”ഗര്‍ഭാശയം ഈ വിത്തിന്
വളരാനുള്ള മണ്ണ് പ്രദാനം ചെയ്യുന്ന ഇടം മാത്രമാണെന്നായിരുന്നു അവരുടെ ധാരണ.
ഗര്‍ഭധാരണത്തോടെ ആര്‍ത്തവരക്തം നിലയ്ക്കാനുള്ള കാരണം പ്രസ്തുത രക്തം
മുലകളിലേക്ക് ഒഴുകി ജനിക്കാന്‍ പോകുന്ന കുഞ്ഞിന്
മുലപ്പാലായിത്തീരുന്നതുകൊണ്ടാണെ ന്ന് അവര്‍ കരുതി. ആദ്യത്തെ
ആറാഴ്ചക്കാലമുള്ള രൂപമില്ലാത്ത ഭ്രൂണത്തെ അവര്‍ ഗോലെം എന്നുവിളിച്ചു.
ഏഴാമത്തെ ആഴ്ച മുതല്‍ ആംനിയോണ്‍ ഇഴകളില്‍നിന്ന്
അവയവങ്ങളുണ്ടാകുവാനാരംഭിക്കുന് നുവെന്നായിരുന്നു ഗര്‍ഭഛിദ്രത്തിലൂടെ
പുറത്തുവന്ന ഭ്രൂണങ്ങളെ നിരീക്ഷിച്ചുകൊണ്ട് അവര്‍ വിലയിരുത്തിയത്. ഈ
സന്ദര്‍ഭത്തിലെ കണ്ണുകളെയും നാസാരന്ധ്രങ്ങളെയും ഈച്ചയില്‍നിന്ന്
ഉറ്റിവീഴുന്ന തുള്ളികളോടും വായയെ വിടര്‍ത്തിവെച്ച മുടിയോടും പുരുഷലിംഗത്തെ
പയര്‍വിത്തിനോടും സ്ത്രീലിംഗത്തെ ബാര്‍ലിമണിയുടെ ചീന്തിനോടുമാണ് അവര്‍
ഉപമിച്ചത്. പുരാതന ഗ്രീക്കുകാരെ പോലെ തന്നെ യൂദ ജ്ഞാനികള്‍ വിശ്വസിച്ചത്
പുരുഷഭ്രൂണം നാല്‍പത്തിയൊന്നാം ദിവസം പൂര്‍ണരൂപം പ്രാപിക്കുമ്പോള്‍
പെണ്‍ഭ്രൂണത്തിന് ഇതിന് എണ്‍പത് ദിവസം വേണ്ടിവരുമെന്നായിരുന്നു.” (15)
മാതൃശരീരത്തില്‍നിന്നും പിതൃശരീരത്തില്‍നിന്നുമുള്ള വിത്തുകള്‍ക്ക്
കുഞ്ഞിന്റെ രൂപീകരണത്തില്‍ പങ്കുണ്ടെന്ന് വിശ്വസിച്ച ജൂതജ്ഞാനികള്‍ പക്ഷെ,
ഓരോ അവയവത്തിന്റെ രൂപീകരണത്തിലും ഈ പങ്ക് നിര്‍ണിതമാണെന്നാണ് കരുതിയത്.
ബാബിലോണിയന്‍ തല്‍മൂദിലെ ആര്‍ത്തവകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന
ഭാഗത്ത് ഇങ്ങനെ കാണാം. "നമ്മുടെ റബ്ബിമാര്‍ പഠിപ്പിച്ചു:
മനുഷ്യരൂപീകരണത്തില്‍ മൂന്നുപേരാണ് പങ്കെടുക്കുന്നത്. അനുഗ്രഹീതനായ
വിശുദ്ധമായ ഒന്നും പിതാവും മാതാവുമാണ് അവ. വെള്ളനിറത്തിലുള്ള ശുക്ലമാണ്
പിതാവ് നല്‍കുന്നത്. അതില്‍നിന്നാണ് കുട്ടിയുടെ എല്ലുകളും സ്‌നായുക്കളും
നഖങ്ങളും തലയ്ക്കകത്തെ മസ്തിഷ്‌കവും കണ്ണിന്റെ വെളുപ്പുമുണ്ടാകുന്നത്.
ചുവന്ന നിറത്തിലുള്ള ശുക്ലമാണ് മാതാവില്‍നിന്നുള്ളത്. അതില്‍നിന്നാണ്
തൊലിയും മാംസവും മുടിയും രക്തവും കണ്ണിന്റെ കറുപ്പുമെല്ലാം ഉണ്ടാകുന്നത്.
അനുഗ്രഹീതനായ വിശുദ്ധനാണ് ആത്മാവും ശ്വാസോച്വാസവും സൗന്ദര്യവും
കാഴ്ചശക്തിയും കേള്‍വിശക്തിയും സംസാരിക്കുവാനുള്ള കഴിവും നടക്കാനുള്ള
ശേഷിയും വിവേകവും ബുദ്ധിയുമെല്ലാം നല്‍കുന്നത്. ഈ ലോകത്തുനിന്ന് വിടപറയാന്‍
നേരത്ത് അനുഗ്രഹീതനായ വിശുദ്ധന്‍ അവന് നല്‍കിയത് പിന്‍വലിക്കുകയും
പിതാവില്‍നിന്നും മാതാവില്‍നിന്നും ലഭിച്ചത് ഭൂമിയില്‍ അവശേഷിക്കുകയും
ചെയ്യുന്നു.”(16) പുരുഷനില്‍നിന്നുള്ള വെളുത്ത രക്തവും
സ്ത്രീയില്‍നിന്നുള്ള ചുവന്ന രക്തവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നത്
എന്ന പുരാതന ബാസ്‌ക്യൂ വിശ്വാസവുമായും രക്തക്കുഴലുകളും നാഡികളും എല്ലുകളും
തരുണാസ്ഥികളും സ്‌നായുക്കളുമെല്ലാം പുരുഷവിത്തില്‍നിന്നും ഗര്‍ഭാശയ ചര്‍മം
സ്ത്രീയില്‍നിന്നും പേശികളും കരളും മറ്റ് ആന്തരാവയവങ്ങളുമെല്ലാം നേരിട്ട്
രക്തത്തില്‍നിന്നുമാണ് രൂപീകരിക്കപ്പെടുന്നതെന്ന ഗ്രീക്ക് ഭിഷഗ്വരനായിരുന്ന
ഗാലന്റെ വീക്ഷണവുമായും സാമ്യമുള്ളതാണ് യഹൂദ റബ്ബിമാരുടെ കാഴ്ചപ്പാടെന്നാണ്
പുരാതന മെസപ്പൊട്ടേമിയന്‍ പഠനത്തില്‍ വിദഗ്ധനായ മാര്‍ട്ടിന്‍ സോള്‍
നിരീക്ഷിക്കുന്നത്.(17)
ചുരുക്കത്തില്‍, ബൈബിളിലും അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളിലും കാണുന്ന ഭ്രൂണപരിണാമ പരാമര്‍ശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. പുരുഷ ശുക്ലം ഗര്‍ഭാശയത്തിലെത്തിയ ശേഷം പാലില്‍നിന്ന് തൈരുണ്ടാകുന്നതുപോലെ കട്ടിയായിത്തീര്‍ന്നാണ് ഭ്രൂണമുണ്ടാകുന്നത്.
2. ശുക്ലത്തില്‍നിന്നുണ്ടാകുന്ന ഭ്രൂണം വളരുമ്പോള്‍ ആര്‍ത്തവരക്തം അതിനെ പരിപോഷിപ്പിക്കുന്നു.
3. പിതാവില്‍നിന്നുണ്ടാകുന്ന വെളുത്ത ശുക്ലത്തില്‍നിന്നാണ് അസ്ഥികള്‍, സ്‌നായുക്കള്‍, നഖങ്ങള്‍, മസ്തിഷ്‌കം എന്നിവയുണ്ടാകുന്നത്.
4. മാതാവില്‍നിന്നുള്ള ചുവന്ന ശുക്ലത്തില്‍നിന്നാണ് തൊലി, മാംസം, മുടി, രക്തം, കണ്ണിന്റെ കറുപ്പ് എന്നിവയുണ്ടാകുന്നത്.
5. ദൈവദത്തമായ ആത്മാവിന്റെ പ്രവര്‍ത്തനഫലമായാണ് ജീവനും ജൈവപ്രതിഭാസങ്ങളുമുണ്ടാകുന്നത്.
ഗ്രീക്കുകാരുടെ സങ്കല്‍പം
പാശ്ചാത്യ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന
ഹിപ്പോക്രാറ്റസാണ് (460 BC-377 BC) ഭ്രൂണത്തിന്റെ രൂപീകരണത്തെയും
പരിണാമത്തെയും കുറിച്ച വീക്ഷണങ്ങളവതരിപ്പിച്ച ഗ്രീക്കുകാരില്‍ പ്രഥമ
ഗണനീയന്‍. ഹിപ്പോക്രാറ്റസ് തന്റെ ഭ്രൂണശാസ്ത്ര വീക്ഷണങ്ങള്‍
അവതരിപ്പിച്ചിരിക്കുന്നത് ചികിത്സാക്രമം (Regimen), വിത്ത് (The Seed),
കുഞ്ഞിന്റെ പ്രകൃതി (The Nature of the Child) എന്നീ രചനകളിലാണ്. ജെ.
ചാഡ്‌വിക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഹിപ്പോക്രാറ്റിക് രചനകള്‍
പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ഭ്രൂണശാസ്ത്ര
വിവരണങ്ങളെന്തൊക്കെയായിരുന്നുവെ ന്ന് മനസ്സിലാക്കാന്‍ കഴിയും.
