Pages

Saturday, December 17, 2011

നാണം മറക്കാന്‍ നാണിക്കുന്നവര്‍.(രണ്ടാം ഭാഗം)



ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ.  മുന്‍ പോസ്റ്റില്‍ പറഞ്ഞൊപ്പിച്ചത്,   സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വസ്ത്രം ധരിക്കാന്‍ അവകാശം നിഷേധിക്കുന്ന തങ്ങളുടെ ലാഭം ഇരട്ടിപ്പിക്കാന്‍ പെണ്ണിന്റെ മേനിയഴക് ചൂഷണാത്മകമായി ദുരുപയോഗം ചെയ്യുന്ന, സ്ത്രീയെ തന്റെ ഉടുതുണി ഉരിയിപ്പിച്ച് അതാണ് തന്റെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമെന്നു  തെറ്റിദ്ധരിപ്പിച്ചു അവളെ തനിക്കു തന്നെ എതിരാക്കുന്ന മുതലാളിത്വ, പുരുഷമേധാവിത്വ നയം തുറന്നു കാട്ടാനുള്ള  പരിശ്രമമായിരുന്നു.   മുതലാളിത്വത്തിന്റെ സ്ത്രീ ചൂഷണത്തെ സംബന്ധിച്ച   ചില നുറുങ്ങു വിചാരങ്ങള്‍ പറഞ്ഞെന്നെതൊഴിച്ചു   ഏതെങ്കിലും ആദര്‍ശത്തെയോ, ദര്‍ശനങ്ങളേയോ ആ പോസ്റ്റില്‍   വിമര്‍ശിച്ചിട്ടില്ല . പക്ഷെ അവിടെ ആദ്യമേ കമന്റ് ചെയ്തത് ഒരു നാസ്തിക ഭൌതിക യുക്തിവാദി (ചാര്‍വാകം) ആയിരുന്നു.  അദ്ദേഹം ആ പോസ്റ്റിലെ ഏതെങ്കിലും ആശയത്തെ വസ്തുനിഷ്ഠവും വ്യക്തവുമായി പഠിക്കാനോ, വിലയിരുത്താനോ, വിമര്‍ശിക്കാനോ  മിനക്കെടാതെ വേറെ മേഖലയിലൂടെ ഇസ്ലാം വിമര്‍ശനത്തിനുള്ള ശ്രമമാണ് നടത്തിയത്.  നാസ്തിക ഭൌതിക യുക്തിവാദികളും മുതലാളിത്വവും കൂട്ട് കച്ചവടക്കാരാണെന്ന് വ്യക്തമാക്കുന്നു പ്രസ്തുത കമന്റ്.

ചാര്‍വാകം അത്തരം ഒരു കമന്റ് ചെയ്തു എങ്കിലും മറ്റു വായനക്കാര്‍ വിഷയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ക്രിയാത്മകമായി പ്രതികരിച്ചു. അതില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍കൊണ്ട് തന്നെയാണ് ഈ പോസ്റ്റ്‌ എഴുതാന്‍ പരിശ്രമിക്കുന്നത്. തെറ്റുകുറ്റങ്ങള്‍ ഏറെയുണ്ടാകും.,  ഈ പോസ്റ്റില്‍ ഖുര്‍ആനും ഹദീസും  ക്വാട്ട്ചെയ്യുന്നുണ്ട്. അതില്‍വരുന്ന വീഴ്ചകള്‍  ചൂണ്ടിക്കാട്ടി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാന്യ വായനക്കാരോട്  അപേക്ഷിക്കുന്നു. കൂടാതെ വിമര്‍ശനങ്ങള്‍ സ്വഭാവികമായുമുണ്ടാകും. വിമര്‍ശങ്ങളും സസന്തോഷത്തോടെ സ്വാഗതം ചെയ്യന്നു,.


ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില്‍ കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ സ്ത്രീകള്‍ക്ക് അത്തരം ഡ്രസ്സ്‌കോഡ് നിര്‍ദ്ദേശിക്കുന്നതിലൂടെ എന്തെങ്കിലും ഗുണമുണ്ടോ  തുടങ്ങിയ കാര്യങ്ങളാണ്.

സ്ത്രീകളെ കരിമ്പടത്തിനുള്ളില്‍ (ഇസ്ലാം കറുത്ത വസ്ത്രം മാത്രം സ്ത്രീകള്‍ക്ക് നിര്‍ദ്ദേശിക്കുന്നില്ല. ഏതു നിറത്തിലുള്ളതായാലും ശരീരം പൂര്‍ണമായി മറയുന്ന  ശരീരത്തിലെ നിംനോന്നതികള്‍ പ്രകടമാകാത്ത ഏതു വസ്ത്രവും സ്ത്രീക്കുപയോഗിക്കാം) വരിഞ്ഞു മുറുക്കി പുറം ലോകം കാണിക്കാതെ കൊണ്ട് നടക്കാനൊന്നും ഇസ്ലാം നിര്‍ദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ക്ക് നിര്‍ദ്ദേശങ്ങളുള്ളത്  പോലെ പുരുഷ വസ്ത്രങ്ങള്‍ക്കും വ്യക്തമായ നിര്‍ദ്ദേശമുണ്ട് ഇസ്ലാമിന്. 


പരിശുദ്ധ ഖുര്‍ആന്‍പറയുന്നു.  ''നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 33 ;59 http://quran.com/33 )

സ്ത്രീകള്‍ ഹിജാബ് അണിയുന്നത് അവര്‍ അഭിമാനവും, ആഭിചാത്യവും, ഉള്ളവരും കുലീനകളും പതിവൃതളുമാണെന്നും, കാമവെറിപൂണ്ട  കഴുകകണ്ണുകള്‍ക്ക്  തന്റെ ഇറച്ചി കൊത്തിവലിക്കാനുള്ളതല്ലെന്നും അവളുടെ വേഷത്തില്‍ നിന്ന് തിരിച്ചറിയണം. അത് പോലെ സ്ത്രീ ചൂഷകരില്‍ നിന്നും പീഡകരില്‍നിന്നും ഇറച്ചിക്കച്ചവടക്കാരില്‍നിന്നും സുരക്ഷിതയാവണം അവള്‍.   

അലങ്കാരവസ്ത്രങ്ങളും  ആഭരണങ്ങളുമൊന്നും ധരിക്കാന്‍ അനുവാദമില്ലേ അവള്‍ക്കു
വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ഈ കാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുന്നുണ്ടോ?. പരിശോദിക്കുക.

"( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 24 ; 30 ,31 http://quran.com/24 )


ഈ ഖുര്‍ആന്‍ വചനങ്ങളുടെ ആശയം മുസ്ലിം സ്ത്രീകളുടെ  വസ്ത്രധാരണയിലെ  നിയമങ്ങളും നിര്‍ദ്ദേശങ്ങളും കുടുംബസുരക്ഷയും, ലൈംഗികസദാചാരവും, കാത്തുസൂക്ഷിക്കപ്പെടണം എന്നതിന്  ഏറെ പ്രാധാന്യം നല്‍കുന്നു എന്നതാണ്.  സ്ത്രീകള്‍ അവരുടെ വസ്ത്രതിലൂടെ തന്നെ തിരിച്ചറിയപ്പെടുകയും അവര്‍ പൂവാലശല്യത്തില്‍  നിന്നും  ലൈംഗിക ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിനാണ് ഈ നിയമ നിര്‍ദ്ദേശങ്ങള്‍. അല്ലാതെ സ്ത്രീയെ അടിമയാക്കി കരിമ്പടത്തില്‍ കെട്ടിവരിഞ്ഞു വെക്കാനല്ല.
സ്ത്രീകള്‍ക്ക് വിലകൂടിയ ആഭരണങ്ങളും, വസ്ത്രവും ധരിക്കാന്‍ അനുവാദമുണ്ടോ , പുരുഷന്മാരുടെ വസ്ത്രധാരണയില്‍ എന്തെങ്കിലും നിയന്ത്രണമോ നിര്‍ദ്ദേശങ്ങളോ ഉണ്ടോ, അതോ പുരുഷന് തന്നിഷ്ടപ്രകാരം  വസ്ത്രം ധരിക്കാമോ ഈ കാര്യങ്ങളില്‍ ഇസ്ലാമിക കാഴ്ചപ്പാട് കൂടി പരിശോദിക്കാം. 

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. "ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌." (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 7 ;26 http://quran.com/7 )



ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും ( അഥവാ എല്ലാ ആരാധനാവേളകളിലും ) നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.'' (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 7 ;31 http://quran.com/7 )

മുസ്ലിം സ്ത്രീ പുരുഷന്മാര്‍ക്ക് നാണം മറക്കാനും സുരക്ഷിതത്വത്തിനും  മാത്രമല്ല  അലങ്കാരത്തിനും വസ്ത്രമുപയോഗിക്കാനുള്ള നിര്‍ദ്ദേശം ഖുര്‍ആന്‍ നല്‍കുന്നുണ്ട്. കപട സന്യാസിമാരുടെ വൃത്തികെട്ട വേഷം ഇസ്ലാം അംഗീകരിക്കില്ല. (ഇസ്ലാമില്‍ സന്യാസം തന്നെയില്ല എന്നിട്ടും സന്യാസികള്‍ സമൂഹത്തില്‍ നിറയുന്നു.) ആരാധനാ വേളകളില്‍ (സ്ഥലങ്ങളില്‍) പോലും അലങ്കാരം സ്വീകരിക്കാന്‍ അനുവാദം നല്‍കുന്നു.   സ്വന്തം വ്യക്തിത്വവും സ്വത്വവും വെളിപ്പെടുത്തുന്ന രൂപത്തില്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ കൂടി അണിയാന്‍ നിര്‍ദ്ദേശിക്കുന്നു.. വസ്ത്രം ശരീരത്തിന് സംരക്ഷണം നല്‍കുന്ന പോലെ സൂക്ഷ്മത ആത്മാവിനും സംരക്ഷണം നല്‍കുന്നു. അലങ്കാരം സ്വീകരിക്കാമെങ്കിലും ആര്‍ഭാടവും ദൂര്‍ത്തും ഇസ്ലാം അംഗീകരിക്കുന്നില്ല.


ഖുര്‍ആന്‍ കൂടാതെ ഹദീസുകളിലും വസ്ത്ര ധാരണയെ കുറിച്ച നിര്‍ദ്ദേശങ്ങളും അനുവാദങ്ങളും നിരോധനങ്ങളും വ്യക്തമായി കാണാം.
ചില ഹദീസുകള്‍ കാണുക


"2127 അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട്‌ നെരിയാണിവിട്ട്‌ താഴേക്ക്‌ ഇറങ്ങിയ വസ്ത്രം നരകത്തിലാണ്‌. (ബുഖാരി. 7. 72. 678)"

"2170 ഇബ്നുഉമറി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള്‍ വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതന്‍ (സ) അരുളി: അവര്‍ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള്‍ വെളിവായാലോ? അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. എന്നാലവര്‍ ഒരു മുഴം താഴ്ത്തണം. അതില്‍ കൂടതല്‍ വേണ്ട. (അബൂദാവൂദ്‌, തിര്‍മിദി)''

 
''2126 അലി(റ)യില്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ വലതുകയ്യില്‍ പട്ടും ഇടതുകയ്യില്‍ സ്വര്‍ണ്ണവും എടുത്തുവെച്ചുകൊണ്ട്‌ നബി(സ) പറയുകയുണ്ടായി നിശ്ചയം, ഇവരണ്ടും എന്‍റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക്‌ നിഷിദ്ധമാണ്‌. (അബൂദാവൂദ്‌ )

''2127 അബൂമൂസ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുളി: പട്ടും സ്വര്‍ണ്ണവും അണിയല്‍ എന്‍റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക്‌ നിഷിദ്ധവും സ്ത്രീകള്‍ക്ക്‌ അനുവദനീയവുമാണ്‌. (തിര്‍മിദി)''  (http://quranmalayalam.com/hadees/hadees3.htm#77 )


പുരുഷന്‍ വസ്ത്രം നിലത്ത് വലിച്ചിഴക്കുന്നതും, പട്ടും, സ്വര്‍ണവുമുപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടെ അലങ്കാരമായി പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും പ്രവാചകന്‍ (സ) അനുവദിച്ചു. 


സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ ധരിക്കുന്നതില്‍ എന്തെങ്കിലും പരിധി ആവശ്യമുണ്ടോ എന്ന സംശയത്തില്‍ സകാത്ത് നല്‍കുന്നുവെങ്കില്‍ പരിധിയൊന്നും നിക്ഷയിച്ചിട്ടില്ല എന്നാണു മനസ്സിലാകുന്നത്.. അത് പോലെ വര്‍ണവൈവിദ്യമുള്ള വസ്ത്രങ്ങളും പട്ടും അത് പോലെ അലങ്കാരം തോന്നുന്ന വസ്ത്രങ്ങളും സ്ത്രീകള്‍ക്ക്  അനുവദിച്ചു. 


ഇതില്‍ നിന്നും മനസ്സിലാകുന്നത് മുസ്ലിം സ്ത്രീ  അവളുടെ മേനിയഴക് സ്വന്തം ഇണക്ക് മാത്രം ആസ്വദിക്കാന്‍ അനുവദിക്കുന്നു എന്നതാണ്. അല്ലാതെ ഇന്നത്തെ സ്ത്രീകളെ പോലെ അങ്ങാടിയിലെക്കിറങ്ങാന്‍ ഉടുത്തൊരുങ്ങുന്ന സ്ത്രീ ഇസ്ലാമിനന്യയാണ്.

സ്ത്രീ അവളുടെ നഗ്നതയും ശരീരവടിവും പുറത്തുകാണിക്കാത്ത  രീതിയില്‍ ആഭരണങ്ങളും,
വിലകൂടിയതും, വര്‍ണവൈവിദ്യമുള്ളതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും ഉപയോഗിക്കാനും സ്വതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട്.  സ്ത്രീകളോട് ശരീരം മറക്കാന്‍ പറഞ്ഞത് അവരുടെ സുരക്ഷിതത്വത്തിനും സമൂഹനന്മക്കും വേണ്ടിയാണ്. അല്ലാതെ അവരുടെ അവകാശ നിഷേധത്തിനും പീഡനത്തിനും  വേണ്ടിയല്ല.

സ്ത്രീകള്‍  അല്‍പവസ്ത്രരായി നടന്നാലേ അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കൂ  എന്ന പ്രചരണം സ്ത്രീ സൌന്ദര്യം വില്‍പനച്ചരക്കും അങ്ങാടിയെ ഉത്തേജിപ്പിക്കാനുള്ള വസ്തുവുമായി കാണുന്ന പുരുഷ മേധാവിത്വം ഏറെ അസുത്രിതവും ബോധാപൂര്‍വവുമായി  വളര്‍ത്തിയെടുത്ത തെറ്റിദ്ധരിപ്പിക്കലാണ്. ഇക്കാര്യം സ്ത്രീ സമൂഹമെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍.

അവസാനിച്ചില്ല.    

ഈ പോസ്റ്റിന്റെ മൂന്നാം ഭാഗം ഇവിടെ 

68 comments:

  1. നല്ല പോസ്റ്റ്‌... തീര്‍ത്തും വിട്ഞാന പ്രദം... .. കുറാനിലെ തെളിവ് സഹിതം ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യം വിശദീകരിച്ചത് നന്നായി... ഇസ്ലാം സ്ത്രീകളെ വീട്ടിലടചിടുന്നു എന്ന് വിലപിക്കുന്നവര്‍ക്ക് ഈ പോസ്റ്റ്‌ നല്ലൊരു മറുപടിയാണ്...

    എങ്കിലും ഒരു സങ്കടം മാത്രം... ഇസ്ലാമിലെ സ്ത്രീകള്‍ പോലും ഇത് അനുസരിക്കുന്നില്ലല്ലോ...!!!!

    അഭിനന്ദനങ്ങള്‍...

    ReplyDelete
  2. നല്ല പോസ്റ്റ്‌ ......പക്ഷെ ഇന്നത്തെ അവസ്ഥയോ ......:((( ഇനിയും എഴുതുക എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  3. പഠനാർഹമായ ഒരു പോസ്റ്റ്.... നന്ദി ഈ ഓർമ്മപ്പെടുത്തലിനു....

    മത നിരാസം ബാധിച്ച - 'മാനുഷിക പരിഗണന' മാത്രം മതി എന്നു ഉദ്ഘോഷിച്ചു നടക്കുന്ന കുയുക്തി വാദികൾ ധാർമ്മികതയ്ക്ക് അവർ കൽപ്പിക്കുന്ന അതിരുകൾ നൽകുമ്പോൾ മതത്തിന്റെ പ്രസക്തി ഏറിവരുന്നു എന്നത് ആശാവഹമാണു... പർദ്ദ ധരിക്കുന്നത് സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുന്നതാണെന്ന് അമുസ്ലിംകളായ സ്ത്രീകൾ പോലും ഇന്നു തിരിച്ചറിയുന്നു...

    തുടർന്നും ഗഹനമായ രചനകൾ പ്രതീക്ഷിക്കുന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ...

    ReplyDelete
  4. എല്ലാവരും വായിക്കേണ്ട ഒരു വിഷയത്തിന്റെ ഗൌരവപൂര്‍ണ്ണമായൊരു അവലോകനം വീണ്ടും തുടര്ന്നതില്‍ സന്തോഷം.
    മനുഷ്യരോട് ഖുര്‍ആന്‍ പറഞ്ഞതെല്ലാം അവന്‍റെ നന്മക്ക് വേണ്ടിത്തന്നെയാണ്.സ്തീകളോട് പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കില്‍ അവരുടെ പരിരക്ഷയ്ക്കു കൂടിയും.
    വിലപിടിച്ചവയെ പൊതിഞ്ഞും പൂട്ടിയും പെട്ടിയിലടച്ചും വക്കുന്നതു തന്നെയാണ് ബുദ്ധി.
    പക്ഷെ,
    khaadu അഭിപ്രായപ്പെട്ട പോലെ "ഇസ്ലാമിലെ സ്ത്രീകള്‍ പോലും" ഇത് മനസ്സിലാക്കുന്നില്ല്ലല്ലൊ, അനുസരിക്കുന്നില്ലല്ലോ.

    ReplyDelete
  5. ഏതൊരു വസ്ത്രവും വ്യക്തിക്കു നൽകുന്ന സുരക്ഷ കാഴ്ചക്കരന്റെ ധാർമികതക്കനുസരിച്ച് മാറ്റമുണ്ടാക്കും. പാരമ്പര്യ വസ്ത്രമണിഞ്ഞ് ഷോപ്പിങ്ങിനിറങ്ങുന്ന മാന്യസ്ത്രീകളുടെ ബാഗിലും മറ്റുമായി ഭർത്താവ് അടുത്തില്ലാത്ത സമയം നോക്കി തന്റെ മൊബൈൽ നമ്പർ എഴുതിയ കുറിപ്പ് ബലമായി തിരുകിവെക്കാൻ ശ്രമിക്കുന്ന പൂവാലന്മാരുടെ കാഴ്ച പലതവണ കണ്ടിട്ടുണ്ട്, സൗദിയിൽ.

    ReplyDelete
  6. ഗഹനമായ ലേഖനം..മോഡേൺ മുസ്ലിം എന്ന ഒരു വിഭാഗം കൂടി ഉണ്ടായിരിക്കുന്നു വസ്ത്രം ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിൽ. പ്രത്യേകിച്ചും സാമ്പത്തികമായി ഉയർന്നു നില്ക്കുന്നവർ. ദൗർഭാഗ്യവശാൽ അവരായാണു ഐക്കോണുകളായി ഉയർത്തിക്കാണിക്കുന്നതും.

    ReplyDelete
  7. ////പക്ഷെ അവിടെ ആദ്യമേ കമന്റ് ചെയ്തത് ഒരു നാസ്തിക ഭൌതിക യുക്തിവാദി (ചാര്‍വാകന്‍) ആയിരുന്നു.///
    സുബൈദ,
    അത് പ്രസിദ്ധ ബ്ലോഗര്‍ ചാര്‍വാകന്‍ അല്ല.മറിച്ച്
    charvakam (ചാര്‍വാകം) ആണ്. രണ്ടുപേരും രണ്ടാളുകളാണ്. കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം എഴുതുക.

