"കുടുംബക്ഷേമപരിപാടി ഒരു ദേശീയ പരിപാടിയാണ്. അല്ലാതെ ക്രിസ്തുമതവും ഇസ്ലാമും പറയുന്നത് പോലെ വനിതാ ക്ഷേമ ബില്ലില്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ കൊണ്ടുവന്ന ഒരു പുതിയ പരിപാടിയൊന്നുമല്ല. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചു കുടുംബാസൂത്രണ പരിപാടികള്‍ അട്ടിമറിക്കുക എന്ന ഹിഡന്‍ അജണ്ടവച്ച്കൊണ്ടാണ് മതങ്ങള്‍
ഇത്തരം കുപ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്."1
യുക്തിവിചാരം മാസിക 2012 മാര്‍ച്ച് ലക്കത്തില്‍ ശ്രീ ജോസഫ് വടക്കന്റെ 'വനിതാക്ഷേമ ബില്ലിന്റെ പേരില്‍ കുടുംബക്ഷേമ പരിപാടി അട്ടിമറിക്കുന്ന മതങ്ങള്‍' എന്ന ലേഖനത്തിന്റെ ആദ്യ വരികളാണ് നാം വായിച്ചത്. ഇ വിഷയം മുമ്പ് രണ്ടു പ്രാവശ്യം ഇവിടെ ചര്‍ച്ച ചെയ്തിരുന്നു. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ ലജ്ജിക്കുകയും ക്ഷമചോദിക്കുകയും ചെയ്യട്ടെ
ഉല്‍ബുദ്ധ കേരളീയസമൂഹവും ഭരണകൂടവും ശ്രീ വി ആറിന്റെ ആ സ്ത്രീ, മനുഷ്യവര്‍ഗ്ഗ, പകൃതി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ അതര്‍ഹിക്കുന്ന എല്ലാ അവക്ഞ്ഞയോടും കൂടി ഓടയിലേക്കു പുറം കാലു കൊണ്ട് തട്ടിയതായിരുന്നു. പക്ഷെ ആ വൃത്തികെട്ട സാധനം ആ അഴുക്കുചാലില്‍ നിന്ന് മുങ്ങിത്തപ്പിയെടുത്ത് പരിസരം മലീമസമാക്കുകയാണ് നാസ്തിക ഭൌതിക യുക്തിവാദികള്‍. ഈ മനുഷ്യ വിരുദ്ധ നിര്‍ദ്ദേശത്തെ വെള്ള പൂശാന്‍ ഉപയോഗിച്ചിരിക്കുന്നത് കുടുംബക്ഷേമ പരിപാടി ഇന്ത്യയുടെ പ്രഖ്യാപിത നയമാണെന്ന ന്യായീകരണത്തോടെയും അതിന്റെ ചരിത്രം വിശദീകരിച്ചുമാണ്. ഇന്ത്യയിലെ കുടുംബാസൂത്രണ പദ്ധതികളുടെ പിന്നിലെ ഹിഡന്‍ അജണ്ടകള്‍ പരിശോദിക്കുന്നതിനു മുമ്പ് ശ്രീ വി ആറിന്റെ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്താം. വി ആറിന്റെ നിര്‍ദ്ദേശങ്ങളെ കുറിച്ച പത്രവാര്‍ത്ത ഇങ്ങനെ വായിക്കാം.
"രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് ധനസഹായം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരടു സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടിലതികം കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം നിലപാട് സ്വീകരിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും മൂന്നു മാസത്തെ തടവും നല്‍കണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള (?!)കേരള വിമന്‍സ് കോഡ് ബില്‍ ശുപാര്‍ശ ചെയ്യുന്നു.
ഇതടക്കം ജനസംഖ്യാ നിയന്ത്രണത്തിനുള്ള
വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന ബില്‍ ജസ്റ്റീസ്
വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതിയാണ് തയ്യാറാക്കിയത്. കരടു
ബില്ലിന്റെ ആദ്യ അധ്യായത്തിലാണ് വിവാദ ശുപാര്‍ശകള്‍. കുടുംബത്തില്‍ രണ്ടു
കുട്ടികളെന്ന വ്യവസ്ഥ സംസ്ഥാനത്തിന്റെ പൊതു കുടുംബനയമായി അംഗീകരിക്കണം.
രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം
ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണം. രണ്ടു കുട്ടികളെന്ന വ്യവസ്ഥ
ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ കൂടുതല്‍ കുട്ടികള്‍ വേണമെന്ന്
പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍
എന്നിവരെ ശിക്ഷാനടപടിക്ക് വിധേയരാക്കണം. നിയമങ്ങള്‍ക്ക് അനുസൃതമായി
സുരക്ഷിതമായ ഗര്‍ഭചിദ്രം അനുവദിക്കണമെന്നാണ് ബില്ലിലെ മറ്റൊരു പ്രധാന
വ്യവസ്ഥ. എല്ലാ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാക്കണം. ഗര്‍ഭ
നിരോധനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വിവാഹ വേളയില്‍ തന്നെ സൌജന്യമായി
ലഭ്യമാക്കണം. വിവാഹമോചന കേസുകള്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെ കുടുംബ
കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ മര്യാജ് ഓഫിസറെ നിയമിക്കണം. കരട് ബില്‍
ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.
2
ശ്രീ വി ആര്‍ നിര്‍ദ്ദേശിച്ചപോലെ ഒരു പൈശാചിക നയവും നിയമവും സ്വതന്ത്ര ഭാരതത്തിലൊരിക്കലും ഔദ്വോകികമായി നിലനിന്നിട്ടില്ല. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ കറുത്ത അദ്യായമായിരുന്ന അടിയന്തരാവസ്ഥ (1975 -1977 ) കാലത്തു ശ്രീമതി ഇന്ദിരയും അവരുടെ പുന്നാരമോന്‍ സഞ്ജയും കൂടി പൈശാചിക നൃത്തമാടിയ ഡല്‍ഹിയും തുര്‍കുമാന്‍ഗേറ്റും മറന്നു കൊണ്ടല്ല ഇത് പറയുന്നത്.
However, the most controversial agenda was the implementation of a family-planning programme. This programme was a result of Sanjay Gandhi’s so-called “vision” to contain population growth in this country. Officially, this exercise was supposed to be a voluntary one for both men and women. However, there were reports that government officials were forcing young unmarried men, the poor and in some cases even political opponents.3
അന്ന് പതിനായിരങ്ങള്‍ ഇവരുടെ ഭീകര താന്ധവത്തിനു വിധേയമായി ശന്ധീകരിചിട്ടുന്ടെങ്കിലും ചരിത്രത്തിലൊരിക്കലും ഭാരതത്തില്‍ ശ്രീ വി ആര്‍ നിര്‍ദ്ദേശിക്കുന്ന നിയമം നിലനിന്നിട്ടില്ല. വി ആറിന്റെ നിര്‍ദ്ദേശങ്ങളുടെ പൈശാചിക ഭീകരത ആ പത്രവാര്‍ത്തയില്‍ നിന്ന് തന്നെ സുവ്യക്തമാണ്. (അവ അല്പം വിശദമായി ചര്‍ച്ച ചെയ്ത ഒരു ലിങ്ക് ഇവിടെ) എങ്കിലും ജോസെഫ് പറയുന്നു. അത് ഭാരതത്തിന്റെ നയമാണെന്ന്.
വി ആര്‍ കൃഷ്ണയ്യരുടെ ഭീകര നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും അഹോരാത്രം പരിശ്രമിക്കുന്ന ഒരു കൂട്ടര്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിലനില്‍ക്കുന്നു എന്നത് എത്ര ഭയാനകമല്ല. ലോകനാസ്ഥികതക്ക് ആവേശം പകര്‍ന്ന റിച്ചാര്‍ഡ് ഡോകിന്‍സിന്റെ Goddlusionന്റെ മലയാള പതിപ്പായ 'നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം' എന്ന പുസ്തകം ഭ്രൂണഹത്യ ന്യായീകരിക്കാന്‍ മാത്രം 16 പേജുകള്‍ ഉപയോഗപ്പെടുത്തി എന്നത് എത്ര ഭയാനകമല്ല. നാസ്തിക ഭൌതിക യുക്തിവാദികളെ സംബന്ധിച്ച് ഭ്രൂണവും മനുഷ്യനും കേവലം പതാര്‍ത്ഥം മാത്രമാണ്. പക്ഷെ മനുഷ്യ കുലത്തെ സംബന്ധിച്ച് ഭ്രൂണമായാലും, മനുഷ്യനായാലും അവന്റെ സ്വന്തം ആത്മാവിന്റെയും ജീവന്റെയും ഭാഗമാണ്. അത് കൊണ്ട് തന്നെ മനുഷ്യനെതിരെയുള്ള ഏത് നീക്കത്തെയും മനുഷ്യകുലം പ്രതിരോധിക്കും. അതവന്റെ ജന്മാവകാശമാണ്. അതിനെതിരില്‍ ഏത് നാസ്തിക ഭൌതിക യുക്തിവാദി ഉറഞ്ഞു തുള്ളിയാലും.