ചികിത്സാക്രമത്തിന്റെ ഒമ്പതാം ഭാഗത്ത് ഭ്രൂണ രൂപീകരണത്തെക്കുറിച്ച് ഹിപ്പോക്രാറ്റസ് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്.
“Whatever may be the sex which chance gives to the embryo, it is
set in motion, being humid, by fire, and thus it extracts its
nourishment from the food and breath introduced into the mother. First
of all this attraction is the same throughout because the body is porous
but by the motion and the fire it dries up and solidifies as it
solidifies, a dense outer crust is formed, and then the fire inside
cannot any more draw in sufficient nourishment and does not expel the
air because of the density of the surrounding surface. It therefore
consumes the interior humidity. In this way parts naturally solid being
up to a point hard and dry are not consumed to feed the fire but fortify
and condense themselves the more the humidity disappears-these are
called bones and nerves. The fire burns up the mixed humidity and
forwards development towards the natural disposition of the body in this
manner; through the solid and dry parts it cannot make permanent
channels but it can do so through the soft wet parts, for these are all
nourishment to it. There is also in these parts a certain dryness, which
the fire does not consume, and they become compacted one to another.
Therefore the most interior fire, being closed round on all sides,
becomes the most abundant and makes the most canals for itself (for that
was the wettest part) and this is called the belly. Issuing out from
thence, and finding no nourishment outside, it makes the air pipes and
those for conducting and distributing food. As for the enclosed fire, it
makes three circulations in the body and what were the most humid parts
become the venae cavae. In the intermediate part the remainder of the
water contracts and hardens forming the flesh.(19)
പ്രസ്തുത രചനയുടെ തന്നെ 26ാം ഭാഗത്ത് നാം ഇങ്ങനെ വായിക്കുന്നു.
Everything in the embryo is formed simultaneously. All the limbs
separate themselves at the same time and so grow, none comes before or
after other, but those, which are naturally bigger appear before the
smaller, without being formed earlier. Not all embryos form themselves
in an equal time but some earlier and some later according to whether
they meet with fire and food, some have everything visible in 40 days,
others in 2 months, 3, or 4. They also become visible at variable times
and show themselves to the light having the blend (of fire and water)
which they always will have.(20)
ഭ്രൂണപരിണാമത്തെപ്പറ്റി ഹിപ്പോക്രാറ്റസ് തന്റെ വിത്ത് എന്ന രചനയുടെ അഞ്ചുമുതല്‍ ഏഴുവരെയുള്ള ഭാഗങ്ങളില്‍ പറയുന്നത് കാണുക.
When a woman has intercourse, if she is not going to conceive,
then it is her practice to expel the sperm produced by both partners
whenever she wishes to do so. If however she is going to conceive, the
sperm is not expelled, but retained by the womb. For when the womb has
received the sperm closes up and retains it, because the moisture causes
the womb orifice to contract. Then both what is provided by the man and
what is provided by the woman is mixed together. if the woman is
experienced in matters of childbirth, and takes when the sperm is
retained, she will know the precise day, which she has conceived.
Now here is a further point. What the woman emits is sometimes
stronger, and sometimes weaker; and this applies also to what the man
emits. In fact both partners alike contain both male and female sperm
(the male being stronger than the female must of course originate from a
stronger sperm Here is a further point: if (a) both partners produce a
strong sperm, then a male is the result, whereas if (b) they produce a
weak form, then a female is the result. But if (c) one part produces one
kind of sperm, and the other another, then the resultant sex is
determined by whichever sperm prevails in quantity.
For suppose that the weaker sperm is much greater in quantity
than the stronger sperm then the stronger is overwhelmed and, being
mixed with the weak results in a female. If on the contrary the strong
sperm is greater in quantity than the weak, and the weak is overwhelmed
then it results in a male.(21)
ഗര്‍ഭാശയത്തില്‍ വെച്ചുള്ള ഭ്രൂണമാറ്റങ്ങളെക്കുറിച്ച് കുഞ്ഞിന്റെ
പ്രകൃതിയെന്ന ഹിപ്പോക്രാറ്റന്‍ കൃതിയില്‍ വിശദമായിത്തന്നെ
പ്രതിപാദിക്കുന്നുണ്ട്. മാതൃരക്തം ഭ്രൂണത്തെ പരിപോഷിപ്പിക്കുകയും അതിന്റെ
മാംസം നിര്‍മിക്കുന്നതിന് നിമിത്തമാകുകയും ചെയ്യുന്നുവെന്ന് പതിനാലാം
ഭാഗത്തും ഭ്രൂണശ്വസനത്തിന് പൊക്കിള്‍ക്കൊടി എങ്ങനെ ഉപയുക്തമാകുന്നുവെന്ന്
പതിനഞ്ചാം ഭാഗത്തും ഭ്രൂണവളര്‍ച്ചയെക്കുറിച്ച് പതിനേഴാം ഭാഗത്തും
വിശദീകരിക്കുന്നുണ്ട്. പതിനേഴാം ഭാഗത്തെ ചില പരാമര്‍ശങ്ങള്‍ കാണുക.
As the flesh grows it is formed into distinct members by
breath. Each thing in it goes to its similar – the dense to dense, the
rare to the rare, and the fluid to the fluid. Each settles in its
appropriate place, corresponding to the part from which it came and to
which it is akin. I mean that those parts which came from a dense part
in the parent body are themselves dense, while those from a fluid part
are fluid, and with all the other parts: they all obey the same formula
in the process of growth. The bones grow hard as a result of coagulating
action of heat; moreover they send out branches like a tree. Both the
internal and external parts of the body now become more distinctly
articulated. The head begins to project from the shoulders, and the
upper and lower arms from the sides. The legs separate from each other,
and the sinews spring up around the joints. The mouth opens up. The nose
and ears project from the flesh and become perforated, while the eyes
are filled with a clear fluid1. The sex of genitals becomes plain. The
entrails too are formed into distinct parts. Moreover, the upper
portions of the body now respire through the mouth and nostrils, with
the result the belly is inflated and the intestines, inflated from
above, cut off respiration through the umbilicus and put an end to it. A
passage outside is formed from the belly and intestine through the
anus, and another one through the bladder.(22)
പുസ്തകത്തിന്റെ പതിനെട്ടാം ഭാഗത്ത് അവയവരൂപീകരണത്തിന്റെ ക്രമമമാണ്
വിവരിക്കുന്നത്. പെണ്‍കുട്ടിയുടെ ഭ്രൂണത്തില്‍ നാല്‍പത്തിരണ്ട്
ദിവസങ്ങളെടുത്ത് അവയവ രൂപീകരണം നടക്കുമ്പോള്‍ ആണ്‍കുട്ടിയുടെ ഭ്രൂണത്തില്‍
ഇതിനാവശ്യമായത് മുപ്പതു ദിവസങ്ങളാണെന്ന് ഹിപ്പോക്രാറ്റസിന്റെ പക്ഷം.
ഇക്കാര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്.
By now the foetus is formed. This stage is reached, for the
female foetus, in forty-two days at maximum, and for the male, in thirty
days at maximum. This is the period for articulation in most cases,
take or give a little. And the lochial discharge too after birth is
usually completed within forty-two days if the child is a girl. At least
this is the longest period, which completes it, but it would still be
safe even if it took only twenty-five days. If the child is a boy, the
discharge takes thirty days – again the longest period, but there is no
danger even if it takes only twenty days. During the latter part of the
period the amount which flows is very small. In young women, the
discharge takes a smaller number of days; more, when women are older. It
is the women who are having their first child who suffer the most pain
during the birth and during the subsequent discharge, and those who have
had fewer children suffer more than those who have had a greater
number.(23)
ഈ കൃതികളിലൂടെ ഹിപ്പോക്രാറ്റസ് അവതരിപ്പിച്ച മനുഷ്യോല്‍പത്തി സങ്കല്‍പങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളും അഗ്നിയും ജലവും ചേര്‍ന്നാണ് ഉണ്ടാകുന്നത്. ഇതില്‍ അഗ്നിയാണ് ഭ്രൂണത്തിന് കാരണമായിത്തീരുന്നത്.
2. മാതാവും പിതാവും ശുക്ലം ഉല്‍പാദിപ്പിക്കുന്നുണ്ട്.
ഗര്‍ഭധാരണത്തിന്റെ സമയത്തല്ലാതെ പിതാവും മാതാവും വിസര്‍ജിക്കാത്ത
ശുക്ലങ്ങള്‍ മാതാവിന്റെ ജനനേന്ദ്രിയത്തില്‍നിന്ന് പുറംതള്ളപ്പെടുകയാണ്
ചെയ്യുന്നത്. ഗര്‍ഭധാരണ കാലത്തെ ഈര്‍പ്പത്താല്‍ ഗര്‍ഭാശയരന്ധ്രം
ചുരുങ്ങുന്നതിനാല്‍ രണ്ടുപേരുടെയും ശുക്ലങ്ങള്‍ അവിടെ തങ്ങുകയും
കൂടിച്ചേരുകയും ചെയ്യുന്നു.
3. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നാണ് ശുക്ലമുണ്ടാകുന്നത്.
ശക്തമായ ശാരീരികാവയവങ്ങളില്‍നിന്ന് ബലമുള്ള ബീജവും അശക്തമായ
ശാരീരികാവയവങ്ങളില്‍നിന്ന് അബല ബീജവുമുണ്ടാകുന്നു.
4. രണ്ടുപേരുടെയും ശുക്ലത്തില്‍ സ്ത്രീബീജവും പുരുഷബീജവും ഉണ്ടായിരിക്കും.