    ReplyDelete
  8. പുതിയ സമൂഹം മനസ്സിലാക്കെട്ടെ... ഞാനും മനസ്സിലാക്കുന്നു ...

    ReplyDelete
  9. kaaryamaathra prasaktham !..chillara akshara thettukal...ithu kooduthal vaayanakkarilekku ethatte....

    ReplyDelete
  10. @
    khaadu.
    ഒരു കുഞ്ഞുമയില്‍പീലി
    Sameer Thikkodi
    ആറങ്ങോട്ടുകര മുഹമ്മദ്‌
    Jefu Jailaf
    ശിഖണ്ഡി
    Akbar
    Noushad Koodaranhi

    നന്ദി ഇവിടെ വന്നതിനു
    വായിച്ചു വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തിയതിനു
    പ്രോത്സാഹിപ്പിക്കുന്നതിനു

    ഈ വിഷയം അവസാനിച്ചില്ല ഒരു കുറിപ്പുകൂടി ബാക്കി കിടക്കുന്നു.
    ആ ഭാഗം കുറച്ചുകൂടി പഠിക്കേണ്ടിയിരിക്കുന്നു.
    പ്രാര്‍ത്ഥിക്കുക അറിവ് നേടാനും അത് പകര്‍ന്നു നല്‍കാനും അള്ളാഹു അനുഗ്രഹിക്കട്ടെ.
    അടുത്ത ഭാഗം വിഷയത്തെ മറ്റൊരു രീഎതിയില്‍ വിലയിരുത്താനാണ് ശ്രമിക്കുന്നത്. ഇന്‍ഷാഅല്ലാഹ്

    ReplyDelete
  11. @ നാസര്‍... "ഏതൊരു വസ്ത്രവും വ്യക്തിക്കു നൽകുന്ന സുരക്ഷ കാഴ്ചക്കരന്റെ ധാർമികതക്കനുസരിച്ച് മാറ്റമുണ്ടാക്കും."

    മറ്റുള്ളവന്റെ ധാര്‍മികതയെ കുറിച്ച് വേവലാതിപ്പെടാതെ സ്വന്തം സുരക്ഷക്ക് വേണ്ടത് ചെയ്യാന്‍ ഓരോരുത്തരും തയ്യാറാവണം. വിലപിടിച്ച ആഭരണങ്ങളും പണവും മറ്റും തസ്കരവീരന്മാരെ ഭയന്ന് നാം ഏറ്റവും സുരക്ഷിതമായ ബാങ്ക് ലോക്കറിലും പൂട്ടിയും സൂക്ഷിക്കുന്ന പോലെ പെണ്ണ്‍ അവളുടെ ഏറ്റവും വിലപ്പെട്ടതും പവിത്രവുമായ സൗന്ദര്യവും ചരിത്ര്യവും സൂക്ഷിക്കാന്‍ വേണ്ട വസ്ത്രം തിരഞ്ഞെടുക്കല്‍ സ്വയം സുരക്ഷയുടെ ഭാഗമാണ്. അല്ലാതെ സമൂഹം ധാര്‍മികമല്ലാത്തത് കൊണ്ടാണ് തന്റെ മാനം പോയത് എന്ന് വിലപിച്ചത് കൊണ്ട് നഷ്ടപ്പെട്ടതോന്നും തിരിച്ചു കിട്ടില്ല.

    പൂവാല ശല്യത്തിന്റെയും മറ്റും കാര്യം അല്പം വിശദമായിത്തന്നെ അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം എന്നുണ്ട് ഇവിടെ തല്‍കാലം അത് പരിഗണിക്കുന്നില്ല.

    ReplyDelete
  12. ''@Anonymous

    ''////പക്ഷെ അവിടെ ആദ്യമേ കമന്റ് ചെയ്തത് ഒരു നാസ്തിക ഭൌതിക യുക്തിവാദി (ചാര്‍വാകന്‍) ആയിരുന്നു.///
    സുബൈദ,
    അത് പ്രസിദ്ധ ബ്ലോഗര്‍ ചാര്‍വാകന്‍ അല്ല.മറിച്ച്
    charvakam (ചാര്‍വാകം) ആണ്. രണ്ടുപേരും രണ്ടാളുകളാണ്. കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം എഴുതുക.''

    അനോണി മേല്‍വിലാസമില്ലാത്ത താങ്കള്‍ മറുപടി അര്‍ഹിക്കുന്നില്ല. എങ്കിലും താങ്കളെ പരിഗണിക്കുന്നു.
    താങ്കള്‍ പറയാന്‍ ശ്രമിച്ചത്, ഈ ചര്‍വകനല്ല മറ്റേ ചാര്‍വാകന്‍ അയാള്‍ ഒറിജിനലും മറ്റെയാള്‍ ഡ്യുബ്ലിയുമാണെന്നാണല്ലോ., അയാളാണോ അതോ ഇയാളാണോ ഒറിജിനല്‍ എന്ന് ഗവേഷണം നടത്തേണ്ട കാര്യമൊന്നും എനിക്കില്ല. ഈ ബ്ലോഗില്‍ കമന്റിട്ട ആള്‍ നാസ്തിക ഭൌതിക യുക്തിവാദിയാണെന്ന് അയാളുടെ നാമത്തില്‍ നിന്നും അയാളുടെ ബ്ലോഗ്‌ പോസ്റ്റുകളില്‍ നിന്നും മനസ്സിലായി. അങ്ങനെയല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല. അത് കൊണ്ട് തന്നെ അയാള്‍ ഏത് ഗ്രൂപിന്റെ ആളായാലും എന്നെ സംബന്ധിച്ച് നാസ്തിക ഭൌതിക യുക്തിവാദി തന്നെയാണയാള്‍., ഒരിജിനലായാലും അല്ലെങ്കിലും വിഷയത്തിന്റെ ഗൌരവത്തെ അത് ഒട്ടും ബാധിക്കില്ല.

    ReplyDelete
  13. ///അനോണി മേല്‍വിലാസമില്ലാത്ത താങ്കള്‍ മറുപടി അര്‍ഹിക്കുന്നില്ല. എങ്കിലും താങ്കളെ പരിഗണിക്കുന്നു.///
    അനോണിമസ് ഓപ്ഷന്‍ അനുവദിച്ചിട്ട് മേല്‍വിലാസമില്ലാത്തതിനാല്‍ മറുപടി പറയുന്നില്ലെന്നു പറയുന്ന ങ്ങള്ക്ക് സൂബോധമുണ്ടോ സുബൈദേ?
    ///താങ്കള്‍ പറയാന്‍ ശ്രമിച്ചത്, ഈ ചര്‍വകനല്ല മറ്റേ ചാര്‍വാകന്‍ അയാള്‍ ഒറിജിനലും മറ്റെയാള്‍ ഡ്യുബ്ലിയുമാണെന്നാണല്ലോ.///
    വെവരം അശേശമില്ലാത്ത ങ്ങള്ക്ക് ഇങ്ങനെയേ തിരിയൂ എന്നറിയാം. എങ്കിലും പറയട്ടെ. ഒരാള്‍ "ഒറിജിനലും മറ്റെയാള്‍ ഡ്യുബ്ലിയുമാണെ"ന്നുമല്ല ഞാന്‍ പറഞ്ഞത്. രണ്ടാളും വേറെ വേറെ ആളുകളാണെന്നാണ്. ചാര്‍വാകന്‍ എന്നയാള്‍ വേറെ ബ്ലോഗറാണ്. ചാര്‍വാകം എന്ന് ഇംഗ്ലീഷിലെഴുതിയത് ശരിയായി വായിക്കാന്‍ കഴിയാതെ അതുമിതും വേറെയാളെ അഭിസംബോധന ചെയ്തെഴുതിയിട്ടും അത് ചൂണ്ടിക്കാണിച്ചയാളോടു മെക്കിട്ടു കയറുന്നോ?

    ReplyDelete
  14. അനോണി
    എന്റെ വിഷയം ആരാണ് ഒറിജിനല്‍ ചാര്‍വാകന്‍ എന്നതല്ല.എന്നെങ്കിലും തിരിച്ചറിയാനുള്ള സുബോധവും വിവരവും ഉണ്ടായിട്ടു പോരെ എന്റെ സുബോധവും വെവരവും അളക്കാനുള്ള അളവുകോലെടുക്കാന്‍.
    ഇവിടെ എന്റെ ബ്ലോഗില്‍ കമന്റിട്ട ചാര്‍വാകം നാസ്തിക ഭൌതിക യുക്തിവാദിയാണെന്ന് അദ്ദേഹം തന്നെ അംഗീകരിക്കുന്ന സ്ഥിതിക്ക് ഊരും പേരുമില്ലാത്ത താങ്കള്‍ അതില്‍ വേവലാതിപ്പെടെണ്ടതില്ല.
    ഞാന്‍ പറയുന്ന വിഷയങ്ങളോട് ആശയപരമായി വിയോജിപ്പുണ്ടെങ്കില്‍ അത് പറയുക., അല്ലാതെ ഉപരിപ്ലവമായ കാര്യത്തില്‍ തര്‍ക്കിച്ചു വെറുതെ സമയം കളഞ്ഞിട്ടു കാര്യമില്ല.

    ReplyDelete
  15. സുബൈദക്ക് കൈകൊടുക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല.(ഒർജിനൽ)

    ReplyDelete
  16. ////എന്റെ വിഷയം ആരാണ് ഒറിജിനല്‍ ചാര്‍വാകന്‍ എന്നതല്ല.എന്നെങ്കിലും തിരിച്ചറിയാനുള്ള സുബോധവും വിവരവും ഉണ്ടായിട്ടു പോരെ .....////
    ഞമ്മള് തോറ്റു പൊന്നേ. ആരാണ് ഒറിജനലെന്നോ ഡ്യൂപ്ലിക്കേറ്റെന്നോ...... എന്നതാണോ പ്രശ്നം.? ആളുതന്നെ മാറിപ്പോയതല്ലേ.? അതുപോലും മനസ്സിലാക്കാന്‍ സാധിക്കാത്ത ങ്ങളോട് ഞമ്മളില്ലേ തര്ക്കിക്കാന്‍. തോറ്റു.സാമാന്യ ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പറ്റിയ അബദ്ധം ചൂണ്ടിക്കാണിച്ചതിന് നന്ദി പറഞ്ഞ് അവസാനിപ്പിക്കേണ്ട കമന്റ് ഇത്രയും നീട്ടിപ്പറഞ്ഞതില്‍ നിന്നുതന്നെ ങ്ങടെ സുവാവം മനസ്സിലാക്കാനായി. നന്നി പൊന്നേ. നമിച്ചിരിക്കണ്.

    ReplyDelete
  17. എന്റെ കമന്റിന്‌ ഒരു പോസ്റ്റ് തന്നെ ഇട്ടതിന്‌ നന്ദി. അപ്പോൾ അതിനൊരു പ്രാധാന്യമുണ്ട്. വിഷയത്തിൽ നിന്നകന്നതായിരുന്നുവെങ്കിൽ അവഗണിച്ചാൽ മതിയായിരുന്നല്ലോ. “ചാർവാകൻ” സുശീല്കുമാറും ഞാനും ഒരാളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. സൈബർ കാലഘട്ടത്തിൽ ആളാരാണെന്നതല്ല കാര്യമെന്താണെന്നതണ്‌ പ്രസക്തം. ‘താനാരാടോ’ എന്നചോദ്യം ഫ്യൂഡൽ കാലത്തേതാണ്‌. ജനാധിപത്യ കാലഘട്ടത്തിൽ അങ്ങനെ ഒരു ചോദ്യം ചോദിക്കാനേ പാടില്ല.
    തങ്ങൾ മറ്റുള്ളവരെ വിമർശിക്കാനെടുക്കുന്ന അളവുകോൽ തങ്ങൾക്ക് നേരെ ഒരിക്കലും ഉപയോഗിക്കുകയില്ല എന്നതാണ്‌ മതവാദികളുടെ കുഴപ്പം. ഒരേപോലുള്ള രണ്ട് കാര്യങ്ങൾ അളക്കുമ്പോൾ ഒരേ അളവുകോൽ രണ്ടിനും ഉപയോഗിച്ചില്ലെങ്കിൽ തെറ്റും.
    സ്ത്രീകളുടെ വസ്ത്രാക്ഷേപം മൂലം മുതലാളിത്തമുണ്ടാക്കുന്ന അധികലാഭമായിരുന്നു ലേഖനത്തിലെ കാദൽ. ഇവിടെ രണ്ട് കാര്യമുണ്ട്. ഒന്ന്, ലാഭം മറ്റൊന്ന് വസ്ത്രാക്ഷേപം. ഈ വിഷയത്തിൽ ഇസ്ലാമിക കാഴ്ച്ചപ്പാട് ലേഖിക അതിന്റെ കൂടെ അവതരിപ്പിച്ചു. കൂട്ടത്തിൽ വസ്ത്രധാരണാ സ്വാതന്ത്ര്യവും കടന്നു വരും. സ്വാഭാവികം.
    എന്റെ വാദം ഇതിൽ ഒന്ന് പോലും ഇസ്ലാമിക വീക്ഷണത്തിൽ നിന്ന് എതിർക്കാനാവുകയില്ല എന്നതാണ്‌. ഒന്ന്, മുതലാളിത്ത അല്പവസ്ത്രം മൂലം സ്ത്രീ ശരീരം പൊതുസ്വത്താക്കാൻ ശ്രമിക്കുമ്പോൾ മൂടുപടമിട്ട് സ്ത്രീ ശരീരം സ്വകാര്യസ്വത്താക്കാൻ ശ്രമിക്കുകയാണ്‌ ഇസ്ലാം. ഇതിൽ ആദ്യത്തേത് സ്ത്രീ തെരഞ്ഞെടുക്കുന്നതും രണ്ടാമത്തേത് അടിച്ചേല്പ്പിക്കപ്പെടുന്നതുമാണ്‌ (സ്റ്റോക്ക് ഹോം സിൻഡ്രം ബാധിച്ച് അടിമത്വത്തെ അംഗീകരിക്കുന്ന മാനസികാവസ്ഥയിൽ എത്തിപ്പെട്ടവരെ ഇതിൽ പരിഗണിക്കുന്നില്ല) താങ്കൾ ഉദ്ധരിച്ച വേദസൂക്തങ്ങൾ ഞാൻ പരിഗണിക്കുന്നില്ല. എന്തെന്നാൽ, എഴുതപ്പെട്ട സൂക്തങ്ങളും നടപ്പിലാക്കപ്പെടുന്നവയും തമ്മിൽ ഭീമമായ അന്തരമുണ്ട്.
    രണ്ട് ലാഭം. അതിനെ ഇസ്ലാം എതിർക്കുന്നില്ല. മൂന്ന് സ്വാതന്ത്ര്യം. അതിനെ ഇസ്ലാം നിർവചിച്ചിട്ടില്ല. അതിനാൽ തന്നെ തിരിച്ചറിഞ്ഞിട്ടുമില്ല. അതിനാൽ അതേപറ്റി അവർക്ക് സംസാരിക്കാനാവില്ല.
    ചുരുക്കത്തിൽ കാര്യങ്ങളെ സ്ഥലത്തിലും കാലത്തിലും നിന്ന് പരിഗണിക്കപ്പെടേണ്ടതുണ്ട്. കാലത്തിനും ദേശത്തിനും (സ്ഥലം) അനുസരിച്ചുള്ള സംസ്കാരത്തെ ഉൾകൊൾണ്ട് ഒരു വസ്ത്രധാരണം തെരഞ്ഞെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. അനുബന്ധമായി ചിലതുകൂടെ, സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷകത്വം വസ്ത്രധാരണം കൊണ്ട് ഇല്ലാതാക്കാം എന്ന് ചിന്തിക്കുന്നത് ഒരു പുരുഷനെന്ന നിലയിലും ആ വസ്ത്രധാരണ രീതി നിലനില്ക്കുന്ന ഒരു രാജ്യത്ത് വർഷങ്ങളായി താമസിക്കുന്ന ഒരാളെന്ന നിലയിലും ഞാൻ പറയും പമ്പര വിഡ്ഡിത്തം. അതിന്‌ എനിക്ക് ശാസ്ത്രം നോക്കേണ്ട കാര്യമില്ല.

    ReplyDelete
  18. കറുത്തവസ്ത്രം ധരിക്കാൻ ഇസ്ലാം പറയുന്നില്ല. എങ്കിൽ ഇത്രയധികം കറുത്തവസ്ത്രം എങ്ങനെ വന്നു ഇസ്ലാമിക ലോകത്ത്. നിങ്ങൾ ഒരു ചുവന്ന പുള്ളികളുള്ള പച്ച വരകളുള്ള പർദ്ദ കാണിക്കൂ. അതിട്ട് സൗദിയിലൂടെ ഒരു വട്ടം നടക്കൂ.

    ReplyDelete
  19. സ്ത്രീകളുടെ വസ്ത്ര ധാരണം എന്നും വിവാദമാക്കാന്‍ സ്ത്രീ ശരീരത്തെ ഒരു പ്രദര്‍ശന വസ്തുവായി കാണുന്നവര്‍ ശ്രമിക്കാറുണ്ട്
    സ്ത്രീ വസ്ത്രം ഉരിഞ്ഞു പുറമ്പോക്കും മിച്ചഭൂമിയും പ്രദര്‍ശിപ്പിക്കുന്നതിലൂടെ മാത്രമേ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണ്ണമാകൂ എന്നും ഇവര്‍ ചിന്തിക്കുന്നു.
    കടുകുമുതല്‍ കമ്പ്യൂട്ടര്‍വരേയുള്ളതിന്റെ പരസ്യത്തില്‍ ഇവര്‍ അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മുതലാളിത്വത്തിന്റെ കണ്ണിലൂടെ യാണ് ഇവര്‍ സ്ത്രീയെ കാണുന്നതും നിര്‍വചിക്കുന്നതും . ഉദാഹരണത്തിന് കൊച്ചി നഗരത്തിലൂടെ ഒരു പുരുഷന്‍ സാധാരണ വസ്ത്രം ധരിച്ചു നടന്നാല്‍ അയാള്‍ നാടനും പിന്തിരിപ്പനുമാണ്
    പക്ഷെ അയാള്‍ തന്നെ ഫുള്‍ സ്ലീവ് ഷര്‍ട്ടും അതിന്റെ പുറത്ത് കോട്ടും സ്യൂട്ടും പിന്നെ തലയില്‍ ഒരു തൊപ്പിയും ഇട്ട് മുഖവും മുങ്കയ്യും ഒഴിച്ചുള്ളവ മറച്ചു നടന്നാല്‍ അയാള്‍ പുരോഗമന വാദിയും ഈ കാലഘട്ടത്തിനു അനിയോജ്യനുമാണ്. എന്നാല്‍ ഒരു സ്ത്രീ മുഖവും മുങ്കയ്യും ഒഴിച്ചുള്ളവ മറച്ചു നടന്നാല്‍ അവള്‍ മതത്തിന്റെ തടവുകാരിയും സ്വാതന്ത്ര്യം ഇല്ലാത്തവളുമാണ്. എന്നാല്‍ അവള്‍ അവളുടെ നഗ്നത (ഉടുത്തിട്ടും ഉടുക്കാത്തവളെപ്പോലെ ) നടന്നാല്‍ അവള്‍ പുരോഗമാനവാധിയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവും ആവും . സ്ത്രീകളുടെ വസ്ത്രം പോലും നിശ്ചയിക്കുന്നത് അവളെ കാമ കണ്ണോടു മാത്രം വീക്ഷിക്കുന്ന പുരുഷ മേധാവിത്വമാണ്. ഇസ്ലാം സ്ത്രീക്ക് അനുവദിച്ച കളര്‍ അല്ല കറുപ്പ് സൌദി അറേബ്യയില്‍ ഉള്‍പ്പടെ പലവര്‍ണ്ണത്തില്‍ ഉള്ള വസ്ത്രം ധരിക്കുന്നവര്‍ ഉണ്ട് . മുസ്‌ലിം സ്ത്രീയുടെ ഔദ്യോഗിക വസ്ത്രവുമല്ല പര്‍ദ്ദ. അറേബ്യന്‍ മരുഭൂമിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ ഇസ്ലാമിന് വളരെ മുമ്പും അവര്‍ ധരിച്ചിരുന്നത് അവരുടെ കാലാവസ്ഥക്ക് അനിയോജ്യമായ പര്‍ദ്ദയാണ് ഇസ്ലാമിന് ശേഷവും അവര്‍ അത് തുടരുകയാണ് ചെയ്തത് (മരുഭൂമിയില്‍ ജീവിക്കുന്ന എല്ലാ വരും ഇതേരീതിയില്‍ ഉള്ള വസ്ത്രമാണ് ധരിക്കുന്നത് ) പര്ദ്ദയോട് സാദൃശ്യം തോന്നുന്ന വസ്ത്രമാണ് (തോപ്പ്) ഇവടങ്ങളിലെ പുര്‍ഷന്മാരും ധരിക്കുന്നത് .

