Followers

Tuesday, December 3, 2013

മുസ്ലിംകളുടെ സഹിഷ്ണുതക്ക് ഈ ഏ ജബ്ബാറിന്റെ സാക്ഷ്യപത്രം., അദ്ദേഹത്തിന്റെയും യുക്തിവാദികളുടെയും അസഹിഷ്ണുതക്കും

'ഖുർആനിന്റെ അമാനുഷികത ചോദ്യം ചെയ്യുന്നു' എന്ന തലക്കെട്ടിൽ തിരൂർ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ യുക്തിവാദിസംഘം നടത്തിയ മുഖാമുഖം പരിപാടിയെ വിലയിരുത്തി  ആ പരിപാടിയിൽ പ്രസംഗിച്ച യുക്തിവാദി സംഘം മലപ്പുറം ജില്ലാ അധ്യക്ഷ്യൻ ഇ എ ജബ്ബാർ fb freethinkers ഗ്രൂപിൽ നിരവധി പോസ്റ്റുകൾ ചെയ്തുകൊണ്ടിരിന്നതിൽ രണ്ടു പോസ്റ്റുകളും മുമ്പ്, 2012 ജൂണ്‍ പതിനേഴിന് തിരൂരിൽ (കോരങ്ങത് ഇ എം എസ് സാംസ്കാരിക നിലയം) വച്ച് തന്നെ നടന്ന പരിപാടിയും താരതമ്യം ചെയ്യുന്നു.

ഒരു പോസ്റ്റിൽ വേദിയിൽ അദ്ദേഹം പ്രസംഗിക്കുന്നതിന്റെയും സദസ്സിന്റെയും ഫോട്ടോയോട്‌ കൂടെ ഇങ്ങനെ എഴുതിയിരിക്കുന്നു.


ധാരാളം ആളുകള്‍ വന്നു. വിശ്വാസികളും ഉണ്ടായിരുന്നു. 3 മണിക്കൂറോളം സമയം കടുത്ത കുര്‍ആന്‍ വിമര്‍ശനം വളരെ സഹിഷ്ണുതയോടെ അവര്‍ കേട്ടിരുന്നു. എല്ലാവര്‍ക്കും നന്ദി !!"

ജബ്ബാറിന്റെയും  അയ്യൂബ് മൌലവിയുടെയും 'കടുത്ത ഖുർആൻ വിമർശനം' ഖുർആൻ ദൈവികമെന്ന് വിശ്വാസിക്കുന്ന സമൂഹം മാന്യമായും സഹിഷ്ണുതയോടെയും കേട്ടിരുന്നു എന്ന യുക്തിവാദി നേതാവിന്റെ സാക്ഷ്യപത്രം തീർച്ചയായും മുഖവിലക്കെടുത്തെ പറ്റൂ....

അദ്ദേഹത്തിന്റെ മറ്റൊരു പോസ്റ്റിന്റെ തുടക്കം ഇങ്ങനെ വായിക്കാം "E A Jabbar
എന്തുകൊണ്ടാണ് ജബ്ബാര്‍ എന്ന പേരു മാറ്റാത്തത് ?
---------------------------------------------------------------
തിരൂരിലെ അവതരണത്തിനു ശേഷം മറുപടി പറയാന്‍ കിട്ടിയ ഇമ്മിണി ബല്യ ചോദ്യം ഇതായിരുന്നു !"

ഈ ഒരു വാചകം മതി ജബ്ബാറിന്റെ യുക്തിവാദ അസഹിഷ്ണുതക്കും സംസ്കാരത്തിനും തെളിവ്.,  ആരോ സദസ്സില നിന്ന് മാഷോട് താങ്കൾ എന്ത് കൊണ്ട് ദൈവത്തിന്റെ തന്നേം നാമം സ്വന്തം പേരായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിച്ചത് "ഇമ്മിണി ബല്യ"പുച്ച ഭാഷ ഉപയോഗിച്ച് കൊണ്ടാനെന്നതും അദ്ദേഹത്തിന്റെ സദസ്സിലെ വിശ്വാസികളുടെ സംയമനവും താരതമ്യം ചെയ്‌താൽ മത ഇരു വിഭാഗത്തിന്റെയും സംസ്കാരവും സഹിഷ്ണുതയും ബോധ്യപ്പെടുവാൻ.