5. ബലബീജവും അബല ബീജവും എങ്ങനെ യോജിക്കുന്നുവെന്നതിനനുസരിച്ചാ യിരിക്കും
കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കപ്പെടുക. സ്ത്രീയും പുരുഷനും
ഉല്‍പാദിപ്പിക്കുന്നത് ശക്തമായ ബീജങ്ങളാണെങ്കില്‍ അവ
കൂടിച്ചേര്‍ന്നുണ്ടാകുന്നത് ആണ്‍കുഞ്ഞും അശക്തങ്ങളായ ബീജങ്ങളാണെങ്കില്‍ അവ
കൂടിച്ചേര്‍ന്നുണ്ടാകുന്നത് പെണ്‍കുഞ്ഞുമായിരിക്കും.
6. ഒരാള്‍ ശക്തമായ ബീജവും മറ്റേയാള്‍ അശക്തമായ ബീജവുമാണ്
ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ ഏത് ബീജമാണോ കൂടുതലുള്ളത് അതിനനുസരിച്ചാണ്
കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കപ്പെടുക.
7. ബീജങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഭ്രൂണത്തിലേക്ക്
മാതൃരക്തമെത്തി അത് കട്ടപിടിച്ചുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍
മാംസം വളരുന്നത്.
8. മാംസം വളരുന്നതനുസരിച്ച് അവയവങ്ങളെല്ലാം ഒന്നിച്ചാണ് രൂപീകരിക്കപ്പെടുന്നത്.
9. ആണ്‍കുഞ്ഞിന്റെ അവയവങ്ങള്‍ വളരാന്‍ മുപ്പതുദിവസങ്ങള്‍ മതി.
പെണ്‍കുഞ്ഞിന്റെ അവയവവളര്‍ച്ചയ്ക്ക് പരമാവധി നാല്‍പത്തിരണ്ടു ദിവസങ്ങളാണ്
വേണ്ടത്.
ഹിപ്പോക്രാറ്റസിന് ശേഷം ശ്രദ്ധേയമായ ഭ്രൂണപരിണാമപരാമര്‍ശങ്ങള്‍
നടത്തിയ ഗ്രീക്കുകാരന്‍ തത്ത്വജ്ഞാനിയും ശാസ്ത്രജ്ഞനുമായിരുന്ന
അരിസ്റ്റോട്ടിലാണ് (384-322 BC). അന്നു നിലവിലുണ്ടായിരുന്ന
വിജ്ഞാനീയങ്ങളിലെല്ലാം തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ
ധിഷണാശാലിയാണ് അരിസ്റ്റോട്ടില്‍. താനെഴുതിയ നാനൂറിലധികം പുസ്തകങ്ങളില്‍
ഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിവര്‍ത്തനങ്ങളെയും കുറിച്ച്
അരിസ്റ്റോട്ടില്‍ വിവരിക്കുന്നത് ജന്തുക്കളുടെ ഉല്‍പത്തിയെപ്പറ്റി (On the
Generation of Animals) എന്ന ഗ്രന്ഥത്തിലാണ്.(24) സസ്തനികളും
അല്ലാത്തവയുമായ ജീവികളെ ഗര്‍ഭാവസ്ഥയില്‍ വയറു കീറി നോക്കുകയും ഭ്രൂണങ്ങളെ
പരിശോധനാ വിധേയമാക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം ഭ്രൂണവിജ്ഞാനീയത്തിലുള്ള
തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. തന്റെ കാലത്ത് നിലനിന്നിരുന്ന
നടേരൂപീകരണം (Preformation), സ്വയം ഉല്‍പാദനം (Epigenesis) എന്നീ രണ്ട്
ഭ്രൂണോല്‍പാദന വീക്ഷണങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഞാന്‍ രണ്ടാമത്തെ
കാഴ്ചപ്പാടിനോടൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് അരിസ്റ്റോട്ടില്‍
ചെയ്യുന്നത്. പിതാവ് സ്രവിക്കുന്ന ശുക്ലത്തിലോ മാതൃരക്തത്തിലോ
ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ചെറുരൂപം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും
ആവശ്യമായ ഉത്തേജനമുണ്ടാകുമ്പോള്‍ അത് വളരാനാരംഭിക്കുകയും ഒമ്പതുമാസം കൊണ്ട്
പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞായിത്തീരുകയുമാണ് ചെയ്യുന്നതെന്നും
സിദ്ധാന്തിക്കുന്ന നടേരൂപീകരണ വീക്ഷണത്തെ തിരസ്‌കരിക്കുകയും
മാതൃശരീരത്തിലെത്തുന്ന ശുക്ലത്തിന്റെ സാന്നിധ്യത്താല്‍ ആര്‍ത്തവരക്തം
കട്ടപിടിക്കുകയും അതില്‍നിന്ന് മെല്ലെ കുഞ്ഞിന്റെ അവയവങ്ങള്‍
വളര്‍ന്നുവരികയുമാണ് ചെയ്യുന്നതെന്ന സ്വയംരൂപീകരണ വീക്ഷണത്തെ
ന്യായീകരിക്കുകയുമാണ് അരിസ്റ്റോട്ടില്‍ ചെയ്യുന്നത്. കുഞ്ഞിന്റെ
രൂപീകരണത്തിലേക്ക് നയിക്കുന്ന പ്രാഥമിക പദാര്‍ത്ഥം ആര്‍ത്തവരക്തം
തന്നെയാണെന്നും അതിനെ ഘനീഭവിപ്പിക്കുകയും അവയവരൂപീകരണത്തിന്
പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് ശുക്ലത്തിന്റെ ധര്‍മമെന്നും
സ്ഥാപിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു.
The action of the semen of the male in” setting” the female’s
secretion in the uterus is similar to that rennet upon milk. Rennet is
milk which contains vital heat, as semen does, and this integrates the
homogeneous substance and makes it “set.” As nature of milk and the
menstrual fluid is one and the same, the action of the semen upon the
substance of the menstrual fluid is the same as that of rennet upon
milk. Thus when the “ setting “ is effected, i.e., when the bulky
portion “ sets,” the fluid portion comes off; and as the earthy portion
solidifies membranes form all round its outer surface.
Once the fetation has set,” it behaves like seeds sown in the
ground. The first principle (of growth) is present in the seeds
themselves too, and as soon as this, which at first was present
potentially, has become distinct, a shoot and a root are thrown under
it, the root being the channel by which nourishment is obtained, for of
course the plant needs material for growth. So too in the fetation, in a
way all the parts are present potentially, but the first principle has
made the most headway, and on that account the first to become distinct
in actuality is the heart. (25)
Beginning at the heart, the blood-vessels extend all over the
body. They may be compared to the skeleton models which are traced out
on the walls of buildings, since the parts are situated around the blood
vessels, because they are formed out of them.
The formation of the uniform parts is effected by the agency of
cooling and heat; some things are “ set” and solidified by the cold and
some by the hot. I have spoken previously elsewhere of the difference
between these, and I have stated what sort of things are dissoluble by
fluid and by fire, and what sorts are not dissoluble by fluid and cannot
be melted by fire. Resuming then: As the nourishment oozes through the
blood-vessels and the passages in the several parts (just as water does
when it stands in unbaked earthenware), flesh, or its counterpart, is
formed: it is the cold which sets “ the flesh, and that is why fire
dissolves it. As the nourishment wells up, the excessively earthy stuff
in it, which contains but little and heat, becomes cooled while the
fluid is evaporating together with the hot substance, and is formed into
parts that are hard and earthy in appearance, e.g., nails, horns, hoofs
and bills; hence, these Nails etc. can be softened, but not one of them
can be melted, by fire; though some, e.g., eggshell, can be melted by
fluids.
The sinews and bones are formed, as the fluidity solidifies, by
the agency of the internal heat; hence bones (like earthenware) cannot
be dissolved by fire they have been baked as it were in an oven by the
heat present at their formation. This heat, however, to produce flesh or
bone, does not work on some casual material in some casual place at
some casual time ; material, place and time must be those ordained by
Nature: that which is potentially will not be brought into being by a
motive agent which lacks the appropriate actuality; so, equally, that
which possesses the actuality will not produce the article out of any
casual material. No more could a carpenter produce a chest out of
anything but wood; and, equally, without the carpenter no chest will be
produced out of the wood.
The heat resides in the seminal residue, and the movement and the
activity which it possesses are in amount and character correctly
proportioned to suit each several part. If they are at all deficient or
excessive, to that extent they cause the forming product to be inferior
or deformed. The same is true that things that are set “ by heat
elsewhere than in the uterus ; e.g., things which we boil to make them
pleasant for food, or for any other practical purpose.
