സ്നേഹസംവാദം മാസിക 2013 സപ്തംബർ ലക്കം കവർസ്റ്റോറി
ആദ്യഭാഗം ഇവിടെ ക്ലിക്കി വായിക്കാം.
യുക്തിവാദി 'സാമൂഹ്യപ്രശ്നങ്ങളേ' എങ്ങനെ നേരിടണമെന്ന് 2010 ഡിസംബർ ലക്കം യുക്തിവിചാരം മാസികയും പഠിപ്പിക്കുന്നു. 'യുക്തിവാദി സാമൂഹ്യ പ്രശ്നങ്ങളുടെ നടുവിൽ' എന്നാണ് ഡോക്ടർ ലാസർ തേർമഠം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. തൊഴിൽ മേഖലയിൽ യുക്തിവാദികൾ നേരിടുന്ന പ്രശ്നങ്ങളാണ് ആദ്യഭാഗത്ത് ചർച്ച ചെയ്യുന്നത്. അതിവിടെ പ്രസക്തമല്ല. എങ്കിലും ഒരു ചെറിയ ഉദ്ദരണി ഉപകാരപ്പെടും. "ആഹാരവും വിദ്യാഭ്യാസവും തരുന്നവർ മതവിശ്വാസികളായിപ്പോയാൽ അവരെ അനുസരിക്കാതിരിക്കുക പ്രയാസമാണ്. ജോലിയെടുക്കുന്ന സ്ഥാപനങ്ങളും മതവിശ്വാസത്തിലധിഷ്ടിതമായാൽ അവരെയും പിണക്കുക പ്രയാസമുണ്ടാക്കുന്നതാണ്. അത് കൊണ്ട് പലരിലെയും യുക്തിവാദം സാമൂഹ്യപ്രതിബദ്ധതയിൽപെട്ട് മരവിച്ച മട്ടായിരിക്കുന്നു." (പേജ് 14) ഈ മരവിപ്പ് മാറ്റി സമൂഹത്തിൽ നെഞ്ചുറപ്പോടെ, കരളുറപ്പോടെ, നട്ടെല്ലിൽ നിവർന്നുനിൽക്കാൻ യുക്തിവാദികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിൽ എഴുതിയ പാഠത്തിന്റെ അവസാന ഭാഗം സാമൂഹ്യജീവിതത്തിൽ വിവാഹം, കുടുംബം, സന്താനങ്ങൾ തുടങ്ങിയ 'പ്രശ്നങ്ങളെ' യുക്തിവാദി എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്നു. "ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിർത്തിക്കൊണ്ടുപോകണമെന്ന താൽപര്യമുണ്ടെങ്കിൽ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം." (പേജ് 16) ഇവിടെയും യുക്തിവാദി എന്നാൽ ആണും പെണ്ണും ഉൾപ്പെടുമെന്ന് തെറ്റുധരിക്കരുത്. അടുത്ത വരി അത് സ്പഷ്ടമായി വ്യക്തമാക്കുന്നുണ്ട്. "സ്വന്തം ഭാര്യയോ കുട്ടികളോ ഉണ്ടെങ്കിൽ അവരോട് ഒരുപ്രത്യേക താൽപര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്." (പേജ് 16) സ്വന്തം ഇണയോടും മക്കളോടും സ്നേഹം തോന്നുക ഏതൊരു മനുഷ്യന്റെയും സഹജസ്വഭാവമാണ്. ആ സഹജവാസന മനുഷ്യരിൽ മാത്രമല്ല ഏതൊരു ജീവിയിലും സ്രഷ്ടാവ് നൽകിയ അനുഗ്രഹമാണ്. സ്രഷ്ടാവ് അവന്റെ സൃഷ്ടികളോട് കാണിക്കുന്ന കാരുണ്യത്തിന്റെ നൂറിലൊരംശം എല്ലാ ജീവജാലങ്ങളിലും സന്നിവേശിപ്പിച്ചതിന്റെ ഫലമാണത്. എന്നാൽ യുക്തിവാദി പ്രകൃതിക്കും സഹജചോദനകൾക്കും എതിരാണല്ലോ?. ഭാര്യയെയും മക്കളെയും സ്നേഹിക്കേണ്ടിവരും എന്ന 'പ്രശ്ന'മൊഴിവക്കാൻ ആ സാമൂഹ്യ സംവിധാനം തന്നെ ഉപേക്ഷിക്കുക, നിഷേധിക്കുക എന്നതാണ് യുക്തിവാദിമതം. പെണ്‍വിരോധത്തിന്റെ ആൾ(ആണ്‍)രൂപങ്ങളാണ് യുക്തിവാദികൾ എന്ന യാഥാർത്ഥ്യമാണ് ഈ വരികൾക്കിടയിലെല്ലാം എഴുന്നേറ്റു നിൽക്കുന്നത്. അവരുടെ അവബോധത്തിൽ പുരുഷൻ മാത്രമാണ് കടന്നുവരുന്നത്. 'യുക്തിവാദി' സാമൂഹ്യ സംവിധാനത്തിൽ പെണ്ണിന്റെ സ്ഥാനം ശൂന്യമാണ്. എന്നത്രെ ഇതെല്ലാം വ്യക്തമാക്കുന്നത്. പെണ്ണിനെ അംഗീകരിച്ചാൽ അവളേ സ്നേഹിച്ചാൽ അവളെ വിവാഹം കഴിച്ചാൽ സന്താന സൗഭാഗ്യമുണ്ടായാൽ ആദർശം തകരുമെന്ന് വിശ്വസിക്കുന്ന, ഭയപ്പെടുന്ന സ്വാർത്ഥംഭരികളായ പുരുഷൻമാരുടെ കൂട്ടായ്മകളാണ് യുക്തിവാദി സംഘങ്ങൾ എന്ന പച്ചയാഥാർത്ഥ്യത്തെ നിഷേധിക്കാൻ ആർക്കാവും?.
വിവാഹം സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, വിട്ടുവീഴ്ച്ചകളുടെ സുവർണനൂലുകളാൽ ഇഴചേർത്ത സ്ത്രീപുരുഷപാരസ്പര്യമാണ്. വ്യഭിചാരമോ പുരുഷകേന്ദ്രീകൃത കാമപേക്കൂത്തും യുക്തിവാദികൾക്ക് പെണ്ണിനെ അവളിലെ അമ്മയെ, പെങ്ങളെ, ഇണയെ, സഹോദരിയെ, മകളെ തിരിച്ചറിയാനോ ഉൾകൊള്ളാനോ സ്നേഹിക്കാനോ കഴിയില്ല. അവനു പെണ്ണ് തനിഭോഗയന്ത്രം മാത്രമാണ്. പെണ്ണുകെട്ടാതെ അവന്റെ കാമവെറി പൂർത്തീകരിക്കാനുള്ള നിർദ്ദേശങ്ങളും നടേപറഞ്ഞ ലേഖനത്തിൽ ഇനിയുമെമ്പാടും കാണാം. "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു." (പേജ് 17) 'ശാരീരികാവശ്യങ്ങൾക്ക്' എന്ന പദം പ്രത്യേകം പരിഗണനീയമാണ്., ഇവരുടെ കാമപൂർത്തികരണത്തിന് സാധ്യമായ രീതിയിൽ ഏതു പെണ്ണിനേയും എപ്പോഴും എവിടെ വച്ചും തന്റെ ഇഷ്ടാനുസരണം ഉപയോഗിച്ചെറിയാൻ നിയമസംരക്ഷണം വേണമെന്ന ആഗ്രഹം ഭേഷായിരിക്കുന്നു!. അതിലൂടെയുണ്ടാകുന്ന പെണ്ണിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും ബാധ്യതകളും, സമൂഹ്യ, ആരോഗ്യ പ്രശ്നങ്ങളും ആരേറ്റെടുക്കും?. ഇങ്ങനെയൊരു നിയമം വന്നാലുള്ള ഭീകരാവസ്ഥ ഒന്നാലോചിച്ചു നോക്കൂ!. ഇത്തരം ഒരു നിയമവ്യവസ്ഥ നിലവിൽ വരില്ല എന്ന് പ്രതീക്ഷിക്കാം. എന്നാൽ യുക്തിവാദിക്ക് അതിനും പരിഹാരമുണ്ട്. അവൻ തന്റെ കാമം കരഞ്ഞു തീർക്കേണ്ടതില്ല. അതും ഡോക്ടർ പഠിപ്പിക്കുന്നു. "അല്ലെങ്കിൽ വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു നിയമത്തിനു പിടികൊടുക്കാതെ(?) സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം." (പേജ് 17) പതിനെട്ട് വയസ്സ് തികഞ്ഞ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു ഇന്ത്യയിൽ നിയമതടസമില്ലെന്നതാണ് വസ്തുത, അപ്പോൾ പിന്നെ ഡോക്ടർ നിർദ്ദേശിച്ച നിയമത്തിനു പിടികൊടുക്കാതെ രക്ഷപ്പെടേണ്ട ലൈംഗികബന്ധമേതാണ്. ബലാത്സംഗവും സ്ത്രീ പീഡനങ്ങളും തുടങ്ങി എല്ലാ രതിവൈകൃതങ്ങളുമാണോ? ലേഖകൻ 'മൃഗഡോക്ടറാ'യത് കൊണ്ട് ഇങ്ങനെയും മനസ്സിലാക്കാം മൃഗസമാനം പുരുഷകാമം സഫലമാക്കാനുള്ള 'ഭോഗയന്ത്രം' മാത്രമാണവന് പെണ്ണ്. അല്ലാതെ എന്താണ് ഡോക്ടർ നിർദ്ദേശിക്കുന്ന വൈദ്യശാസ്ത്രം അംഗീകരിക്കുന്ന ബലാത്സംഗവും സ്ത്രീപീഡനവും!. അങ്ങനെയും ഒന്നുണ്ടോ!?. കുത്തഴിഞ്ഞ ലൈംഗികത മാനവരാശിക്ക് സമ്മാനിച്ച ഭീകര രോഗങ്ങൾ മനസ്സിലാക്കാൻ പോലും ഡോക്ടർക്കായില്ല എന്നത് കൌതുകം തന്നെ. പെണ്ണിനെ ബലാൽസംഗം ചെയ്തും പീഡിപ്പിച്ചും നിയമത്തിനു പിടികൊടുക്കാതെ 'യുക്തിവാദി പുരുഷൻ' രക്ഷപ്പെടണമെന്ന നിർദ്ദേശം നാം കണ്ടു.