നാസ്തികനായ ദൈവത്തില്‍ നിന്ന്. "പരിണാമ സിദ്ധാന്തമനുസരിച്ച് ഹോമോസപ്പിയന്സിന്റെ കോശങ്ങള്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ല. എന്നാല്‍ മതവാദികള്‍ക്ക് അത്തരം സിദ്ധാന്തങ്ങളൊന്നും ബാധകമല്ല. ഒരു കോശത്തിന് മനുഷ്യ പദവി നല്‍കുന്നത്പോലും പരിണാമസിദ്ധാന്തമനുസരിച്ച് എളുപ്പമല്ല. ജീവിവര്‍ഗ്ഗങ്ങളിലെ കോശപരിണാമമെന്നത് ഒരു നിരന്തര പ്രക്രിയയാണ്. (A continuous evolutionary process). .......................ഉദാഹരണമായി ആസ്ട്രേലോപിതക്കസ് അഫാറെന്‍സിസ് (Australopithecus afarensis ) എന്ന മനുഷ്യ പിതമാഹന(?)തന്നെയെടുക്കുക. എന്ത് പദവിയാണ് ടിയാന്റെ കോശത്തിന് മതതീവ്രവാദികള്‍ നല്കുക? 4
For 40 years, Piltdown man was accepted as the greatest evidence for human evolution. Evolutionist fossil experts claimed to have found a lot of transitional features in the skull. It only emerged later that the fossil was a fake
കേവലം ജൈവപതാര്‍ത്ഥം മാത്രമായ കോശസമുചയം മാത്രമാണ് ജീവികള്‍. അതില്‍ പെട്ട ഒരു പ്രത്യേകതരം കോശസമുച്ചയം എന്നതിലുപരി മറ്റൊന്നുമല്ല മനുഷ്യനായാലും മനുഷ്യഭ്രൂണമായാലും. അങ്ങിനെയുള്ള ജൈവ പതാര്‍ത്ഥം നശിപ്പിക്കുന്നതിലെന്തു തെറ്റ്?. മനുഷ്യവഗ്ഗത്തെ പരിണാമ ശ്രേണിയിലെ ഒരു ഘടകം മാത്രമായി കാണുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക് മനുഷ്യനെ കൊല്ലുന്നതും ആ സിദ്ധാന്തപ്രകാരം തെറ്റല്ല. ജീവിക്കാനുള്ള സമരത്തില്‍ നിലനില്‍ക്കാന്‍ കഴിവും അര്‍ഹതയുമുള്ളതെ പ്രകൃതിനിര്‍ദ്ധാരണ നിയമ പ്രകാരം നിലനില്ക്കു.
''പ്രകൃതിയിലെ ജീവജാലങ്ങളുടെ പെട്ടെന്നുള്ള വംശവർദ്ധനവ് മൂലം ജീവജാലങ്ങൾ തമ്മിൽ ഭക്ഷണത്തിനും താമസത്തിനും വേണ്ടി മത്സരത്തിനു കാരണമാകുന്നു. ഈ മത്സരത്തിൽ ഏറ്റവും കഴിവുള്ള ജീവജാലങ്ങൾ നിലനിൽക്കും. അതായത്, പ്രകൃതി സാഹചര്യങ്ങളോടിണങ്ങിച്ചേരുന്ന വിധത്തിൽ ജീവജാലങ്ങൾ പ്രകൃതിയാൽ തന്നെ തിരഞ്ഞെടുക്കപ്പെടുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളിലൂടെ ശക്തി പ്രാപിക്കുന്ന ജീവജാലങ്ങൾ തങ്ങളിലുണ്ടായ മാറ്റങ്ങളെയും കഴിവുകളെയും പുതുതലമുറയിലേക്ക് കൈമാറുന്നു. കൂടുതൽ തലമുറകൾ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവ തങ്ങളുടെ പൂർവികരുമായി വ്യത്യസ്തരായിരിക്കും. ഈ പ്രതിഭാസമാണ് പ്രകൃതി നിർദ്ധാരണം എന്നറിയപ്പെടുന്നത്. ഇത്തരത്തിൽ പുതു ജീവജാലങ്ങൾ ഉത്ഭവിക്കുന്നു. ഈ സിദ്ധാന്തത്തെ ഡാർവിനിസം എന്നും വിളിക്കുന്നു.''5

ശ്രീ ജോസഫ് വടക്കന്റെ ലേഖനത്തിന്റെ തുടക്കം തന്നെ ഉത്ബുദ്ധകേരളീയ സമൂഹം വി ആറിന്റെ പൈശാചിക നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. (ക്രിസ്ത്യന്‍ ഇസ്ലാം) മതസമൂഹത്തിന്റെ ഹിഡന്‍ അജണ്ടയാനെന്നതാണല്ലോ. അദ്ദേഹത്തിന്റെ ലേഖനം ഒരിക്കല്‍ വായിച്ചാല്‍ ഭാരതത്തിലെ കുടുംബാസൂത്രണ പരിപാടി ആരുടെ ഹിഡന്‍ അജന്ധആയിരുന്നു. വ്യക്തമാവും. അതിലേക്കു പോകാം.