The only difference is that in this case the correct proportion
of heat to suit the movement is supplied by us, whereas in the other, it
is supplied by the nature of the generating parent. With those animals
that are formed spontaneously the cause responsible ‘is the movement and
heat of the climatic conditions. Heat and cooling (which is deprivation
of heat) are both employed by Nature. Each has the faculty, rounded in
necessity, of making one thing into this in another thing into that; but
in the case of the forming of the embryo it is for a purpose that their
power of heating and cooling is exerted and that each of the parts is
formed, flesh being made soft as flesh. As heating and cooling make it
such, partly owing to necessity, partly for a purpose, – sinew solid and
elastic, and brittle. Skin is formed as the flesh skin. just as scum or
“mother” forms on boiled liquids. Its formation is due not merely to
its being on the outside, but also to the fact that glutinous substance
remains on the surface because it cannot evaporate. In blooded animals
the glutinous substance is more fatty than in bloodless ones, in which
is dry, and on this account the outer parts of the latter are testaceous
or crustaceous. In those blooded animal whose nature is not excessively
earthy, the fat collects under the protective covering, the skin, seems
to indicate that the skin is formed out this sort of glutinous
substance, since of course cheese is to some extent glutinous. We are to
say, then, as already stated, that all these things are formed partly
as a result of necessity, partly also not necessity but for a
purpose.(26)
ഇവിടെ പറഞ്ഞിരിക്കുന്ന അരിസ്റ്റോട്ടിലിന്റെ വീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. പാല്‍ ഉറ കൂട്ടാന്‍ വേണ്ടി റെന്നറ്റ് ഉപയോഗിക്കപ്പെടുന്നതുപോലെ
മാതൃശരീരത്തില്‍നിന്നുള്ള സ്രവങ്ങളെ കട്ടിയാക്കുകയാണ്
പുരുഷശരീരത്തില്‍നിന്ന് സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ധര്‍മം. അതിനാല്‍
മാതൃസ്രവമാണ് യഥാര്‍ഥത്തില്‍ അടിസ്ഥാന വസ്തു. പാലിനെ
കട്ടിയാക്കുകയെന്നതില്‍ കവിഞ്ഞ ധര്‍മമൊന്നും തന്നെ ഉറ കൂട്ടുന്ന
പ്രക്രിയയില്‍ റെന്നറ്റിന് ഇല്ലാത്തതുപോലെ മാതൃരക്തത്തെ കട്ടിയാക്കുക
മാത്രമാണ് ശുക്ലം ചെയ്യുന്നത്.
2. ഇങ്ങനെ കട്ടിയായിത്തീര്‍ന്ന് ഉറ കൂടിയ മാതൃരക്തത്തില്‍നിന്ന്
രൂപപ്പെടുന്ന ഭ്രൂണം മണ്ണില്‍ നട്ടുപിടിപ്പിച്ച വിത്ത് വളരുന്നതുപോലെ
മെല്ലെ വളര്‍ന്നുവരികയാണ് ചെയ്യുന്നത്.
3. ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്നത് ഹൃദയമാണ്.
4. ഹൃദയത്തില്‍ നിന്നാരംഭിക്കുന്ന രക്തധമനികള്‍ ശരീരത്തിലാകമാനം വിന്യസിക്കപ്പെടുന്നു.
5. ശരീരാവയവങ്ങളുടെ രൂപീകരണം നടക്കുന്നത് താപത്തിന്റെയും
തണുപ്പിന്റെയും പ്രവര്‍ത്തനഫലമായിട്ടാണ്. ചില അവയവങ്ങള്‍
ഘനീഭവിക്കപ്പെടുന്നത് താപത്താലാണെങ്കില്‍ മറ്റ് ചിലവയുണ്ടാകുന്നത്
തണുപ്പിനാലാണ്.
6. പോഷകാഹാരം രക്തത്തിലൂടെ ശരീരാവയവങ്ങളിലേക്ക് ഒലിച്ചിറങ്ങുമ്പോഴാണ്
അതിന്റെ ഒപ്പം തന്നെയുള്ള മാംസം രൂപീകരിക്കപ്പെടുന്നത്. മാംസം
രൂപീകരിക്കപ്പെടുന്നതോടെ തണുപ്പ് അതിനെ ഘനീഭവിപ്പിക്കുന്നു.
7. ആന്തരികതാപത്താല്‍ ദ്രാവകങ്ങള്‍ ദൃഢമായിത്തീരുന്നതിനാലാണ്
എല്ലുകളും സ്‌നായുക്കളുമെല്ലാം ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഇവയെ തീ കൊണ്ട്
വിഘടിപ്പിച്ച് നശിപ്പിക്കാന്‍ കഴിയാത്തത്.
8. നാം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചൂടാക്കിയും തണുപ്പിച്ചുമെല്ലാം
നിര്‍മിച്ചെടുക്കുന്നതുപോലെ തന്നെ ഗര്‍ഭാശയത്തിനകത്തെ ചൂടും തണുപ്പും
നമ്മുടെ അവയവങ്ങളെയെല്ലാം ചുട്ടെടുക്കുകയാണ് ചെയ്യുന്നത്.
9. ചൂടാക്കിയ ദ്രാവകങ്ങള്‍ക്കു മുകളിലുണ്ടാവുന്ന പാടയെപ്പോലെയാണ് മാംസത്തിന് പുറത്തെ പാടയായി തൊലിയുണ്ടാകുന്നത്.
10. എല്ലാവിധ ഇന്ദ്രിയാനുഭവങ്ങളുടെയും കേന്ദ്രമായ ഹൃദയം
രൂപീകരിക്കപ്പെട്ടശേഷം അതിന്റെ താപഫലമായിട്ടാണ് മസ്തിഷ്‌കം രൂപപ്പെടുന്നത്.
മറ്റു ശാരീരികാവയവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ മസ്തിഷ്‌കത്തെ
പൊതിഞ്ഞുകൊണ്ടുള്ള ശാരീരികവ്യവസ്ഥകള്‍ രൂപപ്പെടുന്നത് അതുകൊണ്ടാണ്.
ഹിപ്പോക്രാറ്റസിന്റെയും അരിസ്‌റ്റോട്ടിലിന്റെയുമെല്ലാം
ഭ്രൂണപരിണാമത്തെക്കുറിച്ച വീക്ഷണങ്ങളെ അപഗ്രഥിച്ചുകൊണ്ട് തന്റേതായ
ഭ്രൂണശാസ്ത്ര കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ശ്രദ്ധേയനായ ഗ്രീക്ക്
തത്ത്വജ്ഞാനിയാണ് ഗാലന്‍ എന്നറിയപ്പെടുന്ന ക്ലോഡിയസ് ഗാലെനെസ് (ക്രി.വ
129-200). റോമാ സാമ്രാജ്യത്തിനകത്ത് ജീവിച്ച ഏറ്റവും മഹാനായ
തത്ത്വജ്ഞാനിയും ഭിഷഗ്വരനും ശസ്ത്രക്രിയാ വിദഗ്ധനുമെല്ലാമായി അറിയപ്പെടുന്ന
ഗാലന്‍ രചിച്ച, വിവിധ ശസ്ത്രക്രിയാ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന
അഞ്ഞൂറോളം വരുന്ന പ്രബന്ധങ്ങളില്‍ ‘ശുക്ലത്തെപ്പറ്റി’ (On semen), ‘പ്രകൃതി
പ്രഭാവങ്ങളെപ്പറ്റി’ (On the Natural Faculties), ‘ഗര്‍ഭസ്ഥ ശിശുവിന്റെ
രൂപീകരണത്തെപ്പറ്റി’ (On the Formation of the Foetus) എന്നീ
മൂന്നെണ്ണത്തിലാണ് തന്റെ ഭ്രൂണപരിണാമവീക്ഷണങ്ങള്‍ അദ്ദേഹം
അവതരിപ്പിക്കുന്നത്. പുരുഷന്റെയും സ്ത്രീയുടെയും ശുക്ലം
കൂടിച്ചേര്‍ന്നുണ്ടാകുന്ന കോറിയോണിനെ ആര്‍ത്തവരക്തം
പുഷ്ടിപ്പെടുത്തുമ്പോഴാണ് കുഞ്ഞ് വളര്‍ന്നുവരുന്നത് എന്നാണ് ഗാലന്‍
സമര്‍ഥിക്കുന്നത്. ‘പ്രകൃതി പ്രഭാവങ്ങളെപ്പറ്റി’യെന്ന തന്റെ പ്രബന്ധത്തില്‍
ഗാലന്‍ എഴുതുന്നത് കാണുക.
And what is the semen? Clearly the active principle of the
animal, the material principle being the menstrual blood. Next, seeing
that the active principle employs this faculty primarily, therefore, in
order that any one of the things fashioned by it may come into
existence, it [the principle] must necessarily be possessed of its own
faculty. How, then, was Erasistratus unaware of it, if the primary
function of the semen be to draw to itself a due proportion of blood?
Now, this fluid would be in due proportion if it were so thin and
vaporous, that, as soon as it was drawn like dew into every part of the
semen, it would everywhere cease to display its own particular
character; for so the semen will easily dominate and quickly assimilate
it- in fact, will use it as food. It will then, I imagine, draw to
itself a second and a third quantum, and thus by feeding it acquires for
itself considerable bulk and quantity. In fact, the alterative faculty
has now been discovered as well, although about this also has not
written a word. And, thirdly the shaping faculty will become evident, by
virtue of which the semen firstly surrounds itself with a thin membrane
like a kind of superficial condensation; this is what was described by
Hippocrates in the sixth-day birth, which, according to his statement,
fell from the singing-girl and resembled the pellicle of an egg. And
following this all the other stages will occur, such as are described by
him in his work “On the Child’s Nature.”
But if each of the parts formed were to remain as small as when
it first came into existence, of what use would that be? They have,
then, to grow. Now, how will they grow? By becoming extended in all
directions and at the same time receiving nourishment. And if you will
recall what I previously said about the bladder which the children blew
up and rubbed, you will also understand my meaning better as expressed
in what I am now about to say.(27)
ശുക്ലത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ വളരെ വിശദമായിത്തന്നെ
ശുക്ലത്തെപ്പറ്റിയെന്ന ഗ്രന്ഥത്തില്‍ ഗാലന്‍ അവതരിപ്പിക്കുന്നുണ്ട്. അത്
ഇങ്ങനെയാണ്.