ബലാൽസംഘമെന്ന പുരുഷക്രൂരത ശാസ്ത്രീയമായി സ്ഥാപിക്കുന്നുണ്ട് മറ്റൊരു യുക്തിവാദി മാസിക യുക്തിയുഗം. മാസികയിലെ അരുണ്‍ മംഗലത്ത് എഴുതിയ 'ബലാൽസംഗത്തിന്റെ ജൈവിക സിദ്ധാന്തം' എന്ന ലേഖനം. ലേഖനത്തിന്റെ ആമുഖഭാഗത്ത് ലേഖനത്തിന്റെ ലക്‌ഷ്യം വ്യക്തമാക്കുന്നു. "ബലാത്സംഗത്തിന്റെ നിലവിലുള്ള 'സാമൂഹിക സിദ്ധാന്തങ്ങളെ' പുനരവലോകനം ചെയ്യണമെങ്കിൽ അവയെപറ്റി ഒരടിസ്ഥാന ധാരണ ആവശ്യമാണ്" (പേജ് 49) മറ്റൊരു സ്ഥലത്ത് ലേഖകൻ എഴുതുന്നു "ഈ ലേഖനത്തിന്റെ ഉദ്ദേശം, ബലാത്സംഗത്തിന്റെ കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും അതിനു സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദദ്ദേശിക്കുകയുമാണ്." (പേജ് 48) ഈ 'ശാസ്ത്രീയ' വിശകലനത്തിന്റെ മാനദണ്ധം സംക്ഷിപ്തമായി പറയുന്നു "ബാലാൽസംഗത്തിന്റെ പരമമായ കാരണത്തിന് പരിണാമപരമായ കാരണങ്ങൾ ഉണ്ടാകുമോ?" (പേജ് 48) ഈ ഒരൊറ്റവരിയിൽ നിന്നുതന്നെ ലേഖകൻ അന്വഷിക്കുന്ന കാരണം പരിണാമ പരമാണെന്ന് വ്യക്തം. ലേഖകൻ തുടർന്ന് വിശദീകരിക്കുന്നു. "ഭൂമിശാസ്ത്രപരമായും മറ്റും പരസ്പരബന്ധമില്ലാത്ത മനുഷ്യസമൂഹങ്ങളിലും, മറ്റു ജീവിവർഗ്ഗങ്ങളിലും ഒരേ പെരുമാറ്റരീതി കാണപ്പെടുന്നുണ്ടെങ്കിൽ അതിനു പന്നിൽ ശക്തമായ ഒരു പരിണാമ പ്രതിഭാസം പ്രവർത്തിചിട്ടുണ്ട് എന്ന് അനുമാനികാതെ തരമില്ല. .....................ജീവലോകത്ത് ഒരു പ്രതിഭാസവും പരിണാമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചാലല്ലാതെ വ്യക്തമാവുകയില്ല." (പേജ് 49) പരിണാമസിദ്ധാന്തത്തിലുള്ള ലേഖകന്റെ ആത്മവിശ്വാസം വിളിച്ചോതുന്ന വാക്കുകളാണിത്. പരിണാമവിശ്വാസം ഏതൊരു യുക്തിവാദിയുടെയും അടിസ്ഥാനവിശ്വാസമാണ്.
ബലാത്സംഗത്തിന്റെ സാമൂഹ്യകാരണങ്ങൾ തിരയുന്ന സാമൂഹ്യശാസ്ത്രജ്ഞരുടെയും ആന്ത്രോപോളജിസ്റ്റുകളുടേയും കണ്ടെത്തെലുകളെ ഖണ്ഡിച്ചു ലേഖകൻ പറയുന്നു. "ബലാൽസംഗം ചെയുന്ന ഭൂരിഭാഗം പുരുഷന്മാർക്കും ഒരു ലൈംഗിക പങ്കാളിയുണ്ട്. അതിനാൽ ബാലാൽസംഗത്തിനു പിന്നിൽ ലൈംഗിക തൃഷ്ണയല്ല ഉള്ളത്
പുരുഷൻ ഒരു ലൈംഗികപങ്കാളിയാൽ തൃപ്തനാകും എന്ന തെറ്റായ സങ്കൽപമാണ് ഈ വാദത്തിനു നിദാനം. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പങ്കാളികളിലേക്ക് തന്റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണ്."(പേജ് 50) ഇതിനു വിശദീകരണങ്ങൾ ആവശ്യമില്ല. ഇതൊരു സ്ത്രീയും യുക്തിവാദിക്ക് തന്റെ പരിണാമബാധ്യത നിറവേറ്റാനുള്ള സംവിധാനമാണെന്നർത്ഥം!.
ബലാത്സംഗത്തിന്റെ 'ലാഭനഷ്ടങ്ങൾ' കണക്കുകൂട്ടുകയും സൗകര്യപ്രദമായ കാലനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട് ലേഖകൻ. "ബലാൽസംഗം സമാധാനകാലത്ത് ഒരു ഗൗരവകരമായ കുറ്റമായി കണക്കാക്കി ശിക്ഷിക്കപ്പെടും എന്നത് തീർച്ചയാണ്. എന്നാൽ യുദ്ധകാലത്ത് അങ്ങനെ നടക്കാനുള്ള സാധ്യത തുലോം വിരളവും. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നോക്കിയാൽ കുറഞ്ഞ റിസ്കിൽ കൂടുതൽ ജനിതകകോപികൾ ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് യുദ്ധകാലം! അതിനാൽ 'പ്രയോജനകരമായൊരു അനുകൂലന'മായി മാറുന്ന, യുദ്ധകാല ബലാത്സംഗം" (പേജ് 51) ബലാൽസംഗ സമയത്ത് വേട്ടക്കാരൻ ഇരയോട് എങ്ങനെ പെരുമാറുന്നു എന്നുകൂടി വ്യക്തമാക്കുന്നു ലേഖനത്തിൽ; "പരിണാമപരമായി നോക്കിയാൽ, ഇരക്ക് പരിധിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിന്റെ അതിജീവനത്തിനെ ദോഷകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിന് മുതിരുകയില്ല." (പേജ് 51) പുരുഷ പ്രകൃതിയുടെ സ്വാഭാവികത എന്നനിലക്ക് ഇരക്ക് സാരമായ പരിക്കേൽപിക്കാതെ വേട്ടക്കാരൻ പുരുഷൻ നടത്തുന്ന പരിണാമജന്യ ജനിതക ബീജദാനമാകുന്നു ബലാൽസംഗം. ഇത്രയും 'മഹാനീയവും ഉദാത്തവുമായ' പരിപാവനവുമായ പ്രവർത്തിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന സമൂഹ്യസംവിധാനത്തെയാണ് യുക്തിവാദികൾ ചോദ്യം ചെയ്യേണ്ടതും എതിർത്തു തോൽപിക്കെണ്ടതും. അതവന്റെ പരിണാമ, ജന്മ ബാധ്യതയും. കാരണം പരിണാമം അങ്ങനെയാണവനെ സംവിധാനിച്ചിരിക്കുന്നത്.
ബലാത്സംഗത്തിന്റെ 'ലാഭനഷ്ടങ്ങൾ' കണക്കുകൂട്ടുകയും സൗകര്യപ്രദമായ കാലനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട് ലേഖകൻ. "ബലാൽസംഗം സമാധാനകാലത്ത് ഒരു ഗൗരവകരമായ കുറ്റമായി കണക്കാക്കി ശിക്ഷിക്കപ്പെടും എന്നത് തീർച്ചയാണ്. എന്നാൽ യുദ്ധകാലത്ത് അങ്ങനെ നടക്കാനുള്ള സാധ്യത തുലോം വിരളവും. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നോക്കിയാൽ കുറഞ്ഞ റിസ്കിൽ കൂടുതൽ ജനിതകകോപികൾ ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് യുദ്ധകാലം! അതിനാൽ 'പ്രയോജനകരമായൊരു അനുകൂലന'മായി മാറുന്ന, യുദ്ധകാല ബലാത്സംഗം" (പേജ് 51) ബലാൽസംഗ സമയത്ത് വേട്ടക്കാരൻ ഇരയോട് എങ്ങനെ പെരുമാറുന്നു എന്നുകൂടി വ്യക്തമാക്കുന്നു ലേഖനത്തിൽ; "പരിണാമപരമായി നോക്കിയാൽ, ഇരക്ക് പരിധിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിന്റെ അതിജീവനത്തിനെ ദോഷകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിന് മുതിരുകയില്ല." (പേജ് 51) പുരുഷ പ്രകൃതിയുടെ സ്വാഭാവികത എന്നനിലക്ക് ഇരക്ക് സാരമായ പരിക്കേൽപിക്കാതെ വേട്ടക്കാരൻ പുരുഷൻ നടത്തുന്ന പരിണാമജന്യ ജനിതക ബീജദാനമാകുന്നു ബലാൽസംഗം. ഇത്രയും 'മഹാനീയവും ഉദാത്തവുമായ' പരിപാവനവുമായ പ്രവർത്തിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന സമൂഹ്യസംവിധാനത്തെയാണ് യുക്തിവാദികൾ ചോദ്യം ചെയ്യേണ്ടതും എതിർത്തു തോൽപിക്കെണ്ടതും. അതവന്റെ പരിണാമ, ജന്മ ബാധ്യതയും. കാരണം പരിണാമം അങ്ങനെയാണവനെ സംവിധാനിച്ചിരിക്കുന്നത്.
