പച്ചക്കുതിരയും യുക്തിവാദികളും വെട്ടിനിരത്തിയ പാവം ഫൌസിയ
ഈ വിഷയത്തിലെ മുന്‍ ചര്‍ച്ചകള്‍ താഴെ നമ്പറുകളില്‍ ക്ളിക്കി വായിക്കാം
കേരളയുക്തിവാദിസംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ ഇ എ ജബ്ബാറിന്റെ ഭാര്യ എം ഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖം ഡിസി ബുക്സിന്റെ പച്ചക്കുതിര മാസിക 2011 ഡിസംബര്‍ ലക്കം കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചതിലെ പൊരുത്തക്കേടുകളും അബദ്ധങ്ങളും അശാസ്ത്രീയതയും മുന്‍ പോസ്റ്റുകളില്‍ വിലയിരുത്തി. ഫൌസിയയെന്ന മുസ്ലിം (മുജാഹിദ്) കുടുംബത്തില്‍ ജനിച്ചു പഠിച്ചു വളര്‍ന്ന പെണ്ണ് യുക്തിവാദി പ്രവര്‍ത്തകനും നേതാവുമായ ഇ എ ജബ്ബാറുമായി കണ്ടുമുട്ടി പരിചയപ്പെട്ടു അദ്ദേഹത്തെ പ്രേമിച്ചു കല്യാണം കഴിച്ചു താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന മതത്തെയും സമൂഹത്തെയും വിശ്വാസത്തെയും വലിച്ചെറിയാന്‍ സ്വാതന്ത്ര്യവും തന്റേടവും ലഭിച്ചു അങ്ങനെ കൂടുമാറിയ ആ ഫൌസിയ ഇന്നെത്തപ്പെട്ട അധപതത്തിന്റെ ആഴവും പരപ്പും നാം അറിഞ്ഞു.
സമൂഹത്തില്‍ താന്‍ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെയും യുക്തിവാദസാമൂഹ്യ വ്യവസ്ഥയുടെയും വക്താവായി അറിയപ്പെടുന്നുവെങ്കിലും തന്റെ ഉള്ളിലെ വിശ്വാസവും രാഷ്ട്രീയവും അവര്‍ പ്രഖ്യാപിച്ചത് മുമ്പ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പക്ഷെ പച്ചക്കുതിര ലേഖനം ഡിസി ബുക്സിന്റെ പോര്‍ടലില്‍ പ്രസിദ്ധീകരിച്ചതില്‍ അവര്‍ പറഞ്ഞ വളരെ പ്രസക്തമായ പലകാര്യങ്ങളും വെട്ടിമാറ്റി തങ്ങളുടെയും തല്‍പരകക്ഷികളുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് അഭിമുഖം വികൃതമാക്കിയതിന്റെ ചില നേര്‍കാഴ്ചകള്‍ മുന്‍ പോസ്റ്റില്‍ നാം നേരിട്ടറിഞ്ഞു. ഇവിടെ ആ പോസ്റ്റില്‍ ചര്‍ച്ചക്കെടുക്കാത്ത ഭാഗങ്ങളും, അതിലേറെ നമ്മുടെ ഇടപെടലുകളുടെ ഫലം എത്രത്തോളം വലുതാണെന്നും തെളിയിക്കുന്ന ചില കാര്യങ്ങളാണ് വിഷയീഭവിക്കുന്നത് ..