    ReplyDelete
  20. പോസ്റ്റ്‌ വളരെ വളരെ നന്നാവുന്നുണ്ട്...
    തുടരുക...
    ആശംസകള്‍..

    ReplyDelete
  21. @ചാ#വാക#
    താങ്കളോട് ആരും കൈ ചോദിച്ചില്ലല്ലോ
    അത്കൊണ്ട് ആ കയ്യങ്ങ് തിരിച്ചെടുത്തെ...... അയ്യയ്യേ നാണക്കേട്

    താങ്കളുടെ പേര് ചാവാക എന്ന് മാത്രമേ മനസ്സിലാകുന്നുള്ളൂ. അതിനിടയില്‍ എന്തോ അവ്യക്ത ചിത്രം കാണുന്നുണ്ട്. അതിനെന്തെങ്കിലും അര്‍ഥം കല്‍പിക്കേണ്ട കാര്യം എനിക്കില്ല. അത് കൊണ്ട് തന്നെ അതവഗണിക്കുന്നു
    ഞാന്‍ സംസാരിച്ചത് ചാര്‍വാകം എന്ന ബ്ലോഗറെ കുറിച്ചാണ് അയാളുടെ നാമം " charvakam'' അല്ലാതെ താങ്കള്‍ എഴുതിയ പോലെ ''ചാവാക ഒജിന''എന്നല്ല താങ്കളുടെ വക്താവ് അനോണി പറയുന്നു താങ്കളാണ് ചാര്‍വാകം എന്ന്. വായനക്കാര്‍ക്കും എനിക്കും താല്പര്യമില്ലാത്ത ഒരു സാങ്കേതിക പഥത്തില്‍ കടിച്ചു തൂങ്ങി ചര്‍ച്ച വഴിതിരുച്ചു വിടാന്‍ തീരെ താല്‍പര്യമില്ല എന്ന് താങ്കളെയും താങ്കളുടെ വക്താവ് അനോണിയെയും അറിയിക്കുന്നു.

    ReplyDelete
  22. "Anonymous said...////എന്റെ വിഷയം ആരാണ് ഒറിജിനല്‍ ചാര്‍വാകന്‍ എന്നതല്ല.എന്നെങ്കിലും തിരിച്ചറിയാനുള്ള സുബോധവും വിവരവും ഉണ്ടായിട്ടു പോരെ .....////
    ഞമ്മള് തോറ്റു പൊന്നേ. ആരാണ് ഒറിജനലെന്നോ ഡ്യൂപ്ലിക്കേറ്റെന്നോ...... എന്നതാണോ പ്രശ്നം.? ആളുതന്നെ മാറിപ്പോയതല്ലേ.? അതുപോലും മനസ്സിലാക്കാന്‍ സാധിക്കാത്ത ങ്ങളോട് ഞമ്മളില്ലേ തര്ക്കിക്കാന്‍."

    താങ്കളുടെ നേതാവ് ചാവാക എന്ന ഒരു ബ്ലോഗറുണ്ടോ എന്നന്വാഷിച്ചുവേണം എന്റെ ബ്ലോഗിലെ കമന്റുകളോട് പ്രതികരിക്കാന്‍ എന്ന് വന്നാല്‍ അതല്‍പം ബുദ്ധിമുട്ടാണ് എന്നറിയിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
    താങ്കള്‍ എന്ത് ഉദ്ദേശിക്കുന്നു എന്നത് മനസ്സിലാക്കാനുള്ള കഴിവൊന്നും എനിക്കില്ല. മാത്രമല്ല താങ്കള്‍ ചര്‍ച്ചക്കെടുത്തപോലെ പോലെ ഒരു സാങ്കേതിക പഥത്തില്‍ കടിച്ചു തൂങ്ങി ചര്‍ച്ച വഴിതിരിച്ചു വിടാന്‍ തീരെ താല്‍പര്യമില്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. ഞാന്‍ പറഞ്ഞ ആശയത്തോട് എന്തെങ്കിലും വിയോചിപ്പുന്ടെങ്കില്‍ അതിനെ ആശയം കൊണ്ട് നേരിടുക...................................................

    ReplyDelete
  23. @ചാര്‍വാകം
    ''എന്റെ കമന്റിന്‌ ഒരു പോസ്റ്റ് തന്നെ ഇട്ടതിന്‌ നന്ദി. അപ്പോൾ അതിനൊരു പ്രാധാന്യമുണ്ട്. വിഷയത്തിൽ നിന്നകന്നതായിരുന്നുവെങ്കിൽ അവഗണിച്ചാൽ മതിയായിരുന്നല്ലോ.''

    ഇതിനോടെങ്ങനെ പ്രതികരിക്കും!!!!????

    ''മുതലാളിത്വത്തിന്റെ സ്ത്രീ ചൂഷണത്തെ സംബന്ധിച്ച ചില നുറുങ്ങു വിചാരങ്ങള്‍ പറഞ്ഞെന്നെതൊഴിച്ചു ഏതെങ്കിലും ആദര്‍ശത്തെയോ, ദര്‍ശനങ്ങളേയോ ആ പോസ്റ്റില്‍ വിമര്‍ശിച്ചിട്ടില്ല . പക്ഷെ അവിടെ ആദ്യമേ കമന്റ് ചെയ്തത് ഒരു നാസ്തിക ഭൌതിക യുക്തിവാദി (ചാര്‍വാകം) ആയിരുന്നു. അദ്ദേഹം ആ പോസ്റ്റിലെ ഏതെങ്കിലും ആശയത്തെ വസ്തുനിഷ്ഠവും വ്യക്തവുമായി പഠിക്കാനോ, വിലയിരുത്താനോ, വിമര്‍ശിക്കാനോ മിനക്കെടാതെ വേറെ മേഖലയിലൂടെ ഇസ്ലാം വിമര്‍ശനത്തിനുള്ള ശ്രമമാണ് നടത്തിയത് ...നാസ്തിക ഭൌതിക യുക്തിവാദികളും മുതലാളിത്വവും കൂട്ട് കച്ചവടക്കാരാണെന്ന് വ്യക്തമാക്കുന്നു പ്രസ്തുത കമന്റ്........''

    ഈ എഴുതിയതിന്റെ ആശയം താങ്കള്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടോ അതോ................................!!!!!!!!!!!!

    '' “ചാർവാകൻ” സുശീല്കുമാറും ഞാനും ഒരാളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ''

    സഹോദരാ താങ്കള്‍ ആരെന്നത് ഒരു പ്രസക്തിയുമില്ലാത്ത കാര്യമാണ്. എന്ത് പറയുന്നു എന്നതിനെ പ്രസക്തിയുള്ളൂ. (ഒരു മണ്മറഞ്ഞ പന്ധിതന്‍ സാധാരണ പറയാറുള്ള ഒരു വാക്കുണ്ട് 'ആളെ നോക്കാതെ തെളിവ് നോക്കൂ' എന്ന്. അതെ എനിക്കും ഇക്കാര്യത്തില്‍ പറയാനുള്ളൂ.

    ''ഒന്ന്, മുതലാളിത്ത അല്പവസ്ത്രം മൂലം സ്ത്രീ ശരീരം പൊതുസ്വത്താക്കാൻ ശ്രമിക്കുമ്പോൾ മൂടുപടമിട്ട് സ്ത്രീ ശരീരം സ്വകാര്യസ്വത്താക്കാൻ ശ്രമിക്കുകയാണ്‌ ഇസ്ലാം ഇതിൽ ആദ്യത്തേത് സ്ത്രീ തെരഞ്ഞെടുക്കുന്നതും രണ്ടാമത്തേത് അടിച്ചേല്പ്പിക്കപ്പെടുന്നതുമാണ്‌ .''

    സ്ത്രീ ശരീരം പൊതു സ്വത്താണെന്നോ., എന്താണ് സര്‍ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥവ്യാപ്തി എന്ന് ചിന്തിച്ചിട്ടുണ്ടോ?. ആത്മാഭിമാനമുള്ള സ്ത്രീകളെ ഇങ്ങനെ അപമാനിക്കുന്ന താങ്കള്‍ നാസ്തിക ഭൌതിക യുക്തിവാദിയാണെന്നത് കൊണ്ട് തീരെ അത്ഭുതപ്പെടുത്തുന്നില്ല. പക്ഷെ താങ്കളുടെ ഈ പ്രസ്താവന സ്ത്രീകളുടെ ആത്മാഭിമാനത്തിന് നേരെയുള്ള തുറന്ന യുദ്ധ പ്രഖ്യാപനവും മനുഷ്യാവകാശത്തിനു നേരെയുള്ള കുതിരകയറ്റവും ആണെന്ന് തിരിച്ചറിയുക.

    താങ്കളെ സംബന്ധിച്ച് സ്ത്രീ ശരീരം വെറും ഭോഗയന്ത്രം മാത്രമാകും. പക്ഷെ അവള്‍ അമ്മയാണ്, അമ്മൂമ്മയാണ്, അമ്മായിയാണ്, മകളാണ്, പെങ്ങളാണ്, ഇതെല്ലം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ താങ്കള്‍ ഈ വൃത്തികെട്ട പേര് സ്വീകരിക്കില്ലായിരുന്നു. താങ്കളുടെ നിലപാടുകള്‍ക്ക് ഏറെ യോജിച്ച വൃത്തികെട്ട നാമം തന്നെ താങ്കള്‍ തിരഞ്ഞെടുത്തതിനു നന്ദി.

    ''രണ്ട് ലാഭം. അതിനെ ഇസ്ലാം എതിർക്കുന്നില്ല. ''

    നേരത്തെ പറഞ്ഞപോലെ താങ്കളെ കമ്യുണിസ്റ്റു പ്രേതം പിടികൂടിയിരിക്കുന്നു. കച്ചവടവും മുതലാളിത്വവും തമ്മിലുള്ള അന്തരം മനസ്സിലാകാത്തത് അത് കൊണ്ടാണ്.

    ''മൂന്ന് സ്വാതന്ത്ര്യം. അതിനെ ഇസ്ലാം നിർവചിച്ചിട്ടില്ല. അതിനാൽ തന്നെ തിരിച്ചറിഞ്ഞിട്ടുമില്ല. അതിനാൽ അതേപറ്റി അവർക്ക് സംസാരിക്കാനാവില്ല. ''

    താങ്കളുടെ അക്ഞ്ഞതയോട് സഹതപിക്കുന്നു.

    ''ചുരുക്കത്തിൽ കാര്യങ്ങളെ സ്ഥലത്തിലും കാലത്തിലും നിന്ന് പരിഗണിക്കപ്പെടേണ്ടതുണ്ട്. കാലത്തിനും ദേശത്തിനും (സ്ഥലം) അനുസരിച്ചുള്ള സംസ്കാരത്തെ ഉൾകൊൾണ്ട് ഒരു വസ്ത്രധാരണം തെരഞ്ഞെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല.''

    അതെ കാരണം ഇസ്ലാമിക ഡ്രസ്സ്‌കോഡ് തീരുമാനിച്ചത് മനുഷ്യനെ സൃഷ്‌ടിച്ച, മനുഷ്യമനസ്സിനെ സൃഷ്‌ടിച്ച സ്രഷ്ടാവാണ്. എന്നത് കൊണ്ട് അത് സര്‍വ്വലൌകികവും, സര്‍വ്വജനീനവുമാണ്.

    ''സ്ത്രീയും പുരുഷനും തമ്മിലുള്ള ആകർഷകത്വം വസ്ത്രധാരണം കൊണ്ട് ഇല്ലാതാക്കാം എന്ന് ചിന്തിക്കുന്നത് ഒരു പുരുഷനെന്ന നിലയിലും ആ വസ്ത്രധാരണ രീതി നിലനില്ക്കുന്ന ഒരു രാജ്യത്ത് വർഷങ്ങളായി താമസിക്കുന്ന ഒരാളെന്ന നിലയിലും ഞാൻ പറയും പമ്പര വിഡ്ഡിത്തം.''
    ഈ ഭാഗം അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവിടെ അത് ചര്‍ച്ച ചെയ്‌താല്‍ കമന്റ് ഏറെ നീണ്ടുപോകും.

    ReplyDelete
  24. @ചാര്‍വാകം

    ''കറുത്തവസ്ത്രം ധരിക്കാൻ ഇസ്ലാം പറയുന്നില്ല. എങ്കിൽ ഇത്രയധികം കറുത്തവസ്ത്രം എങ്ങനെ വന്നു ഇസ്ലാമിക ലോകത്ത്. നിങ്ങൾ ഒരു ചുവന്ന പുള്ളികളുള്ള പച്ച വരകളുള്ള പർദ്ദ കാണിക്കൂ. അതിട്ട് സൗദിയിലൂടെ ഒരു വട്ടം നടക്കൂ.''

    ഇസ്ലാം സ്ത്രീകള്‍ക്ക് കറുത്ത വസ്ത്രം നിയമമാക്കിയിട്ടുണ്ട് എന്നതിന് വ്യക്തമായ എന്തെങ്കിലും രേഖ (തെളിവ്) താങ്കളുടെ പക്കലുന്ടെങ്കില്‍ അത് സമര്‍ത്തിക്കുക. അല്ലാതെ സാമാന്യ വല്‍കരിച്ച് എന്തെങ്കിലും പറയുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.

    ReplyDelete
  25. @ കെ എം റഷീദ് നന്ദി താങ്കള്‍ വളച്ചു കെട്ടില്ലാതെ കാര്യം വ്യക്തമായി പറഞ്ഞു

    ReplyDelete
  26. നിങ്ങള്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് എന്ന് കരുതി ബൂലോകം മുഴുവന്‍ നടന്നു എല്ലാ പോസ്റ്റിലും പരസ്യം പതിക്കുന്നത് മഹാ ബോര്‍ ആണ്. ദയവുചെയ്ത് ഇനി ഇത് ആവര്‍ത്തിക്കരുത്.

    ReplyDelete
  27. നാണം മറക്കാന്‍ നാണമാകുന്നേ ....
    നന്നായി

    ReplyDelete
  28. പ്രിയ സുബൈദ (ക്ഷമിക്കണം ബഹുമാനക്കുറവ് കൊണ്ടല്ല പേര് ഉപയോഗിക്കുന്നത് സൗകര്യത്തിന് വേണ്ടിയാണ്) നിങ്ങളുടെ ഏഴുത്ത് നന്നായിരുന്നു അഭിനന്ദങ്ങള്‍. എന്റെ ടചില വിയോജിപ്പുകള്‍ കുറിക്കുന്നു. ഒന്ന് ചില കമന്റുകളോട് നടത്തിയ പ്രതികരണം അത്ര യോജിച്ചതായിരുന്നില്ല വിമര്‍ശകരോ അസ്വാദകരോ ആയിരുന്നാലും മറുപടി നല്‍കുന്നതില്‍ സൂക്ഷമത പാലിക്കാമായിരുന്നു. വിഷയത്തിലേക്ക് കടന്നാല്‍ സ്ത്രിയും വസ്ത്രധാരണവും എന്ന വിഷയം നിങ്ങള്‍ എഴുതിയപ്പോള്‍ മനുഷ്യരുടെ (ആണ്‍/പെണ്‍) വസ്ത്രധാരണത്തെക്കുറിച്ചായി.സ്ത്രികളുടെ വസ്ത്രവും സദാചാരവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമിനെക്കുറിച്ച് ചില കമന്റുകള്‍ വന്നതില്‍ നിന്നും എനിക്ക് പറയുവാനാഗ്രഹമുള്ള ചില കാര്യങ്ങള്‍ കുറിച്ചോട്ടെ

    1. ഇസ്ലാം ലോകത്ത് അവതരിക്കപ്പെട്ട മതങ്ങളുടെ രീതിയില്‍ എതെങ്കിലും ഒരു ആരാധനാക്രമല്ല.മറിച്ച് അത് സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ ്അതിന്റെ പൂര്‍ത്തീകരണമാണ് പ്രവാചക ജീവിതം.സെനറ്റിക് ബൗദ്ധ,ഹിന്ദുമതങ്ങള്‍ ദൈവത്തെ ആരാധിക്കുവാന്‍ പഠിപ്പിക്കുമ്പോള്‍ ഇലസ്ലാം സ്വന്തം ജീവിതിം ദൈവത്തിനുള്ള ആരാധനയാക്കി മാറ്റുവാനാണ് ആവശ്യപ്പെടുന്നത്.
    2. ഇസ്ലാമിക ജീവിതം പ്രയോഗ വല്‍ക്കരിക്കുന്നതില്‍ അതിന്റെ വക്താക്കള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടാകാം പക്ഷെ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ സമ്പൂര്‍ണമായ ഒരു വ്യവസ്ഥിതിയാണ് ഇസ്ലാം.അത് വസ്ത്രധാരണത്തിലായാലും,ലൈംഗീക ബന്ധത്തിലായാലും,സമ്പദ് ഘടനയിലായാലും,യുദ്ധത്തിലായാലും,കുട്ടികളുടെ പരിപാലനത്തിലായാലും മത ചടങ്ങുകളിലായാലും

    ReplyDelete
  29. "സ്ത്രീ ശരീരം പൊതു സ്വത്താണെന്നോ., എന്താണ് സര്‍ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥവ്യാപ്തി എന്ന് ചിന്തിച്ചിട്ടുണ്ടോ?. ആത്മാഭിമാനമുള്ള സ്ത്രീകളെ ഇങ്ങനെ അപമാനിക്കുന്ന താങ്കള്‍ നാസ്തിക ഭൌതിക യുക്തിവാദിയാണെന്നത് കൊണ്ട് തീരെ അത്ഭുതപ്പെടുത്തുന്നില്ല"

    സ്ത്രീ ശരീരം പൊതുസ്വത്താക്കുന്നു എന്നത് എന്റെ മാത്രം വാദമല്ല. നിങ്ങളുടെയും വാദമാണ്‌. അതായത് മുതലാളിത്തം സ്ത്രീയെ പൊതുജനത്തിന്‌‘നയനകാമപൂർത്തീകരണത്തിന്‌’ വെക്കുന്നു എന്ന്.
    ഭൗതികവാദിയെ തെണ്ടി, തെമ്മാടി, കള്ളൻ തുടങ്ങിയ പദങ്ങൾക്ക് പര്യായപദമായി ഉപയോഗിക്കുന്ന ഒരു രീതിയാണ്‌ മതങ്ങളുടെ ഇടയിൽ. സ്വാഭാവികം. (സുശീൽ കുമാറിന്റെ “ആരെടാ ഈ യുക്തിവാദി” എന്ന ബ്ളോഗ് കാണുക). തെറി പരാജിതന്റെ ‘വാഗ്വായുധ’മാവുന്നു.
    വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നത് ചിന്തയെ ഇല്ലാതാക്കും. ഒരു യുക്തിവാദി ഇങ്ങനെ നിങ്ങളെപോലെ അസഹിഷ്ണുവാവേണ്ട കാര്യമില്ല. കാരണം കാര്യങ്ങളെ മനസ്സിലാക്കാൻ
    അയാൾക്കൊരു നിർണയന രീതിയുണ്ട്. യുക്തിവാദം. അതിനാൽ അത്തരം കമന്റുകളെ ഞാൻ അവഗണിക്കുന്നു.