ഇത്തരം തമ്മാടിത്തവും സാമൂഹ്യദ്രോഹവും ചെയ്യാൻ പരിണാമപരമായ ലക്ഷ്യത്തെപ്പോലെ കാര്യകാരണങ്ങളും വിസ്ഥരിക്കുന്നുണ്ട് ലേഖനത്തിൽ. "കോഴിയുടെകൂവലും മയിലിന്റെവാലും പുരുഷന്റെ ശരീരവലുപ്പവും എല്ലാം ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ്. ജിനോമിന്റെ നിലനിൽപ്പിന് ആവശ്യം വേണ്ട കഴിവാണ് അതിന്റെ ധാരാളം കോപ്പികൾ അടുത്ത തലമുറയിലേക്ക് പകർന്ന് കൊടുക്കുക എന്നത്." (പേജ് 54) ജീൻ വ്യാപനത്തിന്റെ ആവശ്യകത വ്യക്തമാക്കിയ പുരുഷന്റെ ബലാൽസംഗാനുകൂലനമായ ശാരീകമാനിസിക പരിണാമസംവിധാനങ്ങൾ വിശദീകരിക്കുന്നു. "ബലാൽസംഗത്തിന് പരിണാമപരമായ വേരുകളുണ്ടെങ്കിൽ, പുരുഷനെ അതിനു സഹായിക്കുന്ന ശാരീരിക/മാനസിക അനുകൂലനങ്ങളെ കണ്ടെത്തേണ്ടതായിട്ടുണ്ട്.....ഉദാഹരണത്തിന് പുരുഷന്റെ ഉയർന്ന ശാരീരികശക്തിയും വലിപ്പവും ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ് എന്ന് നാം പറയുഞ്ഞു. ബലാൽസംഗം സാധ്യമാക്കാൻ മാത്രമായി ഉരുത്തിരിഞ്ഞ ഒരു ശാരീര/മാനസിക സവിശേഷതയാണ് നാം തേടുന്നത്......ആണ്‍ തേൾ ഈച്ചയുടെ ലൈംഗികാവയവത്തിന്റെ ഇരുവശത്തും കൂർത്ത മുള്ളുകളുണ്ട്. വഴങ്ങാത്ത പെണ്‍ തേൾഈച്ചയെ ആണ്‍ തേൾഈച്ച ഈ മുള്ളുകൾ ഉപയോഗിച്ച് ബന്ധനത്തിൽ നിർത്തുകയും notal organ ഉപയോഗിച്ച് ബലമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. ഈ ഒരാവശ്യത്തിനല്ലാതെ ആണ്‍ തേൾഈച്ചക്ക് ഈ അവയവം കൊണ്ട് ഒരു ഉപയോഗവും ഇല്ലതാനും...........തേൾഈച്ചയുടെ മുള്ളുകളും മനുഷ്യന്റെ മാനസികമായ അനുകൂലനങ്ങളും-അവ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ സമാനമാണെന്ന് കരുതേണ്ടിവരും." (പേജ് 54, 55) പരിണാമം പുരുഷന് 'സമ്മാനിച്ച' ബലാൽസംഗം നടത്താനാവശ്യമായ, മാനസിക/ശാരീരിക ആയുധങ്ങൾ ലേഖകനായ യുക്തിവാദി പുരുഷൻ അക്കമിട്ട് വിവരിക്കുന്നു.
"1 ഇരകളുടെ നിസ്സഹായത കണക്കാക്കാനും ആ അവസരം ലൈംഗികമായി മുതലെടുക്കാനുമുള്ള മാനസിക അനുകൂലനം.
shields and shields പഠനപ്രകാരം പ്രത്യുൽപാദന സാധ്യത അപകട സാധ്യതയെ കവച്ചു വെക്കുമ്പോഴാണ് ബലാൽസംഗം പരിണാമപരമായി ലാഭാകരമാകുന്നത്. അതിനാൽ അപകട സാധ്യതയെ കണക്കാക്കാനുള്ള ഒരു മാനസിക സംവിധാനം പുരുഷന് ആവശ്യമാണ്." (പേജ് 55)
"2 സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടാൻ അവസരം സിദ്ധിച്ചിട്ടില്ലാത്ത പുരുഷന്മാർക്ക് ബാലാൽസംഗത്തിലൂടെ അത് നേടിയെടുക്കാനുള്ള മാനസിക അനുകൂലനം." (പേജ് 55)
"3 ലൈംഗികാകർഷകത്വമുള്ള സ്ത്രീകളെ ബലാൽസംഗത്തിന് തിരഞ്ഞെടുക്കാനുള്ള മാനസിക അനുകൂലനം" (പേജ് 56)
"4 ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തേക്കാൾ ഉയർന്ന അളവിൽ ബലാൽസംഗം വഴി ഉള്ള ബന്ധത്തിൽ ബീജങ്ങൾ സ്കലിക്കാനും അതുവഴി ഗർഭധാരണത്തിനുള്ള സാധ്യത പരമാവധിയാക്കാനുമുള്ള മാനസിക/മറ്റുനിലക്കുള്ള ജൈവിക അനുകൂലനം" (പേജ് 56)
ഇത്രയും ഉദ്ധരണികളിലൂടെ പരിണാമവാദപ്രകാരം ബലാൽസംഗം, മനുഷ്യവർഗ്ഗ നിലനിൽപ്പിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും ജീൻ വ്യാപനത്തിനും ഭാര്യ-ഭർതൃ, ഉഭയസമ്മത, ലൈംഗിക ബന്ധത്തേക്കാൾ അത്യാവശ്യവും അനിവാര്യവും അഭികാമ്യവുമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു.
ബലാൽസംഗം ഇല്ലാതാക്കാനുള്ള മാർഗനിർദ്ദേശവും പരിഹാരവും കൂടിയുണ്ട് ലേഖനത്തിൽ. അതിങ്ങനെ വായിക്കാം. "ഏത് സ്ത്രീപുരുഷന്മാർക്കും എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമായിരുന്നെങ്കിൽ ബലാൽസംഗം ഉണ്ടാകുമായിരുന്നില്ല." (പേജ് 57) . യുക്തിവാദി പുരുഷന് ജീവിതാവസാനം വരെ സ്വതന്ത്രനായി ജീവിക്കാൻ മുമ്പ് ലാസർ ഡോക്ടറും ഇതേ നിർദ്ദേശം തന്നെയാണ് നൽകിയത്. അത് ഒന്ന് കൂടി ഓർക്കുക "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു." (യുക്തിവിചാരം ഡിസംബർ 2010 പേജ് 17) പോരെ പൂരം!? ഒരേ ആദർഷപുരുഷന്മാരുടെ ഒരേ മാർഗ്ഗനിർദ്ദേശങ്ങൾ! എത്രവ്യക്തമാണ് കാര്യങ്ങൾ, ഏത് പെണ്ണും ഇപ്പോഴും എവിടെവച്ചും തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഒരു 'സർവ്വതന്ത്രസ്വതന്ത്രഭാവി'യാണ് യുക്തിവാദി കൂറ്റന്മാർ സ്വപ്നം കാണുന്നത്. 'സമ്മോഹനമായ' ആ സാമൂഹ്യവ്യവസ്ഥിതി നിലവിൽ വരാത്തേടത്തോളം കാലം അവർ ബാലാൽസംഗങ്ങൾക്ക് മുതിരും. അതിനെതിരെ പ്രതിഷേധിക്കാൻ വരുന്നവരെ സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം, പരിണാമം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രചിന്ത തുടങ്ങിയ ഓലപ്പാമ്പുകളുപയോഗിച്ച് വിരട്ടും. കേരളീയ സംസ്കൃതസമൂഹം പ്രത്യേകിച്ച് സ്ത്രീസമൂഹം, നാം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സ്ത്രീവിരുദ്ധരും സാമൂഹ്യദ്രോഹികളുമാണിവർ എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആദ്യ ഭാഗത്ത് ഏറ്റുമാനൂർ ഗോപാലൻ 'മോഷണം' അനുവദനീയമാക്കിയത് നാം ഓർക്കുക. ഇവിടെ ലേഖകൻ മോഷണം മാത്രമല്ല കൊലപാതകം വരെ പരിണാമ 'ശാസ്ത്ര' പരമായി ന്യായീക്കുന്നു. "കൊലപാതകവും ചതിയും മോഷണവുമെല്ലാം നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമ ന്യായീകരണങ്ങളുള്ള സ്വഭാവങ്ങളാണ്. അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം നൽകാനാവും." (യുക്തിയുഗം പേജ് 48) സാമൂഹ്യദ്രോഹികളെ വളർത്തുന്ന ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപർ "ദൈവം ഇല്ല, അത് കൊണ്ട് നിങ്ങളുടെ വേവലാതികൾ അവസാനിപ്പിച്ച് നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിച്ചു കൊള്ളുക" എന്ന മുദ്രാവാക്യം നെഞ്ചെത്തൊട്ടിച്ചുനടക്കുന്ന വ്യക്തിയാണ്. ദൈവം ഇല്ല എന്ന് സ്വയം സമാധാനിച്ചിട്ടു വേണം ഇവർക്ക് പരിണാമത്തിന്റെ കുടക്കീഴിലിരുന്നു ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്തു ജീവിതം ആസ്വദിക്കാൻ!
അവസാനിച്ചില്ല.