പച്ചക്കുതിര 2011 ഡിസംബര്‍ ലക്കത്തില്‍ ദൈവത്തെ ചീത്ത വിളിക്കാന്‍ ഫൌസിയ ഉപയോഗിച്ച സങ്കേതം ഭൂമിയിലെ പ്രകൃതിയിലെ പ്രപഞ്ചത്തിലെ സന്തുലിതാവസ്ഥയും പാരസ്പര്യവും ചോദ്യം ചെയ്യുകയായിരുന്നു. ആ കാര്യം നാം ഈ പോസ്റ്റില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. അവര്‍ പറഞ്ഞ വിവരക്കേടും വിഡ്ഢിത്തങ്ങളും അവര്‍ യുപി സ്കൂളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ ഉദ്ദരിച്ച് ചോദ്യം ചെയ്തിരുന്നു. (ഫൌസിയ മലപ്പുറം ചെമ്മങ്കടവ് ജി എം യു പി സ്കൂള്‍ പ്രധാനദ്ധ്യപികയാണ്. അത് കൊണ്ട് തന്നെയാണ് അവരുടെ നിലവാരത്തിലുള്ള പ്രൈമറി സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് തന്നെ തെളിവുദ്ദരിക്കാന്‍ കാരണം. അങ്ങനെ ആയാല്‍ അവര്‍ സ്വന്തം സബ്ഓര്‍ഡിനേറ്റര്‍മാരോടെങ്കിലും അന്വഷിച്ച് മനസ്സിലാക്കും എന്ന വിശ്വാസതോടെയായിരുന്നു അത്തരം ക്വാട്ടിങ്ങുകള്‍ നല്‍കിയത്.
ആ ഭാഗം പ്രിന്റ് എഡിഷനില്‍ നിന്ന്
E എഡിഷനില്‍ ഈ ഭാഗം വെട്ടിനിരത്തിയ നിലയില്‍
മുന്‍ പോസ്റ്റില്‍ നിന്ന് അല്‍പഭാഗം
നമ്മുടെ ഈ ഇടപെടല്‍ എത്ര ഫലം ചെയ്തു എന്ന് വ്യക്തമാക്കുന്നു ഈ വെട്ടി
നിരത്ത
ല്‍. മുന്‍ പോസ്റ്റില്‍ വിലയിരുത്തിയ വെട്ടിനിരത്തലുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അതിലെ രാഷ്ട്രീയം യുക്തിവാദി കമ്യൂണിസ്റ്റു രാഷ്ട്രീയ താല്‍പര്യത്തിനെതിരും മുസ്ലിംകളുടെ സാമൂഹ്യ കെട്ടുറപ്പിനുള്ള അംഗീകാരവുമായത് കൊണ്ടാണ് ആ വെട്ടിനിരത്തല്‍. പക്ഷെ ഇവിടെ രാഷ്ട്രീയമല്ല തിരുത്തളിനുള്ള കാരണം. തങ്ങള്‍ ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരെന്നു നെറ്റിയിലെഴുതിയൊട്ടിച്ചു നടക്കുന്ന യുക്തിവാദികളുടെ സംസ്ഥാന സെക്രടറിയായിരുന്ന പെണ്ണ് അശാസ്ത്രീയ, ആനമണ്ടത്തരം വിളിച്ചുപറഞ്ഞതിലുള്ള ജാള്യത മറച്ചു വെക്കാനുള്ള വിഫല ശ്രമം മാത്രമാണ് ഈ വെട്ടി നിരത്തല്‍. ഇതിലൂടെ യുക്തിവാദികള്‍ ഇരട്ട പ്രതി സന്ധിയിലാണകപെട്ടത്. ഒന്ന് യുക്തിവാദികളുടെ ശാസ്ത്രീയ ബോധവും പ്രകൃതിയെകുറിച്ച കാഴ്ചപ്പാടും വ്യക്തമായി. രണ്ടു മുമ്പ് സൂചിപ്പിച്ച പോലെ ഒരു പെണ്ണ് അവളുടെ ബാല്യത്തിലും യൌവ്വനത്തിലും എത്ര ഉന്നതവിദ്ധ്യാഭ്യാസവും ശാസ്ത്രീയ കാഴച്ചപ്പാടും സ്വാതന്ത്ര്യവും അനുഭവിച്ചിരിന്നുവെങ്കിലും, യുക്തിവാദികള്‍ക്കിടയില്‍ പെട്ട്പോയാലുള്ള അവളുടെ അതിദാരുണാവസ്ഥ വിളിച്ചോതിയിരുന്നു ഈ പ്രസ്താവന. ഈ ഒളിച്ചോട്ടം കൊണ്ടൊന്നും ഇവരുടെ അപമാനം മറച്ചുവെക്കില്ല .