    "ഇസ്ലാം സ്ത്രീകള്‍ക്ക് കറുത്ത വസ്ത്രം നിയമമാക്കിയിട്ടുണ്ട് എന്നതിന് വ്യക്തമായ എന്തെങ്കിലും രേഖ (തെളിവ്) താങ്കളുടെ പക്കലുന്ടെങ്കില്‍ അത് സമര്‍ത്തിക്കുക. അല്ലാതെ സാമാന്യ വല്‍കരിച്ച് എന്തെങ്കിലും പറയുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്നു തോന്നുന്നില്ല."

    അപ്പോൾ പിന്നെ എന്ത് കിത്താബ് നോക്കിയാണ്‌ ഇസ്ലാമിക രാജ്യങ്ങളിൽ (സൗദിയിൽ വിശേഷിച്ചും) ഈ രാജ്യങ്ങളിൽ പ്രവേശിക്കുന്നവരെയു ജീവിക്കുന്നവരെയും ‘മുത്തവ’ മാർ (ഇസ്ലാമിക പുരോഹിതന്മാർ) പർദ്ദ നിർബന്ധിക്കുന്നത്? താലിബാനിൽ, ഇസ്ലാം അതിന്റെ തനിമയോടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന ചില ഗ്രൂപ്പുകൾ കേരളത്തിൽ പോലും ഏത് കിത്താബ് നോക്കിയണ്‌ ഈ വേഷം കെട്ടിക്കുന്നത്? എന്തുകൊണ്ട് നിങ്ങളിലെ പെണ്ണുങ്ങളെങ്കിലും പർദ്ദ ഇസ്ലാമിക വസ്ത്രധാരണ രീതിയല്ല എന്ന് പറഞ്ഞ് അത് നിരാകരിക്കുന്നില്ല?
    അങ്ങനെയെങ്കിൽ നിങ്ങൾ തെളിവ് ചോദിക്കേണ്ടത് എന്നോടല്ല. നിങ്ങളുടെ പുരോഹിതരോടാണ്‌. ഇതാണ്‌ ഞാൻ ആദ്യമേപറഞ്ഞത് നിങ്ങലുടെ വേദവാക്യങ്ങൾ ഞാൻ ശ്രദ്ധിക്കുന്നില്ല എന്ന്. കാരണം അത് നിങ്ങൾ പോലും ശ്രദ്ധിക്കുന്നില്ല. നിങ്ങൾക്ക് തന്നെ ആറിയാം അത് പോക്കാണെന്ന്.

    "അതെ കാരണം ഇസ്ലാമിക ഡ്രസ്സ്‌കോഡ് തീരുമാനിച്ചത് മനുഷ്യനെ സൃഷ്‌ടിച്ച, മനുഷ്യമനസ്സിനെ സൃഷ്‌ടിച്ച സ്രഷ്ടാവാണ്. എന്നത് കൊണ്ട് അത് സര്‍വ്വലൌകികവും, സര്‍വ്വജനീനവുമാണ്."
    മനുഷ്യന്‌ ഡ്രസ്സ് കോട് വരെ തീരുമാനിച്ച നിങ്ങലുടെ ദൈവം ഒരു സാധാരണക്കാരന്റെ നിലവാരം പോലുമില്ല

    ReplyDelete
  30. "സ്വന്തം ജീവിതിം ദൈവത്തിനുള്ള ആരാധനയാക്കി മാറ്റുവാനാണ് ആവശ്യപ്പെടുന്നത്."

    സൃഷ്ടികലുടെ ആരാധനകൊണ്ട് ദൈവത്തിന്‌ എന്താണ്‌ പ്രയോജനം എന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.

    "സമ്പൂര്‍ണമായ ഒരു വ്യവസ്ഥിതിയാണ് ഇസ്ലാം.അത് വസ്ത്രധാരണത്തിലായാലും,ലൈംഗീക ബന്ധത്തിലായാലും,സമ്പദ് ഘടനയിലായാലും,യുദ്ധത്തിലായാലും,കുട്ടികളുടെ പരിപാലനത്തിലായാലും മത ചടങ്ങുകളിലായാലും"

    തുപ്പുന്നതിലും നടക്കുന്നതിലും നോക്കുന്നതിലും നിയന്ത്രണം വെയ്ക്കുന്നവർ തന്നെ മറു ഭാഗത്ത് പ്രചരിപ്പിക്കുന്നു ഇസ്ലാം ഒരു സ്വാതന്ത്ര്യവും ആർക്കും നിഷേധിച്ചിട്ടില്ല എന്നു. എപ്പടി?
    വ്യക്തിസ്വാതന്ത്ര്യത്തിൽ ഇങ്ങനെ ഇടപെടുന്ന വേറെ ഏതു മതമുണ്ട് സുഹൃത്തേ? വസ്ത്രധാരണം അതിന്റെ ഒരു ഭാഗം മാത്രമാവുന്നു.

    ReplyDelete
  31. സൌദി അറേബ്യ ഒഴിച്ചുള്ള ഗള്‍ഫ് നാടുകളില്‍ നോക്കുക - ശരീരത്തിന്റെ ഭൂമിശാസ്ത്രം മറ്റുള്ളവരെ കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്‌ അറബി വനിതകള്‍ ഉപയോഗിക്കുന്നത്.

    ReplyDelete
  32. സ്വന്തം ശരീരത്തിന്റെ വൈകൃത സൌന്ദര്യം പര്‍ദ്ദ എന്ന മഹനീയ വസ്ത്രത്തില്‍ പൊതിഞ്ഞ് ഒരു പാട് പുരുഷന്മാരെ പറ്റിച്ച ഒരു സ്ത്രീയെ എനിക്കറിയാം. പെണ്ണുകാണാന്‍ വന്ന സമയത്ത് പര്‍ദ്ദയിട്ട് നിന്നാല്‍ അവരെ പറ്റിക്കമെന്നു ഇവര്‍ വിദഗ്ദമായി കാണിച്ചു തന്നു.

    ReplyDelete
  33. @കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ്‌ എം

    താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ പരമാവധി പാലിക്കാന്‍ സ്രിദ്ധിക്കുന്നതാണ്.
    താങ്കളുടേത് പോലെയുള്ള അഭ്യുദയകാംക്ഷികളുടെ നിര്‍ദ്ദേശങ്ങളിലൂടെ പലതും ഉള്‍കൊള്ളാനും പല മാറ്റങ്ങളും വരുത്താനും പറ്റിയിട്ടുണ്ട്.
    ഇത്തരം നിര്‍ദ്ദേശങ്ങളും ഏറെ സന്തോഷത്തോടെയും ആത്മാര്‍ഥമായും ഉള്‍കൊള്ളുന്നുണ്ട്.

    ഒരൊറ്റ ഉദാഹരണം എന്റെ ആദ്യ പോസ്റ്റുകളും കമന്‍റുകളും ഏറെ അക്ഷരതെറ്റുകളാല്‍ നിറഞ്ഞിരുന്നു. ചില ഗുണകാംക്ഷികള്‍ അവ ചൂണ്ടിക്കാട്ടിയ ശേഷം പരമാവധി ശ്രദ്ധിക്കുന്നുണ്ട്.

    അത് പോലെ താങ്കളുടെയും നിര്‍ദ്ദേശങ്ങള്‍ അതിന്റെ എല്ലാ അര്‍ഹതയോടെയും ബഹുമാനത്തോടെയും ഉള്‍കൊള്ളുന്നു.
    നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതോടെ ഇനിയും ഗുണദോഷിക്കാന്‍ അവകാശമുണ്ടെന്ന് വിനയ പുരസരം അറിയിക്കട്ടെ.

    ReplyDelete
  34. ''സ്ത്രീ ശരീരം പൊതുസ്വത്താക്കുന്നു എന്നത് എന്റെ മാത്രം വാദമല്ല. നിങ്ങളുടെയും വാദമാണ്‌. അതായത് മുതലാളിത്തം സ്ത്രീയെ പൊതുജനത്തിന്‌‘നയനകാമപൂർത്തീകരണത്തിന്‌’ വെക്കുന്നു എന്ന്.''

    ഇതിനെന്തു പറയും ഞാന്‍. താങ്കളുടെ ശരീരവും പോതുസ്വത്താണോ ആവൊ!!!!

    '''ഭൗതികവാദിയെ തെണ്ടി, തെമ്മാടി, കള്ളൻ തുടങ്ങിയ പദങ്ങൾക്ക് പര്യായപദമായി ഉപയോഗിക്കുന്ന ഒരു രീതിയാണ്‌ മതങ്ങളുടെ ഇടയിൽ. സ്വാഭാവികം. ''
    ചില ഉദാഹരണങ്ങള്‍ കൂടി പറയാം.
    എന്റെ ഒരു പഴയ പോസ്റ്റില്‍ ( 7 May 2011 10:26 PM ) ഞാനിട്ട ഒരു കമന്റാണ് താഴെ.

    "ശ്രീ ജബ്ബാറിനെ വിലയിരുത്താന്‍ അദ്ധേഹത്തിന്റെ ബ്ലോഗുകള്‍ വിലയിരുത്തിയാല്‍ മതി., അദ്ദേഹം 2007 ഓഗസ്റ്റ്‌ 31 മുതല്‍ 2011 മെയ്‌ 2, IST 22 .20 വരെ ഈ പ്രൊഫൈല്‍ പ്രകാരം മാനേജ് ചെയ്യുന്ന സംവാദം, കുര്‍ ആന്‍ വിമര്‍ശനം, സര്‍ഗ്ഗ സംവാദം, യുക്തിവാദം, സ്നേഹസംവാദം. എന്നീ അഞ്ചു ബ്ലോഗുകളില്‍ അകെ 134 പോസ്റ്റുകളാണ് ചെയ്തിരിക്കുന്നത് ഇതില്‍ 111 എണ്ണവും ഏതെങ്കിലും നിലക്കുള്ള ഇസ്ലാം വിമര്‍ശനം ഉള്‍കൊള്ളുന്നതാണ്., 8 എണ്ണം ഏതെങ്കിലും നിലക്കുള്ള മത വിമര്‍ശനവും ഉള്‍കൊള്ളുന്നു., പൊതു വിഷയങ്ങള്‍ 7 പോസ്റ്റുകള്‍ പ്രതിപാതിക്കുന്നുണ്ട്., യുക്തിവാദവും കമ്യുണിസവുമായി ബന്ധപ്പെട്ടവരുടെ മരണത്തിലുള്ള അനുശോചനം 8 പോസ്റ്റുകള്‍ ഉള്കൊള്ളുംപോള്‍ രണ്ടെണ്ണം വ്യക്തിപരിചയവും , ഒരെണ്ണം ജബ്ബാറിന്റെ വ്യക്തിപരവും ആണ്.,
    കൂടാതെ യുക്തിവാദികള്‍ സത്യമെന്ന്? വിശ്വസിക്കുന്ന പരിണാമം 3 പോസ്റ്റുകളില്‍ സുചിപ്പിക്കുന്നു.
    എന്നാല്‍ ഏറ്റവും അല്ഭുതകരമായിട്ടുല്ലത് ഒരൊറ്റ പോസ്റ്റെങ്കിലും (മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ബര്കതിനെങ്കിലും ഒരു പോസ്റ്റ്‌) യുക്തിവാദ ആദര്‍ശം എന്താണെന്നു പഠിപ്പിക്കുകയോ, പറയുകയോ, സുചിപ്പിക്കുകപോലുമോ ചെയ്യുന്നില്ല. ., ''

    ഈ ഒരു സര്‍വ്വേ ധാരാളം മതി താങ്കള്‍ പറയുന്ന വസ്തുതക്ക് തെളിവ്.

    വേറെ ചിലര്‍ എന്റെ നേരെ നടത്തിയ ആക്രോശങ്ങള്‍

    1 ''ഞാന്‍ ആദ്യം ചൂണ്ടിക്കാണിച്ച പോലെ 90 വയസായ ഒരു കിളവന്റെ നാലാം ഭാര്യയായി കുറച്ചു നാള്‍ ജീവിച്ചാല്‍ തോന്ന്യാസം വളരെ പെട്ടെന്ന് മനസിലാകും.''

    2 ''അല്ലെങ്കില്‍ കാട്ടുപോത്തമറുന്നതുപോലെ അമറിക്കൊണ്ടിരിക്കുക.''

    3 ''നിങളുടെ തലക്ക് നല്ല ഓളമുണ്ട് കാരന്തൂര്‍ക്ക് പോകുമ്പോള്‍ ആരെ വേണമെങ്കിലും കൂടെ കൂട്ടിക്കോ...................................................................................... ആരായാലും മതി. ...................ളായിരിക്കും കുറച്ചുകൂടെ നല്ലത് . അങ്ങോര്‍ക്ക് ജപിച്ചൂതലൊക്കെ വശമുണ്ട്. വഴിക്ക് ഇളക്കമുണ്ടായാല്‍ ഉപകാരപ്പെടും.''

    4 ''താങ്കളെപ്പോലുള്ള മന്ദബുദ്ധികളോട് മറുപടി പറഞ്ഞില്ലെങ്കില്‍ നാളെ അതിനേക്കാള്‍ വരട്ടുവാദികളായ പ്രമുഖര്‍ ഉറഞ്ഞു തുള്ളുമെന്നതിനാലാണ് മാത്രമാണ് വിലപ്പെട്ട സമയം താങ്കള്‍ക്കു വേണ്ടി വേസ്റ്റാക്കുന്നത്.''

    5 ''പൊട്ടിക്ക് മനസ്സിലാകാത്തതു കൊണ്ട് തെളിച്ചെഴുതാം-''

    6 ''തലക്കകത്ത് പിണ്ണാക്ക് നിറച്ചിരിക്കുന്നവരോട് വീണ്ടും വീണ്ടും മറുപടി പറയുന്നതില്‍ അര്‍ത്ഥമില്ല. പുതിയ കുറെ കണ്ടു പിടുത്തങ്ങള്‍ നടത്തിയത് കൊണ്ട് ചോദിച്ചെന്നു മാത്രം.''

    7 ''മമ്മദ് ശ്രീ ശ്രീ കുസൈന്‍ മോഡല്‍ വയനയാണല്ലോ നടത്തിയത്.''

    8 '' charvakan said...

    സുബൈദ എന്ന കുണ്ടൻ കണ്ണുകാണിച്ചപ്പോൾ എത്ര പാവങ്ങളാ ആ കെണിയിൽ വീണത്.അയാൾ ആദ്യം പഠിചത് യുക്തിവാദം.കാരണം അന്യമതക്കാരെ മദ്രസയിൽ കേറ്റത്തില്ല.പിന്നെ കുണ്ടൻ പണിക്കിടെ പഠിച്ചതാണ്..ഈ എഴുന്നള്ളിച്ചതത്രയും.

    23 May 2011 6:31 AM''

    9 ''കുഞ്ഞുവര്‍ക്കി said...

    മുഴുവന്‍ വായിച്ചു .. ഒരു കാര്യം ബോധ്യമായി zubaida ക്ക് വട്ടാണെന്ന് ....

    11 June 2011 5:32 AM''

    ഇനിയും തിരഞ്ഞാല്‍ കുറേകിട്ടും തല്‍കാലം എന്റെ ഒരൊറ്റ പോസ്റ്റില്‍ വന്നതില്‍ ചില മാതൃകകള്‍ മാത്രം..

    ''തെറി പരാജിതന്റെ ‘വാഗ്വായുധ’മാവുന്നു.
    വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നത് ചിന്തയെ ഇല്ലാതാക്കും. ഒരു യുക്തിവാദി ഇങ്ങനെ നിങ്ങളെപോലെ അസഹിഷ്ണുവാവേണ്ട കാര്യമില്ല. കാരണം കാര്യങ്ങളെ മനസ്സിലാക്കാൻ
    അയാൾക്കൊരു നിർണയന രീതിയുണ്ട്.''

    താങ്കളുടെ ഈ പ്രസ്താവനക്ക് താഴെ എന്റെ ഒരുനൂറു കയ്യൊപ്പ്.

    താങ്കളുടെ ഈ പ്രസ്താവന താങ്കളുടെ സഹ പ്രവര്‍ത്തകരെ കൂടി അറിയിക്കുമല്ലോ?

    ReplyDelete
  35. 8 '' charvakan said...


    സുബൈദ എന്ന കുണ്ടൻ കണ്ണുകാണിച്ചപ്പോൾ എത്ര പാവങ്ങളാ ആ കെണിയിൽ വീണത്.അയാൾ ആദ്യം പഠിചത് യുക്തിവാദം.കാരണം അന്യമതക്കാരെ മദ്രസയിൽ കേറ്റത്തില്ല.പിന്നെ കുണ്ടൻ പണിക്കിടെ പഠിച്ചതാണ്..ഈ എഴുന്നള്ളിച്ചതത്രയും.

    23 May 2011 6:31 AM''

    ക്ഷമിക്കണം ഇത് ഏത് ചവകനാനെന്നറിയില്ല ഈ ചാര്‍വാകനോ, ആ ചാര്‍വാകനോ, അതോ താങ്കളെന്ന ചാരവാകാമോ

    ReplyDelete
  36. @ ചാര്‍വാകം
    ''സൃഷ്ടികലുടെ ആരാധനകൊണ്ട് ദൈവത്തിന്‌ എന്താണ്‌ പ്രയോജനം എന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.''
    അത് മനസ്സിലാകാന്‍ സ്രഷ്ടാവിനെ മനസ്സിലാക്കണം. അതില്ലാതെ അതുള്‍കൊള്ളാന്‍ കഴിയൂ.
    ''വ്യക്തിസ്വാതന്ത്ര്യത്തിൽ ഇങ്ങനെ ഇടപെടുന്ന വേറെ ഏതു മതമുണ്ട് സുഹൃത്തേ? വസ്ത്രധാരണം അതിന്റെ ഒരു ഭാഗം മാത്രമാവുന്നു.''
    വ്യക്തി സ്വാതന്ത്ര്യം എന്ന് ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുന്നുണ്ട്., എന്താണ് താങ്കളത്‌കൊണ്ടുദ്ദേശിക്കുന്നത്.

    ReplyDelete
  37. സ്ത്രീ ശരീരം പണത്തിന്‌ വേണ്ടി മുതലാളിത്തം ഉപയോഗിക്കുന്നു എന്നത് നിങ്ങൾ ഉപയോഗിച്ചിട്ടുള്ളതാണ്‌ സുഹൃത്തേ. പണം കൊടുത്താൽ ആർക്കും വാങ്ങാൻപറ്റുന്നതും “പൊതു” എന്ന സംജ്ഞയിൽ വരും എന്നേ ഞാനുദ്ദേശിച്ചുള്ളൂ.
    "ഭൗതികവാദിയെ തെണ്ടി, തെമ്മാടി, കള്ളൻ തുടങ്ങിയ പദങ്ങൾക്ക് പര്യായപദമായി"

    ഇതിന്‌ താങ്കൾ ഒരു സർവേ റിപ്പോർട്ട് തന്നെ നല്കി. എന്നാൽ, യുക്തിവാദി അയാളുടെ ആദർശം പഠിപ്പിക്കാത്തത് കാരണമാണ്‌ അയാളെ തെറിവിളിക്കുന്നത് എന്ന് അതിൽ നിന്ന് മനസ്സിലായി. “കാലികമായ” യുക്തി അനുസരിച്ച് കാര്യങ്ങളെ വിലയിരുത്തുക എന്നതാണ്‌ യുക്തിയുടെ നിർണ്ണയന രീതി. (യുക്തിവാദം ഒരു നിർണയന രീതി മാത്രമാണ്‌, അല്ലാതെ നിങ്ങൾ കരുതുമ്പോലെ ഒരു വ്യവസ്ഥാപിത മതമോ പാർട്ടിയോ അല്ല). അത് ആദർശത്തിനും ബാധകം. ഇത് പറയാൻ ജബ്ബാർ മാഷ് വരേണ്ടതില്ല. സാധാരണക്കാരനായ ഞാനും മതി. ഇപ്പറഞ്ഞതൊഴികെ അതായത് യുക്തിഭദ്രമായി കാര്യങ്ങളെ സമീപിക്കുക എന്നതൊഴികെ ബാക്കിയെല്ലാം മേഡത്തിനെ പോലെ തന്നെ യാണ്‌ യുക്തിവാദിക്കും. അയാൾ സമൂഹത്തിൽ നിലനില്ക്കുന്ന ഒരു സദാചാരത്തേയും അനുസരിക്കാതിരിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാൽ യുക്തിഭദ്രമാവണം എന്നേയുള്ളൂ. ഇത് മാത്രമാണ്‌ വ്യത്യാസം. കൂടാതെ യുക്തിയുടെ അളവുകോൽ എല്ലാത്തിനും ഒരേപോലെ ഉപയോഗിക്കും. മതങ്ങൾ അത് ചെയ്യില്ല.