ബലാൽസംഗം ഇല്ലാതാക്കാനുള്ള മാർഗനിർദ്ദേശവും പരിഹാരവും കൂടിയുണ്ട് ലേഖനത്തിൽ. അതിങ്ങനെ വായിക്കാം. "ഏത് സ്ത്രീപുരുഷന്മാർക്കും എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമായിരുന്നെങ്കിൽ ബലാൽസംഗം ഉണ്ടാകുമായിരുന്നില്ല." (പേജ് 57) . യുക്തിവാദി പുരുഷന് ജീവിതാവസാനം വരെ സ്വതന്ത്രനായി ജീവിക്കാൻ മുമ്പ് ലാസർ ഡോക്ടറും ഇതേ നിർദ്ദേശം തന്നെയാണ് നൽകിയത്. അത് ഒന്ന് കൂടി ഓർക്കുക "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു." (യുക്തിവിചാരം ഡിസംബർ 2010 പേജ് 17) പോരെ പൂരം!? ഒരേ ആദർഷപുരുഷന്മാരുടെ ഒരേ മാർഗ്ഗനിർദ്ദേശങ്ങൾ! എത്രവ്യക്തമാണ് കാര്യങ്ങൾ, ഏത് പെണ്ണും ഇപ്പോഴും എവിടെവച്ചും തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഒരു 'സർവ്വതന്ത്രസ്വതന്ത്രഭാവി'യാണ് യുക്തിവാദി കൂറ്റന്മാർ സ്വപ്നം കാണുന്നത്. 'സമ്മോഹനമായ' ആ സാമൂഹ്യവ്യവസ്ഥിതി നിലവിൽ വരാത്തേടത്തോളം കാലം അവർ ബാലാൽസംഗങ്ങൾക്ക് മുതിരും. അതിനെതിരെ പ്രതിഷേധിക്കാൻ വരുന്നവരെ സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം, പരിണാമം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രചിന്ത തുടങ്ങിയ ഓലപ്പാമ്പുകളുപയോഗിച്ച് വിരട്ടും. കേരളീയ സംസ്കൃതസമൂഹം പ്രത്യേകിച്ച് സ്ത്രീസമൂഹം, നാം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സ്ത്രീവിരുദ്ധരും സാമൂഹ്യദ്രോഹികളുമാണിവർ എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആദ്യ ഭാഗത്ത് ഏറ്റുമാനൂർ ഗോപാലൻ 'മോഷണം' അനുവദനീയമാക്കിയത് നാം ഓർക്കുക. ഇവിടെ ലേഖകൻ മോഷണം മാത്രമല്ല കൊലപാതകം വരെ പരിണാമ 'ശാസ്ത്ര' പരമായി ന്യായീക്കുന്നു. "കൊലപാതകവും ചതിയും മോഷണവുമെല്ലാം നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമ ന്യായീകരണങ്ങളുള്ള സ്വഭാവങ്ങളാണ്. അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം നൽകാനാവും." (യുക്തിയുഗം പേജ് 48) സാമൂഹ്യദ്രോഹികളെ വളർത്തുന്ന ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപർ "ദൈവം ഇല്ല, അത് കൊണ്ട് നിങ്ങളുടെ വേവലാതികൾ അവസാനിപ്പിച്ച് നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിച്ചു കൊള്ളുക" എന്ന മുദ്രാവാക്യം നെഞ്ചെത്തൊട്ടിച്ചുനടക്കുന്ന വ്യക്തിയാണ്. ദൈവം ഇല്ല എന്ന് സ്വയം സമാധാനിച്ചിട്ടു വേണം ഇവർക്ക് പരിണാമത്തിന്റെ കുടക്കീഴിലിരുന്നു ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്തു ജീവിതം ആസ്വദിക്കാൻ!
അവസാനിച്ചില്ല.
33 comments:
യുക്തിയുഗത്തിലെ ആ ലേഖനം ഒരിക്കലും ബലാത്സംഗത്തിന് സാമൂഹ്യമായ മാന്യത നൽകുന്നില്ലെന്ന് മാത്രമല്ല, അതിന് നിരാകരിക്കുന്നുമുണ്ട് എന്ന് അത് വായിച്ചവർക്കറിയാം. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികതയ്ക്ക് ജീവശാസ്ത്രപരമായി നല്കപ്പെടുന്ന വിശദീകരണമല്ല, സാമൂഹ്യജീവിതത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിൽ മനുഷ്യൻ ആർജിച്ച സംസ്കാരത്തിനാണ് മുൻതൂക്കം. എന്നാൽ ജീവശാസ്ത്രപരമായി മനുഷ്യ ലൈംഗികത ഇതരജീവികളുടേതുമായി വ്യത്യാസമൊന്നുമില്ലെന്നറിയാൻ അധികം ബുദ്ധിയൊന്നും പ്രയോഗിക്കേണ്ടതില്ല.
@susheel kumar p p. താങ്കൾ യുക്തിയുഗം മാസികയിലെ ലേഖനത്തെ മാത്രമേ വിലയിരുത്തുന്നുള്ളൂ എന്റെ കുറിപ്പിൽ യുക്തിരേഖ മാസിക, ഏറ്റുമാനൂർ ഗോപാലന്റെ ഗ്രന്ഥം, യുക്തിവിചാരം മാസിക, യുക്തിരാജ്യം മാസിക, ദേശാഭിമാനി എന്നിവ വിലയിരുത്തുന്നുണ്ട്.
അതിലെയെല്ലാം സ്ത്രീവിരുദ്ധ വിരുദ്ധ പരാമർശങ്ങൾ വിശകലനം ചെയ്യുന്നുണ്ട്. പക്ഷെ താങ്കൾ ഇവിടെ ഇട്ട ഈ കമന്റിൽ അവയെല്ലാം അവഗണിച്ചത് എന്ത് കൊണ്ടാണെന്ന് യുക്തിയുഗം മാത്രം പരിഗണിച്ചത് മനസ്സിലാകുന്നില്ല. യുക്തിയുഗം മാസികയുടെ ബാലാൽസംഗത്തെ വിലയിരുത്തുന്ന ഭാഗങ്ങളിൽ ഞാൻ ചേർത്ത ക്വാടിങ്ങുകളിൽ ഒന്നിലും അപൂർണ വാചകങ്ങളില്ല. മാത്രമല്ല ലേഖകൻ ഉദ്ദേശിക്കാത്ത അതിവായനയും നടത്തിയിട്ടില്ല.
അതിവായന നടത്തി എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെയും പിന്നെയും പ്രശ്നങ്ങൾ ബാക്കിയാവുന്നു. ഫ്രീ തിങ്കറിൽ നാം നടത്തിയ ലൈവ് ചർച്ചയിൽ താങ്കൾ ഇങ്ങനെയൊരു കമന്റ് ഇട്ടിരുന്നു
"Suseel Kumar P P ഒരു ശാസ്ത്രലേഖനത്തിൽ എഴുതിയ കാര്യങ്ങളെ ഈ രീതിയിൽ വിലയിരുത്താനുള്ള സ്വാതന്ത്ര്യം വായനക്കാർക്കുണ്ടാമെങ്കിലും അതിനൊരു മറു ലേഖനം അതേ മാസികയുടെ മറ്റൊരു ലക്കത്തിൽ വന്നതുകൂടി വായിച്ചശേഷം വിലയിരുത്തുന്നതാകും ഉചിതം.
2 hours ago "
യുക്തിയുഗത്തിലെ ആ ലേഖനം എന്നെ പോലെ തന്നെ സ്ത്രീ വിരുദ്ധമായി വിലയിരുത്തിയ വേറെയും വായനക്കാർ ഉണ്ടെന്നു താങ്കളുടെ ഈ കമന്റ് വ്യക്തമാക്കുന്നു.
ഇനി യുഗത്തിലെ ബദൽ കുറിപ്പുകാരാൻ ആ ലേഖനത്തെ എങ്ങനെ വിലയിരുത്തി എന്നുകൂടി അറിയുന്നത് ഉപകാരപ്പെടും
"പ്രധാനമായും രണ്ടു കാര്യങ്ങളാണ് പുസ്തകത്തിൽ (ലേഖനത്തിലും)ഉന്നയിക്കുന്നത്.
1. ബാലാൽസംഗത്തെ കുറിച്ചുള്ള ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾ അശാസ്ത്രീയമാണ്.
2. സ്ത്രീകള് ഇഷ്ടപ്പെടുന്ന ശാരീരിക സവിശേഷതകൾ ഇല്ലാത്തവരും, എതിരാളികളായ പുരുഷന്മാരെ എതിർത്ത് തോൽപിക്കാൻ കഴിവില്ലാത്തവരുമായ പുരുഷന്മാർക്ക്, തങ്ങളുടെ ജീനുകളുടെ കോപ്പികൾ അടുത്ത തലമുറയ്ക്ക് പകര്ന്നു കൊടുക്കാൻ വേണ്ട ഒരു വഴിയാണ് ബലാൽസംഗം. ഈ "ബലാത്സംഗത്വര" എന്ന അനുകൂലനം (adaptation) ഉള്ള പുരുഷൻമാരുടെ ജീനുകൾക്ക് പരിണാമപരമായ മുൻതൂക്കം ലഭിക്കുന്നു. ........(യുക്തിയുഗം ജൂലൈ 2013 പേജ് 59)
ഈ വിലയിരുത്തൽ തന്നെയല്ലേ ലേഖനം മുന്നോട്ട് വെക്കുന്ന ആശയം. യുക്തിവാദികൾ വിവാഹ രംഗത്ത് ഇന്നനുഭവിക്കുന്ന സാമൂഹ്യ പ്രശ്നം ഏറ്റുമാനൂർ ഗോപാലനും ലാസർ തേർഠവും അവരുടെ രചനകളിൽ വിസ്തരിച്ചു വേവലാതിപ്പെടുന്നുണ്ട്. എന്റെ ലേഖനത്തിൽ അത് പരാമർശിചിട്ടുമുണ്ട്.
വർത്തമാനകാല യുക്തിവാദിയുടെ വിവാഹ രംഗത്തെ സാമൂഹ്യപ്രശ്നവും യുക്തിയുഗം ലേഖനത്തിന്റെ സന്ദേശവും ചേർത്ത് വായിച്ചാൽ യുക്തിവാദിയുടെ സാമൂഹ്യ ബാധ്യതയായി കണക്കാക്കേണ്ടി വരും ബലാത്സംഗവും സ്ത്രീ പീഡനങ്ങളും.
ചർച്ച ആവശ്യമെങ്കിൽ തുടരാം
ഒരു വഴിപോക്കനാണ്. ഒരു പക്ഷേ, ഈ വിഷയത്തെക്കുറിച്ച് ഇവിടെ വായിച്ച രണ്ടു ലേഖനങ്ങളില്‍ നിന്നും, വിമര്‍ശനങ്ങളില്‍ അന്തര്‍ലീനമായ ആശയങ്ങളില്‍ നിന്നും, ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യത ഉണ്ടോ എന്നു ഉറപ്പില്ല. ചില കാര്യങ്ങള്‍ എങ്കിലും സുചിപിക്കുന്നു.