മുമ്പ് നാം ചൂണ്ടിക്കാട്ടിയ ഒരു ഭാഗം കൂടി വെട്ടി മാറ്റിയത് കാണുക. അന്ന് അത് മാന്യ വായനക്കാര്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. അത് ഒരു യു പി സ്കൂള്‍ പ്രാധനദ്ധ്യപികയായിട്ടു പോലും തന്റെ ചുറ്റുപാടിലും അയല്‍പക്കത്തും നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ ഭരണ വ്യവസ്ഥിതിയെ കുറിച്ചും മാറ്റങ്ങളെ കുറിച്ച് ഒരു യുക്തിവാദിനി എത്ര അജ്ഞയാണെന്ന് വിളിച്ചോതുന്ന അവരുടെ വെളിപ്പെടുത്തലുകളാണ്. അവരുടെ അഭിമുഖത്തിന്റെ അച്ചടിപ്പതിപ്പിലേക്ക്
ഈ ഭാഗത്തിന്‍റെ ഇലക്ട്രോണിക്സ് രൂപം കാണുക
ആ വിഷയം മുമ്പ് നാം ചര്‍ച്ച ചെയ്തിരുന്നു ആ ഭാഗം
ഇവര്‍ ഇപ്പോള്‍ എന്ത് കൊണ്ട് ഈ ഭാഗം ഒഴിവാക്കി എന്നത് മുന്‍ പോസ്റ്റിലെ വിശദീകരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഈ വിഷയം ആ പോസ്റ്റിലെ കമന്റുകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അത് കൊണ്ട് ഇനിയും ഇവിടെ കൂടുതല്‍ വിശദീകരണമേതും ആവശ്യമില്ല.
ഒരു കാര്യം നമുക്ക് പറയാതെ വയ്യ. നാം ഇടപെട്ടത് കൊണ്ടാണ്. ഈ ഭാഗം വെട്ടിത്തിരുത്തിയിരിക്കുക. ഈ വിഷയം ചര്‍ച്ച ചെയ്തതിലടപെട്ടു പാവം ഫൌസിയയെ ഈ രീതിയിലേക്ക് അടിച്ചമര്‍ത്തിയ അവരുടെ ഭര്‍ത്താവായ പുരുഷന്‍ ജബ്ബാര്‍ ഈ വിവരക്കേട് തഹമാടായിയുടെ തലയില്‍ കെട്ടിവച്ചാണ് ന്യായീകരിച്ചത് . തന്റെയും തന്റെ യുക്തിവാദി ആദര്‍ശത്തിന്റെയും ശ്രമ ഫലമായാണ് ഫൌസിയ എന്ന ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ചിന്തയം സ്വാതന്ത്ര്യവും വിവരവും വെല്ലുവിളികള്‍ സ്വീകരിച്ചു അത് നേരിടാനുള്ള കരുത്തുമുണ്ടായിരുന്ന ഫൌസിയ ഈ നിലയിലെത്തിയതെന്നു ലോകമറിയുന്നതിലുള്ള ജാല്യതയാകാം ജബ്ബാറിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
അടുത്തതാണ് ഏറെ സഹതാപമര്‍ഹിക്കുന്നതും അതിലേറെ നമുക്ക് ഏറെ ആത്മ വിശ്വാസം നല്‍കുന്നതും.
പച്ചക്കുതിര 2011 ഡിസംബര്‍ ലക്കം കവര്‍ സ്റ്റോറി ഫൌസിയയുമായി നടത്തിയ അഭിമുഖമാണല്ലോ. ആ കവര്‍സ്റ്റോറിക്ക് അവര്‍ നല്‍കിയ അടിക്കുറിപ്പ് 'മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മത രഹിത ജീവിതം സാധ്യമോ?' എന്നായിരുന്നല്ലോ അതിന്റെ(മാസികയുടെ മുഖ പേജ്) സ്കാന്‍ ഇമേജ് ഇതാ.
എന്ത് കൊണ്ട് ശ്രീമതി ഫൌസിയയെ കുടുംബത്തില്‍ നിന്ന് പോലും അടര്‍ത്തി യെടുത്തു ഒറ്റത്തടിയാക്കി?