''നാലാം പഞ്ചവല്‍സരപദ്ധതിയില്‍ കുടുംബക്ഷേമപരിപാടികള്‍ക്ക് വന്‍ പ്രാധാന്യം നല്‍കിയിരുന്നു. ആശുപത്രികളില്‍ PPS വാര്‍ഡുകളുണ്ടാക്കി-പോസ്റ്റ് പാര്‍ട്ടം സ്റ്ററിലൈസേഷന്‍ പ്രോഗ്രാം നടപ്പിലാക്കി ...........................പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനുമായി മറ്റു സാമൂഹ്യ സംഘടകളുമായി യോജിച്ചു പ്രവര്‍ത്തിക്കുക. കേന്ദ്രസര്‍ക്കാറിന്റെ ഈ നയത്തെ പ്രത്യക്ഷമായും അട്ടിമറിച് കൊണ്ടിരിക്കുകയാണിന്നു വിവിധ സംസ്ഥാന സര്‍ക്കാറുകളും യു പി ഏ ഗവര്‍മന്റും. കുടുംബാസൂത്രണ പരിപാടികളെ അട്ടിമറിക്കുന്ന കാര്യത്തില്‍ ഗുലാം നബി ആസാദ് എന്ന ആരോഗ്യ മന്ത്രിക്കും മത ഭ്രാന്തന്മാരായ മറ്റുചില മന്ത്രിമാര്‍ക്കുമൊക്കെ വ്യക്തമായ അജണ്ടകളുണ്ട്. രണ്ടു സെമിറ്റിക് മതങ്ങളുടെ താല്പര്യങ്ങളാണ് സര്‍ക്കാരുകളെയും രാഷ്ട്രീയപാര്‍ട്ടികളെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ പ്രവണതയാ ണിത്''6
ശ്രീ വടക്കന്‍ ഇവിടെയും പറയുന്നത് അജണ്ടകളെ കുറിച്ച് തന്നെ. ഭാരതസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും കുടുംബാസൂത്രണ പരിപാടികള്‍ നടത്താതിരിക്കുന്നത് മതങ്ങളുടെ താല്പര്യ സംരക്ഷണത്തിനാനെന്നാണ് നിരുത്തരവാദപരമായി ആരോപിക്കുന്ന ശ്രീ വടക്കനും യുക്തിവിചാരം മാസികയും അതിനു തെളിവൊന്നും സമര്‍ത്തിക്കുന്നില്ല. പക്ഷെ മതങ്ങള്‍ പറയുന്നതും രാജ്യപുരോഗതി ആഗ്രഹിക്കുന്ന സര്‍ക്കാരുകള്‍ പറയുന്നതും ഒന്നാകുന്നതില്‍ മനുഷ്യശത്രുക്കള്‍ വിറളി പൂണ്ടു അക്രമോല്സുകരാകുന്നത് അവരുടെ സ്വാഭാവിക പരിണിതി. അത്തരം മനുഷ്യകുല വിരുദ്ധരേ മനുഷ്യ സ്നേഹികളും പ്രകൃതിസ്നേഹികളും തിരിച്ചറിയുക. നാസ്തിക ഭൌതിക യുക്തിവാദികള്‍ ഇന്നും 1960 കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണ് ഈ പ്രസ്താവനയും ശ്രീ ഡോകിന്‍സിന്റെ പ്രസ്താവനയും തെളിയിക്കുന്നു.
ആധുനിക ജനസംഖ്യാ, ഭക്ഷ്യവിഭവ, മാനവികവിഭവ തൊഴില്‍ വളര്‍ച്ചാ, കാര്‍ഷികവളര്‍ച്ചാ സാമുദായിക സാമ്പത്തിക വളര്‍ച്ചയെ കുറിച്ചൊന്നും ഒട്ടും ബോധവാന്മാരല്ല നാസ്തിക ഭൌതിക യുക്തിവാദികള്‍ എന്നത് ഇവര്‍ ആപതിച്ച
ഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. ജനസംഖ്യ വര്‍ദ്ദനവും സാമ്പത്തിക ഭക്ഷ്യവിതരണ സംബന്ധമായ ചര്‍ച്ചകളും പിന്നീടാകാം.