ഒരു യുക്തിവാദിയെന്ന് സ്വയം കരുതുന്നെങ്കിലും, മേല്‍പ്പറഞ്ഞ ലേഖനങ്ങള്‍ വായിച്ചിട്ടില്ല, ഒരു സംഘടനയിലും അംഗത്വവുമില്ല. അത് ഒരു പരിമിതിയാണ് എന്നു സമ്മതിച്ചു കൊണ്ടു തന്നെ മുഖവുരയില്ലാതെ കാര്യത്തിലേക്കു വരാം-- ഉപയോഗിച്ച വാക്കുകളിലും, grand narratives-ലും, സ്വത്വങ്ങളിലും (യുക്തിവാദി, പെണ്ണ്) അവഗണിക്കാന്‍ കഴിയാത്ത തോതില്‍ ആശയക്കുഴപവും ദൃശ്യമാകുന്നു. എന്നാല്‍ ഒരു counter narrative എന്ന രീതിയില്‍ ഇതിനെ പരിഗണിക്കാനും കഴിയുന്നില്ല. ഈ ലേഖനം "യുക്തിവാദം" എന്ന സംജ്ഞയേ മറ്റൊരു മതം എന്ന രീതിയിലൂടെ മാത്രം വായിക്കാന്‍ ശഠിക്കുന്നതിനാലാണെന്നാണ് എന്റെ ആക്ഷേപം. ഒരു "പെണ്‍വായന" നടത്തുമ്പോള്‍ യുക്തിവാദി ഒരു സ്ത്രീയോ വിതരലൈംഗികത പ്പുലര്‍ത്തുന്നവരോ ഒക്കെ ആകാമെന്നും, ഇവിടെ ഒരു grand church of rationality-ക്കും കുറഞ്ഞത് 95% യുക്തിവാദികളും പ്രത്യക്ഷത്തില്‍ തന്നെ എതിരാണെന്ന സത്യവും തമസ്ക്കരിക്കുന്നു. ഡോക്കിന്‍സിന്റെയും, ഹിച്ചന്‍സിന്റെയും, എന്തിന് ജബ്ബാര്‍ മാഷിന്റെ വരെ സാമൂഹിക വീക്ഷണങ്ങളേ വിമര്‍ശിക്കുന്ന കൂട്ടര്‍ ഞങ്ങളില്‍ തന്നെ നല്ലൊരു ശതമാനം ഉണ്ട്. അത് പ്രവാചകരേയും ദൈവങ്ങളേയും കുറച്ചെങ്കിലും വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്ന വിശ്വാസികളേക്കാള്‍ ഒരു പാടു മടങ്ങ് കൂടുതലും ആണെന്നു തന്നെ അവകാശപ്പെടുന്നു. അപ്പോള്‍ മേല്‍പ്പറഞ്ഞ ലേഖനങ്ങളെ ഇതിലെ സ്ത്രീകള്‍ എങ്ങിനെ വിലയിരുത്തും എന്നു ഒരു നിമിഷം കൂടി പരിഗണിക്കതെ മനോരഥം എഴുതുന്നത് സ്വാതന്ത്രം തന്നെ, പക്ഷേ ഗൗരരവ പൂര്‍ണ്ണമായ ഒരു വായനയ്ക്ക് അര്‍ഹതയില്ല എന്ന് തന്നെ ആണ് എന്റെ അഭിപ്രായം.
രണ്ടാമത്തെ വിഷയം, cherry picking - വളരേ എളുപ്പമുള്ള പണിയാണെന്നതിനാല്‍, വാദം മനസ്സിലാക്കാതെ ഒരു പക്ഷേ മനസ്സിലാക്കാന്‍ കൂട്ടാക്കാതെ, അതു മാത്രം അധിഷ്ടിതമായി ഒരു വിഷയത്തെ സമീപിക്കുന്നതാണ്. ലേഖനത്തിലെ മനുഷ്യ ലൈംഗികതയുടെ പരിണാമസിദ്ധമായ ചില വസ്തുതകളെ സൂചിപിക്കുന്ന ഉദാഹരണങ്ങള്‍ "യുക്തിവാദികളുടെ സ്ത്രീ വിരുദ്ധതയുടെ" ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍ ഹാരുണ്‍ യാഹിയായേ ആണ് ഓര്‍മ്മ വന്നത്. "ആധുനിക സമൂഹങ്ങള്‍" എന്ന ഇന്നു നിലനില്‍ക്കുന്ന വസ്തുതയ്ക്ക് വെറും 12,000 വര്‍ഷങ്ങളുടെ പഴക്കമേയുള്ളു (അതേ സമയം homosapiens- എന്ന "സവിശേഷ ബുദ്ധിയുള്ള" മൃഗത്തിന് കുറഞ്ഞത് 70,000-വര്‍ഷത്തെ പഴക്കമുണ്ട്)എന്ന യാഥാര്‍ത്യം ഒരു ബോധമുള്ള യുക്തിവാദിയും സമൂഹങ്ങളുടെ ആവശ്യകതയേ നിരാകരിക്കുന്നതാണെന്ന് വാദിക്കില്ല. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കും, ഭാവനയ്ക്കും അനുസരിച്ച് മാറ്റാവുന്നതല്ല പ്രകൃതിയിലെ യാഥാര്‍ത്യങ്ങള്‍. എന്നാല്‍ അതിന്റെ അര്‍ത്ഥം നമ്മുടെ സാമുഹിക നിയമങ്ങളും, sense of ethics-ഉം പ്രകൃതി നിയമങ്ങളാല്‍ മാത്രം നിര്‍ധാരിതം ആകണമെന്നല്ലതാനും. ഈ വാദഗതി മനസ്സിലാക്കാത്തതാണ് ഇവിടെ സൂചിപിച്ച വരികള്‍ കൂട്ടി വായിച്ച് യുക്തിവാദി (പുരുഷന്‍) സ്ത്രീയേ ബലാല്‍സംഘം ചെയ്യണമെന്നാണ് പറയുന്നതെന്ന് വ്യാഖ്യാനിക്കുന്നത്. അപ്പോള്‍ ഇതേ പരിണാമവാദം അംദീകരിക്കുന്ന സ്ത്രീയാണ് (അതും ഒരു സ്ത്രീ സമത്വവാദി)ഇതു പറയുന്നതെങ്കില്‍ അതിനര്‍ത്ഥം, താന്‍ ബലാല്‍സംഘം ചെയ്യപ്പെടേണ്ടവളാണ് എന്നാകുമോ?
അവസാനമായി പറയാനുള്ളത് ബോധമുള്ള ഒരു യുക്തിവാദിയും തന്റെ യുക്തി ചിന്തയും, അതിന്റെ ഫലമായ അവിശ്വാസവും, സാമൂഹികവും സാംസ്കാരികവുമായ എല്ലാ മുന്‍വിധികളില്‍ നിന്നും പൂര്‍ണ്ണമായും മോചിപിച്ചിട്ടൂണ്ടെന്ന് അവകാശപ്പെടില്ല. തീര്‍ച്ച്യായും, വ്യവസ്ഥാപിത മതങ്ങളേ അപേക്ഷിച്ച് സ്വതന്ത്രചിന്തയ്ക്ക് അതിനുള്ള കഴിവ് പതിന്‍ മടങ്ങ് കൂടുതലാണെന്ന് വാദിക്കും. വുക്തിവാദി പുരുഷനും, അവന്‍ വളര്‍ന്ന സാംസ്കാരിക-സാമൂഹിക ഘടനയുടെ ഇരയാണ്. യുക്തിവാദികളിലും സ്ത്രീവിരുദ്ധര്‍ ഉണ്ടെന്നതു തീര്‍ച്ച. പക്ഷേ യുക്തിവാദം സ്ത്രീവിരുദ്ധമാണെന്ന വാദം ചവറ്റുകൊട്ടയില്‍ പോലും അധികപറ്റാകും.
@ Ayyappadas യുക്തിവാദികളിലും സ്ത്രീവിരുദ്ധര്‍ ഉണ്ടെന്നതു തീര്‍ച്ച. പക്ഷേ യുക്തിവാദം സ്ത്രീവിരുദ്ധമാണെന്ന വാദം ചവറ്റുകൊട്ടയില്‍ പോലും അധികപറ്റാകും.
ഇത് രണ്ടും ചേർത്ത് വായിച്ചാൽ തന്നെ താങ്കളുടെ അഭിപ്രായങ്ങൾക്ക് വ്യക്തമായ മറുപടിയായി. അത് കൊണ്ട് തന്നെ ബാക്കി താങ്കളുടെ അഭിപ്രായങ്ങൾ കേവലം അധരവ്യായാമം മാത്രമാകും
@ Ayyappadas യുക്തിവാദികളിലും സ്ത്രീവിരുദ്ധര്‍ ഉണ്ടെന്നതു തീര്‍ച്ച. പക്ഷേ യുക്തിവാദം സ്ത്രീവിരുദ്ധമാണെന്ന വാദം ചവറ്റുകൊട്ടയില്‍ പോലും അധികപറ്റാകും.
ഇത് രണ്ടും ചേർത്ത് വായിച്ചാൽ തന്നെ താങ്കളുടെ അഭിപ്രായങ്ങൾക്ക് വ്യക്തമായ മറുപടിയായി. അത് കൊണ്ട് തന്നെ ബാക്കി താങ്കളുടെ അഭിപ്രായങ്ങൾ കേവലം അധരവ്യായാമം മാത്രമാകും
"ഒരു യുക്തിവാദിയെന്ന് സ്വയം കരുതുന്നെങ്കിലും, മേല്‍പ്പറഞ്ഞ ലേഖനങ്ങള്‍ വായിച്ചിട്ടില്ല, ഒരു സംഘടനയിലും അംഗത്വവുമില്ല."
താങ്കളുടെ അഭിപ്രായം അധരവ്യായാമം മാത്രമാണെന്ന എന്റെ വിലയിരുത്തലിനെ താങ്കളുടെ ഈ വരികൾ അടിവരയിടുന്നു. താങ്കൾ അഭിപ്രായം രേഖപ്പെടുത്തുന്നതിന് മുമ്പ് വിഷയം പഠിക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കെണ്ടതില്ലേ. അല്ലാത്ത പക്ഷം താങ്കളുടെ ഈ അഭിപ്രായം കണ്ണുപൊട്ടൻ ആനയെ കണ്ടതിനു തുല്യം.