ഇവിടെയാണ് നമ്മുടെ ഇടപെടലിന്റെ ആഴം നമുക്ക് ബോധ്യപ്പെടുന്നത്. മാന്യ വായനക്കാര്‍ മുന്‍പോസ്റ്റില്‍ ഇടപെട്ടു കമന്റുകളില്‍ പ്രധാനമായും ഉന്നയിച്ച പ്രശ്നമായിരുന്നു KYS സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ജബ്ബാറിന്റെ കുടുംബത്തിനു മുസ്ലിം കുടുംബമെന്ന ഓമനപ്പേര് ചേരുമോ എന്നത് ...
എന്തോ പച്ചക്കുതിരയുടെയും DCB യുടെയും പത്രാധിപസമാധിയിലിരിക്കുന്ന ഉന്നത ബുദ്ധിജീവികള്‍ക്കോ, അഭിമുഖം നടത്തിയ മഹാന്‍ താഹ മാടായിക്കോ അതല്ല യുക്തിവാദി സംസ്ഥാന നേതാക്കളായ ജബ്ബാറിനോ പാവം പാവം ഫൌസിയക്കോ ഇക്കാര്യം മനസ്സിലായില്ല എന്നതും ഈ ബ്ളോഗില്‍ ഇടപെട്ട മാന്യവായനക്കാര്‍ക്ക് ഇക്കാര്യം പെട്ടന്നു ബോധ്യപ്പെട്ടു എന്നതും ഇരു കൂട്ടരുടെയും ബൌദ്ധിക നിലവാരവും അറിവും കഴിവും വിവരവും താരതമ്യം ചെയ്യാനുള്ള മാനദണ്ധമല്ലെ.. പ്രിയ സുഹൃത്തുക്കളെ നമ്മുടെ ഇടപെടലുകള്‍ ചെറിയ മാറ്റമല്ല വരുത്തിയത്. കേരളത്തിലെ ബുദ്ധിജീവനത്തിന്റെയും അക്ഷര കച്ചവടത്തിന്റെയും മൊത്തക്കച്ചവടം നടത്തുന്ന കൂട്ടരുടെ നിലവാര തകര്‍ച്ചയും വിവരക്കെടും ചൂണ്ടിക്കാട്ടി അവരെ തിരുത്താന്‍ നമുക്ക് സാധിച്ചു എന്നത് നമ്മുടെ ഇടപെടലുകള്‍ അതിന്റെ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നു. ഇതില്‍ നമുക്ക് ഏറെ അഭിമാനം ഉണ്ട്.
പക്ഷെ ഇതില്‍ അഭിമാനിക്കുന്നതിലുപരി നാം മനസ്സിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഈ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞത് നമ്മുടെ ഉത്തരവാദിത്വവും ബാധ്യതയും കൂട്ടുന്നു എന്നത് തിരിച്ചറിഞ്ഞു ഇനിയും ശക്തമായി ഇടപെടേണ്ടതുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
തുടര്‍ന്നും ഇത്തരം മനുഷ്യാവകാശപ്രശ്നങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പീഡിതജനവിഭാഗങ്ങള്‍ക്കും പ്രകൃതിക്കും ആവാസവ്യവസ്ഥക്ക്മെതിരെയുള്ള കടന്നു കയറ്റങ്ങള്‍ക്ക് നേരെ പ്രതികരിക്കാനും നമ്മുടെ പരിതിയില്‍ നിന്ന് പ്രതിരോധിക്കാനും നാം തയ്യാറെടുക്കുക. അതിനു അള്ളാഹു അനുഗ്രഹിക്കട്ടെ
ഈ വിഷയത്തില്‍ മുമ്പ് FB freethinkers ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച പോസ്റ്റു ചെയ്തത് കൂടുതല്‍ വായനക്ക് സമര്‍പ്പിക്കുന്നു
ല്‍. മുന്‍ പോസ്റ്റില്‍ വിലയിരുത്തിയ വെട്ടിനിരത്തലുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അതിലെ രാഷ്ട്രീയം യുക്തിവാദി കമ്യൂണിസ്റ്റു രാഷ്ട്രീയ താല്‍പര്യത്തിനെതിരും മുസ്ലിംകളുടെ സാമൂഹ്യ കെട്ടുറപ്പിനുള്ള അംഗീകാരവുമായത് കൊണ്ടാണ് ആ വെട്ടിനിരത്തല്‍. പക്ഷെ ഇവിടെ രാഷ്ട്രീയമല്ല തിരുത്തളിനുള്ള കാരണം. തങ്ങള്‍ ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരെന്നു നെറ്റിയിലെഴുതിയൊട്ടിച്ചു നടക്കുന്ന യുക്തിവാദികളുടെ സംസ്ഥാന സെക്രടറിയായിരുന്ന