    അതിന്റെ താഴെ നിങ്ങൾ ചൂണ്ടിക്കാണിച്ചതൊന്നും യുക്തിവാദവുമായോ എന്റെ സംസ്കാരവുമായോ ബന്ധമില്ല എന്നതിനാൽ അവഗണിക്കുന്നു.

    യുക്തിവാദം തികച്ചും വ്യക്തിപരമായ ആശയമാകുന്നു. സമാന ആശയക്കാരുടെ ഒരു കൂട്ടായ്മ മാത്രമാണത്. അതിനാൽ എനിക്ക് സഹപ്രവർത്തകരില്ല. കാര്യമായി ഒരു യുക്തിവാദിയേയും പരിചയം പോലുമില്ല
    ഇക്കാണുന്ന ഒരു യുക്തിവാദസംഘടനയിലും എനിക്ക് മെംബർഷിപ്പുമില്ല. മാത്രമല്ല വളരെ ചിലപ്പോൾ ഈ യുക്തിവാദ സംഘടനകൾ മതകീയ സ്വഭാവം പ്രകടിപ്പിക്കാറുമുണ്ട്. അപ്പോൾ അവരെ യുക്തി കൈവിടുന്നു. ഇസ്ലാമിക കലണ്ടർ ശാസ്ത്രീയമല്ല എന്ന ജബ്ബാർ മാഷിന്റെ വാദത്തെ ഗുരുകുലം ഉമേഷ് വളരെ യുക്തി ഭദ്രവും ശാസ്ത്രീയവുമായ രീതിയിൽ പൊളിച്ചടുക്കുന്നതിന്റെ സൗന്ദര്യം കണ്ട് ഈയുള്ളവൻ വാപൊളിച്ച് നിന്നിട്ടുണ്ട്. വൈകാരികതമൂലം യുക്തി പിന്തള്ളപ്പെട്ടുപോകുന്നതിന്റെ ഉദാഹരണങ്ങൾ പല യുക്തിവാദികളിലും കണ്ടിട്ടുണ്ട്. കോവൂരിലടക്കം.

    "അത് മനസ്സിലാകാന്‍ സ്രഷ്ടാവിനെ മനസ്സിലാക്കണം. അതില്ലാതെ അതുള്‍കൊള്ളാന്‍ കഴിയൂ....."
    ഇതൊരു ഒഴിഞ്ഞുമാറലാണ്‌. (Merely a hand wave)ചോദ്യത്തിനുള്ള ഉത്തരമല്ല.

    എന്റെ പേർ ചാർവാകം എന്നാണ്‌. ഇക്കാണുന്ന പല ചാർവകങ്ങളേക്കാളും നേരത്തെ ബ്ളോഗിൽ റജിസ്റ്ററാവുകയും ചെയ്തു. അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല. എന്നാൽ, അവരിലാരെങ്കിലും അമാന്യമായി പെരുമാറി എന്നതിന്‌ എന്നെ മനസ്സിൽ കരുതി പ്രാകുകയും ചീത്തവിളിക്കുകയും ചെയ്യരുത്. നിങ്ങളുടെ ബി. പി കൂടുന്നതിന്‌ ഞാനെന്തിന്‌ കൂട്ടു നില്ക്കണം?

    ReplyDelete
  38. യുക്തിവാദവുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെകിൽ ഏത് യുക്തിവാദിക്കും അത് തിരുത്താവുന്നതാണ്‌. അങ്ങനെ നമ്മുടെ വിരുദ്ധ ചേരിയിലുവർക്ക് അത് മനസ്സിലാകട്ടെ

    ReplyDelete
  39. @ചാര്‍വാകം
    ''സുഹൃത്തേ. പണം കൊടുത്താൽ ആർക്കും വാങ്ങാൻപറ്റുന്നതും “പൊതു” എന്ന സംജ്ഞയിൽ വരും എന്നേ ഞാനുദ്ദേശിച്ചുള്ളൂ.''

    ഈ പ്രസ്താവന ഏറെ ഖേദകരമായി എന്നെ പറയാനുള്ളൂ. “പൊതു” എന്ന മലയാള പദത്തിന്റെ അര്‍ഥം പരതിയപ്പോള്‍ ലഭിച്ചത്. 'പൊതുവേയുള്ള, സാധാരണമായ, അനേകര്‍ക്ക്(ഏല്ലാവര്‍ക്കും) അവകാശപ്പെട്ട, common , general , public , universal ' തുടങ്ങിയവയാണ്.
    പൊതുസ്വത്ത് എന്ന പദത്തിന്റെ അര്‍ത്ഥമായി ലഭിച്ചത്,' public property എന്നുമാണ്.'

    പൊതുസ്വത്ത് വില്പന നടത്താന്‍ പറ്റില്ല, എങ്കിലും ഏല്ലാവര്‍ക്കും ഒരുപോലെ ഉടമസ്ഥാവകാശവും ഉപയോഗിക്കാവുന്നതും എന്നാല്‍ സ്വന്തമെന്ന നിലക്ക് ക്രയവിക്രയം നടത്താന്‍ അവകാശവും അനുവാദവുമില്ലതതാണ്. ഉദാഹരണത്തിന് പൊതുടാപ്, പൊതു ശ്മശാനം, പൊതുകുളം, പൊതു കക്കൂസ്, പൊതു കളിസ്ഥലം തുടങ്ങി പൊതുവേ പറയുന്ന എല്ലാം എല്ലാം
    സ്ത്രീ ശരീരത്തെ പോതുസ്വത്താക്കി മനസ്സിലാക്കിയ താങ്കളെ എങ്ങനെ വിലയിരുത്തണം. അറിയില്ല ഉത്തരം മുട്ടുന്നു.................................................................................

    മാത്രമല്ല സ്ത്രീ ശരീരം വില്‍പനകചരക്കാണെന്ന താങ്കളുടെ ഈ കണ്ടെത്തല്‍!!!!!!!!!!!!!!!!!!.................. ഏറെ ഭയാനകം തന്നെ................................... എന്റെ ദൈവമേ.............. കാക്കണേ


    ''ഇതിന്‌ താങ്കൾ ഒരു സർവേ റിപ്പോർട്ട് തന്നെ നല്കി. എന്നാൽ, യുക്തിവാദി അയാളുടെ ആദർശം പഠിപ്പിക്കാത്തത് കാരണമാണ്‌ അയാളെ തെറിവിളിക്കുന്നത് എന്ന് അതിൽ നിന്ന് മനസ്സിലായി.''

    അധികം വിശദീകരിക്കാതെ ഉദാഹരണത്തിലൂടെ വിഷയം അവതരിപ്പിക്കാം എന്ന് കരുതിയാണ് ഇങ്ങനെ അവസാനിപ്പിച്ചത്. വിശദീകരണം താങ്കള്‍ക്കും മറ്റു വായനക്കാര്‍ക്കും മടുപ്പും വേദനയും ഉണ്ടാക്കാം എന്ന് കരുതി. മാത്രമല്ല സഹോദരന്‍ കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ്‌ എം ന്റെ നിര്‍ദ്ദേശം മുഖവിലക്കെടുക്കുകയും ചെയ്തു.
    പക്ഷെ വിശദീകരണമില്ലാതെ സൂചനയില്‍ നിന്ന് താങ്കള്‍ക്ക് കാര്യം മനസ്സിലാകാത്ത സ്ഥിക്ക് അല്‍പം വിശദീകരിക്കാം. (സഹോദരന്‍ കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ്‌ എം അറിവിലേക്ക് ഇത്തരം അനുഭവങ്ങളാണ് പ്രതികരണങ്ങള്‍ അല്‍പം കടുത്തതാകാന്‍ കാരണം ക്ഷമിക്കുക.)

    ''ഭൗതികവാദിയെ തെണ്ടി, തെമ്മാടി, കള്ളൻ തുടങ്ങിയ പദങ്ങൾക്ക് പര്യായപദമായി ഉപയോഗിക്കുന്ന ഒരു രീതിയാണ്‌ മതങ്ങളുടെ ഇടയിൽ. സ്വാഭാവികം. (സുശീൽ കുമാറിന്റെ “ആരെടാ ഈ യുക്തിവാദി” എന്ന ബ്ളോഗ് കാണുക). തെറി പരാജിതന്റെ ‘വാഗ്വായുധ’മാവുന്നു.
    വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നത് ചിന്തയെ ഇല്ലാതാക്കും. ഒരു യുക്തിവാദി ഇങ്ങനെ നിങ്ങളെപോലെ അസഹിഷ്ണുവാവേണ്ട കാര്യമില്ല. കാരണം കാര്യങ്ങളെ മനസ്സിലാക്കാൻ
    അയാൾക്കൊരു നിർണയന രീതിയുണ്ട്. യുക്തിവാദം. ''

    താങ്കളുടെ ഈ ആരോപണം എത്രത്തോളം ശരിയാണെന്ന് ബോധ്യപ്പെടുത്താനാണ്. ആ കമന്റിട്ടത്. ഞാന്‍ അവതരിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടില്‍ എവിടെയും ഇ ഏ ജബ്ബാറിനെ തെറിവിളിച്ചിട്ടില്ല, എന്ന് മാത്രമല്ല സഭ്യാതരമായ ഒരു പദം പോലും ഉപയോഗിച്ചിട്ടില്ല. എന്നിട്ടും താങ്കള്‍ വീണ്ടും ആരോപിക്കുന്നു ജബ്ബാറിനെ തെറിവിളിച്ചെന്ന്, സുഹൃത്തെ താങ്കള്‍ യുക്തിവാദികളെ തെറിവിളിക്കുന്നു എന്ന് സാമാന്യ വല്കരിച്ചു ആരോപണം ഉന്നയിച്ചപ്പോള്‍ മതവിശാസികള്‍ അങ്ങനെ ചെയ്യുന്നില്ല എന്നൊന്നും ന്യായീകരിക്കാന്‍ നിന്നിട്ടില്ല ഞാന്‍. ചില വ്യക്തികള്‍ അങ്ങനെ ചെയ്യുന്നുമുണ്ടാകും. പക്ഷെ ഇവിടെ ഞാന്‍ ചൂണ്ടിക്കാട്ടിയത് ഒരൊറ്റ പോസ്റ്റില്‍ എന്നെ തെറിവിളിച്ച വാചകങ്ങള്‍ അതെപടി കോപി ചെയ്തതാണ്.
    സഹോദരാ യുക്തിവാദികളില്‍ നിന്ന് ഏറെ പച്ചത്തെറി കേട്ടനുഭവിക്കുന്ന ഞാന്‍...................... .

    ReplyDelete
  40. സഹോദരാ ഒരിക്കല്‍ കൂടി പേസ്റ്റ് ചെയ്യുന്നു. അതില്‍ നിന്നും രണ്ടു സ്വതന്ത്ര കമന്റുകള്‍

    '' charvakan said...

    സുബൈദ എന്ന കുണ്ടൻ കണ്ണുകാണിച്ചപ്പോൾ എത്ര പാവങ്ങളാ ആ കെണിയിൽ വീണത്.അയാൾ ആദ്യം പഠിചത് യുക്തിവാദം.കാരണം അന്യമതക്കാരെ മദ്രസയിൽ കേറ്റത്തില്ല.പിന്നെ കുണ്ടൻ പണിക്കിടെ പഠിച്ചതാണ്..ഈ എഴുന്നള്ളിച്ചതത്രയും.

    23 May 2011 6:31 AM''

    ''കുഞ്ഞുവര്‍ക്കി said...

    മുഴുവന്‍ വായിച്ചു .. ഒരു കാര്യം ബോധ്യമായി zubaida ക്ക് വട്ടാണെന്ന് ....

    11 June 2011 5:32 AM''

    ഈ രണ്ടു തെറികളും ഏതെങ്കിലും കമന്റുകള്‍ക്കിടയില്‍ അശ്ര്ദ്ദമായി കടന്നു കൂടിയ പ്രയോഗങ്ങളല്ല. രണ്ടും സ്വതന്ത്ര കമന്റുകളാണ്. മാത്രമല്ല കമന്റു ചെയ്ത ചാര്‍വാകനും, കുഞ്ഞുവര്‍ക്കിയും അത് വരെ ചര്‍ച്ചയില്‍ പങ്കെടുക്കുക പോലും ഉണ്ടായിട്ടില്ല, അവര്‍ തെറി വിളിച്ചതില്‍ എനിക്ക് പ്രതിഷേധമില്ല. അതവരുടെ സംസ്കാരവും സ്വാതന്ത്ര്യവും.

    ജബ്ബാര്‍ ആണെങ്കില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ചീത്ത പറയല്‍ ജീവിത ലക്ഷ്യമായി കാണുന്ന വ്യക്തിയാണ്. അദ്ദേഹം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം പട്ടണത്തില്‍ താമസിക്കുകയും അവിടെ തന്നെ ഒരു സ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്യന്നു. സമൂഹത്തില്‍ നിന്നും അദ്ദേഹത്തിനു എന്തെങ്കിലും എതിര്‍പ്പോ അപമാനമോ സഹിക്കേണ്ടി വരുന്നില്ല. ജബ്ബാര്‍, സൈദ്‌ മുഹമ്മദ്‌ ആനക്കയം, മുഹമ്മദ്‌ മേപ്പയൂര്‍, അബ്ദുല്‍ അലി മൌലവി എന്നിവരെ കുറിച്ച് KYS സംസ്ഥാന പ്രസിഡന്റും, FERA അഖിലേന്ത്യാ സെക്രടറിയുമായ കലാനാതന്‍ പറഞ്ഞത് അവര്‍ നാലാളും മുസ്ലിംകളെ ചീത്ത പറയുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന ഒരു കൊകസ് ആണെന്നാണ്.

    ReplyDelete
  41. അതെന്തെങ്കിലുമാവട്ടെ ഇവിടെ താങ്കളുടെ പ്രസ്താവനയും എന്റെ സര്‍വ്വേയും എന്റെ അനുഭവവും കൂട്ടി വായിക്കാന്‍ ശ്രമിക്കട്ടെ.
    താങ്കള്‍ പ്രസ്താവിക്കുന്നു.
    ''തെറി പരാജിതന്റെ ‘വാഗ്വായുധ’മാവുന്നു.
    വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നത് ചിന്തയെ ഇല്ലാതാക്കും''

    ഇത് തന്നെ എനിക്കും പറയാനുള്ളു. പക്ഷെ ഒരു അടിക്കുറിപ്പ്
    ഈ ബ്ലോഗെഴുത്തിലൂടെ ആരെയും തോല്‍പിക്കാനോ, എനിക്ക് ജയിക്കാനോ ഉള്ള വേദിയായി ഞാന്‍ കണക്കാക്കുന്നില്ല. അറിയാന്‍, അറിയാന്‍, വീണ്ടും വീണ്ടും അറിയാനും അല്പം അറിയിക്കാനുമുള്ള പരിശ്രമം മാത്രമാണിത്.
    ഈ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു, അതിന്റെ ലിങ്ക് ഇവിടെ

    താങ്കളെന്ന ഏകാങ്ക യുക്തിവാദിയുടെ ആത്മാര്‍ഥതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ സ്ഥാപന വല്‍കരിക്കപ്പെട്ട നാസ്തിക, ഭൌതിക, യുക്തിവാദത്തെ, അതിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ , മനുഷ്യവിരുദ്ധ ശാസ്ത്ര പ്കൃതിവിരുദ്ധ നയങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു മനുഷ്യ സ്നേഹിക്കും സാധ്യമല്ല.
    ഈ പോസ്റ്റ്‌ ഏതായാലും യുക്തിവാദം ചര്‍ച്ച ചെയ്യണമെന്ന ലക്ഷ്യത്തില്‍ എഴുതിയതല്ല. കയറി വന്നതാണ്‌. ഈ ലേഖനത്തിന്റെ തുടര്‍ ഭാഗവും കൂടി കഴിഞ്ഞു യുക്തിവാദം ചര്ച്ചക്കെടുക്കാം.
    ഇന്‍ഷാഅല്ലാഹ്

    ReplyDelete
  42. ഖുര്‍ ആന്‍ എന്നത് ശിലായുഗത്തിലെ മനുഷ്യര്‍ ഉണ്ടാക്കിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍ ഈ പോസ്റ്റിനു ഞാന്‍ പ്രസക്തി കാണുന്നില്ല. പര്‍ദ്ദ ഇട്ടാലും ഇല്ലെങ്കിലും ഒന്നിലധികം സ്ത്രീകളെ (സ്ത്രീ എന്ന് എല്ലാവരെയും വിളിക്കാമോ എന്നറിയില്ല., കാരണം അക്കൂട്ടത്തില്‍ പ്രായപൂര്തിയാവാത്ത ആയിഷ എന്ന പിഞ്ഞുബാലികയും ഉണ്ടായിരുന്നു) ആവോളം ഭോഗിച്ച ഒരാള്‍ കൂടി പങ്കാളിയായിട്ടാണ് ഈ പുസ്തകം ക്രോഡീകരിക്കപ്പെട്ടത്‌ എന്നതിനാല്‍ തള്ളിക്കളയുന്നു.

    ReplyDelete
  43. @ കോളമിസ്റ്റ്

    ''ഖുര്‍ ആന്‍ എന്നത് ശിലായുഗത്തിലെ മനുഷ്യര്‍ ഉണ്ടാക്കിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍ ഈ പോസ്റ്റിനു ഞാന്‍ പ്രസക്തി കാണുന്നില്ല.''

    ഡിയര്‍ കോളമിസ്റ്റ് താങ്കള്‍ക്ക് എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് താങ്കളുടെ വ്യക്തിപരമായ വിശ്വാസ സ്വാതന്ത്ര്യം പക്ഷെ ആ വിശ്വാസം അന്ധ വിശ്വാസമാണെങ്കില്‍ താങ്കള്‍ അന്ധ വിശ്വാസിയെ ആകുന്നുള്ളൂ. താങ്കളുടെ ഉപര്യുക്ത പ്രസ്താവന താങ്കള്‍ ഒരു അന്ധ വിശ്വസിയെന്നു തെളിയിക്കുന്നു. ''ഖുര്‍ ആന്‍ എന്നത് ശിലായുഗത്തിലെ മനുഷ്യര്‍ ഉണ്ടാക്കിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍''

    പരിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ (''23 വർഷം (എ.ഡി 610-എ.ഡി 622) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് പ്രവാചകൻ മുഹമ്മദ്‌ മുഖേന മനുഷ്യകുലത്തിന്‌ ‍ഖുർആൻ ലഭിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്‌ വേണ്ടി അവതരിച്ചതല്ല ഖുർആൻ. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്‌.'') {വികിപീഡിയ} മക്കയിലും മദീനയിലുമായവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ ശിലായുഗത്തിലെ നിര്‍മ്മിതിയാണെന്ന് വിശ്വസിക്കുന്ന താങ്കളുടെ ചരിത്ര ബോധം അപാരം തന്നെ. താങ്കളെന്ന ഒരു അന്ധവിശാസിയുടെ ജല്‍പനങ്ങള്‍ അവഗണിക്കേണ്ടതായിരുന്നു . പക്ഷെ താങ്കളുടെ ഈ അന്ധവിശ്വാസം താങ്കളുടെ ഒരു സ്വകാര്യ വിശ്വാസമായി കൊണ്ട് നടന്നിരുന്നെങ്കില്‍ ആ അന്ധ വിശ്വസം സമൂഹത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കില്ല. പക്ഷെ തങ്കളത് പൊതുവേദികളില്‍ നിര്‍ലജ്ജം പ്രസ്താവിക്കുന്നു എന്നത് എത്ര അപലപനീയമല്ല.