"രണ്ടാമത്തെ വിഷയം, cherry picking - വളരേ എളുപ്പമുള്ള പണിയാണെന്നതിനാല്‍, വാദം മനസ്സിലാക്കാതെ ഒരു പക്ഷേ മനസ്സിലാക്കാന്‍ കൂട്ടാക്കാതെ, അതു മാത്രം അധിഷ്ടിതമായി ഒരു വിഷയത്തെ സമീപിക്കുന്നതാണ്"
ഞാൻ chery picking നടത്തി എന്ന താങ്കളുടെ അഭിപ്രായം എന്തടിസ്ഥാനിലാണ് എന്ന് കൂടി വ്യക്തമാക്കെണ്ടതില്ലേ. അത് പോട്ടെ സുശീൽ കുമാറിന്റെ അഭിപ്രായം മുഖവിലക്കെടുത്താകാം താങ്കൾ ഈ അഭിപ്രായം രേഖപ്പെടുത്തിയത് എന്ന് വിശ്വസിക്കുന്നു.അതെന്തായാലും യുക്തിയുഗം ഈ ലേഖനം പ്രസിദ്ധീകരിച്ചത് ദുഖകരമായ ഡല്ഹി കൂട്ട ബലാത്സംഗ പക്ഷാത്തലത്തിലാണെന്നത് പ്രത്യേകം പരിഗണനീയമാണ്. ലോകം മുഴുവൻ ബാലാൽസംഗത്തെ അപലപിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിനനുകൂലമായി ലേഖനമെഴുതിയ ലേഖകനും അത് പ്രസിദ്ധീകരിച്ച എഡിറ്ററും തീർച്ചയായും ബാലാൽസംഗത്തെ ന്യായീകരിക്കുന്നു എന്നത് വസ്തുതയാണ്.
എല്ലാറ്റിലുമുപരി മുൻ കമന്റിൽ ഞാൻ ചൂണ്ടിക്കാട്ടിയ പോലെ യുക്തിയുഗം മാത്രമല്ല വിലയിരുത്തിയിട്ടുള്ളത്. എന്ത് കൊണ്ട് യുക്തിയുഗത്തെ മാത്രം നിങ്ങൾ വിലയിരുത്തുന്നു.
അത്ഭുതം തന്നെ
"ഇത് രണ്ടും ചേർത്ത് വായിച്ചാൽ തന്നെ താങ്കളുടെ അഭിപ്രായങ്ങൾക്ക് വ്യക്തമായ മറുപടിയായി. അത് കൊണ്ട് തന്നെ ബാക്കി താങ്കളുടെ അഭിപ്രായങ്ങൾ കേവലം അധരവ്യായാമം മാത്രമാകും " --- ഈ അഭിപ്രായത്തില്‍ തന്നെ യുക്തിരാഹിത്യം നിഴലിക്കുന്നു. (യുക്തി ആവശ്യമാണെന്ന് മതവാദികളും അംഗീകരിക്കുന്ന വസ്തുതയാണെന്നാണ് എന്റെ അറിവ്). "യുക്തിവാദം" എന്ന പ്രസ്ഥാനം, അഥവാ യുക്തിക്കു പ്രാമുഖ്യം കൊടുക്കുന്ന ചിന്താരീതികളുടെ ഒരു വിശാലമായ കൂടാരം, ഒരിക്കലും അത്തരമൊരു "holier than thou" നിലപാട് (യുക്തിവാദി = സ്ത്രീ സമത്വവാദി)എടുത്തതായി അറിവില്ല. അതു കൊണ്ടു തന്നെ ഇതൊരു നിഴല്‍ യുദ്ധം എന്ന ഗണത്തില്‍ മാത്രമേ പെടുത്താനാകൂ. മതങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നത് അതില്‍ വ്യക്ത്മായ കല്പനകളും, പ്രമാണങ്ങളും, ദൈവദത്തമായ (അയാഥാര്‍ത്തമായ)ഭൂമികകള്‍ സ്ത്രീപുരുഷന്‍മാര്‍ക്ക് സ്പഷ്ഠമായി നിര്‍വചിച്ചിട്ടുള്ളതിനാലാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം എല്ലാ മതവാദികളും സ്ത്രീവിരുദ്ധര്‍ ആകണം എന്നല്ല താനും. വ്യായാമം എന്തായാലും അധികപ്പറ്റായി കരുതാത്തതിനാലും, എന്റെ പ്രസ്താവന താങ്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധം ഉള്ളതായി കരുതാത്തതിനാലും, ഇത് അംഗീകരിക്കുന്നില്ല.
"എല്ലാറ്റിലുമുപരി മുൻ കമന്റിൽ ഞാൻ ചൂണ്ടിക്കാട്ടിയ പോലെ യുക്തിയുഗം മാത്രമല്ല വിലയിരുത്തിയിട്ടുള്ളത്. എന്ത് കൊണ്ട് യുക്തിയുഗത്തെ മാത്രം നിങ്ങൾ വിലയിരുത്തുന്നു.
അത്ഭുതം തന്നെ" --- അതിനുത്തരം വളരേ എളുപ്പമാണ്. ബൈബിളോ, ഖുറാനോ, ഗീതയോ അതിന്റെ വായനകളോ വ്യവസ്ഥാപിത മതങ്ങളുടെ ചിന്താധാരയേ എങ്ങിനെ സൂചിപിക്കുന്നുവോ, അതേ തോതില്‍ "യുക്തിവാദികളുടെ" ആശയങ്ങളേ മേല്‍പ്പറഞ്ഞ ഒരു വാരികയും represent ചെയ്യുന്നില്ല. അതിനാല്‍ ഇസ്ലാം "അടിമത്തത്തേ" 8-ആം നൂറ്റാണ്ടില്‍ വിമര്‍ശിച്ചിട്ടില്ല എന്നു പറയുമ്പോള്‍ അത് എപ്രകാരം അന്നത്തെ ഇസ്ലാമിക വീക്ഷണത്തെ കാണിക്കുന്നുവോ അതുപോലെ ദേശാഭിമാനിയോ, യുക്തിരേഖയോ യുക്തിവാദികളുടെ gender-relations- നെ കുറിക്കുന്നില്ല. ചില യുക്തിവാദി പ്രസിദ്ധീകരണങ്ങളുടെ "സ്ത്രീപക്ഷ വായന", എന്നായിരുന്നില്ല ലേഖനത്തിന്റെ തലക്കെട്ട്; ഇതില്‍ വളരേ അധികം generalisations-ഉം ഉണ്ട്.
@സുബൈദ:"വിവാഹം സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, വിട്ടുവീഴ്ച്ചകളുടെ സുവർണനൂലുകളാൽ ഇഴചേർത്ത സ്ത്രീപുരുഷപാരസ്പര്യമാണ്. വ്യഭിചാരമോ പുരുഷകേന്ദ്രീകൃത കാമപേക്കൂത്തും യുക്തിവാദികൾക്ക് പെണ്ണിനെ അവളിലെ അമ്മയെ, പെങ്ങളെ, ഇണയെ, സഹോദരിയെ, മകളെ തിരിച്ചറിയാനോ ഉൾകൊള്ളാനോ സ്നേഹിക്കാനോ കഴിയില്ല. അവനു പെണ്ണ് തനിഭോഗയന്ത്രം മാത്രമാണ്." --- ഇത് താങ്കളുടെ തന്നെ വാക്കുകള്‍ ആയതിനാല്‍, ഇതിനേ എങ്ങിനെ വ്യാഖ്യാനിക്കണം എന്നു കൂടി പറഞ്ഞു തരാമോ? ഞാന്‍ ഒരു യുക്തിവാദിയാണ്, വിവാഹിതനുമാണ്. എന്റെ പങ്കാളിയും ഒരു വിശ്വാസിയല്ല. എന്നാല്‍ വിവാഹത്തെപറ്റിയുള്ള ഞങ്ങളുടെ കാഴ്ചപ്പാടോ, അതിന്റെ aesthetics-ഓ എല്ലാവരും അംഗീകരിക്കണമെന്ന ശാഠ്യവുമില്ല. അതുള്ളത്, സാമൂഹിക ജീവിത രീതികള്‍ ഞങ്ങള്‍ നിര്‍വചിക്കുന്ന പോലെ ആകണം എന്ന് ശക്തമായിവാദിക്കുകയും, അതിനു ബലപ്രയോഗം നടത്തുകയും ചെയ്യാറുള്ളത്, മതവാദികള്‍ തന്നെയാണ് (എല്ലാ മതവാദികളും അങ്ങിനെയാണെന്ന് പറയുന്നില്ല).
"ഞാന്‍ ഒരു യുക്തിവാദിയാണ്, വിവാഹിതനുമാണ്. എന്റെ പങ്കാളിയും ഒരു വിശ്വാസിയല്ല. എന്നാല്‍ വിവാഹത്തെപറ്റിയുള്ള ഞങ്ങളുടെ കാഴ്ചപ്പാടോ, അതിന്റെ aesthetics-ഓ എല്ലാവരും അംഗീകരിക്കണമെന്ന ശാഠ്യവുമില്ല. അതുള്ളത്, സാമൂഹിക ജീവിത രീതികള്‍ ഞങ്ങള്‍ നിര്‍വചിക്കുന്ന പോലെ ആകണം എന്ന് ശക്തമായിവാദിക്കുകയും, അതിനു ബലപ്രയോഗം നടത്തുകയും ചെയ്യാറുള്ളത്, മതവാദികള്‍ തന്നെയാണ് (എല്ലാ മതവാദികളും അങ്ങിനെയാണെന്ന് പറയുന്നില്ല)."
താങ്കളുടേതാണ്. ഈ പ്രസ്താവന ഏറെ സന്തോഷം നൽകുന്നു. താങ്കളിലെ ഭർത്താവിനെ അഭിനന്ദിക്കുയും ചെയ്യുന്നു.
പക്ഷെ ഈ പ്രസ്ഥാവനയും താങ്കളുടെ തന്നെ മറ്റൊരു അഭിപ്രായവും തമ്മിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
"അതിനുത്തരം വളരേ എളുപ്പമാണ്. ബൈബിളോ, ഖുറാനോ, ഗീതയോ അതിന്റെ വായനകളോ വ്യവസ്ഥാപിത മതങ്ങളുടെ ചിന്താധാരയേ എങ്ങിനെ സൂചിപിക്കുന്നുവോ, അതേ തോതില്‍ "യുക്തിവാദികളുടെ" ആശയങ്ങളേ മേല്‍പ്പറഞ്ഞ ഒരു വാരികയും represent ചെയ്യുന്നില്ല."