പെണ്ണ് അശാസ്ത്രീയ, ആനമണ്ടത്തരം വിളിച്ചുപറഞ്ഞതിലുള്ള ജാള്യത മറച്ചു വെക്കാനുള്ള വിഫല ശ്രമം മാത്രമാണ് ഈ വെട്ടി നിരത്തല്‍. ഇതിലൂടെ യുക്തിവാദികള്‍ ഇരട്ട പ്രതി സന്ധിയിലാണകപെട്ടത്. ഒന്ന് യുക്തിവാദികളുടെ ശാസ്ത്രീയ ബോധവും പ്രകൃതിയെകുറിച്ച കാഴ്ചപ്പാടും വ്യക്തമായി. രണ്ടു മുമ്പ് സൂചിപ്പിച്ച പോലെ ഒരു പെണ്ണ് അവളുടെ ബാല്യത്തിലും യൌവ്വനത്തിലും എത്ര ഉന്നതവിദ്ധ്യാഭ്യാസവും ശാസ്ത്രീയ കാഴച്ചപ്പാടും സ്വാതന്ത്ര്യവും അനുഭവിച്ചിരിന്നുവെങ്കിലും, യുക്തിവാദികള്‍ക്കിടയില്‍ പെട്ട്പോയാലുള്ള അവളുടെ അതിദാരുണാവസ്ഥ വിളിച്ചോതിയിരുന്നു ഈ പ്രസ്താവന. ഈ ഒളിച്ചോട്ടം കൊണ്ടൊന്നും ഇവരുടെ അപമാനം മറച്ചുവെക്കില്ല .
മുമ്പ് നാം ചൂണ്ടിക്കാട്ടിയ ഒരു ഭാഗം കൂടി വെട്ടി മാറ്റിയത് കാണുക. അന്ന് അത് മാന്യ വായനക്കാര്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. അത് ഒരു യു പി സ്കൂള്‍ പ്രാധനദ്ധ്യപികയായിട്ടു പോലും തന്റെ ചുറ്റുപാടിലും അയല്‍പക്കത്തും നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ ഭരണ വ്യവസ്ഥിതിയെ കുറിച്ചും മാറ്റങ്ങളെ കുറിച്ച് ഒരു യുക്തിവാദിനി എത്ര അജ്ഞയാണെന്ന് വിളിച്ചോതുന്ന അവരുടെ വെളിപ്പെടുത്തലുകളാണ്. അവരുടെ അഭിമുഖത്തിന്റെ അച്ചടിപ്പതിപ്പിലേക്ക്
ആ വിഷയം മുമ്പ് നാം ചര്‍ച്ച ചെയ്തിരുന്നു ആ ഭാഗം
"മുസ്ലിം സ്ത്രീകളുടെ രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ സൈനബ'?!!!!!!!!!!.30 എന്താണ് ഇപ്പറഞ്ഞതിന്റെ സാരം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കേവലം മൂന്നു കിലോ മീറ്ററില്‍ താഴെ ദൂരത്തില്‍ ചെറാട്ട്കുഴി അമ്പലത്തിനടുത്ത് വീട് വച്ച് താമസിക്കുന്ന KYS സംസ്ഥാന സെക്രടറിയായിരുന്ന. KSTA മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന, KSTA മലപ്പുറം ജില്ലാ ജോയിന്റ് സെക്രടറിയായ ഒരു ഗവണ്‍മെന്റ് UP സ്കൂള്‍ പ്രധാനാദ്ധ്യപികയായ31 ഒരാളില്‍ നിന്ന് ഇത്തരം വിവരം കെട്ട ഒരു പ്രസ്താവന വന്നു എന്നതും, അവര്‍ ചെറു പ്രായത്തിലെ സ്വന്തം വിശ്വാസത്തെ വിചിന്തനം നടത്താന്‍ ധൈര്യപ്പെട്ടിരുന്നു32 എന്നതും കൂട്ടി വായിച്ചാല്‍ അവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ അതുമല്ലെങ്കില്‍ അവരെ നയിക്കുന്ന വിശാസം അല്ലെങ്കില്‍ അവരുടെ കുടുംബം ഏതൊരു തമോഗര്‍ത്തത്തിലാണ് അവരെ കൊണ്ടെത്തിച്ചെതെന്നും അതില്‍ നിന്നും എന്നെങ്കിലും ഇവര്‍ക്ക് മോചനമുണ്ടാകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടാണ്. ഇവര്‍ ഇപ്പോള്‍ എന്ത് കൊണ്ട് ഈ ഭാഗം ഒഴിവാക്കി എന്നത് മുന്‍ പോസ്റ്റിലെ വിശദീകരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഈ വിഷയം ആ പോസ്റ്റിലെ കമന്റുകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അത് കൊണ്ട് ഇനിയും ഇവിടെ കൂടുതല്‍ വിശദീകരണമേതും ആവശ്യമില്ല.