    ശിലായുഗം എന്താനെന്നുള്ളതിനു രണ്ടു ക്വാട്ടിങ്ങുകള്‍ താഴെ. താങ്കള്‍ക്കുപകാരപ്പെടും എന്ന വിശ്വാസത്തോടെ

    "നവീനശിലായുഗം

    ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌.'' {വികിപീഡിയ}

    ''The Stone Age is a broad prehistoric period during which stone was widely used in the manufacture of implements with a sharp edge, a point, or a percussion surface. The period lasted roughly 2.5 million years, and largely ended between 6000 and 2000 BCE with the advent of metalworking. Stone Age artifacts include tools used by humans and by their predecessor species in the genus Homo, as well as the earlier partly contemporaneous genera Australopithecus and Paranthropus. Bone tools were used during this period as well, but are more rarely preserved in the archaeological record. The Stone Age is further subdivided by the types of stone tools in use.

    The Stone Age is the first of the three-age system of archaeology, which divides human technological prehistory into three periods:'' (wikipedia )

    സുഹുര്‍ത്തെ അല്‍പമെങ്കിലും വിഷയത്തെ കുറിച്ച് പഠിച്ച ശേഷം എഴുതുക താങ്കളുടെ അബദ്ധാന്ധവിശ്വാസങ്ങള്‍ മറ്റുള്ളവരറിയും എന്ന കാര്യമെങ്കിലും ശ്രദ്ധിക്കുക. അത് താങ്കള്‍ക്ക് തന്നെ അപമാനമാണ്. എന്തിനു സ്വയം അപമാനിതനാവണം

    ReplyDelete
  44. ''ഈ പോസ്റ്റിനു ഞാന്‍ പ്രസക്തി കാണുന്നില്ല.''
    ഈ പ്രസ്താവന ആത്മാര്‍ത്ഥമല്ല . ഈ പോസ്റ്റിനു ഏറെ പ്രസക്തികാണുന്നത് കൊണ്ട് തന്നെയാണ് താങ്കളിവിടെ കമന്റിട്ടത്. താങ്കളെ സംബന്ധിച്ച് അപ്രസക്തമായ ഒരു കാര്യം അവഗണിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെ അതിനെ പരിഗണിച്ചത് ഈ പോസ്റ്റ്‌ താങ്കള്‍ പ്രസക്തമായെടുക്കുന്നു എന്നതിനുള്ള സ്പഷ്ടമായ തെളിവാണ്.

    ''(സ്ത്രീ എന്ന് എല്ലാവരെയും വിളിക്കാമോ എന്നറിയില്ല., കാരണം അക്കൂട്ടത്തില്‍ പ്രായപൂര്തിയാവാത്ത ആയിഷ എന്ന പിഞ്ഞുബാലികയും ഉണ്ടായിരുന്നു) ആവോളം ഭോഗിച്ച ഒരാള്‍ കൂടി പങ്കാളിയായിട്ടാണ് ഈ പുസ്തകം ക്രോഡീകരിക്കപ്പെട്ടത്‌ എന്നതിനാല്‍ തള്ളിക്കളയുന്നു.''

    സഹോദരാ ശിലായുഗത്തില്‍ നടന്ന ഒരു സംഭവത്തിലെ വ്യക്തികളുടെ പേരടക്കം ക്വാട്ട് ചെയ്ത താങ്കള്‍ക്ക് എവിടുന്നു കിട്ടി ആ വിവരം. ശിലായുഗമെന്നത് ചരിത്രാതീത കാലഘട്ടമാണ്. ആ കാലഘട്ടത്തില്‍ ഒരാള്‍ ക്രോദീകരിച്ചു എന്ന് താങ്കള്‍ പ്രസ്താവിച്ച താങ്കള്‍ തന്നെ അതിലെ ഒരു വ്യക്തിയുടെ പേര് പോലും എടുത്തുദ്ധരിക്കുന്നു. കഷ്ടം തന്നെ. താങ്കള്‍ പറയുന്ന അബദ്ധങ്ങളുടെ പട്ടിക നീണ്ടു പോകുന്നു.
    എന്തിനു സഹോദരാ ഇങ്ങനെ സ്വയം ഇളിഭ്യനാവണം. കുറച്ചു കൂടെ വസ്തുതകള്‍ പഠിച്ചെഴുതുക. താങ്കളുടെ മാനം കാക്കാന്‍ അതുപകാരപ്പെടും.

    ReplyDelete
  45. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധപ്പോസ്റ്റ് ഇവിടെ പോസ്റ്റിയിരുന്നു. അതുതന്നെയാണ് എനിയ്ക്കിവിടെയും കമന്റാനുമുള്ളത്.

    ReplyDelete
  46. ''ഒന്നിലധികം സ്ത്രീകളെ (സ്ത്രീ എന്ന് എല്ലാവരെയും വിളിക്കാമോ എന്നറിയില്ല., കാരണം അക്കൂട്ടത്തില്‍ പ്രായപൂര്തിയാവാത്ത ആയിഷ എന്ന പിഞ്ഞുബാലികയും ഉണ്ടായിരുന്നു) ആവോളം ഭോഗിച്ച ഒരാള്‍ കൂടി''

    മൂന്നു കെട്ടിയ യുക്തിവാദി ബുദ്ധിജീവിയുള്ള വര്‍ത്തമാന കേരളത്തില്‍, സ്ത്രീയെ ഭോഗയന്ത്രം മാത്രമായി കണക്കാക്കുന്ന ബുദ്ധിജീവികലുള്ള വര്‍ത്തമാന കേരളത്തില്‍, കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിനു യുക്തിവാദി(പുരുഷന്‍ മാത്രം)കള്‍ക്ക് നിയമപരിരക്ഷ വേണമെന്ന് പറയുന്ന, അങ്ങനെ ഒരു നിയമമില്ലാത്തത് കൊണ്ട് സ്ത്രീ പീഡനങ്ങളും ബലാല്‍സംഘങ്ങളും നടത്തണമെന്ന് പച്ചക്ക് പറയുന്ന വര്‍ത്തമാന കേരളത്തില്‍
    ശിലായുഗത്തില്‍ ജീവിച്ച ഒതോ ഒരാള്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ചു എന്നു പറഞ്ഞു വേവലാതിപ്പെടെണ്ടതുണ്ടോ?..

    താങ്കളുടെ കണ്ടെത്തലിലെ രണ്ടാം ഭാഗം പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ വിവാഹങ്ങളെ വിമര്‍ശിക്കാനുള്ള ശ്രമമാണല്ലോ?. ബഹുഭാര്യത്വം ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല . വസ്ത്രധാരണയാണ് ഇവിടെ ചര്‍ച്ചയ്ക്കെടുക്കുന്നത്. വിഷയ ബന്ധിതമല്ല എന്ന് പറഞ്ഞു താങ്കളുടെ പ്രസ്താവന തള്ളാവുന്നതെയുള്ളൂ . എങ്കിലും ഒരു ചെറിയ വിശദീകരണം നല്‍കാം.

    മുഹമ്മദ്‌ നബി(സ) ജീവിച്ച കാലഘട്ടത്തില്‍ ജീവിച്ച അദ്ദേഹമോ, അദ്ദേഹത്ത്തിന്റെ ഭാര്യമാരോ, അദ്ദേഹത്തിന്‍റെ കുടുംബങ്ങളോ, ഭാര്യമാരുടെ കുടുംബങ്ങളോ, സന്തതികളോ, സ്നേഹിതന്മാരോ, നാട്ടുകാരോ, അന്യ രാജ്യക്കാരോ. എന്തിനതികം അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലുമോ ഈ വിഷയത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ കാണുന്നില്ല,. വിമര്‍ശിച്ചിട്ടില്ല, അങ്ങനെ ഒരു കാര്യം ചര്‍ച്ചക്കെടുത്തിട്ടു പോലുമില്ല. പിന്നെ ഇന്ന് ജീവിക്കുന്ന താങ്കളെപോലുള്ള അന്ധവിശ്വാസികളുടെ വിമര്‍ശനങ്ങള്‍ക്ക് യാതൊരടിസ്ഥാനവും പ്രസക്തിയുമില്ല.

    കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ ബഹുഭാര്യത്വം ഒരു പോസ്റ്റായിടാം. പക്ഷെ ഈ വിഷയം ചര്‍ച്ച ചെയ്ത ശേഷം. തല്‍കാലം നിര്‍ത്തുന്നു.

    ReplyDelete
  47. ശരീരം നഗ്നമാക്കി ‘പൊതു’ ഇടങ്ങളിൽ വെച്ചുകൊടുക്കുന്നു എന്ന അർഥത്തിൽ നമ്മൾ രണ്ടാളും പറഞ്ഞതിൽ വൈരുദ്ധ്യങ്ങളില്ല. അതുണ്ട് എന്ന് വരുത്തുന്നത് തർക്കത്തിലുള്ള അമിത ആവേശം കൊണ്ടാണ്‌. കാഴ്ചക്കായാലും അത് പൊതുവാകുന്ന്. ആർക്കും കാണാം. പണത്തിനായാലും അത് പൊതുവാകുന്നു. ആർക്കും വങ്ങാം. വേശ്യകളെ “പഞ്ചായത്ത് വക, പബ്ളിക് പ്രോപ്പർട്ടി” എന്നൊക്കെ നാടൻഭാഷയിൽ പറയാറുണ്ട്.

    ReplyDelete
  48. @ചാര്‍വാകം
    ''വേശ്യകളെ “പഞ്ചായത്ത് വക, പബ്ളിക് പ്രോപ്പർട്ടി” എന്നൊക്കെ നാടൻഭാഷയിൽ പറയാറുണ്ട്.''
    താങ്കള്‍ പറഞ്ഞപോലെയുള്ള പ്രയോഗങ്ങള്‍ ഉണ്ടാകാം., ഇക്കാര്യത്തില്‍ പ്രവീണ്യമില്ലായ്മ കൊണ്ട് അതിനെ കുറിച്ച് ചര്‍ച്ചയ്ക്കില്ല.
    അത്തരം പ്രോയോഗം ഉണ്ടോ ഇല്ലേ എന്നതിലേറെ വേശ്യകളുടെ ശരീരം പോലും പബ്ലിക്‌ പ്രോപെര്‍ടി എന്ന ഗണത്തില്‍ വരുമോ. പരമാവധി ഫോര്‍ഹയര്‍ (വാടകയ്ക്ക്) എന്ന ഗണത്തിലെ വരൂ. ഒരു വസ്തു പ്രത്യേക കാലയളവിലേക്ക് ഉപയോഗിക്കാന്‍ എടുക്കുന്നുവെങ്കിലും അത് പൂര്‍ണാര്‍തത്തില്‍ വാടക്കെടുത്തവന് ഉപയോഗിക്കാമെങ്കിലും ആ വസ്തുവിന്റെ ഉടമസ്ഥാവകാശം അയാള്‍ വന്നു ചേരില്ല എന്ന് മാത്രമല്ല അത് ഉടമസ്ഥന്റെ സ്വകാര്യ സ്വത്തായി നിലനില്‍ക്കുകയും ചെയ്യും.

    താങ്കള്‍ പറയുന്നത് സ്ത്രീ ശരീരം പൊതു സ്വത്തെന്നാണ്. അത് കൊണ്ടാണ് പൊതു എന്ന പദത്തെയും, പൊതുസ്വത്ത് എന്ന പതത്തെയും പരിചയപ്പെടുത്തിയത്. എന്നിട്ടും താങ്കള്‍ സ്ത്രീ ശരീരം പോതുസ്വതെന്നു പറയാന്‍ മിനക്കെടുന്നു എന്നത് ഏറെ വേദനാജനകമാണ്.

    സ്ത്രീ ശരീരം ആ സ്ത്രീയുടെ സ്വകാര്യ സമ്പത്താണെന്ന വസ്തുത അംഗീകരിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല എന്നത് താങ്കളുടെ ആദര്‍ശം അങ്ങനെ താങ്കളെ പഠിപ്പിക്കുന്നു എന്നത് കൊണ്ടാകാം.
    ഒരിക്കല്‍ കൂടി അടിവരയിട്ടു പറയട്ടെ ഇത് ആത്മാഭിമാനമുള്ള സ്ത്രീത്വതിനെതിരിലുള്ള, സ്ത്രീ സ്വതന്ത്ര്യത്തിനെതിരിലുള്ള, അവകാശങ്ങല്‍ക്കെതിരിലുള്ള കടന്നുകയറ്റമല്ലാതെ മറ്റൊന്നല്ല...

    ReplyDelete
  49. നിങ്ങൾ എന്റെ കമന്റ് മനസ്സിലാക്കിയേയില്ല. സ്ത്രീകൾ പൊതുസ്വത്താണെന്ന അഭിപ്രായം എന്റേതല്ല. ഞാൻ മുതലാളിത്തവും മൗസ്ലിംഗളും സ്ത്രീയെ പരിഗണിക്കുന്നവിധം ചൂണ്ടിക്കാട്ടുകയാണ്‌ ചെയ്തത്. നിങ്ങൾ തർക്കത്തിന്‌ അത് എന്റെ അഭിപ്രായമായി എടുത്തിടുകയാണ്‌. ഈ വിഷയത്തിൽ എന്റെ അഭിപ്രായം യുക്തിവാദത്തിന്റെ വീക്ഷണത്തിൽ വേറെയാണ്‌. സ്ത്രീയെ ‘സ്വത്ത്’ എന്ന പദം ഉപയോഗിക്കുന്നത് തന്നെ യുക്തിവാദ വീക്ഷണത്തിൽ പാടില്ലാത്തതാകുന്നു. പുരുഷന്‌ തുല്ല്യമായ മനുഷ്യന്റെ പകുതിയാണത്. അതിനാലാണ്‌ സമത്വമാണ്‌ സ്വാതന്ത്ര്യത്തേക്കാൾ പ്രധാനം എന്ന് ഞങ്ങൾ പറയുന്നത്. സ്വയം തീരുമാനമെടുക്കാനും നടപ്പിലാക്കാനുമുള്ള അവകാശമാൺ` സ്വാതന്ത്ര്യം. സ്വാതന്ത്ര്യം=സ്വന്തമായി തന്ത്രിക്കുന്നത് അത് പുരുഷനെപ്പോലെ സ്ത്രീക്കും ലഭ്യമാക്കുക എല്ലാകാര്യതിലും എന്നതായിരുന്നു എന്റെ വീക്ഷണം. തർക്കത്തിൻ` ആർത്തി മൂത്തപ്പോൾ ഇതെല്ലാം അവഗനിക്കപ്പെട്ടു.
    "ഞാന്‍ അവതരിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടില്‍ എവിടെയും ഇ ഏ ജബ്ബാറിനെ തെറിവിളിച്ചിട്ടില്ല,"
    ഞാൻ പറയാത്തകാര്യങ്ങൾ ഉയ്ർത്തിക്കാട്ടിയാണ്‌ താങ്കൾ തർക്കത്തിന്‌ ശ്രമിക്കുന്നത് എന്നതിന്‌ ഉദാഹരണമാണിത്. നിങ്ങൾ ജബ്ബാർ മാഷെ തെറിവിളിക്കുകയോ വേണമെങ്കിൽ രണ്ടെണ്ണം പൊട്ടിക്കുകയോ ചെയ്യുക. അതിന്‌ അദ്ദേഹം സമാധാനമുണ്ടാക്കും. യുക്തിവാദിയുടെ പര്യായ പദമായി ജബ്ബാർമാഷെ നിങ്ങൾ അവരോധിച്ചിരിക്കുന്നു. നല്ലത്.
    "അദ്ദേഹം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം പട്ടണത്തില്‍ താമസിക്കുകയും അവിടെ തന്നെ ഒരു സ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്യന്നു. സമൂഹത്തില്‍ നിന്നും അദ്ദേഹത്തിനു എന്തെങ്കിലും എതിര്‍പ്പോ അപമാനമോ സഹിക്കേണ്ടി വരുന്നില്ല."
    അതിന്‌ കാരണം അത്തരം ഒരു സമൂഹം ഞങ്ങൾ വളർത്തിയെടുത്തത് കൊണ്ടാണ്‌. അതിന്റെ ക്രാഡിറ്റ് നിങ്ങൾ എടുക്കുന്നത് പ്രതിഷേധാർഹമാണ്‌. നിങ്ങൾ വളർത്തിയെടുക്കുന്ന സമൂഹങ്ങളിൽ നിങ്ങളൊഴികെ ആർക്കെങ്കിലും നിലനില്ക്കാൻ പറ്റുമോ? എന്നിട്ട് ‘അതും ഞങ്ങളുടെ ഗുണം കൊണ്ടാണെന്ന് പറയരുത്

    ReplyDelete
  50. @ചാര്‍വാകന്‍
    താങ്കളുടെ കമന്റ് വായിച്ചു
    വിശദമായ വിശകലനവും വിലയിരുത്തലും നടത്തുന്നതിനു മുമ്പ് ആ കമിന്റിനെ കുറിച്ചുള്ള എന്റെ പൊതു അഭിപ്രായം രേഖപ്പെടുത്തട്ടെ
    ''ഏറെ സഹതാപമര്‍ഹിക്കുന്നു''

    ReplyDelete
  51. @ചാര്‍വാകന്‍
    ''.ഞാൻ മുതലാളിത്തവും മൗസ്ലിംഗളും സ്ത്രീയെ പരിഗണിക്കുന്നവിധം ചൂണ്ടിക്കാട്ടുകയാണ്‌ ചെയ്തത്.''
    ഈ പ്രസ്താവന താങ്കളുടെ കുറ്റബോധവും അപകര്‍ഷതയും വ്യക്തമാക്കുന്നു. എന്റെ കമന്റുകള്‍ താങ്കളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.
    പക്ഷെ കാര്യങ്ങള്‍ സ്പഷ്ടമായി പറയാതെയുള്ള പ്രസ്താവന കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഇതൊക്കെയാണ്. ഈ പോസ്റ്റിന്റെ ആദ്യത്തില്‍ താങ്കളുടെ മുന്‍ പോസ്റ്റിലെ കമന്റിനെ കുറിച്ച് സൂചിപ്പിക്കേണ്ടി വന്നത് എന്റ ആദ്യ പോസ്റ്റില്‍ അവതരിപ്പിച്ച ആശയങ്ങളെ പഠിക്കാതെ ഉപരിപ്ലമായി അസ്ഥാനത് കമന്റ് ചെയ്തത് സൂചിപ്പിക്കാനാണ്. ആ കാര്യംപോലും ഉള്‍കൊള്ളാതെ, താങ്കളുടെ ആ കമന്റ് ഈ പോസ്റ്റില്‍ ഏറെ ഗൌരവത്തിലെടുത്തെന്ന തെറ്റിദ്ധാരണ കാരണം വീണ്ടും വിഷയം പഠിക്കാതെയും പറയാന്‍ ഉദ്ദേശിച്ച കാര്യം സ്പഷ്ടവും വ്യക്തവുമായി അവതരിപ്പിക്കാന്‍ സാധിക്കാതെയും വീണ്ടും കമന്റുകളുമായി വന്നു.