ഭാരതത്തിലെ കുടുംബാസൂത്രണ ചരിത്രം ശ്രീ വടക്കന്‍ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത് കാണുക. ''1951ല്‍ നടപ്പാക്കി തുടങ്ങിയ ഒരു ദേശീയ പരിപാടി (National program) ആണ് കുടുംബക്ഷേമ പരിപാടി. 1951ല്‍ ഒന്നാം പഞ്ചവല്‍സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബ ക്ഷേമം ദേശീയ നയമായി അംഗീകരിച്ച ആദ്യത്തെ രാഷ്ട്രവും ഇന്ത്യയാണ്. നെഹ്രുവിന്റെ ക്രാന്ത ദര്‍ശിത്വമായിരുന്നു ഇതിനു പിന്നില്‍.''7 ഭാരതം റിപബ്ലിക് ആയ ഒന്നാം വര്‍ഷം മുതല്‍ തന്നെ അതിന്റെ പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതിയാണ് കുടുംബാസൂത്രണം എന്നര്‍ത്ഥം. ആ ചരിത്രം യുക്തിവിചാരം തുടരുന്നു. ''ഒന്നും രണ്ടും പഞ്ചവല്‍സര പദ്ധതികള്‍ കുടുംബക്ഷേമ ക്ലിനിക്കുകള്‍ സ്ഥാപിക്കുകയും അതിലൂടെ ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍, ആരോഗ്യവിദ്യാഭ്യാസം, എന്നിവ നല്‍കുന്നതിനാണ് ഊന്നല്‍ നല്‍കിയത്. കുടുംബക്ഷേമമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനങ്ങള്‍ എന്നിവ ഈ കാലയളവില്‍ പുരോഗമിച്ചിരുന്നു. 1961ല്‍ പ്രസിദ്ധീകരിച്ച സെന്‍സസ് റിപ്പോര്‍ട്ട് അക്ഷരാര്‍ഥത്തില്‍ നെഹ്രുസര്‍ക്കരിനെ ഞെട്ടിച്ചു കുറേക്കൂടി തീവ്രമായ പദ്ധതികള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യം സര്‍ക്കാരിനു ബോദ്ധ്യമായി. ക്രാന്തദര്‍ശിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച ഈ പരിപാടിയെ അട്ടിമറിക്കാന്‍ രാജ്യത്തോട് കൂറും താല്പര്യവുമില്ലത്ത ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടു.''8
ചരിത്രം തന്നെ തുടരട്ടെ ബാക്കി കാര്യങ്ങള്‍ ചരിത്രം കഴിഞ്ഞു. ''1966 ല്‍ നെഹ്രുസര്‍ക്കാര്‍ ഫാമിലി പ്ലാനിങ്ങിനായി ഒരു പ്രത്യേക ഡിപാര്‍ട്ടുമെന്റ് തന്നെ രൂപീകരിച്ചു കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കുടുംബക്ഷേമബ്യൂറോകള്‍ സ്ഥാപിച്ചു. ഗ്രാമതലത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍ (Family Welfare Centres ) സ്ഥാപിച്ചു. രണ്ടു കുട്ടികള്‍ എന്ന നോം അംഗീകരിച്ചു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ മുഖ്യജോലി കുടുംബക്ഷേമപരിപാടികള്‍ നടപ്പാക്കുക എന്നതായിരുന്നു. വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ചെയ്തുകൊടുക്കുക, 14D നിക്ഷേപിച്ചു നല്‍കുക. ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭനിരോധന ഉറകള്‍ (നിരോധ്) എന്നിവ വിതരണം ചെയ്യുക. ബോധവല്‍കരണ ക്ലാസുകള്‍, ഫിലിം ഷോകള്‍, സിനിമ തിയ്യറ്ററുകളില്‍ സ്ലൈഡു ഷോകള്‍ എന്നിവയൊക്കെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേനയാണ് നടത്തിയിരുന്നത്. സിനിമക്ക് മുന്നിലായി തിയ്യറ്ററുകള ല്‍ ഫിലിം ഡിവിഷന്റെ ഡോകുമെന്ററികളും പ്രദര്‍ശിപ്പിച്ചിരുന്നു.''9
അടുത്ത വരികള്‍ ചില പരിവേദനങ്ങളാണ് "എന്നാല്‍ ഇവയൊന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്നില്ല. എന്നതാണ് സത്യം. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ഇന്ന് വാസക്ടമിയും ലപ്രോസ്കൊപിക് ക്യാമ്പുകളൊന്നും നടക്കുന്നില്ല.''10

ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ ആദ്യ പഞ്ചവല്‍സര പദ്ധതിയില്‍ ഭാരതത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളേക്കാളുപരി ജനമെന്നപ്രശ്നം തന്നെ പരിഹരിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നതും ലോകത്ത് ആദ്യമായി മനുഷ്യര്‍ക്ക് ജനിക്കാന്‍ പോലും അവകാശം നിഷേധിക്കുന്ന നയം ഭാരതത്തില്‍ നടപ്പിലാക്കാന്‍ പദ്ധതി തയ്യാറാക്കി എന്നതും എത്ര അപമാനകരമല്ല. രാജ്യം നിലവില്‍ വന്നു കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളം നടക്കുന്നതിനു മുമ്പേ ആ രാജ്യത്തെ ജനങ്ങള്‍ക്ക് ജനിക്കാനവകാശം നിഷേധിക്കുന്ന നയങ്ങളുമായി ആ രാജ്യത്തിന്റെ ഭരണ കര്‍ത്താവ് മുന്നോട്ട് പോയി എന്നത്!!................................ സര്‍ക്കാരിന്റെ ഈ നയങ്ങളും ശ്രീ വടക്കന്റെ ഈ (''ക്രാന്തദര്‍ശിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച ഈ പരിപാടിയെ അട്ടിമറിക്കാന്‍ രാജ്യത്തോട് കൂറും താല്പര്യവുമില്ലത്ത ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാറിന് ബോധ്യപ്പെട്ടു.'')11 വരികളും ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് പൌരനു ജനിക്കാനവകാശം നിഷേധിക്കുന്ന നയം സ്വീകരിക്കാന്‍ രാജ്യത്തോട് കൂറും താല്പര്യവുമുള്ള ഭരണ കര്‍ത്തവിനാകുമോ?.
ആ കാലഘട്ടത്തില്‍ പ്രതമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീ വടക്കന്‍ വിശദീകരിക്കുന്നു. ''ഗ്രാമതലത്തില്‍
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് കുടുംബ ക്ഷേമ ഉപകേന്ദ്രങ്ങള്‍
(Family Welfare Centres ) സ്ഥാപിച്ചു. രണ്ടു കുട്ടികള്‍ എന്ന നോം
അംഗീകരിച്ചു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ മുഖ്യജോലി
കുടുംബക്ഷേമപരിപാടികള്‍ നടപ്പാക്കുക എന്നതായിരുന്നു. വന്ധ്യംകരണ
ശസ്ത്രക്രിയ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, വന്ധ്യംകരണ ശസ്ത്രക്രിയ
ക്യാമ്പുകള്‍ സംഘടിപ്പിക്കുക, വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ചെയ്തുകൊടുക്കുക,
14D നിക്ഷേപിച്ചു നല്‍കുക. ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭനിരോധന ഉറകള്‍
(നിരോധ്) എന്നിവ വിതരണം ചെയ്യുക. ബോധവല്‍കരണ ക്ലാസുകള്‍, ഫിലിം ഷോകള്‍,
സിനിമ തിയ്യറ്ററുകളില്‍ സ്ലൈഡു ഷോകള്‍ എന്നിവയൊക്കെ പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍ മുഖേനയാണ് നടത്തിയിരുന്നത്.''11
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ (ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാതെ) നിറവേറ്റാതേ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്ത്പ്പിക്കുന്ന രീതിയിലേക്ക് പരിവര്‍ത്തിപ്പിച്ചു എന്നത് എത്ര വേദനാജനകമല്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളില്‍ ചിലത് ഗര്‍ഭിണിയായ അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം കത്ത് സൂക്ഷിക്കുക. കുഞ്ഞുങ്ങളുടെ 'ബര്‍ത്ത് വെയിറ്റ്' വര്‍ദ്ധിപ്പിക്കുക, ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പോഷക സമീകൃതാഹാരം ഉറപ്പു വരുത്തുക, അവരുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക പ്രതിരോധ കുത്തിവെപ്പുകളും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലും ഉറപ്പുവരുത്തുക. തുടങ്ങിയവയാണ്. അത് കൂടാതെ പൊതുജനാരോഗ്യ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ക്കും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ട്. അല്ലാതെ 1950 - 1980 കാലഘട്ടത്തിലെ പ്രഥമികാരോഗ്യകേന്ദ്രങ്ങളല്ല ഇന്നത്തെ പ്രഥമികാരോഗ്യകേന്ദ്രങ്ങള്‍.