ഏതാനും ദിവസം മുമ്പ് ഇതേ ഗ്രൂപിലെ മറ്റൊരു യുക്തിവാദി റെജി ജോണ്‍ ഇട്ട ഒരു പോസ്ടുകൂടെ ജബ്ബാറിന്റെ ഈൗൗ പോസ്തിനോദ് ചേർക്കുക., 'ഒരു കോയയായി ജനിപ്പിക്കാഞ്ഞതിനു നമ്മളെല്ലാം അല്ലാഹുവിനോട് നന്ദിയുള്ളവർ ആയിരിക്കണ്ടേ? എന്തെല്ലാം പൊല്ലാപ്പുകളാണ്.......ഫേസ്ബുക്കിൽ കയറിയാൽ പരിഹാസവും പുസ്ച്ചവും......അള്ളാ നീ തുണച്ചു."  ഈ പോസ്റ്റ്‌ ചെയ്ത യുക്തിവാദിയുടെ സഹിഷ്ണുതയും സംസ്കാരവും ഇതിലും വ്യക്തമാവുന്നു.

ഇനി യുക്തിവാദികൾ വിമർശനങ്ങളെ എങ്ങനെ കാണുന്നു നേരിടുന്നു എന്നതിന് ഇതേ തിരൂരിൽ നടന്ന പരിപാടിയിൽ അരങ്ങേറിയ യുക്തിവാദി നാടകങ്ങൾ  കൂടി വായിക്കുക. (സഞ്ചാരി എന്ന ബ്ലോഗിൽ നിന്ന് പകർത്തിയത്)


"ഇന്നലെ തിരൂര്‍ ഇ എം എസ് സാംസ്കാരിക സമുച്ചയം ഹാളില്‍ വച്ച്   നടന്ന പരിപാടിയുടെ ഒരു ഫോട്ടോ എഫ്ബി ഫ്രീ തിന്കെഴ്സ് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

ആ പരിപാടി ഇന്നലെ വൈകു 5 മണിമുതല്‍ രാത്രി 9. 45 വരെ നടന്നു ഒരു മണിക്കൂറിലേറെ നീണ്ട വിഷയാവതരണത്തിനു   ശേഷം QA സെഷന്‍ ആരംഭിച്ചു.

ആദ്യം തന്നെ തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ യുക്തിവാദി പ്രവര്‍ത്തകനും നിച് സദസ്സുകളിലെ സ്ഥിരം ചോദ്യ കര്‍ത്താവുമായ വ്യക്തി മൈക്ക് പോയിന്റില്‍ വന്നു ആഷയരഹിത സംസാരം നടത്തി.  പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പ്രത്യേകം ചോദ്യമൊന്നും  ഉണ്ടായില്ല. അദ്ദേഹം പത്തു പതിനഞ്ചു മിനിട്ട് പ്രസംഗിച്ചു വേദിയൊഴിഞ്ഞു. ശേഷം മഗ്രിബ് നമസ്കാരത്തിന് വേണ്ടി പിരിഞ്ഞു 7.15 നു വീണ്ടും ആരംഭിച്ചു ശേഷവും തിരൂരിലെ യുക്തിവാദി  പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും വേദിയില്‍ നിന്നുള്ള പ്രതികരണവും നടന്നു കൊണ്ടിരുന്നു.

അവസാനം മുസ്‌ലിം പക്ഷത്തു നിന്ന് ഒരു അലി ചോദ്യം ചോദിച്ചു ആ ചോദ്യത്തിനുള്ള മറുപടിയോടെ അദ്ധ്യക്ഷന്റെ അനുവാദത്തോടെ പരിപാടി അവസാനിക്കുകയും ചെയ്തു.

തുടര്‍ന്ന് സദസ്സിലുണ്ടായിരുന്ന യുക്തിവാദി പ്രവര്‍ത്തകര്‍ ഹാളിലും പുറത്തു കംബൌണ്ടിലും റോഡിലും ഹാലിളകി വിഭ്രാന്തിക്കടിമപ്പെട്ടു ബഹളം വച്ച് കൊണ്ടിരുന്നു.

ഇതിനു മുമ്പ് മെയ്‌ 7 നു നടന്ന പരിപാടിയിലും ഇതേ പോലെ ചില യുക്തിവാദി നാടകങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് പരിപാടി കഴിഞ്ഞയുടനെ ഒരു യുക്തിവാദി നേതാവ് വേദിയില്‍ കയറി   പ്രസംഗികനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വേദിയില്‍ നിന്ന് ഹാളിലേക്കിറങ്ങിയ   പ്രസംഗികനെ വട്ടം കൂടി തടഞ്ഞു വച്ച് ആക്രോശിക്കുകയും ചെയ്തു കൊണ്ട് ഏകദേശം അര  മണിക്കൂര്‍ തടഞ്ഞു വച്ചിരുന്നു.
അന്ന് തിരൂരിലെ ഉത്തരവാദപ്പെട്ട യുക്തിവാദി നേതാവും (യുക്തിവാദി യൂത്ത് വിങ്ങ് സംസ്ഥാന സെക്രടറി സുബൈദ) ഇക്കൂട്ടതിലുണ്ടായിരുന്നു.