    തീര്‍ച്ചയായും താങ്കളുടെ വാദങ്ങള്‍ ഞാന്‍ സമര്‍തിച്ച കാര്യങ്ങളെ ചോദ്യം ചെയ്യുക (അല്ല താങ്കളുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ തര്‍ക്കിച്ചു തോല്‍പിക്കുക) എന്ന ലക്ഷ്യത്തോടെ തന്നെയാണ്. പക്ഷെ അവക്ക് വസ്തുതാപരമായോ യുക്തിപരമായോ നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തത് കൊണ്ട് തന്നെ എനിക്ക് വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. താങ്കള്‍ക്ക് എന്റെ ആശയങ്ങളെ ചോദ്യം ചെയ്യാന്‍ ഉള്ള അവകാശം പോലെ എനിക്ക് താങ്കളുടെ ആശയത്തെ കുറിച്ച് സംസാരിക്കാനും അവകാശമുണ്ട്.

    താങ്കള്‍ ശ്രദ്ദിച്ചോ എന്നറിയില്ല അനോണികള്‍ക്കുള്‍പ്പെടെ കമന്റ് സൗകര്യം ഈ ബ്ലോഗില്‍ നല്‍കിയത് എന്നെ വിമര്‍ശിക്കാന്‍ കൂടിയാണ്.
    പക്ഷെ ആ വിമര്‍ശനങ്ങള്‍ ജീവനുള്ളതും ആശയപരവും നിലനില്‍ക്കാനര്‍ഹതയുള്ളതുമാവേണ്ടേ., താങ്കള്‍ പറഞ്ഞ പോലെ തര്‍ക്കിച്ചു തോല്‍പിക്കാം എന്ന ലക്ഷ്യവുമായി വന്നാല്‍ ആശയങ്ങള്‍ ശക്തമായവതരിപ്പിക്കാന്‍ കഴിയില്ല.

    ReplyDelete
  52. താങ്കളുടെ അടുത്ത പ്രസ്താവന താങ്കളെ തന്നെ ചോദ്യം ചെയ്യുന്നു
    ''സ്ത്രീയെ ‘സ്വത്ത്’ എന്ന പദം ഉപയോഗിക്കുന്നത് തന്നെ യുക്തിവാദ വീക്ഷണത്തിൽ പാടില്ലാത്തതാകുന്നു''.
    സ്ത്രീ ശരീരത്തെ സ്വതെന്നു പരിചയപ്പെടുത്തിയതും താങ്കള്‍ തന്നെ. ഈ പോസ്റ്റിലെ താങ്കളുടെ ആദ്യ കമന്റില്‍ നിന്ന്.

    ''മുതലാളിത്ത അല്പവസ്ത്രം മൂലം സ്ത്രീ ശരീരം പൊതുസ്വത്താക്കാൻ ശ്രമിക്കുമ്പോൾ മൂടുപടമിട്ട് സ്ത്രീ ശരീരം സ്വകാര്യസ്വത്താക്കാൻ ശ്രമിക്കുകയാണ്‌ ഇസ്ലാം.''
    അതെ സഹോദരാ സ്ത്രീ സ്വകാര്യ, പൊതു സ്വത്തല്ല. മജ്ജയും, മാംസവും, വിചാര വികാരങ്ങളും, ആത്മാവുമുള്ള വ്യക്തിയാണ്.


    ''പുരുഷന്‌ തുല്ല്യമായ മനുഷ്യന്റെ പകുതിയാണത്. അതിനാലാണ്‌ സമത്വമാണ്‌ സ്വാതന്ത്ര്യത്തേക്കാൾ പ്രധാനം എന്ന് ഞങ്ങൾ പറയുന്നത്''
    സ്ത്രീകള്‍ക്ക് യുക്തിവാദം നല്‍കുന്ന സ്ഥാനം എന്തെന്ന് ഇവിടെ ഇ പോസ്റ്റില്‍ നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് പരിശോദിക്കാന്‍ അപേക്ഷ..
    വീണ്ടും അത് ചര്‍ച്ച ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ല പക്ഷെ വിഷയം മാറും എന്നത് കൊണ്ട് തല്‍കാലം ഈ ലിങ്ക് കൊണ്ടവസാനിപ്പിക്കുന്നു. അനുബന്ധമായി മുന്‍ കമന്റില്‍ പറഞ്ഞ കാര്യം ഓര്‍മിപ്പിക്കട്ടെ

    ''മൂന്നു കെട്ടിയ യുക്തിവാദി ബുദ്ധിജീവിയുള്ള വര്‍ത്തമാന കേരളത്തില്‍, സ്ത്രീയെ ഭോഗയന്ത്രം മാത്രമായി കണക്കാക്കുന്ന ബുദ്ധിജീവികളുള്ള വര്‍ത്തമാന കേരളത്തില്‍, കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിനു യുക്തിവാദി(പുരുഷന്‍ മാത്രം)കള്‍ക്ക് നിയമപരിരക്ഷ വേണമെന്ന് പറയുന്ന, അങ്ങനെ ഒരു നിയമമില്ലാത്തത് കൊണ്ട് സ്ത്രീ പീഡനങ്ങളും ബലാല്‍സംഘങ്ങളും നടത്തണമെന്ന് പച്ചക്ക് പറയുന്ന വര്‍ത്തമാന കേരളത്തില്‍''

    ഈ സൂചനകള്‍ വെറുതെയല്ല ഇതിനെല്ലാം വസ്തുനിഷ്ഠ തെളിവുകളുടെ പിന്‍ബലമുണ്ട്. ഈ വിഷയം (യുക്തിവാദികളും സ്ത്രീകളും) തല്‍കാലത്തേക്ക് അവസാനിപ്പിക്കാം. താങ്കള്‍ക്ക് താല്പര്യമെങ്കില്‍ തുടരാം. (വിഷയം മാറുമെന്ന ഭയം കാരണം)

    '' "ഞാന്‍ അവതരിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടില്‍ എവിടെയും ഇ ഏ ജബ്ബാറിനെ തെറിവിളിച്ചിട്ടില്ല,"
    ഞാൻ പറയാത്തകാര്യങ്ങൾ ഉയ്ർത്തിക്കാട്ടിയാണ്‌ താങ്കൾ തർക്കത്തിന്‌ ശ്രമിക്കുന്നത് എന്നതിന്‌ ഉദാഹരണമാണിത്.
    നിങ്ങൾ ജബ്ബാർ മാഷെ തെറിവിളിക്കുകയോ വേണമെങ്കിൽ രണ്ടെണ്ണം പൊട്ടിക്കുകയോ ചെയ്യുക. അതിന്‌ അദ്ദേഹം സമാധാനമുണ്ടാക്കും. യുക്തിവാദിയുടെ പര്യായ പദമായി ജബ്ബാർമാഷെ നിങ്ങൾ അവരോധിച്ചിരിക്കുന്നു. നല്ലത്.''

    സഹോദരന്‍ ആദ്യം പറഞ്ഞത് മറന്നോ ഈ സര്‍വ്വേ റിപ്പോര്‍ട്ടടക്കം 9 കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയത് എന്തിനെന്നു താങ്കള്‍ക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. അതും ഒരിക്കല്‍ വ്യക്തമായി പറഞ്ഞതാണ്, ഈ കാര്യം മൂന്നാമതും പറയേണ്ടി വന്ന ഗതികേടില്‍ ലജ്ജിക്കുന്നു.
    താങ്കളുടെ ഈ പ്രസ്താവനക്കുള്ള മറുപടിയായാണ് ഈ കാര്യം ആദ്യവും പിന്നെയും എഴുതേണ്ടി വന്നത് വീണ്ടും ആവര്‍ത്തിച്ചത് കൊണ്ട് ഒരിക്കല്‍ക്കൂടി

    ''ഭൗതികവാദിയെ തെണ്ടി, തെമ്മാടി, കള്ളൻ തുടങ്ങിയ പദങ്ങൾക്ക് പര്യായപദമായി ഉപയോഗിക്കുന്ന ഒരു രീതിയാണ്‌ മതങ്ങളുടെ ഇടയിൽ. സ്വാഭാവികം. (സുശീൽ കുമാറിന്റെ “ആരെടാ ഈ യുക്തിവാദി” എന്ന ബ്ളോഗ് കാണുക). തെറി പരാജിതന്റെ ‘വാഗ്വായുധ’മാവുന്നു.
    വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നത് ചിന്തയെ ഇല്ലാതാക്കും. ഒരു യുക്തിവാദി ഇങ്ങനെ നിങ്ങളെപോലെ അസഹിഷ്ണുവാവേണ്ട കാര്യമില്ല. കാരണം കാര്യങ്ങളെ മനസ്സിലാക്കാൻ
    അയാൾക്കൊരു നിർണയന രീതിയുണ്ട്. യുക്തിവാദം. അതിനാൽ അത്തരം കമന്റുകളെ ഞാൻ അവഗണിക്കുന്നു''

    ഭൌതികവാദികളെ മതങ്ങള്‍ തെറിവിളിക്കുന്നു എന്ന് സാമാന്യ വല്‍കരിച്ച് ഞാന്‍ താങ്കളെ തെറിവിളിച്ചെന്നാരോപിക്കാന്‍ വേണ്ടിയാണ് താങ്കള്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ യുക്തിവാദികള്‍ എന്നെ തെറി വിളിച്ചതിന്റെ എട്ടു ഉദാഹരണങ്ങളും കേരളത്തിലെ അറിയപ്പെടുന്ന നാസ്തിക ഭൌതിക യുക്തിവാദി എഴുത്തുകാരനും ബ്ലോഗറുമായ ജബ്ബാറിനെ വിലയിരുത്തിയതും നാസ്തിക ഭൌതിക യുക്തിവാദികള്‍ മതത്തെയും വിശ്വാസികളെയും തെറി വിളിക്കുന്നു എന്നതിന് തെളിവായാണ്.
    ഇവിടെ താങ്കള്‍ പറയാത്ത കാര്യത്തെ ഖണ്ടിക്കാനല്ല ആവര്‍ത്തിച്ചാരോപിക്കുന്ന കാര്യം വെറും ആരോപനമാനെന്നു സമര്‍ത്തിക്കാനാണ്..

    ഒന്ന് കൂടി വ്യക്തമാക്കാം.
    താങ്കള്‍ ആരോപിച്ച പോലെ മതവിശ്വാസികള്‍ പൊതുവേ നാസ്തിക ഭൌതിക യുക്തിവാദികളെയോ തെറിപറയുന്നു എന്നതും, ഞാന്‍ താങ്കളെ തെറിപറഞ്ഞു എന്നതും താങ്കള്‍ നടത്തിയ ദുരാരോപണമാണെന്നും, തിരിച്ചു നാസ്തിക ഭൌതിക യുക്തിവാദികള്‍ മതങ്ങളെയും വിശ്വാസികളെയും വ്യക്തിപരമായി എന്നെയും തെറി വിളിക്കുന്നു എന്ന് തെളിവ് സഹിതം സമര്‍ത്തിക്കുകയാണ് ചെയ്തത്.

    ReplyDelete
  53. ജബ്ബാറിനെ യുക്തിവാദത്തിന്റെ പര്യായ പദമായി ഞാന്‍ അവതരിപ്പിച്ചു എന്ന താങ്കളുടെ പ്രസ്താവന എന്റെ വിശദീകരണത്തിന്റെ അഭാവത്തില്‍ താങ്കള്‍ക്കുണ്ടായ തെറ്റിദ്ധാരണയാണ്. അതില്‍ താങ്കളോട് ഖേദം പ്രകടിപ്പിക്കുന്നു, ജബ്ബാറിന്റെ ബ്ലോഗുകളെ കുറിച്ച് സര്‍വ്വേ നടത്തേണ്ടി വന്ന സാഹചര്യം വിശദീകരിക്കതതിനാലാണ് അങ്ങനെ താങ്കള്‍ തെറ്റിദ്ധരിച്ചത്. ഈ ലിങ്കില്‍ ക്ലിക്കി ആ കാര്യം മനസ്സിലാക്കുമല്ലോ.

    താങ്കളുടെ അടുത്ത പ്രസ്താവന 2011 ലെ ഫലിതത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹമാണ്., അതിങ്ങനെ വായിക്കാം.

    '' "അദ്ദേഹം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം പട്ടണത്തില്‍ താമസിക്കുകയും അവിടെ തന്നെ ഒരു സ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്യന്നു. സമൂഹത്തില്‍ നിന്നും അദ്ദേഹത്തിനു എന്തെങ്കിലും എതിര്‍പ്പോ അപമാനമോ സഹിക്കേണ്ടി വരുന്നില്ല."
    അതിന്‌ കാരണം അത്തരം ഒരു സമൂഹം ഞങ്ങൾ വളർത്തിയെടുത്തത് കൊണ്ടാണ്‌. അതിന്റെ ക്രാഡിറ്റ് നിങ്ങൾ എടുക്കുന്നത് പ്രതിഷേധാർഹമാണ്‌. നിങ്ങൾ വളർത്തിയെടുക്കുന്ന സമൂഹങ്ങളിൽ നിങ്ങളൊഴികെ ആർക്കെങ്കിലും നിലനില്ക്കാൻ പറ്റുമോ? ''

    എങ്ങനെ പ്രതികരിക്കും സാര്‍. ഞങ്ങളുടെ മലപ്പുറം ഭാഷയില്‍ ഒരു നാട്ടു വര്‍ത്തമാനമുണ്ട് അതിങ്ങനെ 'ഒരൊറ്റ തല മാത്രമേ ഉള്ളു. രണ്ടെണ്ണം ഉണ്ടായിരുന്നെങ്കില്‍ ഒന്ന്‍ തച്ചു പൊട്ടിക്കാമായിരുന്നു.' അസഹനീയമായ അബദ്ധങ്ങള്‍ കേള്‍ക്കുമ്പോഴുള്ള പ്രതികരണം.
    അതെ സുഹൃത്തെ. സമൂഹത്തിലെ തൊണ്ണൂറ്റോമ്പത്തില്‍ കൂടുതല്‍ വിശ്വാസികളുള്ള സമൂഹത്തില്‍ സമൂഹ്യ ജീവിതം വളര്‍ത്തിക്കൊടുന്നത്, ഒരു ശതമാനത്തില്‍ താഴെയുള്ള യുക്തിവാദികളാണെന്നത് ഏറെ ചിരിക്കു വക നല്‍കുന്ന തമാശയാണ്. .

    ReplyDelete
  54. എന്താണ്‌ മേഡം നിങ്ങൾ തന്നെ പിന്നെ യും ഉദ്ധരിച്ച എന്റെ കമന്റ് ഒന്നുകൂടി വായിച്ച്നോക്കാത്തത്. എന്നിട്ട് പറയൂ എനിക്ക് ഈപ്രസ്ഥാവനകൊണ്ട് എന്ത് കുറ്റബോധം തോന്നാനാണ്‌.

    ''മുതലാളിത്ത അല്പവസ്ത്രം മൂലം സ്ത്രീ ശരീരം പൊതുസ്വത്താക്കാൻ ശ്രമിക്കുമ്പോൾ മൂടുപടമിട്ട് സ്ത്രീ ശരീരം സ്വകാര്യസ്വത്താക്കാൻ ശ്രമിക്കുകയാണ്‌ ഇസ്ലാം.''

    ഞാൻ പറഞ്ഞത് മുതലാളിത്തം ഇങ്ങനെ പരിഗനിക്കുമ്പോൾ മുസ്ലിംഗൾ അങ്ങനെ പരിഗണിക്കുന്നു എന്നാണ്‌. അതായത രണ്ട് കൂട്ടർ എങ്ങനെയൊക്കെ സ്ത്രീയെ പരിഗണിക്കുന്നു എന്ന് ചൂന്റിക്കാട്ടുകയാണ്‌ ചെയ്തത്. തർക്കത്തിന്‌ ഒരു കാരണം അന്വേഷിക്കുന്ന താങ്കൾ അത് എന്റെ നിലപാടാണെന്ന് തിരിച്ചിട്ടു.
    അതിന്‌ കാരണം അത്തരം ഒരു സമൂഹം ഞങ്ങൾ വളർത്തിയെടുത്തത് കൊണ്ടാണ്‌. അതിന്റെ ക്രാഡിറ്റ് നിങ്ങൾ എടുക്കുന്നത് പ്രതിഷേധാർഹമാണ്‌. നിങ്ങൾ വളർത്തിയെടുക്കുന്ന സമൂഹങ്ങളിൽ നിങ്ങളൊഴികെ ആർക്കെങ്കിലും നിലനില്ക്കാൻ പറ്റുമോ? ''

    "എങ്ങനെ പ്രതികരിക്കും സാര്‍. ഞങ്ങളുടെ മലപ്പുറം ഭാഷയില്‍ ഒരു നാട്ടു വര്‍ത്തമാനമുണ്ട് അതിങ്ങനെ 'ഒരൊറ്റ തല മാത്രമേ ഉള്ളു. രണ്ടെണ്ണം ഉണ്ടായിരുന്നെങ്കില്‍ ഒന്ന്‍ തച്ചു പൊട്ടിക്കാമായിരുന്നു.' അസഹനീയമായ അബദ്ധങ്ങള്‍ കേള്‍ക്കുമ്പോഴുള്ള പ്രതികരണം.
    അതെ സുഹൃത്തെ. സമൂഹത്തിലെ തൊണ്ണൂറ്റോമ്പത്തില്‍ കൂടുതല്‍ വിശ്വാസികളുള്ള സമൂഹത്തില്‍ സമൂഹ്യ ജീവിതം വളര്‍ത്തിക്കൊടുന്നത്, ഒരു ശതമാനത്തില്‍ താഴെയുള്ള യുക്തിവാദികളാണെന്നത് ഏറെ ചിരിക്കു വക നല്‍കുന്ന തമാശയാണ്. .
    എന്നിട്ടെന്തേ നിങ്ങൾക്ക് മുങ്കെയ്യുള്ള മറ്റ് സമൂഹങ്ങൾ ഈ സഹിഷ്ണുതകാണിക്കാത്തത്? നിങ്ങൾ ഭരിക്കുന്ന രാജ്യങ്ങളിൽ യുക്തിവാദചിന്ത വളരാൻ അനുവദിക്കാത്തത്?തങ്ങളുടെ അതേ വാദഗതികളിൽ ചെറിയ മാറ്റം വരുത്തുന്നവരെപോലും വെച്ചു പൊറുപ്പിക്കാത്ത ഒരു സമൂഹത്തിന്റെ വക്താവായി നിലനില്ക്കുമ്പോൾ ഇങ്ങനെ ഒരു വാദമുന്നയിക്കാൻ ചെറിയ തൊലിക്കട്ടിപോര. ഇന്ത്യൻ ഭരണ ഘടന മതേതര/ഭൗതികവാദികളുടെ മുങ്കെയ്യിൽ രൂപപ്പെട്ടത് കൊണ്ടാണ്‌ മുസ്ലിംഗൾ വരെ ഇന്ന് ഈ സ്വതന്ത്ര്യം അനുഭവിക്കുന്നത്. ഈ വാദത്തിനുള്ള നോബൽ പ്രൈസ് നിങ്ങൾ ഈ വർഷം എനിക്കു തന്നോളൂ.

    ഈ ‘തർക്കം’ ഞാൻ അവസാനിപ്പിക്കുന്നു.

    ReplyDelete
  55. @ ചാര്‍വാകം
    ''അതെ സുഹൃത്തെ. സമൂഹത്തിലെ തൊണ്ണൂറ്റോമ്പത്തില്‍ കൂടുതല്‍ വിശ്വാസികളുള്ള സമൂഹത്തില്‍ സമൂഹ്യ ജീവിതം വളര്‍ത്തിക്കൊടുന്നത്, ഒരു ശതമാനത്തില്‍ താഴെയുള്ള യുക്തിവാദികളാണെന്നത് ഏറെ ചിരിക്കു വക നല്‍കുന്ന തമാശയാണ്. .''

    തമാഷിക്കല്ലേ ചിരി വരുന്നു. ഹഹഹഹഹഹഹ്ഹഹഹഹഹഹഹ്ഹഹഹഹ

    സഹോദരാ ഈ രണ്ടായിരത്തിപതിനൊന്നില്‍, ഈ ഡിസംബറില്‍ പോലും യുക്തിവാദി സമൂഹത്തില്‍ എങ്ങനെ പെരുമാറണം എന്ന് ചര്‍ച്ച ചെയ്യുന്നതിന്റെ ഏറെ നാറുന്ന കഥ യുക്തിവാദി പ്രസിദ്ധീകരണങ്ങളില്‍ ഇന്നും വായിച്ച എന്നോട് തന്നെ ഇങ്ങനെ പറഞ്ഞല്ലോ 'ദൈവമേ ഇവര്‍ പറയുന്നതെന്തെന്ന് ഇവര്‍ക്ക് തന്നെ അറിയില്ല ഇവര്‍ക്ക് പൊറുത്തു കൊടുക്കണേ.'