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ അതിന്റെ ധര്‍മം നിര്‍വ്വഹിക്കുന്നതില്‍ കഠിനമായ അസഹിഷ്ണുത പ്രഘടിപ്പിക്കുന്നു ശ്രീ വടക്കന്‍ "എന്നാല്‍ ഇവയൊന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്നില്ല. എന്നതാണ് സത്യം. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ഇന്ന് വാസക്ടമിയും ലപ്രോസ്കൊപിക് ക്യാമ്പുകളൊന്നും നടക്കുന്നില്ല.''13 ശ്രീ വടക്കന്റെയും യുക്തിവിചാരത്തിന്റെയും നാസ്തിക ഭൌതിക യുക്തിവാദികളുടെയും അഭിപ്രായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യവകുപും പൌരന്റെ ആരോഗ്യപ്രശ്നങ്ങളില്‍ ഇടപെടാതെ സാംക്രമികരോഗങ്ങളും, ജീവിതശൈലീരോഗങ്ങളും മാരകരോഗങ്ങളും പോഷകാഹാരക്കുറവും ശിശു മരണങ്ങളുമൊന്നും പരിഗണിക്കാതെ മനുഷ്യവര്‍ഗ്ഗത്തെ എങ്ങിനെ ഉന്മൂലനം ചെയ്യാം എന്ന് ഗവേഷണം നടത്തി അത് നടപ്പിലാക്കേണ്ടിയിരിക്കുന്നു.
സ്വതന്ത്രഭാരത ചരിത്രത്തില്‍ അതിന്റെ ഒന്നാംതിയതി മുതല്‍ ലോകത്ത് മറ്റൊരു രാഷ്ട്രവും നടപ്പിലാക്കാത്ത, ഇത്രയും ആസൂത്രിതമായ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കിയ ഭരണകര്‍ത്തവിനെ ശ്രീ വടക്കന്‍ പരിചയപ്പെടുത്തുന്നത് . 'ക്രാന്തദര്‍ശിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു' എന്നാണ്. ശ്രീ നെഹ്‌റു വിനെ
യുക്തിരേഖ മാസികയും നേരത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. '''എനിയ്ക്ക് മരണമില്ല' എന്ന കവിതയില്‍ വയലാര്‍ പാടി "സഞ്ചരിക്കുകയാണ് ഞാനവം. സയന്‍സിന്റെ കഞ്ചുകമണിഞ്ഞു കൊണ്ടീയുഗങ്ങളിലൂടെ! മനുഷ്യന്‍-സൌന്ദര്യത്തെ, സത്യത്തെ, സംസ്കാരത്തെ യുണര്‍ത്തിജ്ജീവിപ്പിക്കും സാമൂഹ്യ മനുഷ്യന്‍ ഞാന്‍. ഈ വരികള്‍ അന്വര്‍ത്തമാക്കിയ ഭരണാധികാരിയും യുക്തിവാദിയും സാഹിത്യകാരനും സര്‍വ്വോപരി രാജ്യ തന്ത്രക്ന്ജനുമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു"14

നെഹ്‌റുവെന്ന നാസ്തിക ഭൌധിക യുക്തിവാദിയുടെ മനുഷ്യവിരുദ്ധ മനസിന്റെ ഉത്പന്നമായിരുന്നു ഭാരതത്തിലെ ശന്ധീകരണവും വന്ധ്യംകരണവും എല്ലാം എല്ലാം അടങ്ങിയ ഉന്മൂലന സിദ്ധാന്തം. അതിന്റെ തുടര്‍ച്ച ഇന്നും നിലനില്‍ക്കുന്നു. ഇതില്‍ നിന്നും ഒരു കാര്യം ഉരുത്തിരിഞ്ഞു വരുന്നു. ശ്രീ വടക്കന്‍ പറഞ്ഞ പോലെ വന്ധ്യംകരണവും ഭ്രൂണഹത്യയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും എല്ലാം അടങ്ങിയ കുടുംബാസൂത്രണ പദ്ധതികള്‍ എല്ലാം ചില മനുഷ്യവിരുദ്ധ ആദര്‍ശങ്ങളുടെ ഹിഡന്‍ അജണ്ടയായിരുന്നു എന്ന് വ്യക്തമാവുന്നു. എന്റെ ചെറുപ്പത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്ന വന്ധ്യംകരണ ശസ്ത്രക്രിയ ക്യാമ്പുകളില്‍ പങ്കെടുത്തു വരുന്നവര്‍ക്ക് ഇരുനൂറു രൂപയും ചുകന്ന ബക്കറ്റും പച്ചക്കരയുള്ള തോര്‍ത്തുമുണ്ടും ലൈഫ്ബോയ് സോപ്പും ഇനാമായി കിട്ടിയിരുന്നു. അങ്ങനെ ശസ്ത്രക്രിയക്കു വിധേയരായിരുന്ന പലര്‍ക്കും കൃത്യമായി വന്ധ്യം കാരണം നടക്കാതിരുന്നത് കാരണം വീണ്ടും അവരുടെ ഭാര്യമാര്‍ ഗര്‍ഭിണികളാവുന്നതും അതോടനുബന്ധിച്ച് നടന്നിരുന്ന കുടുംബ ഭദ്രത തകരലുകളും സ്ത്രീ അവളുടെ ചരിത്ര്യവും അഭിമാനവും ചോദ്യം ചെയ്യപ്പെടലുകളും വിവാഹമോചനങ്ങളും മറക്കാവതല്ല.