ഒരു കാര്യം നമുക്ക് പറയാതെ വയ്യ. നാം ഇടപെട്ടത് കൊണ്ടാണ്. ഈ ഭാഗം വെട്ടിത്തിരുത്തിയിരിക്കുക. ഈ വിഷയം ചര്‍ച്ച ചെയ്തതിലടപെട്ടു പാവം ഫൌസിയയെ ഈ രീതിയിലേക്ക് അടിച്ചമര്‍ത്തിയ അവരുടെ ഭര്‍ത്താവായ പുരുഷന്‍ ജബ്ബാര്‍ ഈ വിവരക്കേട് തഹമാടായിയുടെ തലയില്‍ കെട്ടിവച്ചാണ് ന്യായീകരിച്ചത് . തന്റെയും തന്റെ യുക്തിവാദി ആദര്‍ശത്തിന്റെയും ശ്രമ ഫലമായാണ് ഫൌസിയ എന്ന ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ചിന്തയം സ്വാതന്ത്ര്യവും വിവരവും വെല്ലുവിളികള്‍ സ്വീകരിച്ചു അത് നേരിടാനുള്ള കരുത്തുമുണ്ടായിരുന്ന ഫൌസിയ ഈ നിലയിലെത്തിയതെന്നു ലോകമറിയുന്നതിലുള്ള ജാല്യതയാകാം ജബ്ബാറിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
അടുത്തതാണ് ഏറെ സഹതാപമര്‍ഹിക്കുന്നതും അതിലേറെ നമുക്ക് ഏറെ ആത്മ വിശ്വാസം നല്‍കുന്നതും.
പച്ചക്കുതിര 2011 ഡിസംബര്‍ ലക്കം കവര്‍ സ്റ്റോറി ഫൌസിയയുമായി നടത്തിയ അഭിമുഖമാണല്ലോ. ആ കവര്‍സ്റ്റോറിക്ക് അവര്‍ നല്‍കിയ അടിക്കുറിപ്പ് 'മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മത രഹിത ജീവിതം സാധ്യമോ?' എന്നായിരുന്നല്ലോ അതിന്റെ(മാസികയുടെ മുഖ പേജ്) സ്കാന്‍ ഇമേജ് ഇതാ.
ഇതിന്റെ തന്നെ ഓണ്‍ലൈന്‍ പതിപ്പിലെ വികൃതമുഖം കാണുക
എന്ത് കൊണ്ട് പച്ചക്കുതിര തന്റെ മുഖം വെട്ടി വികൃതമാക്കി?!...
പച്ചക്കുതിരയുടെ അച്ചടി മുഖചിത്രത്തിലെ മുസ്ലിം കുടുംബം എവിടെ?!എന്തെ മുസ്ലിം കുടുംബത്തിനു എന്നത് സ്ത്രീക്ക് എന്ന് തിരുത്തിയതും ഒരു പെണ്ണില്‍ പരിമിതപ്പെടുത്തിയതും എന്ത് കൊണ്ട് ശ്രീമതി ഫൌസിയയെ കുടുംബത്തില്‍ നിന്ന് പോലും അടര്‍ത്തി യെടുത്തു ഒറ്റത്തടിയാക്കി?