ഏതാനും വര്‍ഷം മുമ്പ് ഫറോകിലും യുക്തിവാദികള്‍ ഇത്തരം ഒരു   നാടകം നടത്തിയത്  ഓര്‍മ്മ വരുന്നു. അന്ന് ഒരു യുക്തിവാദി സദസ്സില്‍ നിന്ന് ചോദ്യം ഉന്നയിച്ചു മറുപടി പറഞ്ഞു തുടങ്ങിയ മുറക്ക് സദസ്സില്‍ നിന്നിറങ്ങി പോകാനുള്ള ശ്രമം പരിപാടിയിലെ നിബന്ധനക്ക്‌ വിരുദ്ധമായ്ത് കാരണം സൂചിപ്പിച്ചതിനു തെറിവിളിയുമായി ആക്രോശിച്ചു ബഹളം വെക്കുകയും പ്രവര്‍ത്തകരുടെ ആത്മ സംയമനം കാരണം അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയും ചെയ്തെങ്കിലും KYS കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി കുത്തിപ്പൊക്കാന്‍ ശ്രമിച്ചത് മറന്നു കാണാന്‍ സാധ്യതയില്ല.

ഇവിടെ നിരന്തരം നിച്ച് പരിപാടികള്‍ അലങ്കൊലപ്പെടുത്താനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ശ്രമം വ്യക്തമായ തിരക്കഥയുടെ ആവിഷ്കാരമല്ലാതെ മറ്റെന്താണ്?. ഈ നാടകം തിരിച്ചറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല.

ഇന്നലത്തെ പരിപാടിയില്‍ അരങ്ങേറിയ മറ്റു രണ്ടു രംഗങ്ങള്‍ അതിലേറെ ഗൌരവതരവും തമാശയുമാണ്.
ഒന്ന് സ്ഥലത്തെ പ്രധാന യുക്തിവാദി പരിപാടിക്കിടയില്‍ സദസ്സിന്റെ സാമാന്യ മര്യാദകള്‍ പോലും കാറ്റില്‍ പറത്തി സദസ്സില്‍ അവരുടെ നോട്ടിസ് വിതരണം ചെയ്യുന്നുണ്ടായിരുന്നു. (സമുച്ചയത്തിന്റെ മതില്‍ കെട്ടിന് പുറത്തു
വച്ച് വിതരണം ചെയ്യാന്‍ ഒരാള്‍ നിര്‍ദ്ദേശിക്കേണ്ടി വന്നു അയാള്‍ അത് അവസാനിപ്പിക്കാന്‍.) അത് അയാള്‍ ഉള്‍കൊള്ളുന്ന ആദര്‍ശത്തിന്റെ സംസ്കാരം. (ഇദ്ദേഹം KYS സംസ്ഥാന അധ്യക്ഷൻ യു. കലാനാഥനുമൊരുമിച്ച് വേദി പങ്കിടുന്ന ഫോട്ടോ ചേർക്കുന്നു. സുബൈദ)

മറ്റൊന്ന് സദസ്സില്‍ വച്ച് ഒരു യുക്തിവാദി നേതാവ് സദസ്സിലുണ്ടായിരുന്നവരോടെല്ലാം  ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു ഇക്കഴിഞ്ഞ എട്ടിന് യുക്തിവാദികള്‍ നടത്തിയ പരിപാടിയുടെ വീഡിയോ എന്ത് കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ചിലവില്‍ ഇവിടെ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്തില്ല എന്ന്.    യുക്തിവാദി സഹോദരങ്ങളെ നിങ്ങള്ക്ക് നിങ്ങളുടെ ആദര്‍ശവും സംസ്കാരവും എത്ര വൃത്തികെട്ടതും അശാസ്ത്രീയവും മനുഷ്യാവകാശ വിരുദ്ധവുമാണെങ്കിലും  അത് പറയാനും അനുഷ്ടിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. പക്ഷെ അത് നിങ്ങളുടെ ചാനലും നിങ്ങളുടെ സംബത്തുമുപയോഗിച്ചു  വേണം നടത്താന്‍. അല്ലാതെ മറ്റുള്ളവരുടെ ചാനലും ആളും അര്തവുമുപയോഗിച്ചു തന്നെ നിങ്ങളുടെ ഈ വൃത്തികെട്ട ആദര്‍ശം പ്രചരിപ്പിക്കണമെന്ന് പറയുന്നത് ...........................!!!!!!!!!!!!!!!!!!!!!!!!!!!!!!!!