An artery and a vein are observed to go to each of the testicles,
not in a straight path, as they do all other parts, but twisting first
in many shapes, like grape tendrils or ivy.… And in these many twists
that they make before reaching the testicles you can see the blood
gradually growing white. And finally, when the vessel has now reached
the testicle, the substance of the semen is clearly visible in it…but
they generated it from blood, which spent a great deal of time in them;
for this is the use of the twisting. And as they altered the quality of
the blood they changed it to semen.(28)
ഓരോ ശരീരാവയവങ്ങളും വളര്‍ന്നുവരുന്നതെങ്ങനെയെന്ന് ഗാലന്‍ വിവരിക്കുന്നത് കാണുക.
Let us speak then, in the first place, of Genesis, which, as we have said, results from alteration together with shaping.
The seed having been cast into the womb or into the earth (for
there is no difference), then, after a certain definite period, a great
number of parts become constituted in the substance which is being
generated; these differ as regards moisture, dryness, coldness and
warmth, and in all the other qualities which naturally derive therefrom.
These derivative qualities, you are acquainted with, if you have given
any sort of scientific consideration to the question of genesis and
destruction. For, first and foremost after the qualities mentioned come
the other so-called tangible distinctions, and after them those which
appeal to taste, smell, and sight. Now, tangible distinctions are
hardness and softness, viscosity, friability, lightness, heaviness,
density, rarity, smoothness, roughness, thickness and thinness; all of
these have been duly mentioned by Aristotle. And of course you know
those which appeal to taste, smell, and sight. Therefore, if you wish to
know which alterative faculties are primary and elementary, they are
moisture, dryness, coldness, and warmth, and if you wish to know which
ones arise from the combination of these, they will be found to be in
each animal of a number corresponding to its sensible elements. The name
sensible elements is given to all the homogeneous parts of the body,
and these are to be detected not by any system, but by personal
observation of dissections.
Now Nature constructs bone, cartilage, nerve, membrane, ligament,
vein, and so forth, at the first stage of the animal’s genesis,
employing at this task a faculty which is, in general terms, generative
and alterative, and, in more detail, warming, chilling, drying, or
moistening; or such as spring from the blending of these, for example,
the bone-producing, nerve-producing, and cartilage-producing faculties
(since for the sake of clearness these names must be used as well).
Now the peculiar flesh of the liver is of this kind as well, also
that of the spleen, that of the kidneys, that of the lungs, and that of
the heart; so also the proper substance of the brain, stomach, gullet,
intestines, and uterus is a sensible element, of similar parts all
through, simple, and uncompounded. That is to say, if you remove from
each of the organs mentioned its arteries, veins, and nerves; the
substance remaining in each organ is, from the point of view of the
senses, simple and elementary. As regards those organs consisting of two
dissimilar coats, of which each is simple, of these organs the coats
are the are the elements- for example, the coats of the stomach,
esophagus, intestines, and arteries; each of these two coats has an
alterative faculty peculiar to it, which has engendered it from the
menstrual blood of the mother. Thus the special alterative faculties in
each animal are of the same number as the elementary parts; and further,
the activities must necessarily correspond each to one of the special
parts, just as each part has its special use- for example, those ducts
which extend from the kidneys into the bladder, and which are called
ureters; for these are not arteries, since they do not pulsate nor do
they consist of two coats; and they are not veins, since they neither
contain blood, nor do their coats in any way resemble those of veins;
from nerves they differ still more than from the structures mentioned.
“What, then, are they?” someone asks- as though every part must
necessarily be either an artery, a vein, a nerve, or a complex of these,
and as though the truth were not what I am now stating, namely, that
every one of the various organs has its own particular substance. For in
fact the two bladders- that which receives the urine, and that which
receives the yellow bile- not only differ from all other organs, but
also from one another. Further, the ducts which spring out like kinds of
conduits from the gall-bladder and which pass into the liver have no
resemblance either to arteries, veins or nerves. But these parts have
been treated at a greater length in my work On the Anatomy of
Hippocrates, as well as elsewhere.
As for the actual substance of the coats of the stomach,
intestine, and uterus, each of these has been rendered what it is by a
special alterative faculty of Nature; while the bringing of these
together, the therewith of the structures which are inserted into them,
the outgrowth into the intestine, the shape of the inner cavities, and
the like, have all been determined by a faculty which we call the
shaping or formative faculty; this faculty we also state to be artistic-
nay, the best and highest art- doing everything for some purpose, so
that there is nothing ineffective or superfluous, or capable of being
better disposed. This, however, I shall demonstrate in my work On the
Use of Parts.(29)
ഹിപ്പോക്രാറ്റസിന്റെ വീക്ഷണത്തില്‍ ചിലതിനെ അംഗീകരിക്കുകയും മറ്റു
ചിലതിനെ തിരസ്‌കരിക്കുകയും ചെയ്തുകൊണ്ടാണ് ഗാലന്‍ തന്റെ അഭിപ്രായങ്ങള്‍
അവതരിപ്പിക്കുന്നത്.
I return again to what was postponed from the beginning. This
(embryo) draws to itself through the vessels descending to the uterus
blood and pneuma, each to its own particular cavity; and, as was said
earlier also, along with its own particular cavity ; and as was said
earlier also, along with the pneuma that comes through the arteries, it
draws in a blood that is finer and warmer than the blood in the veins.
From these it creates tile warmest of the inner organs; and that
other thick blood produces for it the form of the liver. And accordingly
the many veins that pass through the chorion proceed to (the liver);
but the arteries (proceed) to the other organ, the warmer one, which
because of a superabundance of heat like a flame does not stop moving
but constantly expands and contracts by turns. The veins and arteries
that carry matter to these inner organs are as it were their roots; and
those that carry (the matter) out to the whole foetus are analogous to
trunks that split into many branches. And they too have their generation
in the hollowing out of the substance of the semen.
The third of the ruling parts, from which all the nerves grow.has
its generation from the semen itself and from it alone. For in the
mixing with the female semen many of the bubbles burst, and the pneuma
from them passed inside and deep down, in the desire to preserve itself-
it was not a kind of vapour but was a self-moving source of the animal
and likewise the surrounding fluid of its own accord formed within the
semen a cavity filled with pneuma. Then to prevent its being readily
emptied out, (the puenma) makes for itself a tightly sealed chamber,
pushing back to the outer circumference all that was thicker and harder
in the semen’s moist substance surrounding it; and this, when heated and
dried, would in time be alone
The power that moulds the animal performs this work at the start;
but it is not yet visible at the start because of its small size; when
it can first be seen, these are the largest and they lie in order, close
to each other and touching, the part that is going to become the source
of the nerves, the one that we call the brain being assigned to a
higher post; and below it the heart and liver touching each other. As
time goes on the three sources mentioned stand further apart and send
their offshoots this way and that to the entire body of the animal that
is fitted to them, the brain sending out the spinal medulla, a kind of
trunk, as it were, the heart the greatest artery, which Aristotle calls
the aorta, and the liver the vena cava. And also in the early stages,
simultaneously with the generation of these parts, the spine appears
around the spinal medulla, hardened in just the way that we described a
little earlier; and around the brain, enclosing it on all sides, the
cranium appears; and the thorax around the heart, like some spacious yet
tightly sealed chamber. At the time of birth this would be not a
chamber only, but the first and principal organ of respiration. These
parts, then, come into being at some later time.
But let us take the account back again to the first conformation
of the animal, and in order to make our account orderly and clear, let
us divide the creation of the foetus overall into four periods of time.
The first is that in which as is seen both in abortions and in
dissection, the form of the semen prevails. At this time, Hippocrates
too, the all marvellous, does not yet call the conformation of the
animal a foetus; as we heard just now in the case of semen voided in the
sixth day, he still calls it semen. But when it has been filled with
blood, and heart, brain and liver are still unarticulated and unshaped
yet have by now a certain solidarity and considerable size, this is the
second period; the substance of the foetus has the form of flesh and no
longer the form of semen. Accordingly you would find that Hippocrates
too no longer calls such a form semen but, as was said, foetus. The
third period follows on this, when, as was said, it is possible to see
the three ruling parts clearly and a kind of outline, a silhouette, as
it were, of all the other parts. You will see the conformation of the
three ruling parts more clearly, that of the parts of the stomach more
dimly, and much more still, that of the limbs. Later on they form
“twigs”, as Hippocrates expressed it, indicating by the term their
similarity to branches.(30)
ഈ വരികളിലുള്ള ഗാലന്റെ ഭ്രൂണശാസ്ത്ര വീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. ഗര്‍ഭാശയത്തിലെത്തുന്ന ശുക്ലമാണ് ജന്തുവിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന സജീവമായ തത്ത്വം.
2. ആറാം ദിവസം ശുക്ലം ഇല്ലാതാവുകയും പകരം ഭ്രൂണം വളരാനാരംഭിക്കുകയും
ചെയ്യും. ഭ്രൂണവളര്‍ച്ച നടക്കുന്നത് മാതൃശരീരത്തില്‍ രൂപപ്പെടുന്ന
ആര്‍ത്തവരക്തം ശുക്ലത്തെ പോഷിപ്പിക്കുമ്പോഴാണ്.
3. ശുക്ലത്തെ രക്തം പരിപോഷിപ്പിക്കുമ്പോള്‍ അത് ഒരു
മാംസപിണ്ഡമായിത്തീരുന്നു. ഹൃദയമോ കരളോ മസ്തിഷ്‌കമോ ഇല്ലാതെതന്നെ ഈ
മാംസപിണ്ഡം നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു.