പൈശാചിക നയങ്ങള്‍ ഇന്നും ന്യായീകരിക്കുന്നു ശ്രീ വടക്കന്‍. ഭാരതത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും പച്ചമനുഷ്യനെ കൊല്ലാന്‍ ആഹ്വോനം ചെയ്യുന്നു നാസ്തിക ഭൌതിക യുക്തിവാദികള്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പുസ്തകം പോലെയുള്ള മാധ്യമങ്ങളിലൂടെ.
ശ്രീ വടക്കനും യുക്തിവിചാരവും മതങ്ങള്‍ക്ക് നേരെ കലിതുള്ളുന്നു. ''മതം എക്കാലത്തും സ്ത്രീകളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യത്തിനും ക്ഷേമഐശ്വര്യങ്ങള്‍ക്കും എതിരായിരുന്നു.(?!!) ഭരണഘടനയില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. എന്നാല്‍ ഒരു മതവും ഇതംഗീകരിക്കുന്നില്ല. എന്നു മതത്തിനുള്ളിലേക്ക് നോക്കിയാല്‍ വ്യക്തമാക്കും.''15 യുക്തിവിചാരത്തിന്റെ ഈ പ്രസ്താവന വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയോ ചെകുത്താന്റെ വേദവാക്യം പോലെയോ അപഹാസ്യമായി പോയി എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉറഞ്ഞു തുള്ളിയ യുക്തിവിചാരം തന്നെ അവരുടെ അവകാശത്തിനു വേണ്ടി പേനയുന്തുന്നത് കാണാന്‍ കൌതുകമുണ്ട്. ഏതാനും ലക്കങ്ങള്‍ മുമ്പ് യുക്തിവാദി സാമൂഹ്യ വ്യവസ്ഥ എങ്ങനെയാവണം എന്ന് പഠിപ്പിച്ച യുക്തിവിചാരം ലേഖനത്തില്‍ യുക്തിവാദി സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീയോ കുട്ടിയോ ഉണ്ടാവാന്‍ പാടില്ല എന്ന് നിഷ്കര്‍ശിച്ചത് മറക്കാന്‍ സമയമായില്ല എന്ന് മാത്രം
ആ കാര്യം അടുത്ത ഭാഗത്ത് ചര്‍ച്ച ചെയ്യാം . അത് പോലെ ജനസംഖ്യയും പുരോഗതിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇന്ഷഅല്ലാഹ് തുടരാം
2 മലയാള മനോരമ 25 - 09 - 2011
3 http://theviewspaper.net/emergency-the-darkest-period-in-indian-democracy/
4 നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ രവിചന്ദ്രന്‍. സി, ഡി സി ബുക്സ് കോട്ടയം പേജ് 336
5 http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82
6 യുക്തിവിചാരം മാസിക മാര്‍ച്ച് 2012 പേജ് 15
7 IBID പേജ് 15
8 IBID പേജ് 15
9 IBID പേജ് 17
10 IBID പേജ് 17
11 IBID പേജ് 15
12 IBID പേജ് 17
13 IBID പേജ് 17
14 യുക്തിരേഖ മാസിക ഡിസംബര്‍ 2010 പേജ് 10
15 യുക്തിവിചാരം മാസിക മാര്‍ച്ച് 2012 പേജ് 18 ,19

1 comment:
aashamsakal................
Post a Comment