തലയില്‍ ഒരു ലക്കോട്ടൊട്ടിക്കാന്‍ ഉള്ള വറ്റെങ്കിലും ഉണ്ടെങ്കില്‍ ഇങ്ങനെ ഒരു പൊട്ടപ്പോയത്തം  പറയില്ല തീര്‍ച്ച.                                         ഈ മഹത്തായ ചോദ്യം കേട്ട് സദസ്സ് ഊറി ചിരിചിട്ടുണ്ടാകും.

ഇവിടെ വച്ച് തന്നെ മെയ്‌ ഒന്നിനും ജൂണ്‍ എട്ടിനും യുക്തിവാദികള്‍ പരിപാടി നടത്തിയിരുന്നു. അവിടെ പങ്കെടുത്ത ആരും അവരുടെ പുളിച്ച തെറി കേട്ടിട്ടും അസഹിഷ്ണുത പ്രക ടിപ്പിക്കുകയോ ഇവരുടെ പരിപാടിയില്‍ കേവലം ചോദ്യം ചോദിക്കുകപോലുമോ ഉണ്ടായിട്ടില്ല. പക്ഷെ സമചിത്തതയോടെ പക്വതയോടെ പാകതയോടെ പരിപാടി ആദ്യാവസാനം കേട്ടിരുന്നു എന്നത് ശ്രദ്ദേയമായിരുന്നു. മെയ്‌ ഒന്നിന്റെ പരിപാടിയിലെ കലാനാതന്‍ കുറച്ചു ആത്മസംയമനത്തോടെ സംസാരിച്ചു എന്നത് വേറിട്ട്‌ നില്‍ക്കുന്നു.

യുക്തിവാദി സഹോദരങ്ങളെ നാമെല്ലാം ജീവിക്കുന്നത് ഭാരതത്തിലാണ്. ഇവിടുത്തെ ആവിഷ്കാര സ്വാതന്ത്ര്യം നമുക്കെല്ലാം ഒന്നാണ്. അതില്‍ പുളിച്ച തെറി വിളിക്കാന്‍ ആര്‍ക്കും അവകാശമില്ല എങ്കിലും നിങ്ങള്‍ തെറിയഭിഷേകം നടത്തി കൊണ്ടേയിരിക്കുന്നു. ശാസ്ത്രമെന്ന പേരില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൊള്ളയും ബലാല്‍സംഘങ്ങളും നടത്താനും പ്രകൃതിവിരുദ്ധ ലൈംഗികത  പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യകുലം  നശിച്ചു പോകാന്‍ മനുഷ്യപുനരുല്‍പാതനം  നിരുസാഹപ്പെടുത്തുകയും പച്ച മനുഷ്യനെ കൊല്ലുന്ന ഭ്രൂണഹത്യക്കും വയോദികഹത്യക്കും വേണ്ടി നിരന്തരം പേനയുന്തുന്നു

അതിനെല്ലാം നിങ്ങള്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിച്ചു കൊണ്ട് വളരെ വിനയത്തോടെ  വിനീതനായി ചോദിക്കട്ടെ ഞങ്ങള്‍ക്കും ഈ അവകാശങ്ങളും സ്വാതന്ത്ര്യവും അനുവദിച്ചു നല്‍കിക്കൂടെ. എന്തെ നിങ്ങള്‍ ഇത്രയ്ക്കു വിറളിപിടിച്ചു അക്രമത്തിനു മുന്നിട്ടിറങ്ങുന്നു. നിങ്ങള്‍ ഉന്നത സംസ്കാരത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാണെന്ന   കപട മുഖം  മൂടി അഴിച്ചു വെക്കുക. നിങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്നു പറയുക. അതല്ലേ മാന്യത

യുക്തിവാദികളുടെ വിശ്വാസത്തില്‍ അവര്‍ ചോദിക്കാനും മറ്റുള്ളവര്‍ ഉത്തരം പറയാനുമുള്ള പരിക്ഷാ കണ്ട്രോളറുടെ ജോലിയാണ്  അവരുടെതെന്നു അവര്‍ തെറ്റിദ്ധരിച്ചു എന്ന്  തോന്നുന്നു.  ഇവര്‍ ഓരോ പൊട്ട ചോദ്യങ്ങളുമായി  ഇറങ്ങും അതിനു മറുപടി പറയാന്‍ മനുഷ്യസമൂഹത്തിനു യാതൊരു ബാധ്യതയുമില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.