അതെ യുക്തിവാ ദികളുടെ പ്രഖ്യാപിത നയങ്ങളെ അവഗണിച്ചു താങ്കൾ കല്യാണം കഴിച്ചു കുടുംബമായിജീവിക്കുന്നു എന്നത് "യുക്തിവാദികളുടെ" ആശയങ്ങളെ ഒരു നിലക്കും represent ചെയ്യുന്നില്ല. അത് താങ്കളുടെ വ്യക്തിപരമായ ഉന്നതിയും സാംസ്കൃതിയും എന്നതിൽ കവിഞ്ഞ് യുക്തിവാദത്തെ അത് പ്രതിനിധീകരിക്കുന്നില്ല എന്ന് തിരിച്ചറിയുക
""ഇത് രണ്ടും ചേർത്ത് വായിച്ചാൽ തന്നെ താങ്കളുടെ അഭിപ്രായങ്ങൾക്ക് വ്യക്തമായ മറുപടിയായി. അത് കൊണ്ട് തന്നെ ബാക്കി താങ്കളുടെ അഭിപ്രായങ്ങൾ കേവലം അധരവ്യായാമം മാത്രമാകും " --- ഈ അഭിപ്രായത്തില്‍ തന്നെ യുക്തിരാഹിത്യം നിഴലിക്കുന്നു. (യുക്തി ആവശ്യമാണെന്ന് മതവാദികളും അംഗീകരിക്കുന്ന വസ്തുതയാണെന്നാണ് എന്റെ അറിവ്). "യുക്തിവാദം" എന്ന പ്രസ്ഥാനം, അഥവാ യുക്തിക്കു പ്രാമുഖ്യം കൊടുക്കുന്ന ചിന്താരീതികളുടെ ഒരു വിശാലമായ കൂടാരം, ഒരിക്കലും അത്തരമൊരു "holier than thou" നിലപാട് (യുക്തിവാദി = സ്ത്രീ സമത്വവാദി)എടുത്തതായി അറിവില്ല. അതു കൊണ്ടു തന്നെ ഇതൊരു നിഴല്‍ യുദ്ധം എന്ന ഗണത്തില്‍ മാത്രമേ പെടുത്താനാകൂ. മതങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നത് അതില്‍ വ്യക്ത്മായ കല്പനകളും, പ്രമാണങ്ങളും, ദൈവദത്തമായ (അയാഥാര്‍ത്തമായ)ഭൂമികകള്‍ സ്ത്രീപുരുഷന്‍മാര്‍ക്ക് സ്പഷ്ഠമായി നിര്‍വചിച്ചിട്ടുള്ളതിനാലാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം എല്ലാ മതവാദികളും സ്ത്രീവിരുദ്ധര്‍ ആകണം എന്നല്ല താനും. വ്യായാമം എന്തായാലും അധികപ്പറ്റായി കരുതാത്തതിനാലും, എന്റെ പ്രസ്താവന താങ്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധം ഉള്ളതായി കരുതാത്തതിനാലും, ഇത് അംഗീകരിക്കുന്നില്ല." യുക്തിരഹിത പ്രസ്താവന നടത്തുംയിരുന്നില്ല
ഈ കമന്റിലെ യുക്തിരാഹിത്യം താങ്കളിലെ യുക്തിവാദി തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ
"" "കൊലപാതകവും ചതിയും മോഷണവുമെല്ലാം നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമ ന്യായീകരണങ്ങളുള്ള സ്വഭാവങ്ങളാണ്. അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം നൽകാനാവും." (യുക്തിയുഗം പേജ് 48) സാമൂഹ്യദ്രോഹികളെ വളർത്തുന്ന ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപർ "" ന്യുട്ടാൻ ഗുരുത്വാകർഷണം കണ്ടു പിടിച്ചത് കൊണ്ടാണ് നമ്മൾ ഒക്കെ പറന്നു പോകാത്തത് എന്ന് പറയുന്നത് പോലെ ഉണ്ട് .
"" "കൊലപാതകവും ചതിയും മോഷണവുമെല്ലാം നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമ ന്യായീകരണങ്ങളുള്ള സ്വഭാവങ്ങളാണ്. അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം നൽകാനാവും." (യുക്തിയുഗം പേജ് 48) സാമൂഹ്യദ്രോഹികളെ വളർത്തുന്ന ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപർ "" ന്യുട്ടാൻ ഗുരുത്വാകർഷണം കണ്ടു പിടിച്ചത് കൊണ്ടാണ് നമ്മൾ ഒക്കെ പറന്നു പോകാത്തത് എന്ന് പറയുന്നത് പോലെ ഉണ്ട് .
yukthiyugathinte lakshyam athinte pathradhipar vivarikkunnu.
https://www.youtube.com/watch?feature=player_embedded&v=thAtANZKefM
"" ഇത്രയും ഉദ്ധരണികളിലൂടെ പരിണാമവാദപ്രകാരം ബലാൽസംഗം, മനുഷ്യവർഗ്ഗ നിലനിൽപ്പിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും ജീൻ വ്യാപനത്തിനും ഭാര്യ-ഭർതൃ, ഉഭയസമ്മത, ലൈംഗിക ബന്ധത്തേക്കാൾ അത്യാവശ്യവും അനിവാര്യവും അഭികാമ്യവുമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു. "" ഇത്തരം പച്ച കള്ളങ്ങൾ തട്ടിവിട്ട് ബ്ലോഗിന്റെ വായനകാരെ കുട്ടുന്നത് അപമാനകരമല്ലേ ?
"" yukthiyugathinte lakshyam athinte pathradhipar vivarikkunnu. "" കാടടക്കി വെടി വയ്ക്കാതെ താത്ത പോസ്റ്റിൽ പറഞ്ഞ കാര്യത്തിലേക്ക് വാ ...
@മനു പരിണാമപരമായ നിലനിൽപ്പിനു ആവശ്യമായ ജൈവികഅനുകൂലനം ആണെന്ന് മനസ്സിലാക്കി ഒരു പരിണാമ വിശ്വാസി മോഷ്ടിക്കാനും കൊലപാതകം നടത്താനും
തന്റെ ജനിതക കോപികൾ പരമാവതി പരത്തുക എന്ന ലക്ഷ്യത്തോടെ ബലാൽസംഗം തുടങ്ങി ഏത് രീതിയിലുമുള്ള സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രവര്ത്തിക്കുകയും ചെയ്‌താൽ അയാളെ കുറ്റം പറയാമോ?
അതിലെന്താണ് തെറ്റ്
"" yukthiyugathinte lakshyam athinte pathradhipar vivarikkunnu. "" കാടടക്കി വെടി വയ്ക്കാതെ താത്ത പോസ്റ്റിൽ പറഞ്ഞ കാര്യത്തിലേക്ക് വാ ...
എന്താണ് ഈ ലിങ്കിനെ നിങ്ങൾ ഭയപ്പെടേണ്ട കാര്യം
അദ്ദേഹം പറഞ്ഞപോലെ പുതു തലമുറയെ ആഗാര്ഷിക്കാൻ അവരെ പിടിച്ചു വെക്കാൻ പറ്റിയ ഇക്കിളി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുന്നു എന്നത് തെറ്റാണോ?
മസ്തിഷ്കം വരണ്ട പാരമ്പര്യ യുക്തിവാദത്തെ സർവ്വതന്ത്രസ്വാതന്ത്ര്യ യുക്തിവാദത്തിലൂടെ എതിർത്ത് തോല്പ്പിക്കാൻ ഇങ്ങനെയൊക്കെ വേണ്ടിവരും
"" ഇത്രയും ഉദ്ധരണികളിലൂടെ പരിണാമവാദപ്രകാരം ബലാൽസംഗം, മനുഷ്യവർഗ്ഗ നിലനിൽപ്പിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും ജീൻ വ്യാപനത്തിനും ഭാര്യ-ഭർതൃ, ഉഭയസമ്മത, ലൈംഗിക ബന്ധത്തേക്കാൾ അത്യാവശ്യവും അനിവാര്യവും അഭികാമ്യവുമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു. "" ഇത്തരം പച്ച കള്ളങ്ങൾ തട്ടിവിട്ട് ബ്ലോഗിന്റെ വായനകാരെ കുട്ടുന്നത് അപമാനകരമല്ലേ ?
പിന്നെ എന്താണ് ഈ എഴുത്തിന്റെ ആവശ്യം
"" എന്താണ് ഈ ലിങ്കിനെ നിങ്ങൾ ഭയപ്പെടേണ്ട കാര്യം "" ആ ലിങ്ക് ഞാൻ നോക്കിയത് കൂടെ ഇല്ല .. പിന്നെ എന്തിനു ഭയം ? വിഷയത്തിൽ നിന്ന് കൊണ്ട് സംസാരിക്കു അല്ലാതെ എല്ലാം കൂടെ ഒരുമിച്ചു ചർച്ച ചെയ്യേണം എന്ന് പറഞ്ഞാൽ നിവര്ത്തി ഇല്ല .
"" പിന്നെ എന്താണ് ഈ എഴുത്തിന്റെ ആവശ്യം "" ഒരു കാര്യത്തിനു പിന്നിൽ സാസ്തൃയമായ കാരണം കണ്ടു പിടിക്കുക . അതിലൂടെ അതിനെ എങ്ങിനെ അതിനെ ഇല്ലാതാക്കാം എന്ന് പഠിക്കുക അത്ര തന്നെ ? അതൊക്കെ ലേഗനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ ? നിങ്ങൾ ലേഗനം വായിച്ചോ ?
"" സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രവര്ത്തിക്കുകയും ചെയ്‌താൽ അയാളെ കുറ്റം പറയാമോ? "" ലേഗനത്തിൽ ആരെയും ഞായികരിചില്ലല്ലോ , ഇന്നതാണ് കാരണം എന്ന് പറഞ്ഞു , അതിൽ വല്ല തെറ്റും ഉണ്ടെങ്കിൽ അത് പറയുക . അല്ലാതെ ന്യുട്ടാൻ ഗുരുത്വകര്ഷണം കണ്ടു പിടിച്ചില്ലെങ്കിൽ നമ്മൾ ഒക്കെ പറന്നു പോകും എന്ന രിതിയിൽ സംസാരികാതിരികുക ..
"" എന്താണ് ഈ ലിങ്കിനെ നിങ്ങൾ ഭയപ്പെടേണ്ട കാര്യം "" ആ ലിങ്ക് ഞാൻ നോക്കിയത് കൂടെ ഇല്ല .. പിന്നെ എന്തിനു ഭയം ? വിഷയത്തിൽ നിന്ന് കൊണ്ട് സംസാരിക്കു അല്ലാതെ എല്ലാം കൂടെ ഒരുമിച്ചു ചർച്ച ചെയ്യേണം എന്ന് പറഞ്ഞാൽ നിവര്ത്തി ഇല്ല "
"നിങ്ങൾ ലേഗനം വായിച്ചോ ?"