4. ശരീരത്തെ ഭരിക്കുന്ന മൂന്ന് അവയവങ്ങള്‍ ഒരു നിഴല്‍
ചിത്രത്തിലെന്നവണ്ണം പ്രത്യക്ഷപ്പെടുന്ന ഘട്ടമാണ് അടുത്തത്. ഈ അവയവങ്ങള്‍
കൂടുതല്‍ വ്യക്തതയോടെ ദൃശ്യമാകുന്നതോടൊപ്പം തന്നെ വയറിന്റെ ഭാഗങ്ങളും
മെല്ലെ പ്രത്യക്ഷപ്പെടാനാരംഭിക്കുന്നു.
5. ഇതിനുശേഷം ശാരീരികാവയവങ്ങള്‍ വേര്‍പിരിയുകയും കൃത്യമായി കാണാനാവുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു.
6. ശരീരത്തിലെ കൊമ്പുകളും ചില്ലകളുമെല്ലാം പ്രത്യക്ഷീഭവിക്കുന്നു.
നവോത്ഥാനകാലം വരെ യൂറോപ്പില്‍ പ്രധാനമായും സ്വീകരിക്കപ്പെട്ടത്
ഭ്രൂണ പരിണാമത്തെക്കുറിച്ച ഗാലന്റെ ചിന്തകളായിരുന്നു. ക്രിസ്താബ്ദം 536ല്‍
അന്തരിച്ച റെഷയ്‌നയിലെ സെര്‍ജിയസ് (Sergius of Rshaina) ഗാലന്റെ
വൈദ്യശാസ്ത്ര പഠനങ്ങള്‍ സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തിയതോടെ
അദ്ദേഹത്തിന്റെ ചിന്തകള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും
കടന്നുചെല്ലുകയും അവിടെയുള്ളവരെ സ്വാധീനിക്കുകയും ചെയ്തു. ഒന്‍പതാം
നൂറ്റാണ്ടില്‍ ജീവിച്ച അറബ് പരിഭാഷകനായ ഹുനൈനുബ്‌നു ഇസ്ഹാഖ്,
ഗ്രീക്കില്‍നിന്ന് സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട ഇരുപത്തിയാറ്
ഗാലന്‍ കൃതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.(31) സെമറ്റിക്
ഭാഷകളിലേക്കുള്ള ഗാലന്‍ കൃതികളുടെ ആഗമനം സുറിയാനി
പരിഭാഷകളിലൂടെയായിരുന്നുവെങ്കി ലും അവയ്ക്ക് പ്രചാരം ലഭിച്ചത് അറബ്
പരിഭാഷകളിലൂടെയായിരുന്നു. ക്രിസ്താബ്ദം 750നു ശേഷം, അബ്ബാസിയ ഭരണകാലത്ത്
ഗാലന്റെ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര രചനകളെല്ലാം അറബിയിലേക്ക് ഭാഷാന്തരം
ചെയ്യപ്പെട്ടു. അറബിയിലുള്ള ഗാലന്‍ പരിഭാഷകളെ അവലംബിച്ചുകൊണ്ടാണ്
പ്രധാനപ്പെട്ട പല ഗാലന്‍ കൃതികളും ലത്തീനിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടത്.
പല ഗാലന്‍ രചനകളും ഇന്ന് ഉപലബ്ദമായിരിക്കുന്നത് അറബിയില്‍ മാത്രമാണെന്ന്
അമേരിക്കന്‍ ഗവേഷകനായ മിക്കായേല്‍ ബോയ്‌ലാന്‍ നിരീക്ഷിക്കുന്നുണ്ട്.(32)
ഗാലന്‍ കൃതികളുടെ ഒറിജിനല്‍ ഭാഷയായ ഗ്രീക്കില്‍ ഇന്ന് ഉപലബ്ദമായ രചനകളില്‍
ചിലവ പോലും അറബിയില്‍ നിന്നോ ലാറ്റിനില്‍നിന്നോ ഗ്രീക്കിലേക്ക്
പരിഭാഷപ്പെടുത്തപ്പെട്ടതാണെന്ന വസ്തുതയും ഗവേഷകര്‍
വ്യക്തമാക്കിയിട്ടുണ്ട്.(33) മധ്യകാല മുസ്‌ലിം രചനകളില്‍ ഗാലന്‍
കൃതികളുടെയും ചിന്തകളുടെയും സ്വാധീനമുള്ളതായി നമുക്ക് കാണാന്‍ കഴിയുന്നത്
പ്രസ്തുത ചിന്തകള്‍ക്ക് മുസ്ലിം ധിഷണാശാലികള്‍ക്കിടയിൽ പ്രചാരമുണ്ടായിരുന്നതിനാലായിരു ന്നു. ഗാലനെ അപ്പടി അംഗീകരിക്കുന്നതിന്
പകരം അദ്ദേഹത്തിന്റെ ചിന്തകളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുകയാണ്
മധ്യകാല മുസ്്‌ലിം പണ്ഡിതന്‍മാര്‍ ചെയ്തതെന്ന് ഒമ്പതാം നൂറ്റാണ്ടുകാരനായ
ഹുനൈനുബ്‌നു ഇസ്ഹാഖിന്റെ പരാമര്‍ശങ്ങളില്‍നിന്ന് വ്യക്തമായി
മനസ്സിലാകുന്നുണ്ട്.(34)
ക്വുര്‍ആനിന്റെ അവതരണ കാലത്ത് ലോകത്തെങ്ങും നിലനിന്നിരുന്ന ഭ്രൂണ
വിജ്ഞാനീയങ്ങളിലൂടെ കണ്ണോടിക്കുകയാണ് നാം ചെയ്തത്. ഇതില്‍
ഹിപ്പോക്രാറ്റസിന്റെയും അരിസ്‌റ്റോട്ടിലിന്റെയും ഗാലന്റെയുമെല്ലാം
ഭ്രൂണപരിണാമത്തെക്കുറിച്ച വീക്ഷണങ്ങളാണ് നവോത്ഥാനകാലം വരെ യൂറോപ്പില്‍
നിലനിന്നിരുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച വില്യം
ഹാര്‍വെ(1578-1657)യാണ് ഈ സിദ്ധാന്തങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച്
വിമര്‍ശനങ്ങളുന്നയിച്ച ആദ്യ വ്യക്തിയായി അറിയപ്പെടുന്നത്. തന്റെ
അധ്യാപകനായിരുന്ന ഗിറോലാമോ ഫാബ്രിക്കി(1533-1619)യില്‍ നിന്ന്
പ്രചോദനമുള്‍കൊണ്ടുകൊണ്ടാണ് ഹാര്‍വെ തന്റെ ഭ്രൂണപഠനങ്ങള്‍ നടത്തുന്നത്.
ഭ്രൂണപഠനരംഗത്ത് ഏറെ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തിയ ഫാബ്രിക്കിയാണ്
ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടാന്‍ അര്‍ഹനായ
വ്യക്തി.(35) തന്റെ ഗുരുവിനെ പിന്തുടര്‍ന്നുകൊണ്ട്, അരിസ്റ്റോട്ടിലിന്റെ
സ്വയം ഉല്‍പാദന സിദ്ധാന്തത്തെ സമര്‍ഥിക്കുവാനാവശ്യമായ തെളിവുകള്‍ തേടി
പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെട്ട വില്യം ഹാര്‍വെക്ക് അവസാനം അരിസ്റ്റോട്ടിലിനെ
തള്ളിപ്പറയേണ്ടി വന്നു. ലൈംഗികബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞ ഒരു മാനിന്റെ
ഗര്‍ഭാശയത്തിനകത്തെന്തു നടക്കുന്നുവെന്ന് പരിശോധിച്ച അദ്ദേഹത്തിന്
അരിസ്റ്റോട്ടില്‍ പറഞ്ഞതുപോലെയുള്ള പ്രാഥമികഘട്ടങ്ങളൊന്നും
കാണാന്‍കഴിഞ്ഞില്ല. അരിസ്റ്റോട്ടില്‍ പിന്തുണക്കാത്ത നടേരൂപീകരണ
സിദ്ധാന്തത്തിന്റെ പൂര്‍ണവക്താവായി അദ്ദേഹം മാറിയില്ലെങ്കിലും സ്വയം
ഉല്‍പാദന (Epigenesis) തത്ത്വത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് തന്റെ
ഗവേഷണങ്ങളിലൂടെ ഹാര്‍വെ മനസിലാക്കി. സ്ത്രീയുടെ അണ്ഡാശയത്തിനകത്താണു
കുഞ്ഞുണ്ടാകുന്നതെന്നും അതിന് വളരാനുള്ള ഉത്തേജകമാവുകയാണ് ശുക്ലം
ചെയ്യുന്നതെന്നുമായിരുന്നു ഹാര്‍വെയുടെ വാദം.(36) ഇതിന്റെ ഫലമായി
അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ മിക്കവരും അണ്ഡനടേ രൂപീകരണ (Ovum
Preformation) തത്ത്വത്തിന്റെ വക്താക്കളായിത്തീര്‍ന്നു. പിന്നീട്
നടേരൂപീകരണ തത്ത്വം മാത്രമായിത്തീര്‍ന്നു ശാസ്ത്രജ്ഞന്മാരുടെ അപഗ്രഥനവിഷയം.