    ''തർക്കത്തിന്‌ ഒരു കാരണം അന്വേഷിക്കുന്ന താങ്കൾ അത് എന്റെ നിലപാടാണെന്ന് തിരിച്ചിട്ടു.''

    അസ്സലായി സഹോദരാ അസ്സലായി

    ആരാണ് തര്‍ക്കിച്ചു തോല്‍പിക്കാന്‍ പാട് പെടുന്നത്. തര്‍ക്കിച്ചു തോല്പിക്കള്‍ എന്റെ ലക്ഷ്യമോ മാര്‍ഗ്ഗമോ അല്ല യുക്തിവാദം ചോദ്യം ചെയ്തിട്ടുമുണ്ട് മുന്‍ പോസ്റ്റുകളില്‍. ഇനിയും അത്തരം പോസ്റ്റുകള്‍ എഴുതുകയും ചെയ്യും. ഇന്‍ഷാഅല്ലാഹ്, കാരണം അത് മനുഷ്യന്റെ, സ്ത്രീയുടെ, പ്രകൃതിയുടെ, ശാസ്ത്രത്തിന്റെ ശത്രുവാണ്. മനുഷ്യന്റെ പക്ഷത്ത് നില്‍ക്കുന്ന ആര്‍ക്കും അതംഗീകരിക്കാന്‍ സാധ്യമല്ല.
    പക്ഷെ എന്റെ ഈ പോസ്റ്റില്‍ യുക്തിവാദം ചര്‍ച്ച ചെയ്യണം എന്ന് കരുതുകയോ അതിനൊട്ടും താല്‍പര്യമോ ഇല്ല. എന്റ ആദ്യ പോസ്റ്റില്‍ നാസ്തിക ഭൌതിക യുക്തിവാദത്തെ കുറിച്ച കമ മിണ്ടിയിട്ടില്ല. എന്നിട്ടും താങ്കള്‍ തര്‍ക്കിച്ചു തോല്പിക്കാം എന്ന ലക്ഷ്യവുമായി പറഞ്ഞ വിഷയത്തെ തൊടാതെ എനിക്ക് പരിചയമില്ലാത്ത ഒരു രാജ്യത്ത് നടക്കുന്നു എന്ന് പറയപ്പെടുന്ന ഒരു കാര്യം പറഞ്ഞു തര്‍ക്കിച്ചു തോല്‍പിക്കാന്‍ വന്ന താങ്കള്‍ ചര്‍ച്ച മുന്നോട്ട് പോയി പറയാന്‍ ഒന്നുമില്ലാതെ ഞാന്‍ തര്‍ക്കിക്കാന്‍ നടക്കുന്നു എന്ന ദുരാരോപനവുമായി വരുന്നത് കാണുമ്പോള്‍, താങ്കളുടെ അതപതനം കാണുമ്പോള്‍ ഏറെ വേദന തോന്നുന്നു!! നാസ്തിക ഭൌതിക യുക്തി വാദത്തിന്റെ ഗതികേടില്‍.

    സഹോദരാ എന്റ മുന്‍ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞു താങ്കള്‍ പറയുന്ന കാര്യം സ്പഷ്ടവും വ്യക്തവുമായി പറയണമെന്ന്. അത് പോലും താങ്കള്‍ ഉള്‍കൊള്ളുന്നില്ല എന്നതില്‍ ലജ്ജിക്കുന്നു.

    താങ്കള്‍ എന്നെ കുറിച്ച് ഒരിക്കല്‍ പറഞ്ഞു ഞാന്‍ താങ്കളെ തെറി പറയുന്നു എന്ന്. അതിനു നാസ്തിക ഭൌതിക യുക്തിവാദികള്‍ അവരുടെ നിലവാരത്തിനു ചേര്‍ന്ന തറ ഭാഷയില്‍ തെറി പറഞ്ഞതിന്റെ രേഖ ഞാന്‍ അവതരിപ്പിച്ചു എങ്കിലും താങ്കള്‍ക്കത് മനസ്സിലായില്ല. വീണ്ടും അക്കാര്യം ആവര്‍ത്തിച്ചപ്പോള്‍ വളരെ വിശദമായി ആ കാര്യം പറഞ്ഞു.

    ഞാന്‍ തര്‍ക്കിക്കാന്‍ കാരണം തിരയുന്നു എന്ന ആരോപനവുമായാണ് താങ്കള്‍ ഇപ്പോഇല്‍ വന്നിരിക്കുന്നത്. സഹോദരാ നെഞ്ചത്ത് കൈവച്ചു പറയൂ ആരാണ് തര്‍കിക്കുന്നത്. സഹോദരാ താങ്കളുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള അവകാശം എനിക്കും അനുവദിക്കുക. ആ അവകാശത്തെ തര്‍ക്കിക്കലാക്കി ചിത്രീകരിക്കാതെ ഞാന്‍ പറയുന്ന വസ്തുതകളോട് വസ്തുനിഷ്ടമായി പ്രതികരിക്കുക.

    ReplyDelete
  56. ''ഇന്ത്യൻ ഭരണ ഘടന മതേതര/ഭൗതികവാദികളുടെ മുങ്കെയ്യിൽ രൂപപ്പെട്ടത് കൊണ്ടാണ്‌ മുസ്ലിംഗൾ വരെ ഇന്ന് ഈ സ്വതന്ത്ര്യം അനുഭവിക്കുന്നത്.''

    ഇന്ത്യന്‍ ഭരണ ഘടനയുടെ ചരിത്രം പഠിക്കണമെന്ന് താങ്കളെ നിര്‍ദ്ദേശിക്കട്ടെ. ഇന്ത്യന്‍ ഭരണഘടന കേവലം അംബേദ്‌കര്‍ മാത്രം ഒറ്റക്കെഴുതിയെന്ന മിഥ്യാധാരണ തിരുത്താന്‍ ചില കാര്യങ്ങള്‍ കൂടി താങ്കളുടെ ശ്രദ്ധയിലേക്ക്.

    Constituent Assembly
    Preamble
    Main article: Constituent Assembly of India

    The Constitution was drafted by the Constituent Assembly, which was elected by the elected members of the provincial assemblies.[7] Sanjay Phakey, Jawaharlal Nehru, C. Rajagopalachari, Rajendra Prasad, Sardar Vallabhbhai Patel, Sandipkumar Patel, Dr Ambedkar, Maulana Abul Kalam Azad, Shyama Prasad Mukherjee, Nalini Ranjan Ghosh, and Balwantrai Mehta were some important figures in the Assembly. There were more than 30 members of the scheduled classes. Frank Anthony represented the Anglo-Indian community, and the Parsis were represented by H. P. Modi. The Chairman of the Minorities Committee was Harendra Coomar Mookerjee, a distinguished Christian who represented all Christians other than Anglo-Indians. Ari Bahadur Gururng represented the Gorkha Community. Prominent jurists like Alladi Krishnaswamy Iyer, B. R. Ambedkar, Benegal Narsing Rau and K. M. Munshi, Ganesh Mavlankar were also members of the Assembly. Sarojini Naidu, Hansa Mehta, Durgabai Deshmukh, Rajkumari Amrit Kaur and Vijayalakshmi Pandit were important women members. The first president of the Constituent Assembly was Dr Sachidanand Sinha. Later, Rajendra Prasad was elected president of the Constituent Assembly.[7] The members of the Constituent Assembly met for the first time on 9 December 1946.[7]
    [edit] Drafting

    On the 14 August 1947 meeting of the Assembly, a proposal for forming various committees was presented. Such committees included a Committee on Fundamental Rights, the Union Powers Committee and Union Constitution Committee. On 29 August 1947, the Drafting Committee was appointed, with Dr Ambedkar as the Chairman along with six other members. A Draft Constitution was prepared by the committee and submitted to the Assembly on 4 November 1947.

    The architects of India’s constitution, though drawing on many external sources, were most heavily influenced by the British model of parliamentary democracy. In addition, a number of principles were adopted from the Constitution of the United States of America, including the separation of powers among the major branches of government, the establishment of a supreme court, and the adoption, albeit in modified form, of a federal structure (a constitutional division of power between the Union (central) government and state governments)

    The Assembly met in sessions open to the public, for 166 days, spread over a period of 2 years, 11 months and 18 days before adopting the Constitution.[4] After many deliberations and some modifications, the 308 members of the Assembly signed two copies of the document (one each in Hindi and English) on 24 January 1950. The original Constitution of India is hand-written with beautiful calligraphy, each page beautified and decorated by artists from Santiniketan including Beohar Rammanohar Sinha and others. Two days later, on 26 January 1950, the Constitution of India became the law of all the States and territories of India.

    The Constitution has undergone many amendments since its enactment.[8]

    ReplyDelete
  57. ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു.

    ചാര്‍വാകം ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നു എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക്.

    നാസ്തിക ഭൌതിക യുക്തിവാദികളെ കുറിച്ച് ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങളൊന്നും വെറുതെ ഊഹിച്ചു പറഞ്ഞതല്ല. ഓരോ കാര്യത്തിനും വ്യക്തമായ സ്പഷ്ടമായ തെളിവുകള്‍ അവതരിപ്പിക്കാം എന്ന ആത്മവിശ്വാസവും ചങ്കുറപ്പും എനിക്കുണ്ട്.

    ഈ പോസ്റ്റ്‌ വായിക്കുന്ന കേരളത്തിലെ, മലയാളികളായ നാസ്തിക ഭൌതിക യുക്തിവാദികളോട്, ഏറെ സ്നേഹത്തോടെയും, വിനയത്തോടെയും, അതിലേറെ അത്മാര്‍തഥവുമായി ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ചില സംശയങ്ങള്‍ ചോദിക്കട്ടെ. ആരെങ്കിലും സഹായിക്കും എന്ന ഉത്തമ വിശ്വാസത്തോടെ. നിങ്ങള്‍ എന്തിനു നിലനില്‍ക്കണം, നിങ്ങള്‍ (കേരളത്തിലെ) നാസ്തിക ഭൌതിക യുക്തിവാദികള്‍ മാത്രമായി മനുഷ്യകുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്തിട്ടുണ്ടോ?

    ReplyDelete
  58. ഈ പോസ്റ്റ്‌ വായിക്കുന്ന കേരളത്തിലെ, മലയാളികളായ നാസ്തിക ഭൌതിക യുക്തിവാദികളോട്, ഏറെ സ്നേഹത്തോടെയും, വിനയത്തോടെയും, അതിലേറെ അത്മാര്‍തഥവുമായി ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ചില സംശയങ്ങള്‍ ചോദിക്കട്ടെ.


    @@@

    ഇത് പോലെ ഒരുപാട് ചോദ്യങ്ങള്‍ ഞാനും ചോദിച്ചിരുന്നു...
    അതിന്റെ അഴകുഴംബന്‍ മറുപടികള്‍ ഈ ലിങ്കില്‍ ക്ലിക്കിയാല്‍ കാണാം....

    വെള്ളത്തിന്റെ കാര്യം പോലും വിശദീകരിക്കാന്‍ കഴിയാത്തവരാണ് ദൈവത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാന്‍ വരുന്നത്...
    കഷ്ടം...

    യുക്തിവാദം എന്ന വാത രോഗം ...

    ReplyDelete
  59. എവിടെ പോയി താത്താ എന്റെ കമന്‍റ്? ഇത്രയൊക്കെ നിങ്ങളെ കൊണ്ട് എഴുതിപ്പിച്ച ആളിന് അതിനുള്ള അര്‍ഹതയുണ്ടോ എന്നൊന്ന് പറഞ്ഞു നോക്കിയതാ.. ദേ കിടക്കുന്നു ഡിലീറ്റില്‍. ഡിലീറ്റ് ഓപ്ഷന്‍ ഇല്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ നീയൊക്കെ. (പിന്നെ ഡിലീറ്റിയ എന്‍റെ ആ കമന്‍റൊക്കെ നിങ്ങടെ വിശുദ്ധ പുണ്ണ്യ പുരാണ പൊത്തകത്തില്‍ നിന്നായിരുന്നു കേട്ടോ.)

    ReplyDelete
  60. @ കോളമിസ്റ്റ്
    സംസ്കാര സമ്പന്ന ഭാഷയില്‍ കമന്റ് ചെയ്‌താല്‍ പ്രസിദ്ധീകരിക്കാം..... മറുപടി ഉണ്ടെങ്കില്‍ എഴുതാം. അല്ലാതെ യുക്തിവാദി സാംസ്കാരികനിലവാരത്തില്‍ സാഹിത്യരചന നടത്തിയാല്‍ ക്ഷമിക്കണം അത് ഡിലിറ്റ് ചെയ്യാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
    താങ്കള്‍ പറയുന്ന അതെ കാര്യങ്ങള്‍ മനുഷ്യരുടെ ഭാഷയില്‍ എഴുതുക

    ReplyDelete
  61. സ്ത്രികള്‍ എല്ലാവരും അര്‍ത്ഥ നക്നരായി മാത്രം നടക്കേണം എന്നും അതില്‍ നിന്നും മുതലാളിത്തം ലാഭം കൊയ്യേണം എന്നൊക്കെ യുക്തിവാദികള്‍ എവിടെയെങ്കിലും പറഞ്ഞോ ?

    ReplyDelete
  62. സുബൈദ:- ഐഡിയ സ്റാര്‍ സിംഗറിലെ അവതാരികയെപ്പോലെ ആഭാസകരമായി വസ്ത്ര ധാരണം ചെയ്യുന്നതിനെക്കുറിച്ചു ഞാന്‍ വളരെ നാളുകളായി ബ്ലോഗില്‍ എഴുതാറുണ്ട്. ഇന്ന് അങ്ങനെ ഒരു വിഷയം കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചതായിരുന്നു ..
    പക്ഷെ ദൌര്‍ഭാഗ്യവശാല്‍ അക്ഷരതെറ്റുകളുടെ കൂമ്പാരത്തില്‍ ഒരു ഖുറാന്‍ മാത്രമാണ് കണ്ടത്..
    ഞാന്‍ ഒരു ഇസ്ലാം വിരുദ്ധന്‍ അല്ല; പക്ഷെ സ്ത്രീയെ ദേവതയായി കണക്കാക്കുന്ന സംസ്കാരമുള്ള ഒരു നാട്ടിലിരുന്നാണ് എഴുതുന്നത്‌ എന്നൊന്ന് ഓര്‍മിക്കണമായിരുന്നു !
    അത് പോലെ വിഷയം സ്ത്രീയുടെ വസ്ത്ര ധാരണത്തെക്കുറിച്ചായിരുന്നു ,അല്ലാതെ ഇസ്ലാമിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ചൊന്നുമായിരുന്നില്ല ...! ശിലായുഗവും കാലപരിഗണനയും ഒക്കെ മനസ്സിലാകാന്‍ ഭാരതത്തിനു പുറത്തേക്കല്ല നോക്കേണ്ടത് എന്നൊന്ന് മനസ്സിലാക്കുക... മറ്റുള്ളവര്‍ പറയുന്നതെല്ലാം അബദ്ധജടിലം ആണ് എന്ന് പറയുന്നതിന് മുന്‍പ് കാര്യങ്ങള്‍ ഒന്ന് മനസ്സിലാക്കൂ....ലോകം മുഴുവന്‍ ഭാരതത്തിലേക്ക് നോക്കുകയാണ്... അറിയാന്‍ ശ്രമിക്കയാണ്.... അതിനു നേരെ പുകമറ സൃഷ്ടിക്കാതിരിക്കുന്നതാണ് ആശാസ്യം..

    ReplyDelete
  63. @UMESSREE
    അക്ഷരത്തെറ്റുകളെ കുറിച്ച് സൂചിപ്പിച്ചു, ആ കാര്യത്തില്‍ ഉത്തമ ബോധ്യമുണ്ട് പക്ഷെ ഇതില്‍ കൂടുതല്‍ കഴിയുന്നില്ല.
    Google Transliteration ഉപയോഗിച്ചാണ് മലയാളം യുന്നത്. ടൈപ്പ് ചെയ്യുന്നത്. മറ്റു മാര്‍ഗങ്ങള്‍ അറിയാത്തത് കൊണ്ടും മലയാള ഭാഷ പരിക്ഞാനത്തിലെ പരിമിതി മൂലവും സംഭവിക്കുന്ന തെറ്റാണ്. അതില്‍ ക്ഷമിക്കുക. \
    ഇത് വരെ പോസ്റ്റിലെവിടെയും ഞാന്‍ സ്നേഹിക്കുന്ന ഞാന്‍ പിറന്ന ഞാന്‍ വളര്‍ന്ന ഞങ്ങള്‍ (ഭാരതീയര്‍) സമരം ചെയ്തു സ്വാതന്ത്ര്യം നേടിയെടുത്ത എന്റെ ഭാരതത്തെ ഞാന്‍ ഇകഴ്ത്തിയിട്ടില്ല എന്റെ ജന്മ ദേശമായ എന്റെ ഈ ഭാരതത്തില്‍ കേരളത്തില്‍ മലപ്പുറം ജില്ലയില്‍ പിറന്നതില്‍ ഏറെ അഭിമാനിക്കുകയും ഇവിടെ ജനിക്കാനും ജീവിക്കാനും അവസരം നല്‍കിയ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവോട് നന്ദി പറയുകയും ചെയ്യുന്ന ആത്മാഭിമാനമുള്ള ഒരു bharatheeya പൌരനാണ് ഞാന്‍. മാത്രമല്ല സ്വതന്ത്ര ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിടീഷ് പട്ടാളത്തിന്റെ തോക്കില്‍ നിന്നുള്ള വെടിയില്‍ വീരമൃത്യു വരിച്ച ഒരു യോദ്ധാവിന്റെ പേരക്കിടാവെന്ന നിലയിലും 1921 ലെ മലബാര്‍ കലാപത്തില്‍ ആദ്യം ബ്രിടീഷ് സൈന്യം നിറയൊഴിച്ച ഗ്രാമത്തില്‍, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം കൊള്ളുന്ന ചരിത്രം നിലനില്‍ക്കുന്ന നാട്ടില്‍ ജീവിക്കുന്ന തികഞ്ഞ രാജ്യസ്നേഹിയായ എന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യാന്‍ താങ്കള്‍ക്കെന്തവകാശം എന്തര്‍ഹത. ദയവു ചെയ്തു താങ്കളുടെ വൃത്തികെട്ട കമന്റ് പിന്‍വലിക്കുക

    ReplyDelete
  64. ചെറിയൊരു തിരുത്ത്:- ആരാധന സ്ഥലങ്ങളില്‍ അലങ്കാരങ്ങള്‍ അണിയാന്‍ അനുവാദമല്ല, മറിച്ചു അത് നിര്‍ബന്ധ കല്പനയാണ്. അലങ്കാരം എന്നത് കൊണ്ടുദ്ദേശിക്കുന്നത് നിലവില്‍ ഉള്ളതില്‍ ഏറ്റവും നല്ല വസ്ത്രം അണിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുക. ഓഫീസില്‍ നല്ലപ് വസ്ത്രം ധരിച്ചു പോയി വീട്ടില്‍ വന്നു ഒരു കൈലിയും തോര്‍ത്തും തോളിലിട്ടു നമസ്കരിക്കുന്ന സമ്പ്രദായം നാം മാറ്റണം

    ReplyDelete
  65. @Abdulgafoor K.poyil
    പിശക് ചൂണ്ടിക്കാട്ടിയതിനു നന്ദി
    ഇനിയും ഇത്തരം ഇടപെടലുകൾ പ്രതീക്ഷിക്കുന്നു., സ്വാഗതം ചെയ്യുന്നു.

    ReplyDelete