ഹും കൊള്ളാം ഇത് രണ്ടും താങ്കളുടെ കമന്റുകൾ., മനു ഒരിക്കൽ കൂടെ എന്റെ ലേഖനം പൂർണമായി (ക്ഷമിക്കണം അവസാന ഭാഗം പോസ്റ്റു ചെയ്യാൻ ബാക്കിയുണ്ട് എന്നാലും ആ ഭാഗത്ത് ചര്ച്ച ചെയ്യുന്ന വിഷയം ഈ ലിങ്കുകളിൽ മുമ്പ് ചർച്ച ചെയ്തതാണ്. അത് കൂടെ വായിക്കാം) എന്റെ കുറിപ്പ് പോലും പൂർണമായി വായിക്കാതെ {കാളപെറ്റെന്നു കേട്ട് കയറെടുക്കുന്ന പോലെ} അഭിപ്രായപ്രകടനം നടത്തുന്ന വ്യക്തി തന്നെ എന്നോട് വായിച്ചോ എന്ന് ചോദിക്കുന്നതിലെ യുക്തിവാദി ഫലിതം ആസ്വാദ്യകരം തന്നെ നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി
കമ്യൂണിസ്റ്റ് നാസ്തിക ഭൌതികന്‍മാര്‍ മുറുക്കിച്ചുവപ്പിച്ചു ചവച്ചുതുപ്പിയ മുറുക്കാന്‍ചണ്ടി
മതം വേട്ടയാടിയ മലയാള നടി??!!
വ്യത്യസ്ത യുക്തിവാദി സാഹിത്യങ്ങൾ വിലയിരുത്തി കേരളീയ യുക്തിവാദത്തിന്റെ ലിംഗം ഏതെന്നു വിലയിരുത്തുന്ന കുറിപ്പിലെ യുക്തിയുഗത്തെ വിലയിരുത്തിയ ഭാഗം മാത്രം വായിച്ചു പ്രതിരോധം തീര്ക്കുന്ന യുക്തിവാദി ബുജികളുടെ ഗതികേട് കാണുമ്പോൾ സഹതാപം തോന്നുന്നു. ഏറെ ദയനീയമായ കാര്യം freethinkers ഗ്രൂപിലെ pinned പോസ്റ്റാണ് എന്ന് പറയേണ്ടി വന്നതിൽ ലജജ തോന്നുന്നു. ഇത്ര ഗ്രാഹ്യശേശി കുറവോ മലയാളി യുക്തിവാദികൾക്ക്
"" ഹും കൊള്ളാം ഇത് രണ്ടും താങ്കളുടെ കമന്റുകൾ. "" ഞാൻ ലിങ്ക് നോക്കിയില്ല ,അത് കൊണ്ട് തന്നെ ലിങ്കിലെ കാര്യങ്ങളെ പറ്റി ഒന്നും പറഞ്ഞിട്ടും ഇല്ല .. വിഷയത്തിൽ നിന്ന് കൊണ്ട് നിങ്ങൾക്ക് സംസാരിക്കാൻ ഭുദ്ധി മുട്ടുണ്ടോ ?ബാക്കി പറഞ്ഞതിനൊന്നും മറുപടി കണ്ടില്ല ....
"" വ്യത്യസ്ത യുക്തിവാദി സാഹിത്യങ്ങൾ വിലയിരുത്തി കേരളീയ യുക്തിവാദത്തിന്റെ ലിംഗം ഏതെന്നു വിലയിരുത്തുന്ന കുറിപ്പിലെ യുക്തിയുഗത്തെ വിലയിരുത്തിയ ഭാഗം മാത്രം വായിച്ചു പ്രതിരോധം തീര്ക്കുന്ന യുക്തിവാദി ബുജികളുടെ ഗതികേട് കാണുമ്പോൾ സഹതാപം തോന്നുന്നു "" നിങ്ങൾ വിണ്ടും കാടടക്കി വെടി വച്ചു കൊണ്ടിരിക്കയാണ് .. കൃത്യമായ ഒരു കായ്ച്ചപാടിൽ നിന്ന് കൊണ്ട് സംസാരിക്കാൻ നിങ്ങൾക്ക് കഴിയുനില്ല . മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലതും പച്ച കള്ളവും ,യാതൊരു അർത്ഥവും ഇല്ലാത്തതാണ് എന്ന് ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട് . മറുപടി ഉണ്ടെങ്കിൽ പറയുക , ബാക്കി മറുപടിക്ക് ശേഷം ..
യാതൊരു ശാസ്ത്രീയാടിത്തറയും ഇല്ലാത്ത ചില ഊഹങ്ങളെ മാത്രം ആധാരമാക്കി നിലനിൽക്കുന്ന പരിണാമമെന്ന മിഥ്യയെ അധികരിച്ച് ബാലാസംഗത്തിനെ വിലയിരുത്തിയതെ അബദ്ധം.
ആ അശാസ്ത്രീയ സങ്കൽപം ശരിയെന്നു വിശ്വസിക്കുന്ന ഒരു വിഭാഗം വായനക്കാർക്കിടയിലെക്ക് ബലാത്സംഗവും കൊള്ളയും കൊലയും പരിണാമപരമായി ജൈവികചോദനയാൽ നിലനിൽക്കുന്ന ഒരു സ്വാഭാവിക പുരുഷപ്രവർത്തിയാണെന്ന ധാരണനൽകുന്ന ദൂരവ്യാപക ദുഷ്ഫലം ചിന്തിക്കാനും മനസ്സിലാക്കാനും സാധാരണ പരിണാമഭക്തർക്ക് കഴിയില്ല. പക്ഷെ സാമൂഹ്യ ബോധമുള്ള സംസ്കൃത സമൂഹത്തിനു അത് തിരിച്ചറിയാൻ കഴിയും.
യുക്തിയുഗം ലേഖനം ലേഖകന്റെ ഭാഷയില വിലയിരുത്തുകയാണെങ്കിൽ തന്നെ ബലാൽസംഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് ബോധ്യമാവും.
യുക്തിവിചാരവും ഏറ്റുമാനൂർ ഗോപാലന്റെ ക്ഷുദ്രകൃതിയും നൽകുന്ന സന്ദേശവും ഈ ലേഖനവും ചേർത്ത് വായിച്ചാൽ ഇതൊരു പരിണാമ വിശ്വാസിയുടെയും ഉള്ളിൽ ബലാൽസംഗം തന്റെ ജീവശാസ്ത്ര പരിണിതിയും അത് ചെയ്യുന്നത് തെറ്റല്ല എന്ന ബോധ്യവുമാണ് നൽകുക. അത് കൊണ്ട് തന്നെ എന്റെ വിലയിരുത്തൽ തെറ്റല്ല.
തെറ്റാണെങ്കിൽ അത് വ്യക്തമാക്കാനുള്ള ബാധ്യത പരിണാമ വിശ്വസികൾക്കുണ്ട്.
ചരിത്രത്തിൽ പരിണാമ വിശ്വാസം സാമൂഹ്യജീവിതത്തിൽ ഇടപെട്ടതിന്റെ ചരിത്ര സാക്ഷ്യങ്ങൾ മറക്കാതിരിക്കുക.
യുക്തിയുഗം ലേഖനം കേവലം ഒറ്റപ്പെട്ട ഒരു അഭിപ്രായം മാത്രമായി വിലയിരുത്തിക്കൂടാ.
ഇത്തരം സാമൂഹ്യദ്രോഹ പ്രവണതകൾ മുളയിലെ നുള്ളിക്കളഞ്ഞില്ല എങ്കിൽ സമൂഹം അതിനു വലിയ വില നൽകേണ്ടി വരും .
@ മനു
എന്റെ കുറിപ്പിലെ സന്ദേശം യുക്തിവാദം സ്ത്രീവിരുദ്ധമാണെന്നതാണ്. അതിന് ഉപോൽബലകമായി മാത്രമാണ് യുക്തിയുഗം, യുക്തിവിചാരം, യുക്തിരേഖ, യുക്തിരാജ്യം, ദേശാഭിമാനി ഏറ്റുമാനൂർ ഗോപാലന്റെ കൃതി തുടങ്ങിയവ വിലയിരുത്തുന്നത്. ഇതിൽ യുഗം ലേഖനം ബലാത്സംഗവും കൊല്ല കൊലപാതകം തുടങ്ങിയവ പരിണാമപരമായ ജൈവിക പ്രതിഭാസമാണെന്ന് സമർത്ഥിക്കുന്നു. ഇല്ല, അല്ല എന്ന് മനുവിന് അഭിപ്രായമുണ്ടോ?. അതൊരു സത്യമായി നിലനിൽക്കുന്നു. പരിണാമമെന്ന .അശാസ്ത്രീയ മിത്യാധാരണയെ അടിസ്ഥാനമാക്കി എഴുതിയ യുഗം ലേഖനം തന്നെ നിലനിൽക്കാൻ അർഹതയില്ലാത്തതാണ്. അയാഥാർത്ഥ്യമിത്തിനെ അടിസ്ഥാനമാക്കി ഒരുക്രിമിനൽ കുറ്റത്തിന് ജീവശാസ്ത്രം തെളിയിക്കുന്നവന്റെ ഉള്ളിലെ പുരുഷ മേധാവിയ തിരിച്ചറിയാൻ അധികം ബുദ്ധിയും വിവേകവും ആവശ്യമില്ല. പക്ഷെ സ്വന്ത്രമായ പരിണാമന്ധത ബാധിക്കാത്ത മനസ്സ് വേണമെന്ന് മാത്രം.
പിന്നെ, ഈ ബലാൽസംഗം വ്യാഖ്യാനിച്ച ഈ പരിണാമ വിശ്വാസത്തിനു ഒടുക്കത്തെ ശാസ്ത്രീയ അടിത്തറയല്ലേ അല്ലെ?!
ഒരു തെളിവുമില്ലാത്ത അന്ധവിശ്വാസം അടിസ്ഥാനമാക്കി ഇത്തരം തമ്മാടിത്തം ന്യായീകരിക്കുന്ന പരിണാമ വിശ്വാസികളും യുക്തിവാദികളും സാമൂഹ്യദ്രോഹികൾ അല്ലാതാരാണ്.
Post a Comment