ഇവിടെയാണ് നമ്മുടെ ഇടപെടലിന്റെ ആഴം നമുക്ക് ബോധ്യപ്പെടുന്നത്. മാന്യ വായനക്കാര്‍ മുന്‍പോസ്റ്റില്‍ ഇടപെട്ടു കമന്റുകളില്‍ പ്രധാനമായും ഉന്നയിച്ച പ്രശ്നമായിരുന്നു KYS സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ജബ്ബാറിന്റെ കുടുംബത്തിനു മുസ്ലിം കുടുംബമെന്ന ഓമനപ്പേര് ചേരുമോ എന്നത് ...
എന്തോ പച്ചക്കുതിരയുടെയും DCB യുടെയും പത്രാധിപസമാധിയിലിരിക്കുന്ന ഉന്നത ബുദ്ധിജീവികള്‍ക്കോ, അഭിമുഖം നടത്തിയ മഹാന്‍ താഹ മാടായിക്കോ അതല്ല യുക്തിവാദി സംസ്ഥാന നേതാക്കളായ ജബ്ബാറിനോ പാവം പാവം ഫൌസിയക്കോ ഇക്കാര്യം മനസ്സിലായില്ല എന്നതും ഈ ബ്ളോഗില്‍ ഇടപെട്ട മാന്യവായനക്കാര്‍ക്ക് ഇക്കാര്യം പെട്ടന്നു ബോധ്യപ്പെട്ടു എന്നതും ഇരു കൂട്ടരുടെയും ബൌദ്ധിക നിലവാരവും അറിവും കഴിവും വിവരവും താരതമ്യം ചെയ്യാനുള്ള മാനദണ്ധമല്ലെ.. പ്രിയ സുഹൃത്തുക്കളെ നമ്മുടെ ഇടപെടലുകള്‍ ചെറിയ മാറ്റമല്ല വരുത്തിയത്. കേരളത്തിലെ ബുദ്ധിജീവനത്തിന്റെയും അക്ഷര കച്ചവടത്തിന്റെയും മൊത്തക്കച്ചവടം നടത്തുന്ന കൂട്ടരുടെ നിലവാര തകര്‍ച്ചയും വിവരക്കെടും ചൂണ്ടിക്കാട്ടി അവരെ തിരുത്താന്‍ നമുക്ക് സാധിച്ചു എന്നത് നമ്മുടെ ഇടപെടലുകള്‍ അതിന്റെ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നു. ഇതില്‍ നമുക്ക് ഏറെ അഭിമാനം ഉണ്ട്.
പക്ഷെ ഇതില്‍ അഭിമാനിക്കുന്നതിലുപരി നാം മനസ്സിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഈ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞത് നമ്മുടെ ഉത്തരവാദിത്വവും ബാധ്യതയും കൂട്ടുന്നു എന്നത് തിരിച്ചറിഞ്ഞു ഇനിയും ശക്തമായി ഇടപെടേണ്ടതുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
തുടര്‍ന്നും ഇത്തരം മനുഷ്യാവകാശപ്രശ്നങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പീഡിതജനവിഭാഗങ്ങള്‍ക്കും പ്രകൃതിക്കും ആവാസവ്യവസ്ഥക്ക്മെതിരെയുള്ള കടന്നു കയറ്റങ്ങള്‍ക്ക് നേരെ പ്രതികരിക്കാനും നമ്മുടെ പരിതിയില്‍ നിന്ന് പ്രതിരോധിക്കാനും നാം തയ്യാറെടുക്കുക. അതിനു അള്ളാഹു അനുഗ്രഹിക്കട്ടെ
ഈ വിഷയത്തില്‍ മുമ്പ് FB freethinkers ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച പോസ്റ്റു ചെയ്തത് കൂടുതല്‍ വായനക്ക് സമര്‍പ്പിക്കുന്നു
കേരളത്തില്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദികളുടെ ചൂഷണത്തിന്
വിധേയയായി കഷ്ട്ടപ്പെടുന്ന ഒരു പെണ്ണിന്റെ അവസ്ഥ ഇന്ഷാഅല്ലാ അടുത്തൊരു
പോസ്റ്റില്‍
No comments:
Post a Comment