സൂക്ഷ്മദര്‍ശനിയുടെ കണ്ടുപിടുത്തത്തിനു ശേഷം നടന്ന ഗവേഷണങ്ങളും ഈ
തത്ത്വത്തെ അനുകൂലിക്കുന്ന ഫലങ്ങളാണ് നല്‍കിയത്. ജീവശാസ്ത്രരംഗത്തെ
സൂക്ഷ്മലോകത്തെ കുറിച്ച് ഗൗരവതരമായി ഗവേഷണത്തിലേര്‍പ്പെട്ടവരില്‍
അഗ്രഗണ്യന്മാരായ മാര്‍സെല്ലോ മാല്‍പിഗി (Marcello Malpighi 1628-1694)
ജാന്‍ സ്വാമര്‍ഡാം (Jan Swammerdam 1637-1680) തുടങ്ങിയവര്‍ നടേരൂപീകരണ
തത്ത്വത്തെയാണ് പിന്തുണച്ചത്. ആല്‍ബ്രെച്ച്റ്റ് വോണ്‍ ഹാളര്‍ (Albrecht Von
Haller 1708-1777), ചാള്‍സ് ബോണറ്റ് (Charles Bonnet 1720-1793), ലാസറോ
പെല്ലാന്‍സാനി (Lazerro Spallanzani 1729-1799) തുടങ്ങിയ പ്രഗല്‍ഭരായ
ശാസ്ത്രജ്ഞന്മാരെല്ലാം നടേ രൂപീകരണ സിദ്ധാന്തത്തിന്റെ വക്താക്കളും
പ്രചാരകരുമായിത്തീര്‍ന്നു. ഹാര്‍വെയില്‍ നിന്ന് തുടങ്ങിയ അണ്ഡത്തിലുള്ള
കുഞ്ഞ് വളര്‍ന്നു വികസിക്കുകയാണ് ചെയ്യുന്ന തത്ത്വത്തിന്റെ വക്താക്കളെ
അണ്ഡനടേരൂപീകരണ സിദ്ധാന്തക്കാര്‍ (Ovum Preformationists) എന്നു
വിളിക്കുകയും ഇവരെയെല്ലാം പ്രസ്തുത സിദ്ധാന്തത്തിന്റെ പ്രചാരകരായി
അറിയപ്പെടുകയും ചെയ്യുന്നു.(37)
സൂക്ഷ്മജീവി വിജ്ഞാനീയത്തിന്റെ (Microbiology) പിതാവായി അറിയപ്പെടുന്ന
ആന്റണി ഫിലിപ്‌സ് വാന്‍ ല്യൂവന്‍ ഹോക്ക് (Antonie Philips Van
Leeuw-enhoek 1632-1723) ആണ് ശുക്ലത്തെ സൂക്ഷ്മദര്‍ശിനിയിലൂടെ
നിരീക്ഷിക്കുകയും ബീജകണങ്ങളെ കാണുകയും ചെയ്ത ആദ്യ വ്യക്തി. കോടിക്കണക്കിന്
ബീജകണങ്ങളെ തന്റെ സൂക്ഷ്മദര്‍ശനിയിലൂടെ കണ്ടെപ്പോള്‍ അദ്ദേഹം ശരീരത്തിലെ
ചെറുതും വലുതുമായ നാഡികളുടെയും അവയവങ്ങളുടെയും സൂക്ഷ്മരൂപമാണ് അവയെന്ന്
കരുതുകയും അണ്ഡത്തിലല്ല, പ്രത്യുത ബീജത്തില്‍ തന്നെയാണ് കുഞ്ഞ്
ഒളിഞ്ഞിരിക്കുന്നതെന്ന് വാദിക്കുകയും ചെയ്തു. 1694ല്‍ താന്‍ ആദ്യമായി
നിര്‍മിച്ച സ്‌ക്രൂബാരല്‍ മൈക്രോസ്‌കോപ്പിലൂടെ ശുക്ലദ്രാവകത്തെ
പഠനവിധേയമാക്കിയതിനു ശേഷം ഡച്ച് ഗണിതജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായ
നിക്കോളാസ് ഹാര്‍ട്ട് സോക്കര്‍ (Nicholaas Hartsocker 1656-1725)
ശുക്ലനടേരൂപീകരണ സിദ്ധാന്തത്തിന്റെ ശക്തനായ വക്താവായിത്തീര്‍ന്നു. തന്റെ
ശുക്ലത്വ സിദ്ധാന്ത (Spermist Theory)ത്തിന്റെ ഭാഗമായി
മനുഷ്യശുക്ലത്തിനകത്ത് സ്ഥിതിചെയ്യുന്നുവെന്ന് അദ്ദേഹം കരുതിയ
സൂക്ഷ്മശിശുവിന്റെ ചിത്രം വരക്കുകയും ഹോമന്‍കുളസ് (homenculus) എന്ന്
പേരിടുകയും ചെയ്തു.(38) ലാറ്റിനില്‍ ഹോമന്‍ കുളസ് എന്നാല്‍ കൊച്ചു
മനുഷ്യന്‍ എന്നാണര്‍ഥം. ഇങ്ങനെ നടേരൂപീകരണ സിദ്ധാന്തത്തിന്റെ വക്താക്കള്‍
തന്നെ അണ്ഡവാദികളും (Ovumists) ശുക്ലവാദികളുമായി (Spermists) തിരഞ്ഞ് പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങി.
ഇംഗ്ലീഷ് ജീവശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ഹുക്ക് (Robert Hooke
1635-1703) ആണ് ആദ്യമായി ജീവകോശങ്ങളെ നിരീക്ഷിച്ചത്; 1665ല്‍ ജീവികളെല്ലാം
പടക്കപ്പെട്ടിരിക്കുന്നത് സൂക്ഷ്മകോശങ്ങളിലാണെന്ന തത്ത്വം (Cell Theory)
രൂപം കൊള്ളുന്നത് ഇതിനു ശേഷമാണ്. കോശസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ നടേ
രൂപീകരണ സിദ്ധാന്തത്തെയും സ്വയം ഉല്‍പാദന സിദ്ധാന്തത്തെയും പഠനവിധേയമാക്കിയ
ജര്‍മന്‍ ശരീരശാസ്ത്രജ്ഞനായ കാസ്പാര്‍ ഫീഡ്‌റിച്ച് വോള്‍ഫ് (Casp-ar
Friedrich Wolff 1733-1794) സ്വയം ഉല്‍പാദന സിദ്ധാന്തത്തിനാണ് തെളിവുകളുടെ
പിന്‍ബലമുള്ളത് എന്ന് വാദിച്ചു. നടേരൂപീകരണ സിദ്ധാന്തത്തെ പൂര്‍ണമായി
തിരസ്‌കരിക്കുകയും സ്വയം ഉല്‍പാദന സിദ്ധാന്തത്തിന്റെ അലകുംപിടിയും മാറ്റി
പുനര്‍നിര്‍മിക്കുകയും ചെയ്തുകൊണ്ട് 1759ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച
‘ഉല്‍പത്തിയുടെ സിദ്ധാന്തം’ (Theory of Generation) ഈ രംഗത്തുള്ള
ശാസ്ത്രജ്ഞന്മാര്‍ക്കെല്ലാം ആകര്‍ഷകമായി അനുഭവപ്പെട്ടു. പത്തൊന്‍പതാം
നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഭ്രൂണശാസ്ത്രം സിദ്ധാന്തങ്ങളുടെ ലോകത്തു
നിന്ന് പരീക്ഷിച്ചറിഞ്ഞ വസ്തുതകളുടെ തലത്തിലുള്ള ചര്‍ച്ചകളിലേക്കു വഴിമാറി.
സൈദ്ധാന്തികമായി മാത്രം മനസ്സിലാക്കിയിരുന്ന സസ്തനികളുടെ അണ്ഡമെന്നത് ഒരു
ആശയം മാത്രമല്ല, വസ്തുതയാണെന്ന് 1826ല്‍ കാള്‍ ഏണസ്റ്റ് വോണ്‍ ബേയര്‍ (Karl
Ernst Von Baer 1792-1876) തെളിയിച്ചു. ആദ്യമായി ഒരു സസ്തനിയുടെ അണ്ഡം
വേര്‍തിരിച്ച് മനസിലാക്കിയതും അങ്ങനെയൊന്ന് ഉണ്ടെന്ന് പരീക്ഷണാത്മകമായി
തെളിയിച്ചതും അദ്ദേഹമായിരുന്നു. പരീക്ഷണാത്മക ഭ്രൂണശാസ്ത്രത്തിന്റെ
പിതാക്കളിലൊരാളായി അറിയപ്പെടുന്ന വില്‍ഹം റോക്‌സ് (Wilhelm Roux 1850-1925)
തവളമുട്ടകളില്‍ നടത്തിയ പരീക്ഷണങ്ങളും ജര്‍മന്‍ ജീവശാസ്ത്രജ്ഞനായ ഹാന്‍ഡ്
അഡോള്‍ഫ് എഡ്‌വാര്‍ഡ് ഡ്‌റീച്ച് (Hans Adolf Edvard Driesch 1867-1944)
കടല്‍ച്ചൊരുക്കുകളുടെ (Sea Urchins) ഭ്രൂണത്തില്‍ നടത്തിയ ഗവേഷണങ്ങളും
അണ്ഡമോ ബീജമോ ഒറ്റയ്ക്കല്ല കുഞ്ഞിന്റെ രൂപീകരണത്തിന് കാരണമാവുന്നതെന്ന്
വ്യക്തമാക്കി. ജര്‍മന്‍ ജന്തുശാസ്ത്രജ്ഞനായിരുന്ന ഹെര്‍ട്‌വിംഗ്
സഹോദരങ്ങള്‍ (Oscar Hertwing 1849-1922, Richard Hertwing 1850-1937)
കടല്‍ച്ചൊരുക്കിന്റെ ബീജസങ്കലനത്തെക്കുറിച്ച് പഠിക്കുകയും കൃത്യമായി
വിശദീകരിക്കുകയും ചെയ്തു. പുരുഷശുക്ലത്തിലുള്ള കോടിക്കണക്കിന്
ബീജങ്ങളിലൊന്ന് സ്ത്രീശരീരത്തിലെ അണ്ഡവുമായി ചേര്‍ന്നാണ്
ഭ്രൂണമുണ്ടാവുന്നതെന്ന വസ്തുതയിലേക്ക് ജീവശാസ്ത്രലോകം എത്തിപ്പെട്ടത്
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണെന്ന് സാരം.(39)
ഖുര്‍ആനിന്റെ അവതരണകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ധാരണകളെ ഇങ്ങനെ സംക്ഷേപിക്കാം.