സുഖിക്കുക എന്നതിലുപരി എന്തെങ്കിലും ലക്ഷ്യമില്ലാത്ത ഇവര്‍ നമ്മുടെ സംസ്കാരത്തെ ധാര്‍മിക മൂല്യങ്ങളെ  എങ്ങോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

യുക്തിവാദി സഹോദരങ്ങളോട് ഏറെ വിനയത്തോടെ അറിയിക്കട്ടെ.  നിങ്ങള്‍ നിങ്ങളുടെ ആദര്‍ശം നിങ്ങളുടെ ചിലവില്‍ പ്രചരിപ്പിക്കുക. മറ്റുള്ളവരുടെ ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തെയും ആശയ പ്രചാരണ അനുഷ്ടാന സ്വാതന്ത്ര്യത്തെയും അക്രമമാര്‍ഗ്ഗങ്ങളിലൂടെ തടയാതിരിക്കുക. ഒരു സദസ്സിന്റെ മാന്യത കാത്തു സൂക്ഷിക്കാന്‍ എന്തൊക്കെ വേണമെന്ന് അതിനുള്ള വേദികളില്‍ നിന്ന് പഠിക്കാനെങ്കിലും ശ്രമിക്കുക.

കേരളത്തില്‍ ഇന്ന് മിക്ക പട്ടണങ്ങളിലും പേര്‍സണാലിറ്റി ഡെവലപ്മെന്റ് കോഴ്സുകള്‍ നടക്കുന്നുണ്ട്. അവിടെ പോയെങ്കിലും സദസ്സിന്റെ മര്യാദയും മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണമെന്നും ഇടപഴകണമെന്നും പഠിച്ചു വരിക

ഇനിയും ഇങ്ങനെയുള്ള സംസ്കാര ശൂന്യ അക്രമ പരിപാടികള്‍ അവസാനിപ്പിക്കുക. നിങ്ങള്‍ എത്ര അക്രമാസക്തരായാലും തിരിച്ചത്തരം ഒരു പെരുമാറ്റം ഉണ്ടാവാതിരിക്കാന്‍ പരമാവധി  പരിശ്രമിക്കാം. പക്ഷെ ഇത്തരം വലിയ സദസ്സുകളില്‍ എത്രത്തോളം നിയന്ത്രിക്കാന്‍ സാദിക്കും എന്നത് പ്രശ്നം തന്നെയാണ്. അക്രമവും പ്രശ്നങ്ങലുമുണ്ടാക്കാന്‍ തിരക്കഥ എഴുതി തയ്യാറാക്കി വരുന്നവര്‍ എന്ത് വൃത്തികെട്ട മാര്ഗ്ഗമുപയോഗിച്ചും അവരുടെ ലക്‌ഷ്യം നടപ്പിലാക്കാന്‍ ശ്രമിക്കും എന്നത് പ്രശ്നം ഏറെ സന്കീര്‍ണമാക്കും. അത് കൊണ്ട് സാംസ്കാരിക കേരളമേ ഇവരെ കരുതിയിരിക്കുക.
Posted 18th June 2012 by sanchari"

5 comments:

Unknown said...

നല്ല കൂറ പോസ്റ്റ്‌.....ഈ പോസ്റ്റ്‌ വായിച്ചപോൾ പോസ്റ്റ്‌മുതലാളിയോട് പുച്ഛം തോനുന്നു....

സുബൈദ said...

എന്ത് പറ്റി ആദിത്
ഈ പോസ്റ്റിൽ പറഞ്ഞതെല്ലാം വസ്തുതകളല്ലേ

സുബൈദ said...

http://www.reporterlive.com/2013/11/30/67664.html

Areekkodan | അരീക്കോടന്‍ said...

ദൈവിക വെളിച്ചത്തിന്റെ ശോഭ കുറക്കാന്‍ ഒരു സൃഷ്ടിക്കും സാധ്യമല്ല....

Sabu Kottotty said...

അരീക്കോടന്മാഷിന്റെ കമന്റിനുനേരേ ഒരൊപ്പ്.