1) പുരുഷശുക്ലവും സ്ത്രീയുടെ ആര്‍ത്തവരക്തവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാവുന്നത്.
2) പുരുഷശുക്ലവും സ്ത്രീയുടെ ശുക്ലവും കൂടിച്ചേര്‍ന്നാണ്
കുഞ്ഞുണ്ടാവുന്നത്. രണ്ടു ശുക്ലങ്ങളും കൂടിച്ചേര്‍ന്ന ബീജം ആര്‍ത്തവരക്തം
കൊണ്ട് പുഷ്ടിപ്പെടുത്തപ്പെടുമ്പോഴാണ് ഭ്രൂണമായും പിന്നെ ഗര്‍ഭസ്ഥ
ശിശുവായും മാറുന്നത്.
3) പുരുഷശുക്ലത്തില്‍ ചെറിയ ഒരു കുഞ്ഞ് സ്ഥിതിചെയ്യുന്നുണ്ട്.
സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ അവളില്‍ നിന്നുള്ള പോഷണങ്ങളും രക്തവും
സ്വീകരിച്ചാണ് ഈ കുഞ്ഞ് വളര്‍ന്നുവലുതാവുന്നത്.
4) സ്ത്രീയുടെ ആര്‍ത്തവരക്തം ഉറഞ്ഞാണ് കുഞ്ഞുണ്ടാവുന്നത്. പുരുഷശുക്ലം
ഈ ഉറച്ചിലിനെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉറഞ്ഞ്
മെല്ലെമെല്ല അവയവങ്ങളും പേശികളുമെല്ലാം ഉണ്ടാവുന്നു.
5) സ്ത്രീക്കും പുരുഷന്റേതുപോലുള്ള ശുക്ലമുണ്ട്. അതിന്നകത്ത് ഒരു
കുഞ്ഞിന്റെ സൂക്ഷ്മരൂപമുണ്ട്. പുരുഷശുക്ലത്തിന്റെ ഉത്തേജനമുണ്ടാവുമ്പോള്‍ ആ
കുഞ്ഞ് വളരാനാരംഭിക്കുകയും മാതൃശരീരത്തില്‍ നിന്ന് പോഷണങ്ങളുള്‍ക്കൊണ്ട്
ഘട്ടംഘട്ടമായി പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞായിത്തീരുകയും ചെയ്യുന്നു.
ഈ ധാരണകളില്ലെല്ലാം നിരവധി അബദ്ധങ്ങളുണ്ടെന്ന് ഇന്ന് നമുക്കറിയാം.
എന്നാല്‍ ഈ അബദ്ധധാരണകള്‍ നിലനിന്നിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട
ക്വുര്‍ആന്‍സൂക്തങ്ങളില്‍ ഈ ധാരണകളുടെ സൂക്ഷ്മമായ സ്വാധീനം പോലുമില്ല.
അബദ്ധധാരണകള്‍ മാത്രം നിലനിന്നിരുന്ന ഭ്രൂണവിജ്ഞാനീയത്തെകുറിച്ച്
പരാമര്‍ശിക്കുമ്പോള്‍ പ്രസ്തുത ധാരണകളുടെ യാതൊരു സ്വാധീനവുമില്ലാതെ
കാര്യങ്ങള്‍ വിശദീകരിക്കുന്നത് തന്നെ അത്ഭുമാണ്. ക്വുര്‍ആനാകട്ടെ
അബദ്ധധാരണകളുടെ സ്വാധീനമൊന്നുമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കുക
മാത്രമല്ല, പ്രത്യുത ആധുനികശാസ്ത്രവിദ്യകളുടെ സഹായത്താല്‍ മാത്രം നാം
കണ്ടെത്തിയ കാര്യങ്ങള്‍ വളരെ കൃത്യമായി പരാമര്‍ശിക്കുക കൂടി ചെയ്യുന്നു.
ഇത് ക്വുര്‍ആനിനെ അത്ഭുതങ്ങളുടെ അത്ഭുതമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്.
സര്‍വജ്ഞനായ അല്ലാഹുവിനല്ലാതെ ഇത്ര കൃത്യമായ പ്രസ്താവനകള്‍ നടത്താന്‍
കഴിയില്ല. അവതരണകാലത്ത് നിലനിന്നിരുന്ന അബദ്ധധാരണകളുടെ സ്വാധീനമില്ലാതെയും
ആധുനികശാസ്ത്രം സ്ഥിരീകരിച്ച വസ്തുതകളിലേക്ക് വെളിച്ചംവീശിയും ക്വുര്‍ആന്‍
അതിന്റെ അപ്രമാദിത്വം വെളിപ്പെടുത്തുകയും ദൈവികത പ്രഖ്യാപിക്കുകയുമാണ്
ചെയ്യുന്നത്.
Reference:
1) Swami Parmeshwaranand: Encyclopedic Dictionary of Upanishads, New Delhi, 2000, Page 404-406
2) SayeeRajangam,’ Leelavathy N: “Thirumantiram and
garbhaupanishad- an overview”, Anatomica Karnataka, Year: 2012, Volume:
6, Issue: 1, Pages 23-27
3) Dr. A. G. Krishna Warrier: Garbha Upanishad, Chennai5) Joseph Needham A History of Embryology, Cambridge, 1934, Page 2
6) “Akhenaton (king of Egypt) – Britannica Online Encyclopedia”. Britannica.com.
7) This Malayalam translation is a free translation of the English
hymns translated from Egyptian hieroglyphs by J. H. Breasted, in
Development of Religion and Thought in Ancient Egypt, Chicago, 1912, pp.
324-328.
8) Joseph Needham: A History of Embryology, Cambridge, 1934, Page 2
9) Hugh Ross: Hidden Treasures in the Book of Job: How the Oldest
Book in the Bible Answers Today’s Scientific Questions, Ada Township,
Michigan, 2011
10) ഇയ്യോബ് 10: 9-11.
11) വിജ്ഞാനം 7: 2
12) Joseph Needham: Op. Cit. Page 65-66
13) Samuel S. Kottek: “Embryology in Talmudic and Midrashic
literature”, Journal of the History of Biology, Volume 14, Issue 2,
1981, Pages 299-315
14) QuotedfromMishnahNiddah 3(Albeck 1958) byEtienne Lepicard: “The
Embryo in Ancient Rabbinic Literature:Between Religious Law and
Didactic Narratives; An Interpretive Essay” History & Philosophy of
the Life Sciences, Vol. 32, No.1 (2010), Naples,Italy, Pages 26-27
15) Dr. Michele Klein Ph.D : A Time to be Born: Customs and Folklore of Jewish Birth, Philadelphia, 1998, Page 78-79
16) English Babylonian Talmud, Tractate Niddah, Translated Into
English With Notes, Glossary and Indices by Rev. Dr. Israel W. Slotki,
M.A., Litt.D. under the Editorship Of Rabbi Dr. I. Epstein B.A., Ph.D.,
D. Lit.,Chapter IV, Folio 31a (http://halakhah.com)
17) Marten Stol, F. A. M. Wiggermann: Birth in Babylonia and the Bible: Its Mediterranean Setting, The Netherlands, 2000 Page 15
18) J. Chadwick (Translator), G. E. R. Lloyd (Editor): Hippocratic Writings (Penguin Classics), 1984
19) Hippocrates: On Regimen, Part 9, Hippocratic Writings, Page 273
20) Ibid, Part 26, Page 274
21) Hippocrates: The Seed, Sections 5-7, Hippocratic Writings, Page319-320
22) Hippocrates: Nature of the Child, Section 17, Hippocratic Writings, Page332
23) Ibid Page 333
24) Aristotle: On the Generation of Animals, Montana, 2004, page 3- 229
25) Ibid Page 191
26) Ibid Page 219-221
27) Galen (Trans. Arthur John Brock): On the Natural Faculties, 1916 Book Two, Page 135
28) Phillip de Lacy: Corpus MedicorumGraecorum: Galeni de Semine
(Galen: On Semen) (Greek text with English trans.) AkademieVerlag,
20-Nov-1992) section I: 9:1-10 page 107-109
29) Galen (Trans. Arthur John Brock): On the Natural Faculties, 1916, Book One,21-22
30) Phillip de Lacy: Op. Cit. Page 92-93
31) Marshall Clagett, Greek Science in Antiquity, New York, 1955, Pages 180–181
32) Michael Boylan: Galen (130—200 C.E.), Internet Encyclopedia of
Philosophy, http://www.iep.utm.edu/galen/
33) Kotrc RF, Walters KR: A bibliography of the Galenic Corpus. A
newly researched list and arrangement of the titles of the treatises
extant in Greek, Latin, and Arabic.Transactions and Studies of the
College of Physicians of Philadelphia, 1979 Dec;1(4):256-304, US
National Library of Medicine, National Institutes of Health, http://www.ncbi.nlm.nih.gov/
34) Marshall Clagett: Op.Cit
35. Fabrici, Girolamo, Encyclopedia of Scientific
No comments:
Post a Comment